آدَابُ العُطَاسِ وَالتَّثَاؤُبِ (തുമ്മൽ, കോട്ടുവായിടൽ ചില മര്യാദകൾ)

THADHKIRAH

തുമ്മൽ അല്ലാഹുവിൽനിന്നുള്ള അനുഗ്രഹം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

الْعُطَاسُ مِنْ اللَّهِ …

“തുമ്മൽ അല്ലാഹുവിൽനിന്നാണ്…”

 

അല്ലാഹു ഇഷ്ടപ്പെടുന്നു
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِنَّ اللَّهَ يُحِبُّ الْعُطَاسَ …..

“നിശ്ചയം, അല്ലാഹു തുമ്മുന്നതിനെ ഇഷ്ടപ്പെടുന്നു…”(ബുഖാരി)

തുമ്മിയവൻ അൽഹംദുലില്ലാഹ് ചൊല്ലണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

…..إِذَا عَطَسَ أَحَدُكُمْ فَلْيَقُلْ الْحَمْدُ لِلَّهِ…..

“….നിങ്ങളിലൊരാൾ തുമ്മിയാൽ അവൻ അല്ലാഹുവെ സ്തുതിക്കട്ടെ.(അൽഹംദുലില്ലാഹ് പറയട്ടെ….”   (ബുഖാരി)

അൽഹംദുലില്ലാഹ് ചൊല്ലുന്നവന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:

….فَإِذَا عَطَسَ أَحَدُكُمْ وَحَمِدَ اللَّهَ كَانَ حَقًّا عَلَى كُلِّ مُسْلِمٍ سَمِعَهُ أَنْ يَقُولَ لَهُ يَرْحَمُكَ اللَّهُ ….

“….നിങ്ങളിലൊരാൾ തുമ്മുകയും അല്ലാഹുവെ സ്തുതിക്കുകയും ചെയ്താൽ അയാൾക്കുവേണ്ടി യർഹമുകല്ലാഹ് (അല്ലാഹു നിങ്ങ ളോട് കരുണകാണിക്കട്ടെ) എന്നു പ്രാർത്ഥിക്കൽ അതുകേട്ട ഒാ രോ മുസ്ലിമിനും ബാധ്യതയായിരിക്കുന്നു…..” (ബുഖാരി)

തുമ്മിയവനു വേണ്ടിയുള്ള തശ്മീത്
തുമ്മിയവൻ അല്ലാഹുവെ സ്തുതിച്ച് (അൽഹംദുലില്ലാഹ് പറഞ്ഞാൽ) അവനുവേണ്ടി യർഹമുകല്ലാഹ് (അല്ലാഹു നിങ്ങളോട് കരുണകാണിക്കട്ടെ) എന്നു പ്രാർത്ഥിക്കലാണ് തശ്മീത്. അൽ ബറാഅ് ഇബ്നുആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാ രമുണ്ട്:

أَمَرَنَا النَّبِيُّ ‎ﷺ  بِسَبْعٍ وَنَهَانَا عَنْ سَبْعٍ أَمَرَنَا…..وَتَشْمِيتِ الْعَاطِسِ

“നബി ‎ﷺ  ഞങ്ങളോട് ഏഴു കാര്യങ്ങൾ കൊണ്ടു കൽപിക്കുകയും ഏഴു കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു….. തുമ്മിയവനുവേ ണ്ടി തശ്മീത് നിർവ്വഹിക്കലും ഞങ്ങളോട് കൽപിച്ചു.” (ബുഖാരി)

നമസ്കാരത്തിൽ തുമ്മിയാൽ തശ്മീത് ഇല്ല

മുആവിയഃ അസ്സുലമി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.

بَيْنَا أَنَا أُصَلِّي مَعَ رَسُولِ اللَّهِ  ‎ﷺ  إِذْ عَطَسَ رَجُلٌ مِنْ الْقَوْمِ فَقُلْتُ يَرْحَمُكَ اللَّهُ فَرَمَانِي الْقَوْمُ بِأَبْصَارِهِمْ

فَقُلْتُ وَا ثُكْلَ أُمِّيَاهْ مَا شَأْنُكُمْ تَنْظُرُونَ إِلَيَّ فَجَعَلُوا يَضْرِبُونَ بِأَيْدِيهِمْ عَلَى أَفْخَاذِهِمْ فَلَمَّا رَأَيْتُهُمْ يُصَمِّتُونَنِي لَكِنِّي سَكَتُّ

فَلَمَّا صَلَّى رَسُولُ اللَّهِ  ‎ﷺ  فَبِأَبِي هُوَ وَأُمِّي مَا رَأَيْتُ مُعَلِّمًا قَبْلَهُ وَلَا بَعْدَهُ أَحْسَنَ تَعْلِيمًا مِنْهُ فَوَاللَّهِ مَا كَهَرَنِي وَلَا ضَرَبَنِي وَلَا شَتَمَنِي

قَالَ إِنَّ هَذِهِ الصَّلَاةَ لَا يَصْلُحُ فِيهَا شَيْءٌ مِنْ كَلَامِ النَّاسِ إِنَّمَا هُوَ التَّسْبِيحُ وَالتَّكْبِيرُ وَقِرَاءَةُ الْقُرْآنِ

ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  നോടൊപ്പം നമസ്കരിക്ക വെ ജനങ്ങളിൽ ഒരു വ്യക്തി തുമ്മുകയുണ്ടായി. ഞാൻ പറഞ്ഞു: യർഹമുകല്ലാഹ്. അതോടെ ജനങ്ങൾ അവരുടെ ദൃഷ്ടികൾ എ ന്റെ നേരെ എറിഞ്ഞു.

ഞാൻ പറഞ്ഞു: നാശം! നിങ്ങൾക്കെന്തുപറ്റി. നിങ്ങൾ എ ന്നിലേക്കു നോക്കുന്നു. അതോടെ അവർ അവരുടെ കൈകൾ തുടയിൽ കൊട്ടുവാൻ തുടങ്ങി. ആളുകൾ എന്നോട് മൗനിയാ കുവാൻ ആവശ്യപ്പെടുന്നതു കണ്ടപ്പോൾ ഞാൻ മൗനം ദീക്ഷിച്ചു.
അല്ലാഹുവിന്റെ റസൂൽ ‎ﷺ  നമസ്കരിച്ചപ്പോൾ തിരുമേനി ‎ﷺ  യേക്കാൾ നന്നായി പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഞാൻ തി രുമേനി ‎ﷺ  ക്കുമുമ്പും ശേഷവും കണ്ടിട്ടില്ല. അല്ലാഹുവാണേ, തിരു മേനി ‎ﷺ  എന്നോട് കഠിനമായി പെരുമാറുകയോ എന്നെ അടി ക്കുകയോ എന്നെ ആക്ഷേപിക്കുകയോ ചെയ്തില്ല.
തിരുമേനി ‎ﷺ  പറഞ്ഞു: “നിശ്ചയം ഇൗ നമസ്കാരത്തിൽ ജ നങ്ങളുടെ സംസാരം ശരിയാവുകയില്ല. ഇത് തസ്ബീഹും തക്ബീ റും ക്വുർആൻ പാരായണവും മാത്രമാണ്.”  (മുസ്‌ലിം)

 

അൽഹംദുലില്ലാഹ് പറയാത്തവന് തശ്മീത് ഇല്ല
അബൂബുർദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:

إِذَا عَطَسَ أَحَدُكُمْ فَحَمِدَ اللَّهَ فَشَمِّتُوهُ فَإِنْ لَمْ يَحْمَدْ اللَّهَ فَلَا تُشَمِّتُوهُ

“നിങ്ങളിലൊരാൾ തുമ്മുകയും അവൻ അല്ലാഹുവെ സ്തുതിക്കു കയുമായാൽ(അൽഹംദുലില്ലാഹ് പറഞ്ഞാൽ) നിങ്ങൾ അവനു വേണ്ടി തശ്മീതു ചെയ്യുക(യർഹമുകല്ലാഹ് എന്നു പറയുക). അ വൻ അൽഹംദുലില്ലാഹ് പറഞ്ഞില്ലെങ്കിൽ നിങ്ങൾ അവനുവേണ്ടി യർഹമുകല്ലാഹ് എന്നു പറയരുത്”.  (മുസ്‌ലിം)

അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.

عَطَسَ رَجُلَانِ عِنْدَ النَّبِيِّ ‎ﷺ  فَشَمَّتَ أَحَدَهُمَا وَلَمْ يُشَمِّتْ الْآخَرَ فَقَالَ الرَّجُلُ يَا رَسُولَ اللَّهِ شَمَّتَّ هَذَا وَلَمْ تُشَمِّتْنِي قَالَ إِنَّ هَذَا حَمِدَ اللَّهَ وَلَمْ تَحْمَدْ اللَّهَ

“നബി ‎ﷺ  യുടെ അടുക്കൽ രണ്ടാളുകൾ തുമ്മി. രണ്ടിൽ ഒരാൾക്ക് നബി ‎ﷺ  തശ്മീതു നടത്തി. മറ്റെയാൾക്കുവേണ്ടി തശ്മീതു നടത്തി യില്ല. അയാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇയാൾക്കു താ ങ്കൾ തശ്മീതു നടത്തി. എനിക്കുവേണ്ടി തശ്മീതു നടത്തിയില്ല. തിരുമേനി ‎ﷺ  പറഞ്ഞു: ഇയാൾ അല്ലാഹുവെ സ്തുതിച്ചു. താങ്കൾ അല്ലാഹുവെ സ്തുതിച്ചില്ല.” (ബുഖാരി)

തുമ്മിയവൻ നിർവ്വഹിക്കേണ്ട ദുആഅ്
തുമ്മിയവൻ അൽഹംദുലില്ലാഹ് പറയുകയും മറ്റുള്ളവർ അവനുവേണ്ടി യർഹമുകല്ലാഹ് എന്നു പ്രാർത്ഥിക്കുകയും ചെ യ്താൽ തുമ്മിയവൻ,

يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ

“അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് ഏകുകയും നിങ്ങളുടെ കാര്യം നന്നാക്കുകയും ചെയ്യട്ടെ.’ എന്നു പ്രാർത്ഥിക്കണമെന്ന് അബൂ ഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള നിവേദനത്തിലുണ്ട്.

 

തുമ്മുന്നവൻ ശബ്ദം പതുക്കെയാക്കണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം.

أَنَّ النَّبِيَّ ‎ﷺ  كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ وَغَضَّ بِهَا صَوْتَهُ

“നബി ‎ﷺ  തുമ്മിയാൽ തന്റെ കൈ കൊണ്ട് അല്ലെങ്കിൽ തന്റെ വ സ്ത്രം കൊണ്ട് മുഖം പൊത്തുമായിരുന്നു. അതുകൊണ്ട് തന്റെ ശബ്ദം താഴ്ത്തുമായിരുന്നു.”

തശ്മീത് മൂന്നു തവണ
സലമത് ഇബ്നുഅക്വഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُشَمَّتُ الْعَاطِسُ ثَلَاثًا فَمَا زَادَ فَهُوَ مَزْكُومٌ

“തുമ്മിയവനുവേണ്ടി മൂന്നു തവണ തശ്മീതു നടത്തപ്പെടും. അതിലേറെയായാൽ അവനു ജലദോഷ ബാധയാണ്.”

അമുസ്ലിംകൾ തുമ്മിയാൽ
അബൂബുർദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

كَانَتْ الْيَهُودُ تَعَاطَسُ عِنْدَ النَّبِيِّ  ‎ﷺ  رَجَاءَ أَنْ يَقُولَ لَهَا يَرْحَمُكُمْ اللَّهُ فَكَانَ يَقُولُ يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ

“യഹൂദികൾ നബി ‎ﷺ  യുടെ അടുക്കൽ വെച്ച് തുമ്മുമായിരുന്നു. അവർക്കുവേണ്ടി യർഹമുകുമുല്ലാഹ് (അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ) എന്നു പ്രാർത്ഥിക്കുന്നതു പ്രതീക്ഷിച്ചായിരുന്നു അത്. എന്നാൽ തിരുമേനി ‎ﷺ  പറയുമായിരുന്നു:

يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ

“അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് ഏകുകയും നിങ്ങളുടെ കാര്യം നന്നാക്കുകയും ചെയ്യട്ടെ”

കോട്ടുവാ ശെയ്ത്വാനിൽനിന്ന്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

…..وَالتَّثَاؤُبُ مِنْ الشَّيْطَانِ…..

“…കോട്ടുവായിടൽ ശെയ്ത്വാനിൽ നിന്നുമാണ്.”   (ബുഖാരി)

കോട്ടുവായിടുന്നത് അല്ലാഹുവിന് അനിഷ്ടം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِنَّ اللَّهَ يُحِبُّ الْعُطَاسَ وَيَكْرَهُ التَّثَاؤُبَ.

“നിശ്ചയം, അല്ലാഹു തുമ്മുന്നതിനെ ഇഷ്ടപ്പെടുന്നു. കോട്ടുവായി ടുന്നതിനെ വെറുക്കുന്നു…”  (ബുഖാരി)

കോട്ടുവായിടുന്നത് ശെയ്ത്വാനെ ചിരിപ്പിക്കും
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

….. فَإِنَّ أَحَدَكُمْ إِذَا تَثَاءَبَ ضَحِكَ مِنْهُ الشَّيْطَانُ

“…നിങ്ങളിലൊരാൾ കോട്ടുവായിട്ടാൽ അതിനാൽ ശെയ്ത്വാൻ ചിരിക്കും.”   (ബുഖാരി)

കോട്ടുവായ് നിയന്ത്രിക്കണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِنَّ اللَّهَ يُحِبُّ الْعُطَاسَ وَيَكْرَهُ التَّثَاؤُبَ ….. فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ …..

“…. നിങ്ങളിലൊരാൾ കോട്ടുവായിട്ടാൽ കഴിയുന്നത്ര അവൻ അ തു ചെറുക്കട്ടെ…”   (ബുഖാരി, മുസ്‌ലിം)

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

التَّثَاؤُبُ مِنَ الشَّيْطَانِ فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَكْظِمْ مَا اسْتَطَاعَ

“കോട്ടുവായ് ശൈത്വാനിൽനിന്നാണ്. നിങ്ങളിലൊരാൾ കോട്ടു വായിട്ടാൽ കഴിയുന്നത്ര അവൻ അടക്കിപ്പിടിക്കട്ടെ.”  (മുസ്‌ലിം)

കോട്ടുവായിടുമ്പോൾ വായ പൊത്തണം
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തരുദൂതർ ‎ﷺ  പറഞ്ഞു:

إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ …..

“നിങ്ങളിലൊരാൾ കോട്ടുവായിട്ടാൽ അവൻ തന്റെ കൈകൊണ്ട് വായ പൊത്തിപ്പിടിക്കട്ടെ…”  (മുസ്‌ലിം)

കോട്ടുവാ നിയന്ത്രിക്കുന്നതും വായ പൊത്തുന്നതും എന്തിന്?
നിങ്ങളിലൊരാൾ കോട്ടുവായിട്ടാൽ അവൻ തന്റെ കൈ കൊണ്ട് വായ പൊത്തിപ്പിടിക്കട്ടെ എന്നറിയിക്കുന്ന അബൂസഇൗ ദി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള നിവേദനത്തിന്റെ തുടർച്ചയായി ഇപ്രകാരമുണ്ട്:

…… فَإِنَّ الشَّيْطَانَ يَدْخُلُ

“…കാരണം ശെയ്ത്വാൻ(വായിൽ) പ്രവേശിക്കും.”    (മുസ്‌ലിം)

ഒരാൾ കോട്ടുവായിട്ടാൽ കഴിയുന്നത്ര അവൻ അത് ത ടുക്കട്ടേ എന്നറിയിക്കുന്ന നിവേദനത്തിന്റെ തുടർച്ചയായി ഇപ്ര കാരമുണ്ട്:

…… فَإِنَّ أَحَدَكُمْ إِذَا قَالَ هَا ضَحِكَ الشَّيْطَانُ

“….നിങ്ങളിൽ ഒരാൾ “ഹാ’ എന്ന് പറഞ്ഞാൽ പിശാച് ചിരിക്കുന്നതാണ്.”   (മുസ്‌ലിം)

നമസ്കാരത്തിൽ കോട്ടുവായിട്ടാൽ
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا تَثَاوَبَ أَحَدُكُمْ فِي الصَّلَاةِ فَلْيَكْظِمْ مَا اسْتَطَاعَ فَإِنَّ الشَّيْطَانَ يَدْخُلُ

“നിങ്ങളിലൊരാൾ നമസ്കാരത്തിൽ കോട്ടുവായിട്ടാൽ അവൻ ക ഴിയുന്നത്ര അടക്കിപ്പിടിക്കട്ടെ. കാരണം ശെയ്ത്വാൻ പ്രവേശിക്കും”. (മുസ്‌ലിം)

 

 

Leave a Reply

Your email address will not be published.

Similar Posts