ഇസ്ലാമിലെ മൗലിക സിദ്ധാന്തങ്ങളിൽ പെട്ട, വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിച്ച രണ്ട് സംഗതികൾ ഇബ്രാഹീം عليه السلام യുടെയും മൂസാ عليه السلام യുടെയും ഏടുകളില്‍ വന്നിട്ടുള്ളതാണെന്ന് വിശുദ്ധ ഖുര്‍ആൻ എടുത്ത് പറഞ്ഞിട്ടുണ്ട്. അത് ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഓരോരുത്തരും അനിവാര്യമായി മനസ്സിലാക്കേണ്ട അടിസ്ഥാന കാര്യങ്ങളാണത്. അതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا ﴿١٦﴾ وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ ﴿١٧﴾ إِنَّ هَٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ ﴿١٨﴾ صُحُفِ إِبْرَٰهِيمَ وَمُوسَىٰ ﴿١٩﴾
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍. (ഖുർആൻ:87/16-19)
{بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا} أَيْ: تُقَدِّمُونَهَا عَلَى الْآخِرَةِ، وَتَخْتَارُونَ نَعِيمَهَا الْمُنَغَّصَ الْمُكَدَّرَ الزَّائِلَ عَلَى الْآخِرَةِ.{وَالآخِرَةُ خَيْرٌ وَأَبْقَى} وَلَلْآخِرَةُ خَيْرٌ مِنَ الدُّنْيَا فِي كُلِّ وَصْفٍ مَطْلُوبٍ، وَأَبْقَى لِكَوْنِهَا دَارَ خُلْدٍ وَبَقَاءٍ وَصَفَاءٍ، وَالدُّنْيَا دَارُ فَنَاءٍ، فَالْمُؤْمِنُ الْعَاقِلُ لَا يَخْتَارُ الْأَرْدَأَ عَلَى الْأَجْوَدِ، وَلَا يَبِيعُ لَذَّةَ سَاعَةٍ، بِتَرْحَةِ الْأَبَدِ، فَحُبُّ الدُّنْيَا وَإِيثَارُهَا عَلَى الْآخِرَةِ رَأْسُ كُلِّ خَطِيئَةٍ.
{പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു} അതായത് കലങ്ങിയതും നീങ്ങിപ്പോകുന്നതുമായ ഭൗതികാനുഗ്രഹങ്ങളെ തെരഞ്ഞെടുക്കുകയും അങ്ങനെ ഇഹലോക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. {പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും} ഏതു കാര്യത്തിലും പരലോകം ഇഹലോകത്തെക്കാള്‍ ഉത്തമമായതും നിലനില്‍ക്കുന്നതും തന്നെയാണ്. കാരണം അത് ശാശ്വതത്വത്തിന്റെ ഭവനമാണ്. ഇഹലോകമാട്ടെ, നശിക്കുന്ന ഗേഹമാണ്. അപ്പോള്‍ ബുദ്ധിയുള്ള വിശ്വാസി ഏറ്റവും നല്ലതിനു പകരം മോശമായതിനെ തിരഞ്ഞെടുക്കില്ല. നൈമിഷിക സുഖത്തിനു വേണ്ടി ശാശ്വത സൗഖ്യത്തെ വില്‍ക്കില്ല. പരലോകത്തെക്കാള്‍ ഇഹലോകത്തെ സ്‌നേഹിക്കുന്നതാണ് എല്ലാ തെറ്റുകള്‍ക്കും പ്രധാന കാരണം. (തഫ്സീറുസ്സഅ്ദി)
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ ﴿٣٦﴾ وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ ﴿٣٧﴾ أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ﴿٣٨﴾ وَأَن لَّيْسَ لِلْإِنسَٰنِ إِلَّا مَا سَعَىٰ ﴿٣٩﴾ وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ ﴿٤٠﴾ ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ ﴿٤١﴾
അതല്ല, മൂസായുടെ ഏടുകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (ഏടുകളില്‍) അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും, (ഖുർആൻ:53/36-41)
وَفِي تِلْكَ الصُّحُفِ أَحْكَامٌ كَثِيرَةٌ مِنْ أَهَمِّهَا مَا ذَكَرَهُ اللَّهُ بِقَوْلِهِ: {أَلا تَزِرُ وَازِرَةٌ وِزْرَ أُخْرَى وَأَنْ لَيْسَ لِلإِنْسَانِ إِلا مَا سَعَى} أَيْ: كُلُّ عَامِلٍ لَهُ عَمَلُهُ الْحَسَنُ وَالسَّيِّئُ، فَلَيْسَ لَهُ مِنْ عَمَلٍ غَيْرِهِ وَسَعْيِهِمْ شَيْءٌ، وَلَا يَتَحَمَّلُ أَحَدٌ عَنْ أَحَدٍ ذَنْبًا. {وَأَنَّ سَعْيَهُ سَوْفَ يُرَى} فِي الْآخِرَةِ فَيُمَيِّزُ حَسَنَهُ مِنْ سَيِّئِهِ، {ثُمَّ يُجْزَاهُ الْجَزَاءَ الأَوْفَى} أَيِ: الْمُسْتَكْمِلَ لِجَمِيعِ الْعَمَلِ الْحَسَنِ الْخَالِصِ الْحُسْنِ بِالْحُسْنَى، وَالسَّيِّئِ الْخَالِصِ بِالسَّوْأَى، وَالْمَشُوبِ بِحَسَبِهِ، جَزَاءٌ تُقِرُّ بِعَدْلِهِ وَإِحْسَانِهِ الْخَلِيقَةُ كُلُّهَا، وَتَحْمِدُ اللَّهَ عَلَيْهِ، حَتَّى إِنَّ أَهْلَ النَّارِ لَيَدْخُلُونَ النَّارَ، وَإِنَّ قُلُوبَهُمْ مَمْلُوءَةٌ مِنْ حَمْدِ رَبِّهِمْ، وَالْإِقْرَارِ لَهُ بِكَمَالِ الْحِكْمَةِ وَمَقِتِ أَنْفُسِهِمْ، وَأَنَّهُمُ الَّذِينَ أَوْصَلُوا أَنْفُسَهُمْ وَأَوْرَدُوهَا شَرَّ الْمَوَارِدِ،
ആ ഏടുകളില്‍ ധാരാളം മതവിധികളുണ്ട്. അതില്‍ സുപ്രധാനമായ ചിലത് തുടര്‍ന്ന് പറയുന്നു. {അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ലെന്നും} ഓരോരുത്തരും ചെയ്യുന്ന നന്മ തിന്മകളുടെ ഫലം അവനുതന്നെയാണ്. മറ്റു ജീവന്റെ പ്രവര്‍ത്തനവും പരിശ്രമവും അവനൊരു ഉപകാരവും ചെയ്യില്ല. ഒരാളുടെയും പാപം മറ്റൊരാള്‍ ഏറ്റെടുക്കില്ല. {അവന്റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുള്ള കാര്യം} പരലോകത്ത്, അവിടെ അവന്റെ നന്മ-തിന്മകള്‍ വേര്‍തിരിക്കപ്പെടും. (പിന്നീട് അതില്‍ അവന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും). അതായത് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്പൂര്‍ണ പ്രതിഫലം. നിഷ്‌കളങ്കമായ നന്മകള്‍ക്ക് ഏറ്റവും നല്ല നന്മ; തിന്മകള്‍ക്ക് ഏറ്റവും വലിയ തിന്മയും. കലര്‍പ്പുള്ളതിന് അതിന്റെ കണക്കനുസരിച്ചും. എല്ലാം സൃഷ്ടികളോടുമുള്ള അവന്റെ നീതിയും നന്മയുമനുസരിച്ച്. അതിലവന്‍ അല്ലാഹുവെ സ്തുതിക്കും. നരകക്കാര്‍ നരകത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും. അവരുടെ ഹൃദയങ്ങളും തങ്ങളുടെ രക്ഷിതാവിനുള്ള സ്തുതികളാല്‍ നിറഞ്ഞിരിക്കും. അല്ലാഹുവിന്റെ യുക്തിയുടെ പൂര്‍ണത അവരംഗീകരിക്കുകയും അവരോടവര്‍ കോപിക്കുകയും ചെയ്യും. ഏറ്റവും ദുഷിച്ച കേന്ദ്രത്തില്‍ അവരെ എത്തിച്ചത് അവര്‍തന്നെയാണ്. (തഫ്സീറുസ്സഅ്ദി)