നരകത്തിന്റെ ആർത്തി

THADHKIRAH

കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ടു നരകം നിറക്കുമെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്.

وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:32/13)

وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ

ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്‍റെ രക്ഷിതാവിന്‍റെ വചനം നിറവേറിയിരിക്കുന്നു. (ഖുർആൻ:11/119)

قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ ‎﴿٨٤﴾‏ لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ‎﴿٨٥﴾

അവന്‍ (അല്ലാഹു ശൈത്വാനോട്) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ – സത്യമേ ഞാന്‍ പറയുകയുള്ളൂ – നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. (ഖുർആൻ:38/84-85)

قَالَ ٱخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. (ഖുർആൻ:7/18)

നരകത്തിലെറിയപ്പെടുന്നവരുടെയും നരകം നിറക്കപ്പെടുന്നവരുടെയും എണ്ണം എറെ കൂടുതലാണെന്ന്  വ്യക്തം. കുറ്റവാളികളുടെ ആധിക്യം നിമിത്തമോ മറ്റോ ആര്‍ക്കും നരകശിക്ഷയില്‍ നിന്നു ഒഴിവു കിട്ടുവാനില്ല. അല്ലാഹു നരകത്തോട് നീ നിറഞ്ഞുകഴിഞ്ഞോ എന്ന് ചോദിക്കുമ്പോൾ നരകം ആർത്തിയോടെ പറയുന്നത് ഇനിയുമുണ്ടോയെന്നാണ്.

يَوْمَ نَقُولُ لِجَهَنَّمَ هَلِ ٱمْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ

നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌. (ഖുർആൻ:50/30)

يَقُولُ تَعَالَى، مُخَوِّفًا لِعِبَادِهِ: {يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلأْتِ} وَذَلِكَ مِنْ كَثْرَةِ مَا أُلْقِيَ فِيهَا، {وَتَقُولُ هَلْ مِنْ مَزِيدٍ} أَيْ: لَا تَزَالُ تَطْلُبُ الزِّيَادَةَ، مِنَ الْمُجْرِمِينَ الْعَاصِينَ، غَضَبًا لِرَبِّهَا، وَغَيْظًا عَلَى الْكَافِرِينَ. وَقَدْ وَعَدَهَا اللَّهُ مَلْأَهَا، كَمَا قَالَ تَعَالَى {لأَمْلأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ} حَتَّى يَضَعَ رَبُّ الْعِزَّةِ عَلَيْهَا قَدَمَهُ الْكَرِيمَةَ الْمُنَزَّهَةَ عَنِ التَّشْبِيهِ، فَيَنْزَوِي بَعْضُهَا عَلَى بَعْضٍ، وَتَقُولُ: قَطْ قَطْ، قَدِ اكْتَفَيْتُ وَامْتَلَأْتُ.

തന്റെ അടിമകളെ ഭയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: {നീ നിറഞ്ഞുകഴിഞ്ഞോ എന്ന് നാം നരകത്തോട് പറയും} അതില്‍ ഇടപ്പെടുന്നവരുടെ ആധിക്യമാണത്. {കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് പറയുകയും ചെയ്യുന്ന ദിവസം} പാപികളായ കുറ്റവാളികളെ ആ നരകം വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തന്റെ രക്ഷിതാവിനുവേണ്ടി കോപിച്ചുകൊണ്ടും സത്യനിഷേധികളോടുള്ള ഈര്‍ഷ്യതകൊണ്ടും അത് നിറക്കുമെന്ന് അല്ലാഹുവിന്റെ വാഗ്ദത്തവുമുണ്ട്.

{ജിന്നുകള്‍ മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയുംകൊണ്ട് ഞാന്‍ നരകം നിറക്കുകതന്നെ ചെയ്യുന്നതാണ്. (ഹൂദ്:119)}

സാദൃശ്യപ്പെടുത്താന്‍ പറ്റാത്ത പരിശുദ്ധമായ തന്റെ പാദം പ്രതാപശാലിയായ രക്ഷിതാവ് അതില്‍ വെക്കുന്നതുവരെ അത് നിറയില്ല. അപ്പോള്‍ അത് പരസ്പരം ചേരും. അത് പറ യുകയും ചെയ്യും; മതി, മതി. ഞാന്‍ നിറഞ്ഞു. എനിക്ക് മതിയായി എന്ന്‌. (തഫ്സീറുസ്സഅ്ദി)

നരകം ആർത്തികാട്ടി ആളുകളെ ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ഹദീസ് കാണുക:

عَنْ أَنَسِ بْنِ مَالِكٍ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏”‏ لاَ تَزَالُ جَهَنَّمُ يُلْقَى فِيهَا وَتَقُولُ هَلْ مِنْ مَزِيدٍ حَتَّى يَضَعَ رَبُّ الْعِزَّةِ فِيهَا قَدَمَهُ فَيَنْزَوِي بَعْضُهَا إِلَى بَعْضٍ وَتَقُولُ قَطْ قَطْ بِعِزَّتِكَ وَكَرَمِكَ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിലേക്ക് (ആളുകൾ) എറിയപ്പെട്ടുകൊണ്ടേയിരിക്കും. നരകമാകട്ടെ കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യും. എത്രത്തോളമെന്നാൽ അല്ലാഹു തൻ്റെ കാൽപാദം അതിൽ വെക്കും. അപ്പോൾ അതിൻ്റെ ചില ഭാഗങ്ങൾ ചില ഭാഗങ്ങളിലേക്ക് ചുരുങ്ങും. നരകം പറയും: അല്ലാഹുവേ നിൻ്റെ പ്രതാപമാണെ, നി ൻ്റെ ഔദാര്യമാണെ മതി, മതി!” (മുസ്‌ലിം:2848).

فَأَمَّا النَّارُ فَلاَ تَمْتَلِئُ حَتَّى يَضَعَ اللَّهُ تَبَارَكَ وَتَعَالَى رِجْلَهُ تَقُولُ قَطْ قَطْ قَطْ ‏.‏ فَهُنَالِكَ تَمْتَلِئُ وَيُزْوَى بَعْضُهَا إِلَى بَعْضٍ وَلاَ يَظْلِمُ اللَّهُ مِنْ خَلْقِهِ أَحَدًا

…. എന്നാൽ അല്ലാഹു തന്റെ കാൽവെക്കുന്നതുവരെ, നരകം നിറയുകയില്ല. നരകം പറയും: മതി. മതി. അപ്പോൾ അത് നിറയും. നരകത്തിന്റെ ചില ഭാഗങ്ങൾ ചില ഭാഗങ്ങളിലേക്ക് ചുരുങ്ങും. തന്റെ സൃഷ്ടികളിൽ ഒരാളെയും അല്ലാഹു അക്രമിക്കുകയില്ല. (മുസ്ല‌ിം:2846)

Leave a Reply

Your email address will not be published.

Similar Posts