الوهاب (അൽവഹ്ഹാബ്)

THADHKIRAH

ധാരളമായി ഒൗദാര്യവും അനുഗ്രഹവും ദാനവുമുള്ളവ നാണ് അൽവഹ്ഹാബ്. പകരമൊന്നും പറ്റുകയോ പ്രതീക്ഷിക്കു കയോ ചെയ്യാതെതന്നെ യഥേഷ്ഠം ദാനങ്ങൾ തുടർച്ചയായി നൽകുന്നവൻ. 
ഇമാം ഖത്വാബിജ പറഞ്ഞു: ആരോടും പ്രതിഫലം ആ വശ്യപ്പെടാതെ ധരാളമായി ഒൗദാര്യമേകുന്നവനാണ് അൽവഹ്ഹാബ്. (ശഅ്നുദ്ദുആഅ്. പേ: 53)  
അൽഹലീമിജ പറഞ്ഞു: ഒൗദാര്യമേകുവാൻ ബാധ്യതയി ല്ലാഞ്ഞിട്ടുകൂടി ദാനങ്ങൾ കൊണ്ട് ഒൗദാര്യമേകുന്നവനും അതു കൊണ്ട് അനുഗ്രഹവർഷം നടത്തുകയും ചെയ്യുന്നവനാണ് അൽ വഹ്ഹാബ്.  (അൽമിൻഹാജ്. പേ: 1: 206)

വിശുദ്ധ ക്വുർആനിൽ പതിനൊന്ന് സ്ഥലങ്ങളിൽ അൽവ ഹ്ഹാബ് എന്ന നാമം വന്നിട്ടുണ്ട്. 
വാനങ്ങളുടേയും ഭൂമിയുടേയും ഉടമസ്ഥത അല്ലാഹുവി നു മാത്രമാണ്.  എല്ലാത്തിന്റേയും ഖജനാവുകൾ അവന്റെ കയ്യി ലുമാണ്. അവനുദ്ദേശിക്കുന്നവർക്ക് ഉദ്ദേശിക്കും വിധം അവൻ ദാ നമേകുന്നു.
هِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ   (الشورى: ٤٩ ٥٠)
“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആ ധിപത്യം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉ ദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അ വൻ ഉദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക് അവൻ ആൺമക്കളെയും പെൺമക്കളെ യും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അ വൻ വന്ധ്യരാക്കുകയും ചെയ്യുന്നു… ” (വി. ക്വു. 42: 49,50) 
ഏറ്റവും വലിയ ദാനശീലനും അത്യധികം ഒൗദാര്യവാനുമായ അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്ക്  അരുളിയതിനെ കു റിച്ചുള്ള  അവന്റെ വചനങ്ങൾ നോക്കൂ. 
വാർദ്ധക്യം പ്രാപിച്ച ഇബ്റാഹീ (അ) മിന് വന്ധ്യയും കിഴവി യുമായ ഭാര്യ സാറയിലൂടെ സന്തതിയെ കനിഞ്ഞത് അല്ലാഹുവിന്റെ മാഹാ ഒൗദാര്യമാണ്. 
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ  (الأنعام: ٨٤)
“അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും പ്രദാനം ചെയ്യുകയും ചെയ്തു. …” (വി. ക്വു. 6: 84)
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ نَافِلَةً ۖ  (الأنبياء: ٧٢) 
“അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെ പ്രദാനം ചെയ്തു. പുറമെ (പൗത്രൻ) യഅ്ക്വൂബിനെയും. … ” (വി. ക്വു. 21: 72)
ഇബ്റാഹീ(അ)മിനും സന്തതികൾക്കും അല്ലാഹു നൽകി യ അനുഗ്രഹങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു:
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ  (العنكبوت: ٢٧)
“അദ്ദേഹത്തിന് (പുത്രൻ) ഇസ്ഹാക്വിനെയും (പൗത്രൻ) യഅ്ക്വൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ സന്തതിപരമ്പരയിൽ പ്രവാചകത്വവും വേദവും നാം നൽകുകയും ചെയ്തു. … ” (വി. ക്വു. 29: 27)
وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا ‎﴿٥٠﴾‏   (مريم: ٥٠)
“നമ്മുടെ കാരുണ്യത്തിൽനിന്നും അവർക്കു നാം പ്രദാനം ചെയ്യുകയും, അവർക്ക് നാം ഉന്നതമായ സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു.” (വി. ക്വു. 19: 50)
മൂസാ (അ) ക്ക് ഹാറൂനി (അ) നെ സഹായിയും ശക്തിപകരു ന്നവനുമായി നിശ്ചയിച്ചത് അല്ലാഹുവിന്റെ വലിയ ഒൗദാര്യമാണ്. 
 وَوَهَبْنَا لَهُ مِن رَّحْمَتِنَا أَخَاهُ هَارُونَ نَبِيًّا ‎﴿٥٣﴾  (مريم: ٥٣) 
“നമ്മുടെ കാരുണ്യത്താൽ തന്റെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന് (സഹായത്തിനായി) നാം നൽകുകയും ചെയ്തു.” (വി. ക്വു. 19: 53)
എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടർച്ച ക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കു ന്നവരിൽ ഏറ്റവും ഉത്തമൻ എന്ന്  തന്റെ രക്ഷിതാവിനെ വിളിച്ച് സകരിയ്യാ(അ) പ്രാർത്ഥിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തിന് ഏകി യ ഒൗദാര്യത്തെ കുറിച്ച് പറയുന്നു:
فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ  (الأنبياء: ٩٠)
“അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും, അദ്ദേഹത്തിന് (മകൻ) യഹ്യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗർഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. …” (വി. ക്വു. 21: 90)
ദാവൂദി(അ)ന് സുലയ്മാനി(അ)നെ പുത്രനായി നൽകിയ തിനെ കുറിച്ച് അല്ലാഹു പറയുന്നു:
 وَوَهَبْنَا لِدَاوُودَ سُلَيْمَانَ ۚ نِعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ ‎﴿٣٠﴾  (ص: ٣٠ )
“ദാവൂദിന് നാം സുലൈമാനെ (പുത്രൻ) പ്രദാനം ചെയ്തു. വളരെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.” (വി. ക്വു. 38: 30)
രോഗങ്ങളാലും കഷ്ടപ്പാടുകളാലും പരീക്ഷിക്കപ്പെട്ട അയ്യൂബ് നബി (അ) യിൽനിന്ന് സ്വന്തക്കാരും ബന്ധുക്കളും അകന്നിരു ന്നു. ക്ഷമാലുവും ഖേദിച്ചുമടങ്ങുന്നവനുമായിരുന്ന അദ്ദേഹത്തിന് അല്ലാഹു ആരോഗ്യം  തിരിച്ചേകി. സ്വന്തക്കാരെയും അവരോ ടൊപ്പം പലരേയും പ്രദാനം ചെയ്തു. ആ വിഷയത്തെ കുറിച്ച് അല്ലാഹു പറയുന്നു:
وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ ‎﴿٤٣﴾‏  ( ص: ٤٣)
“അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്മാർക്ക് ഒരു ഉൽബോധനവുമെന്ന നിലയിൽ.” (വി. ക്വു. 38: 43)
 
ഏതാനും ദുആഉകൾ
 
ഇബ്റാഹീം(അ)യുടെ ദുആഉകൾ
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ‎﴿٨٣﴾ ‏وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ‎﴿٨٤﴾‏ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ‎﴿٨٥﴾    (الشعراء: ٨٣-٨٥)
“എന്റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ. പിൽക്കാലക്കാർക്കിടയിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേ ണമേ. എന്നെ നീ സുഖസമ്പൂർണമായ സ്വർഗത്തിന്റെ അവകാശി കളിൽ പെട്ടവനാക്കേണമേ.” (വി. ക്വു. 26: 83,84,85)
رَبِّ هَبْ لِي مِنَ الصَّالِحِينَ ‎﴿١٠٠﴾‏  (الصافات: ١٠٠)
“എന്റെ രക്ഷിതാവേ, സദ്വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.” (വി. ക്വു. 37: 100)
 
സുലെയ്മാൻ(അ)യുടെ ദുആഅ്
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ ‎﴿٣٥﴾      (ص: ٣٥)
“അദ്ദേഹം പറഞ്ഞു. എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തു തരികയും എനിക്ക് ശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലൻ.” (വി. ക്വു. 38: 35)
 
സകരിയ്യാ(അ)യുടെ ദുആഅ്
رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ‎﴿٣٨﴾ (آل عمران: ٣٨)
“……എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽനിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ.” (വി. ക്വു. 3: 38)
 
ഇബാദുർറഹ്മാന്റെ ദുആഅ്
 رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ‎﴿٧٤﴾  (الفرقان: ٧٤)
“….ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സ ന്തതികളിൽ നിന്നും ഞങ്ങൾക്കു നീ കൺകുളിർമ നൽകുകയും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.” (വി. ക്വു. 25: 74)  
 
അറിവിൽ അടിയുറച്ചവരുടെ ദുആഅ്
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ‎﴿٨﴾  (آل عمران: ٨)
“(അവർ പ്രാർത്ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്ക രുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്ര ദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഒൗദാര്യവാനാ കുന്നു.” (വി. ക്വു. 3: 8)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts