അനുവാദം ചോദിക്കുന്നത് എന്തിനുവേണ്ടി?
അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾ (النور: ٢٧)
“ഹേ; സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്; നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സ ലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങൾക്കു ഗുണകരം. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുവാൻ വേണ്ടിയത്രേ (ഇതു പറയുന്നത്)” (ഖുർആൻ 24: 27)
സഹ്ലു ഇബ്നു സഅ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു വ്യക്തി ഒരു പൊത്തിലൂടെ നബി ﷺ യുടെ മുറിയിലേ ക്കു എത്തിനോക്കി. നബി ﷺ യുടെ കയ്യിൽ ഒരു ഇരുമ്പിന്റെ ചീർപ്പ് ഉണ്ടായിരുന്നു. തിരുമേനി ﷺ അതുകൊണ്ട് തല ചൊറിയുകയാ യിരുന്നു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു:
لَوْ أعْلَمُ أنَّكَ تَنْظُرُ، لَطَعَنْتُ بِهِ فِي عَيْنِكَ، إِنَّمَا جُعِلَ الاسْتِئْذَانُ مِنْ أجْلِ البَصَرِ
“നീ നോക്കും എന്നത് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഇതുകൊ ണ്ട് ഞാൻ നിന്റെ കണ്ണിൽ കുത്തുമായിരുന്നു. ദൃഷ്ടി(നിഷിദ്ധങ്ങളിൽ പതിക്കുന്നത്) നിയന്ത്രിക്കുവാൻ മാത്രമാണ് അനുവാദം ചോദിക്കൽ നിശ്ചയിക്കപെട്ടത്.” (ബുഖാരി)
അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَوْ أَنَّ امْرَأً اطَّلَعَ عَلَيْكَ بِغَيْرِ إِذْنٍ فَخَذَفْتَهُ بِعَصَاةٍ فَفَقَأْتَ عَيْنَهُ لَمْ يَكُنْ عَلَيْكَ جُنَاحٌ
“ഒരാൾ അനുവാദമില്ലാതെ താങ്കളിലേക്ക് എത്തി നോക്കുകയും താങ്കൾ ഒരു കൊള്ളികൊണ്ട് അയാളെ എറിയുകയും അങ്ങനെ താങ്കൾ അയാളുടെ കണ്ണുപൊട്ടിക്കുകയും ചെയ്താൽ താങ്കൾ ക്ക് അതു കുറ്റമാവുകയില്ല.” (ബുഖാരി)
അനുവാദമില്ലാതെ നോക്കിയാൽ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنْ اِطَّلَعَ فِي بَيْتِ قَوْمٍ بِغَيْرِ إِذْنِهِمْ فَقَدْ حَلَّ لَهُمْ أَنْ يَفْقَؤُوا عَيْنَهُ
“വല്ലവനും ഒരു വിഭാഗത്തിന്റെ വീട്ടിലേക്ക് അവരുടെ അനുവാദമി ല്ലാതെ എത്തി നോക്കുകയാൽ അവന്റെ കണ്ണ് പൊട്ടിക്കൽ അ വർക്ക് അനുവദനീയമാകുന്നു.” (ബുഖാരി, മുസ്ലിം)
ഇമാം നസാഇൗയുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:
مَنْ اِطَّلَعَ فِي بَيْتِ قَوْمٍ بِغَيْرِ إِذْنِهِمْ فَفَقِّؤُوا عَيْنَهُ فَلاَ دِيَةَ لَهُ وَلاَ قِصَاصَ
“നിങ്ങൾ അവന്റെ കണ്ണ് പൊട്ടിക്കുക; അവനു യാതൊരു ദിയ ത്തും(നഷ്ടപരിഹാരവും) യാതൊരു ക്വിസ്വാസ്വും (പ്രതിക്രിയയും) ഇല്ല.” (സുനനുന്നസാഇൗ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അനുവാദം ചോദിക്കൽ, ഒരു ഉത്തമ മാതൃക
മിഅ്റാജിന്റെ രാവിൽ ജിബ്രീൽ (അ) അല്ലാഹുവിന്റെ തിരുദൂതനേയുംകൊണ്ട് ആകാശാരോഹണം നടത്തിയപ്പോൾ ഒന്നു മുതൽ ഏഴുവരെയുള്ള വാനകവാടങ്ങളിൽ ഒാരോന്നിലും അ നുവാദം ചോദിക്കുകയും അവിടെയുള്ളവരോട് സംസാരിക്കുക യും ചെയ്ത സംഭവം അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം ബുഖാരിയും മറ്റും നിവേദനം ചെയ്തതിൽ ഇപ്രകാരം കാണാം:
ثُمَّ عَرَجَ بِنَا إِلَى السَّمَاءِ فَاسْتَفْتَحَ جِبْرِيلُ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ ……….
…ശേഷം ഞങ്ങളേയും കൊണ്ട് ആകാശത്തിലേക്ക് കയറി. അങ്ങ നെ ജിബ്രീൽ കവാടംതുറക്കുവാൻ ആവശ്യപെട്ടു. അപ്പോൾ ചോ ദിക്കപ്പെട്ടു: താങ്കൾ ആരാണ്? അദ്ദേഹം പറഞ്ഞു: ജിബ്രീൽ. താ ങ്കളുടെ കൂടെ ആരാണ്? അദ്ദേഹം പറഞ്ഞു: മുഹമ്മദ്… (മുസ്ലിം)
ഇവിടെ തിരുമേനി ﷺ യുടെ അദബ് നോക്കൂ. ജിബ്രീലിനോട് ഒന്നിച്ച് കവാടം മുട്ടുകയോ തുറക്കുവാൻ ആവശ്യപ്പെടുക യോ പ്രതികരിക്കുകയോ ചെയ്യാതെ എഴു കവാടങ്ങളിലും തിക ഞ്ഞ അദബോടെ വർത്തിച്ച തിരുമേനി ﷺ യെയാണ് നാം മനസിലാക്കുന്നത്.
അനുവാദം ചോദിക്കുന്നതെങ്ങനെ?
രിബ്ഇയ്യി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരുനബി ﷺ വീട്ടിലായിരിക്കെ ബനൂആമിർ ഗോത്രത്തിലെ ഒരു വ്യക്തി നബി ﷺ യോട് അനുവാദം ചോദിച്ചുകൊണ്ട് പറഞ്ഞു:
أَلِجُ. فَقَالَ النَّبيُّ ﷺ لِخَادِمِهِ: اخْرُجْ إِلَى هَذا فَعَلِّمْهُ الاِسْتِئْذانَ فَقُلْ لَهُ: قُلِ السَّلاَمُ عَلَيْكُمْ أَأَدْخُلُ؟ فَسَمِعَهُ الرَّجُلُ فَقَالَ: السَّلاَمُ عَلَيْكُمْ أَأَدْخُلُ؟ فَأَذِنَ لَهُ النَّبيُّ ﷺ فَدَخَلَ.
“ഞാൻ കടന്നുവരട്ടേ. അപ്പോൾ തന്റെ ഖാദിമിനോട് തിരുമേനി ﷺ പറഞ്ഞു: അയാളിലേക്കുചെന്ന് അയാൾക്ക് അനുവാദം ചോദി ക്കൽ പഠിപ്പിക്കുക. അയാളോടു പറയുക: അസ്സലാമു അലയ്കും. ഞാൻ കടന്നുവരട്ടേ? ആ വ്യക്തി ഇതുകേട്ടു. അയാൾ പറഞ്ഞു: അസ്സലാമു അലയ്കും. ഞാൻ കടന്നുവരട്ടേ? അപ്പോൾ നബി ﷺ അയാൾക്ക് അനുവാദം നൽകുകയും അയാൾ പ്രവേശിക്കുകയും ചെയ്തു.” (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അനുവാദം ചോദിക്കുവാൻ നിൽക്കേണ്ടത്
അബ്ദുല്ലാഹ് ഇബ്നു ബുസ്റി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേ ഹം പറഞ്ഞു:
كَانَ رَسُولُ اللهِ ﷺ إِذا أَتَى بَابَ قَوْمٍ لَمْ يَسْتَقْبلْ البَابَ مِنْ تِلْقَاءِ وَجْهِهِ وَلَكِنْ مِنْ رُكْنِهِ الأيْمَنِ أَوْ الأيْسَرِ وَيَقُولُ: السَّلاَمُ عَلَيْكُمْ.
“അല്ലാഹുവിന്റെ തിരുദൂതർ ﷺ ഒരു കൂട്ടരുടെ കവാടത്തിലെത്തി യാൽ വാതിലിനു അഭിമുഖമായി നിൽക്കുമായിരുന്നില്ല. പ്രത്യുത കവാടത്തിന്റെ വലത് അല്ലെങ്കിൽ ഇടത് മൂലയിലായിരുന്നു നിന്നി രുന്നത്. തിരുമേനി ﷺ പറയും: അസ്സലാമു അലയ്കും.” (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അനുവാദം ചോദിക്കൽ എത്ര തവണ?
ക്വയ്സ് ഇബ്നു സഅ്ദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
زَارَنَا رَسُولُ اللَّهِ ﷺ فِي مَنْزِلِنَا فَقَالَ السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ فَرَدَّ سَعْدٌ رَدًّا خَفِيًّا قَالَ قَيْسٌ فَقُلْتُ أَلَا تَأْذَنُ لِرَسُولِ اللَّهِ ﷺ فَقَالَ ذَرْهُ يُكْثِرُ عَلَيْنَا مِنْ السَّلَامِ فَقَالَ رَسُولُ اللَّهِ ﷺ السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ فَرَدَّ سَعْدُ رَدًّا خَفِيًّا ثُمَّ قَالَ رَسُولُ اللَّهِ ﷺ السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ ثُمَّ رَجَعَ رَسُولُ اللَّهِ ﷺ وَاتَّبَعَهُ سَعْدٌ فَقَالَ يَا رَسُولَ اللَّهِ إِنِّي كُنْتُ أَسْمَعُ تَسْلِيمَكَ وَأَرُدُّ عَلَيْكَ رَدًّا خَفِيًّا لِتُكْثِرَ عَلَيْنَا مِنْ السَّلَامِ
“അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളുടെ വീട്ടിൽ ഞങ്ങളെ സന്ദർശിച്ചു. അപ്പോൾ തിരുമേനി ﷺ പറഞ്ഞു:
السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ
അപ്പോൾ സഅ്ദ് ശബ്ദം പതുക്കെയാക്കി സലാം മടക്കി. ക്വയ്സ് പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലി ﷺ ന് നീ അനുവാദം കൊടുക്കുന്നില്ലേ. സഅ്ദ് പറഞ്ഞു: തിരുമേനി ﷺ യെ വി ട്ടേക്കൂ. നമ്മോട് കൂടുതൽ സലാം പറയട്ടെ. അപ്പോൾ അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ
അപ്പോഴും സഅ്ദ് ശബ്ദം പതുക്കെയാക്കി സലാം മടക്കി. വീണ്ടും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ
ശേഷം അല്ലാഹുവിന്റെ റസൂൽ ﷺ മടങ്ങി. സഅ്ദ് തിരുമേനി ﷺ യെ പിന്തുടർന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, നിശ്ചയം ഞാൻ നിങ്ങളുടെ സലാം പറയൽ കേട്ടിരുന്നു. ശബ്ദം പ തുക്കെയാക്കി ഞാൻ സലാം മടക്കുകയും ചെയ്തിരുന്നു; താ ങ്കൾ ഞങ്ങൾക്കു സലാം വർദ്ധിപ്പിക്കുന്നതിനുവേണ്ടി.” (മുസ്നദുഅഹ്മദ്. അർനാഉൗത്വിന്റേയും മറ്റും തഹ്ക്വീക്വ് നോക്കുക)
അനുവാദം ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം?
അബൂമൂസൽഅശ്അരി ﷺ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا اسْتَأْذَنَ أحَدُكُمْ ثَلاثاً فَلَمْ يُؤْذَنْ لَهُ فَلْيَرْجِعْ
“നിങ്ങളിൽ ഒരാൾ മൂന്നുതവണ അനുവാദം ചോദിക്കുകയും അ യാൾക്ക് അനുവാദം നൽകപ്പെടാതിരിക്കുകയുമായാൽ അവൻ മടങ്ങട്ടെ.” (ബുഖാരി, മുസ്ലിം)
കുട്ടികൾ അനുവാദം ചോദിക്കേണ്ട സമയങ്ങൾ
يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍ ۚ مِّن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ ۚ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ (النور: ٥٨)
“സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ വ(അടിമകൾ)രും, നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവ രും മൂന്നു സന്ദർഭങ്ങളിൽ നിങ്ങളോട് (പ്രവേശനത്തിന്) അനുവാ ദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയ ത്ത് (ഉറങ്ങുവാൻ) നിങ്ങളുടെ വസ്ത്രങ്ങൾ മാറ്റിവെക്കുന്ന സമയ ത്തും, ഇശാ നമസ്കാരത്തിനുശേഷവും. നിങ്ങളുടെ മൂന്ന് സ്വ കാര്യ സന്ദർഭങ്ങളത്രെ ഇത്. ഇൗ സന്ദർഭങ്ങൾക്കു ശേഷം നിങ്ങൾ ക്കോ അവർക്കോ (കൂടിക്കലർന്നു ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവർ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങൾ അന്യോന്യം ഇടകലർന്നു വർത്തിക്കുന്നു… ” (ഖുർആൻ 24: 58)
മാതാക്കളോട് അനുവാദം ചോദിക്കൽ
മുസ്ലിം ഇബ്നു നദീറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
وقد سأل رجلٌ حذيفة فقال: أستأذن على أمي؟ فقال: إن لم تستأذن عليها رأيت ما تكره
“ഒരു വ്യക്തി ഹുദയ്ഫഃയോട് ചോദിച്ചു: ഞാൻ എന്റെ ഉമ്മയുടെ അടുക്കലേക്ക് പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കേണമോ? ഹുദയ്ഫഃ പറഞ്ഞു: ഉമ്മയുടെ അടുക്കലേക്ക് പ്രവേശിക്കുമ്പോൾ അനുവാദം ചോദിച്ചില്ലയെങ്കിൽ നിനക്ക് നീരസമായത് കാണേണ്ടിവരും” (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മൂസാ ഇബ്നു ത്വൽഹഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം.
دخلت مع أبي على أمي فدخل واتبعته فدفع في صدري وقال تدخل بغير إذن
“ഞാൻ എന്റെ പിതാവിനോടൊപ്പം ഉമ്മയുടെ അടുക്കലേക്ക് പ്രവേശിച്ചു. പിതാവ് പ്രവേശിക്കുകയും ഞാൻ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. പിതാവ് എന്റെ നെഞ്ചിൽ തട്ടി പറഞ്ഞു: അനുവാദമില്ലാതെയാണോ പ്രവേശിക്കുന്നത്?” (ഇബ്നുഹജർ ഫത്ഹുൽബാരിയിൽ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സഹോദരിമാരോട് അനുവാദം ചോദിക്കൽ
അത്വാഅ് ഇബ്നു റബാഹ് رَضِيَ اللَّهُ عَنْهُ, ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ നോട് ചോദിച്ചു:
أستأذن على أختي؟ قال: نعم، قال: إنها في حجري أنا الذي أربيها قد تكون يتيمة قال: أَتُحِبُّ أَنْ تَرَاهَا عُرْيَانَةً ؟
“ഞാൻ എന്റെ സഹോദരിയുടെ അടുക്കലേക്ക് പ്രവേശിക്കു മ്പോൾ അനുവാദം ചോദിക്കേണമോ? അദ്ദേഹം പറഞ്ഞു: അതെ. അത്വാഅ് പറഞ്ഞു: സഹോദരി എന്റെ സംരക്ഷണത്തിലാണ്. ഞാ നാണ് അവരെ പരിപാലിക്കുന്നത്. (ഒരു വേള അവർ യതീമായിരി ക്കാം) അദ്ദേഹം പറഞ്ഞു: അവരെ നഗ്നയായി കാണുന്നത് താ ങ്കൾ ഇഷ്ടപ്പെടുന്നുവോ (ഇബ്നുഹജർ ഫത്ഹുൽബാരിയിൽ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അനുവാദം തേടുന്നതിനുമുമ്പ് സലാം പറയണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ പറയുന്നതു കേട്ടതായി അത്വാഅ് പറഞ്ഞു:
إذا قال أأدخل ولم يسلم فقل لا حتى تأتي بالمفتاح قلت السلام قال نعم
“ഒരാൾ സലാം പറയാതെ ഞാൻ പ്രവേശിക്കട്ടെ എന്നു പറ ഞ്ഞാൽ താങ്കൾ പറയുക: വേണ്ട; താങ്കൾ താക്കോൽ കൊണ്ടു വരുന്നതുവരെ. ഞാൻ ചോദിച്ചു: സലാം പറയലാണോ. അദ്ദേഹം പറഞ്ഞു: അതെ.” (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പേരു പറയണം
ഉമ്മുഹാനിഅ് ബിൻത് അബീത്വാലിബി رَضِيَ اللَّهُ عَنْها ൽ നിന്ന് നിവേദ നം. അവർ പറഞ്ഞു:
ذَهَبْتُ إِلَى رَسُولِ اللهِ ﷺ عَامَ الفَتْحِ، فَوَجَدْتُهُ يَغْتَسِلُ وَفَاطِمَةُ ابْنَتُهُ تَسْتُرُهُ، فَسَلَّمْتُ عَلَيْهِ فَقَالَ: مَنْ هَذِهِ؟ فَقُلْتُ: أنَا أمُّ هَانِئٍ بِنْتُ أبِي طَالِبٍ فَقَالَ: مَرْحَباً بِأمِّ هَانِئٍ.
“മക്കാവിജയ വർഷം ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ നരികിലേക്കു ചെന്നു. അപ്പോൾ തിരുമേനി ﷺ കുളിക്കുന്നതായി ഞാൻ കണ്ടു. പുത്രി ഫാത്വിമഃ തിരുമേനി ﷺ യെ മറക്കുന്നു. അപ്പോൾ തിരുമേനി ﷺ യോടു ഞാൻ സലാം പറഞ്ഞു. തിരുമേനി ﷺ ചോദിച്ചു: ഇത് ആരാണ്? ഞാൻ പറഞ്ഞു: ഞാൻ ഉമ്മുഹാനിഅ് ബിൻത് അ ബീത്വാലിബാണ്. തിരുമേനി ﷺ പറഞ്ഞു: ഉമ്മുഹാനിഅ് നിങ്ങൾക്കു സ്വാഗതം.” (ബുഖാരി, മുസ്ലിം)
പേരു പറയാതിരുന്നാൽ
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أتَيْتُ النَّبِيَّ ﷺ فِي دَيْنٍ كَانَ عَلَى أبِي، فَدَقَقْتُ البَابَ، فَقَالَ: ട്ടمَنْ ذَا؟. فَقُلْتُ: أنَا، فَقَالَ: أنَا أنَا. كَأنَّهُ كَرِهَهَا.
“എന്റെ പിതാവിന്റെമേൽ ബാധ്യതയായ ഒരു കടത്തിന്റെ വിഷ യത്തിൽ ഞാൻ നബി ﷺ അടുക്കൽ ചെന്നു. ഞാൻ വാതിൽ മുട്ടി. തിരുമേനി ﷺ ചോദിച്ചു: ആരാണ്? ഞാൻ പറഞ്ഞു: ഞാൻ. തിരു മേനി ﷺ പറഞ്ഞു: ഞാൻ, ഞാൻ. (പേരു പറയാതെ) ഞാൻ എ ന്നു പറഞ്ഞതിൽ വെറുപ്പ് ഉളവായതുപോലെയായിരുന്നു (തിരുമേനി ﷺ യുടെ പ്രതികരണം.)” (ബുഖാരി, മുസ്ലിം)
സദസുകളിൽനിന്ന് പിരിഞ്ഞുപോകുമ്പോൾ അനുവാദം ചോദിക്കുക
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَىٰ أَمْرٍ جَامِعٍ لَّمْ يَذْهَبُوا حَتَّىٰ يَسْتَأْذِنُوهُ ۚ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُولَٰئِكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَرَسُولِهِ ۚ فَإِذَا اسْتَأْذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَاسْتَغْفِرْ لَهُمُ اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٦٢﴾ النور: ٦٢
അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അദ്ദേഹത്തോടൊപ്പം അവർ വല്ല പൊതുകാര്യ ത്തിലും ഏർപെട്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തോട് അനുവാ ദം ചോദിക്കാതെ അവർ പിരിഞ്ഞു പോകുകയില്ല. തീർച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവർ. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോ കാൻ) അവർ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കിൽ അ വരിൽ നീ ഉദ്ദേശിക്കുന്നവർക്ക് നീ അനുവാദം നൽകുകയും, അ വർക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെ യ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരു ണാനിധിയുമാകുന്നു.