ഏറ്റവും നല്ലനടത്തം
وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾ (لقمان: ١٩)
“നിന്റെ നടത്തത്തിൽ നീ മിതത്വംപാലിക്കുക. നിന്റെ ശബ്ദം നീ ഒ തുക്കുകയും ചെയ്യുക. തീർച്ചയായും ശബ്ദങ്ങളുടെകൂട്ടത്തിൽ ഏ റ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.” (ഖുർആൻ 31: 19)
വിനയത്തോടെ നടക്കുക
وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا (الفرقان: ٦٣)
“പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരാകുന്നു…” (ഖുർആൻ 25: 63)
قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا ﴿٩٥﴾ (الإسراء: ٩٥)
“(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്നു പോകുന്ന മലക്കുകളായിരുന്നെങ്കിൽ അവരിലേക്ക് ആകാശത്തുനിന്ന് ഒ രു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.” (ഖുർആൻ 17: 95)
അഹങ്കരിച്ച് നടക്കരുത്
ﭽ ﰁ ﰂ ﰃ ﰄ ﰅﰆ ﰇ ﰈ ﰉ ﰊ ﰋ ﰌ ﰍ ﰎﭼ الإسراء: ٣٧
“നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്. തീർച്ചയായും നിന ക്ക് ഭൂമിയെ പിളർക്കാനൊന്നുമാവില്ല. ഉയരത്തിൽ നിനക്ക് പർവ്വ തങ്ങൾക്കൊപ്പമെത്താനും ആവില്ല, തീർച്ച.” (ഖുർആൻ 17: 37)
وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾ (لقمان: ١٨)
“….ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുര ഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (ഖുർആൻ 31: 18)
അഹങ്കരിച്ചു നടന്നാൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
بَيْنَمَا رَجُلٌ يَتَبَخْتَرُ، يَمْشِي فِي بُرْدَيْهِ، قَدْ أَعْجَبَتْهُ نَفْسُهُ، فَخَسَفَ اللّهُ بِهِ الأَرْضَ، فَهُوَ يَتَجَلْجَلُ فِيهَا إِلَىٰ يَوْمِ الْقِيَامَةِ
“ഒരാൾ തന്റെ ഇരുവസ്ത്രങ്ങളിൽ അഹങ്കരിച്ച് നടക്കുകയായി രുന്നു. അയാൾക്ക് തന്നിൽതന്നെ ആശ്ചര്യം തോന്നി അപ്പോൾ അയാളെ അല്ലാഹു ഭൂമിയെ പിളർത്തി അതിലേക്ക് ആഴ്ത്തി. അ യാൾ ഭൂമിയിൽ ക്വിയാമത്ത് നാളുവരേയും ആണ്ടിറങ്ങികൊണ്ടി രിക്കുന്നു.” (മുസ്ലിം)
സ്ത്രീകളുടെ ശ്രദ്ധക്ക്
وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾ (النور: ٣١)
“….. ..തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടു വാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസി കളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.” (ഖുർആൻ 24: 31)
നഗ്നപാദരായി നടക്കൽ
ഫദ്വാലഃ ഇബ്നു ഉബയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
إِنَّ رَسُولَ اللَّهِ ﷺ أَمَرَنَا أَنْ نَحْتَفِيَ أَحْيَانًا
“ചിലപ്പോഴൊക്കെ നഗ്ന പാദരായി നടക്കുവാൻ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് കൽപിക്കുമായിരുന്നു.” ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
كُنَّا جُلُوساً مَعَ رَسُولِ اللهِ، إِذْ جَاءَهُ رَجُلٌ مِنَ الأنْصَارِ فَسَلَّمَ عَلَيْهِ. ثُمَّ أدْبَرَ الانْصَارِيُّ. فَقَالَ رَسُولُ اللهِ ﷺ : يَا أخَا الانْصَارِ كَيْفَ أخِي سَعْدُ بْنُ عُبَادَةَ. فَقَالَ صَالِحٌ فَقَالَ رَسُولُ اللهِ ﷺ : مَنْ يَعُودُهُ مِنْكُمْ؟
فَقَامَ وَقُمْنَا مَعَهُ، وَنَحْنُ بِضْعَةَ عَشَرَ، مَا عَلَيْنَا نِعَالٌ وَلا خِفَافٌ وَلا قَلانِسُ وَلا قُمُصٌ، نَمْشِي فِي تِلْكَ السِّبَاخِ حَتَّى جِئْنَاهُ. فَاسْتَأْخَرَ قَوْمُهُ مِنْ حَوْلِهِ. حَتَّى دَنَا رَسُولُ اللهِ ﷺ وَأصْحَابُهُ الَّذِينَ مَعَهُ.
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം ഇരിക്കുന്ന വരായിരുന്നു. അന്നേരം അൻസ്വാരികളിൽപെട്ട ഒരു വ്യക്തി തിരു മേനി ﷺ യുടെ അടുക്കൽവന്നു സലാം പറഞ്ഞു. ശേഷം ആ അൻ സ്വാരി തിരിച്ചുപോയി.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: അൻസ്വാരീ സഹോദരാ, എന്റെ സഹോദരൻ സഅ്ദ് ഇബ്നു ഉബാദഃ എങ്ങി നെയുണ്ട്?
അൻസ്വാരി പറഞ്ഞു: നല്ലനിലയിലാണ്. അപ്പോൾ അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങളിൽ ആരാണ് അദ്ദേഹത്തെ രോ ഗസന്ദർശനം നടത്തുന്നത്?
ഉടൻ തിരുമേനി ﷺ എഴുന്നേറ്റു. തിരുമേനി ﷺ യോടൊപ്പം ഞ ങ്ങളും എഴുന്നേറ്റു. ഞങ്ങൾ പത്തിൽപരം ആളുകൾ ഉണ്ടായിരു ന്നു. ഞങ്ങൾക്ക് ചെരിപ്പുകളോ ഖുഫ്ഫകളോ തൊപ്പികളോ കുപ്പാ യങ്ങളോ ഉണ്ടായിരുന്നില്ല. ആ ചതുപ്പ് നിലത്തിലൂടെ ഞങ്ങൾ നട ന്നു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിനടുത്തെത്തിയപ്പോൾ അദ്ദേ ഹത്തിന്റെ ചുറ്റിൽനിന്നും ആളുകൾ പിന്തിമാറിനിന്നു. അല്ലാഹു വിന്റെ റസൂലും ﷺ കൂടെയുള്ള അനുചരന്മാരും അദ്ദേഹത്തോട് അടുക്കുകയും ചെയ്തു. (മുസ്ലിം)
ചെരിപ്പു ധരിച്ചു നടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
سَمِعْتُ النّبِيّ ﷺ يَقُولُ فِي غَزْوَةٍ غَزَوْنَاهَا: اسْتَكْثِرُوا مِنَ النّعَالِ، فَإِنّ الرّجُلَ لاَ يَزَالُ رَاكِباً مَا انْتَعَلَ
“ഞങ്ങൾ ചെയ്ത ഒരു യുദ്ധത്തിൽ തിരുനബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ചെരിപ്പുകൾ വർദ്ധിപ്പിക്കുക. കാരണം ചെ രിപ്പണിയുന്ന കാലമത്രയും വാഹനത്തിൽ സഞ്ചിരക്കുന്നവനെ (പോലെയായിരിക്കും.) (അവന്റെ കാലുകൾക്ക് ഉപദ്രവമേൽക്കുക യില്ലെന്ന് സാരം” (മുസ്ലിം)
നല്ല ചെരിപ്പ് അഹങ്കരമല്ല
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً قَالَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ
“ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൗതുകമുള്ളതാ കാൻ ആഗ്രഹിക്കാറുണ്ടല്ലോ? നബി പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ടപ്പെടുന്നവനുമാണ്. (അതുകൊണ്ട് അ തൊരു അഹങ്കാരമല്ല.) സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവ ഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.” (മുസ്ലിം)
ധരിക്കുമ്പോൾ വലതിനെ മുന്തിപ്പിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا انْتَعَلَ أَحَدُكُمْ فَلْيَبْدَأْ بِالْيَمِينِ ……
“നിങ്ങളിലൊരാൾ ചെരിപ്പു ധരിക്കുകയായാൽ അവൻ വലതു കൊണ്ട് തുടങ്ങട്ടെ….” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
كَانَ رَسُولُ اللَّهِ ﷺ يُحِبُّ التَّيَمُّنَ فِي شَأْنِهِ كُلِّهِ فِي نَعْلَيْهِ وَتَرَجُّلِهِ وَطُهُورِهِ
“തന്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിപ്പിക്കുകയെന്നത് തിരുദൂതന് ﷺ ഇഷ്ടമായിരുന്നു. തന്റെ ചെരിപ്പുകൾ ധരിക്കുക, മു ടിചീകുക, ശുദ്ധിവരുത്തുക എന്നിവയിലെല്ലാം.” (മുസ്ലിം)
അഴിക്കുമ്പോൾ ഇടതിനെ മുന്തിപ്പിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
….وَإِذَا نَزَعَ فَلْيَبْدَأْ بِالشِّمَالِ لِيَكُنْ الْيُمْنَى أَوَّلَهُمَا تُنْعَلُ وَآخِرَهُمَا تُنْزَعُ
“…ചെരിപ്പ് ഉൗരുകയായാൽ അവൻ ഇടതുകൊണ്ട് തുടങ്ങട്ടെ. ചെരിപ്പുകളിൽ ആദ്യമായി ധരിക്കപ്പെടുന്നതും അവസാനമായി ഉൗരപ്പെടുന്നതും വലതാകട്ടെ.” (ബുഖാരി)
ഒറ്റച്ചെരിപ്പിൽ നടക്കരുത്; എന്തുകൊണ്ട് ?
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَا يَمْشِ أَحَدُكُمْ فِي نَعْلٍ وَاحِدَةٍ لِيُنْعِلْهُمَا جَمِيعًا أَوْ لِيَخْلَعْهُمَا جَمِيعًا
“നിങ്ങളിലൊരാൾ ഒരു ചെരിപ്പിൽ നടക്കരുത്. അവൻ അവ രണ്ടും ഒന്നിച്ചു ധരിക്കട്ടെ. അല്ലെങ്കിൽ അവരണ്ടും ഒന്നിച്ച് ഉൗരട്ടെ.” (മുസ്ലിം)
…..إِنَّ الشَّيْطَانَ يَمْشِي بِالنَّعْلِ الْوَاحِدَةِ
“…..കാരണം ശെയ്ത്വാനാണ് ഒറ്റച്ചെരിപ്പിൽ നടക്കുക.”
وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ ﴿١٢﴾ لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ ﴿١٣﴾ وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ ﴿١٤﴾ )الزخرف:١٢-١٤)
أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ وَالْمَسْكَنُ الْوَاسِعُ وَالْجَارُ الصَّالِحُ وَالْمَرْكَبُ الْهَنِيءُ…..
….. وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضِّيقُ، وَالْمَرْكَبُ السُّوءُ
بَيْنَمَا رَسُولُ اللهِ ﷺ فِي بَعْضِ أَسْفَارِهِ، وَامْرَأَةٌ مِنَ الأَنْصَارِ عَلَى نَاقَةٍ، فَضَجِرَتْ فَلَعَنَتْهَا، فَسَمِعَ ذَلِكَ رَسُولُ اللهِ ﷺ فَقَالَ: خُذُوا مَا عَلَيْهَا وَدَعُوهَا، فَإِنَّهَا مَلْعُونَةٌ. قَالَ عِمْرَانُ: فَكَأَنِّي أَرَاهَا الآنَ تَمْشِي فِي النَّاسِ، مَا يَعْرِضُ لَهَا أَحَدٌ.
بَيْنَمَا رَسُولُ اللَّهِ ﷺ يَمْشِي جَاءَ رَجُلٌ وَمَعَهُ حِمَارٌ فَقَالَ يَا رَسُولَ اللَّهِ ارْكَبْ وَتَأَخَّرَ الرَّجُلُ فَقَالَ رَسُولُ اللَّهِ ﷺ لَا أَنْتَ أَحَقُّ بِصَدْرِ دَابَّتِكَ مِنِّي إِلَّا أَنْ تَجْعَلَهُ لِي قَالَ فَإِنِّي قَدْ جَعَلْتُهُ لَكَ فَرَكِبَ
كَانَ رَسُولُ اللهِ ﷺ يُسَبِّحُ عَلَى الرَّاحِلَةِ قِبَلَ أيِّ وَجْهٍ تَوَجَّهَ، وَيُوتِرُ عَلَيْهَا غَيْرَ أنَّهُ لا يُصَلِّي عَلَيْهَا المَكْتُوبَةَ.
أَنَّ رَسُولَ اللهِ كَانَ يُسَبِّحُ عَلَى ظَهْرِ رَاحِلَتِهِ حَيْثُ كَانَ وَجْهُهُ يُومِئُ بِرَأْسِهِ
رَأَيْتُ رَسُولَ اللَّهِ ﷺ يَوْمَ فَتْحِ مَكَّةَ وَهْوَ يَقْرَأُ عَلَى رَاحِلَتِهِ سُورَةَ الْفَتْحِ
سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ، وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ
سُبْحَانَكَ إنّي ظَلَمْتُ نَفْسي فاغْفِرْ لي، إنّه لا يَغْفِرُ الذُّنُوبَ إلاَّ أَنْتَ
سُبْحَانَ الَّذِى سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِى سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ اللَّهُمَّ أَنْتَ الصَّاحِبُ فِى السَّفَرِ وَالْخَلِيفَةُ فِى الأَهْلِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِى الْمَالِ وَالأَهْلِ
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ