ഇബ്രാഹിം عليه السلام യുടെ മാര്‍ഗമാണ് ഹനീഫിയ്യത്ത് എന്ന് അറിയപ്പെടുന്നത്.
مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹനീഫും (ശുദ്ധമനസ്ഥിതിക്കാരനും) അല്ലാഹുവിന് കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല. (ഖു൪ആന്‍:3/67)
أي : متحنفا عن الشرك قصدا إلى الإيمان
ശിര്‍ക്കിൽ നിന്നും ഈമാനിലേക്ക് ബോധപൂര്‍വ്വം മാറി നിന്നവൻ. (ഇബ്നുകസീര്‍)
إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, ഹനീഫും (നേര്‍വഴിയില്‍ വ്യതിചലിക്കാതെ നിലകൊള്ളുന്ന) ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. . (ഖു൪ആന്‍:16/120)
{حَنِيفًا} مقبلا على الله بالمحبة، والإنابة والعبودية معرضا عمن سواه.
{ഹനീഫ്}അല്ലാഹുവിന് പുറമേയുള്ളതിൽ നിന്നൊക്കെ പിന്തിരിഞ്ഞുകൊണ്ട് അങ്ങേയറ്റത്തെ സ്നേഹത്തോടെയും താഴ്മയോടെയും അമിമത്തത്തോടെയും അല്ലാഹുവിലേക്ക് മുന്നിടുന്നവൻ. (തഫ്സീറുസ്സഅ്ദി)
{الحنيف} : المنحرف قصدا عن الشرك إلى التوحيد ;
{ഹനീഫ്} ശിര്‍ക്കിൽ നിന്നും തൗഹീദിലേക്ക് ബോധപൂര്‍വ്വം മാറി നിന്നവൻ. (ഇബ്നുകസീര്‍)
ഇബ്രാഹിം عليه السلام യുടെ പ്രഖ്യാപനം വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നു:
إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَٰوَٰتِ وَٱلْأَرْضَ حَنِيفًا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ
തീര്‍ച്ചയായും ഞാന്‍ ഹനീഫായി (നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്) എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. . (ഖു൪ആന്‍:6/79)
أي: لله وحده، مقبلا عليه، معرضا عن من سواه.
അതായത്: അല്ലാഹുവിന് വേണ്ടി മാത്രം, അവനിലേക്ക് മാത്രം മുന്നിടുക, മറ്റെല്ലാവരിൽ നിന്നും അകന്നു നിൽക്കുക. (തഫ്സീറുസ്സഅ്ദി)
أي : مائلا عن الشرك إلى التوحيد
ശിര്‍ക്കിൽ നിന്നും തൗഹീദിലേക്ക് ചായ്‌വുള്ള. (ഇബ്നുകസീര്‍)
മുടന്തുള്ള, ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നടക്കുന്നവന് അറബിയില്‍ ഹനീഫ് എന്നു പറയും. അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിലേക്ക് പൂര്‍ണ്ണമായി ചെരിഞ്ഞു നില്‍ക്കുകയും, അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്ന ശിര്‍കില്‍ നിന്ന് അങ്ങേയറ്റം അകന്നു നില്‍ക്കുകയും ചെയ്തതിനാല്‍ ഇബ്രാഹീം عليه السلام യുടെ മാര്‍ഗത്തെ ഹനീഫിയ്യത്ത് എന്നു വിശേഷിപ്പിക്കുന്നു.
ഈ ഹനീഫിയത്തിലേക്കാണ് മുഹമ്മദ് നബി ﷺ പ്രബോധനം നടത്തിയിട്ടുള്ളത്.
قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَٰهِيمَ حَنِيفًا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. ഹനീഫായ (നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട) ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. . (ഖു൪ആന്‍:6/161)
ഹനീഫിയത്ത് സ്വീകരിക്കൽ എല്ലാവരുടെയും ബാധ്യതയാണ്.
قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ഹനീഫായ (ശുദ്ധമനസ്കനായ) ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല. . (ഖു൪ആന്‍:3/95)
ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ
പിന്നീട്, ഹനീഫായ (നേര്‍വഴിയില്‍ വ്യതിചലിക്കാതെ നിലകൊള്ളുന്നവനായിരുന്ന) ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. . (ഖു൪ആന്‍:16/123)
وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ
നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല ഹനീഫായ (വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന) ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. . (ഖു൪ആന്‍:2/135)
وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ
ഹനീഫായി (വക്രതയില്ലാത്തവനായി)ക്കൊണ്ട് നിന്‍റെ മുഖം മതത്തിന് നേരെയാക്കി നിര്‍ത്തണമെന്നും നീ ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരിക്കരുതെന്നും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) . (ഖു൪ആന്‍:10/105)
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ ٱللَّهِ ٱلَّتِى فَطَرَ ٱلنَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ ٱللَّهِ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
ആകയാല്‍ ഹനീഫായി (സത്യത്തില്‍ നേരെ നിലകൊള്ളുന്നവനായിട്ട്) നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. . (ഖു൪ആന്‍:30/30)
ഹനീഫിയ്യത്ത് ഉൾക്കൊണ്ടവനാണ് ഉത്തമ മതക്കാരന്‍.
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا
സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, ഹനീഫായി (നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട്) ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:4/125)
ഹനീഫിയ്യത്ത് ഉപേക്ഷിക്കുന്നവരാണ് മൂഢൻമാര്‍.
وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّٰلِحِينَ
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. (ഖു൪ആന്‍:2/130)
അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അതിന് എതിരാകുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും പരിശ്രമിക്കുക. അങ്ങനെ ഹനീഫിയ്യത്തിന്റെ ആളാകുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ … (ആമീൻ)