വിവാഹം നബിചര്യയാണ്
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
….وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ لَكِنِّي أَصُومُ وَأُفْطِرُ وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
“…അല്ലാഹുവാണേ സത്യം. നിശ്ചയം ഞാൻ നിങ്ങളിൽ അല്ലാഹുവെ ഏറ്റവും ഭയക്കുന്നവനും തക്വ്വയുള്ളവനുമാണ് ഞാൻ. എന്നാൽ ഞാൻ നോമ്പെടുക്കുന്നു, നോമ്പു മുറിക്കുന്നു. (രാത്രി) നമസ്ക രിക്കുന്നു ഉറങ്ങുകയും ചെയ്യുന്നു. സ്ത്രീകളെ കല്യാണം കഴിക്കു ന്നു. ആയതിനാൽ വല്ലവനും എന്റെ സുന്നത്തിൽ അപ്രിയനാ യാൽ അവൻ എന്നിൽ പെട്ടവനല്ല.” (ബുഖാരി)
ഭാര്യമാരോടുള്ള ഉടമ്പടി വളരെ കനത്തത്
وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَاقًا غَلِيظًا ﴿٢١﴾ (النساء: ٢١)
“നിങ്ങൾ അന്യോന്യം കൂടിച്ചേരുകയും അവർ നിങ്ങളിൽനിന്ന് കനത്ത ഒരു കരാർ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങൾ അതെങ്ങനെ(ഭാര്യക്കു നൽകിയ മഹ്ർ) മേടിക്കും?” (ഖുർആൻ 4: 21)
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:
فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ……..
“സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങൾ അവരെ സ്വീകരി ച്ചത്. അല്ലാഹുവിന്റെ വചനം(സാക്ഷ്യവചനങ്ങൾ) കൊണ്ടാണ് നി ങ്ങൾ അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്…..” (മുസ്ലിം)
ഏറ്റവും നല്ല ഭർത്താവ്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَكْمَلُ الْمُؤْمِنينَ إيمَاناً أَحْسَنُهمْ خُلُقاً. وَخِيَارُكُمْ خِيَارُكُمْ لنِسَائِهِمْ خُلُقاً
“വിശ്വാസികളിൽ പരിപൂർണ ഇൗമാനുള്ളവർ അവരിൽ ഏറ്റവും നല്ലസ്വഭാവം ഉള്ളവരാണ്. നിങ്ങളിൽ നല്ലവർ തങ്ങളുടെ ഭാര്യമാ രോട് സ്വഭാവംകൊണ്ടു നന്നായവരാണ്.”
ഭാര്യയെ സംരക്ഷിക്കുന്നതിന്റെ മഹത്വം
സഇൗദ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം.
……. ومَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ.
“….ഒരാൾ തന്റെ ഭാര്യയെ (സംരക്ഷിക്കുവാൻ) വേണ്ടി കൊല്ലപ്പെട്ടു, അയാളും ശഹീദാണ്.”
ഭാര്യക്ക് അവകാശങ്ങളുണ്ട്
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ നോട് അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
يَا عَبْدَ اللَّهِ بْنَ عَمْرٍو بَلَغَنِي أَنَّكَ تَصُومُ النَّهَارَ وَتَقُومُ اللَّيْلَ فَلَا تَفْعَلْ فَإِنَّ لِجَسَدِكَ عَلَيْكَ حَظًّا وَلِعَيْنِكَ عَلَيْكَ حَظًّا وَإِنَّ لِزَوْجِكَ عَلَيْكَ حَظًّا
“ഹേ അബ്ദുല്ലാഹ് ഇബ്നു അംറ്, താങ്കൾ പകലുകൾ മുഴുവൻ നോമ്പെടുക്കുകയും രാത്രിമുഴുവൻ നമസ്കരിക്കുകയും ചെ യ്യുന്നു എന്ന വാർത്ത എനിക്ക് എത്തിയിരിക്കുന്നു. താങ്കൾ അ പ്രകാരം ചെയ്യരുത്. കാരണം, താങ്കളുടെ ശരീരത്തിന് താങ്ക ളിൽ നിന്ന് അവകാശമുണ്ട്. താങ്കളുടെ കണ്ണിന് താങ്കളിൽനിന്ന് അവകാശമുണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളിൽനിന്നും അവകാ ശമുണ്ട്.”(ബുഖാരി)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
إِنَّ لِرَبِّكَ عَلَيْكَ حَقًّا وَلِنَفْسِكَ عَلَيْكَ حَقًّا وَلِأَهْلِكَ عَلَيْكَ حَقًّا
“തീർച്ചയായും താങ്കളുടെ റബ്ബിന് നിന്നിൽനിന്ന് അവകാശമുണ്ട്, താങ്കളുടെ ശരീരത്തിനു നിന്നിൽനിന്ന് അവകാശമുണ്ട്. താങ്കളു ടെ ഭാര്യക്കും നിന്നിൽനിന്ന് അവകാശമുണ്ട്.” (ബുഖാരി)
ഭാര്യമാർക്കുള്ള അവകാശങ്ങൾ
മുആവിയഃ ഇബ്നുഹയ്ദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം.
يَارَسُولَ الله مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ؟ قال: أَنْ تُطْعِمَهَا إذَا طَعِمْتَ، وَتَكْسُوَهَا إذَا اكْتَسَيْتَ……
“അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളിൽ ഒരാളുടെ ഭാര്യക്ക് അ വനിൽ നിന്നുള്ള അവകാശങ്ങൾ എന്തെല്ലാം? നബി ﷺ പറഞ്ഞു: നീ ഭക്ഷിച്ചാൽ അവളേയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിച്ചാൽ അവളേയും ധരിപ്പിക്കുക…”
മഹ്ർ ഭാര്യയുടെ അവകാശമാണ്
ﭽﮣ ﮤ ﮥ ﮦﮧ ﭼ النساء: ٤
“സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോടു കൂടി നിങ്ങൾ നൽകുക.” (ഖുർആൻ 4: 4)
ﭽ ﮛ ﮜ ﮝ ﮞ ﮟ ﮠ ﭼ النساء: ٢٥
“അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകർത്താ ക്കളുടെ അനുമതിപ്രകാരം നിങ്ങൾ വിവാഹം കഴിച്ചുകൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവർക്കു നിങ്ങൾ നൽ കുകയും ചെയ്യുക.” (ഖുർആൻ 4: 25)
ﭽ ﯪ ﯫ ﯬ ﯭ ﯮ ﯯ ﯰ ﯱﯲ ﭼ الممتحنة: ١٠
“….. ആ സ്ത്രീകൾക്ക് അവരുടെ പ്രതിഫലങ്ങൾ നിങ്ങൾ കൊടു ത്താൽ അവരെ നിങ്ങൾ വിവാഹം കഴിക്കുന്നതിന് നിങ്ങൾക്ക് വിരോധമില്ല…” (ഖുർആൻ 60: 10)
മഹ്ർ പുരുഷന്റെമേൽ ബാധ്യതയാണ്
ﭽ ﭮ ﭯ ﭰﭱ ﭼ النساء: ٢٤
“… ..അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയിൽ നി ങ്ങൾ നൽകേണ്ടതാണ്.. .. ” (ഖുർആൻ 4: 24)
കുറച്ചാണെങ്കിലും മഹ്ർ നൽകണം
അബ്ദുർറഹ്മാൻ ഇബ്നു ഒൗഫി رَضِيَ اللَّهُ عَنْهُൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
….يَا رَسُولَ اللَّهِ تَزَوَّجْتُ امْرَأَةً قَالَ مَا أَصْدَقْتَهَا قَالَ وَزْنَ نَوَاةٍ مِنْ ذَهَبٍ قَالَ أَوْلِمْ وَلَوْ بِشَاةٍ
“അല്ലാഹുവിന്റെ ദൂതരേ ഞാൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. തിരുമേനി ﷺ ചോദിച്ചു: നിങ്ങൾ അവർക്ക് എന്താണ് മഹ്ർ നൽ കിയത്? അദ്ദേഹം പറഞ്ഞു: ഒരു ധാന്യമണിയുടെ തൂക്കം സ്വർ ണം. തിരുമേനി ﷺ പറഞ്ഞു: ഒരു ആടിനെ അറുത്തെങ്കിലും താ ങ്കൾ വലീമഃ നൽകുക.”
മഹ്ർ ലളിതമായിരിക്കണം
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
مِنْ يُمْنِ الْمَرْأَةِ تَسْهِيلُ أَمْرِهَا ، وَقِلَّةُ صَدَاقِهَا قَالَ عُرْوَةُ : وَأَنَا أَقُولُ مِنْ عِنْدِي ، وَمِنْ شُؤْمِهَا تَعْسِيرُ أَمْرِهَا ، وَكَثْرَةُ صَدَاقِهَا.
“വിവാഹാന്വേഷണം എളുപ്പമാക്കലും മഹ്ർ കുറവാകലും ഒരു സ് ത്രീയുടെ ബർക്കത്തിൽ പെട്ടതാണ്. ഉർവ്വഃ പറയുന്നു: ഞാൻ പറ ഞ്ഞു: വിവാഹാന്വേഷണം പ്രയാസമാക്കലും മഹ്ർ കൂടുതലാക ലും ഒരു സ്ത്രീയുടെ അശുഭകാര്യത്തിൽ പെട്ടതാണ്.”
ഭാര്യമാർക്കു ചെലവു നൽകണം
അല്ലാഹു പറയുന്നു:
لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّهُ ۚ (الطلاق: ٧)
“കഴിവുള്ളവൻ തന്റെ കഴിവിൽനിന്ന് ചെലവിനുകൊടുക്കട്ടെ. വല്ല വന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാൽ അല്ലാഹു അവന്നു കൊടുത്തതിൽനിന്ന് അവൻ ചെലവിനുകൊടുക്കട്ടെ…” (ഖുർആൻ 65: 7)
وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ (البقرة: ٢٣٣)
“…..അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ കഴിവിലുപരി നൽകാൻ നിർബന്ധിക്കരുത്…” (ഖുർആൻ 2: 233)
وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ (الطلاق: ٦)
“…അവർ ഗർഭിണികളാണെങ്കിൽ അവർ പ്രസവിക്കുന്നതുവരെ നിങ്ങൾ അവർക്കു ചെലവുകൊടുക്കുകയും ചെയ്യുക…” (ഖുർആൻ 65: 6)
ജാബിറി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
فَاتَّقُوا اللَّهَ فِي النِّسَاءِ…….. وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ
“സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കു ക….. മര്യാദയനുസരിച്ച് അവർക്കുള്ള ഉപജീവനവും അവരുടെ വ സ്ത്രവും നിങ്ങളുടെമേൽ അവർക്കുള്ള അവകാശമാണ്.” (മുസ്ലിം)
ഭാര്യക്കു ചെലവുനൽകുന്നതിന്റെ മഹത്വം
അല്ലാഹുവിന്റെ തിരുദൂതർ ﷺ സഅ്ദ് ഇബ്നു അബീവക്വാസ്വി رَضِيَ اللَّهُ عَنْهُ നോടു പറഞ്ഞു:
وَلَسْتَ تُنْفِقُ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ بِهَا ، حَتَّى اللُّقْمَةَ تَجْعَلُهَا فِي فِيِّ امْرَأَتِكَ
“അല്ലാഹുവിന്റെ പ്രീതിതേടിക്കൊണ്ടു താങ്കൾ ചെലവഴിക്കുന്ന യാ തൊന്നുമില്ല താങ്കൾക്കതിന് പ്രതിഫലം നൽകപ്പെടാതെ. എത്ര ത്തോളമെന്നാൽ താങ്കൾ താങ്കളുടെ ഭാര്യയുടെ വായയിൽ വെ ച്ചുകൊടുക്കുന്ന ഉരുളക്ക് പോലും.” (ബുഖാരി, മുസ്ലിം) അബൂമസ് ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ
“ആരെങ്കിലും തന്റെ കുടുംബത്തിന് (അല്ലാഹുവിൽനിന്ന്)പ്രതിഫ ലം മോഹിച്ചുകൊണ്ട് ചെലവുനൽകിയാൽ അത് അവന് സ്വദക്വഃയാണ്.” (ബുഖാരി, മുസ്ലിം)
ഭാര്യമാരോട് മര്യാദയിൽ വർത്തിക്കണം
وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ﴿١٩﴾ (النساء: ١٩)
“..അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങൾക്കവരോട് വെറുപ്പുതോന്നുന്നപക്ഷം(നിങ്ങൾ മനസ്സി ലാക്കുക) നിങ്ങളൊരുകാര്യം വെറുക്കുകയും അതേകാര്യത്തിൽ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്നു വരാം.”
(ഖുർആൻ 4: 19)
ഭാര്യമാരോട് നീതിയിൽ വർത്തിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إذا كانَت عِنْدَ الرَّجُلِ امْرَأَتَانِ فَلْم يعْدِلْ بَيْنَهُمَا جَاءَ يَوْمَ القِيامَةِ وَشِقَّهُ سَاقِطٌ
“ഒരാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കെ അവർക്കിടയിൽ അ യാൾ നീതി പാലിച്ചില്ലെങ്കിൽ തന്റെ ഒരു ഭാഗം വീണനിലയിൽ അ യാൾ അന്ത്യനാളിൽ വരുന്നതാണ്.”
ഭാര്യമാർക്കിടയിൽ നീതി സാധ്യമോ?
وَلَن تَسْتَطِيعُوا أَن تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِن تُصْلِحُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ غَفُورًا رَّحِيمًا ﴿١٢٩﴾ (النساء: ١٢٩)
“നിങ്ങൾ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യ നീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല. അതി നാൽ നിങ്ങൾ (ഒരാളിലേക്ക്) പൂർണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റ വളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങൾ (പെരുമാറ്റം) നന്നാക്കിത്തീർക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (ഖുർആൻ 4: 129)
സധ്യമാകാത്ത നീതി ഏതാണ്?
ഹൃദയത്തിന്റെ ചായ്വും സ്നേഹവായ്പുമാണ് ഇവിടെ ഉ ദ്ദേശ്യം. ആഇശഃ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം.
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْسِمُ فَيَعْدِلُ وَيَقُولُ اللَّهُمَّ هَذَا قَسْمِي فِيمَا أَمْلِكُ فَلَا تَلُمْنِي فِيمَا تَمْلِكُ وَلَا أَمْلِكُ
“അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ(ഭാര്യമാർക്കിടയിൽ) വിഹിതം വെ ക്കുകയും നീതിപാലിക്കുകയും ചെയ്യുമായിരുന്നു. തിരുനബി ﷺ ദുആഅ് ചെയ്യും: അല്ലാഹുവെ, ഞാൻ ഉടമപ്പെടുത്തിയതിൽ എന്റെ വിഹിതം വെക്കലാകുന്നു ഇത്. നീ ഉടമപ്പെടുത്തുകയും ഞാൻ ഉടമപ്പെടുത്താതിരിക്കുകയും ചെയ്തതിൽ നീ എന്നെ കുറ്റപ്പെടുത്തരുതേ”
ഭാര്യയുടെ രഹസ്യങ്ങൾ സൂക്ഷിക്കുക
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِنَّ مِنْ أَشَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا
“അന്ത്യനാളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശമായ സ്ഥാനമുള്ള വൻ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതിൽപിന്നെ അവളുടെ രഹസ്യങ്ങൾ പരസ്യമാക്കുന്ന വ്യക്തിയാണ്.” (മുസ്ലിം)
ഭാര്യമാർക്ക് ഒഴിവുകഴിവ് അന്വേഷിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقاً رَضِيَ مِنْهَا آخَرَ أوْ قال: غَيْرَهُ
“ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളിൽ നിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ അവളിൽനിന്ന് മറ്റൊ ന്ന് അല്ലെങ്കിൽ അതൊഴികെയുള്ളത് അവൻ ഇഷ്ടപ്പെടും.”
ഭാര്യമാരുടെ കുറവുകൾ ചികയരുത്
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
نَهَى أن يَطْرُقَ الرجلُ أهلَه لَيْلاً لِئلا يَتَخوَّنَهم أو يتلمس عثرانهم
“….ഒരാൾ രാത്രിയിൽ തന്റെ കുടുംബത്തിന്റെ കവാടം മുട്ടുന്നത് നബി ﷺ വിരോധിച്ചു; തന്റെ ഭാര്യയെ തെറ്റിദ്ധരിക്കാതിരിക്കുവാനും അവളുടെ കുറവുകളന്വേഷിക്കാതിരിക്കുവാനും വേണ്ടി.”
ഏതാനും വസ്വിയ്യത്തുകൾ
ا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَن تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ﴿١٩﴾ وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا ۚ أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُّبِينًا ﴿٢٠﴾ وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَاقًا غَلِيظًا ﴿٢١﴾ (النساء:١٩-٢١)
“സത്യവിശ്വാസികളേ, സ്ത്രീകളെ ബലാൽക്കാരമായിട്ട് അനന്തരാ വകാശ സ്വത്തായി എടുക്കൽ നിങ്ങൾക്ക് അനുവദനീയമല്ല. അ വർക്ക് (ഭാര്യമാർക്ക്) നിങ്ങൾ കൊടുത്തിട്ടുള്ളതിൽ ഒരു ഭാഗം ത ട്ടിയെടുക്കുവാൻ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരു ത്. അവർ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാ തെ. അവരോട് നിങ്ങൾ മര്യാദയോടെ സഹവർത്തിക്കേണ്ടതുമു ണ്ട്. ഇനി നിങ്ങൾക്കവരോട് വെറുപ്പുതോന്നുന്ന പക്ഷം (നിങ്ങൾ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യ ത്തിൽ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്നു വരാം. നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പ കരം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കി ലും അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ചുവാങ്ങ രുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധർ മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ? നിങ്ങൾ അ ന്യോന്യം കൂടിച്ചേരുകയും അവർ നിങ്ങളിൽ നിന്ന് കനത്ത ഒരു കരാർ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങൾ അതങ്ങനെ മേടിക്കും?” (ഖുർആൻ 4: 19, 20, 21)
ഉൗഹങ്ങൾ സൂക്ഷിക്കുക
يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ (الحجرات: ١٢)
“സത്യവിശ്വാസികളേ, ഉൗഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഉൗഹത്തിൽ ചിലത് കുറ്റമാകുന്നു….” (ഖുർആൻ 40: 12)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ….
“ഉൗഹത്തെ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയം ഉൗഹം വർത്തമാന ങ്ങളിൽ ഏറ്റവും വ്യാജം നിറഞ്ഞതാണ്….” (ബുഖാരി)
സംശയാസ്പദ സ്ഥലങ്ങളെ വിട്ടുനിൽക്കുക
ഉമ്മുൽമുഅ്മിനീൻ സ്വഫിയ്യഃ رَضِيَ اللَّهُ عَنْها പറയുന്നു:
كَانَ النَّبِىُّ ﷺ مُعْتَكِفًا فَأَتَيْتُهُ أَزُورُهُ لَيْلاً فَحَدَّثْتُهُ ثُمَّ قُمْتُ لأَنْقَلِبَ فَقَامَ مَعِىَ لِيَقْلِبَنِى.
وَكَانَ مَسْكَنُهَا فِى دَارِ أُسَامَةَ بْنِ زَيْدٍ فَمَرَّ رَجُلاَنِ مِنَ الأَنْصَارِ فَلَمَّا رَأَيَا النَّبِىَّ ﷺ أَسْرَعَا.
فَقَالَ النَّبِىُّ ﷺ عَلَى رِسْلِكُمَا إِنَّهَا صَفِيَّةُ بِنْتُ حُيَىٍّ.
فَقَالاَ سُبْحَانَ اللَّهِ يَا رَسُولَ اللَّهِ. قَالَ: إِنَّ الشَّيْطَانَ يَجْرِى مِنَ الإِنْسَانِ مَجْرَى الدَّمِ وَإِنِّى خَشِيتُ أَنْ يَقْذِفَ فِى قُلُوبِكُمَا شَرًّا.
“തിരുനബി ﷺ ഇഅ്തികാഫ് ഇരിക്കുന്നവനായിരുന്നു. അ പ്പോൾ ഞാൻ രാത്രിയിൽ തിരുമേനി ﷺ യെ സന്ദർശിക്കുവാൻ ചെന്നു. ഞാൻ തിരുമേനി ﷺ യോട് സംസാരിച്ചു. ശേഷം മടങ്ങിപ്പോ രുവാൻ ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ അനുഗമിക്കുവാൻ തിരുമേനി ﷺ യും എഴുന്നേറ്റു.
ഉസാമഃ ഇബ്നു സെയ്ദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. അപ്പോൾ, അൻസ്വാരികളിൽപ്പെട്ട രണ്ടാളുകൾ നടന്നുവ ന്നു. അവർ നബി رَضِيَ اللَّهُ عَنْهُ യെ കണ്ടപ്പോൾ ധൃതികൂട്ടി.
നബി ﷺ പറഞ്ഞു: നിങ്ങൾ സാവകാശത്തിൽ നടന്നാലും. നിശ്ചയം, ഇത് സ്വഫിയ്യഃ ബിൻത് ഹുയയ്യ് ആകുന്നു.
അവർ രണ്ടുപേരും പറഞ്ഞു: “സുബ്ഹാനല്ലാഹ്. അല്ലാഹു വിന്റെ തിരുദൂതരേ, (ഞങ്ങൾ താങ്കളെ കുറിച്ച് മോശമായി ഒ ന്നും വിചാരിച്ചില്ല)’ നബി ﷺ പറഞ്ഞു: നിശ്ചയം, ശെയ്ത്വാൻ മനു ഷ്യനിൽ രക്തസഞ്ചാരം കണക്കെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയ ങ്ങളിൽ അവൻ വല്ലവിപത്തുമിട്ടേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.” (ബുഖാരി)
ഭാര്യമാരെ നന്നാക്കുമ്പോൾ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، لَنْ تَسْتَقِيمَ لَكَ عَلَىٰ طَرِيقَةٍ، فَإِنْ اسْتَمْتَعْتَ بِهَا اسْتَمْتَعْتَ بِهَا وَبِهَا عِوَجٌ وَإِنْ ذَهَبْتَ تُقِيمُهَا كَسَرْتَهَا، وَكَسْرُهَا طَلاَقُهَا
“നിശ്ചയം സ്ത്രീ, വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അ വൾ ഒരിക്കലും നിനക്ക് ഒരേ വഴിയിൽ നേരേ നിൽക്കില്ല. നീ അ വളിൽ ആസ്വാദനം കണ്ടെത്തിയാൽ നീ അവളെ ആസ്വദിച്ചിരി ക്കുന്നു. അവളിൽ ഒരു വളവുണ്ട്, അത് നേരേയാക്കുവൻ ശ്രമിച്ചാൽ നീ അവളെ ഒടിക്കും. അവളെ ഒടിക്കൽ അവളെ ത്വലാക്വ് ചൊല്ലലാണ്.” (മുസ്ലിം)
ഭാര്യമാരെ മര്യദ പഠിപ്പിക്കുമ്പോൾ
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا ﴿٣٤﴾ (النساء: ٣٤)
“പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകു ന്നു. മനുഷ്യരിലൊരുവിഭാഗത്തിന് മറുവിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതുകൊണ്ടും, (പുരുഷന്മാർ) അവരു ടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ചപ്രകാ രം (പുരുഷന്മാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സം രക്ഷിക്കുന്നവരുമാണ്. എന്നാൽ അനുസരണക്കേട് കാണിക്കു മെന്ന് നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടി ക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരി ക്കുന്നപക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.”
(ഖുർആൻ 4: 34)
തിരുനബിയുടെ മാതൃക
ആഇശ رَضِيَ اللَّهُ عَنْها പറഞ്ഞു:
مَا ضَرَبَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَادِمًا وَلَا امْرَأَةً قَطُّ
“അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ഭൃത്യനേയും ഒരു ഭാര്യയേയും ഒരിക്കലും തല്ലിയിട്ടില്ല.” (ബുഖാരി)
മുഖത്തടിക്കരുത്, തെറിവിളിക്കരുത്
മുആവിയഃ ഇബ്നു ഹയ്ദഃ رَضِيَ اللَّهُ عَنْهُ യോട് ഭാര്യമാർക്കുള്ള അ വകാശങ്ങളെ എണ്ണിപ്പറഞ്ഞ തിരുനബി ﷺ യുടെ മുന്നറിയിപ്പ് ഇപ്ര കാരമുണ്ട്:
وَلَا تَضْرِبْ الْوَجْهَ وَلَا تُقَبِّحْ
“.. ..നീ മുഖത്തടിക്കരുത് തെറിവിളിക്കകയും ചെയ്യരുത്…”
വീട്ടിലല്ലാതെ തെറ്റി നിൽക്കരുത്
പ്രസ്തുത നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
وَلَا تَهْجُرْ إِلَّا فِي الْبَيْتِ
“. ..നീ വീട്ടിലല്ലാതെ തെറ്റിനിൽക്കരുത്… .”
മര്യദ പഠിപ്പിക്കുമ്പോൾ അതിരുവിട്ടാൽ
تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّهِ فَأُولَٰئِكَ هُمُ الظَّالِمُونَ ﴿٢٢٩﴾ (البقرة: ٢٢٩)
“…അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാൽ അവ യെ നിങ്ങൾ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമ പരിധികൾ ആർ ലംഘിക്കുന്നുവോ അവർ തന്നെയാകുന്നു അക്രമികൾ. (ഖുർആൻ 2: 229)
وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ ﴿١٤﴾ (النساء: ١٤)
“ആർ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികൾ ലംഘിക്കുകയും ചെയ്യുന്നുവോ അ വനെ അല്ലാഹു നരകാഗ്നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നി ത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.” (ഖുർആൻ 4: 14)
ള്വിഹാർ, അസത്യമാണ് നിഷിദ്ധവും
الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ ﴿٢﴾ (المجادلة: ٢)
“നിങ്ങളുടെ കൂട്ടത്തിൽ തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കുന്നവർ (അബദ്ധമാകുന്നു ചെയ്യുന്നത്.) അ വർ (ഭാര്യമാർ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കൾ അ വരെ പ്രസവിച്ച സ്ത്രീകൾ അല്ലാതെ മറ്റാരുമല്ല. തീർച്ചയായും അ വർ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീർച്ച യായും അല്ലാഹു അധികം മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാണ്.” (ഖുർആൻ 58: 2)
ഒരു ദുആഅ്
വിവാഹം കഴിച്ചവർ ഭാര്യമാരുടെ വിഷയത്തിൽ നിർവ്വഹി ക്കേണ്ട ദുആഅ്. ഭാര്യമാരുടെ മൂർദ്ധാവിൽ പിടിച്ചാണ് ഇൗ ദുആ അ് നിർവ്വഹിക്കേണ്ടത് എന്നും ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്:
اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ
“അല്ലാഹുവേ, ഇവളിലെ നന്മയും ഇവിളൽ നീയേകിയ പ്രകൃതിയു ടെ നന്മയും ഞാൻ നിന്നോടു തേടുന്നു. അല്ലാഹുവേ, ഇവളിലെ തിന്മയിൽനിന്നും ഇവിളൽ നീ ഏകിയ പ്രകൃതിയുടെ തിന്മയിൽ നിന്നും ഞാൻ നിന്നോടു രക്ഷതേടുന്നു.”
സംയോഗവേളയിൽ ബിസ്മിയും ഇസ്തിആദത്തും
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَوْ أَنَّ أَحَدَكُمْ إِذَا أَتَى أَهْلَهُ قَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا. فَقُضِىَ بَيْنَهُمَا وَلَدٌ، لَمْ يَضُرَّهُ
“നിങ്ങളിലൊരാൾ, തന്റെ ഭാര്യയെ പ്രാപിക്കുവാനടുക്കുകയും:
بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
“അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവേ നീ ഞങ്ങളിൽനിന്ന് പിശാചിനെ അകറ്റേണമേ. നീ ഞങ്ങൾക്കു കനിയുന്ന (സന്തതി യിൽനിന്നും) പിശാചിനെ അകറ്റേണമേ.’ എന്ന് പറയുകയും അ വർക്ക് ഒരു സന്തതിയെ വിധിക്കപ്പെടുകയുമാണെങ്കിൽ ആ സ ന്തതിയെ പിശാച് ഉപദ്രവിക്കുകയില്ല.” (ബുഖാരി, മുസ്ലിം)
വീണ്ടും പ്രാപിക്കുവാനുദ്ദേശിച്ചാൽ
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِذَا أَتَى أَحَدُكُمْ أَهْلَهُ، ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ
“നിങ്ങളിലൊരാൾ, തന്റെ ഭാര്യയെ പ്രാപിക്കുകയും വീണ്ടും പ്രാ പിക്കുവാൻ മടങ്ങുകയുമായാൽ അവൻ വുദ്വൂഅ് ചെയ്യട്ടെ.” (മുസ്ലിം)
ആർത്തവകാലത്ത് ലൈംഗികബന്ധം പാടില്ല
ﭽ ﮠ ﮡ ﮢﮣ ﮤ ﮥ ﮦ ﮧ ﮨ ﮩ ﮪﮫ ﮬ ﮭ ﮮ ﮯﮰ ﮱ ﯓ ﯔ ﯕ ﯖ ﯗ ﯘﯙ ﯚ ﯛ ﯜ ﯝ ﯞ ﯟ ﭼ البقرة: ٢٢٢
“ആർത്തവത്തെപ്പറ്റി അവർ നിന്നോടുചോദിക്കുന്നു. പറയുക; അ തൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നി ങ്ങൾ സ്ത്രീകളിൽനിന്ന് അകന്നു നിൽക്കേണ്ടതാണ്. അവർ ശു ദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീർ ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചി ത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.” (ഖുർആൻ 2: 222)
ആർത്തവകാലത്ത് പ്രാപിച്ചാൽ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَنْ أَتَى حَائِضاً أَوْ اِمْرَأَةً فِي دُبُرِهَا أَوْ كَاهِناً فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ
“വല്ലവനും ആർത്തവകാരിയെ സമീപിക്കുകയോ ഭാര്യയെ മലദ്ദ്വാ രത്തിൽ പ്രാപിക്കുകയോ ചെയ്താൽ അല്ലെങ്കിൽ വല്ലവനും ജോ ത്സ്യനെ സമീപിച്ചാൽ തീർച്ചയായും അവൻ മുഹമ്മദിന് അവതരി പ്പിച്ചതിൽ അവിശ്വസിച്ചിരിക്കുന്നു.”
പ്രസവരക്തസ്രാവമുണ്ടായിരിക്കെ പ്രാപിക്കരുത്
പ്രസവരക്തസ്രാവമുള്ള സ്ത്രീ ആർത്തവരക്തമുള്ള സ്ത്രീ യെപോലെയാണ് വിധികളിൽ. കാരണം ആർത്തവരക്തത്തിന്റേ യും പ്രസവരക്തത്തിന്റേയും വിധികൾ തുല്യമാണ്; ഇദ്ദയുടെ കാ ലം പരിഗണിക്കുക, പ്രായപൂർത്തിയെ അറിയിക്കുക തുടങ്ങിയു ള്ള ചില കർമ്മപരമായ വിഷയങ്ങളിലൊഴിച്ച്.
നോമ്പുകാരിയായിരിക്കെ പ്രാപിക്കരുത്; രാത്രിയിലാകാം
أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ۚ (البقرة: ١٨٧)
“നോമ്പിന്റെ രാത്രിയിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസർഗം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കൊരു വ സ്ത്രമാകുന്നു. നിങ്ങൾ അവർക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പർക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങൾ ആത്മവ ഞ്ചനയിൽ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞി രിക്കുന്നു. എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരി ക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇനി മേൽ നിങ്ങൾ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീ വിതത്തിൽ) അല്ലാഹു നിങ്ങൾക്കു നിശ്ചയിച്ചത് തേടുകയും ചെ യ്തുകൊള്ളുക. നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക; പുലരിയുടെ വെളുത്ത ഇഴകൾ കറുത്ത ഇഴകളിൽ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നതുവരെ. എന്നിട്ട് രാത്രി യാകും വരെ നിങ്ങൾ വ്രതം പൂർണമായി അനുഷ്ഠിക്കുകയും ചെ യ്യുക.” (ഖുർആൻ 2: 187)
ഇഅ്തികാഫിരിക്കെ സഹവസിക്കരുത്
وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ (البقرة: ١٨٧)
“…എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കു മ്പോൾ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്.” (ഖുർആൻ 2: 222)
ഇഹ്റാമിലായിരിക്കെ പ്രാപിക്കരുത്
الْحَجُّ أَشْهُرٌ مَّعْلُومَاتٌ ۚ فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ (البقرة: ١٩٧)
“ഹജ്ജ്കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരു ഷ സംസർഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല.” (ഖുർആൻ 2: 197)
മലദ്ദ്വാരത്തിൽ ബന്ധപ്പെടരുത്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ الَّذِى يَأْتِى امْرَأَتَهُ فِى دُبُرِهَا لاَ يَنْظُرُ اللَّهُ إِلَيْهِ
“നിശ്ചയം, തന്റെ ഭാര്യയെ മലദ്ദ്വാരത്തിൽ പ്രാപിക്കുന്നവനിലേക്ക് അന്ത്യനാളിൽ അല്ലാഹു (കാരുണ്യത്തോടെ) നോക്കുകയില്ല.”
مَلْعُونٌ مَنْ أَتَى اِمْرَأَةً فِي دُبُرِهَا
“മലദ്ദ്വാരത്തിൽ പ്രാപിക്കുന്നവൻ ശപിക്കപ്പെട്ടവനാണ്.”
പള്ളിയെ തൊട്ട് തടയരുത്
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു:
إِذَا اسْتَأْذَنَتِ امْرَأةُ أحَدِكُمْ إِلَى الـمَسْجِدِ فَلا يَمْنَعْهَا
“നിങ്ങളുടെ ഭാര്യമാർ നിങ്ങളോട് പള്ളിയിലേക്ക് അനുവാദം ചോ ദിച്ചാൽ അവൻ അവളെ തടയരുത്.” (ബുഖാരി, മുസ്ലിം)
രാത്രി നമസ്കാരത്തിന് വിളിച്ചുണർത്തുക
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:
كَانَ رَسُولُ اللهِ ﷺ يُصَلِّي مِنَ اللَّيْلِ فَإِذَا أوْتَرَ قال قُومِي فَأوْتِرِي يَا عَائِشَةُ
“അല്ലാഹുവിന്റെ തിരുദൂതർ ﷺ രാത്രിയിൽ നമസ്കരിക്കുമായിരുന്നു. തിരുമേനി ﷺ വിത്റാക്കിയാൽ പറയും: ആഇശാ, എഴുന്നേറ്റ് വിത്ർ നമസ്കരിക്കൂ.” (മുസ്ലിം)
രാത്രി നമസ്കരിക്കുന്ന ദമ്പതികളുടെ മഹത്വം
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا أَيْقَظَ الرَّجُلُ أَهْلَهُ مِنْ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِي الذَّاكِرِينَ وَالذَّاكِرَاتِ
“ഒരാൾ തന്റെ ഭാര്യയെ രാത്രി ഉറക്കിൽനിന്ന് ഉണർത്തുകയും അവർ രണ്ടുപേരും ഒന്നിച്ച് രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അവർ രണ്ടുപേരും ധാരാളമായി അല്ലാഹുവിനെ ഒാർക്കുന്ന പുരുഷന്മാരിലും സ്ത്രീകളിലും എഴുതപ്പെടും.”
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
رَحِمَ اللهُ رَجُلاً قَامَ مِنَ اللَّيْلِ فَصَلَّى ثمَّ أَيْقَظَ امْرَأَتَهُ فَصَلَّتْ فَإِنْ أَبَتْ نَضَحَ فِي وَجْهِهَا المَاءَ وَرَحِمَ اللهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ ثمَّ أَيْقَظَتْ زَوْجَهَا فَصَلَّى فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الـمَاءَ
“രാത്രി എഴുന്നേൽക്കുകയും അനന്തരം നമസ്കരിക്കുകയും പി ന്നീട് തന്റെ ഭാര്യയെ ഉറക്കമുണർത്തുകയും അവൾ നമസ്കരി ക്കുകയും അവൾ വിസമ്മതിച്ചാൽ അവളുടെ മുഖത്ത് വെള്ളം കു ടയുകയും ചെയ്യുന്ന ഒരു വ്യക്തിയിൽ അല്ലാഹു കരുണ ചൊരി യട്ടെ. രാത്രി എഴുന്നേൽക്കുകയും അനന്തരം നമസ്കരിക്കുക യും പിന്നീട് തന്റെ ഭർത്താവിനെ ഉറക്കമുണർത്തുകയും അ യാൾ നമസ്കരിക്കുകയും അയാൾ വിസമ്മതിച്ചാൽ അയാളുടെ മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്ന ഒരു സ്ത്രീയിലും അല്ലാഹു കരുണ ചൊരിയട്ടെ.”
ഭാര്യമാരോട് കളിതമാശ
അബ്ദുല്ലാഹ് ഇബ്നു അബ്ദിർറഹ്മാ رَضِيَ اللَّهُ عَنْهُ നിൽനിന്ന് നിവേ ദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كُلُّ مَا يَلْهُو بِهِ الرَّجُلُ الْمُسْلِمُ بَاطِلٌ إِلَّا رَمْيَهُ بِقَوْسِهِ وَتَأْدِيبَهُ فَرَسَهُ وَمُلَاعَبَتَهُ أَهْلَهُ فَإِنَّهُنَّ مِنْ الْحَقِّ
“മുസ്ലിമായ ഒരു വ്യക്തി വിനോദിക്കുന്നതെല്ലാം വ്യർത്ഥമാണ്. വി ല്ലുകൊണ്ടുള്ള തന്റെ അമ്പേറും തന്റെ കുതിരയെ അഭ്യസിപ്പിക്ക ലും ഭാര്യയോടുള്ള കളിതമാശയുമൊഴിച്ച്; ഇവയാകട്ടെ അർത്ഥവ ത്തായതിൽപെട്ടതാണ്.”
ആഇശഃ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം:
أَنَّ النَّبِيَّ ﷺ قَبَّلَ امْرَأَةً مِنْ نِسَائِهِ ثُمَّ خَرَجَ إِلَى الصَّلَاةِ وَلَمْ يَتَوَضَّأْ
“തിരുനബിൃ തന്റെ ഭാര്യമാരിൽ ഒരാളെ ചുംബിക്കുകയും ശേ ഷം നമസ്കാരത്തിന് പുറപ്പെടുകയും ചെയ്തു; തിരുനബിൃ വു ദ്വൂഅ് പുതുക്കിയില്ല.”
ഭർത്താവിനെ അനുസരിക്കണം
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَوْ أَمرْتُ أَحداً أَنْ يسْجُدَ لأَحدٍ، لأَمرْتُ المرْأَةَ أَنْ تسْجُدَ لزوجِهَا منْ عِظَمِ حَقِّهِ علَيْها، وَلاَ تَجِدُ إِمْرَأَةٌ حَلاَوةَ الإِيمَانَ حتّى تُؤَدِّيَ حقَّ زَوْجِهَا، وَلَوْ سَأَلَهَا نَفْسَهَا وَهِيَ عَلَى ظَهْرِ قَتَبٍ
“ഞാൻ ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദുചെയ്യുവാൻ കൽ പ്പിച്ചിരുന്നുവെങ്കിൽ ഭാര്യ ഭർത്താവിന് സുജൂദ് ചെയ്യുവാൻ കൽ പ്പിക്കുമായിരുന്നു. അവനോടുള്ള അവളുടെ അവകാശത്തിന്റെ മ ഹത്വം കണക്കിലെടുത്താണത്. ഒരു സ്ത്രീയും ഇൗമാനിന്റെ മാ ധുര്യം കണ്ടെത്തുകയില്ല; അവൾ തന്റെ ഭർത്താവിന്റെ അവകാ ശങ്ങൾ നിർവ്വഹിക്കുന്നതുവരെ. അവൻ അവളോട് തന്റെ ശരീരം അവൾ ഒരു ഒട്ടകപുറത്തായിരിക്കെ ചോദിച്ചാലും ശരി.”
ഭർത്താവിനെ അനുസരിക്കുന്നതിന്റെ മഹത്വം
അബ്ദുർറഹ്മാൻ ഇബ്നു ഒൗഫി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا صَلَّتْ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وَحَفِظَتْ فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ
“ഒരു സ്ത്രീ അവളുടെമേൽ (നിർബന്ധമായ) അഞ്ചുനമസ്കാര ങ്ങൾ നിർവ്വഹിക്കുകയും, അവളുടെ (റമദ്വാൻ)മാസത്തിൽ നോ മ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും ത ന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവളോ ടു പറയപ്പെടും: സ്വർഗീയ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.”
ഭർത്താവിന്റെ അവകാശം മഹത്തരമാണ്
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
لَا يَصْلُحُ لِبَشَرٍ أَنْ يَسْجُدَ لِبَشَرٍ ، وَلَوْ صَلُحَ لِبَشَرٍ أَنْ يَسْجُدَ لِبَشَرٍ لَأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا مِنْ عِظَمِ حَقِّهِ عَلَيْهَا. وَالَّذِي نَفْسِي بِيَدِهِ ، لَوْ كَانَ مِنْ قَدَمِهِ إِلَى مَفْرِقِ رَأْسِهِ قُرْحَةً تَنْبَجِسُ بِالْقَيْحِ وَالصَّدِيدِ ثُمَّ اسْتَقْبَلَتْهُ فَلَحَسَتْهُ مَا أَدَّتْ حَقَّهُ
“ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യുവാൻ പാടില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യാമായിരുന്നുവെ ങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഞാൻ കൽപ്പിക്കുമായിരുന്നു. അവനു നേരേ അവളുടെമേലുള്ള അവകാശങ്ങളുടെ മഹത്വം കാരണത്താലാണത്. അവന്റെ പാദം മുതൽ മൂർദ്ധാവ് വരെ ചലവും നീരും പൊട്ടിയൊലിക്കുന്ന മുറി വുണ്ടാവുകയും പിന്നീട് അവൾ അവനെ സ്വീകരിച്ച് തന്റെ വായ കൊണ്ട് അത് മൊത്തിയും നക്കിയുമെടുത്താലും അവൾ അവ നോടുള്ള അവകാശം വീട്ടിയവളല്ല.”
ഭർത്താവിനോടൊപ്പം താമസിക്കണം
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ۚ (الطلاق: ٦)
“നിങ്ങളുടെ കഴിവിൽപെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്കു ഞെരുക്കമുണ്ടാക്കുവാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്.” (ഖുർആൻ 65: 6)
ഭർത്താവിന്റെ അനുവാദമില്ലാതെ സുന്നത്തു നോമ്പെടുക്കരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ
“തന്റെ ഭർത്താവ് സന്നിഹിതനായിരിക്കെ അയാളുടെ സമ്മത ത്തോടുകൂടിയല്ലാതെ (സുന്നത്തു)നോമ്പെടുക്കുന്നത് ഒരു സ്ത്രീ ക്ക് അനുവദനീയമല്ല…..” (ബുഖാരി)
ഭർത്താവിന്റെ അനുവാദമില്ലാതെ അന്യർക്ക് അനുവാദം നൽകരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
…… وَلَا تَأْذَنَ فِي بَيْتِهِ إِلَّا بِإِذْنِهِ
“…ഭർത്താവിന്റെ വീട്ടിൽ അയാളുടെ അനുവാദമില്ലാതെ അവൾ അനുവാദം നൽകുവാനും പാടുള്ളതല്ല.” (ബുഖാരി)
ഭർത്താവിന്റെ അനുവാദമില്ലാതെ ഭാര്യയോട് മറ്റൊരാൾ സംസാരിക്കരുത്
അംറ് ഇബ്നു ആസ്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
نهى أَنْ تُكَلم النِّسَاء إِلاَّ بِإِذْنِ أَزْوَاجِهِنَّ.
“സ്ത്രീകളോട് അവരുടെ ഭർത്താക്കന്മാരുടെ അനുവാദമില്ലാതെ സംസാരിക്കപ്പെടുന്നത് വിരോധിച്ചിരിക്കുന്നു.”
ഭർത്താവിനെ പ്രീതിപ്പെടുത്തണം
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
أَلاَ أُخْبِرُكُمْ بِنِسَائِكمْ فِي الجَنَّةِ ؟ قُلْنَا: بَلَى يَا رَسُولَ الله. قَالَ: كُلُّ وَدُودٍ وَلُودٍ. إذا غَضِبَتْ أَوْ أُسِيئَ إِلَيْهَا أَوْ غَضِبَ زَوْجُهَا قَالَتْ: هَذِهِ يَدِي فِي يَدِكَ لاَ أَكْتَحِلُ فِي غَمَضٍ حَتَّى تَرْضَى
സ്വർഗത്തിൽ നിങ്ങളുടെ സ്ത്രീകൾ ആരെന്ന് ഞാൻ പറഞ്ഞു തരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അതെ. തിരുമേനി ﷺ പറഞ്ഞു: നല്ല സ്നേഹം പകരുന്നവളും കൂടു തൽ പ്രസവിക്കുന്നവളുമാണ്. അവൾ കോപിക്കുകയില്ല. അവളു ടെ ഭർത്താവ് അവളോട് മോശമായി പെരുമാറുകയോ അല്ലെ ങ്കിൽ കോപിക്കുകയോ ചെയ്താൽ അവൾ പറയും: ഇതാ എ ന്റെ കൈകൾ നിങ്ങളുടെ കൈകളിൽ. നിങ്ങൾ എന്നെ പ്രീതി പ്പെടാതെ ഞാൻ ഉറങ്ങുകയില്ല.”
ഭർത്താവിന്റെ അനുവാദത്തോടെ ചെലവഴിക്കുക
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
سَمِعْتُ رَسُولَ اللَّهِ ﷺ فِي خُطْبَتِهِ عَامَ حَجَّةِ الْوَدَاعِ يَقُولُ لَا تُنْفِقُ امْرَأَةٌ شَيْئًا مِنْ بَيْتِ زَوْجِهَا إِلَّا بِإِذْنِ زَوْجِهَا قِيلَ يَا رَسُولَ اللَّهِ وَلَا الطَّعَامُ قَالَ ذَاكَ أَفْضَلُ أَمْوَالِنَا
“ഹജ്ജത്തുൽവദാഇൽ അല്ലാഹുവിന്റെ തിരുദൂതർ ﷺ തന്റെ ഖുത്വുബയിൽ പറയുന്നത് ഞാൻ കേട്ടു: ഒരു സ്ത്രീയും തന്റെ ഭർത്താവിന്റെ അനുവാദമില്ലാതെ ഭർതൃവീട്ടിൽനിന്ന് യാതൊന്നും ചെലവഴിക്കരുത്. ചോദിക്കപെട്ടു: അല്ലാഹുവിന്റെ തിരുദൂതരേ, ഭക്ഷണവും! തിരുദൂതർ ﷺ പറഞ്ഞു: ഭക്ഷണം നമ്മുടെ സമ്പത്തിൽ ഏറ്റവും ഉത്തമമാകുന്നു.”
ഭർത്താവിനോട് നന്ദികാണിക്കണം
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ يَنْظُرُ اللهُ إِلَى امْرَأَةٍ لاَ تَشْكُرُ لِزَوْجِهَا وَهِيَ لاَ تَسْتَغْنِي عَنْهُ
“തന്റെ ഭർത്താവിൽനിന്നും ഒരിക്കലും ധന്യയല്ലാതെയുള്ള ഒരു സ്ത്രീ തന്റെ ഭർത്താവിന് നന്ദി പ്രകാശിപ്പിക്കുന്നില്ലായെങ്കിൽ അവളിലേക്ക് അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം) നോക്കുകയില്ല.”
ഭർത്താവിന്റെ നന്മകളെ നിഷേധിക്കരുത്
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَا مَعْشَرَ النِّسَاءِ تَصَدَّقْنَ فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ فَقُلْنَ وَبِمَ ذَلِكَ يَا رَسُولَ اللَّهِ قَالَ تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِيرَ
“സ്ത്രീ സമൂഹമേ, നിങ്ങൾ ദാനം ചെയ്യുക. ഞാൻ നരകവാസി കളിൽ അധികവും നിങ്ങളെയാണ് കണ്ടത്. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്തുകൊണ്ടാണ് അത്? തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ ശാപം വർദ്ധിപ്പിക്കും. നിങ്ങൾ ഭർത്താവിന്റെ (നന്മയിലുള്ളപെരുമാറ്റങ്ങളെ) നിഷേധിക്കുകയും ചെയ്യും.” (ബുഖാരി, മുസ്ലിം)
ഭർത്താവിനോട് ധിക്കാരം പാടില്ല
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اِثْنَانِ لاَ تُجَاوِزُ صَلاَتُهُمَا رُؤُوسَهُمَا: عَبْدٌ عَبِقَ مِنْ مَوَالِيهِ حَتَّى يَرْجِعَ ، وَإِمْرَأَةٌ عَصَتْ زَوْجَهَا حَتَى تَرْجِعَ
“രണ്ടു കൂട്ടർ, അവരുടെ നമസ്കാരങ്ങൾ അവരുടെ തലകളെ മുറിച്ച് കടക്കുകയില്ല (അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയില്ല). ഒരു അടിമ തന്റെ യജമാനന്മാരിൽനിന്ന് ചാടിപ്പോയി; അയാൾ തിരിച്ചുവരുന്നതുവരെ. ഒരു പെണ്ണ് തന്റെ ഭർത്താവിനോട് ധി ക്കാരം കാണിച്ചു; അവൾ മടങ്ങുന്നതുവരെ.”
ഭർത്താവിനോട് ഉപദ്രവം പാടില്ല
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ تُؤْذِى امْرَأَةٌ زَوْجَهَا فِى الدُّنْيَا إِلاَّ قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ لاَ تُؤْذِيهِ قَاتَلَكِ اللَّهُ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا
“ഭൗതികലോകത്ത് ഒരു സ്ത്രീ തന്റെ ഭർത്താവിനെ ദ്രോഹിച്ചാൽ ഹൂറുൽഇൗനിലെ അയാളുടെ ഇണ പറയുകതന്നെ ചെ യ്യും: “നീ അദ്ദേഹത്തെ ദ്രോഹിക്കാതെ. അല്ലാഹു നിന്നെ ശപിക്കട്ടെ. അദ്ദേഹം നിന്റെ അടുക്കൽ വന്നിറങ്ങിയ അഥിതി മാത്രമാണ്; അദ്ദേഹം നിന്നോട് വിടചൊല്ലി ഞങ്ങളിലേക്ക് എത്തിപ്പെടാറായി”
ത്വലാക്വ് ആവശ്യപ്പെടുന്ന സ്ത്രീ
ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്നു നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاَقًا فِى غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ
“ഏതൊരു സ്ത്രീയാണോ തന്റെ ഭർത്താവിനോട് യാതൊരു കുഴപ്പുമില്ലാതിരിക്കെ ത്വലാക്വ് ആവശ്യപ്പെടുന്നത് അവൾക്ക് സ്വർ ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണ്”
അകാരണമായി ഖുൽഅ് നടത്തുന്ന സ്ത്രീ
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ الـمُخْتَلِعَاتِ وَالْمُنْتَزِعَاتِ هُنَّ الْمُنَافِقَاتُ
“നിശ്ചയം, ഭർത്താവിനെ അന്യായമായി ഖുൽഅ് ചെയ്യുകയും ത്വലാക്വ് നിർബന്ധിച്ച് വാങ്ങുകയും ചെയ്യുന്ന സ്ത്രീകളാണ് കപട വിശ്വാസിനികൾ.”
ദമ്പതികൾ സ്വർഗത്തിലും ഒന്നിക്കും
ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ ﴿٧٠﴾ (الزخرف:٧٠)
“നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വർ
ഗത്തിൽ പ്രവേശിച്ചുകൊള്ളുക.” (ഖുർആൻ 43: 70)
جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ (الرعد:٢٣)
“അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരും, അവരുടെ പിതാക്കളിൽ നിന്നും, ഇണകളിൽ നിന്നും സന്തതികളിൽ നിന്നും സദ്വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശിക്കുന്നതാണ്.” (ഖുർആൻ 13: 23)
ഭാര്യഭർത്താക്കന്മാരുടെ നർമ്മസല്ലാപം
ആഇശഃ رَضِيَ اللَّهُ عَنْها പറയുന്നു. നബി ﷺ എന്നോടു പറഞ്ഞു:
إِنِّي لَأَعْلَمُ إِذَا كُنْتِ عَنِّي رَاضِيَةً وَإِذَا كُنْتِ عَلَيَّ غَضْبَى قَالَتْ فَقُلْتُ مِنْ أَيْنَ تَعْرِفُ ذَلِكَ
فَقَالَ أَمَّا إِذَا كُنْتِ عَنِّي رَاضِيَةً فَإِنَّكِ تَقُولِينَ لَا وَرَبِّ مُحَمَّدٍ وَإِذَا كُنْتِ عَلَيَّ غَضْبَى قُلْتِ لَا وَرَبِّ إِبْرَاهِيمَ
قَالَتْ قُلْتُ أَجَلْ وَاللَّهِ يَا رَسُولَ اللَّهِ مَا أَهْجُرُ إِلَّا اسْمَكَ
“എന്നെക്കുറിച്ച് നിങ്ങൾ സംതൃപ്തയായാലും കോപിഷ്ഠ യായാലും ഞാൻ അറിയും; തീർച്ച. ഞാൻ ചോദിച്ചു: അത് എ വിടെ നിന്നാണ് നിങ്ങൾ അറിയുക?
നബി ﷺ അരുളി: എന്നെക്കുറിച്ച് നിങ്ങൾ സംതൃപ്തയാ യാൽ അല്ല, മുഹമ്മദിന്റെ നാഥനെ ക്കൊണ്ട് സത്യം എന്നാണ് നി ങ്ങൾ പറയുക. എന്നെക്കുറിച്ച് നിങ്ങൾ കോപിഷ്ഠയായാൽ അല്ല, ഇബ്രാഹിമിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നിങ്ങൾ പറ യുക. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാ ണെ സത്യം. അതു ശരിതന്നെയാണ്. എങ്കിലും അങ്ങയുടെ നാ മം മാത്രമെ ഞാനുപേക്ഷിക്കാറുളളൂ. (സ്നേഹം എന്റെ മനസ്സിലു ണ്ടായിരിക്കും)” (ബുഖാരി)
ഭാര്യഭർത്താക്കന്മാരും ഉത്തരവാദിത്തവും
അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു:
كُلُّكُمْ رَاعٍ فَمَسْئُولٌ عَنْ رَعِيَّتِهِ فَالْأَمِيرُ الَّذِي عَلَى النَّاسِ رَاعٍ وَهُوَ مَسْئُولٌ عَنْهُمْ ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ وَهُوَ مَسْئُولٌ عَنْهُمْ وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهِيَ مَسْئُولَةٌ عَنْهُمْ وَالْعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ عَنْهُ أَلَا فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ
“നിങ്ങൾ എല്ലാവരും പ്രജാധിപന്മാരാണ്. തന്റെ പ്രജയെ കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്. ജനങ്ങൾക്ക് നേതാവായിട്ടുള്ളവൻ അ വരുടെ മേൽനോട്ടക്കാരനാണ്. അയാൾ അവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ മേൽ നോട്ടക്കാരനാണ്; അയാൾ അവരെകുറിച്ച് ചോദ്യം ചെയ്യപ്പെടു ന്നവനാണ്. സ്ത്രീ ഭർതൃവീടിന്റേയും സന്താനങ്ങളുടേയും മേൽ നോട്ടക്കാരിയാണ്. അവൾ അവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടു ന്നവളാണ്. ഭൃത്യൻ തന്റെ യജമാനന്റെ സ്വത്ത് കയ്യാളുന്നവനാ ണ്; അയാൾ അതിനെകുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അ റിയുക, അതിനാൽ നിങ്ങൾ എല്ലാവരും മേൽനോട്ടക്കാരാണ്. നിങ്ങൾ മേൽനോട്ടം നടത്തുന്നവരെ കുറിച്ച് ചോദിക്കപ്പെടുന്നവ രുമാണ്.” (ബുഖാരി)
ദമ്പതികൾ അന്യോന്യം അണിഞ്ഞൊരുങ്ങണം
അബ്ദുല്ലാഹ് ഇബ്നുഅബ്ബാസ് ﷺ പറഞ്ഞു:
إنِّي أُحِبُّ أَنْ أَتَزَيَّنَ لِلْمَرْأَةِ كَمَا أُحِبُّ أَنْ تَتَزَيَّنَ لِي الْمَرْأَةُ
“ഞാൻ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങുവാൻ ഇഷ്ടപ്പെടുന്നു; എനിക്കുവേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങുവാൻ ഞാൻ ഇഷ്ടപ്പെടു ന്നതു പോലെ.”
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം.
دَخَلَ عَلَىَّ رَسُولُ اللَّهِ ﷺ فَرَأَى فِى يَدِى سِخَابًا مِنْ وَرِقٍ فَقَالَ : مَا هَذَا يَا عَائِشَةُ؟. فَقُلْتُ : صَنَعْتُهُنَّ أَتَزَيَّنُ لَكَ فِيهِنَّ يَا رَسُولَ اللَّهِ….
“അല്ലാഹുവിന്റെ തിരുദൂതർ ﷺ എന്റെ അടുക്കൽ പ്രവേശിച്ചു. തിരുമേനി ﷺ എന്റെ കയ്യിൽ ചില വെള്ളിവളകൾ കണ്ടു. തിരുമേനി ﷺ ചോദിച്ചു: ആഇശാ, ഇത് എന്താണ്? അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇവകൾ (അണിഞ്ഞ്) താങ്കൾക്കായി അണിഞ്ഞൊരുങ്ങുവാൻ ഞാൻ ഉണ്ടാക്കിയതാണ്….”
ഭാര്യഭർത്താക്കന്മാർ അന്യോന്യം ഔദാര്യം കാണിക്കണം
അല്ലാഹു പറഞ്ഞു:
وَأَن تَعْفُوا أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا الْفَضْلَ بَيْنَكُمْ ۚ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ ﴿٢٣٧﴾ (البقرة: ٢٣٧)
“എന്നാൽ (ഭർത്താക്കൻമാരേ,) നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധർമ്മനിഷ്ഠയ്ക്ക് കൂടുതൽ യോജിച്ചത്. നിങ്ങൾ അന്യോന്യം ഒൗദാര്യം കാണിക്കാൻ മറക്കരുത്. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.” (ഖുർആൻ 2: 237)
അബ്ദുൽ ജബ്ബാർ അബ്ദുല്ല