ഇമാം ഇബ്നു കഥീർജ പറഞ്ഞു: നിശ്ചയം അല്ലാഹു വിന്റെ നാമങ്ങളിൽ അവനല്ലാത്തവർക്കു പേരുവെക്കപ്പെടുന്നവ യുണ്ട്. അവയിൽ അവനല്ലാത്തവർക്കു പേരുവെക്കപ്പെടാത്തവയു മുണ്ട്. (الله،الرحمن، الخالق) തുടങ്ങിയനാമങ്ങൾ പോലെ.
അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് പടപ്പുകൾക്ക് പേരു വെക്കുന്ന വിഷയത്തിൽ അവ രണ്ടു നിലക്കാണ്.
ഒന്ന്:
അല്ലാഹുവിനെ വേർതിരിച്ചറിയിക്കുന്നതും അവനു പ്ര ത്യേകമായുള്ളതുമായ സംജ്ഞാനാമങ്ങൾ.
(الرزاق، الخالق، البارئ، القيوم، الرحمن، الله)
ഇത്തരം നാമങ്ങൾകൊണ്ട് അല്ലാഹു അല്ലാത്തവർക്ക് പേരുവെക്കാവതല്ല.
രണ്ട്:
സാർവത്രികമായ ആശയമുള്ളതും പ്രസ്തുത ആശയ ത്തിൽ അതിലെ വ്യക്തികൾ ഏറ്റക്കുറച്ചിലിലായിരിക്കുകയും ചെ യ്യുന്ന നാമങ്ങൾ. ഉദാഹരണത്തിനു,
(الحليم، العليم، الملك، العزيز)
തുടങ്ങിയ നാമങ്ങൾ. ഇത്തരം നാമങ്ങൾ കൊണ്ട് അല്ലാഹു അല്ലാത്തവർക്കും പേരു വെക്കാവുന്നതാണ്. അല്ലാഹു അവകൊണ്ട് ദാസന്മാരിൽ ചിലർക്ക് പേരുവെച്ചത് ക്വുർആനിൽ കാണാം.
അല്ലാഹു ഇബ്റാഹീംനബി (അ)ക്കു ഇസ്മാഇൗലി(അ)നെ സന്തോഷവാർത്തയറിയിച്ചപ്പോൾ ഇസ്മാഇൗലി(അ)ന്റെ വിശേഷണ മായി വിശുദ്ധക്വുർആനിൽ ഹലീം എന്നാണുള്ളത്.
فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ﴿١٠١﴾ (سورة الصافات: ١٠١)
മലക്കുകൾ ഇബ്റാഹീംനബി(അ)ക്കു ഇസ്ഹാക്വി(അ)നെ സ ന്തോഷവാർത്തയറിയിച്ചപ്പോൾ ഇസ്ഹാക്വി(അ)ന്റെ വിശേഷണമായി വിശുദ്ധ ക്വുർആനിൽ عليم (അലീം) എന്നാണുള്ളത്.
وَبَشَّرُوهُ بِغُلَامٍ عَلِيمٍ ﴿٢٨﴾ (سورة الذاريات: ٢٨)
യൂസുഫ്നബി(അ)യുടെ കാലത്ത് ഇൗജിപ്ത് ഭരിച്ചിരുന്ന രാജാവിനെ കുറിച്ച് അൽമലിക് എന്ന വിശേഷണമാണ് ക്വുർആ നിലുള്ളത്.
وَقَالَ الْمَلِكُ ائْتُونِي بِهِ ۖ (سورة يوسف: ٥٠)
യൂസുഫ്നബി(അ)യെ വിലക്കുവാങ്ങിയ ഇൗജിപ്തിലെ പ്രഭുവിനു അൽഅസീസ് എന്ന വിശേഷണമാണ് ക്വുർആനിലുള്ളത്.
قَالَتِ امْرَأَتُ الْعَزِيزِ (سورة يوسف: ٥١)
അല്ലാഹുവിന്റെ ഇത്തരം നാമങ്ങൾ കൊണ്ട് പടപ്പുകൾ ക്കു പേരുവെക്കുന്നത് പടപ്പുകളെ അല്ലാഹുവോട് തുല്യമാക്കു ക എന്നതിനെ ഒരിക്കലും അനിവാര്യമാക്കുന്നില്ല. കാരണം അവ യിൽനിന്ന് അല്ലാഹുവിലേക്കു ചേർക്കപെടുന്നത് അവനു പ്ര ത്യേകവും അവന്റെ മഹത്വത്തിനും അവന്റെ പൂർണതക്കും അ നുയോജ്യവുമായ നിലക്കാണ്. അതിൽ അവനു തുല്യനോ സമ ക്കാരനോ പങ്കാളിയോ ഇല്ല തന്നെ.
എന്നാൽ അവയിൽനിന്ന് പടപ്പുകളിലേക്കു ചേർക്കപെടു ന്നത് അവർക്കു ചേർന്ന പ്രത്യേകമായ അർത്ഥത്തിലും അവരുടെ കുറവുകളും പോരായ്മകളും പരിഗണിച്ചും മാത്രമാണ്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല