പരസ്യമായത് രഹസ്യമായത്, അടുത്തത് അകന്നത്, നേർ ത്തത് കട്ടിയുള്ളത്, തുടങ്ങിയുള്ള വ്യത്യാസ്യലേശമന്യെ എല്ലാവിധ ശബ്ദങ്ങളും സൂക്ഷ്മമായി കേൾക്കുന്നവൻ എന്നതാണ് അസ്സമീ അ് എന്ന നാമം അർത്ഥമാക്കുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: അസ്സമീഅ് അസ്സാമി അ് അഥവാ കേൾക്കുന്നവൻ എന്ന അർത്ഥത്തിലാണ്. എന്നാൽ അസ്സമീഅ് എന്നത് കേൾവി എന്ന വിശേഷണമറിയിക്കുന്ന അഗാ ധാർത്ഥ പ്രയോഗമാകുന്നു… .. അവനത്രേ രഹസ്യവും രഹസ്യസം ഭാഷണവും കേൾക്കുന്നവൻ. അവന്റെയടുക്കൽ ഉറക്കെയും പതു ക്കെയും സംസാരവും മൗനവും തുല്യമാണ്.
ചിലപ്പോൾ സമാഅ്(കേൾവി) സ്വീകരിക്കുക, ഉത്തരമേകു ക എന്ന അർത്ഥത്തിലുമാകും. തിരുമൊഴിയിൽ ഇപ്രകാരം വന്ന തുപോലെ:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَوْلٍ لَا يُسْمَعُ
“അല്ലാഹുവേ, കേട്ടുത്തരമേകപ്പെടാത്ത (ദുആ)വചനത്തിൽനി ന്നും ഞാൻ നിന്നോട് അഭയം തേടുന്നു.)) ഇതേ അർത്ഥത്തിലാ കുന്നു നമസ്കരിക്കുന്നവന്റെ ദുആഅ്:
سَمِعَ اللَّهُ لِمَنْ حَمِدَهُ
തന്നെ സ്തുതിക്കുന്നവന്റെ സ്തുതി അല്ലാഹു സ്വീകരിക്കട്ടേ.” (ശഅ്നുദ്ദുആഅ്. പേ: 59)
അല്ലാഹുവിന് ശബ്ദങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുക യോ അവ്യക്തമാകുകയോ കൂടിക്കുഴയുകയോ തിരിയാതിരി ക്കുകയോ ഇല്ല. ഒരു കേൾവി മറ്റൊന്ന് കേൾക്കുന്നതിന് തടസ്സമാ വുകയോ പ്രശ്നമാവുകയോ പ്രയാസമാവുകയോ ഇല്ല.
ഖൗലഃ ബിൻത് ഥഅ്ലബഃ رَضِيَ اللَّهُ عَنْها നബി ﷺ യുടെ അടുക്കൽ വന്നു പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുകയും ആ സംസാരം ആകാ ശങ്ങൾക്കുപരിയിൽനിന്നു കേട്ട അല്ലാഹു തന്റെ വചനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തൽവിഷയത്തിൽ ഉമ്മുൽമുഅ്മി നീൻ ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞു:
الْحَمْدُ لِلَّهِ الَّذِي وَسِعَ سَمْعُهُ الْأَصْوَاتَ لَقَدْ جَاءَتْ الْمُجَادِلَةُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا فِي نَاحِيَةِ الْبَيْتِ تَشْكُو زَوْجَهَا وَمَا أَسْمَعُ مَا تَقُولُ فَأَنْزَلَ اللَّهُ قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ ﴿١﴾ (المجادلة: ١)
“അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. അവന്റെ കേൾവി മുഴുവൻ ശബ്ദങ്ങൾക്കും വിശാലമായിരിക്കുന്നു. മുജാ ദിലഃ(ഖൗലഃ ബിൻത് ഥഅ്ലബഃ رَضِيَ اللَّهُ عَنْها) നബിﷺ യുടെ അടുക്കൽ വരികയും ഞാൻ വീട്ടിന്റെ ഭാഗത്തുണ്ടായിരിക്കെ അവർ തന്റെ ഭർ ത്താവിനെ കുറിച്ച് ആവലാതപ്പെടുകയും ചെയ്യുന്നു. അവർ പറ യുന്നതു ഞാൻ കേൾക്കുന്നില്ല. അപ്പോൾ അല്ലാഹു ഇൗ വചനം അവതരിപ്പിച്ചു:” (സ്വഹീഹുൽബുഖാരി. ഇമാം ബുഖാരി തഅ്ലീക്വായി ഉദ്ധരിച്ചത്. ഇവിടെ നൽകിയതു ഇമാം ഇബ്നുമാജഃയുടെ നിവേദനമാണ്.)
قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ ﴿١﴾ (المجادلة: ١)
“(നബിയേ,) തന്റെ ഭർത്താവിന്റെ കാര്യത്തിൽ നിന്നോട് തർക്കി ക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെ യ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങൾ രണ്ടുപേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീർച്ച യായും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.” (വി. ക്വു. 58: 1)
ഭാഷകളുടെ വൈവിധ്യമോ ആവശ്യങ്ങളുടെ ആധിക്യമോ ശബ്ദമുണ്ടാക്കുന്നവരുടെ എണ്ണപ്പെരുപ്പമോ അല്ലാഹുവിന് കേൾ ക്കുന്നതിനും അറിയുന്നതിനും പ്രശ്നമേ അല്ല.
سَوَاءٌ مِّنكُم مَّنْ أَسَرَّ الْقَوْلَ وَمَن جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِاللَّيْلِ وَسَارِبٌ بِالنَّهَارِ ﴿١٠﴾ (الرعد: ١٠)
“നിങ്ങളുടെ കൂട്ടത്തിൽ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയിൽ ഒളിഞ്ഞിരിക്കുന്നവനും പകലിൽ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധി ച്ചിടത്തോളം) സമമാകുന്നു.” (വി. ക്വു. 13: 10)
അല്ലാഹുവിലേക്ക് ചേർക്കപ്പെടുന്ന അസ്സംഅ്(കേൾവി) എന്ന വിശേഷണത്തിനു രണ്ട് വിവക്ഷകളുണ്ട്.
ഒന്ന്: ശബ്ദങ്ങൾ കേൾക്കുക
ഇൗ അർത്ഥത്തിലുള്ള പ്രമാണവചനങ്ങൾ ധാരാളമാണ്. ഒരു വചനം ഉദാഹരണമായി നൽകുന്നു.
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴿٨٠﴾ (الزخرف: ٨٠)
“അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്കു ന്നില്ല എന്ന് അവർ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതൻ മാർ(മലക്കുകൾ) അവരുടെ അടുക്കൽ എഴുതിയെടുക്കുന്നുണ്ട്.” (വി. ക്വു. 43: 80)
രണ്ട്: കേട്ട് ഉത്തരമേകുക
ഇൗ അർത്ഥത്തിലും പ്രമാണ വചനങ്ങളുണ്ട്. താഴെ നൽ കുന്ന വചനം ശ്രദ്ധിക്കുക.
إِنَّ رَبِّي لَسَمِيعُ الدُّعَاءِ ﴿٣٩﴾ (إبراهيم: ٣٩)
“…തീർച്ചയായും എന്റെ രക്ഷിതാവ് പ്രാർത്ഥന കേൾക്കുന്നവനാണ്.” (വി. ക്വു. 14: 39)
അഥവാ പ്രാർത്ഥന കേട്ട് ഉത്തരമേകുന്നവനാണ്.
വിശുദ്ധ ക്വുർആനിൽ നാൽപ്പത്തിയഞ്ച് സ്ഥലങ്ങളിൽ അല്ലാഹുവിന്റെ അസ്സമീഅ് എന്ന നാമം വന്നിട്ടുണ്ട്.
അതിൽ അസ്സമീഅ് എന്ന നാമം കൂടുതൽ തവണയും അൽഅലീം എന്ന നാമത്തോടു ചേർന്നുവന്നതു കാണാം. താഴെ നൽകുന്ന വരികൾ ശ്രദ്ധിക്കുക.
(السَّمِيعُ الْعَلِيمُ)
البقرة: ١٢٧ ، البقرة: ١٣٧ ، آل عمران: ٣٥ ، المائدة: ٧٦ ، الأنعام: ١٣ ، الأنعام: ١١٥ ، الأنفال: ٦١ ، يونس: ٦٥ ، يوسف: ٣٤ ، الأنبياء: ٤ ، الشعراء: ٢٢٠ ، العنكبوت: ٥ ، العنكبوت: ٦٠ ، فصلت: ٣٦ ، الدخان: ٦
(سَمِيعٌ عَلِيمٌ)
البقرة: ١٨١ ، البقرة: ٢٢٤ ، البقرة: ٢٢٧ ، البقرة: ٢٤٤ ، البقرة: ٢٥٦، آل عمران: ٣٤ ، آل عمران: ١٢١ ، الأعراف: ٢٠٠ ، الأنفال: ١٧ ، الأنفال: ٥٣ ، التوبة: ٩٨ ، التوبة: ١٠٣ ، النور: ٢١ ، النور: ٦٠ ، الحجرات: ١
(سَمِيعًا عَلِيمًا) النساء: ١٤٨
അപ്രകാരം അസ്സമീഅ് എന്ന നാമം അൽബസ്വീർ എന്ന നാമത്തോടും പലതവണ ചേർന്നു വന്നതു കാണാം.
(السَّمِيعُ الْبَصِيرُ)
الإسراء: ١ ، غافر: ٢٠ ، غافر: ٥٦ ، الشورى: ١١
(سَمِيعٌ بَصِيرٌ)
الحج: ٦١ ، الحج: ٧٥، لقمان: ٢٨، المجادلة: ١
(سَمِيعًا بَصِيرًا)
النساء: ٥٨ ، النساء: ١٣٤ ، الإنسان: ٢
ഇബ്റാഹീം നബി(അ)യുടേയും ഇസ്മാഇൗൽ നബി(അ)യുടേയും ദുആഅ്
ഇബ്റാഹീം നബി(അ)യും ഇസ്മാഇൗൽ നബി(അ)യും ക അ്ബഃയുടെ നിർമ്മാണ വേളയിൽ നിർവ്വഹിച്ച പ്രാർത്ഥന:
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾ (البقرة: ١٢٧)
“…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നീ സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.” (വി. ക്വു. 2: 127)
സകരിയ്യാ നബി(അ)യുടെ ദുആഅ്
എല്ലുകൾ ബലഹീനമായ, തലമുടി നരച്ചു തിളങ്ങിയ വാർ ദ്ധക്യ നാളുകളിൽ തന്റെ ഭാര്യ വന്ധ്യയായിട്ടും സകരിയ്യാ(അ) ത നിക്കൊരു കുഞ്ഞുണ്ടാകുവാൻ നിർവ്വഹിച്ച ദുആഅ്:
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾ (آل عمران:٣٨)
“..എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽനിന്ന് ഒരു ഉത്ത മ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾ ക്കുന്നവനാണല്ലോ.” (വി. ക്വു. 3 :38)
അല്ലാഹു അദ്ദേഹത്തിന്റെ ദുആഅ് കേൾക്കുകയും ഉത്തരമേകുകയും ചെയ്തു. അല്ലാഹുവിങ്കൽ നിന്നുള്ള വചന ത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവ നും സദ്വൃത്തരിൽപെട്ട ഒരു പ്രവാചകനുമായ യഹ്യാ(അ)യെ അല്ലാഹു അദ്ദേഹത്തിന് സന്തതിയായി കനിഞ്ഞു.
മർയമി(അ)ന്റെ മാതാവ് നിർവ്വഹിച്ച ദുആഅ്
മർയമി(അ)ന്റെ മാതാവ് ഗർഭിണിയായിരിക്കെ ഗർഭത്തി ലുള്ള കുഞ്ഞിനെ അല്ലാഹുവിനു നേർച്ചയാക്കി നിർവ്വഹിച്ച ദുആഅ്:
رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾ (آل عمران: ٣٥)
“…എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കാ യി ഉഴിഞ്ഞുവെക്കുവാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു. ആ കയാൽ എന്നിൽനിന്ന് നീ അത് സ്വീകരിക്കേണമേ. തീർച്ചയായും നീ (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമത്രെ.”(വി. ക്വു. 3 :35)
ഒരാൾ പ്രദോഷത്തിൽ താഴെ വരുന്ന ദുആഅ് മൂന്നു തവണ പറഞ്ഞാൽ നേരം പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധിക്കുകയില്ലെന്നും ഒരാൾ പ്രഭാതത്തി ലാണ് മൂന്നു തവണ ഇത് പറയുന്നതെങ്കിൽ വൈകുന്നേരമാ കുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അവനെ ബാധി ക്കുകയില്ല എന്നും ഹദീഥിൽ വന്നിട്ടുണ്ട്. (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
മറ്റൊരു നിവേദനത്തിൽ (സുനനുത്തിർമുദി. ഇമാം തിർമുദിയും ഇബ്നുബാസും ഹദീഥിനെ സ്വ ഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്), എല്ലാ പകലിന്റെ പ്രഭാതത്തി ലും എല്ലാ രാവിന്റെ പ്രദോഷത്തിലും ഏതൊരു ദാസൻ ഇൗ ദു ആഅ് മൂന്ന് തവണ പറയുന്നുവോ അവനെ യാതൊന്നും ഉപ ദ്രവിക്കുകയില്ല എന്നാണുള്ളത്. (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ
“”അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (അനുസ്മരിക്കു ന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവമാ വുകയില്ല. അവൻ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയു ന്നവനുമാകുന്നു.”
അല്ലാഹുവിന്റെ റസൂൽ ﷺ രാത്രി നമസ്കാരത്തിന് എഴു ന്നേറ്റ് തക്ബീർ ചൊല്ലിയാൽ പ്രാരംഭ ദുആക്ക് ശേഷം പറയുമാ യിരുന്ന ഇസ്തിആദത്ത് അബൂസഇൗദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
“ശപിക്കപ്പെട്ട പിശാചിൽനിന്ന്, അവന്റെ ഭ്രാന്തിൽനിന്നും അഹ ങ്കാരത്തിൽനിന്നും കവിതയിൽനിന്നും സൂക്ഷ്മമായി കേൾക്കു ന്നവനും സസൂക്ഷ്മം അറിയുന്നവനുമായ അല്ലാഹുവോട് ഞാൻ ശരണം തേടുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല