നരകത്തിലെ ഭക്ഷണമായ സഖൂം വൃക്ഷം

THADHKIRAH

നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് വളര്‍ന്ന് വരുന്ന വികൃതമായ ‘സഖൂം’ വൃക്ഷം നരകവാസികളുടെ ഭക്ഷണമാണ്. വിശുദ്ധ ഖുര്‍ആനിൽ വിവിധ സൂറത്തുകളിൽ സഖൂം വൃക്ഷത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു.

സൂറ:ഇസ്റാഅ്

‏ وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَٰنًا كَبِيرًا

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്‌. (ഖുർആൻ:17/60)

{ وَالشَّجَرَةَ الْمَلْعُونَةَ } التي ذكرت { فِي الْقُرْآنِ } وهي شجرة الزقوم التي تنبت في أصل الجحيم.

{ഖുര്‍ആനിൽ} പരാമര്‍ശിക്കപ്പെട്ട {ശപിക്കപ്പെട്ട വൃക്ഷം}അത് നരകത്തിന്റെ അടിത്തട്ടില്‍ നിന്ന് വളര്‍ന്ന് വരുന്ന  ‘സഖൂം’ വൃക്ഷമാണ്. (തഫ്സീറുസ്സഅ്ദി)

عَنِ ابْنِ عَبَّاسٍ، فِي قَوْلِهِ‏:‏ {‏وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ}‏ هِيَ شَجَرَةُ الزَّقُّومِ ‏.‏

ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: {ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷം} അത്  ‘സഖൂം’ വൃക്ഷമാണ്. (തിര്‍മിദി:3134)

സൂറ:ദുഖാൻ

إِنَّ شَجَرَتَ ٱلزَّقُّومِ ‎﴿٤٣﴾‏ طَعَامُ ٱلْأَثِيمِ ‎﴿٤٤﴾‏ كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ ‎﴿٤٥﴾‏ كَغَلْىِ ٱلْحَمِيمِ ‎﴿٤٦﴾

തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു. (നരകത്തില്‍) പാപിയുടെ ആഹാരം. ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും. ചുടുവെള്ളം തിളയ്ക്കുന്നത് പോലെ. (ഖുർആൻ:44/43-46)

തീർച്ചയായും അവരുടെ ഭക്ഷണം {സഖ്ഖൂം വൃക്ഷമാണ്}. മരങ്ങളിൽ ഏറ്റവും മോശമായതും മ്ലേച്ഛമായതും. അതിലെ ഭക്ഷണം {ഉരുകിയ ലോഹം പോലെയിരിക്കും} ചോരയും നീരും കലർന്നത്. വാസനയുള്ളത്. കഠിനമായ കൈപുരുചിയുള്ളത്. {അത് വയറുകളിൽ തിളക്കും} അവരുടെ വയറുകളിൽ. {ചൂടുവെള്ളം തിളക്കുന്നതുപോലെ}(തഫ്സീറുസ്സഅ്ദി)

സൂറ:വാഖിഅ

ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ ‎﴿٥١﴾‏ لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ ‎﴿٥٢﴾‏ فَمَالِـُٔونَ مِنْهَا ٱلْبُطُونَ ‎﴿٥٣﴾‏ فَشَٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ ‎﴿٥٤﴾‏ فَشَٰرِبُونَ شُرْبَ ٱلْهِيمِ ‎﴿٥٥﴾‏ هَٰذَا نُزُلُهُمْ يَوْمَ ٱلدِّينِ ‎﴿٥٦﴾

എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു. അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും, അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു. അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു. ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. (ഖുർആൻ:56/51-56)

{തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത്, സഖ്ഖൂമില്‍നിന്ന് ഭക്ഷിക്കുന്നവരാകുന്നു} ഏറ്റവും മോശം വൃക്ഷമാണത്. മ്ലേഛമായ, ദുര്‍ഗന്ധമുള്ള, കാഴ്ച ഏറ്റവും വിരൂപമായത്. {അങ്ങനെ അതില്‍നിന്ന് വയറുകള്‍ നിറക്കുന്നവരും} ഇത്രയും നികൃഷ്ടമാണെങ്കിലും അവരത് ഭക്ഷിക്കാന്‍ നിര്‍ബന്ധിതരാണ്. അമിതമായ വിശപ്പ് അവരുടെ കരളുകളെ ജ്വലിപ്പിക്കും. അവരുടെ ഹൃദയങ്ങള്‍ അറ്റുപോകും. ഈ ഭക്ഷണംകൊണ്ടാണ് അവര്‍ അവരുടെ വിശപ്പിനെ പ്രതിരോധിക്കുന്നത്. എന്നാല്‍ അത് അവര്‍ക്ക് പോഷണം നല്‍കുകയോ വിശപ്പിന് പ്രയോജനപ്പെടുകയോ ഇല്ല. (തഫ്സീറുസ്സഅ്ദി)

സൂറ:സ്വാഫാത്ത്

സ്വര്‍ഗ്ഗത്തിലെ അതിഥികള്‍ക്ക് ലഭിക്കുന്ന സല്‍ക്കാരം വിവരിച്ചതിന് ശേഷം നരകവാസികൾക്കുള്ള ഭക്ഷണമായ സഖൂമിനെ കുറിച്ച് പറയുന്നു:

أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ ‎﴿٦٢﴾‏ إِنَّا جَعَلْنَٰهَا فِتْنَةً لِّلظَّٰلِمِينَ ‎﴿٦٣﴾‏

അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. (ഖുർആൻ:37/62-63)

പാപവും നിഷേധവും മൂലം സ്വന്തത്തോട് അക്രമം ചെയ്ത അക്രമകാരികൾക്ക് സഖ്ഖൂം വൃക്ഷം ശിക്ഷയും പരീക്ഷണവുമാണ്. (തഫ്സീറുസ്സഅ്ദി)

إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ

നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. (ഖുർആൻ:37/64)

നരകത്തിന്റെ മധ്യത്തിൽ നിന്നാണ് അത് മുളക്കുന്നത്. അത് ഉൽപാദിപ്പിക്കുന്ന പദാർഥം ഏറ്റവും മോശമായതാണ്. ഇത് വളരുന്ന സ്ഥലത്തിന്റെ വൃത്തിഹീനത ചെടിയുടെ വൃത്തിഹീനതയെ അറിയിക്കുന്നു. അതിനാൽ അത് അവിടെയാണ് വളരുന്നതെന്ന് പറഞ്ഞുകൊണ്ട് അല്ലാഹു അതിന്റെ മ്ലേച്ഛതയെ ഉണർത്തുന്നു. (തഫ്സീറുസ്സഅ്ദി)

അതിന്റെ ഫലങ്ങളെക്കുറിച്ച് പറയുന്നു.

طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ

അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. (ഖുർആൻ:37/65)

ഇനി അതിന്റെ രുചിയെക്കുറിച്ചും അത് വയറിലെത്തിയാൽ ഉണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ചും ചോദിക്കേണ്ടതില്ലല്ലോ. അവർക്കതിൽ വേറെ ആഹാരമുണ്ടാകില്ല. അതു കഴിക്കുകയല്ലാതെ നിവൃത്തിയില്ല. (തഫ്സീറുസ്സഅ്ദി)

കാഴ്ചയില്‍തന്നെ വികൃതമായ ആ മരത്തിന്റെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുവനാണ് كَأَنَّهُ رُءُوسُ الشَّيَاطِينِ(പിശാചുക്കളുടെ തലകള്‍ പോലെ) എന്നു അതിന്റെ കുലകളെ ഉപമിച്ചിരിക്കുന്നത്. (അമാനിഫ്സീര്‍)

فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ

തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. (ഖുർആൻ:37/66)

ഇത് നരകാവകാശികളുടെ ഭക്ഷണമാണ്. അവരുടെ ഭക്ഷണം എത്ര ഭയാനകമായിരിക്കും. (തഫ്സീറുസ്സഅ്ദി)

അതിന്റെ ഫലങ്ങള്‍ എത്ര തന്നെ അരോചകവും, അസുഖകരവുമാണെങ്കിലും നരകവാസികള്‍ അടക്കവയ്യാത്ത വിശപ്പുമൂലം അതു തിന്ന് വയറു നിറക്കുവാന്‍ നിര്‍ബ്ബന്ധിതരാകും. (അമാനി തഫ്സീര്‍)

സഖൂമിന്റെ അപകടാവസ്ഥ വിശദീകരിച്ച് നബി ﷺ പറഞ്ഞത് കാണുക:

عَنِ ابْنِ عَبَّاسٍ،‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لَوْ أَنَّ قَطْرَةً مِنَ الزَّقُّومِ قُطِرَتْ فِي دَارِ الدُّنْيَا لأَفْسَدَتْ عَلَى أَهْلِ الدُّنْيَا مَعَايِشَهُمْ فَكَيْفَ بِمَنْ يَكُونُ طَعَامَهُ

ഇബ്നു അബ്ബാസ് رضي الله عنه  വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സക്ക്വൂമിന്റെ ഒരു തുള്ളി ഭൂമിയിലേക്ക് ഉറ്റി വീണാൽ അത് ഭൂലോകവാസികളുടെ ജീവിതം അപകടത്തിലാക്കുമായിരുന്നു. അപ്പോൾ അത് ഭക്ഷണമാകുന്നവന്റെ അവസ്ഥ എന്തായിരിക്കും. (തിർമിദി: 39/2788)

Leave a Reply

Your email address will not be published.

Similar Posts