آدَابُ اللبَاسِ (വസ്ത്രധാരണ മര്യാദകൾ)

THADHKIRAH

 വസ്ത്രം അനുഗ്രഹമാണ് 
ഒരിക്കൽ അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ഒരാളെ മോശമാ യ വസ്ത്രവിധാനത്തിൽ കണ്ടു നബി ‎ﷺ  അയാളോട് ചോദിച്ചു: 
أَلَكَ مَالٌ ؟ قَالَ: نَعَمْ قَالَ: مِنْ أَيِّ الْمَالِ؟ قَالَ: قَدْ آتَانِي اللَّهُ مِنْ الْإِبِلِ وَالْغَنَمِ وَالْخَيْلِ وَالرَّقِيقِ. قَالَ: فَإِذَا آتَاكَ اللَّهُ مَالًا فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ وَكَرَامَتِهِ
“താങ്കൾക്ക് സമ്പത്തുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. തിരുമേ നി ‎ﷺ  പറഞ്ഞു: ഏത് രീതിയിലുള്ള സമ്പത്താണ്? അയാൾ പറ ഞ്ഞു: ഒട്ടകങ്ങൾ, ആടുകൾ, കുതിരകൾ, അടിമകൾ. തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹുക താങ്കൾക്കു സമ്പത്തുനൽകിയിട്ടുണ്ടെങ്കിൽ അല്ലാഹുക താങ്കൾക്കേകിയ അനുഗ്രഹത്തിന്റേയും ആദരവിന്റേ യും അടയാളം താങ്കളിൽ കാണപ്പെടട്ടെ.”
 
വസ്ത്രത്തിന്റെ ധർമ്മം
يا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ   (الأعراف: ٢٦)
“ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാന ങ്ങൾ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നൽ കിയിരിക്കുന്നു. ധർമ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതൽ ഉത്തമം.”   (ഖുർആൻ  7: 26)
وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ ‎﴿٨١﴾‏  (النحل: ٨١)
“…നിങ്ങളെ ചൂടിൽനിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും നിങ്ങൾ അന്യോന്യം നടത്തുന്ന ആക്രമണത്തിൽനിന്ന് നിങ്ങളെ കാത്തു രക്ഷിക്കുന്ന കവചങ്ങളും അവൻ നിങ്ങൾക്കു നൽകിയിരിക്കുന്നു. അപ്രകാരം അവന്റെ അനുഗ്രഹം അവൻ നിങ്ങൾക്കു നിറവേറ്റി ത്തരുന്നു; നിങ്ങൾ (അവന്ന്)കീഴ്പെടുന്നതിനുവേണ്ടി.”  (ഖുർആൻ 16:81)
 
നഗ്നത മറക്കൽ നിർബന്ധം
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ وَلَا يُفْضِي الرَّجُلُ إِلَى الرَّجُلِ فِي ثَوْبٍ وَاحِدٍ وَلَا تُفْضِي الْمَرْأَةُ إِلَى الْمَرْأَةِ فِي الثَّوْبِ الْوَاحِدِ
“ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്നതയിലേക്ക് നോക്ക രുത്. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്ക് നോക്കരുത്. ഒരു പുരുഷനും മറ്റൊരു പുരുഷനോടാപ്പം ഒരു വസ്ത്രത്തിൽ കൂടിക്കഴിയരുത്. ഒരു സ്ത്രീയും മറ്റൊരു സ്ത്രീ യോടൊപ്പം ഒരു വസ്ത്രത്തിൽ കൂടിക്കഴിയരുത് ”   (മുസ്‌ലിം)
യഅ്ലാ ഇബ്നു ഉമയ്യഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: റസൂൽ ‎ﷺ  ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് ക ണ്ടു. അപ്പോൾ തിരുമേനി ‎ﷺ  മിമ്പറിൽ കയറി അല്ലാഹുവിന് ഹംദു ചൊല്ലി അവനെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടു പറഞ്ഞു:
إِنَّ اللَّهَ ‎ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ
“നിശ്ചയം അല്ലാഹു ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അല്ലാഹു ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളിൽ ഒരാൾ കുളി ക്കുകയായാൽ അവൻ മറസ്വീകരിക്കട്ടേ.”
നഗ്നത വെളിപ്പെടാവുന്നത് എവിടെ?
മുആവിയഃ ബ്നുഹയ്ദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:  
احْفَظْ عَوْرَتَكَ إِلَّا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ قَالَ قُلْتُ يَا رَسُولَ اللَّهِ إِذَا كَانَ الْقَوْمُ بَعْضُهُمْ فِي بَعْضٍ قَالَ إِنْ اسْتَطَعْتَ أَنْ لَا يَرَيَنَّهَا أَحَدٌ فَلَا يَرَيَنَّهَا قَالَ قُلْتُ يَا رَسُولَ اللَّهِ إِذَا كَانَ أَحَدُنَا خَالِيًا قَالَ اللَّهُ أَحَقُّ أَنْ يُسْتَحْيَا مِنْهُ مِنْ النَّاسِ
“ഭാര്യയും നിന്റെ അടിമ സ്ത്രീയുമൊഴിച്ച് മറ്റുള്ളവരിൽനിന്നെ ല്ലാം താങ്കളുടെ നഗ്നത താങ്കൾ മറക്കുക. ഞാൻ ചോദിച്ചു: തി രുദൂതരേ, ആളുകൾ (ആണും ആണും പെണ്ണും പെണ്ണും) എന്നി ങ്ങനെ ചിലർ ചലരോടൊപ്പമാണെങ്കിലോ. നഗ്നത യാതൊരാളേ യും കാണിക്കാതിരിക്കുവാൻ താങ്കൾക്ക് സാധിക്കുമെങ്കിൽ താ ങ്കൾ ഒരാളേയും അത് കാണിക്കരുത്. ഞാൻ ചോദിച്ചു: തിരുദൂത രേ, ഞങ്ങളിലൊരാൾ തനിച്ചാണെങ്കിലോ. തിരുമേനി ‎ﷺ  പറഞ്ഞു: ജനങ്ങളെക്കാൾ ലജ്ജിക്കപ്പെടുവാൻ അർഹൻ അല്ലാഹുവാണ്.”
 
അനുഗ്രഹം വസ്ത്രത്തിൽ തെളിയട്ടെ
അംറ് ഇബ്നു ശുഎെബ് رَضِيَ اللَّهُ عَنْهُ തന്റെ പ്രപിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു:
….وَالبَسُوا فِي غَيْرِ مَخِيلَةٍ وَلاَ سَرَفٍ إِنَّ اللهَ يُحِبُّ أَنْ تُرَى نِعْمَتُهُ عَلَى عَبْدِهِ 
“….ധൂർത്തും പൊങ്ങച്ച പ്രകടനവും ഇല്ലാതെ നിങ്ങൾ വസ്ത്രം ധരിക്കുകയും ചെയ്യുക. നിശ്ചയം, അല്ലാഹു തന്റെ ദാസനിൽ ത ന്റെ അനുഗ്രഹം കാണപ്പെടുന്നത് ഇഷ്ടപെടുന്നു.” 
 
ധൂർത്ത് പാടില്ല

وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا ‎﴿٦٧﴾‏   (الفرقان: ٦٧)
“ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ, പി ശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർ ഗം സ്വീകരിക്കുന്നവരുമാകുന്നു അവർ.” (ഖുർആൻ 25: 67)
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
كُلُوا وَاشْرَبُوا وَالْبَسُوا وَتَصَدَّقُوا فِي غَيْرِ إِسْرَافٍ وَلَا مَخِيلَةٍ
“അമിതവ്യയവും ധൂർത്തും ഇല്ലാതെ നിങ്ങൾ തിന്നുകയും കുടി ക്കുകയും വസ്ത്രം ധരിക്കുകയും സ്വദക്വഃ നിർവ്വഹിക്കുകയും ചെയ്യുക.”   (ബുഖാരി)
 
നല്ലവസ്ത്രം അഹങ്കാരമല്ല
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً قَالَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ
“ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൗതുകമുള്ളതാ കാൻ ആഗ്രഹിക്കാറുണ്ടല്ലോ? നബി ‎ﷺ  പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ടപ്പെടുന്നവനുമാണ്. (അതുകൊണ്ട് അ തൊരു അഹങ്കാരമല്ല.) സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.”  (മുസ്‌ലിം)
 
വസ്ത്രധാരണത്തിൽ വിനയം
മുആദ് ഇബ്നു അനസ് അൽജുഹനി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നി വേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ تَرَكَ اللِّبَاسَ تَوَاضُعاً لله وَهُوَ يَقْدِرُ عَلَيْهِ، دَعَاهُ الله يَوْمَ الْقِيَامَةِ عَلَى رُؤُوسِ الْخَلاَئِقِ حَتَّى يُخَيِّرُهُ مِنْ أَيِّ حُلَلِ الإِيمَانِ شَاءَ يَلْبَسُهَا 
“വല്ലവനും അല്ലാഹുവിനോടുള്ള വിനയത്താൽ തനിക്ക് കഴിഞ്ഞി ട്ടുകൂടി, (ആർഭാട)വസ്ത്രം ഉപേക്ഷിച്ചാൽ അല്ലാഹു അദ്ദേഹത്തെ (മഹ്ശറിൽ) സൃഷ്ടികൾക്ക് മുന്നിലേക്കുവിളിക്കുകയും പിന്നീട് വിശ്വാ സത്തിന്റെ ഉടയാടകളിൽനിന്ന് താൻ ഉദ്ദേശിക്കുന്നത് തെരഞ്ഞെ ടുത്തു ധരിക്കുവാനുള്ള  സ്വാതന്ത്ര്യം നൽകുകയും ചെയ്യും.”
 
 വിനയത്തിന്റെ തിരുദൂതൻ
അബൂബുർദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
أَخْرَجَتْ إِلَيْنَا عَائِشَةُ كِسَاءً وَإِزَارًا غَلِيظًا فَقَالَتْ قُبِضَ رُوحُ النَّبِيِّ ‎ﷺ  فِي هَذَيْنِ
“ആഇശാ رَضِيَ اللَّهُ عَنْها  ഒരു തട്ടവും പരുത്ത ഉടുമുണ്ടും ഞങ്ങളിലേക്ക് എടുത്തു. അവർ പറഞ്ഞു: ഇൗ രണ്ട് വസ്ത്രത്തിലായിരിക്കെയാ ണ് തിരുനബിയുടെ റൂഹിനെ പിടികൂടപെട്ടത്.”  (ബുഖാരി)
 
വലതുഭാഗം മുന്തിപ്പിക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذَا لَبِسْتُمْ وَإِذَا تَوَضَّأْتُمْ فَابْدَءُوا بِمَيَامِنِكُمْ
“നിങ്ങൾ വസ്ത്രം ധരിക്കുകയും വുദ്വൂഅ് ചെയ്യുകയുമായാൽ നിങ്ങളുടെ വലതുഭാഗങ്ങൾ കൊണ്ട് തുടങ്ങുക.”  
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا لَبِسَ قَمِيصًا بَدَأَ بِمَيَامِنِهِ
“നബി ‎ﷺ  കുപ്പായം ധരിച്ചാൽ തന്റെ വലതുഭാഗങ്ങൾ കൊണ്ട് (ധരിച്ചു) തുടങ്ങുമായിരുന്നു.”
സ്ത്രീ പുരുഷ സാദൃശ്യം നിഷിദ്ധം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لَعَنَ رَسُولُ اللَّهِ  ‎ﷺ  الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ
“സ്ത്രീയുടെ വസ്ത്രധാരണ രീതിയിൽ വസ്ത്രം ധരിക്കുന്ന പു രുഷനേയും പുരുഷന്റെ വസ്ത്രധാരണ രീതിയിൽ വസ്ത്രം ധരി ക്കുന്ന സ്ത്രീയേയും അല്ലാഹുവിന്റെ റസൂൽ ‎ﷺ  ശപിച്ചിരിക്കുന്നു.”
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. റസൂൽ ‎ﷺ  പറഞ്ഞു:
ثَلاَثَةٌ لاَ يَنْظُرُ اللَّهُ  إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ
“മൂന്നു കൂട്ടർ, അല്ലാഹു അന്ത്യനാളിൽ അവരിലേക്ക് നോക്കുക യില്ല. തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, പുരുഷന്മാരോടു സദൃശ്യരായി ആൺകോലംകെട്ടുന്ന സ്ത്രീകൾ. കടുംബത്തിൽ ഹീനതക്ക് കൂട്ടുനിൽക്കുന്ന ഗൃഹനാഥൻ.” 
 
മുസൽമാന്റെ ഉടുമുണ്ട്
അബൂസഇൗദിൽഖുദിരി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إزْرَةُ الـمُسْلِمِ إِلَى نِصْفِ السَّاقِ، وَلاَ حَرَجَ  أَوْ لاَ جُنَاحَ  فِيمَا بَيْنَهُ وَبَيْنَ الكَعْبَيْنِ، فمَا كَانَ أسْفَلَ مِنَ الكَعْبَيْنِ فَهُوَ في النَّارِ، وَمَنْ جَرَّ إزَارَهُ بَطَرًا لَمْ يَنْظُرِ اللهُ إِلَيْهِ. 

“മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതിവരെയാണ്. അതി നും നെരിയാണികൾക്കിടയിലും ആകുന്നതിൽ കുഴപ്പമില്ല. നെ രിയാണികൾക്ക് താഴെ വരുന്നത് നരകത്തിലാണ്. വല്ലവനും ത ന്റെ ഉടുമുണ്ട് അഹങ്കാരത്തോടെ വലിച്ചുനടന്നാൽ അവനിലേക്ക് അല്ലാഹു നോക്കുകയില്ല.”  
ഇസ്ബാൽ ഉടുമുണ്ടിൽ മാത്രമല്ല
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ: 
الإِسْبَالُ فِى الإِزَارِ وَالْقَمِيصِ وَالْعِمَامَةِ مَنْ جَرَّ مِنْهَا شَيْئًا خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ. 
“തുണി, കുപ്പായം, തലപ്പാവ് എന്നിവയിലെല്ലാം വലിച്ചിഴക്കലുണ്ട്. വല്ലവനും അഹങ്കാരിച്ചുകൊണ്ട് അവയിൽനിന്ന് വല്ലതും വലിച്ചു നടന്നാൽ അവനിലേക്ക് അന്ത്യനാളിൽ അല്ലാഹു നോക്കുകയില്ല.”
 
നെരിയാണിക്കുതാഴെ വസ്ത്രം ധരിച്ചാൽ!
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
مَنْ جَرَّ ثَوْبَهُ خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ. 
“വല്ലവനും അഹങ്കാരിച്ചുകൊണ്ട് തന്റെ വസ്ത്രം വലിച്ചുനട ന്നാൽ അന്ത്യനാളിൽ അവനിലേക്ക് അല്ലാഹു നോക്കുകയില്ല.”  (ബുഖാരി)
ഹുബയ്ബുൽഗിഫാരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
مَنْ وَطِئَ عَلَى إِزَارِهِ خُيَلاَءَ وَطِئَ فِى نَارِ جَهَنَّمَ
“വല്ലവനും അഹങ്കാരിയായി തന്റെ തുണിയിൽ ചവിട്ടി (നടന്നാൽ) നരകത്തീയിലും അവൻ ചവിട്ടുന്നതാണ്.”  
 
ശുഹ്റത്തിന്റെ വസ്ത്രം ഹറാം
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ
“വല്ലവനും ദുനിയാവിൽ ശുഹ്റത്തിന്റെ വസ്ത്രം ധരിച്ചാൽ അ ന്ത്യനാളിൽ അല്ലാഹു അവനെ നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കു ന്നതാണ്.”
ഇബ്നുമാജഃയുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:
ثُمَّ أَلْهَبَ فِيهِ نَارًا
“പിന്നീട് ആ വസ്ത്രത്തിൽ തീ ആളിക്കത്തിക്കും”
 
പട്ടുവസ്ത്രം സ്ത്രീക്ക് ഹലാൽ, പുരുഷനു ഹറാം
അബൂമൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.
أُحِلَّ لإِنَاثِ أُمَّتِي الْحَرِيرُ وَالذَّهَبُ وَحُرِّمَ عَلَى ذُكُورِهَا
“എന്റെ ഉമ്മത്തികളിലെ സ്ത്രീകൾക്ക് പട്ടും സ്വർണ്ണവും ഹലാലാ ക്കപെട്ടിരിക്കുന്നു. അതിലെ പുരുഷന്മാർക്ക് അത് ഹറാമാക്കപ്പെ ടുകയും ചെയ്തിരിക്കുന്നു.”   അലിയ്യി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
رأيتُ رسولَ الله ‎ﷺ  أخَذَ حَريرًا، فَجَعَلَهُ في يَمِينهِ، وَذَهَبًا فَجَعَلَهُ في شِمَالِهِ، ثُمَّ قَالَ: إنَّ هذَيْنِ حَرَامٌ عَلَى ذُكُورِ أُمّتي. 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  പട്ട് എടുക്കുകയും അത് തന്റെ വല തുകയ്യിൽ ആക്കുകയും സ്വർണ്ണം എടുക്കുകയും അത് തന്റെ ഇ ടതുകയ്യിൽ ആക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. ശേഷം തിരുമേനി ‎ﷺ  പറഞ്ഞു: നിശ്ചയം ഇവ രണ്ടും എന്റെ ഉമ്മത്തികളിൽ പുരുഷന്മാർക്ക് ഹറാമാകുന്നു.”  
 
പട്ടുവസ്ത്രം ധരിക്കരുത്, എന്തുകൊണ്ട്? 
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന്   നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
لَا تَلْبَسُوا الْحَرِيرَ وَلَا الدِّيبَاجَ …..فَإِنَّهَا لَهُمْ فِي الدُّنْيَا وَلَنَا فِي الْآخِرَةِ
“നിങ്ങൾ ഹരീറും ദീബാജും(നേർമപട്ടും കട്ടിപട്ടും) ധരിക്കരുത്…. കാരണം, അവ അവർക്ക്(അവിശ്വാസികൾക്ക്) ദുൻയാവിലും നമു ക്ക് ആഖിറത്തിലുമാണ്.” (ബുഖാരി)
 
പട്ടുവസ്ത്രം ധരിക്കുവാൻ ഇളവുള്ളത്
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
رَخَّصَ رَسُولُ الله ‎ﷺ  لِلزُّبَيْرِ وعَبْدِ الرَّحْمان بن عَوْفٍ رضي الله عنهما في لُبْس الحَريرِ لِحَكَّةٍ كَانَتْ بِهِما. 
“സുബയ്റി رَضِيَ اللَّهُ عَنْهُ നും അബ്ദുർറഹ്മാനി رَضِيَ اللَّهُ عَنْهُ നും അവർക്കുണ്ടായിരുന്ന ഒരു ചൊറി കാരണത്താൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പട്ടുവ സ്ത്രം ധരിക്കുന്നതിൽ ഇളവു നൽകി.”  (ബുഖാരി, മുസ്ലിം)
 
പുരുഷൻ പട്ടുവസ്ത്രം ധരിച്ചാൽ
ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
لاَ تَلْبَسُوا الحَرِيرَ؛ فَإنَّ مَنْ لَبِسَهُ في الدُّنْيَا لَمْ يَلْبَسْهُ في الآخِرَةِ. 
“നിങ്ങൾ പട്ടുവസ്ത്രം ധരിക്കരുത്; കാരണം വല്ലവനും ദുനിയാ വിൽ പട്ടുവസ്ത്രം ധരിച്ചാൽ അതിനെ അവൻ പരലോകത്ത് ധരി ക്കുകയില്ല.”   (ബുഖാരി)
إنَّمَا يَلْبَسُ الحَرِيرَ مَنْ لاَ خَلاَقَ لَهُ. 
“അന്ത്യനാളിൽ യാതൊരു വിഹിതവുമില്ലാത്തവൻ മാത്രമാണ് പ ട്ടുവസ്ത്രം ധരിക്കുക.”   (ബുഖാരി)
 
നിഗളിച്ചു നടക്കരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
بَيْنَمَا رَجُلٌ يَتَبَخْتَرُ، يَمْشِي فِي بُرْدَيْهِ، قَدْ أَعْجَبَتْهُ نَفْسُهُ، فَخَسَفَ اللّهُ بِهِ الأَرْضَ، فَهُوَ يَتَجَلْجَلُ فِيهَا إِلَىٰ يَوْمِ الْقِيَامَةِ
“ഒരാൾ തന്റെ ഇരുവസ്ത്രങ്ങളിൽ അഹങ്കരിച്ച് നടക്കുകയായി രുന്നു. അയാൾക്ക് തന്നിൽതന്നെ ആശ്ചര്യം തോന്നി അപ്പോൾ അയാളെ അല്ലാഹു ഭൂമിയെ പിളർത്തി അതിലേക്ക് ആഴ്ത്തി. അ യാൾ ഭൂമിയിൽ ക്വിയാമത്ത് നാളുവരേയും ആണ്ടിറങ്ങികൊണ്ടി രിക്കുന്നു.” (മുസ്‌ലിം)
രൂപങ്ങളുള്ള വസ്ത്രങ്ങൾ
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം:
أَنَّهَا اشْتَرَتْ نُمْرُقَةً فِيهَا تَصَاوِيرُ فَقَامَ النَّبِيُّ ‎ﷺ  بِالْبَابِ فَلَمْ يَدْخُلْ فَقُلْتُ أَتُوبُ إِلَى اللَّهِ مِمَّا أَذْنَبْتُ قَالَ مَا هَذِهِ النُّمْرُقَةُ قُلْتُ لِتَجْلِسَ عَلَيْهَا وَتَوَسَّدَهَا قَالَ إِنَّ أَصْحَابَ هَذِهِ الصُّوَرِ يُعَذَّبُونَ يَوْمَ الْقِيَامَةِ يُقَالُ لَهُمْ أَحْيُوا مَا خَلَقْتُمْ وَإِنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ الصُّورَةُ
“അവർ ഒരു തലയിണ വാങ്ങി. അതിൽ ചിത്രങ്ങളുണ്ടായിരുന്നു. അതോടെ തിരുനബി ‎ﷺ  വീട്ടിൽ പ്രവേശിക്കാതെ വാതിലിൽനിന്നു. ഞാൻ പറഞ്ഞു: ഞാൻ ചെയ്ത തെറ്റിൽ ഞാൻ അല്ലാഹുവോട് തൗബഃ ചെയ്യുന്നു. നബി ‎ﷺ  ചോദിച്ചു: എന്താണ് ഇൗ തലയിണ. ഞാൻ പറഞ്ഞു: താങ്കൾ അതിന്മേൽ ഇരിക്കുവാനും അത് തലയി ണയായി ഉപയോഗിക്കുവാനുമാണ്. നബി ‎ﷺ  പറഞ്ഞു: നിശ്ചയം ഇൗ ചിത്രത്തിന്റെ ആളുകൾ അന്ത്യനാളിൽ ശിക്ഷിക്കപെടും. അ വരോട് പറയപ്പെടും: നിങ്ങൾ സൃഷ്ടിച്ചതിനു ജീവനിടുക. നിശ്ചയം, മലക്കുകൾ ചിത്രമുള്ള വീട്ടിൽ പ്രവേശിക്കുകയില്ല.”(ബുഖാരി)
 
കുരിശിന്റെ ചിത്രമുള്ള വസ്ത്രങ്ങൾ
ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം:
لَمْ يَكُنْ رَسُولُ اللَّهِ ‎ﷺ  يَدَعُ فِي بَيْتِهِ ثَوْبًا فِيهِ تَصْلِيبٌ إِلَّا نَقَضَهُ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ന്റെ വീട്ടിൽ കുരിശടയാളമുള്ള ഒരു വസ്ത്രവും കേടുവരുത്താതെ വിട്ടിരുന്നില്ല.”
 
അമുസ്ലിംകളുടെ വസ്ത്രങ്ങൾ
അബ്ദുല്ലാഹ് ഇബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
رَأَى رَسُولُ اللَّهِ ‎ﷺ  عَلَيَّ ثَوْبَيْنِ مُعَصْفَرَيْنِ فَقَالَ إِنَّ هَذِهِ مِنْ ثِيَابِ الْكُفَّارِ فَلَا تَلْبَسْهَا
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്റെ മേൽ മുഅസ്വ്ഫറായ (മഞ്ഞ ച്ചായം മുക്കിയ) രണ്ടു വസ്ത്രങ്ങൾ കണ്ടു. തിരുമേനി ‎ﷺ  പറഞ്ഞു: ഇത് കാഫിരീങ്ങളുടെ വസ്ത്രങ്ങളിൽ പെട്ടതാണ്. അതിനാൽ താ ങ്കൾ അത് ധരിക്കരുത്.”  (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ:
فَقَالَ أَأُمُّكَ أَمَرَتْكَ بِهَذَا قُلْتُ أَغْسِلُهُمَا قَالَ بَلْ أَحْرِقْهُمَا
“അന്നേരം തിരുമേനി ‎ﷺ  പറഞ്ഞു: താങ്കളുടെ മാതാവാണോ ഇ തു ധരിക്കുവാൻ കൽപിച്ചത്. ഞാൻ പറഞ്ഞു: അവരണ്ടും ഞാൻ കഴുകാം. തിരുമേനി ‎ﷺ  പറഞ്ഞു: അല്ല, അവ രണ്ടും താങ്കൾ ചുട്ടു കരിക്കുക.”  (മുസ്‌ലി)
 
വെള്ള വസ്ത്രത്തിന്റെ മഹത്വം
ഇബ്നു അബ്ബാസി ‎رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
الْبَسُوا مِنْ ثِيَابِكُمْ الْبَيَاضَ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ وَكَفِّنُوا فِيهَا مَوْتَاكُمْ
“നിങ്ങളുടെ വസ്ത്രങ്ങളിൽ വെള്ള നിങ്ങൾ ധരിക്കുക. കാരണം അവ നിങ്ങളുടെ വസ്ത്രങ്ങളിൽ ഉത്തമമാകുന്നു. അവയിൽ നി ങ്ങളിൽ മരണപ്പെട്ടവരെ നിങ്ങൾ കഫൻ ചെയ്യുക….” 
സമുറഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
الْبَسُوا البَيَاضَ؛ فَإنَّهَا أَطْهَرُ وَأَطْيَبُ وَكَفِّنُوا فِيهَا مَوْتَاكُمْ. 
“നിങ്ങൾ വെള്ളവസ്ത്രം ധരിക്കുക. കാരണം അവ ഏറ്റവും സം ശുദ്ധവും ഉത്തമവുമാകുന്നു. അവയിൽ നിങ്ങളിൽ മരണപ്പെട്ടവ രെ നിങ്ങൾ കഫൻ ചെയ്യുക…” 
 
സ്ത്രീകളുടെ ശ്രദ്ധക്ക്
يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ‎﴿٥٩﴾  (الأحزاب: ٥٩)
“നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാ സികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളു ടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാ നും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാ ണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്ന വനും കരുണാനിധിയുമാകുന്നു.”  (ഖുർആൻ  33: 59)
 وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ  (النور: ٣١) 
“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരു ടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെ ടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ.”  (ഖുർആൻ  24:31)
 وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ ۖ  (النور:٦٠)
“…വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൗന്ദര്യം പ്രദർശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേൽവ സ്ത്രങ്ങൾ മാറ്റിവെക്കുന്നതിൽ അവർക്കുകുറ്റമില്ല. അവർ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവർക്ക് കൂടുതൽനല്ലത്.” (ഖുർആൻ 24:60) 
 
സ്ത്രീക്ക് വസ്ത്രം നീട്ടിയിടാം
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. 
أَنَّ رَسُولَ اللَّهِ ‎ﷺ  رَخَّصَ لِلنِّسَاءِ أَنْ يُرْخِينَ شِبْرًا فَقُلْنَ يَا رَسُولَ اللَّهِ إِذَنْ تَنْكَشِفَ أَقْدَامُنَا فَقَالَ ذِرَاعًا وَلَا تَزِدْنَ عَلَيْهِ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  സ്ത്രീകൾക്ക് അവരുടെ വസ്ത്രം ഒരു ചാൺ നീട്ടിയിടുവാൻ ഇളവു നൽകി. അവർ പറഞ്ഞു: അപ്പോൾ അല്ലാഹുവിന്റെ തിരുദൂതരേ ഞങ്ങളുടെ കാൽപാദങ്ങൾ വെളി പ്പെടുകയില്ലേ. തിരുമേനി ‎ﷺ പറഞ്ഞു: ഒരു മുഴം നീട്ടിയിടുക. അതിനേക്കാൾ നിങ്ങൾ വർദ്ധിപ്പിക്കരുത്.” 
 
നഗ്നതാ പ്രദർശനം നരകാർഹമാണ്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു: 
صِنْفَانِ مِنْ أَهْلِ النَّارِ ….. وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ …..
“രണ്ടു വിഭാഗം ആളുകൾ നരകവാസികളാണ്……. (രണ്ടാമത്തെ വി ഭാഗം) വസ്ത്രം ധരിച്ച എന്നാൽ നഗ്നതയുടുത്ത (മറ്റുള്ളവരെ ത ങ്ങളിലേക്ക്) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീക ളാണ്. അവരുടെ തലകൾ ചാഞ്ഞാടുന്ന ഒട്ടകപൂഞ്ഞകൾ പോ ലെയാണ്…”    (ബുഖാരി)
 
നഗ്നതാ പ്രദർശനം ശാപാർഹമാണ്
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
سَيَكُونُ فِي آخِرِ أُمَّتِي رِجَالٌ يَرْكَبُونَ عَلَى السُّرُوجِ كَأَشْبَاهِ الرِّحَالِ، يَنْزِلُونَ عَلَى أَبْوَابِ الْمَسْجِدِ نِسَاؤُهُمْ كَاسِيَاتٌ عَارِيَاتٌ عَلَى رُءُوسِهِمْ كَأَسْنِمَةِ الْبُخْتِ الْعِجَافِ الْعَنُوهُنَّ فَإِنَّهُنَّ مَلْعُونَاتٌ …
“എന്റെ സമുദായത്തിന്റെ ഒടുക്കത്തിൽ ഒരു വിഭാഗം പുരുഷ ന്മാർ ഉണ്ടാകും. മൃദുലവും ലോലവുമായ ജീനികളിലായി (വാഹന സീറ്റുകളിൽ) അവർ സഞ്ചരിക്കുകയും പള്ളി കവാടങ്ങളിൽ അവർ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകൾ വസ്ത്രം ധരി ച്ച നഗ്നരായിരിക്കും. അവരുടെ തലമുകളിൽ മെലിഞ്ഞ ഒട്ടകത്തി ന്റെ പൂഞ്ഞകൾ പോലുള്ളത് ഉണ്ടായിരിക്കും. നിങ്ങൾ അവരെ ശ പിക്കുക; കാരണം അവർ ശപിക്കപ്പെട്ടവരാണ്…”   
 

നഗ്നതാ പ്രദർശനം ലോകാവസാനത്തിന്റെ അടയാളാമണ്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ…وَتَظْهَرَ ثِيَابٌ ، تَلْبَسُهَا نِسَاءٌ كَاسِيَاتٌ عَارِيَاتٌ،…

“…സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ വ്യാപകമാകലും അന്ത്യനാളി ന്റെ അടയാളങ്ങളിൽ പെട്ടതാണ്. അവർ വസ്ത്രം ധരിച്ചവരാണ്. നഗ്നരുമാണ്.”

നഗ്നതാ പ്രദർശനം കാപട്യമാണ്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

خَيْرُ نِسَائِكُمُ الْوَدُودُ الْوَلُودُ الْمَوَاتِيَةُ الْمُوَاسِيَةُ إِذَا اتَّقَيْنَ اللَّهَ وَشَرُّ نِسَائِكُمُ الْمُتَبَرِّجَاتُ الْمُتَخَيِّلاَتُ وَهُنَّ الْمُنَافِقَاتُ لاَ يَدْخُلُ الْجَنَّةَ مِنْهُنَّ إِلاَّ مِثْلُ الْغُرَابِ الأَعْصَمِ

“നിങ്ങളുടെ സ്ത്രീകളിൽ ഉത്തമർ കൂടുതൽ സ്നേഹം പകരുന്ന വരും കൂടുതൽ പ്രസവിക്കുന്നവരും ഭർത്താവിന് ഒതുങ്ങുന്നവ രും സമാശ്വാസം പകരുന്നവരുമാണ്; അവർ അല്ലാഹുവിൽ തക്വ് വയുള്ളവരാണെങ്കിൽ. നിങ്ങളുടെ സ്ത്രീകളിൽ ഏറ്റവും മോശ ക്കാർ നഗ്നത പ്രദർശിപ്പിക്കുന്നവരും അഹങ്കാരികളുമാണ്. അവര ത്രേ കപടവിശ്വാസിനികൾ. അവരിൽ നിന്ന് സ്വർഗത്തിൽ കാക്ക ക്കൂട്ടത്തിൽ വെളുത്ത ചിറകുകളും ചുവന്ന കൊക്കും കാലുകളു മുള്ള ഒരു കാക്കയെ പോലുള്ളത് മാത്രമാണ് സ്ത്രീകളുടെ കൂട്ട ത്തിൽനിന്ന് സ്വർഗത്തിൽ പ്രവേശിക്കുക.”

നഗ്നതാ പ്രദർശനം ജാഹിലിയ്യത്താണ്

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ. (الأحزاب: ٣٣)

“നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദ ര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്കാരം മുറപോ ലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെ യും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക… (ഖുർആൻ 33: 33)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts