آدَابُ اْلأَكْلِ والشُّرْبِ (ഭക്ഷണ പാനീയ മര്യാദകൾ)

THADHKIRAH

ആഹാരം അനുഗ്രഹമാണ്
അല്ലാഹു തന്റെ രിസ്ക്വ് കനിയാത്ത യാതൊരു പടപ്പു മില്ല. ഏല്ലാവരേയും നിലനിർത്തുമാറുള്ള ആഹാരം നൽകിക്കൊ ണ്ട് അവനാണ് അവരെ നിലനിർത്തുന്നത്. അല്ലാഹു പറഞ്ഞു:
۞ وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا   ( هود: ٦) 

“ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല… ” (ഖുർആൻ 11: 6)
وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ  (العنكبوت: ٦٠) 
“സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീ വികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്. …” (ഖുർആൻ 29 : 60)
 
വിശിഷ്ടമായത് ഭക്ഷിക്കുക

 يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ‎﴿١٧٢﴾.  (البقرة: ١٧٢)
“സത്യവിശ്വാസികളേ, നിങ്ങൾക്കു നാം നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോടു നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ.” (ഖുർആൻ 2 : 172)
كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ ‎﴿٨١﴾‏   (طه: ٨١)
“നിങ്ങൾക്കു നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. അതിൽ നിങ്ങൾ അതിരുകവിയരുത്. (നിങ്ങൾ അതിരുകവിയുന്ന പക്ഷം) എന്റെ കോപം നിങ്ങളുടെ മേൽ വന്നിറങ്ങുന്നതാണ്. എന്റെ കോപം ആരുടെമേൽ വന്നിറങ്ങുന്നുവോ അവൻ നാശത്തിൽ പതിച്ചു.” (ഖുർആൻ 20 : 81)
 
വിശിഷ്ടമായത് ഹറാമാക്കുവാൻ പാടില്ല
 يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ ‎﴿٨٧﴾.  (المائدة: ٨٧)
“സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ചുതന്ന വിശിഷ്ടവസ്തുക്കളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ പരിധി ലംഘി ക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.”   (ഖുർആൻ 5 : 87)
 
 قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ   (الأعراف: ٣٢)
“(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസൻമാർക്കു വേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാര പദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്?….”   (ഖുർആൻ 7 : 32)
 
നിഷിദ്ധമായതു ഭക്ഷിച്ചാൽ
ജാബിർ ഇബ്നുഅബ്ദില്ല رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  അദ്ദേഹത്തെ വിളിച്ചു പറഞ്ഞു:
يَا كَعْبُ بْنَ عُجْرَةَ لاَ يَدْخُلُ الْجَنَّةَ مَنْ نَبَتَ لَحْمُهُ مِنْ سُحْتٍ النَّارُ أَوْلَى بِهِ
“കഅ്ബ് ഇബ്നു ഉജ്റാ, നിഷിദ്ധത്തിലൂടെ മാംസം വളർന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അവന് ഏറ്റവും അർഹമായത് നരകമാണ്”
അബൂബകറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِحَرَامٍ
“ഹറാമിനാൽപോഷണം നൽകപ്പെട്ട യാതൊരു ശരീരവും സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല.”
 
ചാരിയിരുന്നു ഭക്ഷിക്കുവാൻ പാടില്ല
അബൂജുഹയ്ഫഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന്   നിവേദനം.  
كُنْتُ عِنْدَ النَّبِيِّ ‎ﷺ  فَقَالَ لِرَجُلٍ عِنْدَهُ لَا آكُلُ وَأَنَا مُتَّكِئٌ
“ഞാൻ നബി ‎ﷺ യുടെ അടുക്കലായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ  തന്റെ അടുക്കലുള്ള ഒരു വ്യക്തിയോടു പറഞ്ഞു: ഞാൻ ചാരിയി രുന്നുകൊണ്ട് ഭക്ഷിക്കുകയില്ല.” (ബുഖാരി)
 
കമിഴ്ന്നു കിടന്നു ഭക്ഷിക്കുവാൻ പാടില്ല
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  ൽനിന്ന്   നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
نَهَى رَسُولُ اللَّهِ ‎ﷺ  عَنْ مَطْعَمَيْنِ عَنْ الْجُلُوسِ عَلَى مَائِدَةٍ يُشْرَبُ عَلَيْهَا الْخَمْرُ وَأَنْ يَأْكُلَ الرَّجُلُ وَهُوَ مُنْبَطِحٌ عَلَى بَطْنِهِ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  രണ്ട് ഭക്ഷണങ്ങളെ വിരോധിച്ചു. മദ്യം സേവിക്കപ്പെടുന്ന തീൻമേശയിലിരിക്കുന്നതും കമിഴ്ന്നു കിടന്ന് ഒ രാൾ ഭക്ഷിക്കുന്നതും.” 
 
സ്വർണത്തിന്റേയും വെള്ളിയുടേയും പാത്രങ്ങളിൽ തിന്നുവാനും കുടിക്കുവാനും പാടില്ല
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന്   നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
…..وَلَا تَشْرَبُوا فِي آنِيَةِ الذَّهَبِ وَالْفِضَّةِ وَلَا تَأْكُلُوا فِي صِحَافِهَا فَإِنَّهَا لَهُمْ فِي الدُّنْيَا وَلَنَا فِي الْآخِرَةِ
“…സ്വർണത്തിന്റേയും വെള്ളിയുടേയും പാത്രങ്ങളിൽ നിങ്ങൾ കുടിക്കരുത്. അവയിൽനിന്നുള്ള തളികകളിൽ നിങ്ങൾ ഭക്ഷിക്കു കയുമരുത്. കാരണം, അവ അവർക്ക്(അവിശ്വാസികൾക്ക്) ദുൻ യാവിലും നമുക്ക് ആഖിറത്തിലുമാണ്.”  (ബുഖാരി)
 
സ്വർണത്തിന്റേയും വെള്ളിയുടേയും പാത്രങ്ങളിൽ തിന്നുകയും കുടിക്കുകയും ചെയ്താൽ
ഉമ്മുസലമഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ പറഞ്ഞു:
الَّذِي يَشْرَبُ فِي إِنَاءِ الْفِضَّةِ والذَهَبِ إِنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ
“സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ കുടിക്കുന്ന വൻ തന്റെ വയറ്റിലേക്ക് കുടിച്ചിറക്കുന്നത് നരകത്തീയാകുന്നു.”(ബുഖാരി)
മുസ്ലിമിന്റെ നിവേദനത്തിൽ, 
إنَّ الَّذِي يَأكُلُ أَوْ يَشْرَبُ في آنِيَةِ الفِضَّةِ وَالذَّهَبِ…..
“സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ.” എന്നാണുള്ളത്.
 
പിച്ചള പാത്രം ഉപയോഗിക്കാം
അബ്ദുല്ലാഹ് ഇബ്നു സെയ്ദി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം:
أتَانَا النبيُّ  فَأَخْرَجْنَا لَهُ مَاءً في تَوْرٍ مِنْ صُفْر فَتَوَضَّأَ. 
“നബി ‎ﷺ  ഞങ്ങളുടെ അടുക്കൽ വന്നു. അപ്പോൾ തിരുമേനി ‎ﷺ  ക്ക് ഞങ്ങൾ പിച്ചളയുടെ ഒരു പാത്രത്തിൽ വെള്ളം പുറത്തുവെച്ചു. തിരുമേനി ‎ﷺ  വുദൂഅ് ചെയ്തു.” (ബുഖാരി)
 
സുഫ്രയിൽ ഭക്ഷണം
അനസി ‎ﷺ  ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
مَا أَكَلَ النَّبِيُّ ‎ﷺ  عَلَى خِوَانٍ وَلَا فِي سُكُرُّجَةٍ قَالَ فَعَلَامَ كَانُوا يَأْكُلُونَ قَالَ عَلَى السُّفَرِ
“നബി ‎ﷺ  തീൻമേശയിലോ പൈ്ലറ്റിലോ ഭക്ഷിച്ചിട്ടില്ല. ചോദിച്ചു: അവർ എന്തിലായിരുന്നു ഭക്ഷിച്ചിരുന്നത്? അദ്ദേഹം പറഞ്ഞു: സുഫ്രയിൽ.”
ഭക്ഷണം വിളമ്പിയാൽ നമസ്കാരം?
ആഇശഃ رَضِيَ اللَّهُ عَنْها  യിൽ നിന്ന്   നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِذَا وُضِعَ الْعَشَاءُ وَأُقِيمَتْ الصَّلَاةُ فَابْدَءُوا بِالْعَشَاءِ
“രാത്രി ഭക്ഷണം(അശാഅ്) വിളമ്പിവെക്കപ്പെടുകയും നമസ്കാര ത്തിനു ഇക്വാമത്ത് വിളിക്കപ്പെടുകയുമായാൽ നിങ്ങൾ അശാഉ കൊണ്ട് തുടങ്ങുക.” (ബുഖാരി)
 
ഭക്ഷണം ആവശ്യമുള്ളവനായിരിക്കെ നമസ്കാരം?
ആഇശഃ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
لَا صَلَاةَ بِحَضْرَةِ الطَّعَامِ وَلَا هُوَ يُدَافِعُهُ الْأَخْبَثَانِ
“ഭക്ഷണ സാന്നിദ്ധ്യത്തിൽ നമസ്കാരമില്ല. മലമൂത്ര വിസർജ്ജന ത്തിനു ആവശ്യമുള്ളവനായിരിക്കെയും നമസ്കാരമില്ല.” (മുസ്‌ലിം)
 
ഭക്ഷിക്കുന്നതിനു മുമ്പ് കൈ കഴുകുക
ആഇശഃ رَضِيَ اللَّهُ عَنْها യിൽ നിന്ന്  നിവേദനം. അവർ പറഞ്ഞു: 
كَانَ رَسُولُ اللَّهِ ‎ﷺ  إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ تَوَضَّأَ وُضُوءَهُ لِلصَّلَاةِ فَإِذَا أَرَادَ أَنْ يَأْكُلَ أَوْ يَشْرَبَ غَسَلَ كَفَّيْهِ ثُمَّ يَأْكُلُ أَوْ يَشْرَبُ إِنْ شَاءَ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ജനാബത്തുകാരനായിരിക്കെ ഉറങ്ങു വാൻ ഉദ്ദേശിച്ചാൽ നമസ്കാരത്തിനു വുദൂഅ് ചെയ്യുന്നതുപോലെ വുദ്വൂഅ് ചെയ്യുമായിരുന്നു. ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ ഉദ്ദേശിച്ചാൽ മുൻകൈകൾ കഴുകുമായിരുന്നു. ശേഷം തിരുമേനി ‎ﷺ  ഉദ്ദേശിച്ചാൽ തിന്നുകയോ കുടിക്കുകയോ ചെയ്യുമായിരുന്നു.”    
 
ഭക്ഷണം ലഭിച്ചാലുള്ള ദുആഅ്
ഭക്ഷണം ലഭിച്ചാൽ ചൊല്ലുവാൻ നബി ‎ﷺ  കൽപിച്ചതായി ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള ഹദീഥിൽ ഇപ്രകാരം ഉണ്ട്.  
اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ
“അല്ലാഹുവേ, ഞങ്ങൾക്ക് ഇൗ ഭക്ഷണത്തിൽ നീ ബർക്കത്ത് ചൊ രിയേണമേ. ഇതിനേക്കാൾ ഉത്തമമായത് നീ ഞങ്ങളെ ഭക്ഷിപ്പി ക്കേണമേ.’
 
ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുക
ഭക്ഷണം കഴിക്കുമ്പോൾ ഇപ്രകാരം ചൊല്ലുവാൻ നബി ‎ﷺ  കൽപ്പിച്ചതായി ഇമാം തിർമുദി നിവേദനം ചെയ്ത ഹദീഥിലുണ്ട്.    
بِسْــمِ اللهِ
അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ ഭക്ഷിക്കുവാൻ  ആരംഭിക്കുന്നു)
തുടക്കത്തിൽ ബിസ്മി മറന്നാൽ 
ഭക്ഷണം കഴിക്കുമ്പോൾ തുടക്കത്തിൽ ബിസ്മി ചൊല്ലു വാൻ മറന്നാൽ നബി ‎ﷺ  കൽപിച്ചതായി ഇമാം തുർമുദി ആഇശാ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്.  
بِسْمِ اللَّهِ فِى أَوَّلِهِ وَآخِرِهِ 
“ഇതിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഞാൻ അല്ലാഹുവിന്റെ നാമത്തിലാകുന്നു.”
 
ബിസ്മി ചൊല്ലാതിരുന്നാൽ!
ഹുദയ്ഫഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: 
كُنَّا إِذَا حَضَرْنَا مَعَ النَّبِيِّ ‎ﷺ  طَعَامًا لَمْ نَضَعْ أَيْدِيَنَا حَتَّى يَبْدَأَ رَسُولُ اللَّهِ  ‎ﷺ  فَيَضَعَ يَدَهُ وَإِنَّا حَضَرْنَا مَعَهُ مَرَّةً طَعَامًا فَجَاءَتْ جَارِيَةٌ كَأَنَّهَا تُدْفَعُ فَذَهَبَتْ لِتَضَعَ يَدَهَا فِي الطَّعَامِ فَأَخَذَ رَسُولُ اللَّهِ ‎ﷺ  بِيَدِهَا ثُمَّ جَاءَ أَعْرَابِيٌّ كَأَنَّمَا يُدْفَعُ فَأَخَذَ بِيَدِهِ فَقَالَ رَسُولُ اللَّهِ ‎ﷺ  إِنَّ الشَّيْطَانَ يَسْتَحِلُّ الطَّعَامَ أَنْ لَا يُذْكَرَ اسْمُ اللَّهِ عَلَيْهِ وَإِنَّهُ جَاءَ بِهَذِهِ الْجَارِيَةِ لِيَسْتَحِلَّ بِهَا فَأَخَذْتُ بِيَدِهَا فَجَاءَ بِهَذَا الْأَعْرَابِيِّ لِيَسْتَحِلَّ بِهِ فَأَخَذْتُ بِيَدِهِ وَالَّذِي نَفْسِي بِيَدِهِ إِنَّ يَدَهُ فِي يَدِي مَعَ يَدِهَا
“ഞങ്ങൾ നബി ‎ﷺ  യോടൊപ്പം ഭക്ഷണത്തിന് സന്നിഹിതരായാൽ തിരുമേനി ‎ﷺ  കൈവെച്ച് ആരംഭിക്കുന്നതുവരെ ഞങ്ങൾ (ഭക്ഷണ ത്തിൽ) കൈവെക്കാറുണ്ടായിരുന്നില്ല. ഒരിക്കൽ ഞങ്ങൾ തിരുമേനി ‎ﷺ  യോടൊപ്പം ഒരു ഭക്ഷണത്തിന് ഹാജരായി. അപ്പോൾ ഒരു പെൺകുട്ടി പിന്നിൽനിന്ന് തള്ളപ്പെടുന്നതുപോലെ വേഗത്തിൽ വ രികയും ഭക്ഷണത്തിൽ കൈവെക്കുവാൻ അടുക്കുകയുമുണ്ടാ യി. ഉടൻ അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  അവളുടെ കൈ പിടിച്ചു വെക്കുകയുണ്ടായി. ശേഷം ഒരു ഗ്രാമീണൻ പിന്നിൽനിന്ന് തള്ള പ്പെടുന്നതുപോലെ വേഗത്തിൽ വരികയും ഉടൻ അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  അയാളുടെ കൈ പിടിച്ചുവെക്കുകയുമുണ്ടായി. അ പ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: നിശ്ചയം പിശാച്, ബിസ്മില്ലാഹ് ചൊല്ലപ്പെടാതിരിക്കുവാൻവേണ്ടി ഭക്ഷണത്തിൽ ഇടം നേടും. ഭക്ഷണത്തിൽ ഇടംനേടുന്നതിനാണ് അവൻ ഇൗ പെൺ കുട്ടിയെ കൊണ്ടുവന്നത്. അപ്പോൾ ഞാൻ അവളുടെ കൈപിടി ച്ചു. അപ്പോൾ അവൻ ഇൗ ഗ്രാമീണനെ കൊണ്ടുവന്നു. ഭക്ഷണ ത്തിൽ ഇടംനേടുന്നതിനാണ് അവൻ ഇൗ ഗ്രാമീണനേയും കൊ ണ്ടുവന്നത്. ഞാൻ അയാളുടേയും കൈപിടിച്ചു. അല്ലാഹുവാണെ സത്യം, നിശ്ചയം അവന്റെ കൈ ഇൗ പെൺകുട്ടിയുടെ കയ്യിനോ ടൊപ്പം എന്റെ കയ്യിലുണ്ട്.”   (മുസ്‌ലിം)
ഒന്നിച്ചിരുന്നു ഭക്ഷിക്കുക
ഉമർرَضِيَ اللَّهُ عَنْ هُ പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതൻ ‎ﷺ  പറഞ്ഞു: 
كُلُوا جَمِيعًا وَلَا تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ
“ഒന്നിച്ചിരുന്നു ഭക്ഷിക്കുക. ഒറ്റതിരിഞ്ഞിരുന്നു(ഭക്ഷിക്കരുത്); എ ന്തുകൊണ്ടെന്നാൽ കൂട്ടായ്മയിലാണ് ബർകത്ത്.”  
 
ഒന്നിച്ചിരുന്നു ഭക്ഷിക്കുന്നതിന്റെ മഹത്വം
വഹ്ശിയ്യ് ഇബ്നുഹർബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. സ്വഹാബികൾ ചോദിച്ചു:
يَا رَسُولَ اللهِ  إِنَّا نَأْكُلُ وَلا نَشْبَعُ قَالَ: فَلَعَلَّكُمْ تَأْكُلُونَ وَأَنْتُمْ مُتَفَرِّقُونَ ؟ قَالُوا: نَعَمْ قَالَ فَاجْتَمِعُوا عَلَى طَعَامِكُمْ  وَاذْكُرُوا اسْمَ اللهِ يُبَارِكْ لَكُمْ
 
“അല്ലാഹുവിന്റെ റസൂലേ, നിശ്ചയം ഞങ്ങൾ ഭക്ഷിക്കുന്നു. ഞ ങ്ങൾക്ക് വയറുനിറയുന്നില്ല. തിരുമേനി എസ്  ചോദിച്ചു: നിങ്ങൾ വേ റിട്ടു കൊണ്ടാണോ ഭക്ഷിക്കുന്നത്? അവർ പറഞ്ഞു: അതെ. തിരു മേനി എസ്  പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾ ഒന്നിച്ചിരിക്കു കയും നിങ്ങൾ ബിസ്മി ചൊല്ലുകയും ചെയ്യുക. നിങ്ങൾക്കു ബർകത്ത് ലഭിക്കും.”   
 
നിലത്തിരുന്നു ഭക്ഷിക്കൽ
യഹ്യാ ഇബ്നു അബീകുഥയ്റി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
آكُلُ كَمَا يَأْكُلُ الْعَبْدُ ، وَأَجْلِسُ كَمَا يَجْلِسُ الْعَبْدُ فَإِنمَّاَ أَنَا عَبْدٌ
“ഒരു അടിമ ഭക്ഷിക്കുന്നതുപോലെ ഞാൻ ഭക്ഷിക്കും. ഒരു അടിമ ഇരിക്കുന്നതുപോലെ ഞാൻ ഇരിക്കും; നിശ്ചയം ഞാൻ ഒരു അ ടിമ മാത്രമാണ്.”
 
വലതു കൈകൊണ്ടു ഭക്ഷിക്കുക, കുടിക്കുക
ഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു: 
إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ ….
“നിങ്ങളിലൊരാൾ ഭക്ഷിക്കുകയായാൽ തന്റെ വലതു കൈകൊ ണ്ടു ഭക്ഷിക്കുകയും കുടിക്കുകയായാൽ വലതു കൈകൊണ്ടു കുടിക്കുകയും ചെയ്യട്ടെ…”  (മുസ്‌ലിം)
ഇടതു കൈകൊണ്ട് ഭക്ഷിക്കുന്നതും കടിക്കുന്ന തും ആര്?
ഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്നുള്ള ഉപരിസൂചിത നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:  
…..فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ
((…..നിശ്ചയം ശെയ്ത്വാനാണ് തന്റെ ഇടതു കൈകൊണ്ടു തിന്നു കയും ഇടതു കൈകൊണ്ടു കുടിക്കുകയും ചെയ്യുക.”(മുസ്‌ലിം)
ജാബിറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
لَا تَأْكُلُوا بِالشِّمَالِ فَإِنَّ الشَّيْطَانَ يَأْكُلُ بِالشِّمَالِ
“നിങ്ങൾ ഇടതു കൈകൊണ്ട് തിന്നരുതേ. കാരണം ശൈയ്ത്വാനാണ് തന്റെ ഇടതു കൈകൊണ്ട് തിന്നുക.”  (മുസ്‌ലിം)
 
ഇടതു കൈകൊണ്ട് ഭക്ഷിച്ചാൽ!
സലമഃ ഇബ്നുൽഅക്വഇ رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أنَّ رَجُلًا أَكَلَ عِنْدَ رَسُولِ الله ‎ﷺ  بِشِمَالِهِ، فَقَالَ: كُلْ بِيَمِينِكَ قَالَ: لا أسْتَطِيعُ. قَالَ: لاَ اسْتَطَعْتَ! مَا مَنَعَهُ إِلاَّ الكِبْرُ! فَمَا رَفَعَهَا إِلَى فِيهِ. 
“ഒരു വ്യക്തി അല്ലാഹുവിന്റെ റസൂലി ‎ﷺ  നടുക്കൽ തന്റെ ഇടതു കൈകൊണ്ടു ഭക്ഷിച്ചു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങളു ടെ വലതു കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനി ക്കു സാധിക്കുകയില്ല. നബി ‎ﷺ  പറഞ്ഞു: നിങ്ങൾക്ക് സാധിക്കാതി രിക്കട്ടെ. അഹങ്കാരം മാത്രമാണ് അയാളെ വലതു കൈകൊണ്ട് ഭക്ഷിക്കുന്നത് തടഞ്ഞത്. അതിൽ പിന്നെ അയാളുടെ ആ കൈ അയാൾ തന്റെ വായയിലേക്ക് ഉയർത്തിയിട്ടില്ല.”  (മുസ്‌ലിം)
 
പാത്രത്തിലേക്ക് അടുത്തിരിക്കുക
ഉമർ ഇബ്നു അബീസലമഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം:
أَنَّهُ دَخَلَ عَلَى رَسُولِ اللَّهِ  ‎ﷺ  وَعِنْدَهُ طَعَامٌ قَالَ ادْنُ يَا بُنَيَّ
“അദ്ദേഹം അല്ലാഹുവിന്റെ റസൂലി ‎ﷺ  നടുത്തേക്ക് കടന്നുചെന്നു. തിരുമേനി ‎ﷺ  യുടെ അടുത്ത് ഭക്ഷണമുണ്ടായിരുന്നു. തിരുമേനി ‎ﷺ  പറഞ്ഞു: കുഞ്ഞുമോനെ അടുത്തിരിക്കുക, ….”  (മുസ്‌ലിം)
 
മുന്നിൽനിന്ന് ഭക്ഷിക്കുക
ഉമർ ഇബ്നു അബീസലമഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أَكَلْتُ يَوْمًا مَعَ رَسُولِ اللَّهِ ‎ﷺ  فَجَعَلْتُ آخُذُ مِنْ لَحْمٍ حَوْلَ الصَّحْفَةِ فَقَالَ رَسُولُ اللَّهِ ‎ﷺ  كُلْ مِمَّا يَلِيكَ
“ഞാൻ ഒരു ദിനം അല്ലാഹുവിന്റെ റസൂലി ‎ﷺ  നോടൊപ്പം ഭക്ഷിച്ചു. അപ്പോൾ തളികക്കു ചുറ്റുമുള്ള മാംസത്തിൽനിന്ന് ഞാൻ എടു ക്കുവാൻ തുടങ്ങി. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: നിന്റെ മു ന്നിൽനിന്നു ഭക്ഷിക്കുക.”  (മുസ്‌ലിം)
 
ചുറ്റുഭാഗത്തുനിന്ന് ഭക്ഷണം എടുക്കാവുന്നത് എപ്പോൾ?
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
أَنَّ خَيَّاطًا دَعَا النَّبِيَّ  ‎ﷺ  لِطَعَامٍ صَنَعَهُ فَذَهَبْتُ مَعَ النَّبِيِّ  ‎ﷺ  فَقَرَّبَ خُبْزَ شَعِيرٍ وَمَرَقًا فِيهِ دُبَّاءٌ وَقَدِيدٌ رَأَيْتُ النَّبِيَّ  ‎ﷺ  يَتَتَبَّعُ الدُّبَّاءَ مِنْ حَوَالَيْ الْقَصْعَة فَلَمْ أَزَلْ أُحِبُّ الدُّبَّاءَ بَعْدَ يَوْمِئِذٍ
“ഒരു തയ്യൽകാരൻ നബി ‎ﷺ  യെ താനുണ്ടാക്കിയ ഭക്ഷണത്തിനു ക്ഷണിച്ചു. അപ്പോൾ നബി ‎ﷺ  യുടെകൂടെ ഞാനും പോയി. തയ്യൽ കാരൻ ഗോതമ്പുറൊട്ടിയും ചുരങ്ങയുള്ള കറിയും ക്വദീദും(വെയിലിൽ ഉണക്കിയ മാംസം) സമർപിച്ചു. നബി ‎ﷺ  തളികയുടെ ചുറ്റു ഭാഗത്തുനിന്നും ചുരങ്ങതിരഞ്ഞെടുക്കുന്നത് ഞാൻ കണ്ടു. അതിൽ പിന്നെ ഞാൻ ചുരങ്ങയെ ഇഷ്ടപ്പെടുന്നു”
ഭക്ഷണം ഒരു ഇനം മാത്രമാണെങ്കിൽ തന്റെ മുന്നിൽനി ന്ന് കഴിക്കുകയാണ് വേണ്ടത്. എന്നാൽ തളികയിൽ ഒന്നിലേറെ വിഭവങ്ങളുണ്ടെങ്കിൽ അവ എടുക്കുന്നതിന് കൈനടത്തുന്നതിൽ കുഴപ്പമില്ല. അതിനാൽ ഉപരിയിൽ നൽകിയ രണ്ടു ഹദീഥുകൾ ക്കിടയിൽ വൈരുദ്ധ്യമില്ല. ഇമാം ഇബ്നു അബ്ദിൽബർറ് ‎ﷺ  ഇപ്ര കാരം ഹദീഥുകളെ ജംഅ് ചെയ്തിട്ടുണ്ട്.
 
ഭക്ഷിച്ചു തുടങ്ങേണ്ടത്
ഇബ്നു അബ്ബാസി ﷺ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു: 
كُلُوا فِي الْقَصْعَةِ مِنْ جَوَانِبِهَا وَلَا تَأْكُلُوا مِنْ وَسَطِهَا فَإِنَّ الْبَرَكَةَ تَنْزِلُ فِي وَسَطِهَا
“നിങ്ങൾ തളികയിൽ അതിന്റെ ചുറ്റുഭാഗങ്ങളിൽനിന്ന് തിന്നു തു ടങ്ങുക. നിങ്ങൾ അതിന്റെ മദ്ധ്യത്തിൽനിന്ന് തിന്നരുത്. കാരണം ബർകത്ത് അതിന്റെ മദ്ധ്യത്തിലാണ് അവതരിക്കുക.”
 
ഭക്ഷണം നിലത്തു വീണാൽ
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِذَا وَقَعَتْ لُقْمَةُ أَحَدِكُمْ فَلْيَأْخُذْهَا فَلْيُمِطْ مَا كَانَ بِهَا مِنْ أَذًى وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَلَا يَمْسَحْ يَدَهُ بِالْمِنْدِيلِ حَتَّى يَلْعَقَ أَصَابِعَهُ فَإِنَّهُ لَا يَدْرِي فِي أَيِّ طَعَامِهِ الْبَرَكَةُ
“നിങ്ങളിൽ ഒരാളുടെ ഉരുള നിലത്തു വീണാൽ അവൻ അത് എ ടുക്കുകയും അതിന്മേലുള്ള മാലിന്യം നീക്കുകയും അവൻ അതു ഭക്ഷിക്കുകയും ചെയ്യട്ടെ. ശെയ്ത്വാന് അവൻ അത് ഒരിക്കലും വിട്ടേക്കരുത്. തന്റെ വിരലുകളെ നക്കിവൃത്തിയാക്കുന്നതുവരെ മി ന്തീലുകൊണ്ട്(കയ്യുറുമാൽ) അവൻ തന്റെ കൈ തുടക്കരുത്. കാ രണം തന്റെ ഭക്ഷണത്തിൽ ഏതിലാണ് ബർകത്ത് എന്നത് അവ ന് അറിയില്ല.”   (മുസ്‌ലിം)
മൂന്നു വിരലുകൾകൊണ്ട് ഭക്ഷിക്കുക
ഉബയ്യ് ഇബ്നു കഅ്ബി ‎رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. 
كَانَ رَسُولُ اللَّهِ ‎ﷺ  يَأْكُلُ بِثَلَاثِ أَصَابِعَ وَيَلْعَقُ يَدَهُ قَبْلَ أَنْ يَمْسَحَهَا
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  മൂന്ന് വിരലുകൾകൊണ്ട് ഭക്ഷിക്കുമായിരുന്നു. അവ തുടക്കുന്നതിനുമുമ്പ് കൈ നാവുകൊണ്ട് തുടച്ചുവൃത്തിയാക്കുമായിരുന്നു.?  (മുസ്‌ലിം)
 
ഒന്നിച്ച് തിന്നുമ്പോൾ മുക്വാറനഃ പാടില്ല
ജബലഃ ഇബ്നു സുഹയ്മി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.
وَكَانَ عبدُ الله بن عمر رضي الله عنهما يَمُرُّ بنا ونحن نَأكُلُ، فَيقُولُ: لاَ تُقَارِنُوا، فإنَّ النَّبِيَّ  صلى الله عليه وسلم  نَهَى عنِ القِرَانِ، ثُمَّ يَقُولُ: إِلاَّ أَنْ يَسْتَأذِنَ الرَّجُلُ أخَاهُ.
“ഞങ്ങൾ (കാരക്ക)തിന്നുകൊണ്ടിരിക്കെ ഞങ്ങളുടെ അടുക്കലൂ ടെ അബ്ദുല്ലാഹ് ഇബ്നു ഉമർ ‎ﷺ  നടക്കുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും: നിങ്ങൾ മുക്വാറനഃ നടത്തരുത്. (കാരക്ക പോ ലെ പെറുക്കിയെടുത്തു തിന്നുന്നവ ഒന്നിലധികം എണ്ണം ഒന്നിച്ചെ ടുക്കലാണ് ക്വിറാൻ) കാരണം ക്വിറാൻ അല്ലാഹുവിന്റെ റസൂൽ ‎ﷺ  വിരോധിച്ചിരിക്കുന്നു. ശേഷം അദ്ദേഹം പറയും: ഒരാൾ തന്റെ സ ഹോദരനോട് അനുവാദം ചോദിച്ചാലല്ലാതെ.”  (ബുഖാരി, മുസ്‌ലിം)
 
മൂന്ന് ശ്വാസത്തിൽ കുടിക്കുക
ചുണ്ടിൽനിന്ന് പാനപാത്രം അകറ്റി പുറത്തേക്ക് ശ്വസിച്ച് മൂന്ന് ഇറക്കായി പാനം ചെയ്യൽ പ്രതിഫലാർഹമാണ്. 
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. 
كَانَ رَسُولُ اللَّهِ ‎ﷺ  يَتَنَفَّسُ فِي الشَّرَابِ ثَلَاثًا وَيَقُولُ إِنَّهُ أَرْوَى وَأَبْرَأُ وَأَمْرَأُ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  പാനീയം (കുടിക്കുന്നതിനിടയിൽ) മൂ ന്നു തവണ നിശ്വസിക്കുമായിരുന്നു. തിരുമേനി ‎ﷺ  പറയും: ഇങ്ങ നെ കുടിക്കലാണ് നന്നായി ദാഹം ശമിപ്പിക്കുന്നതും ക്ലേശം പോ ക്കുന്നതും കുടിച്ചിറക്കുവാൻ സുഖദായകവും.” (ബുഖാരി)
 
പാത്രത്തിന്റെ വായിൽ വായവെച്ചു കുടിക്കരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. 
نَهَى النَّبِيُّ ‎ﷺ  أَنْ يُشْرَبَ مِنْ فِي السِّقَاءِ
“പാനപാത്രത്തിന്റെ വായിൽ (വായ വെച്ചു) കുടിക്കപ്പെടുന്നത് തിരുനബി ‎ﷺ  വിരോധിച്ചിരിക്കുന്നു.” (ബുഖാരി)
 
പാത്രത്തിൽ വായവെക്കാവുന്നത് എപ്പോൾ?
ഉമ്മുഥാബിതി رَضِيَ اللَّهُ عَنْهُ ‎ﷺൽ നിന്ന് നിവേദനം: 
دَخَلَ عَلَيَّ رَسُولُ اللَّهِ  فَشَرِبَ مِنْ فِي قِرْبَةٍ مُعَلَّقَةٍ قَائِمًا فَقُمْتُ إِلَى فِيهَا فَقَطَعْتُهُ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്റെ അടുത്ത് കടന്നുവന്നു. കെട്ടി ത്തൂക്കിയിരുന്ന തോൽപാത്രത്തിന്റെ വായയിൽകൂടി നിന്നുകൊ ണ്ടുപാനം ചെയ്യുകയുണ്ടായി. തത്സമയം ഞാൻ തോൽപാത്ര ത്തിനുനേരെ എഴുന്നേറ്റു അതിന്റെ വായ മുറിച്ചെടുത്തു. (ബർ ക്കത്തെടുക്കുവാൻവേണ്ടി)” 
 
വിരലുകളം പാത്രവും വൃത്തിയാക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം.
أَنَّ النَّبِيَّ  أَمَرَ بِلَعْقِ الْأَصَابِعِ وَالصَّحْفَةِ وَقَالَ إِنَّكُمْ لَا تَدْرُونَ فِي أَيِّهِ الْبَرَكَةُ
“വിരലുകളും പാത്രവും വൃത്തിയാക്കുവാൻ നബി ‎ﷺ  കൽപിച്ചു. തിരുമേനി ‎ﷺ  പറഞ്ഞു: അതിൽ ഏതിലാണ് ബർകത്ത് എന്നു നിങ്ങൾക്ക് അറിയില്ല.”   (മുസ്‌ലിം)
അനസി  رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ رَسُولَ اللَّهِ ‎ﷺ  كَانَ إِذَا أَكَلَ طَعَامًا لَعِقَ أَصَابِعَهُ الثَّلَاثَ قَالَ وَقَالَ إِذَا سَقَطَتْ لُقْمَةُ أَحَدِكُمْ فَلْيُمِطْ عَنْهَا الْأَذَى وَلْيَأْكُلْهَا وَلَا يَدَعْهَا لِلشَّيْطَانِ وَأَمَرَنَا أَنْ نَسْلُتَ الْقَصْعَةَ قَالَ فَإِنَّكُمْ لَا تَدْرُونَ فِي أَيِّ طَعَامِكُمْ الْبَرَكَةُ
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ആഹാരം കഴിച്ചാൽ തന്റെ മൂന്നു വി രലുകൾ നാവുകൊണ്ടു തുടച്ചുവൃത്തിയാക്കുമായിരുന്നു. നബി ‎ﷺ  പറഞ്ഞിട്ടുണ്ട്. ഒരാളുടെ ഭക്ഷണ ഉരുള വീണുപോയാൽ അഴുക്ക് നീക്കി അയാളത് ഭക്ഷിക്കണം. പിശാചിനുവേണ്ടി അതു ഉപേക്ഷി ച്ചിടരുത്. തളിക തുടച്ചുവൃത്തിയാക്കുവാൻ ഞങ്ങളോടു കൽപിച്ചു കൊണ്ടു നബി ‎ﷺ  പറഞ്ഞു: നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബർക്കത്തുള്ളതെന്ന് നിങ്ങളറിയുകയില്ല.” (മുസ്‌ലിം)
 
ഭക്ഷണത്തെ കുറ്റപ്പെടുത്തരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
مَا عَابَ النَّبِيُّ ‎ﷺ  طَعَامًا قَطُّ إِنْ اشْتَهَاهُ أَكَلَهُ وَإِلَّا تَرَكَهُ
“നബി ‎ﷺ  യാതൊരു ഭക്ഷണത്തേയും ഒരിക്കലും കുറ്റപ്പെടുത്തി യിട്ടില്ല. ഇഷ്ടപെട്ടാൽ അതു ഭക്ഷിക്കും അല്ലെങ്കിൽ വേണ്ടന്നുവെ ക്കും.”  (ബുഖാരി)
ഉപ്പ് ഏറിയത്, ഉപ്പുകുറഞ്ഞത്, പുളിച്ചത്, നേർത്തത്, കടു ത്തത്, വേവാത്തത് തുടങ്ങിയുള്ള പ്രയോഗങ്ങളാണ് ഭക്ഷണത്തെ കുറ്റപ്പെടുത്തലെന്ന് ഇമാം നവവി  പറഞ്ഞിട്ടുണ്ട്.  
 
ഭക്ഷണത്തെ മദ്ഹ് ചെയ്യുക
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം: 
أَنَّ النَّبِيَّ ‎ﷺ  سَأَلَ أَهْلَهُ الْأُدُمَ فَقَالُوا مَا عِنْدَنَا إِلَّا خَلٌّ فَدَعَا بِهِ فَجَعَلَ يَأْكُلُ بِهِ وَيَقُولُ نِعْمَ الْأُدُمُ الْخَلُّ نِعْمَ الْأُدُمُ الْخَلُّ
“നബി ‎ﷺ  അവിടുത്തെ വീട്ടുകാരോട് കറി ആവശ്യപ്പെട്ടു. വീട്ടുകാർ പറഞ്ഞു: ഞങ്ങളുടെ പക്കൽ സുർക്കയല്ലാതെ മറ്റൊന്നുമില്ല. അ പ്പോൾ അതുകൊണ്ടുവരാൻ തിരുനബി ‎ﷺ.  ആവശ്യപ്പെട്ടു. എന്നിട്ട് അവിടുന്ന് അതു ഭക്ഷിക്കുകയും സുർക്ക നല്ല കറി, സുർക്ക നല്ല കറി എന്ന് പറയുകയും ചെയ്തു.” (മുസ്‌ലിം)
 
ഇരുന്നാണ് കുടിക്കേണ്ടത്
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَجَرَ عَنْ الشُّرْبِ قَائِمًا
“നബി ‎ﷺ  നിന്നു കുടിക്കുന്നത് വിരോധിച്ചു.”  (മുസ്‌ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا يَشْرَبَنَّ أَحَدٌ مِنْكُمْ قَائِمًا فَمَنْ نَسِيَ فَلْيَسْتَقِئْ
“നിങ്ങളിൽനിന്ന് ആരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവരും മറന്നു(കുടിച്ചാൽ) അവൻ ശർദ്ദിക്കട്ടെ.”   (മുസ്‌ലിം) 
 
നിന്ന് കുടിക്കാവുന്നത് എപ്പോൾ?
ഇരുന്നാണ് കുടിക്കേണ്ടത്. ഒഴിവുകഴിവുണ്ടെങ്കിൽ നിന്നു കൊണ്ടു കുടിക്കാവുന്നതാണ്. അതു വെറുക്കപ്പെട്ടതല്ല. ഇൗ വിധി അറിയിക്കുന്ന ഏതാനും അഥറുകൾ ഇവിടെ നൽകുന്നു.
 ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
سَقَيْتُ رَسُولَ اللَّهِ  ‎ﷺ  مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ
“ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  നെ സംസം കുടിപ്പിച്ചു. അപ്പോൾ നിന്നുകൊണ്ട് തിരുമേനി ‎ﷺ  കുടിച്ചു.”  (ബുഖാരി)
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
كُنَّا عَلَى عَهْدِ رَسُولِ اللَّهِ ‎ﷺ  نَشْرَبُ قِيَامًا وَنَأْكُلُ وَنَحْنُ نَسْعَى
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ കാലത്ത് നിന്നുകൊണ്ട് കുടിക്കുമായിരുന്നു. നടന്നുകൊണ്ട് തിന്നുമായിരുന്നു.”
നസ്സാൽ ഇബ്നു സബറഃ رَضِيَ اللَّهُ عَنْهُ പറയുന്നു: 
أَتَى عَلِيٌّ رَضِيَ اللَّهُ عَنْهُ  عَلَى بَابِ الرَّحَبَةِ فَشَرِبَ قَائِمًا فَقَالَ إِنَّ نَاسًا يَكْرَهُ أَحَدُهُمْ أَنْ يَشْرَبَ وَهُوَ قَائِمٌ وَإِنِّي رَأَيْتُ النَّبِيَّ  ‎ﷺ  فَعَلَ كَمَا رَأَيْتُمُونِي فَعَلْتُ
“അലി رَضِيَ اللَّهُ عَنْهُ  മുറ്റത്തെ വാതിലിൽ വരികയും നിന്നുകൊണ്ട് കുടിക്കു കയും ചെയ്തു. ശേഷം പറഞ്ഞു: ആളുകളിൽ ചിലർ നിന്നു കൊണ്ട് കുടിക്കുന്നതിനെ വെറുക്കുന്നു. തീർച്ചയായും ഞാൻ ചെയ്യുന്നത് നിങ്ങൾ കണ്ടതുപോലെ നബി ‎ﷺ  ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്..” (ബുഖാരി)
 
ചമ്രം പടിഞ്ഞിരുന്ന് ഭക്ഷിക്കാം
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُقْعِيًا يَأْكُلُ تَمْرًا
“തിരുനബി ‎ﷺ  ചമ്രം പടിഞ്ഞിരുന്ന് കാരക്ക ഭക്ഷിക്കുന്നത് ഞാൻ കണ്ടു.” (മുസ്‌ലിം)
 
മുട്ട് കുത്തിയിരുന്ന് ഭക്ഷിക്കാം
അബ്ദുല്ലാഹ് ഇബ്നു ബുസ്റി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
أَهْدَيْتُ لِلنَّبِيِّ ‎ﷺ  شَاةً فَجَثَا رَسُولُ اللَّهِ ‎ﷺ  عَلَى رُكْبَتَيْهِ يَأْكُلُ فَقَالَ أَعْرَابِيٌّ مَا هَذِهِ الْجِلْسَةُ فَقَالَ إِنَّ اللَّهَ جَعَلَنِي عَبْدًا كَرِيمًا وَلَمْ يَجْعَلْنِي جَبَّارًا عَنِيدًا
“ഞാൻ നബി ‎ﷺ  ക്ക് ആടിനെ (പാകം ചെയ്ത്) ഹദ്യഃയായി നൽകി. അപ്പോൾ തന്റെ കാൽമുട്ടുകളിൽ കുത്തിയിരുന്നു തിരുനബി ‎ﷺ  ഭക്ഷിക്കുകയായിരുന്നു. അപ്പോൾ ഒരു അഅ്റാബി പറ ഞ്ഞു: ഇത് എന്ത് ഇരുത്തമാണ്? തിരുനബി ‎ﷺ  പറഞ്ഞു: നിശ്ചയം അല്ലാഹു എന്നെ മാന്യനായ ഒരു അടിമയാക്കിയിരിക്കുന്നു. അ വൻ എന്നെ നിഷ്ഠൂരനായ ധിക്കാരിയാക്കിയിട്ടില്ല”   
 
നിന്നുകൊണ്ട് തിന്നരുത്
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം: 
أَنَّهُ نَهَى أَنْ يَشْرَبَ الرَّجُلُ قَائِمًا قَالَ قَتَادَةُ فَقُلْنَا فَالْأَكْلُ فَقَالَ ذَاكَ أَشَرُّ أَوْ أَخْبَثُ
“നിന്നു കൊണ്ട് കുടിക്കുന്നത് നബി ‎ﷺ വിലക്കി. ക്വതാദഃ പറഞ്ഞു: അപ്പോൾ ഞങ്ങൾ അനസിനോട് ചോദിച്ചു: (നിന്നുകൊണ്ട്) ഭക്ഷിക്കലോ? അവിടുന്ന് പറഞ്ഞു: അതേറ്റവും ചീത്തയാണ് അല്ലെങ്കിൽ ഏറ്റവും നീചമാണ്.” (മുസ്‌ലിം)
 
അവസാനം കുടിക്കേണ്ടയാൾ
അബൂഖതാദഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. നബി ‎ﷺ പറഞ്ഞു:
سَاقِي الْقَوْمِ آخِرُهُمْ شُرْبًا
“ജനങ്ങളെ കുടിപ്പിക്കുന്നവൻ അവരിൽ അവസാനമാണ് കുടിക്കേണ്ടത്.” 
 
പാത്രത്തിലേക്കു നിശ്വസിക്കുവാനും
ഉൗതുവാനും പാടില്ല
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം.
أَنَّ النَّبِيَّ ‎ﷺ  نَهَى أَنْ يُتَنَفَّسَ فِي الْإِنَاءِ أَوْ يُنْفَخَ فِيهِ
“നിശ്ചയം നബി ‎ﷺ  പാത്രത്തിൽ നിശ്വസിക്കപ്പെടുന്നതും അല്ലെ ങ്കിൽ ഉൗതപ്പെടുന്നതും വിരോധിച്ചിരിക്കുന്നു.”  
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.
أَنَّ النَّبِيَّ ‎ﷺ  نَهَى عَنْ النَّفْخِ فِي الشُّرْبِ فَقَالَ رَجُلٌ الْقَذَاةُ أَرَاهَا فِي الْإِنَاءِ قَالَ أَهْرِقْهَا……….. 
“പാനീയത്തിൽ ഉൗതുന്നത് നബി ‎ﷺ  വിരോധിച്ചിരിക്കുന്നു. അ പ്പോൾ ഒരാൾ പറഞ്ഞു: പാത്രത്തിൽ ഞാൻ കരട് കാണുന്നു. നബി ‎ﷺ  പറഞ്ഞു: അതിനെ ചിന്തിക്കളയുക…”
ഭക്ഷണം കഴിക്കുവാൻ ഉപകരണങ്ങൾ ആകാമോ?
അംറ് ഇബ്നു ഉമയ്യഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.
أَنَّهُ رَأَى النَّبِيَّ ‎ﷺ  يَحْتَزُّ مِنْ كَتِفِ شَاةٍ فِي يَدِهِ فَدُعِيَ إِلَى الصَّلَاةِ فَأَلْقَاهَا وَالسِّكِّينَ الَّتِي يَحْتَزُّ بِهَا ثُمَّ قَامَ فَصَلَّى وَلَمْ يَتَوَضَّأْ
“തന്റെ കയ്യിലുള്ള ആടിന്റെ ചുമലെല്ല്  നബി ‎ﷺ  മുറിക്കുന്നതായി അദ്ദേഹം കണ്ടു. അപ്പോൾ നമസ്കാരത്തിനു ബാങ്ക് വിളിക്കപ്പെട്ടു. അപ്പോൾ തിരുമേനി ‎ﷺ  ആ ചുമലെല്ലും അതു മുറിച്ചിരുന്ന ക ത്തിയും തഴെയിട്ടു. ശേഷം തിരുമേനി ‎ﷺ  നമസ്കരിച്ചു. തിരുമേനി ‎ﷺ  വുദ്വൂഅ് പുതുക്കിയില്ല.” (ബുഖാരി)
 
മദ്യം വിളമ്പുന്ന സദ്യ
നബി ‎ﷺ  പറഞ്ഞതായി അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:
مَنْ كَانَ يُؤْمِنُ بِالله وَالْيَوْمِ الآخِرِ فَلاَ يَجْلِسْ عَلَى مَائِدَةٍ يُشْرَبُ عَلَيْهَا الْخَمْرُ
((വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ മദ്യം സേവിക്കപ്പെടുന്ന തീൻമേശയിൽ അവൻ ഇരിക്കരുത്.))   
 
അമിതമായി ഭക്ഷിക്കരുത്
നാഫിഅ് رَضِيَ اللَّهُ عَنْهُ  പറയുന്നു: 
كَانَ ابْنُ عُمَرَ لَا يَأْكُلُ حَتَّى يُؤْتَى بِمِسْكِينٍ يَأْكُلُ مَعَهُ فَأَدْخَلْتُ رَجُلًا يَأْكُلُ مَعَهُ فَأَكَلَ كَثِيرًا فَقَالَ يَا نَافِعُ لَا تُدْخِلْ هَذَا عَلَيَّ سَمِعْتُ النَّبِيَّ  ‎ﷺ  يَقُولُ الْمُؤْمِنُ يَأْكُلُ فِي مِعًى وَاحِدٍ وَالْكَافِرُ يَأْكُلُ فِي سَبْعَةِ أَمْعَاءٍ
“തന്റെ കൂടെ ഭക്ഷിക്കുവാൻ ഒരു മിസ്കീനിനെ കൊണ്ടുവരപ്പെ ടുന്നതുവരെ ഇബ്നുഉമർ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. അ ങ്ങിനെ അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുവാൻ ഒരു വ്യക്തി യെ ഞാൻ എത്തിച്ചു. അയാൾ ധാരാളമായി ആഹാരം കഴിച്ചു. ഇബ്നുഉമർ പറഞ്ഞു: നാഫിഅ്, ഇൗ മനുഷ്യനെ എന്റെയടുക്കലേ ക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി ‎ﷺ  പറയുന്നത് ഞാൻ കേട്ടി ട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. അവിശ്വാസി ഏഴു വയറുകൊണ്ടും.” (ബുഖാരി)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.
أَنَّ رَجُلًا كَانَ يَأْكُلُ أَكْلًا كَثِيرًا فَأَسْلَمَ فَكَانَ يَأْكُلُ أَكْلًا قَلِيلًا فَذُكِرَ ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنَّ الْمُؤْمِنَ يَأْكُلُ فِي مِعًى وَاحِدٍ وَالْكَافِرَ يَأْكُلُ فِي سَبْعَةِ أَمْعَاءٍ
“ഒരു മനുഷ്യൻ ധാരാളമായി ഭക്ഷിക്കുമായിരുന്നു. അയാൾ മുസ്ലിമായി. അതിൽപിന്നെ അയാൾ കുറച്ച് ഭക്ഷിക്കുമായിരുന്നു. ഇൗ വിവരം നബി ‎ﷺ  യോട് പറയപ്പെട്ടു. അപ്പോൾ നബി ‎ﷺ  പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏ ഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്.” (ബുഖാരി)
 
ഭക്ഷണശേഷം കൈ വൃത്തിയാക്കണം
ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു: 
إِذَا أَكَلَ أَحَدُكُمْ فَلَا يَمْسَحْ يَدَهُ حَتَّى يَلْعَقَهَا أَوْ يُلْعِقَهَا
“നിങ്ങളിലൊരാൾ ആഹാരം കഴിച്ചാൽ ആഹാരത്തിന്റെ അംശ ങ്ങൾ വായകൊണ്ട് തുടച്ചെടുത്തതിനോ അല്ലെങ്കിൽ തുടച്ചെടുപ്പി ച്ചതിനോ ശേഷമല്ലാതെ കൈതുടച്ചുവൃത്തിയാക്കരുത്.”   (ബുഖാരി)
 
ഭക്ഷണം കഴിച്ചാൽ വായ കൊപ്ലിക്കുക
സുവെയ്ദ് ഇബ്നു നുഅ്മാനി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:
أَنَّهُمْ كَانُوا مَعَ النَّبِيِّ ‎ﷺ  بِالصَّهْبَاءِ وَهِيَ عَلَى رَوْحَةٍ مِنْ خَيْبَرَ فَحَضَرَتْ الصَّلَاةُ فَدَعَا بِطَعَامٍ فَلَمْ يَجِدْهُ إِلَّا سَوِيقًا فَلَاكَ مِنْهُ فَلُكْنَا مَعَهُ ثُمَّ دَعَا بِمَاءٍ فَمَضْمَضَ ثُمَّ صَلَّى وَصَلَّيْنَا وَلَمْ يَتَوَضَّأْ
“സ്വഹ്ബാഅ് എന്ന സ്ഥലത്ത് സ്വഹാബികൾ നബി ‎ﷺ  യോടൊപ്പമാ യിരുന്നു. സ്വഹ്ബാഅ് ഖയ്ബറിൽനിന്ന് ഒരു ബരീദ്(പന്ത്രണ്ട് മൈൽദൂരം) അകലത്തിലുള്ള ഒരു നിമ്ന പ്രദേശമാണ്. അന്നേ രം നമസ്കാരം ആസന്നമായി. തിരുമേനി ‎ﷺ   ഭക്ഷണം കൊണ്ടുവ രുവാൻ ആവശ്യപ്പെട്ടു. സവീക്വ് മാത്രമാണ് ഭക്ഷണമായി കണ്ടെ ത്തിയത്. തിരുമേനി ‎ﷺ  അതിൽനിന്ന് വായിലിട്ടു ചവച്ചു. ഞങ്ങളും അതിൽനിന്ന് വായിലിട്ട് ചവച്ചു. ശേഷം തിരുമേനി ‎ﷺ  വെള്ളം കൊ ണ്ടുവരുവാൻ ആവശ്യപ്പെടുകയും കൊപ്ലിക്കുകയും ചെയ്തു. തു ടർന്ന് നബി ‎ﷺ  യും ഞങ്ങളും നമസ്കരിച്ചു. തിരുമേനി ‎ﷺ  വുദൂഅ് പുതുക്കിയില്ല.”   (ബുഖാരി)
 
ഭക്ഷണശേഷം വുദ്വൂഅ് പുതുക്കേണമോ?
ജാബിറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് സഇൗദ് ഇബ്നുൽഹാരിഥ് ‎ﷺ  നിവേദനം:
أَنَّهُ سَأَلَهُ عَنْ الْوُضُوءِ مِمَّا مَسَّتْ النَّارُ فَقَالَ لَا قَدْ كُنَّا زَمَانَ النَّبِيِّ ‎ﷺ  لَا نَجِدُ مِثْلَ ذَلِكَ مِنْ الطَّعَامِ إِلَّا قَلِيلًا فَإِذَا نَحْنُ وَجَدْنَاهُ لَمْ يَكُنْ لَنَا مَنَادِيلُ إِلَّا أَكُفَّنَا وَسَوَاعِدَنَا وَأَقْدَامَنَا ثُمَّ نُصَلِّي وَلَا نَتَوَضَّأُ
“അദ്ദേഹം തീയിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചാൽ വുദ്വൂഅ് എടുക്കേണമോ എന്ന് ജാബിറി رَضِيَ اللَّهُ عَنْهُ  നോട് ചോദിച്ചു. അപ്പോൾ ജാ ബിർ رَضِيَ اللَّهُ عَنْهُ  പറഞ്ഞു: വേണ്ട. നബി ‎ﷺ  യുടെ കാലത്തു ഞങ്ങൾ അതു പോലുള്ള ഭക്ഷണം വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. ആ ഭക്ഷണം ഞങ്ങൾ കണ്ടെത്തിയാൽ തന്നെ കൈപ്പടങ്ങളും കൈത്തണ്ടക ളും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാൽ(ശുചീകരിക്കാൻ) കയ്യു റുമാലുകൾ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങൾ നമസ്ക രിക്കും; വുദ്വൂഅ് പുതുക്കാറില്ല.”   (ബുഖാരി)
 
ഒട്ടകമാംസം തിന്നാൽ
          ഒട്ടകമാംസം തിന്നാൽ വുദ്വൂഅ് പുതുക്കൽ നിർബന്ധ മാണ്. ജാബിർ ഇബ്നു സമുറഃ رَضِيَ اللَّهُ عَنْهُ  യിൽനിന്നും ഉദ്ധരിക്കപെടുന്ന ഹദീഥിൽ ഇപ്രകാരം കാണാം:
أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ  ‎ﷺ  أَأَتَوَضَّأُ مِنْ لُحُومِ الْغَنَمِ قَالَ إِنْ شِئْتَ فَتَوَضَّأْ وَإِنْ شِئْتَ فَلَا تَوَضَّأْ قَالَ أَتَوَضَّأُ مِنْ لُحُومِ الْإِبِلِ قَالَ نَعَمْ فَتَوَضَّأْ مِنْ لُحُومِ الْإِبِلِ قَالَ أُصَلِّي فِي مَرَابِضِ الْغَنَمِ قَالَ نَعَمْ قَالَ أُصَلِّي فِي مَبَارِكِ الْإِبِلِ قَالَ لَا
“ഒരാൾ അല്ലാഹുവിന്റെ റസൂൽൃയോട് ചോദിച്ചു: ആടുമാംസം (കഴിച്ചാൽ) ഞാൻ വുദ്വൂഅ് ചെയ്യേണമോ? തിരുമേനിൃ പറഞ്ഞു: താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വുദ്വൂഅ് ചെയ്യുക അല്ലെങ്കിൽ വു ദ്വൂഅ് ചെയ്യേണ്ടതില്ല. അദ്ദേഹം ചോദിച്ചു: ഒട്ടകമാംസം(കഴിച്ചാൽ) ഞാൻ വുദ്വൂഅ് ചെയ്യേണമോ? തിരുമേനിൃ പറഞ്ഞു: അതെ; താങ്കൾ ഒട്ടക മാംസം (കഴിച്ചാൽ) വുദ്വൂഅ് ചെയ്യണം. ആടുകളുടെ കൂട്ടിൽ എനിക്ക് നമസ്കരിക്കാമോ? തിരുമേനിൃ പറഞ്ഞു: അ തെ. ഞാൻ ഒട്ടക ആലയിൽ നമസ്കരിക്കട്ടെയോ? തിരുമേനിൃ പറഞ്ഞു: അരുത്. ”  (മുസ്‌ലിം)
ബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:
سُئِلَ رَسُولُ اللَّهِ  ‎ﷺ  عَنْ الْوُضُوءِ مِنْ لُحُومِ الْإِبِلِ فَقَالَ تَوَضَّئُوا مِنْهَا وَسُئِلَ عَنْ لُحُومِ الْغَنَمِ فَقَالَ لَا تَوَضَّئُوا مِنْهَا ……
“ഒട്ടകമാംസം (കഴിച്ച്) വുദ്വൂഅ് ചെയ്യുന്നതിനെക്കുറിച്ച് അല്ലാഹു വിന്റെ റസൂൽൃ ചോദിക്കപ്പെട്ടു:  തിരുമേനിൃ പറഞ്ഞു: അതിൽ നിന്ന്(കഴിച്ചാൽ) നിങ്ങൾ വുദ്വൂഅ് ചെയ്യുക. ആടുമാംസം കഴി ച്ചാൽ വുദ്വൂഅ് ചെയ്യുന്നതിനെക്കുറിച്ച് തിരുമേനിൃ ചോദിക്കപ്പെ ട്ടു. തിരുമേനിൃ പറഞ്ഞു: നിങ്ങൾ അതിൽനിന്ന് (കഴിച്ചാൽ) വു ദ്വൂഅ് ചെയ്യേണ്ടതില്ല…”
 
ഭക്ഷണത്തിന്റെ വിഷയത്തിൽ ഒരു ദുആഅ്       
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
اللَّهُمَّ اجْعَلْ رِزْقَ آلِ مُحَمَّدٍ قُوتًا
“അല്ലാഹുവേ, മുഹമ്മദിന്റെ കുടുബത്തിന്റെ ഭക്ഷണം നീ യാചനയെ തടുക്കുകയും വിശപ്പിനെ പരിഹരിക്കുകയും ചെയ്യുന്നത് 
ആക്കേണമേ…”  (മുസ്‌ലിം)
 
ഭക്ഷണം കഴിച്ചാൽ ഹംദ് ചൊല്ലുക
ഭക്ഷണം കഴിച്ച വ്യക്തി ഇപ്രകാരം ചൊല്ലിയാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് ഇമാം അബൂ ദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.    
الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ
എന്നിൽനിന്നുള്ള യാതൊരുകഴിവും ചലനശേഷിയും കൂടാതെ ഇത് എന്നെ ഭക്ഷിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുക യും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതികളും.
നബി ‎ﷺ  ഭക്ഷണം കഴിച്ചാൽ ഇപ്രകാരം ചൊല്ലാറുള്ളതായി ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.   
 
اللَّهُمَّ أَطْعَمْتَ وَأَسْقَيْتَ وَأَغْنَيْتَ وَأَقْنَيْتَ وَهَدَيْتَ وَأَحْيَيْتَ فَلَكَ الْحَمْدُ عَلَى مَا أَعْطَيْتَ
അല്ലാഹുവേ, നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ധന്യമാക്കു കയും സംതൃപ്തിപ്പെടുത്തുകയും സന്മാർഗ്ഗം കാണിക്കുകയും ജീവിപ്പിക്കുകയും ചെയ്തു; നീ എനിക്ക് ഏകിയതിനാൽ നിനക്ക് മാത്രമാകുന്നു സർവ്വ സ്തുതികളും.
നബി ‎ﷺ  ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ ഇപ്രകാരം ചൊല്ലാറുള്ളതായി ഇമാം അബൂദാവൂദ് നിവേദനം ചെയ്ത ഹദീഥിലുണ്ട്.  
الْحَمْدُ لِلَّهِ الَّذِى أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا
ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ദഹിപ്പിക്കുകയും അതിനെ (വസർജ്ജിക്കുവാൻ) പുറത്തേക്കുവഴിയാക്കുകയും ചെയ്ത അല്ലാഹു വിന് മാത്രമാകുന്നു സർവ്വ സ്തുതികളും.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts