آدَابُ السلاَمِ (സലാം പറയല്‍ ഇസ്ലാമിക മര്യാദകള്‍)

THADHKIRAH

എന്താണ് സലാം?
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
إِنَّ السَّلَامَ اسْمٌ مِنْ أَسْمَاءِ اللهِ وَضَعَهُ اللهُ فِي الْأَرْضِ فَأَفْشُو السَّلَامَ بَيْنَكُمْ 
“നിശ്ചയം അസ്സലാം അല്ലാഹുവിന്റെ നാമങ്ങളിൽ ഒരു നാമമാണ്. അല്ലാഹു ഭൂമിയിൽ അതു നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നി ങ്ങൾ നിങ്ങൾക്കിടയിൽ സലാമിനെ വ്യാപിപ്പിക്കുക” (ബുഖാരി, അദബുൽമുഫ്റദ്, അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
 
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ السَّلَامَ اسْمٌ مِنْ أَسْمَاءِ اللهِ تَعَالَى ، فَأَفْشُوهُ بَيْنَكُمْ
“നിശ്ചയം, അസ്സലാം അല്ലാഹുവിന്റെ നാമങ്ങളിൽ ഒരു നാമമണ്. അതു നിങ്ങൾ നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക.”  (മുഅ്ജമുത്ത്വബറാനി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
നമ്മുടെ അഭിവാദ്യം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لَمَّا خَلَقَ اللهُ آدَمَ  قَالَ : اذْهَبْ فَسَلِّمْ عَلَى أُولئِكَ  نَفَرٍ مِنَ المَلاَئِكَةِ جُلُوس  فَاسْتَمِعْ مَا يُحَيُّونَكَ ؛ فَإنَّهَا تَحِيَّتُكَ وَتَحِيَّةُ ذُرِّيتِكَ . فَقَالَ : السَّلاَمُ عَلَيْكُمْ ، فقالوا : السَّلاَمُ عَلَيْكَ وَرَحْمَةُ اللهِ ، فَزَادُوهُ : وَرَحْمَةُ اللهِ.
“ആദമിനെ സൃഷ്ടിച്ചപ്പോൾ അല്ലാഹു പറഞ്ഞു: നീ പോയി ആ കൂട്ടരോട് (മലക്കുകളിൽനിന്ന് ഇരിക്കുകയായിരുന്ന ഒരു കൂട്ടർ) സലാം പറയുക. അവർ താങ്കൾക്ക് അർപ്പിക്കുന്ന അഭിവാദ്യം കേൾ ക്കുകയും ചെയ്യുക. കാരണം അതാകുന്നു താങ്കളുടേയും താങ്ക ളുടെ സന്തതികളുടേയും അഭിവാദ്യം. അപ്പോൾ (ആദം (അ)) പറഞ്ഞു: അസ്സലാമു അലയ്കും. മലക്കുകൾ പറഞ്ഞു: അസ്സലാമു അലയ്ക വറഹ്മത്തുല്ലാഹ്. അങ്ങനെ അവർ, വറഹ്മത്തുല്ലാഹി എന്നത് വർദ്ധിപ്പിച്ചു.” (ബുഖാരി, മുസ്‌ലിം)  
 
സലാം പറയുന്നതിന്റെ മതവിധി
ഏറെ പ്രതിഫലാർഹമായ പുണ്യകർമ്മമാണ് സലാം പറ യൽ. സലാം അർപ്പിക്കുന്നതിന്റെ മതവിധി സുന്നത്താണെന്ന് പ ണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. 
അൽബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: 
أَمَرَنَا رَسُولُ اللَّهِ ‎ﷺ  بِسَبْعٍ بِعِيَادَةِ الْمَرِيضِ وَاتِّبَاعِ الْجَنَائِزِ وَتَشْمِيتِ الْعَاطِسِ وَنَصْرِ الضَّعِيفِ وَعَوْنِ الْمَظْلُومِ وَإِفْشَاءِ السَّلَامِ وَإِبْرَارِ الْمُقْسِمِ
“രോഗ സന്ദർശനം, ജനാസഃയെ അനുഗമിക്കൽ, തുമ്മിയവനെ തശ്മീത്ത് ചെയ്യൽ, ദുർബ്ബലനെ സഹായിക്കൽ, മർദ്ദിതനെ തു ണക്കൽ, സലാം വ്യാപിപ്പിക്കൽ, സത്യം ചെയ്തത് നിറവേറ്റൽ എ ന്നീ ഏഴു കാര്യങ്ങൾകൊണ്ട് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഞങ്ങളോ ടു കൽപിച്ചു.” (ബുഖാരി)
 
ആദ്യം സലാം പറയുന്നവൻ
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِنَّ أَوْلَى النَّاسِ بِاللهِ مَنْ بَدَأَهُمْ بِالسَّلاَمِ
“ജനങ്ങളിൽ അല്ലാഹുവോട് ഏറ്റവും അടുത്തവരും കടപ്പെട്ടവ രും ജനങ്ങളോടു സലാം കൊണ്ട് തുടങ്ങുന്നവരാണ്.” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
സലാം മടക്കുന്നതിന്റെ വിധി
സലാം മടക്കൽ നിർബന്ധമാണ്. അല്ലാഹു പറഞ്ഞു:
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ    (النساء: ٨٦)
“നിങ്ങൾക്ക് അഭിവാദ്യം അർപിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ച മായി (അങ്ങോട്ട്) അഭിവാദ്യം അർപിക്കുക. അല്ലെങ്കിൽ അതുത ന്നെ തിരിച്ചുനൽകുക… ” (വി. ക്വു. 4: 86)
ഇമാം ഇബ്നുഹസം (റ), ഇബ്നുഅബ്ദിൽബർറ് (റ) എന്നിവർ സലാം മടക്കൽ നിർബന്ധമാണെന്നതിൽ ഇജ്മാഅ് ഉണ്ടെന്ന് ഉണർത്തിയിട്ടുണ്ട്.
 
സലാമിന്റെ രൂപം
സലാമിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപം “അസ്സലാമു അല യ്കും വറഹ്മതുല്ലാഹി വബറകാതുഹു’ എന്നതാണ്. അതിനെ തുടർന്ന് “അസ്സലാമു അലയ്കും വറഹ്മതുല്ലാഹി’ എന്നതും പി ന്നീട് “അസ്സലാമു അലയ്കും’ എന്നതുമാണ്. താഴെ വരുന്ന ഹദീഥ് ഇൗ ക്രമം നമ്മെ പഠിപ്പിക്കുന്നു.
ഇംറാൻ ഇബ്നു ഹുസ്വയ്നി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
أَنَّ رَجُلاً جَاءَ إِلَى النبيِّ ‎ﷺ  فَقَالَ السَّلاَمُ عَلَيْكُمْ، قال: فَقَالَ النبيُّ ‎ﷺ  عَشْرٌ، ثم جَاءَ آخَرُ فَقَالَ: السَّلاَمُ عَلَيْكُمْ وَرَحْمَةُ الله، فَقَالَ النبيُّ ‎ﷺ  عِشْرُونَ، ثمَّ جَاءَ أَخَرُ فَقَالَ: السَّلاَمُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَاتُهُ، فَقَالَ النبيُّ ‎ﷺ : ثَلاَثُونَ 
“ഒരാൾ നബി ‎ﷺ  യുടെ അടുക്കൽ വന്നു. അയാൾ പറഞ്ഞു: അസ്സ ലാമുഅലയ്ക്കും നബി ‎ﷺ  പറഞ്ഞു: പത്ത്(പുണ്യങ്ങൾ). പിന്നീട് ഒ രാൾ വന്നു. അയാൾ പറഞ്ഞു: അസ്സലാമുഅലയ്ക്കും വറഹ്മ ത്തുല്ലാഹ്. അപ്പോൾ നബി ‎ﷺ  പറഞ്ഞു: ഇരുപത് (പുണ്യങ്ങൾ). പി ന്നീട് വേറൊരാൾ വന്നു. അയാൾ പറഞ്ഞു: അസ്സലാമു അലയ് ക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു. അപ്പോൾ നബി ‎ﷺ  പറ ഞ്ഞു: മുപ്പത്(പുണ്യങ്ങൾ).”  (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
സലാം പറയുന്നതിന്റെ മഹത്വം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا أَوَلاَ أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلاَمَ بَينَكُمْ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, നിങ്ങൾ വിശ്വാസികൾ ആകുന്നതുവരെ നിങ്ങളാരും സ്വർ ഗത്തിൽ പ്രവേശിക്കില്ല. നിങ്ങൾ അന്യോന്യം സ്നേഹിക്കുന്നതുവ രെ നിങ്ങൾ വിശ്വാസികളാവുകയുമില്ല. നിങ്ങൾ പ്രാവർത്തികമാ ക്കിയാൽ നിങ്ങൾക്കു പരസ്പരം സ്നേഹിക്കാവുന്ന ഒരു സംഗതി ഞാൻ അറിയിച്ചുതരട്ടെയൊ? നിങ്ങൾ നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക.”  (മുസ്‌ലിം)
അബ്ദുല്ലാഹ് ഇബ്നു സല്ലാമി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَا أَيُّهَا النَّاسُ أَطْعِمُوا الطَّعَامَ ، وَأَفْشُوا السَّلاَمَ ، وَصِلُوا الأَرْحَامَ ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ ، تَدْخُلُوا الْجَنَّةَ بِسَلاَمٍ.
“ജനങ്ങളേ നിങ്ങൾ, ഭക്ഷണം ഉൗട്ടുക, സലാം വ്യാപിപ്പിക്കുക, കുടും ബബന്ധം ചാർത്തുക, ജനങ്ങൾ ഉറങ്ങിക്കിടക്കവെ നിങ്ങൾ രാത്രി നമസ്കരിക്കുക, സുരക്ഷിതരായി നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം.” (സുനനു ഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
വീട്ടിൽ പ്രശേിക്കുമ്പോൾ സലാം പറയണം
അല്ലാഹു പറഞ്ഞു:
هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ ‎﴿٢٤﴾‏ إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا ۖ قَالَ سَلَامٌ قَوْمٌ مُّنكَرُونَ ‎﴿٢٥﴾  (الذاريات: ٢٤، ٢٥)
“ഇബ്രാഹീമിന്റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാർത്ത നി നക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവർ അദ്ദേഹത്തിന്റെ അടുത്തു കട ന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങൾ) അപരിചിതരായ ആളുകളാണല്ലോ.”  (ഖുർആൻ  51: 24, 25)
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ‎﴿٢٧﴾  (النور: ٢٧)
“ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്; നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങൾക്ക് ഗുണകരം. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാൻ വേണ്ടിയത്രെ (ഇതു പറയുന്നത്).” (ഖുർആൻ  24: 27)
فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّهِ مُبَارَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ ‎﴿٦١﴾‏  (النور: ٦١)
“എന്നാൽ നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങൾക്ക് തെളിവുകൾ വിവരിച്ചുതരുന്നു.” (ഖുർആൻ  24: 61)
 
എല്ലാവർക്കും സലാം
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. ഒരാൾ നബിയോട് ചോദിച്ചു:
أيُّ الإسْلامِ خَيْرٌ؟ قال: تُطْعِمُ الطَّعَامَ، وَتَقْرَأ السَّلامَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ
“ഇസ്ലാമിൽ ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണ്? നബി ‎ﷺ പറ ഞ്ഞു: താങ്കൾ ഭക്ഷണം ഉൗട്ടുക. താങ്കൾക്കു പരിചയമുള്ളവരോ ടും പരിചയമില്ലാത്തവരോടും താങ്കൾ സലാം പറയുക.” (ബുഖാരി, മുസ്‌ലിം)
സലാം പരിചയക്കാരോടു മാത്രമാകരുത്
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. തിരു ദൂതർ ‎ﷺ  പറഞ്ഞു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُسَلِّمَ الرَّجُلُ عَلَى الرَّجُلِ لَا يُسَلِّمُ عَلَيْهِ إِلَّا لِلْمَعْرِفَةِ
“ഒരാൾ മറ്റൊരാൾക്ക് സലാം പറയുന്നത് പരിചയത്തിന്മേൽ മാ ത്രമാക്കുന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ.”  (മുസ്നദുഅഹ്മദ്. അർനാഉൗത്വ് ഹസൻ എന്ന് വിശേഷിപ്പിച്ചു)
 
സലാം പ്രത്യേകക്കാർക്കു മാത്രമാകരുത്
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
أَنَّ بَيْنَ يَدَيْ السَّاعَةِ تَسْلِيمَ الْخَاصَّةِ
“പ്രത്യേകക്കാർക്ക് സലാം പറയൽ നിശ്ചയം, അന്ത്യനാളിന്റെ മു ന്നോടിയായിരിക്കും.”  (മുസ്നദുഅഹ്മദ്. അർനാഉൗത്വ് ഹസൻ എന്ന് വിശേഷിപ്പിച്ചു)
 
സലാമും സലഫുകളും
ത്വുഫയ്ൽ ഇബ്നു ഉബയ്യി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
أنَّه كَانَ يأتي عبد الله بن عمر فيغدو مَعَهُ إِلَى السُّوقِ  قَالَ: فإذَا غَدَوْنَا إِلَى السُّوقِ لَمْ يَمُرَّ عَبدُ الله عَلَى سَقَّاطٍ وَلاَ صَاحِبِ بَيْعَةٍ  وَلاَ مِسْكِينٍ وَلاَ أحَدٍ إِلاَّ سَلَّمَ عَلَيْهِ. 
قَالَ الطُّفَيْلُ: فَجِئْتُ عبد الله بنَ عُمَرَ يَوْماً، فَاسْتَتْبَعَنِي إِلَى السُّوقِ ، فَقُلْتُ لَهُ: مَا تَصْنَعُ بالسُّوقِ، وَأنْتَ لا تَقِفُ عَلَى البَيْعِ ، وَلاَ تَسْأَلُ عَنِ السِّلَعِ وَلاَ تَسُومُ بِهَا، وَلاَ تَجْلِسُ في مَجَالِسِ السُّوقِ ؟ وَأقُولُ: اجْلِسْ بِنَا هاهُنَا نَتَحَدَّث. فَقَالَ: يَا أَبَا بَطْنٍ  وَكَانَ الطفَيْلُ ذَا بَطْنٍ  إنَّمَا نَغْدُو مِنْ أجْلِ السَّلاَمِ ، فنُسَلِّمُ عَلَى مَنْ لَقيْنَاهُ. 
“അദ്ദേഹം അബ്ദുല്ലാഹ് ഇബ്നു ഉമറിന്റെ അടുക്കൽ ചെ ല്ലുകയും അദ്ദേഹത്തോടൊപ്പം അങ്ങാടിയിലേക്കു പോവുകയും ചെയ്യുമായിരുന്നു. ഞങ്ങൾ അങ്ങാടിയിൽ ചെന്നാൽ തരംതാണ സാധനങ്ങൾ വിറ്റഴിക്കുന്നവൻ, ഇടപാട് നടത്തുന്നവൻ, മിസ്കീൻ എന്നിവർക്കരികിൽ അബ്ദുല്ല നടന്നാൽ അദ്ദേഹം അവരോട് സ ലാം പറയുമായിരുന്നു. 
ത്വുഫയ്ൽ പറയുന്നു: ഒരു ദിവസം ഞാൻ അബ്ദുല്ലാഹ് ഇബ്നുഉമറിന്റെ അടുക്കൽ ചെന്നു. അദ്ദേഹം എന്നെ അങ്ങാടി യിലേക്ക് കൂടെ കൂട്ടി. ഞാൻ അദ്ദേഹത്തോടു ചോദിച്ചു: താങ്കൾ കച്ചവടത്തിനു നിൽക്കുന്നില്ല, ചരക്കുകളെ കുറിച്ച് ചോദിക്കുന്നി ല്ല, വിലപേശുന്നില്ല, ഞങ്ങളോടൊന്നിച്ച് താങ്കൾ ഇരിക്കൂ നമുക്ക് സംസാരിക്കാം എന്ന് ഞാൻ പറഞ്ഞിട്ടും താങ്കൾ അങ്ങാടിയിലെ സദസ്സുകളിൽ ഇരിക്കുന്നുമില്ല; താങ്കൾ അങ്ങാടിയിൽ എന്താണ് ചെയ്യുന്നത്?
അദ്ദേഹം പറഞ്ഞു: അബാബത്വ്ൻ, (ത്വുഫയ്ൽ വയറുള്ള വ്യക്തിയായിരുന്നു) നാം (അങ്ങാടിയിലേക്ക്) പോകുന്നത് സലാം പ റയുവാൻ മാത്രമാണ്. അപ്പോൾ നാം കണ്ടുമുട്ടുന്നവരോടെല്ലാം സലാം പറയും.”  (മുവത്വഉമാലിക്)
 
“അലയ്കസ്സലാം’ എന്നു പറയൽ
ഇപ്രകാരം സലാം പറയുവാൻ പാടുള്ളതല്ല. ഇതു വിരോധി ച്ചുകൊണ്ട് ഹദീഥുകൾ വന്നിട്ടുണ്ട്. അബൂജുറയ്യ് അൽഹുജയ്മി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا تَقُلْ عَلَيْكَ السَّلَامُ فَإِنَّ عَلَيْكَ السَّلَامُ تَحِيَّةُ الْمَوْتَى…..
“താങ്കൾ അലയ്കസ്സലാം എന്നു പറയരുത്. കാരണം അലയ്ക സ്സലാം എന്നത് മരണപെട്ടവരോടുള്ള അഭിവാദ്യമാകുന്നു…”  (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 സലാം പറഞ്ഞയക്കൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം.
أَتَى جِبْرِيلُ النَّبِىَّ ‎ﷺ   فَقَالَ يَا رَسُولَ اللَّهِ هَذِهِ خَدِيجَةُ قَدْ أَتَتْكَ مَعَهَا إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ فَإِذَا هِىَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا عَزَّ وَجَلَّ وَمِنِّى وَبَشِّرْهَا بِبَيْتٍ فِى الْجَنَّةِ مِنْ قَصَبٍ لاَ صَخَبَ فِيهِ وَلاَ نَصَبَ
“ജിബ്രീൽ നബി ‎ﷺ  യുടെ അടുക്കൽ വന്നു. ജിബ്രീൽ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഇതാ ഖദീജഃ നിങ്ങളുടെ അടുക്കലേ ക്ക് വന്നിരിക്കുന്നു. അവരുടെ കൂടെ ഒരു പാത്രമുണ്ട്. അതിൽ കറിയും ഭക്ഷണവും പാനീയവുമുണ്ട്. അവർ നിങ്ങളുടെ അടു ക്കൽ വന്നാൽ അവരുടെ രക്ഷാതാവിൽനിന്നും എന്നിൽനിന്നും സലാം അവർക്കോതുക. അവർക്ക് സ്വർഗ്ഗത്തിൽ വിശാലവും ഉള്ള് പൊള്ളയായതുമായ ഒരു മുത്തിനാലുള്ള വീടുണ്ടെന്ന സന്തോഷ വാർത്ത അറിയിക്കുക; അതിൽ യാതൊരു ശബ്ദകോലാഹലമോ ക്ഷീണമോ ഉണ്ടാകില്ല.”  (ബുഖാരി)
ചൊല്ലി അയച്ച സലാം മടക്കുമ്പോൾ
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം.
قَالَ لي رسولُ الله  صلى الله عليه وسلم  : هَذَا جِبريلُ يَقْرَأُ عَلَيْكِ السَّلاَمَ.  قالت : قُلْتُ : وَعَلَيْهِ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ 
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നോട് പറഞ്ഞു: ഇതാ ജിബ്രീൽ നിങ്ങൾക്കു സലാം പറയുന്നു. ഞാൻ പറഞ്ഞു: വഅലയ്ഹിസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തുഹു.” (ബുഖാരി, മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ:
عَلَيْكَ وَعَلَيْهِ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ
“വഅലയ്ക വഅലയ്ഹിസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തു ഹു.’ എന്ന് അവർ പറഞ്ഞതായാണ് ഉള്ളത്.
സലാം മടക്കുവാൻ ശുദ്ധി?
സലാം മടക്കുവാൻ ശുദ്ധി നിർബന്ധമില്ല. എന്നാൽ ശുദ്ധി ഉത്തമമാണെന്നറിയിക്കുന്ന ഒരു സംഭവം അബൂജഹം അൽഅൻ സ്വാരി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:
أقْبَلَ رَسُولُ اللهِ ‎ﷺ  مِنْ نَحْوِ بِئْرِ جَمَلٍ، فَلَقِيَهُ رَجُلٌ فَسَلَّمَ عَلَيْهِ، فَلَمْ يَرُدَّ رَسُولُ اللهِ ‎ﷺ  عَلَيْهِ، حَتَّى أقْبَلَ عَلَى الجِدَارِ فَمَسَحَ وَجْهَهُ وَيَدَيْهِ، ثُمَّ رَدَّ عَلَيْهِ السَّلامَ.
“ബിഅ്ർജമലിന്റെ ഭാഗത്തുനിന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  ആ ഗതനായി. അപ്പോൾ ഒരു വ്യക്തി തിരുമേനി ‎ﷺ  യെ കാണുകയും സലാം പറയുകയും ചെയ്തു. തിരുമേനി ‎ﷺ അദ്ദേഹത്തിന്റെ സ ലാം മടക്കിയില്ല. ഒരു ചുമരിലേക്കു മുന്നിട്ട് തന്റെ മുഖവും ഇരുക രങ്ങളും തടവുകയും ശേഷം തിരുമേനി ‎ﷺ  ആ വ്യക്തിയുടെ സലാം മടക്കുകയും ചെയ്തു.” (മുസ്‌ലിം)
 
വിസർജ്ജനവേളയിൽ സലാം പറയലും മടക്കലും
അൽമുഹാജിർ ഇബ്നു ക്വുൻഫുദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
أَنَّهُ أَتَى النَّبيَّ ‎ﷺ  وَهُوَ يَبُولُ فَسَلَّمَ عَلَيْهِ فَلَمْ يَرُدَّ عَلَيْهِ حَتَّى تَوَضَّأَ ثمَّ اعْتَذرَ إِلَيْهِ فَقَالَ: إِنِّي كَرِهْتُ أَنْ أَذكُرَ اللهَ عَزَّ وَجَلَّ إِلاَّ عَلَى طُهْرٍ
“നബി ‎ﷺ മൂത്രവിസർജ്ജനം നിർവ്വഹിക്കവെ അദ്ദേഹം തിരുമേനി ‎ﷺ യുടെ അടുക്കൽ ചെന്നു. എന്നിട്ട് തിരുമേനി ‎ﷺ  യോട് സലാം ചൊല്ലി. തിരുമേനി ‎ﷺ  വുദ്വൂഅ് ചെയ്യുന്നതുവരെ അദ്ദേഹത്തിനു സലാം മടക്കിയില്ല. ശേഷം അദ്ദേഹത്തോട് ക്ഷമാപണം നടത്തി ക്കൊണ്ടു പറഞ്ഞു: ശുദ്ധിയിലല്ലാതെ അല്ലാഹുവെ സ്മരിക്കുന്ന ത് ഞാൻ വെറുക്കുന്നു.” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സലാം പറയരുത്, മടക്കരുത്
ജാബിർ ഇബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം:
أَنَّ رَجُلًا مَرَّ عَلَى النَّبِيِّ ‎ﷺ  وَهُوَ يَبُولُ فَسَلَّمَ عَلَيْهِ فَقَالَ لَهُ رَسُولُ اللَّهِ ‎ﷺ  إِذَا رَأَيْتَنِي عَلَى مِثْلِ هَذِهِ الْحَالَةِ فَلَا تُسَلِّمْ عَلَيَّ فَإِنَّكَ إِنْ فَعَلْتَ ذَلِكَ لَمْ أَرُدَّ عَلَيْكَ
“നബി ‎ﷺ  മൂത്രവിസർജ്ജനം നടത്തികൊണ്ടിരിക്കെ ഒരാൾ തിരുമേനി ‎ﷺ  ക്കിരകിലൂടെ നടന്നു പോവുകയും തിരുമേനി ‎ﷺ  യോടു സ ലാം പറയുകയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ‎ﷺ അയാളോടു പറഞ്ഞു: ഇതുപോലുള്ള അവസ്ഥയിൽ താങ്കൾ എ ന്നെ കണ്ടാൽ എന്നോട് സലാം പറയരുത്. കാരണം താങ്കൾ അ പ്രകാരം ചെയ്താൽ ഞാൻ താങ്കളുടെ സലാം മടക്കില്ല” (സുനനുഇബ്നുമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
 
ഉറങ്ങിയവരുണ്ടെങ്കിൽ സലാം പറയൽ
അൽമിക്വ്ദാദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
…..فَيَجِيءُ مِنَ اللَّيْلِ فَيُسَلِّمُ تَسْلِيماً لاَ يُوقِظُ نَائِماً وَيُسْمِعُ اليَقْظَانَ…. 
“….നബി ‎ﷺ  രാത്രി വരുമായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ  ഉറങ്ങി യവനെ ഉണർത്താത്ത വിധം ഉണർന്നിരിക്കുന്നവനെ കേൾപ്പിക്കു മാറ് സലാം പറയും…” (മുസ്‌ലിം)
 
കൈകൊണ്ട് ആംഗ്യം കാണിക്കൽ
അസ്മാഅ് ബിൻത് യസീദി ‎ﷺ  ൽ നിന്ന് നിവേദനം. 
أنَّ رسول الله ‎ﷺ  مَرَّ في الـمَسْجدِ يَوْماً وَعُصْبَةٌ مِنَ النِّسَاءِ قُعُودٌ ، فَألْوَى بِيَدِهِ بالتسْلِيمِ.
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു ദിവസം പള്ളിയിൽ നടന്നു. സ്ത്രീ കളിൽ ഒരു സംഘം ഇരിക്കുന്നവരായിരുന്നു. അപ്പോൾ തിരുമേനി ‎ﷺ സലാം അർപ്പിച്ച് തന്റെ കൈകൊണ്ട് ആംഗ്യം കാണിച്ചു.” (സുനനുത്തിർമുദി. തിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സലാം പറയുകയും കൈകൊണ്ട് ആംഗ്യം കാണിക്കുക യും ചെയ്തു എന്നാണ് ഹദീഥിന്റെ മറ്റു നിവേദനങ്ങൾ അറിയി ക്കുന്നത്.
مَرَّ عَلَيْنَا النَّبيُّ  ‎ﷺ  فِي نِسْوَةٍ فَسَلَّمَ عَلَيْنَا
“ഞങ്ങൾ സ്ത്രീകൾക്കരികിലൂടെ നബി ‎ﷺ നടന്നു. അപ്പോൾ തിരുമേനി ‎ﷺ  ഞങ്ങളോട് സലാം പറഞ്ഞു.”   (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മജ്ലിസിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകു മ്പോഴും സലാം പറയണം
അബൂഹുറയ്റഃ ‎ﷺ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذا انْتَهَى أَحَدُكُمْ إِلَى الـمَجْلِسِ فَلْيُسَلِّمْ فَإِذا أَرَادَ أَنْ يَقُومَ فَلْيُسَلِّمْ فَلَيْسَتْ الأُولَى بأَحَقَّ مِنْ الآخِرَةِ.

“നിങ്ങളിൽ ഒരാൾ ഒരു മജ്ലിസിൽ എത്തിയാൽ അയാൾ സലാം പറയട്ടെ. മജ്ലിസിൽനിന്ന് പോകുവാൻ എഴുന്നേറ്റാൽ അപ്പോഴും സലാം പറയട്ടെ. ആദ്യത്തേതും അവസാനത്തേതും ഒരു പോലെ അർഹമായതാണ്.” (സുനനുത്തിർമുദി. അൽബാനി ഹസനുൽസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

കേട്ടില്ലെങ്കിൽ സലാം ആവർത്തിക്കൽ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

أنَّهُ كَانَ إذَا تَكَلَّمَ بِكَلِمَةٍ أعَادَهَا ثَلاثاً،حَتَّى تُفْهَمَ عَنْهُ، وَإذَا أتَى عَلَى قَوْمٍ فَسَلَّمَ عَلَيْهِمْ، سَلَّمَ عَلَيْهِمْ ثَلاثاً.

“നബി ‎ﷺ  ഒരു വചനം പറഞ്ഞാൽ അതു തിരുമേനി ‎ﷺ  യിൽനിന്ന് മനസിലാക്കപ്പെടുവാൻ മൂന്നു തവണ ആവർത്തിക്കുമായിരുന്നു. തിരുമേനി ‎ﷺ  ഒരു ജനവിഭാഗത്തിലേക്കു ചെന്നു അവരോട് സലാം പറഞ്ഞാൽ മൂന്നു തവണ സലാം ആവർത്തിക്കുമായിരുന്നു.” (ബുഖാരി)

ആരാണ് ആദ്യം സലാം പറയേണ്ടത്?
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُسَلِّمُ الصَّغِيرُ عَلَى الْكَبِيرِ وَالْمَارُّ عَلَى الْقَاعِدِ وَالْقَلِيلُ عَلَى الْكَثِيرِ

“ചെറിയവർ വലിയവർക്കും നടക്കുന്നവർ ഇരിക്കുന്നവർക്കും ചെറിയസംഘം വലിയസംഘത്തിനും സലാം പറയണം.” (ബുഖാരി)

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُسَلِّمُ الرَّاكِبُ عَلَى الْمَاشِي وَالْمَاشِي عَلَى الْقَاعِدِ وَالْقَلِيلُ عَلَى الْكَثِيرِ

“വാഹനത്തിൽ സഞ്ചരിക്കുന്നവൻ നടക്കുന്നവനും നടക്കുന്ന വൻ ഇരിക്കുന്നവനും ചെറിയസംഘം വലിയസംഘത്തിനും സലാം പറയണം.” (ബുഖാരി)

കൂട്ടത്തിൽനിന്ന് സലാം പറയലും മടക്കലും
അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

يُجْزِئُ عَنِ الْجَمَاعَةِ إِذَا مَرُّوا أَنْ يُسَلِّمَ أَحَدُهُمْ وَيُجْزِئُ عَنِ الْجُلُوسِ أَنْ يَرُدَّ أَحَدُهُمْ

“ഒരു സംഘം നടന്നുപേവുകയായാൽ അവരിൽനിന്ന് ഒരാൾ സ ലാം പറഞ്ഞാൽ മതിയാകും. ഇരിക്കുന്നവരിൽനിന്ന് അവരിലൊ രാൾ മടക്കിയാൽ അതു മതിയാകും.” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

കുട്ടികളോട് സലാം പറയൽ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

أنَّهُ مَرَّ عَلَى صِبْيَانٍ فَسَلَّمَ عَلَيْهِمْ، وَقَالَ: كَانَ النَّبِيُّ ‎ﷺ  يَفْعَلُهُ.

“അദ്ദേഹം കുട്ടികൾക്കരികിലൂടെ നടക്കുകയും അവരോട് സലാം പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു നബി ‎ﷺ  ഇപ്രകാരം ചെ യ്യുമായിരുന്നു.” (ബുഖാരി, മുസ്‌ലിം)

കുട്ടികളെ സലാം പഠിപ്പിക്കൽ
അനസിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നോടു പറഞ്ഞു:

يَا بُنَيَّ إِذَا دَخَلْتَ عَلَى أهْلِكَ فَسَلِّمْ يَكُنْ بَرَكَةً عَلَيْكَ وعلى أهْلِ بَيْتِكَ

“എന്റെ കുഞ്ഞുമകനേ, നീ നിന്റെ കുടുംബത്തിലേക്ക് പ്രവേശി ച്ചാൽ ഉടൻ സലാം പറയുക. സലാം നിനക്കും നിന്റെ കുടുംബ ത്തിനും ബർകത്ത് ആയിത്തീരും.”  (സുനനുത്തിർമുദി. തുർമുദി ഹസനുൽസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

പുരുഷന്മാർ സ്ത്രീകളോട് സലാം പറയൽ
അസ്മാഅ് ബിൻത് യസീദി رَضِيَ اللَّهُ عَنْها  ൽ നിന്ന് നിവേദനം:

مَرَّ عَلَيْنَا النَّبيُّ ‎ﷺ  فِي نِسْوَةٍ فَسَلَّمَ عَلَيْنَا

“ഞങ്ങൾ സ്ത്രീകൾക്കരികിലൂടെ നബി ‎ﷺ  നടന്നു. അപ്പോൾ തിരു മേനി ‎ﷺ  ഞങ്ങളോട് സലാം പറഞ്ഞു.”  (സുനനു ഇബിനിമാജ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സഹ്ൽ ഇബ്നു സഅ്ദി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

كَانَتْ فِينَا امْرَأةٌ وفي رواية : كَانَتْ لَنَا عَجُوزٌ تَأخُذُ مِنْ أصُولِ السِّلْقِ فَتَطْرَحُهُ فِي القِدْرِ ، وَتُكَرْكِرُ حَبَّاتٍ مِنْ شَعِيرٍ ، فَإذَا صَلَّيْنَا الْجُمُعَةَ ، وَانْصَرَفْنَا ، نُسَلِّمُ عَلَيْهَا ، فَتُقَدِّمُهُ إلَيْنَا

“ഞങ്ങളുടെ കൂട്ടത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നു. (മറ്റൊരു നിവേദനത്തിൽ ഞങ്ങൾക്ക് ഒരു വൃദ്ധയുണ്ടായിരുന്നു) എന്നാ ണുള്ളത്. അവർ സിൽക്വി(ഒരു ഇനം ചീര)ന്റെ വേരുകൾ ഒരു കല ത്തിലിട്ട് (വേവിക്കുകയും) അതിൽകുറച്ച് ഗോതമ്പിന്റെ ധാന്യമണി കൾ പൊടിച്ചു(ചേർക്കുകയും) ചെയ്യും. ഞങ്ങൾ ജുമുഅഃ നമ സ്കരിച്ചു പിരിഞ്ഞാൽ ആ മഹതിക്ക് ഞങ്ങൾ സലാം പറയുമായി രുന്നു. അപ്പോൾ അവർ ആ (ഭക്ഷണം) ഞങ്ങൾക്ക് സമർപ്പിക്കുമാ യിരുന്നു.” (ബുഖാരി)

സ്ത്രീകൾ പുരുഷന്മാരോട് സലാം പറയൽ
ഉമ്മുഹാനിഇ رَضِيَ اللَّهُ عَنْها ൽ നിന്ന് നിവേദനം. അവർ പറഞ്ഞു:

ذَهَبْتُ إِلَى رَسُولِ اللهِ ‎ﷺ عَامَ الفَتْحِ، فَوَجَدْتُهُ يَغْتَسِلُ وَفَاطِمَةُ ابْنَتُهُ تَسْتُرُهُ، فَسَلَّمْتُ عَلَيْهِ، فَقَالَ: مَنْ هَذِهِ؟. فَقُلْتُ: أنَا أمُّ هَانِئٍ بِنْتُ أبِي طَالِبٍ، فَقَالَ: مَرْحَباً بِأمِّ هَانِئٍ

“മക്കാവിജയ വർഷം ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  നരികിലേ ക്കു ചെന്നു. അപ്പോൾ തിരുമേനി ‎ﷺ  കുളിക്കുന്നതായി ഞാൻ കണ്ടു. പുത്രി ഫാത്വിമഃ തിരുമേനി ‎ﷺ  യെ മറക്കുന്നു. അപ്പോൾ തിരു മേനി ‎ﷺ  യോടു ഞാൻ സലാം പറഞ്ഞു. തിരുമേനി ‎ﷺ  ചോദിച്ചു: ഇ ത് ആരാണ്? ഞാൻ പറഞ്ഞു: ഞാൻ ഉമ്മുഹാനിഅ് ബിൻത് അ ബീത്വാലിബാണ്. തിരുമേനി ‎ﷺ  പറഞ്ഞു: ഉമ്മുഹാനിഅ് നിങ്ങൾക്കു സ്വാഗതം.” (ബുഖാരി, മുസ്‌ലിം)

അമുസ്ലിംകളോട് സലാം തുടങ്ങരുത്
അബൂഹുറയ്റയി ‎ﷺ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لاَ تَبْدَؤُا اليَهُودَ وَلاَ النّصَارَىَ بِالسّلاَمِ، ….

“നിങ്ങൾ ജൂതരോടും കൈ്രസ്തവരോടും സലാം കൊണ്ടു തു ടങ്ങരുത്… ” (മുസ്‌ലിം)

അമുസ്ലിംകളുടെ സലാം മടക്കുമ്പോൾ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ പറഞ്ഞു:

إِذَا سَلَّمَ عَلَيْكُمْ أهْلُ الكِتَابِ فَقُولُوا: وَعَلَيْكُمْ

“നിങ്ങളോട് വേദക്കാർ സലാം പറഞ്ഞാൽ നിങ്ങൾ “വഅലയ്കും’ എന്നു പറയുക.” (ബുഖാരി, മുസ്‌ലിം)

അബ്ദുല്ലാഹ് ഇബ്നുഉമറിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا سَلَّمَ عَلَيْكُمْ الْيَهُودُ فَإِنَّمَا يَقُولُ أَحَدُهُمْ السَّامُ عَلَيْكَ فَقُلْ وَعَلَيْكَ

“യഹൂദികൾ നിങ്ങൾക്ക് സലാം പറയുമ്പോൾ, അവരിലൊരാൾ അസ്സാമുഅലൈക്കും (നിനക്ക് മരണം ഭവിക്കട്ടെ) എന്നുമാത്രമാ ണ് പറയുന്നത്. അതിനാൽ താങ്കൾ “വ അലെയ്ക്ക’ എന്ന് പറയു ക.” (ബുഖാരി)

ആഇശാ رَضِيَ اللَّهُ عَنْها  പറയുന്നു:

اسْتَأْذَنَ رَهْطٌ مِنَ الْيَهُودِ عَلَي النَّبِي  فَقَالُوا السَّامُ عَلَيْكَ ، فَقُلْتُ بَلْ عَلَيْكُمُ السَّامُ وَاللَّعْنَةُ ، فَقَالَ : يَا عَائِشَةُ إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ، قُلْتُ : أَوَلَمْ تَسْمَعْ مَا قَالُوا ؟ قَالَ : قُلْتُ وَعَلَيْكُمْ

“ജൂതന്മാരിൽ ഒരു സംഘം നബി ‎ﷺ  യുടെ അനുവാദം ചോദിച്ചുവന്നു. അപ്പോൾ അവർ പറഞ്ഞു: അസ്സാമുഅലയ്കും(നിങ്ങൾക്ക് മരണം ഭവിക്കട്ടെ). ഞാൻ പറഞ്ഞു: അല്ല. നിങ്ങളുടെമേൽ മരണ വും ശാപവും ഉണ്ടാവട്ടേ. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: ആഇശാ, നിശ്ചയം അല്ലാഹു റഫീക്വാകുന്നു. അവൻ കാര്യങ്ങളിലെല്ലാം സാ വകാശ പെരുമാറ്റം ഇഷ്ടപ്പെടുന്നു. ഞാൻ പറഞ്ഞു: അവർ പറ ഞ്ഞത് താങ്കൾ കേട്ടില്ലേ. തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങളുടെമേലും എന്നു ഞാനും പറഞ്ഞില്ലേ?” (ബുഖാരി)

മുസ്ലിംകളും അമുസ്ലിംകളും സമ്മേളിച്ചാൽ
ഉസാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.

أنَّ النَّبيَّ ‎ﷺ  مَرَّ عَلَى مَجْلِسٍ فِيهِ أخْلاَطٌ مِنَ الـمُسْلِمِينَ وَالـمُشْرِكينَ عَبَدَة الأَوْثَانِ واليَهُودِ فَسَلَّمَ عَلَيْهِم النبيُّ ‎ﷺ  .

“നബി ‎ﷺ  ഒരു സദസ്സിലൂടെ നടന്നു. അതിൽ മുസ്ലിംകളിൽനിന്നും വിഗ്രഹാരാധകരായ മുശ്രിക്കുകളിൽനിന്നും യഹൂദികളിൽ നിന്നുമുള്ള ഒരു കൂട്ടമാളുകളുണ്ടായിരുന്നു. അപ്പോൾ തിരുനബി ‎ﷺ  അവരോടു സാലാം പറഞ്ഞു.” (ബുഖാരി, മുസ്‌ലിം)

ഖബ്റാളികളോട് സലാം പറയുമ്പോൾ
ബുറൈദത്തുൽഅസ്ലമിയേിൽനിന്ന് നിവേദനം:
“മക്വ്ബറയിലേക്കു പുറപ്പെടുമ്പോൾ ഇപ്രകാരം ചൊല്ലുവാൻ തി രുമേനിൃ അവരെ പഠിപ്പിച്ചിരുന്നു:

السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ

“മുഅ്മിനീങ്ങളിൽനിന്നും മുസ്ലിമീങ്ങളിൽനിന്നും ഇൗ ഭവനങ്ങളി ലുള്ളവരേ നിങ്ങളുടെമേൽ അല്ലാഹുവിൽനിന്ന് സമാധാനം പെ യ്തിറങ്ങുമാറാകട്ടേ. ഇൻശാഅല്ലാഹ് നിശ്ചയം ഞങ്ങളും വന്നുചേ രുന്നവരാകുന്നു. നമുക്കും നിങ്ങൾക്കും സൗഖ്യത്തിനായി ഞാൻ അല്ലാഹുവോടു തേടുന്നു.”   (മുസ്‌ലിം)

ഇബ്നു അബ്ബാസിൽേനിന്ന് നിവേദനം:
((നബി ‎ﷺ  മദീനഃയിലെ ക്വബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ തിരുമേനിൃ തന്റെ മുഖം അവരിലേക്ക് തിരിച്ചുകൊണ്ട് പറഞ്ഞു:

السَّلاَمُ عَلَيْكُمْ يَا أَهْلَ الْقُبُورِ يَغْفِرُ اللَّهُ لَنَا وَلَكُمْ أَنْتُمْ سَلَفُنَا وَنَحْنُ بِالأَثَرِ

“ക്വബ്റുകളിലുള്ളവരേ നിങ്ങളുടെമേൽ അല്ലാഹുവിൽനിന്ന് സമാ ധാനം പെയ്തിറങ്ങുമാറാകട്ടേ. അല്ലാഹു നമുക്കും നിങ്ങൾക്കും പൊറുക്കുമാറാകട്ടേ. നിങ്ങൾ ഞങ്ങളുടെ മുൻഗാമികളാകുന്നു. ഞങ്ങളാകട്ടെ പിന്നിലും.” (സുനനുത്തിർമുദി. തുർമുദി ഹസനെന്ന് വിശേഷിപ്പിച്ചു)

ആഇശ رَضِيَ اللَّهُ عَنْها  യിൽനിന്ന് നിവേദനം:

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  അവരോടൊത്തുള്ള എല്ലാ രാത്രികളിലും രാത്രിയുടെ അവസാനത്തിൽ ബക്വീഅ് ക്വബ്ർസ്ഥാനിലേക്കു പുറപ്പെടുകയും ഇപ്രകാരം ചൊല്ലുകയും ചെയ്യുമായിരുന്നു:

السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ اللَّهُمَّ اغْفِرْ لأَهْلِ بَقِيعِ الْغَرْقَدِ

“മുഅ്മിനീങ്ങളിൽനിന്ന് ഇൗ ഭവനങ്ങളിലുള്ളവരേ നിങ്ങളുടെമേൽ അല്ലാഹുവിൽനിന്ന് സമാധാനം പെയ്തിറങ്ങുമാറാകട്ടേ. നിങ്ങൾ ക്കു വാഗ്ദാനം ചെയ്യപ്പെട്ടത് നിങ്ങൾക്കു വന്നെത്തിയിരിക്കുന്നു. നാളെത്തെ (വിചാരണക്ക്) അവധി നിശ്ചയിക്കപ്പെട്ടവരുമാകുന്നു. ഇൻശാഅല്ലാഹ് നിശ്ചയം ഞങ്ങളും നിങ്ങളോട് വന്നുചേരുന്നവ രാകുന്നു. അല്ലാഹുവേ, ബക്വീഉൽഗർക്വദിലുള്ളവരോട് നീ പൊറു ക്കേണമേ.”  (മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts