آدَابُ عِشْرَةِ الإِخْوَانِ (സാഹോദര്യ സഹവാസം ചില മര്യാദകൾ)

THADHKIRAH

സഹോദരങ്ങൾ
അല്ലാഹു പറഞ്ഞു:
 إِنَّمَا الْمُؤْمِنُونَ إِخْوَةٌ  (الحجرات: ١٠)
 
“സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. .. ”  (ഖുർആൻ  49: 10)
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ  ا(لتوبة: ٧١)
“സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങ ളാകുന്നു…..” (ഖുർആൻ 9: 71)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു:
الْمُسْلِمُ أَخُو الْمُسْلِمِ ….
“ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്..”  (ബുഖാരി) 
 
സഹോദരങ്ങളാവുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَكُونُوا عِبَادَ اللَّهِ إِخْوَانًا
“..അല്ലാഹുവിന്റെ അടിയാറുകളേ നിങ്ങൾ സഹോദരങ്ങളാവുക…..” (ബുഖാരി)
 
കൂട്ടുകൂടുമ്പോൾ ശ്രദ്ധിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ
“ഒരാൾ തന്റെ കൂട്ടുകാരന്റെ ആദർശത്തിനനുസരിച്ചാണ്. അതി നാൽ നിങ്ങളിലൊരാൾ ആരോടു കൂട്ടുകൂടുന്നുവെന്ന് പര്യാലോ ചികട്ടെ.”
 
നല്ല കൂട്ടുകാരൻ
 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ ‎﴿١١٩﴾ (التوبة: ١١٩)
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സ ത്യവാന്മാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.” (വി.ക്വു.. 9: 119)
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറഞ്ഞു:
لَا تُصَاحِبْ إِلَّا مُؤْمِنًا وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ
“നീ ഒരു മുഅ്മിനിനോടല്ലാതെ കൂട്ടുകൂടരുത്. നിന്റെ ഭക്ഷണം മുത്തക്വിയല്ലാതെ ഭക്ഷിക്കുകയുമരുത്.”
 
നല്ല കൂട്ടുകാരന്റെ ഉപമ
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറഞ്ഞു:
مَثَلُ الْجَلِيسِ الصَّالِحِ كَمَثَلِ الْعَطَّارِ إِنْ لَمْ يُحِذْكَ مِنْ عِطْرِهِ أَصَابَكَ مِنْ رِيحِهِ 
“സദ്വൃത്തനായ കൂട്ടുകാരന്റെ ഉപമ സുഗന്ധം വിൽക്കുന്നവന്റെ ഉപമയാണ്. അവന്റെ സുഗന്ധത്തിൽനിന്ന് അവൻ നിനക്ക് നൽ കിയില്ലെങ്കിലും അതിന്റെ സുഗന്ധം നിനക്ക് ഏൽക്കും…”   
 
ചീത്ത കൂട്ടുകാരന്റെ ഉപമ
മുകളിൽ നൽകിയ അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള നിവേദ നത്തിൽ അദ്ദേഹം പറഞ്ഞതായി ഇപ്രകാരം കൂടിയുണ്ട്:
وَمَثَلُ جَلِيسِ السُّوءِ كَصَاحِبِ الْكِيرِ إِنْ لَمْ يُصِبْكَ مِنْ نَارِهِ أَصَابَكَ مِنْ دُخَانِهِ
“…ചീത്ത കൂട്ടുകാരന്റെ ഉപമ ഉലയിൽ ഉൗതന്ന കൊല്ലന്റെ ഉപമ യാണ്. അവന്റെ തീയിൽനിന്ന് നിനക്ക് ഏറ്റില്ലെങ്കിലും അതിന്റെ പുക നിനക്ക് ഏൽക്കും.”  
 
ഉപകരിക്കാത്ത സഹോദര്യം
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: 
مَنْ أَحَبَّ فِي الله وَأَبْغَضَ فِي اللهِ وَوَالَى فِي اللهِ وَعَادَى فِي اللهِ  فَإِنَّمَا تُنَالُ ولاَيَةُ اللهِ بِذَلِكَ وَقَدْ صَارَتْ عَامتْ مُؤاخَاةُ النّاسِ عَلَى أَمْرِ الدُّنْيَا وَذَلِكَ لاَ يُجْدِي عَلَى أَهْلِهِ شَيْئاً    
“ഒരാൾ അല്ലാഹുവിനു വേണ്ടി സ്നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനു വേണ്ടി മൈത്രി വെച്ചുപുലർത്തി, അല്ലാഹുവിന് വേണ്ടി വിരോധം വെച്ചുപുലർത്തി.  അപ്പോൾ അതി ലൂടെയാണ് അല്ലാഹുവിന്റെ വിലായത്ത് നേടിയെടുക്കപ്പെടുന്ന ത്. മുഴുജനങ്ങളുടേയും സാഹോദര്യ ബന്ധം ഇന്ന് ദുൻയവിയായ കാര്യങ്ങൾക്കായിരിക്കുന്നു. അതാകട്ടെ അതിന്റെ വക്താക്കൾക്ക് യാതൊരു ഉപകാരവും ചെയ്യില്ല.”    
 
അന്ത്യനാളിലും സുഹൃത്തുക്കൾ
അല്ലാഹു പറഞ്ഞു:
الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ ‎﴿٦٧﴾  (الزخرف:٦٧)
“സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.” (ഖുർആൻ 43:67)
 
സഹോദരങ്ങളെ സന്ദർശിക്കുന്നതിന്റെ മഹത്വം
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ പറഞ്ഞു:
…والرَّجُلُ يَزورُ أَخَاهُ فِي نَاحِيَةِ الْمِصْرِ لاَ يَزورُهُ إِلاَّ للهِ فِي الْجَنَّةِ
“ഒരാൾ പട്ടണത്തിന്റെ ഒരറ്റത്തുള്ള തന്റെ സഹോദരനെ സന്ദർശിക്കുന്നു, അയാളുടെ സന്ദർശനമാകട്ടെ അല്ലാഹുവിന്റെ മാർഗത്തിൽ മാത്രമാണ്, അയാളും സ്വർഗത്തിലാണ്.”
 
രോഗസന്ദർശനത്തിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِذَا عَادَ الرَّجُلُ  أَخَاهُ أَوْ زَارَهُ، قَالَ اللهُ عزَّ وجلّ لَهُ:  طِبْتَ وَطَابَ مَمْشَاكَ، وَتَبَوَّأْتَ مَنْزِلاً فِي اْلجَنَّةِ 
“ഒരാൾ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നട ത്തി അല്ലെങ്കിൽ ഒരു സൗഹൃദ സന്ദർശനം നടത്തി. അയാളോട് അല്ലാഹു പറയും: നീ നല്ലതു ചെയ്തു. നീ നിന്റെ നടത്തം നന്നാക്കി. സ്വർഗത്തിൽ നിനക്കൊരു വീട് നീ തയ്യാറാക്കി.”  (ബുഖാരി)
 
സ്നേഹിക്കുക, സ്നേഹം തുറന്നു പറയുക
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَرَّ رَجُلٌ بِالنَّبِيِّ ‎ﷺ  وَعِنْدَ النَّبِيَّ ‎ﷺ  رَجُلٌ جَالِسٌ فَقَالَ الرَّجُلُ وَاللَّهِ يَا رَسُولَ اللَّهِ إِنِّي لَأُحِبُّ هَذَا فِي اللَّهِ فَقَالَ رَسُولُ اللَّهِ ‎ﷺ    أَخْبَرْتَهُ بِذَلِكَ قَالَ لَا قَالَ قُمْ فَأَخْبِرْهُ تَثْبُتْ الْمَوَدَّةُ بَيْنَكُمَا فَقَامَ إِلَيْهِ فَأَخْبَرَهُ فَقَالَ أَنِّي أُحِبُّكَ فِي اللَّهِ أَوْ قَالَ أُحِبُّكَ لِلَّهِ فَقَالَ الرَّجُلُ أَحَبَّكَ الَّذِي أَحْبَبْتَنِي فِيهِ
“ഒരു വ്യക്തി നബി ‎ﷺ  യുടെ അരികിലൂടെ നടന്നു. തിരുനബി ‎ﷺ  യു ടെ അടുക്കൽ ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അ യാൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ സത്യം ഇൗ വ്യക്തിയെ അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ സ്നേഹിക്കുന്നു. അപ്പോൾ അല്ലാഹുവിന്റെ ദൂതർ ‎ﷺ  പറഞ്ഞു: അ ത് നിങ്ങൾ അദ്ദേഹത്തോട് പറഞ്ഞുവോ? അയാൾ പറഞ്ഞു: ഇല്ല. തിരുമേനി ‎ﷺ പറഞ്ഞു: താങ്കൾ എഴുന്നേറ്റ് അതു പറയുക. നി ങ്ങൾക്കിടയിൽ സ്നേഹം സുദൃഢമാകും. അപ്പോൾ അയാൾ എ ഴുന്നേറ്റ് അയോളോടു പറഞ്ഞു: നിശ്ചയം ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ താങ്കളെ ഇഷ്ടപ്പെടുന്നു. അല്ലെങ്കിൽ അല്ലാഹുവിനു വേണ്ടി ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു. അപ്പോൾ അയാൾ പറ ഞ്ഞു: ഏതൊരുവന്റെ മാർഗത്തിലാണോ താങ്കൾ എന്നെ സ്നേ ഹിച്ചത് അവൻ(അല്ലാഹു) താങ്കളെ ഇഷ്ടപ്പെടട്ടെ.”  
 
തിരുനബിയുടെ മാതൃക 
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
أن رَسُول الله ‎ﷺ  أخذ بيدهِ ، وَقالَ : يَا مُعَاذُ ، وَاللهِ ، إنِّي لأُحِبُّكَ ، ثُمَّ أُوصِيكَ يَا مُعَاذُ لاَ تَدَعَنَّ في دُبُرِ كُلِّ صَلاَةٍ تَقُولُ : اللَّهُمَّ أعِنِّي عَلَى ذِكْرِكَ ، وَشُكْرِكَ ، وَحُسْنِ عِبَادَتِكَ. 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  അദ്ദേഹത്തിന്റെ കൈ പിടിച്ചു. തിരു മേനി ‎ﷺ  പറഞ്ഞു: മുആദ്, അല്ലാഹുവാണേ സത്യം നിശ്ചയം ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു. ഞാൻ താങ്കളോട് വസ്വിയ്യത്ത് ചെയ്യുന്നു. മുആദ്, താങ്കൾ എല്ലാ നമസ്കാരത്തിനൊടുവിലും, 
اللَّهُمَّ أعِنِّي عَلَى ذِكْرِكَ ، وَشُكْرِكَ ، وَحُسْنِ عِبَادَتِكَ
“അല്ലാഹുവെ, നിനക്ക് ദിക്റെടുക്കുവാനും നിനക്ക് ശുക്ർ അർ പ്പിക്കുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എ ന്നെ സഹായിക്കേണമേ’ എന്നു പറയുന്നത് ഉപേക്ഷിക്കരുത്.  
സ്നേഹിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ اللّهَ يَقُولُ يَوْمَ الْقِيَامَةِ: أَيْنَ الْمُتَحَابُّونَ بِجَلاَلِي. الْيَوْمَ أُظِلُّهُمْ فِي ظِلِّي، يَوْمَ لاَ ظِلَّ إِلاَّ ظِلِّي
“നിശ്ചയം, അല്ലാഹു ക്വിയാമത്ത് നാളിൽ പറയും. എന്റെ മഹത്വ ത്തിൽ പരസ്പരം സ്നേഹിച്ചവർ എവിടെ, ഇന്നു ഞാൻ അവർക്ക് എന്റെ തണൽ നൽകും, ഇന്ന് എന്റെ തണലല്ലാത്ത മറ്റൊരു ത ണലും ഇല്ല.”  (മുസ്‌ലിം)
 
മുആദ് ഇബ്നുജബലി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
قال الله عَزَّ وَجَلَّ: الـمُتَحَابُّونَ في جَلاَلِي لَهُمْ مَنَابِرُ مِنْ نُورٍ يَغْبِطُهُمُ النَّبِيُّونَ وَالشُّهَدَاءُ
“അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ മഹത്വത്തിൽ പരസ്പരം സ്നേഹിച്ചവർക്ക് പ്രകാശംകൊണ്ടുള്ള മിമ്പറുകളുണ്ട്, നബിമാരും ശുഹദാക്കളും അവരിലേക്ക് ആഗ്രഹപൂർവ്വം ചെല്ലും.”
 
മുഖപ്രസന്നതയിൽ കണ്ടുമുട്ടുക
അബൂദർറുൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ‎ﷺ  എന്നോടു പറഞ്ഞു:
لاَ تَحْقِرَنَّ مِنَ الـمَعْرُوفِ شَيْئاً، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ
“നന്മയിൽ യാതൊന്നും താങ്കൾ നിസാരവൽകരിക്കരുത്; താങ്ക ളുടെ സഹോദരനെ മുഖപ്രസന്നതയിൽ കണ്ടുമുട്ടുന്നതുപോലും.” (മുസ്‌ലിം)
 
 പുഞ്ചിരി സമ്മാനിക്കുക
അബൂദർറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ……
“നിന്റെ സഹോദരന്റെ മുഖത്തു(നോക്കിയുള്ള) നിന്റെ പുഞ്ചിരി നിനക്കു സ്വദക്വഃയാണ്…..”
 
സഹോദരങ്ങൾക്കുവേണ്ടി ദുആഅ് ചെയ്യുക
അല്ലാഹു പറയുന്നു: 
 وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ  (محمد: ١٩)
“നിന്റെ പാപത്തിനു നീ പാപമോചനം തേടുക. സത്യവിശ്വാസികൾ ക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക”  (ഖുർആൻ 47: 19)
 
ദുആഅ് ചെയ്യുന്നതിന്റെ മഹത്വം
ഉമ്മുദ്ദർദാഇ رَضِيَ اللَّهُ عَنْها  ൽനിന്ന്   നിവേദനം. നബി ‎ﷺ  പറഞ്ഞു:  
دَعْوَةُ الْمَرْءِ الْمُسْلِمِ لأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ. عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ.كُلَّمَا دَعَا لأَخِيهِ بِخَيْرٍ قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ،وَلَكَ بِمِثْلٍ
“ഒരു മുസ്ലിം തന്റെ സഹോദരനായ മുസ്ലിമിനുവേണ്ടി അവന്റെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടു ന്നതാണ്. അയാളുടെ തലഭാഗത്ത് ഏൽപ്പിക്കപ്പെട്ട ഒരു മലക്ക് ഉ ണ്ട്. ഏതൊക്കെ സമയത്താണോ അവൻ തന്റെ സഹോദരന് വേ ണ്ടി പ്രാർത്ഥിക്കുന്നത് അപ്പോഴെല്ലാം ഏൽപ്പിക്കപ്പെട്ട മലക്ക് ആ മീൻ പറയും; താങ്കൾക്കും പ്രാർത്ഥിച്ചതുപോലുള്ളതുണ്ട്  എന്നും പറയും.”  (മുസ്‌ലിം)
 
ഒരു ദുആഅ് 
സത്യവിശ്വാസികളായ ദാസന്മാരുടെ വിശേഷണം അറിയി ച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
 رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ‎﴿١٠﴾‏  (الحشر: ١٠)
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞ ങ്ങൾക്കുമുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരന്മാർ ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞ ങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.”(ഖുർആൻ 59:10) 
 
നബിമാരുടെ മാതൃകകൾ
നൂഹ് നബി (അ) യുടെ ദുആഅ്:
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ  (نوح: ٢٨)
“എന്റെ രക്ഷിതാവേ എനിക്കും എന്റെ മാതാപിതാക്കൾക്കും എ ന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാ സികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ.”  (ഖുർആൻ 71: 28)
ഇബ്റാഹീം നബി (അ) യുടെ ദുആഅ്:
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ‎﴿٤١﴾  (إبراهيم: ٤١)
“ഞങ്ങളുടെ രക്ഷിതാവേ വിചാരണ നിലവിൽവരുന്ന ദിവസം എ നിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ.”  (ഖുർആൻ 14: 41)
 
സഹോദരങ്ങൾക്കുവേണ്ടി ഇസ്തിഗ്ഫാർ നടത്തുന്നതിന്റെ മഹത്വം
ഉബാദത് ഇബ്നുസ്വാമിതി رَضِيَ اللَّهُ عَنْهُ ൽ നിന്ന്   നിവേദനം.   അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ اسْتَغْفَرَ لِلْمُؤْمِنِينَ والْمُؤْمِنَاتِ كَتَبَ اللهُ لَهُ بِكُلِّ مُؤْمِنٍ وَمُؤْمِنَةٍ حَسَنَةً
“ആരെങ്കിലും, സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പാപമോചനത്തിനു തേടിയാൽ ഒാരോ സത്യവിശ്വാസിയെ ക്കൊണ്ടും സത്യവിശ്വാസിനിയെക്കൊണ്ടും അവന് ഒാരോ നന്മ അല്ലാഹു രേഖപ്പെടുത്തും.”
 
ഒരൊറ്റ ശരീരം കണക്കെ വർത്തിക്കണം
നുഅ്മാൻ ഇബ്നുബശീറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.  അല്ലാഹു വിന്റെ  തിരുദൂതർ ‎ﷺ  പറഞ്ഞു:
مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى
“പരസ്പര സ്നേഹത്തിലും, വാത്സല്യത്തിലും, കാരുണ്യത്തിലും മു സ്ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒ രു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോൾ മറ്റു ക രീരാവയവങ്ങൾ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിത മായ അവയവത്തിനുവേണ്ടി പരസ്പരം നിലകൊള്ളും.”  (മുസ്‌ലിം)
ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കണം
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:
…… وَلأَنْ أَمشِيَ معَ أَخٍ فِي حاجةٍ حتّى تُقْضَى أَحَبُّ إليَّ منْ أَنْ أَعتكِفَ فِي هذا المسْجِدِ (يعنيِ مسجدَ الْمدِينةِ) شَهْراً، …. ومنْ مَشى معَ أَخِيهِ الْمسْلِمِ فِي حاجَةٍ حَتَى تَتهيَّأَ لَهُ ، أَثْبَتَ اللهُ قدَمَهُ يَوْمَ تَزُولُ الأَقْدَامُ…….
“…..ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ അ തിനുവേണ്ടി ഞാൻ നടക്കലാണ്, എനിക്ക് ഇൗ പള്ളി(മസ്ജിദുന്ന ബവി)യിൽ ഒരു മാസം ഇഅ്തികാഫ്  ഇരിക്കുന്നതിനേക്കാൾ ഏ റെ ഇഷ്ടം… ഒരാൾ തന്റെ മുസ്ലിമായ സഹോദരനോടൊപ്പം അ ദ്ദേഹത്തിന്റെ ഒരാവശ്യം നിർവ്വഹിച്ചു കൊടുക്കുന്നതുവരെ നട ന്നുപോവുകയാണെങ്കിൽ അയാളുടെ കാൽപാദങ്ങളെ അല്ലാഹു, കാലുകൾ പതറുന്നനാളിൽ(അന്ത്യനാളിൽ) ഉറപ്പിച്ചുനിർത്തും”
ഗുണകാംക്ഷയുള്ളവനാകണം
സ്വഹീഹുൽബുഖാരിയിൽ ഒരു അദ്ധ്യായത്തിനു നാമമാ യി നബി ‎ﷺ  യുടെ ഒരു മൊഴി നൽകിയിട്ടുണ്ട്. അതിപ്രകാരമാണ്:
إِذَا اسْتَنْصَحَ أَحَدُكُمْ أَخَاهُ فَلْيَنْصَحْ لَهُ
“നിങ്ങളിലൊരാൾ തന്റെ സഹോദരനോട് നസ്വീഹത്ത് ആവശ്യ പെട്ടാൽ അവൻ സഹോദരന് നസ്വീഹത്ത് നൽകട്ടെ.” (ബുഖാരി)
 
തിരുനബിയുടെ മാതൃക
അബൂദർറി رَضِيَ اللَّهُ عَنْهُ നോട് അല്ലാഹുവിന്റെ ദൂതൻ ‎ﷺ  പറഞ്ഞതാ യി ഇപ്രകാരമുണ്ട്:
يَا أَبَا ذَرٍّ إِنِّي أَرَاكَ ضَعِيفًا وَإِنِّي أُحِبُّ لَكَ مَا أُحِبُّ لِنَفْسِي لَا تَأَمَّرَنَّ عَلَى اثْنَيْنِ وَلَا تَوَلَّيَنَّ مَالَ يَتِيمٍ
((അബൂദർറ്, താങ്കളെ ഞാൻ ദുർലബനായി കാണുന്നു. എനി ക്കു ഞാനിഷ്ടപ്പെടുന്നത് താങ്കൾക്കും ഞാൻ ഇഷ്ടപ്പെടുന്നു. താ ങ്കൾ രണ്ടാളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധ നവും ഏറ്റെടുക്കരുത്.)) (മുസ്ലിം)
 
പരസ്പരം സഹകരിക്കണം
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِنَّ الْمُؤْمِنَ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا وَشَبَّكَ أَصَابِعَهُ
“നിശ്ചയം ഒരു മുഅ്മിൻ മറ്റൊരു മുഅ്മിനിന്ന് ഒരു എടുപ്പുപോ ലെയാണ്; അതിൽ ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നു. നബി ‎ﷺ  തന്റെ വിരലുകൾ കോർത്തുപിടിച്ചു(കാണിച്ചു).”  (ബുഖാരി)
 
അന്യോന്യം സഹായിക്കണം
 ۚ وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ ۗ   (الأنفال: ٧٢)
“ഇനി മതകാര്യത്തിൽ അവർ നിങ്ങളുടെ സഹായം തേടുകയാണെങ്കിൽ സഹായിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്. എന്നാൽ നിങ്ങളുമായികരാറിലേർപ്പെട്ടു കഴിയുന്ന ജനതക്കെതിരായി (നിങ്ങളവരെ സഹായിക്കുവാൻ) പാടുള്ളതല്ല.”  (ഖുർആൻ 8: 72)
 
സഹായിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَاللّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ … …
“അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാൾ തന്റെ സ ഹോദരനെ സഹായിക്കുന്ന കാലത്തോളം…”  (മുസ്‌ലിം)
 
സഹായിക്കൽ ഏതു വിഷയത്തിൽ
അല്ലാഹു പറഞ്ഞു:
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ   (المائدة: ٢)
“…..പുണ്യത്തിലും ധർമ്മനിഷ്ടയിലും നിങ്ങൾ അന്യോന്യം സഹായി ക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്.”   (ഖുർആൻ 5: 2)
 
സഹോദരൻ അക്രമിയാണെങ്കിലും സഹായിക്കണം,  എങ്ങനെ?
അനസി رَضِيَ اللَّهُ عَنْهُൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا فَقَالَ رَجُلٌ يَا رَسُولَ اللَّهِ أَنْصُرُهُ إِذَا كَانَ مَظْلُومًا أَفَرَأَيْتَ إِذَا كَانَ ظَالِمًا كَيْفَ أَنْصُرُهُ قَالَ تَحْجُزُهُ أَوْ تَمْنَعُهُ مِنْ الظُّلْمِ فَإِنَّ ذَلِكَ نَصْرُهُ
“നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെ ട്ടവനായാലും നീ സഹായിക്കുക. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അക്രമിക്കപ്പെട്ടവനാണെങ്കിൽ എനിക്കവ നെ സഹായിക്കാം. അവൻ അക്രമിയാണെങ്കിൽ ഞാൻ എങ്ങ നെ അവനെ സഹായിക്കും? നീ അവനെ അക്രമത്തിൽനിന്ന് ത ടയണം. നിശ്ചയം അതാണ് അവനുള്ള സഹായം.” (ബുഖാരി)
 
വിനയം കാണിക്കണം
ഇയാദ്വ് ഇബ്നു ഹിമാറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَإِنَّ اللَّهَ أَوْحَى إِلَيَّ أَنْ تَوَاضَعُوا حَتَّى لَا يَفْخَرَ أَحَدٌ عَلَى أَحَدٍ وَلَا يَبْغِ أَحَدٌ عَلَى أَحَدٍ
“നിങ്ങളിൽ ഒരാളും ഒരാളോടും ഗർവ്വുകാണിക്കാതിരുക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങൾ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നൽകിയിരിക്കുന്നു.”  (മുസ്‌ലിം)
 
വിനയം കാണിക്കുന്നവരുടെ മഹത്വം
ഇയാദ്വ് ഇബ്നു ഹിമാറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَأَهْلُ الْجَنَّةِ ثَلاَثَةٌ ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ وَرَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِى قُرْبَى وَمُسْلِمٍ وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ
“സ്വർഗാർഹർ മൂന്ന് വിഭാഗമാണ്. നീതിമാനും ധർമ്മിഷ്ഠനും അനുഗ്രഹീതനുമായ ഭരണാധികാരി. എല്ലാ അടുത്ത ബന്ധുക്ക ളോടും മുസ്ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി, പതിവ്രതനും ചാരിത്രശുദ്ധിയിൽ തന്റെ കുടുംബത്തെ വളർത്തുന്നവനും കുടുംബ ഭാരമുള്ളവനും”. 
 
 സഹോദരന്റെ അഭിമാനം കാക്കുക
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ തി രുദൂതർ ‎ﷺ  പറഞ്ഞു: 
مَنْ رَدَّ عن عِرْضِ أَخِيهِ رَدَّ الله عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ
“തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധി ച്ചാൽ ക്വിയാമത്തു നാളിൽ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തീയിനെ തടുക്കും”  
 
ഊഹങ്ങൾ സൂക്ഷിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ ….
“ഉൗഹത്തെ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയം ഉൗഹം വർത്തമാന ങ്ങളിൽ ഏറ്റവും വ്യാജം നിറഞ്ഞതാണ്….”  (ബുഖാരി)
 
കുറവുകളന്വേഷിക്കരുത്, തെറ്റുകൾ പരതരുത്            
 ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന്   നിവേദനം. നബി ‎ﷺ പറഞ്ഞു:
لَا تُؤْذُوا عِبَادَ اللَّهِ وَلَا تُعَيِّرُوهُمْ وَلَا تَطْلُبُوا عَوْرَاتِهِمْ فَإِنَّهُ مَنْ طَلَبَ عَوْرَةَ أَخِيهِ الْمُسْلِمِ طَلَبَ اللَّهُ عَوْرَتَهُ حَتَّى يَفْضَحَهُ فِي بَيْتِهِ
“നിങ്ങൾ അല്ലാഹുവിന്റെ ദാസന്മാരെ ദ്രോഹിക്കരുത്. അവരെ നിങ്ങൾ ആക്ഷേപിക്കുകയും ചെയ്യരുത്. അവരുടെ കുറവുകൾ നിങ്ങൾ അന്വേഷിക്കരുത്. കാരണം വല്ലവനും തന്റെ മുസ്ലിമായ സഹോദരന്റെ കുറവുകൾ അന്വേഷിച്ചാൽ അല്ലാഹു അവന്റെ കു റവുകൾ അന്വേഷിക്കുകയും അങ്ങനെ അവന്റെ വീട്ടിൽ വെച്ച് അവനെ വഷളാക്കുകയും ചെയ്യും.”
 അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനി ന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു:
…. وَلَا تَحَسَّسُوا …..
“…നിങ്ങൾ തെറ്റുകൾ രഹസ്യമായി അന്വേഷിക്കരുത്…”   (ബുഖാരി)
 
പരസ്പരം അസൂയകാണിക്കരുത്
അല്ലാഹു പറഞ്ഞു:
 أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِن فَضْلِهِ ۖ  (النساء:٥٤)
“അതല്ല, അല്ലാഹു അവന്റെ ഒൗദാര്യത്തിൽ നിന്ന് മറ്റു മനുഷ്യർ ക്ക് നൽകിയിട്ടുള്ളതിന്റെ പേരിൽ അവർ അസൂയപ്പെടുകയാ ണോ?…..” (ഖുർആൻ 4: 54) 
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لاَ تحَاسدُوا …..
“നിങ്ങൾ പരസ്പരം അസൂയകാണിക്കരുത്… ”  (മുസ്‌ലിം) 
 
അസൂയയുടെ അപകടം
അസൂയകൊണ്ടാണ് ആദമി(അ)ന്റെ രണ്ടുമക്കളിലൊരാൾ സഹോദരനെ വധിക്കുവാൻ കൈനീട്ടിയത്.  അല്ലാഹു പറഞ്ഞു:
 ۞ وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ ‎﴿٢٧﴾‏ لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ ‎﴿٢٨﴾‏ إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ ‎﴿٢٩﴾‏   (المائدة:٢٧-٢٩)
“(നബിയേ,) നീ അവർക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃ ത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപ്പിക്കുക. അവർ ഇരുവരും ഒരോ ബലിയർപ്പിച്ച സന്ദർഭം. ഒരാളിൽനിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽനിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: “ഞാൻ നി ന്നെ കൊലപ്പെടുത്തുകതന്നെ ചെയ്യും.’ അവൻ (ബലി സ്വീകരിക്ക പ്പെട്ടവൻ) പറഞ്ഞു: “ധർമ്മനിഷ്ഠയുള്ളവരിൽനിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളു.’ “എന്നെ കൊല്ലുവാൻ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാൽ തന്നെയും, നിന്നെ കൊല്ലുവാൻ വേണ്ടി ഞാൻ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീർച്ചയായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.’ “എന്റെ കുറ്റത്തിനും, നിന്റെ കുറ്റത്തിനും നീ അർഹനായിത്തീരുവാ നും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനു മാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് അക്രമികൾക്കുള്ള പ്ര തിഫലം.” (ഖുർആൻ 5: 27 -29)
 
ചീത്തവിളി പാടില്ല
അബ്ദുല്ലാഹ് ഇബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരു ദൂതർ ‎ﷺ  പറഞ്ഞു:
سِبَابُ الْمُسْلِمِ أَخَاهُ فُسُوقٌ وَقِتَالُهُ كُفْرٌ وَحُرْمَةُ مَالِهِ كَحُرْمَةِ دَمِهِ.
“ഒരു മുസ്ലിം തന്റെ സഹോദരനെ ചീത്തവിളിക്കുന്നത് അധാർ മ്മികതയാണ്. അവനെ വധിക്കുന്നത് കുഫ്റാണ്. അവന്റെ സമ്പ ത്തിനുള്ള പവിത്രത അവന്റെ രക്തത്തിന്റെ പവിത്രത പോലെയാണ്.”  
 
പറ്റിക്കാൻ വിലകയറ്റി പറയരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
…وَلاَ تَنَاجَشُوا…
“…അന്യരെ പറ്റിക്കാൻ വിലകയറ്റിപ്പറയരുത്…..”
പരസ്പരവിദ്വേഷം വെച്ചുപുലർത്തരുത്
നടേ നൽകിയ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: 
….. وَلاَ تَبَاغَضُوا……
“..നിങ്ങൾ പരസ്പരം  വിദ്വേഷം വെച്ചുപുലർത്ത രുത്…”  (മുസ്‌ലിം)
 
പരസ്പരം മുഖം തിരിക്കരുത്
പ്രസ്തുത നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
  وَلاَ تَدَابَرُوا ….
“…പരസ്പരം മുഖം തിരിക്കരുത്….”  (മുസ്‌ലിം) 
 
വഷളാക്കരുത്
അബൂദർറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
مَنْ شَانَ عَلَى مُسْلِمٍ كَلِمَةً يَشِينُهُ بِهَا بِغَيْرِ حَقٍّ أَشَانَهُ اللَّهُ بِهَا فِي النَّارِ يَوْمَ الْقِيَامَةِ
((വല്ലവനും അന്യായമായി ഒരു മുസ്ലിമിനെ ഒരു വാക്കുകൊണ്ട് 
വഷളാക്കിയാൽ ആ വാക്കുകൊണ്ട് അല്ലാഹു അവനെ അന്ത്യ നാളിൽ നരകത്തിൽ വഷളാക്കുന്നതാണ്.))  
 
അക്രമിക്കരുത്, നിന്ദിക്കരുത്, നിസാരമാക്കരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
الـمُسْلِمُ أَخُو الـمُسْلِمِ ، لاَ يَظْلِمُهُ ، وَلاَ يَخْذُلُهُ ، وَلاَ يَحْقِرُهُ. 
” ..ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്.  അവൻ തന്റെ സഹോദരനെ അക്രമിക്കുകയോ അധിക്ഷിപ്തനാക്കുക യോ നിന്ദിക്കുകയോ ഇല്ല.”  (മുസ്‌ലിം)
നിസാരമാക്കുന്നതിന്റെ ഗൗരവം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
….. بِحَسْبِ امْرِئٍ مِنَ الشرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ. كُلُّ المُسْلِمٍ عَلَى الْمُسْلِمِ حَرَامٌ  دَمُهُ وَمَالُهُ وَعِرْضهِ
“…സ്വന്തം സഹോദരനായ മുസ്ലിമിനെ നിന്ദിക്കുക എന്നതുതന്നെ ഒരാൾക്ക് തിന്മയായി മതി. മുസ്ലിമിന്റെ രക്തം, സമ്പത്ത്, അഭി മാനം എന്നിതെല്ലാം മറ്റൊരു മുസ്ലിമിന് നിഷിദ്ധമാണ്.”  (മുസ്‌ലിം)
 
പുണ്യം ചെയ്തത് എടുത്തു പറയുന്നവൻ
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لاَ يَدْخُلُ الْجَنَّةَ مَنَّانٌ وَلاَ عَاقٌّ وَلاَ مُدْمِنُ خَمْرٍ 
“ദാനം ചെയ്തതെടുത്ത് പറയുന്നവനും മാതാപിതാക്കളെ ദ്രോ ഹിക്കുന്നവനും മദ്യപാനിയും സ്വർഗത്തിൽ പ്രവേശിക്കുകയില്ല.”
 
ദ്വിമുഖനാവരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
تَجِدُ مِنْ شَرِّ النَّاسِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ ذَا الْوَجْهَيْنِ ، الَّذِى يَأْتِى هَؤُلاَءِ بِوَجْهٍ وَهَؤُلاَءِ بِوَجْهٍ 
“അന്ത്യനാളിൽ ഏറ്റവും മോശക്കാരനായി നിങ്ങൾക്ക് ദ്വിമുഖനെ കാണാം. അവൻ ഒരു കൂട്ടരുടെ അടുത്ത് ഒരു മുഖഭാവത്തിലും മറ്റൊരു കൂട്ടരുടെ അടുത്ത് മറ്റൊരു മുഖഭാവത്തിലും എത്തും.”
 
മറികടന്ന് കച്ചവടം ചെയ്യരുത്, വില പറയരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
…..وَلاَ يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ ……
“…ചിലർ കച്ചവടം ചെയ്തതിനെ മറികടന്ന് കച്ചവടം ചെയ്യരുത്….” (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: 
أَلاَ لاَ يَبِعِ الرَّجُلُ عَلَى بَيْعِ أَخِيهِ 
“അറിയുക, നിങ്ങളിലാരും സ്വന്തം സഹോദരന്റെ കച്ചവടത്തെ മ റികടന്ന് കച്ചവടം ചെയ്യരുത്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
وَلاَ يَسمْ عَلَى سَوْمِهِ
“…അയാളുടെ വില പറച്ചിലിനെ മറികടന്ന് വിലപറയരുത്  എന്നു കൂടിയുണ്ട്…”   (ബുഖാരി)
 
ഊഹവും ചാരപ്പണിയും പാടില്ല
يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ ‎﴿١٢﴾‏   (الحجرات: ١٢)
“സത്യവിശ്വാസികളേ, ഉൗഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഉൗഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാര വൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവ രുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോ ദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നി ങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കു ന്നവനും കരുണാനിധിയുമാകുന്നു.”  (ഖുർആൻ 49: 12)
 
മുഖം കോട്ടരുത്
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿١٨﴾  (لقمان: ١٨)
“നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ചു കളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (ഖുർആൻ 31: 18)
 
നിഗളിക്കരുത്
 لَا تَفْرَحْ ۖ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ ‎﴿٧٦﴾ (القصص: ٧٦)
“…നീ പുളകംകൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീർ ച്ചയായും ഇഷ്ടപ്പെടുകയില്ല. ”   (ഖുർആൻ 28: 76)
 
അഹങ്കാരി അപമാനിതനാകും 
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
يُحْشَرُ الْمُتَكَبِّرُونَ يَوْمَ الْقِيَامَةِ أَمْثَالَ الذَّرِّ فِى صُوَرِ الرِّجَالِ يَغْشَاهُمُ الذُّلُّ مِنْ كُلِّ مَكَانٍ 
“അഹങ്കാരികൾ അന്ത്യനാളിൽ ആളുകളുടെ രൂപത്തിൽ ചെറി യ ഉറുമ്പുകളുടെ വലിപ്പത്തിലായി ഒരുമിച്ചു കൂട്ടപ്പെടും. നിന്ദ്യത എല്ലായിടത്തുനിന്നും അവരെ മൂടിയിരിക്കും.”
 
ചതിക്കരുത്
ഉക്വ്ബത്തി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു:
الـمُسْلِمُ أَخُو الْمُسْلِمِ وَلاَ يَحِلُّ لِمُسْلِمٍ بَاعَ مِنْ أَخِيهِ بَيْعاً فِيهِ عَيْبٌ إِلاَّ بَيَّنَهُ لَهُ
“….ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. ഒരു മു സ്ലിം തന്റെ സഹേദരനോട് ഒരു ഇടപാട് നടത്തുകയും അതിൽ ഒരു ന്യൂനതയുണ്ടാകുകയുമായാൽ അവന് വ്യക്തമാക്കിക്കൊ ടുക്കാതിരിക്കൽ അനുവദനീയമാവില്ല.” 
 
ചതിയന്മാരുടെ പര്യവസാനം
അബ്ദുല്ലാഹിബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِذَا جَمَعَ اللَّهُ الأَوَّلِينَ وَالآخِرِينَ يَوْمَ الْقِيَامَةِ يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ فَقِيلَ هَذِهِ غَدْرَةُ فُلاَنِ بْنِ فُلاَنٍ
“അല്ലാഹു മുൻഗാമികളേയും പിൻഗാമികളേയും അന്ത്യനാളിൽ ഒരുമിച്ചുകൂട്ടിയാൽ എല്ലാ ചതിയന്മാർക്കും ഒാരോ പതാക ഉയർ ത്തപ്പെടുന്നതാണ്. അപ്പോൾ പറയപ്പെടും: “ഇത് ഇന്നയാളുടെ മ കൻ ഇന്നയാളുടെ വാഗ്ദാന ലംഘനമാണ്.”  (മുസ്‌ലിം)
 
 സഹോദരനെ മറികടന്ന് വിവാഹമന്വേഷിക്കരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
أَلاَ ……وَلاَ يَخْطُبْ عَلَى خِطْبَتِهِ 
“അറിയുക,….. അയാളുടെ വിവാഹാന്വേഷണത്തെ മറികടന്ന് വി വാഹം അന്വേഷിക്കരുത്.”  (മുസ്‌ലിം)
 
മാപ്പു നൽകണം
وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ‎﴿٢٢﴾  (النور:٢٢)
“…അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.”  (ഖുർആൻ 24: 22)
 
മാപ്പേകുന്നതിന്റെ മഹത്വം
അല്ലാഹുക പറഞ്ഞു:
 فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ ‎﴿٤٠﴾  (الشورى:٤٠)
“…എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുക യും ആണെങ്കിൽ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യ തയിലാകുന്നു. തീർച്ചയായും അവൻ അക്രമം പ്രവർത്തിക്കുന്ന വരെ ഇഷ്ടപ്പെടുകയില്ല.” (ഖുർആൻ 42: 40)
 وَأَن تَعْفُوا أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا الْفَضْلَ بَيْنَكُمْ ۚ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ ‎﴿٢٣٧﴾‏ (البقرة:٢٣٧)
“…എന്നാൽ (ഭർത്താക്കൻമാരേ,) നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാ ണ് ധർമ്മനിഷ്ഠയ്ക്ക് കൂടുതൽ യോജിച്ചത്. നിങ്ങൾ അന്യോന്യം ഒൗദാര്യം കാണിക്കാൻ മറക്കരുത്. തീർച്ചയായും നിങ്ങൾ പ്രവർ ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.” (ഖുർആൻ 2: 237)
 
കോപം അടക്കണം
അല്ലാഹു  പറഞ്ഞു:
 فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٣٦﴾‏ وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ ‎﴿٣٧﴾‏  (الشورى: ٣٦، ٣٧)
“നിങ്ങൾക്ക് വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത് എെഹിക ജീ വിതത്തിലെ (താൽക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവി ന്റെ പക്കലുള്ളത് കൂടുതൽ ഉത്തമവും കൂടുതൽ നീണ്ടുനിൽക്കു ന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെമേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്. മഹാപാപങ്ങ ളും നീചവൃത്തികളും വർജ്ജിക്കുന്നവരും, കോപം വന്നാലും പൊ റുക്കുന്നവരുമായിട്ടുള്ളവർക്ക്.”  (ഖുർആൻ 42:36,37)
 أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ ‎﴿١٣٤﴾ (آل عمران:١٣٣، ١٣٤)
“…..ധർമ്മനിഷ്ഠപാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്(സ്വർഗം). (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥ യിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുക യും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്കു വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.” (ഖുർആൻ 3: 133,134)
 
പിശുക്കരുത്
 ۗ إِنَّ اللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ‎﴿٣٦﴾‏ الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ وَيَكْتُمُونَ مَا آتَاهُمُ اللَّهُ مِن فَضْلِهِ ۗ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا ‎﴿٣٧﴾‏  (النساء:٣٦، ٣٧)
“…നിശ്ചയം പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെ യും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിശുക്ക് കാണിക്കുക യും, പിശുക്ക് കാണിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങൾ ക്ക് അല്ലാഹു തന്റെ ഒൗദാര്യം കൊണ്ട് നൽകിയ അനുഗ്രഹം മ റച്ചുവെക്കുകയും ചെയ്യുന്നവരാണവർ. ആ നന്ദികെട്ടവർക്ക് അ പമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.”   (ഖുർആൻ 4: 36, 37)
 
ചെലവുചെയ്യുമ്പോൾ മിതത്വം
 وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ‎﴿٢٩﴾‏  (الإسراء: ٢٩)
“നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ)മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെ യ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.”  (ഖുർആൻ 17: 29)
 وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا ‎﴿٦٧﴾‏  (الفرقان: ٦٧)
“ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ, പി ശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർ ഗം സ്വീകരിക്കുന്നവരുമാകുന്നു അവർ.” (ഖുർആൻ 25: 67)
 
മാപ്പുതേടണം, കുറ്റവിമുക്തനാകണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു: 
مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ قَبْلَ أَنْ لَا يَكُونَ دِينَارٌ وَلَا دِرْهَمٌ إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ
“ആർക്കെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാന ത്തോടുചെയ്ത വല്ല അക്രമമോ, അല്ലെങ്കിൽ വല്ല ബാധ്യതകളോ ഉണ്ടെങ്കിൽ, ദീനാറുകളോ, ദിർഹമുകളോ ഇല്ലാത്ത (പരലോകം) വരുന്നതിന് മുമ്പ് ഇന്നു തന്നെ കുറ്റവിമുക്തനായികൊള്ളട്ടെ. (അന്ത്യനാളിൽ) അവന് വല്ല സൽപ്രവൃത്തികളുമുണ്ടെങ്കിൽ താൻ ചെയ്ത അക്രമത്തിനനുസ്സരിച്ച് അതിൽനിന്ന് എടുക്കപ്പെടുന്ന താണ്. അവന് നന്മകൾ ഇല്ലായെങ്കിൽ (താൻ ആരോടാണോ അക്രമം കാണിച്ചത്) അവന്റെ തിന്മകൾ എടുക്കപ്പെടുകയും ത ന്റെമേൽ അവ ചുമത്തപ്പെടുകയും ചെയ്യും.”  (ബുഖാരി)
 
ഇണങ്ങണം, ഇണക്കണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
الْمُؤْمِنُ يَأْلَفُ وَيُؤْلَفٌ وَلاَ خَيْرَ فِيمَنْ لاَ يَأْلَفُ وَلاَ يُؤْلَفُ……
“മുഅ്മിൻ ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യും. ഇ ങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യാത്തവനിൽ യാതൊരു നന്മയുമില്ല…” 
ഇണങ്ങുന്നതിന്റേയും ഇണക്കുന്നതിന്റേയും മഹത്വം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِنَّ أَقْرَبَكُمْ مِنِّي مَجْلِساً يَوْمَ القِيَامَةِ أَحَاسِنُكُمْ أَخْلاَقاً الْمُوَطَّؤُونَ أَكْنَافاً الَّذِينَ يَأْلَفُون وَ يُؤْلَفُونَ
“നിശ്ചയം, അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തിരിക്കുന്ന വർ പെരുമാറുവാൻ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവ ക്കാരായിരിക്കും. അവർ (തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങു കയും ഇണക്കപ്പെടുകുകയും ചെയ്യുന്നവരായിരിക്കും” 
 
സൽസ്വഭാവിയാകണം
അബൂദർറുൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നോട് പറഞ്ഞു:
اتَّقِ اللَّهِ حَيْثُمَا كُنْتَ وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ
“താങ്കൾ എവിടെയാണെങ്കിലും അല്ലാഹുവിൽ തക്വ്വയുള്ളവനാ വുക. തിന്മയെ നന്മകൊണ്ട് തുടർത്തുക; നന്മ തിന്മയെ മായ് ക്കും. ജനങ്ങളോട് നല്ലസ്വഭാവത്തിൽ പെരുമാറുക.”
 
തിരുനബിയുടെ മാതൃക
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം.
لَمْ يكن رسولُ الله  ‎ﷺ  فَاحِشاً وَلاَ مُتَفَحِّشاً ، وكان يَقُولُ : إنَّ مِنْ خِيَارِكُمْ أحْسَنَكُمْ أخْلاَقاً 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ദുഷിപ്പ് പറയുന്നവനോ ദഷിച്ചത് ചെ യ്യുന്നവനോ ആയിരുന്നില്ല. തിരുമേനി ‎ﷺ  പറയുമായിരുന്നു: നി ശ്ചയം, നിങ്ങളിൽ ഉത്തമൻ നിങ്ങളിൽ ഏറ്റവും നല്ലസ്വഭാവമുള്ളവനാകുന്നു.”  (ബുഖാരി, മുസ്‌ലിം)
 
സൽസ്വഭാവത്തിന്റെ മഹത്വം
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
مَا شيْءٌ أَثْقَلُ في مِيزَانِ المُؤْمِنِ يَوْمَ القِيَامةِ مِنْ خُلُقٍ حَسَنٍ فَإِنَّ الله تعالى ليُبْغِضُ الفاحِشَ البَذِيءَ 
“സൽസ്വഭാവത്തേക്കാൾ അന്ത്യനാളിൽ ഒരു മുഅ്മിനിന്റെ തുലാ സിൽ കനം തൂങ്ങുന്ന യാതൊന്നുമില്ല. നിശ്ചയം, നെറികെട്ടവ നെയും, തെമ്മാടിയേയും അല്ലാഹു വെറുക്കുന്നു.” 
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:
إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ درجةَ الصَّائِمِ القَائمِ
“തീർച്ചയായും, ഒരു സത്യവിശ്വാസി തന്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്കാരകാരന്റെയും പദവി കണ്ടെത്തു ന്നതാണ്.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു:
أَكْمَلُ الْمؤمنينَ إِيماناً أَحسَنُهُم خُلُقاً
“വിശ്വാസികളിൽ പൂർണമായ ഇൗമാനുള്ളവൻ നിങ്ങളിൽ നല്ല സ്വ ഭാവക്കാരനാണ്.”
 
ഹൃദയ വിശാലത
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
قِيلَ لِرَسُولِ اللَّهِ ‎ﷺ  أَيُّ النَّاسِ أَفْضَلُ قَالَ كُلُّ مَخْمُومِ الْقَلْبِ صَدُوقِ اللِّسَانِ قَالُوا صَدُوقُ اللِّسَانِ نَعْرِفُهُ فَمَا مَخْمُومُ الْقَلْبِ قَالَ هُوَ التَّقِيُّ النَّقِيُّ لَا إِثْمَ فِيهِ وَلَا بَغْيَ وَلَا غِلَّ وَلَا حَسَدَ
“അല്ലാഹുവിന്റെ റസൂലി ‎ﷺ  നോട് ചോദിക്കപ്പെട്ടു: ജനങ്ങളിൽ ആ രാണ് ഏറ്റവും നല്ലയാൾ. തിരുനബി ‎ﷺ  പറഞ്ഞു: എല്ലാ മഖ്മൂമുൽ ക്വൽബും സ്വദൂക്വുല്ലിസാനുമാണ്. അവർ ചോദിച്ചു: സ്വദൂക്വുല്ലി സാൻ(സംസാരത്തിൽ സത്യസന്ധൻ) ഞങ്ങൾക്കറിയും. എന്നാൽ എന്താണ് മഖ്മൂമുൽക്വൽബ്? തിരുനബി ‎ﷺ  പറഞ്ഞു: പാപമോ അതിക്രമമോ ചതിയോ അസൂയയോ തീരെയില്ലാത്ത ശുദ്ധനും ഭക്തനുമാണ് അയാൾ.” 
 
സഹോദരനുവേണ്ടി ഇഷ്ടപ്പെടേണ്ടത്
അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ
“സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്ന തുവരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല.”  (ബുഖാരി, മുസ്‌ലിം)
 
തനിക്കിഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ഇഷ്ടപ്പെടു ന്നതിന്റെ മഹത്വം
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
…فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيُدْخَلَ الْجَنَّةَ، فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللّهِ وَالْيَوْمِ الآخِرِ. وَلْيَأْتِ إلَىٰ النَّاسِ الَّذِي يُحِبُّ أَنْ يُؤْتَىٰ إلَيْهِ
“നരകത്തിൽനിന്ന് തെറ്റിക്കപ്പെടുവാനും സ്വർഗത്തിൽ പ്രവേശി പ്പിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവനായിരിക്കെ അവ നെതേടി മരണംവരട്ടെ, തന്നിലേക്ക് വന്നെത്തിപ്പെടുവാൻ താനാ ഗ്രഹിക്കുന്നതുമായി അവൻ ജനങ്ങളിലേക്കുചെല്ലട്ടെ…”  (മുസ്‌ലിം)  
 
വലിയവരെ ആദരിക്കണം ചെറിയവരോട് കരുണ കാണിക്കണം
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:        
لَيْسَ مِنَّا مَنْ لَمْ يُوَقِّرْ كَبِيرَنَا وَيَرْحَمْ صَغِيرَنَا
“നമ്മിലെ  വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കരു ണകാണിക്കാത്തവനും നമ്മിൽ പെട്ടവനല്ല.”   
 
സഹോദരങ്ങളോട് പിണങ്ങി നിൽക്കരുത്
അബൂഅയ്യൂബ് അൽഅൻസ്വാരിയി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേ ദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثَةِ أَيَّامٍ يَلْتَقِيَانِ فَيُعْرِضُ هَذَا وَيُعْرِضُ هَذَا …..
“ഒരു മുസ്ലിമിനും തന്റെ സഹോദരനോട്, അവർ രണ്ടുപേരും ക ണ്ടുമുട്ടുകയും അവൻ ഇവനോടും ഇവൻ അവനോടും മുഖം തി രിച്ചുകൊണ്ട് മൂന്നു ദിവസത്തിലധികം തെറ്റിയകന്ന് കഴിയുവാൻ പാടുള്ളതല്ല…”  (ബുഖാരി)
 
പിണക്കം കൊയ്യുന്നത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الِاثْنَيْنِ وَيَوْمَ الْخَمِيسِ فَيُغْفَرُ لِكُلِّ عَبْدٍ لَا يُشْرِكُ بِاللَّهِ شَيْئًا إِلَّا رَجُلًا كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ فَيُقَالُ أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا
“തിങ്കളാഴ്ചയും വ്യാഴായ്ചയും സ്വർഗകവാടങ്ങൾ തുറക്കപ്പെടു കയും അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാത്ത എ ല്ലാ ദാസന്മാർക്കും പൊറുത്തു കൊടുക്കുകയും ചെയ്യും; തന്റേ യും സഹോദരന്റേയും ഇടയിൽ പിണക്കമുള്ള ഒരു വ്യക്തിക്കൊ ഴിച്ച്. പറയപ്പെടും: തെറ്റുതീർത്ത് നന്നാവുന്നതുവരെ ഇൗ രണ്ടു പേർക്കും ഇടകൊടുക്കുക. തെറ്റുതീർത്ത് നന്നാവുന്നതുവരെ ഇൗ രണ്ടുപേർക്കും ഇടകൊടുക്കുക. തെറ്റുതീർത്ത് നന്നാവുന്ന തുവരെ ഇൗ രണ്ടു പേർക്കും ഇടകൊടുക്കുക.”   (മുസ്‌ലിം)
 
മൂന്നു ദിവസത്തിലധികം പിണങ്ങി നിന്നാൽ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثٍ فَمَنْ هَجَرَ فَوْقَ ثَلَاثٍ فَمَاتَ دَخَلَ النَّارَ
“ഒരു മുസ്ലിമിനും തന്റെ സഹോദരനെ മൂന്നു ദിവസത്തിലധികം തെറ്റി നിൽക്കുവാൻ പാടുള്ളതല്ല. വല്ലവനും തന്റെ സഹോദരനോ ട് മൂന്നു ദിവസത്തിൽ കൂടുതൽ പിണങ്ങിനിൽക്കുകയും അ യാൾ മരണപ്പെടുകയുമായാൽ അവൻ നരകത്തിൽ പ്രവേശിച്ചു.”   (ബുഖാരി)
 
ഒരു വർഷത്തിലധികം പിണങ്ങി നിന്നാൽ
അബൂഖിറാശിസ്സുലമിയി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ هَجَرَ أَخَاهُ سَنَةً فَهُوَ كَسَفْكِ دَمِهِ
“വല്ലവനും തന്റെ സഹോദരനോട് ഒരു വർഷം പിണങ്ങിനിന്നാൽ അത് അവന്റെ രക്തം ചിന്തുന്നതുപോലെയാണ്.” 
 
പിണക്കം തീർക്കുവാൻ മുൻകയ്യെടുക്കുന്നവൻ
അബൂഅയ്യൂബ് അൽഅൻസ്വാരിയി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേ ദനം. പിണങ്ങി നിൽക്കുന്നവരുടെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
….وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلَامِ
“…അവർ രണ്ടുപേരിലും ഉത്തമൻ സലാം കൊണ്ടു തുടങ്ങുന്നവനാണ്.”   (ബുഖാരി)
സഹോദരങ്ങൾക്കിടയിൽ സ്വുൽഹുണ്ടാക്കുക
 إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ ‎﴿١٠﴾  (الحجرات:١٠)
“സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെ യ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം” (ഖുർആൻ 49: 10)
 
സ്വുൽഹുണ്ടാക്കുന്നതിന്റെ മഹത്വം
 
۞ لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ‎﴿١١٤﴾‏  (النساء:١١٤)
“അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നന്മ യുമില്ല. വല്ല ദാനധർമ്മവും ചെയ്യുവാനോ, സദാചാരം കൈക്കൊ ള്ളുവാനോ, ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുവാനോ കൽപി ക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവി ന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവ ന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്.” (ഖുർആൻ 4: 114)
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു: 
أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ؟ قَالُوا: بَلَى. قال: صَلاَحُ ذَاتِ الْبَيْنِ، فَإِنَّ فَسَادَ ذَاتِ الْبَيْنِ هِيَ الْحَالِقَةُ 
“നോമ്പിനേക്കാളും നമസ്കാരത്തേക്കാളും ദാനധർമ്മങ്ങളേക്കാ ളും ഉൽകൃഷ്ടമായതിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചുതര ട്ടെയോ? അവർ പറഞ്ഞു; അതെ, അകന്നുനിൽക്കുന്നവർക്കിട യിൽ രഞ്ജിപ്പുണ്ടാക്കൽ. കാരണം, അകന്നുനിൽക്കുന്നവരുടെ ഫസാദ് അത് ദീനിനെ നശിപ്പിക്കും.”
 
പാപങ്ങൾ സ്നേഹബന്ധത്തെ തകർക്കും
അനസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു: 
ما تواد اثنان فى الله فيفرق بينهما إلا بذنب يحدثه أحدهما 
“അല്ലാഹുവിന്റെ മാർഗത്തിൽ രണ്ടുപേർ സ്നേഹിക്കുകയും അ തിൽപിന്നെ അവർക്കിടയിൽ ബന്ധംവേർപെടുത്തപ്പെടുകയും ചെ യ്യുന്നുവെങ്കിൽ അത് അവർ രണ്ടിൽ ഒരാൾ ചെയ്യുന്ന പാപം കാ രണത്താൽ മാത്രമായിരിക്കും.”   
 
സഹോദരങ്ങളായി സ്വർഗത്തിലും
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ‎﴿٤٥﴾‏ ادْخُلُوهَا بِسَلَامٍ آمِنِينَ ‎﴿٤٦﴾‏ وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ ‎﴿٤٧﴾‏ لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ ‎﴿٤٨﴾‏   (الحجر:٤٥-٤٨)
“തീർച്ചയായും സൂക്ഷ്മത പാലിച്ചവർ തോട്ടങ്ങളിലും അരുവികളി ലുമായിരിക്കും. നിർഭയരായി ശാന്തിയോടെ അതിൽ പ്രവേശിച്ചു കൊള്ളുക. (എന്ന് അവർക്ക് സ്വാഗതം ആശംസിക്കപ്പെടും.) അവ രുടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടിലുക ളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെ വെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവർ പുറത്താക്കപ്പെടുന്നതുമല്ല.” (ഖുർആൻ 15: 45, 46, 47, 48)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts