بسم الله الرحمن الرحيم
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾
ആമുഖക്കുറി
ഇമാം മാലിക് ഇബ്നുഅനസ് رَضِيَ اللَّهُ عَنْهُ ഒരു ക്വുറയ്ശി യുവാവിനോടു പറഞ്ഞു: “സഹോദരാ, താങ്കൾ അറിവ് അഭ്യസിക്കുന്നതി നുമുമ്പായി അദബ് അറിഞ്ഞു മനസിലാക്കുക”. (ഹില്യത്തുൽ ഔലിയാ, അബൂനുഐമ്) ഇമാം അബ്ദുല്ലാ ഹ് ഇബ്നുൽമുബാറക് (റ) പറഞ്ഞു: “അറിവിന്റെ മൂന്നിൽ രണ്ടു ഭാഗവും അദബാണ്”. (ഗായത്തുന്നിഹായഃ, ഇബ്നുൽജസരി) “ഞാൻ മുപ്പതു വർഷം അദബും ഇരുപതു വർഷം അറിവും അഭ്യസിച്ചു” ( ഗായത്തുന്നിഹായഃ, ഇബ്നുൽജസരി) അദബിന്റെ മഹത്വവും അതു പഠി ക്കുന്നതിന്റെ പ്രാധാന്യവുമാണ് ഇത്തരം മഹദ്വചനങ്ങൾ അറിയി ക്കുന്നത്.
ഒരു ദാസനിൽ അഹമഹമികയാ നന്മയുടെ പ്രവണത കൾ ക്വുർആനിലും സുന്നത്തിലും വന്നതിനനുസൃതമായി സമ്മേ ളിക്കലാണ് അദബ് എന്നു പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
ഇമാം ഇബ്നുൽക്വയ്യിം (റ) പറഞ്ഞു: “ഒരു ദാസനിൽ ന ന്മയുടെ പ്രവണതകൾ സമ്മേളിക്കലാണ് അദബ്. ജനങ്ങൾ ഒരുമി ച്ചുകൂടുന്ന ഭക്ഷണത്തിനു മഅ്ദുബഃ എന്നു പറയും. മഅ്ദുബഃ യാകട്ടെ അദബ് എന്നതിൽനിന്ന് എടുക്കപെട്ടതാണ്….. സുന്ദരമാ യ സ്വഭാവങ്ങൾ ഒരാൾ ശീലമാക്കലാണ് യഥാർത്ഥ അദബ്….. ഇ സ്ലാം മുഴുവനും അദബാണ്. കാരണം, ഒൗറത്തു മറക്കൽ അദ ബാണ്. വുദ്വൂഉം വലിയ അശുദ്ധിയിൽനിന്നുള്ള കുളിയും അദബാ ണ്. മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധിവരിക്കലും അദബാണ്…..” ( മദാരിജുസ്സാലികീൻ 2:384)
ഒരു മുസ്ലിം അദബുള്ളവനാകുവാൻ ഉദ്ദേശിച്ചാൽ തന്റെ അക്വീദയിലും ആദർശത്തിലും ആരാധനകളിലും സ്വഭാവങ്ങളിലും കർമ്മങ്ങളിലും വാക്കുകളിലും രീതികളിലും ക്വുർആനും തിരുസുന്ന ത്തും അവൻ സ്വയമേവകൊണ്ടുനടക്കൽ ബാധ്യതയാണെന്നത് നടേകുറിച്ച വചനങ്ങൾ നമ്മോടോതുന്നു. കാരണം ഒരു വ്യക്തി യുടെ മുഴുജീവിതത്തിലേക്കും വെളിച്ചം വീശുന്ന നന്മകളും മഹിത മായ മര്യാദകളും സൽസ്വഭാവങ്ങളുമാണ് ഇസ്ലാം. പ്രസ്തുത ന ന്മകളുടേയും മര്യാദകളുടേയും സ്വഭാവങ്ങളുടേയും പ്രാവർത്തിക രൂപമായിരുന്നു മുഹമ്മദ് ﷺ
സൃഷ്ടികർത്താവായ അല്ലാഹുവിൽനിന്ന് അവതീർണമാ യ അദബുകളെ പ്രയോഗവൽക്കരിക്കൽ മാത്രമാണ് ഇഹപര സൗ ഭാഗ്യത്തിനും വിജയത്തിനും അനിവാര്യമായത്. ഇമാം ഇബ്നുൽ ക്വയ്യിം (റ) പറഞ്ഞു: “ഒരു മനുഷ്യന്റെ അദബ് അവന്റെ സൗഭാഗ്യ ത്തിന്റേയും വിജയത്തിന്റേയും മേൽവിലാസമാണ്. അവന്റെ അദ ബു കമ്മി അവന്റെ ദൗർഭാഗ്യത്തിന്റേയും പരാജയത്തിന്റേയും മേൽവിലാസവുമാണ്. അദബാണ് ഇഹപര നന്മകളെയെല്ലാം കൊ ണ്ടെത്തിച്ചിട്ടുള്ളത്. അദബിന്റെ കുറവാണ് ഇഹപര നന്മകൾ ലഭി ക്കുന്നതിനെ തടഞ്ഞിട്ടുമുള്ളത്…..” (മദാരിജുസ്സാലികീൻ 3:391)
ഇമാം അബ്ദുല്ലാഹ് ഇബ്നുൽമുബാറക് (റ) പറഞ്ഞു: “വല്ല വനും അദബിൽ അലസനായാൽ സുന്നത്തുകൾ തടയപ്പെടൽ കൊണ്ട് അവൻ ശിക്ഷിക്കപ്പെടും. വല്ലവനും സുന്നത്തുകളിൽ അ ലസനായാൽ അവൻ നിർബന്ധബാധ്യതകൾ തടയപ്പെടൽ കൊ ണ്ടും ശിക്ഷിക്കപ്പെടും”. (മദാരിജുസ്സാലികീൻ 3:381)
അബ്ദുൽജബ്ബാർ അബ്ദുല്ല