വെള്ളം പങ്കുവെക്കുക

THADHKIRAH

ഒന്നാമതായി, വെള്ളത്തിന്റ ഉടമസ്ഥൻ അല്ലാഹുവാണ്. ഒരു സൃഷ്ടിക്കും അതിൽ പങ്കില്ല.

هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءً ۖ لَّكُم مِّنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ ‎﴿١٠﴾‏ يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَتَفَكَّرُونَ ‎﴿١١﴾

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌. അത് (വെള്ളം) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(ഖു൪ആന്‍:16/10-11)

أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ ‎﴿٦٨﴾‏ ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ ‎﴿٦٩﴾

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? (ഖു൪ആന്‍:56/68-69)

ﻗُﻞْ ﺃَﺭَءَﻳْﺘُﻢْ ﺇِﻥْ ﺃَﺻْﺒَﺢَ ﻣَﺎٓﺅُﻛُﻢْ ﻏَﻮْﺭًا ﻓَﻤَﻦ ﻳَﺄْﺗِﻴﻜُﻢ ﺑِﻤَﺎٓءٍ ﻣَّﻌِﻴﻦٍۭ

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?(ഇല്ല ആരുമില്ല) (ഖു൪ആന്‍:67/30)

രണ്ടാമതായി, നമ്മുടെ കിണറിൽ വെള്ളം വറ്റാത്തതും അയൽവാസികളുടെ കിണറിൽ വെള്ളം വറ്റിയതും നമ്മുടെ കഴിവ് കൊണ്ടോ മറ്റോ അല്ല.

മൂന്നാമതായി, ആവശ്യക്കാര്‍ക്ക് വെള്ളം നല്‍കുന്നത് ശ്രേഷ്ഠമായ ദാനധര്‍മ്മമാകുന്നു.

عَنِ ابْنِ عَبَّاسٍ، أَظُنُّهُ رَفَعَهُ، شَكَّ لَيْثٌ، قَالَ‏:‏ فِي ابْنِ آدَمَ سِتُّونَ وَثَلاَثُمِئَةِ سُلاَمَى، أَوْ عَظْمٍ، أَوْ مَفْصِلٍ، عَلَى كُلِّ وَاحِدٍ فِي كُلِّ يَوْمٍ صَدَقَةٌ، كُلُّ كَلِمَةٍ طَيْبَةٍ صَدَقَةٌ، وَعَوْنُ الرَّجُلِ أَخَاهُ صَدَقَةٌ، وَالشَّرْبَةُ مِنَ الْمَاءِ يَسْقِيهَا صَدَقَةٌ، وَإِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദം സന്ധതികളുടെ 360 സന്ധികൾക്കും വേണ്ടി എല്ലാ ദിവസത്തിലും സ്വദഖ നിർവഹിക്കേണ്ടതുണ്ട്. എല്ലാ നല്ല വാക്കുകളും സ്വദഖയാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്നത് സ്വദഖയാണ്. കുടി വെള്ളം നല്‍കുന്നത് സ്വദഖയാണ്. വഴിയിലെ ഉപദ്രവം നീക്കുന്നതും ധർമ്മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)

عَنْ جَابِرٍ قَالَ‏:‏ قَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ كُلُّ مَعْرُوفٍ صَدَقَةٌ، إِنَّ مِنَ الْمَعْرُوفِ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ، وَأَنْ تُفْرِغَ مِنْ دَلْوِكَ فِي إِنَاءِ أَخِيكَ‏.‏

ജാബിര്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ സല്‍പ്രവ൪ത്തനങ്ങളും സ്വദഖയാണ്. നീ നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ അഭിമുഖീകരിക്കുന്നതും നിന്റെ വെള്ളപാത്രത്തതില്‍ നിന്നും നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതും സല്‍പ്രവ൪ത്തനങ്ങളാണ് (അഥവാ സ്വദഖയാണ്)(അദബുല്‍ മുഫ്രദ്:1/304 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ سَعْدِ بْنِ عُبَادَةَ قَالَ : مَرَّ بِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقُلْتُ : يَا رَسُولَ اللَّهِ ، دُلَّنِي عَلَى صَدَقَةٍ ؟ قَالَ : اسْقِ الْمَاءَ

സഅ്ദ് ബ്നു ഉബാദത്ത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്റെ അടുത്തു കൂടി നടന്നുപോയി. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്വദഖയെ കുറിച്ച് പറഞ്ഞു തന്നാലും. നബി ﷺ പറഞ്ഞു: (നീ) വെള്ളം കുടിപ്പിക്കുക. (മുസ്നദ് അഹ്മദ്:21421)

മരണപ്പെട്ടുപോയവരുടെ പേരില്‍ ജലവിതരണ പദ്ധതിയുണ്ടാകുന്നത് പോലും പുണ്യമുള്ള കാര്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ يَا رَسُولَ اللَّهِ إِنَّ أُمَّ سَعْدٍ مَاتَتْ فَأَىُّ الصَّدَقَةِ أَفْضَلُ قَالَ ‏ “‏ الْمَاءُ ‏”‏ ‏.‏ قَالَ فَحَفَرَ بِئْرًا وَقَالَ هَذِهِ لأُمِّ سَعْدٍ ‏.‏

സഅ്ദ് ബ്നു ഉബാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഉമ്മു സഅ്ദ് മരണപ്പെട്ടിരിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ സ്വദഖ എന്താകുന്നു? നബി ﷺ പറഞ്ഞു: ‘വെള്ളം.’ അപ്പോള്‍ അദ്ദേഹം കിണര്‍ കുഴിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് ഉമ്മുസഅ്ദിനുള്ളതാകുന്നു. (അബുദാവൂദ്:1681).

നാലാമതായി, മിണ്ടാപ്രാണികള്‍ക്ക് വെള്ളം കൊടുക്കുന്നത് പോലും  പുണ്യമുള്ളതുമാണ്. ഈ പ്രവൃത്തി ചെയ്ത വ്യക്തിക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയും സ്വര്‍ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ‏”‏ فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ‏”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ?

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ أَنَّ رَجُلاً رَأَى كَلْبًا يَأْكُلُ الثَّرَى مِنَ الْعَطَشِ، فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ، فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ്‌ തിന്നുന്നത്‌ ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്‍റെ ഷൂ എടുത്തു വെള്ളം കോരിയിട്ട്‌ ആ നായക്ക്‌ ദാഹം മാറുന്നതവരെ കടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട്‌ നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുാരി:173)

അഞ്ചാമതായി, സ്ഥിരമായി കുടിവെള്ളം ലഭിക്കുന്ന ഒരു സംരഭത്തിന് തുടക്കം കുറിച്ചാൽ (ഉദാ:പൊതുകിണര്‍), ആ വ്യക്തി മരണപ്പെട്ടാലും അതിൽ നിന്നും ആരൊക്കെ വെള്ളം ഉപയോഗിക്കുന്നുവോ ആ നൻമയുടെ ഓഹരി (പ്രതിഫലം) അതിന് കാരണക്കാരനായ വ്യക്തിക്ക് ലഭിക്കും, അയാൾ മരണപ്പെട്ടാലും. പരലോകത്തും അയാൾക്ക് അതിന് പ്രതിഫലം ലഭിക്കും.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْمًا عَلَّمَهُ وَنَشَرَهُ وَوَلَدًا صَالِحًا تَرَكَهُ وَمُصْحَفًا وَرَّثَهُ أَوْ مَسْجِدًا بَنَاهُ أَوْ بَيْتًا لاِبْنِ السَّبِيلِ بَنَاهُ أَوْ نَهْرًا أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ يَلْحَقُهُ مِنْ بَعْدِ مَوْتِهِ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളില്‍ പെട്ടതാണ് താന്‍ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, താന്‍ (ദുന്‍യാവില്‍) ഉപേക്ഷിച്ച സ്വാലിഹായ സന്താനം, അല്ലെങ്കില്‍ അനന്തരമാക്കിയ മുസ്ഹഫ്, അല്ലെങ്കില്‍ നി൪മ്മിച്ച പള്ളി, അല്ലെങ്കില്‍ താന്‍ വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്, അല്ലെങ്കില്‍ ഒഴുക്കിയ പുഴ, അല്ലെങ്കില്‍ തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താന്‍ നല്‍കിയ സ്വദഖ എന്നിവയെല്ലാം. ഇവ അവന്റെ മരണശേഷവും അവന്റെയടുത്ത് വന്നുചേരുന്നതാണ്. (ഇബ്നുമാജ:242 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ حَفَرَ مَاءً لَمْ يَشْرَبْ مِنْهُ كَبِدٌ حَرِيٌّ مِنْ جِنٍّ وَلَا إِنْسٍ وَلَا طَائِرٍ إِلَّا آجَرَهُ اللَّهُ يَوْمَ الْقِيَامَةِ

ജാബിര്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു കിണര്‍ കുഴിക്കുകയും അതില്‍നിന്ന് ജീവനുള്ള സൃഷ്ടികളായ ജിന്നോ മനുഷ്യനോ പക്ഷികളോ കുടിക്കുകയും ചെയ്താല്‍ അന്ത്യനാളിൽ അല്ലാഹു അയാള്‍ക്ക് പ്രതിഫലം നല്‍കും. (صحيح الترغيب والترهيب 963 ، صحيح ابن خزيمة 1292)

ആറാമതായി, കുടിവെള്ളം തടഞ്ഞുവെക്കുന്നത് പാപമാണ്. അത് പരലോക ശിക്ഷക്ക് കാരണമാകും.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلاَ يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ كَانَ لَهُ فَضْلُ مَاءٍ بِالطَّرِيقِ، فَمَنَعَهُ مِنِ ابْنِ السَّبِيلِ، وَرَجُلٌ بَايَعَ إِمَامًا لاَ يُبَايِعُهُ إِلاَّ لِدُنْيَا، فَإِنْ أَعْطَاهُ مِنْهَا رَضِيَ، وَإِنْ لَمْ يُعْطِهِ مِنْهَا سَخِطَ، وَرَجُلٌ أَقَامَ سِلْعَتَهُ بَعْدَ الْعَصْرِ، فَقَالَ وَاللَّهِ الَّذِي لاَ إِلَهَ غَيْرُهُ لَقَدْ أَعْطَيْتُ بِهَا كَذَا وَكَذَا، فَصَدَّقَهُ رَجُلٌ‏.‏ ثُمَّ قَرَأَ هَذِهِ الآيَةَ ‏{‏إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً‏}‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ (പരിഗണനാപൂര്‍വം) നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. (1) വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. (2) ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍. ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും, ഇല്ലെങ്കിലോ വെറുപ്പും. (3) തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം, ഞാന്‍‌ ഈ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു പറഞ്ഞു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ﷺ ഇപ്രകാരം ഓതി :നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍. (ബുഖാരി:2358)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ، وَلاَ يَنْظُرُ إِلَيْهِمْ رَجُلٌ حَلَفَ عَلَى سِلْعَةٍ لَقَدْ أَعْطَى بِهَا أَكْثَرَ مِمَّا أَعْطَى وَهْوَ كَاذِبٌ، وَرَجُلٌ حَلَفَ عَلَى يَمِينٍ كَاذِبَةٍ بَعْدَ الْعَصْرِ لِيَقْتَطِعَ بِهَا مَالَ رَجُلٍ مُسْلِمٍ، وَرَجُلٌ مَنَعَ فَضْلَ مَاءٍ، فَيَقُولُ اللَّهُ الْيَوْمَ أَمْنَعُكَ فَضْلِي، كَمَا مَنَعْتَ فَضْلَ مَا لَمْ تَعْمَلْ يَدَاكَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കൂട്ടം ആളുകളോട് അല്ലാഹു അന്ത്യനാളിൽ സംസാരിക്കുകയോ അവരുടെ നേരെ നോക്കുകയോ ഇല്ല. അതിലൊരാൾ, തന്റെ ചരക്കിന് താൻ നൽകിയതിനെക്കാൾ കൂടുതൽ നൽകിയിട്ടുണ്ടെന്ന് ശപഥം ചെയ്യുന്നവൻ; അവൻ പറയുന്നത് നുണയാണ്. മറ്റൊരാൾ അസ്വർ നമസ്‌കാരാനന്തരം, മുസ്‌ലിമായ ഒരാളുടെ ധനം തട്ടിയെടുക്കാൻ കള്ളസത്യം ചെയ്യുന്നവനാണ്. വേറൊരാൾ, തന്റെ മിച്ചമുള്ള വെള്ളം നൽകാതെ തടഞ്ഞുവെക്കുന്നവനാണ്. അല്ലാഹു അവനോട് പറയും: നിന്റെ കൈകൊണ്ട് നീ അദ്ധ്വാനിക്കാതെ ലഭിച്ച അനുഗ്രഹം നീ മറ്റുള്ളവർക്ക് നൽകാതെ തടഞ്ഞുവെച്ചതുപോലെ ഇന്ന് എന്റെ ഔദാര്യം നിനക്കും ഞാൻ തടയുന്നു. (ബുഖാരി:2369)

ചുരുക്കത്തിൽ, “ജലം അമൂല്യമാണ് അത് പാഴാക്കരുത്” എന്ന മുദ്രാവാക്യം ഇങ്ങനെ പറയാൻ സത്യവിശ്വാസികൾക്ക് കഴിയണം: “ജലം അമൂല്യമാണ്, പാഴാക്കരുത്, അത് പങ്ക് വയ്ക്കുക“.

Leave a Reply

Your email address will not be published.

Similar Posts