അൽഇസ്മു അൽഅഅ്ള്വം ഇസ്മുൽഅഅ്ള്വമിന്റെ വിഷയത്തിൽ നാലു കാര്യങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്:
- ഇസ്മുൽഅഅ്ള്വം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്ര ത്യേക നാമം അല്ലാഹുവിനു ഉണ്ടോ?
- സാധാരണ ജനങ്ങൾക്ക് അതു അറിഞ്ഞുമനസിലാക്കു വാൻ സാധിക്കുമോ?
- ഇസ്മുൽഅഅ്ള്വമിന്റെ വിഷയത്തിൽ ഹദീഥുകൾ സ്വഹീ ഹായി വന്നിട്ടുണ്ടോ?
- ഇസ്മുൽഅഅ്ള്വമിനെ മറ്റു നാമങ്ങളിൽനിന്ന് വ്യതിരി ക്തമാക്കുന്ന പ്രത്യേകതകളോ അർത്ഥമോ ഉണ്ടോ?
ഇസ്ലാമികലോകത്തെ ഭൂരിപക്ഷം പണ്ഡിതരും ഇസ്മുൽ അഅ്ള്വം(അതിമഹനീയ നാമം) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിനുണ്ട് എന്നു സ്ഥിരപ്പെടുത്തുന്നവ രാണ്. എന്നാൽ ഇമാം ത്വബരിജ, ഇബ്നുഹിബ്ബാൻജ, അബൂ ബകർ അൽബാക്വില്ലാനിജ പോലുള്ള ഏതാനും പണ്ഡിതന്മാർ ഇസ്മുൽഅഅ്ള്വം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാ മം അല്ലാഹുവിന് ഇല്ലെന്നും എന്നാൽ അല്ലാഹുവിന്റെ നാമ ങ്ങളും വിശേഷണങ്ങളും മുഴുവനും മഹനീയവും ഉന്നതവുമാണെ ന്ന പക്ഷക്കാരാണ്.
ഇസ്മുല്ലാഹിൽഅഅ്ള്വം സൂക്ഷിക്കപ്പെട്ട ഗൈബാണെന്നും മറക്കപ്പെട്ട രഹസ്യമാണെന്നും സ്വൂഫി ശെയ്ഖുമാർക്ക് മാത്രമേ അത് അറിയുവാനും സ്വീകരിക്കുവാനും കഴിയൂ എന്നും സാധാ രണക്കാർ അതുകൊണ്ട് തെറ്റായ ദുആഉകൾ നടത്താതിരിക്കു വാൻ അവരിൽനിന്ന് അത് മറക്കപ്പെട്ടിരിക്കുകയാണെന്നും മറ്റും ജൽപിക്കുന്നവരാണ് സ്വൂഫികൾ. സ്വഹീഹായി സ്ഥിരപ്പെടാത്ത ചില ഹദീഥുകളും വ്യാജമായ ഏതാനും കഥകളും സ്വപ്നങ്ങളും ഇൗ വി ഷയത്തിൽ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.
നബികുടുംബത്തിനു മാത്രമേ ഇസ്മുൽഅഅ്ള്വം അറി യൂ എന്ന് ശിയാക്കൾ ജൽപിക്കാറുണ്ട്. യഥാർത്ഥത്തിൽ പ്രസ്തു ത ജൽപനവും യാതൊരു തെളിവുമില്ലത്തതാണ്.
അല്ലാഹുവിന് ഇസ്മുൽഅഅ്ള്വം(അതിമഹനീയ നാമം) എന്നപേരിൽ ഒരു മഹനീയ നാമമുണ്ടെന്ന് നബി തിരുമേനി ﷺ ഉണർത്തി; പ്രസ്തുത നാമം കൊണ്ട് ഒരാൾ അല്ലാഹുവോട് തേ ടിയാൽ അയാൾക്ക് നൽകപ്പെടും, പ്രാർത്ഥിച്ചാൽ ഉത്തരമേകപ്പെ ടുകയും ചെയ്യും. ഇൗ വിഷയത്തിൽ ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്.
ഇസ്മുൽഅഅ്ള്വമിനെ അറിയിക്കുന്ന ഏതാനും തിരു മൊഴികൾ:
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
اسْمُ اللَّهِ الْأَعْظَمُ الَّذِي إِذَا دُعِيَ بِهِ أَجَابَ فِي سُوَرٍ ثَلَاثٍ الْبَقَرَةِ وَآلِ عِمْرَانَ وَطه
“ദുആഅ് ചെയ്യപെട്ടാൽ (അല്ലാഹു) ഉത്തരമേകുന്നതായ ഇസ്മു ല്ലാഹിൽഅഅ്ള്വം (ക്വുർആനിലെ) മൂന്നു സൂറത്തുകളിലാകുന്നു. അൽബക്വറയിലും ആലുഇംറാനിലും ത്വാഹയിലും.”
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇൗ ഹദീഥ് നിവേദനം ചെയ്ത അൽക്വാസിം ഇബ്നു അബ്ദിർറഹ്മാൻ പറയുന്നു: അത് അൽ ഹയ്യുൽക്വയ്യൂമാണെന്ന് ഞാൻ അന്വേഷിച്ചറിഞ്ഞു.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ (البقرة: ٢٥٥) اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ﴿٢﴾ (آل عمران:٢) وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ ۖ (طه:١١١)
എന്നീ സൂറത്തുകളിലാണവ. (ഇബ്നുമാജഃ, ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)
ബുറയ്ദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ ഒരാൾ ഇപ്രകാ രം പ്രാർത്ഥിക്കുന്നതു കേട്ടു:
اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ الَّذِي لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാർ ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലാ എന്നും ഞാൻ സാ ക്ഷ്യം വഹിക്കുന്നു. ഏകനും, എല്ലാവർക്കും ആശ്രിതനായ നിരാ ശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായ വൻ; അല്ലാഹുവേ നിന്നോടിതാ ഞാൻ തേടുന്നു.)
അപ്പോൾ തിരുമേനി ﷺ പറഞ്ഞു: “തീർച്ചയായും ഇയാൾ അല്ലാഹുവോട് അവന്റെ ഇസ്മുൽഅഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ടുതേടിയാൽ അവൻ നൽകും. അതു കൊണ്ടു ദുആഉചെയ്താൽ അവൻ ഉത്തരം നൽകുകുകയും ചെയ്യും.” (സുനനു അബീദാവൂദ്, സുനനുത്തിർമുദി, സുനനുഇബ്നിമാജഃ, മുസ്ന ദുഅഹ്മദ്. ശെയ്ഖ് അൽബാനിയും ശുഎെബ് അൽഅർനാഉൗത്വും സ്വ ഹീഹെന്ന് വിശേഷിപ്പിച്ചു)
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ ഒരു വ്യക്തി ഇപ്ര കാരം പ്രാർത്ഥിക്കുന്നത് കേട്ടു:
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ
അല്ലാഹുവേ നിന്നോടിതാ ഞാൻ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും, പങ്കുകാരനായി ആരുമില്ലാ ത്തവനുമാണ്. മന്നാനും വാനങ്ങളേയും ഭൂമിയേയും മുൻമാതൃ കയില്ലാതെ പടച്ച ദുൽജലാലിവൽഇക്റാം.
അപ്പോൾ തിരുമേനിൃ പറഞ്ഞു: “തീർച്ചയായും ഇയാൾ അല്ലാഹുവോട് അവന്റെ ഇസ്മുൽഅഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ട് തേടിയാൽ അവൻ നൽകും. അ തുകൊണ്ട് ദുആഅ് ചെയ്താൽ അവൻ ഉത്തരം നൽകുകുക യും ചെയ്യും. (സുനനു അബീദാവൂദ്, സുനനുന്നസാഇൗ, മുസ്നദുഅഹ്മദ്. ഇമാം ഹാ കിമും ശെയ്ഖ് അൽബാനിയും ശുഎെബ് അൽഅർനാഉൗത്വും സ്വഹീ ഹെന്ന് വിശേഷിപ്പിച്ചു.)
അസ്മാഅ് ബിൻത് യസീദി رَضِيَ اللَّهُ عَنْها ൽനിന്ന് നിവദനം. നിശ്ചയം നബി തിരുമേനി ﷺ പറഞ്ഞു:
“ഇസ്മുല്ലാഹിൽഅഅ്ള്വം ഇൗ രണ്ട് ആയത്തുകളിലാണ്:
“ഇസ്മുല്ലാഹിൽഅഅ്ള്വം ഇൗ രണ്ട് ആയത്തുകളിലാണ്:
وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ الرَّحْمَٰنُ الرَّحِيمُ ﴿١٦٣﴾ (البقرة: ١٦٣)
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ﴿٢﴾ (آل عمران:٢)
സൂറത്തുൽബക്വറഃയിലെ 163 ാം ആയത്തും സൂറത്തുആലി ഇംറാനിലെ തുടക്ക ആയത്തും.” (സുനനു അബീദാവൂദ്, സുനനുത്തിർമുദി, സുനുനു ഇബ്നിമാജഃ. ഇമാം തിർമുദി ഹസനുൻസ്വഹീഹെന്നും ശെയ്ഖ് അൽബാനി ഹസനെന്നും വി ശേഷിപ്പിച്ചു.)
പ്രസ്തുത നാമത്തിന് മഹത്വമേറെയെന്നതിനാലും അ തിലേക്ക് സൂചന നൽകപ്പെട്ട ഹദീഥുകളുടെ പദങ്ങൾ വ്യത്യസ്ത ങ്ങളാണെന്നതിനാലും അത് ഏതെന്ന് അറിയുന്നതിലും അന്വേ ഷിക്കുന്നതിലും പണ്ഡിതന്മാർ അതീവ താൽപര്യമുള്ളവരാണ്. അ വരുടെ അഭിപ്രായങ്ങൾ താഴെവരും വിധമാണ്:
ഒന്ന്: “അല്ലാഹു’ എന്ന മഹനീയ നാമമാണ് ഇസ്മുൽ അഅ്ള്വം. ഇസ്മുൽഅഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടതായ മു ഴുവൻ ഹദീഥുകളിലും അല്ലാഹ് എന്ന മഹനീയനാമം വന്നിട്ടുണ്ട്. അല്ലാഹുവിന്റെ ഇതര നാമങ്ങൾക്കില്ലാത്ത പല പ്രത്യേകതകളും ഇൗ നാമത്തിനുണ്ട്. അല്ലാഹു തന്റെ ഇതര നാമങ്ങളെ ഇൗ നാ മത്തിലേക്ക് ചേർത്തു പറഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:
وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ (الأعراف: ١٨٠)
“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരു കളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക…” (ഖുർആൻ 7: 180)
രണ്ട്: “അൽഹയ്യുൽക്വയ്യൂം’. ഇസ്മുൽഅഅ്ള്വമിനെ കു റിച്ച് സൂചിപ്പിക്കപ്പെട്ടതായ മിക്ക ഹദീഥുകളിലും അൽഹയ്യുൽക്വ യ്യൂം എന്ന നാമം വന്നിട്ടുണ്ട്. ഒരാൾ അല്ലാഹുവോട് തേടിയാൽ അയാൾക്ക് നൽകപ്പെടുകയും പ്രാർത്ഥിച്ചാൽ ഉത്തരമേകപ്പെടു കയും ചെയ്യുന്നതായ ഇസ്മുൽഅഅ്ള്വം ഇൗ നാമമാണ് എന്ന വീക്ഷണക്കാരനാണ് ഇമാം ഇബ്നുൽക്വയ്യിംജ.
മൂന്ന്: “അർറ്വഹ്മാനുർറഹീം’ അസ്മാഅ് ബിൻത്യസീദിൽ നിന്നുള്ള നിവേദനത്തിൽ ഇസ്മുൽഅഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടത് ഇൗ നാമത്തിലേക്കാണ്.
നാല്: ഇസ്മുൽഅഅ്ള്വം പ്രത്യേകം ഒരു നാമമല്ല. പ്രത്യു ത അത് ഒരു വിഭാഗം നാമങ്ങളാണ്. അഥവാ അല്ലാഹുവിന്റെ സ മ്പൂർണങ്ങളായ മുഴുവൻ വിശേഷണങ്ങളേയും വിളിച്ചറിയിക്കുന്ന നാമങ്ങളാണ് അവ. അല്ലാഹു, അൽഹയ്യുൽക്വയ്യൂം, അർറ്വഹ്മാ നുർറഹീം, അൽഹമീദുൽമജീദ്, അൽകബീറുൽഅള്വീം, അൽമുഹീ ത്വ് തുടങ്ങിയ നാമങ്ങളെല്ലാം അതിന് ഉദാഹരണങ്ങളാണ്. (ശെയ്ഖ് അബ്ദുർറസാക്വ് അൽബദ്റിന്റെ ഫിക്വ്ഹ് അൽഅസ്മാഇൽഹു സ്നാ പേ: 8488 നോക്കു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല