آدَابُ الرُّؤْيَا (സ്വപ്നദർശനം, ഏതാനും മര്യാദകൾ)

THADHKIRAH

നല്ലസ്വപ്നങ്ങളുടെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:

لَمْ يَبْقَ مِنَ النُّبُوَّةِ إِلَّا الـمُبَشِّرَاتُ قَالُوا: وَمَا الـمُبَشِّرَاتُ؟ قَالَ: الرُّؤْيَا الصَّالِحَةُ

“നുബുവ്വത്തിൽ(പ്രവാചകത്വത്തിൽ) ശേഷിക്കുന്നത് മുബശ്ശിറാ ത്ത് മാത്രമാണ്. അവർ ചോദിച്ചു: എന്താണ് മുബശ്ശിറാത്ത്? തിരു നബി ‎ﷺ  പറഞ്ഞു: നല്ല സ്വപ്നങ്ങൾ.” (ബുഖാരി)

നല്ല മനുഷ്യരുടെ സ്വപ്നങ്ങൾ
അനസ് ഇബ്നുമാലികി ‎ﷺ  ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الرُّؤْيَا الحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأرْبَعِينَ جُزْءاً مِنَ النُّبُوَّةِ

“സ്വാലിഹായ വ്യക്തിയിൽനിന്നുള്ള നല്ലസ്വപ്നങ്ങൾ നുബുവ്വത്തി ന്റെ നാൽപ്പത്തിയാറ് ഭാഗങ്ങളിൽ ഒരു ഭാഗമാണ്.”(ബുഖാരി)

സ്വപ്നങ്ങളുടെ ഇനങ്ങൾ
അബൂഹുറയ്റ ‎رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

….وَالرُّؤْيَا ثَلاَثَةٌ: فَرُؤْيَا الصَّالِحَةِ، بُشْرَى مِنَ اللهِ، وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ، وَرُؤْيَا مِمَّا يُحَدِّثُ المَرْءُ نَفْسَهُ…..

“….സ്വപ്നങ്ങൾ മൂന്നു വിധമാകുന്നു. നല്ലസ്വപ്നങ്ങൾ അല്ലാഹു വിൽനിന്നുള്ള സന്തോഷവാർത്തയാകുന്നു. ദുഃഖിപ്പിക്കുന്ന സ്വ പ്നങ്ങൾ ശെയ്ത്വാനിൽനിന്നാകുന്നു. സ്വന്തത്തോട് മനുഷ്യർ സം സാരിക്കുന്നതിൽനിന്നുണ്ടാകുന്ന സ്വപ്നങ്ങളുമുണ്ട്….”  (മുസ്ലിം)

ഒൗഫ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِنَّ الرُّؤْيَا ثَلَاثٌ مِنْهَا أَهَاوِيلُ مِنْ الشَّيْطَانِ لِيَحْزُنَ بِهَا ابْنَ آدَمَ وَمِنْهَا مَا يَهُمُّ بِهِ الرَّجُلُ فِي يَقَظَتِهِ فَيَرَاهُ فِي مَنَامِهِ وَمِنْهَا جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنْ النُّبُوَّةِ

“നിശ്ചയം സ്വപ്നങ്ങൾ മൂന്നു വിധമാകുന്നു. മനുഷ്യനെ ദുഃഖ ത്തിലകപ്പെടുത്തുവാൻവേണ്ടി ശെയ്ത്വാനിൽനിന്നുള്ള ഭീകരമാ യ സ്വപ്നങ്ങൾ അവയിലുണ്ട്. മനുഷ്യന്റെ ഉണർച്ചയിൽ അവനു പ്രശ്നമാവുകയും അങ്ങനെ അത് ഉറക്കിൽ സ്വപ്നമായി കാ ണുന്നതും അവയിലുണ്ട്. നുബുവ്വത്തിന്റെ നാൽപ്പത്തിയാറ് ഭാഗ ങ്ങളിൽ ഒരു ഭാഗമാവുന്ന സ്വപ്നവും അവയിലുണ്ട്.”

കാലാവസാനത്തിലുള്ള സ്വപ്നങ്ങൾ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الـمُسْلِمِ تَكْذِبُ وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثاً وَرُؤْيَا الـمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءاً مِنَ النُّبُوَّةِ …..

“കാലം അടുത്താൽ മുസ്ലിമിന്റെ സ്വപ്നം കളവാകുകയില്ല. സ്വ പ്നത്തിൽ സത്യസന്ധനായിരിക്കും നിങ്ങളിൽ സംസാരത്തിലും ഏ റ്റവും സത്യസന്ധൻ. മുസ്ലിമിന്റെ സ്വപ്നം നുബുവ്വത്തിന്റെ നാൽ പ്പത്തിയഞ്ച് ഭാഗങ്ങളിൽ ഒരു ഭാഗമാണ്…..” (മുസ്ലിം)

നല്ലസ്വപ്നം സുവിശേഷമാണ്
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:

الرُّؤْيَا الحَسَنَةُ مِنَ اللهِ…..

“നല്ല സ്വപ്നം അല്ലാഹുവിൽനിന്നാകുന്നു…”  (ബുഖാരി)

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

…..فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللهِ…..

“…നല്ലസ്വപ്നങ്ങൾ അല്ലാഹുവിൽനിന്നുള്ള സന്തോഷവാർത്തയാകുന്നു…” (മുസ്ലിം)

നല്ലസ്വപ്നം കണ്ടാൽ സന്തോഷിക്കുക, അല്ലാഹുവി നെ സ്തുതിക്കുക
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള മുസ്ലിമിന്റെ നിവേദന ത്തിൽ ഇപ്രകാരമുണ്ട്:

فَإِنْ رَأَى رُؤْيَا حَسَنَةً فَلْيُبْشِرْ……

“….അവൻ നല്ല സ്വപ്നമാണ് കണ്ടതെങ്കിൽ സന്തോഷിക്കട്ടെ….”

അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا رَأى أحَدُكُمُ الرُّؤْيَا يُحِبُّهَا، فَإِنَّهَا مِنَ اللهِ، فَلْيَحْمَدِ اللهَ عَلَيْهَا

“നിങ്ങളിലൊരാൾ താനിഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ നിശ്ചയം അത് അല്ലാഹുവിൽനിന്നാണ്. അതിൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ.”   (ബുഖാരി)

ഗുണകാംക്ഷികളോട് മാത്രം പറയുക
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:

….. فَإِذَا رَأى أحَدُكُمْ مَا يُحِبُّ فَلا يُحَدِّثْ بِهِ إِلا مَنْ يُحِبُّ…..

“…നിങ്ങളിലൊരാൾ താനിഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ താനിഷ്ട പ്പെടുന്നയാളൊടല്ലാതെ അതിനെ കുറിച്ച് അവൻ സംസാരിക്കരുത്…”   (ബുഖാരി) |
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَا تُقَصُّ الرُّؤْيَا إِلَّا عَلَى عَالِمٍ أَوْ نَاصِحٍ

“പണ്ഡിതനോടോ അല്ലെങ്കിൽ ഗുണകാംക്ഷിയോടോ അല്ലാതെ സ്വപ്നം പറയപ്പെടാവതല്ല.”
അബൂറസീനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുനബി ‎ﷺ  പറഞ്ഞു:

لَا يُحَدِّثُ بِهَا إِلَّا حَبِيبًا أَوْ لَبِيبًا

ഇഷ്ടക്കാരനോടോ അല്ലെങ്കിൽ ബുദ്ധിമാനോടോ അല്ലാതെ സ്വ പ്നത്തെ കുറിച്ച് സംസാരിക്കരുത്.”

 

 

അസൂയാലുക്കളോട് പറയരുത്

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ‎﴿٥﴾   (يوسف: ٥)

“അദ്ദേഹം (യഅ്ക്വൂബ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരൻമാർക്ക് വിവരിച്ചുകൊടുക്കരുത്. അവർ നിനക്കെതിരെ വല്ലതന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയാ യും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.” (ഖുർആൻ  12:5)

ചീത്തസ്വപ്നം ശൈത്വാനിൽ നിന്ന്

അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

……وَالْحُلْمُ مِنْ الشَّيْطَانِ ……

“….പേക്കിനാവ് പിശാചിൽ നിന്നാകുന്നു… ”  (മുസ്‌ലിം)

…… وَالرُّؤْيَا السَّوْءُ مِنَ الشَّيْطَانِ ……

“ചീത്ത സ്വപ്നം പിശാചിൽനിന്നുമാകുന്നു…” (മുസ്ലിം)

ചീത്തസ്വപ്നം കണ്ടാൽ
ഇടതു ഭാഗത്തേക്ക് ഉൗതുക, തുപ്പുക
തിരുനബി ‎ﷺ  പറഞ്ഞു:

….فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ فَلْيَنْفُثْ عَنْ يَسَارِهِ ثَلَاثًا …

“…വല്ലവനും താൻ വെറുക്കുന്ന സ്വപ്നം കണ്ടാൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് മൂന്നു പ്രാവശ്യം ഉൗതട്ടെ…” (മുസ്‌ലിം)

അബൂസലമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ فَلْيَبْصُقْ عَنْ يَسَارِهِ ثَلَاثَ بَصَقَاتٍ

“…വല്ലവനും താൻ വെറുക്കുന്ന സ്വപ്നം കണ്ടാൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് മൂന്നു തവണതുപ്പട്ടെ…”

അല്ലാഹുവോട് രക്ഷതേടുക
തിരുനബി ‎ﷺ  പറഞ്ഞു:

فَإِذَا حَلَمَ أَحَدُكُمْ حُلْمًا يَكْرَهُهُ…وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا ….

“…വല്ലവനും താൻ വെറുക്കുന്ന സ്വപ്നം കണ്ടാൽ… സ്വപ്നത്തി ന്റെ കെടുതിയിൽനിന്ന് അല്ലാഹുവോട് അവൻ രക്ഷതേടുകയും ചെയ്യട്ടെ……”  (മുസ്‌ലിം)

ആരോടും പറയാതിരിക്കുക
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
…..فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ…..وَلاَ يُحَدِّثْ بِهَا النَّاسَ.
“….നിങ്ങളിലൊരാൾ തനിക്ക് നീരസമുണ്ടാകുന്നത് കണ്ടാൽ….. അ തിനെ കുറിച്ച് ജനങ്ങളോട് സംസാരിക്കാതിരിക്കട്ടെ.” (മുസ്‌ലിം)
നബി ‎ﷺ  പ്രസംഗിക്കുന്നത് കേട്ടതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.

……لَا يُحَدِّثَنَّ أَحَدُكُمْ بِتَلَعُّبِ الشَّيْطَانِ بِهِ فِي مَنَامِهِ.

“…ഉറക്കത്തിൽ ശെയ്ത്വാൻ തന്നെക്കൊണ്ട് കളിക്കുന്നത് നിങ്ങളി ലാരും പറയരുത്.”  (മുസ്‌ലിം)

 തിരിഞ്ഞു കിടക്കുക
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…..وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ
“….(ചീത്ത സ്വപ്നം ദർശിച്ചപ്പോൾ) അവനുണ്ടായിരുന്ന ഭാഗത്തു നിന്ന് അവൻ ദിശമാറി കിടക്കട്ടെ….”  (മുസ്‌ലിം)
ചീത്തസ്വപ്നം കണ്ടാൽ നമസ്കരിക്കുക
അബൂഹുറയ്റرَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്ര കാരമുണ്ട്:
…..فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ، فَلْيَقُمْ فَلْيُصَلِّ، …..
 “..നിങ്ങളിലൊരാൾ തനിക്ക് നീരസമുണ്ടാകുന്നത് കണ്ടാൽ അ വൻ എഴുന്നേറ്റു നമസ്കരിക്കട്ടെ…”  (മുസ്‌ലിം)
 
ശൈത്വാനിൽനിന്ന് രക്ഷതേടുക
 
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
….. وَالرُّؤْيَا السَّوْءُ مِنَ الشَّيْطَانِ فَمَنْ رَأَى رُؤْيَا فَكَرِهَ مِنْهَا شَيْئًا ….. وَلْيَتَعَوَّذْ بِاللَّهِ مِنَ الشَّيْطَانِ لاَ تَضُرُّهُ …..
“…ചീത്തസ്വപ്നം പിശാചിൽനിന്നാകുന്നു. വല്ലവനും സ്വപ്നം കാ ണുകയും അതിൽനിന്ന് വല്ലതും വെറുക്കുകയും ചെയ്താൽ….. അല്ലാഹുവോട് പിശാചിൽനിന്ന് രക്ഷതേടുകയും ചെയ്യട്ടേ. അത് അവനെ ഉപദ്രവിക്കുകയില്ല…” (മുസ്‌ലിം)
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നി ന്നുള്ള മുസ്ലിമിന്റെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:
……وَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّ الشَّيْطَانِ وَشَرِّهَا
“…അല്ലാഹുവോട് ശെയ്ത്വാന്റെ കെടുതിയിൽ നിന്നും സ്വപ്ന ത്തിന്റെ കെടുതിയിൽ നിന്നും രക്ഷതേടട്ടേ….”  (മുസ്‌ലിം)
 
ഭീതിജനകമായത് കണ്ടാൽ
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ‎ﷺ  فَقَالَ يَا رَسُولَ اللَّهِ رَأَيْتُ فِي الْمَنَامِ كَأَنَّ رَأْسِي ضُرِبَ فَتَدَحْرَجَ فَاشْتَدَدْتُ عَلَى أَثَرِهِ فَقَالَ رَسُولُ اللَّهِ ‎ﷺ  لِلْأَعْرَابِيِّ لَا تُحَدِّثْ النَّاسَ بِتَلَعُّبِ الشَّيْطَانِ بِكَ فِي مَنَامِكَ …..
“ഒരു അഅ്റാബി നബി ‎ﷺ  യുടെ അടുക്കലേക്ക് വന്നു. അയാൾ പ റഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ ഉറക്കിൽ എന്റെ തല വെ ട്ടപ്പെടുകയും അതു വീണുരുളുകയും അപ്പോൾ ഞാൻ വേഗത യിൽ അതിനു പിന്നാലെ കൂടുകയും ചെയ്യുന്നതുപേലെ കാണു കയുണ്ടായി. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  അഅ്റാബിയോടു പറ ഞ്ഞു: ഉറക്കിൽ താങ്കളെക്കൊണ്ട് ശെയ്ത്വാൻ കളിക്കുന്നത് താ ങ്കൾ ജനങ്ങളോടു പറയരുത്…”  (മുസ്‌ലിം)
 
സ്വപ്നം കണ്ടെന്ന വ്യാജ ജൽപനം
ഇബ്നു അബ്ബാസി ‎ﷺ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ تَحَلَّمَ بِحُلُمٍ لَمْ يَرَهُ، كُلِّفَ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ وَلَنْ يَفْعَلَ…..
“വല്ലവനും  താൻ  കണ്ടിട്ടില്ലാത്ത  കിനാവ്  കണ്ടെന്നു പറഞ്ഞാൽ രണ്ട് യവമണികളെ കെട്ടിബന്ധിപ്പിക്കുവാൻ അവൻ (അന്ത്യനാ ളിൽ) നിർബന്ധിക്കപ്പെടും; അവന് അത് ചെയ്യുവാൻ ഒരിക്കലുമാവുകയില്ല…”  (ബുഖാരി)
 
തിരുനബി ‎ﷺ  യെ സ്വപ്നത്തിൽ കണ്ടാൽ
ജാബിറി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
مَنْ رَآنِي فِي النَّوْمِ فَقَدْ رَآنِي إِنَّهُ لاَ يَنْبَغِي لِلشَّيْطَانِ أَنْ يَتَمَثَّلَ فِي صُورَتِي
“വല്ലവനും എന്നെ സ്വപ്നത്തിൽ കണ്ടാൽ അവൻ തീർച്ചയായും എന്നെ കണ്ടിരിക്കുന്നു. നിശ്ചയം ശെയ്ത്വാന് എന്റെ രൂപത്തിൽ കോലപ്പെടുകയെന്നത് സാധിക്കുകയില്ല.”  (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ:
مَنْ رَآنِي فِي الْمَنَام فَسَيَرَانِي فِي الْيَقَظَة , وَلَا يَتَمَثَّل الشَّيْطَان بِي 
“വല്ലവനും എന്നെ ഉറക്കിൽ കണ്ടാൽ അവൻ എന്നെ ഉണർച്ചയി ലും കാണും. ശെയ്ത്വാൻ എന്റെ രൂപംപ്രാപിക്കുകയില്ല.”  (മുസ്‌ലിം)
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
 مَنْ رَآنِي فِي الْمَنَام فَقَدْ رَأَى الْحَقّ
“വല്ലവനും എന്നെ ഉറക്കിൽ കണ്ടാൽ അവൻ തീർച്ചയായും ഹ ക്ക്വ് കണ്ടിരിക്കുന്നു.”  (ബുഖാരി, മുസ്‌ലിം)
 
നബി ‎ﷺ  യെ സ്വപ്നത്തിൽ കണ്ടെന്നു പറയുന്നവനോട് പറയേണ്ടത്
യസീദുൽഫാരിസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
رَأَيْتُ النَّبِيَّ ‎ﷺ  فِي الْمَنَامِ زَمَنَ ابْنِ عَبَّاسٍ قَالَ: فَقُلْتُ لِابْنِ عَبَّاسٍ: إِنِّي رَأَيْتُ رَسُولَ اللَّهِ فِي النَّوْمِ  فَقَالَ ابْنُ عَبَّاسٍ: إِنَّ رَسُولَ اللَّهِ كَانَ يَقُولُ: إِنَّ الشَّيْطَانَ لاَ يَسْتَطِيعُ أَنْ يَتَشَبَّهَ بِي فَمَنْ رَآنِي فِي النَّوْمِ فَقَدْ رَآنِي، هَلْ تَسْتَطِيعُ أَنْ تَنْعَتَ هَذَا الرَّجُلَ الَّذِي رَأَيْتَهُ فِي النَّوْمِ؟ 
قَالَ : نَعَمْ ، أَنْعَتُ لَكَ رَجُلاً بَيْنَ الرَّجُلَيْنِ ، جِسْمُهُ وَلَحْمُهُ أَسْمَرُ إِلَى الْبَيَاضِ أَكْحَلُ الْعَيْنَيْنِ حَسَنُ الضَّحِكِ جَمِيلُ دَوَائِرِ الْوَجْهِ مَلَأَتْ لِحْيَتُهُ مَا بَيْنَ هَذِهِ إِلَى هَذِهِ ، قَدْ مَلَأَتْ نَحْرَهُ 
فَقَالَ ابْنُ عَبَّاسٍ: لَوْ رَأَيْتَهُ فِي الْيَقَظَةِ مَا اسْتَطَعْتَ أَنْ تَنْعَتَهُ فَوْقَ هَذَا
“ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ന്റെ കാലത്ത് ഞാൻ നബി ‎ﷺ  യെ ഉറക്കിൽ കണ്ടു. ഞാൻ ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  നെ ഉറക്കിൽ കണ്ടിരിക്കുന്നു. 
അപ്പോൾ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുമായിരുന്നു: നിശ്ചയം, ശെയ്ത്വാന് എന്നോട് സാ ദൃശ്യപ്പെടുവാനവുകയില്ല. അതിനാൽ വല്ലവനും എന്നെ ഉറക്കിൽ കണ്ടാൽ അവൻ എന്നെ കണ്ടിരിക്കുന്നു. താങ്കൾ ഉറക്കിൽ കണ്ട ആ വ്യക്തിയെ എനിക്കൊന്നു വർണിച്ചുതരുവാൻ താങ്കൾക്കു സാധിക്കുമോ? 
അദ്ദേഹം പറഞ്ഞു: അതെ. ഞാൻ വർണിച്ചു തരാം. ഒത്ത ശരീരമുള്ള വ്യക്തി. ചുകപ്പു കലർന്ന വെളുത്ത മേനി. കറുത്ത മിഴി കൾ. വശ്യമായ ചിരി. മുഖത്തിന്റെ വൃത്താകൃതി സുന്ദരം. താടി ചുമ ലകൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നു. അത് നെഞ്ചിനെ നിറച്ചി രിക്കുന്നു.
അപ്പോൾ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: താങ്കൾ ഉണർന്നി രിക്കുമ്പോൾ തിരുമേനി ‎ﷺ  യെ കണ്ടിരിന്നുവെങ്കിൽ ഇതിനേക്കാൾ കൂടുതൽ തിരുമേനി ‎ﷺ  യെ വർണിക്കുവാൻ താങ്കൾക്ക് സാധിക്കു മായിരുന്നില്ല.”
 
സ്വപ്ന വ്യാഖ്യാനം ഗൗരമേറിയ വിഷയമാണ്
സമുറഃ ഇബ്നുജുൻദുബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. 
كَانَ رَسُولُ اللَّهِ ‎ﷺ  مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ …..
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  തന്റെ സ്വഹാബത്തിനോട് കൂടുതൽ ചോദിക്കുന്നതിൽ പെട്ടതാണ് നിങ്ങളിൽ ആരെങ്കിലും വല്ല സ്വപ്ന വും കണ്ടിട്ടുണ്ടോ എന്നത്. അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താൻ കഥിക്കുവാനുദ്ദേശിച്ചത് നബി ‎ﷺ  യോടു പറയും…” (ബുഖാരി) 
എന്നാൽ തിരുനബി ‎ﷺ  യുടെ അനുചരന്മാർ, വിശിഷ്യാ ഖു ലഫാഉർറാശിദീങ്ങൾ ഇപ്രകാരം ആളുകളോടു ചോദിക്കുമായിരു ന്നില്ല. സ്വപ്നം വ്യാഖ്യാനിക്കുന്നവരെന്നു പറഞ്ഞ് അവർ തങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്നില്ല; അവരിൽ ചിലർ സ്വപ്നം വ്യാഖ്യാനിച്ചിരുന്നവരായിട്ടു കൂടി.
ഇമാം മാലികി ൽനിന്ന് ഇബ്നു അബ്ദുൽബർറ്  ഉദ്ധരിക്കുന്നു:
أنه سئل: أيعبر الرؤى كل أحد؟ فقال مالك : أبالنبوة يلعب؟!
“ഇമാം മാലിക് ചോദിക്കപ്പെട്ടു: ഒാരോരുത്തർക്കും സ്വപ്നം വ്യാഖ്യാനിക്കാമോ? ഇമാം മാലിക് പറഞ്ഞു: നബുവ്വത്ത് കൊ ണ്ടാണോ കളിക്കുന്നത്.”
ഹിശാം ഇബ്നുഹസ്സാനി ൽ നിന്ന് ഇബ്നു അബ്ദിൽ ബർറ്  ഉദ്ധരിക്കുന്നു: ഇമാം ഇബ്നുസീരീനിനു മുന്നിൽ നൂ റു സ്വപ്നങ്ങൾ അവതരിപ്പിക്കുമായിരുന്നു; എന്നാൽ അദ്ദേഹം അവക്കൊന്നിനും ഉത്തരമേകുമായിരുന്നില്ല.  
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts