രോഗികളെ സന്ദര്‍ശിക്കുവാൻ കല്പനയുണ്ട്
عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ قَالَ أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم بِسَبْعٍ بِعِيَادَةِ الْمَرِيضِ، وَاتِّبَاعِ الْجَنَائِزِ، وَتَشْمِيتِ الْعَاطِسِ، وَنَصْرِ الضَّعِيفِ، وَعَوْنِ الْمَظْلُومِ، وَإِفْشَاءِ السَّلاَمِ، وَإِبْرَارِ الْمُقْسِمِ،
ബറാഅ് ബ്നു ആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രോഗ സന്ദർശനം, ജനാസയെ അനുഗമിക്കൽ, തുമ്മിയവനെ തശ്മീത്ത് ചെയ്യൽ, ദുർബലനെ സഹായിക്കൽ, മർദ്ദിതനെ തുണയ്ക്കൽ, സലാം വ്യാപിപ്പിക്കൽ, സത്യം ചെയ്തത് നിറവേറ്റൽ എന്നീ കാര്യങ്ങൾ കൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് കൽപിച്ചു. (ബുഖാരി:6235)
عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَطْعِمُوا الْجَائِعَ، وَعُودُوا الْمَرِيضَ، وَفُكُّوا الْعَانِيَ.
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രോഗിയെ സന്ദർശിക്കുകയും വിശന്നവരെ ഊട്ടുകയും ബന്ധനസ്ഥനെ മോചിപ്പിക്കുകയും ചെയ്യുക. (ബുഖാരി: 5649)
രോഗസന്ദര്‍ശനം മുസ്ലിമിന്റെ കടമയാണ്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ رَدُّ السَّلاَمِ، وَعِيَادَةُ الْمَرِيضِ، وَاتِّبَاعُ الْجَنَائِزِ، وَإِجَابَةُ الدَّعْوَةِ، وَتَشْمِيتُ الْعَاطِسِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു. നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ,ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞ് കൊണ്ട് അനുമോദിക്കുക എന്നിവയാണവ. (ബുഖാരി: 23)
രോഗിയെ സന്ദര്‍ശിക്കുന്നവനുള്ള മഹത്വം
عَنْ أَبِي هُرَيْرَةَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി (മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഹിബ്ബാൻ , അൽബാനി ഹസനുൻ ലിഗയ്’രിഹി എന്ന് വിശേഷിപ്പിച്ചു)
عَنْ عَلِيٍّ، قَالَ مَا مِنْ رَجُلٍ يَعُودُ مَرِيضًا مُمْسِيًا إِلاَّ خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ وَمَنْ أَتَاهُ مُصْبِحًا خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُمْسِيَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരുമുസ്ലിം മറ്റൊരു മുസ്ലിമിനെ വൈകുന്നേര പ്രഭാത സമയത്ത് രോഗ സന്ദ൪ശനം നടത്തിയാല്‍ പ്രഭാതo വരെ എഴുപതിനായിരം മലക്കുകൾ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്. പ്രഭാത സമയത്താണ് ഒരാള്‍ മുസ്ലിമിനെ രോഗ സന്ദ൪ശനം നടത്തുന്നതെങ്കില്‍, എഴുപതിനായിരം മലക്കുകൾ വൈകുന്നേരo വരെ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്. (അബൂദാവൂദ്:3098)
عَنْ ثَوْبَانَ، مَوْلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ ” .
ഥൗബാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താന്‍ മടങ്ങുന്നതുവരെ അയാള്‍ സ്വര്‍ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു. (മുസ്‌ലിം: 2568).
രോഗസന്ദര്‍ശനം നടത്താതിരുന്നാൽ
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ: يَا ابْنَ آدَمَ، مَرِضْتُ فَلَمْ تَعُدْنِي قَالَ: يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ: أَمَا عَلِمْتَ أَنَّ عَبْدِي فُلَانًا مَرِضَ فَلَمْ تَعُدْهُ؟ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ. يَا ابْنَ آدَمَ: اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي، قَالَ: يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ: أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلَانٌ فَلَمْ تُطْعِمْهُ؟ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي. يَا ابْنَ آدَمَ: اسْتَسْقَيْتُكَ فَلَمْ تَسْقِنِي، قَالَ: يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ اسْتَسْقَاكَ عَبْدِي فُلَانٌ فَلَمْ تَسْقِهِ، أَمَا إِنَّكَ لَوْ سَقَيْتَهُ لَوَجَدْتَ ذَلِكَ عِنْدِي”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും: ആദമിന്റെ പുത്രാ ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിച്ചില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുന്നത് നീ പ്രപഞ്ചനാഥനല്ലെ? അവൻ ചോദിക്കും: നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ രോഗിയായത്? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ അവന്റെയടുക്കൽ കാണാമായിരുന്നു വെന്ന് നിനക്കറിയാമായിരുന്നില്ലെ?
ആദമിന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപെട്ടു പക്ഷെ നീയെനിക്ക് ഭക്ഷണം നൽകിയില്ല. അവൻ. പറയും. നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം നൽകുന്നത്, നീ പ്രപഞ്ചനാഥല്ലെ? അവൻ ചോദിക്കും. നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത്? പക്ഷെ നീ അവനെ ഭക്ഷിപ്പിച്ചില്ല. നിനക്കറി യാമായിരുന്നില്ലെ നീ അവനെ ഭക്ഷണമുട്ടിയിരുന്നുവെങ്കിൽ അത് എന്റെ പക്കൽ നിനക്ക് കാണാമായിരുന്നുവെന്ന്.
ആദമിന്റെ പുത്രാ, ഞാൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീയെനിക്ക് പാനജലം നൽകിയില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിനക്ക് പാനജലം നൽകുന്നത്. നീ പ്രപഞ്ചനാഥനല്ലെ അവൻ പറയും. എന്റെ ഇന്ന ദാസൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീ അവന് പാനജലം നൽകിയില്ല. എന്നാൽ നീ അവന് പാന ജലം നൽകിയിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു. (മുസ്‌ലിം:2569)
രോഗികളെ സന്ദര്‍ശിക്കുമ്പോൾ സാന്ത്വനമേകുക
عَنْ أَنَسٍ رضي الله عنه، أَنَّ النَّبِيَّ ﷺ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ، فَقَالَ : كَيْفَ تَجِدُكَ ؟ قَالَ : وَاللَّهِ يَا رَسُولَ اللَّهِ إِنِّي أَرْجُو اللَّهَ، وَإِنِّي أَخَافُ ذُنُوبِي. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلَّا أَعْطَاهُ اللَّهُ مَا يَرْجُو، وَآمَنَهُ مِمَّا يَخَافُ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കൽ പ്രവേശിച്ചു. നബി ﷺ ചോദിച്ചു താങ്കൾക്ക് എങ്ങനെയുണ്ട് ? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്. എൻ്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: ഒരു അടിമയുടെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും (ഭയവും പ്രതീക്ഷയും) ഒന്നിച്ചു വന്നാൽ അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകുകയും അയാൾ ഭയപ്പെടുന്നതിൽ നിന്ന് അയാൾക്ക് അല്ലാഹു നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല. (തിർമിദി: 983)
രോഗിയെ സന്തോഷിപ്പിക്കുക
عَنْ أُمِّ الْعَلاَءِ، قَالَتْ عَادَنِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا مَرِيضَةٌ فَقَالَ : أَبْشِرِي يَا أُمَّ الْعَلاَءِ فَإِنَّ مَرَضَ الْمُسْلِمِ يُذْهِبُ اللَّهُ بِهِ خَطَايَاهُ كَمَا تُذْهِبُ النَّارُ خَبَثَ الذَّهَبِ وَالْفِضَّةِ .
ഉമ്മുഅലാഅ് رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: അവ൪ പറഞ്ഞു: ഞാന്‍ രോഗിയായിരിക്കെ നബി ﷺ എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഉമ്മുഅലാഅ് സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്ക് തീ പോക്കുന്നതുപോലെ ഒരു മുസ്ലിമിന്റെ രോഗം മൂലം അല്ലാഹു അവന്റെ പാപങ്ങള്‍ പോക്കികളയും. (അബൂദാവൂദ്:3092- അല്‍ബാനി സ്വഹീഹെന്ന് എന്ന് വിശേഷിപ്പിച്ചു)
രോഗിയുടെ സമീപം നല്ലതുമാത്രം പറയുക
عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ
ഉമ്മുസലമ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും………. (മുസ്ലിം)
രോഗിയെ സന്ദർശിക്കുമ്പോഴുള്ള പ്രാർത്ഥനകൾ
(ഒന്ന്)
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
ലാ ബഅ്‌സ ത്വഹൂറുൻ ഇൻശാഅല്ലാഹ്
സാരമില്ല, സുഖമായിക്കൊള്ളും ഇൻശാഅല്ലാഹ്. (ബുഖാരി: 5656)
(രണ്ട്)
اللهم رَبَّ النَّاسِ أَذْهِبِ الْبَأْسَ، اشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا
അല്ലാഹുമ്മ റബ്ബന്നാസ്, അദ്‌ഹിബിൽ ബഅ്‌സ, ഇശ്‌ഫി അൻതശ്ശാഫീ, ലാ ശിഫാഅ ഇല്ലാ ശിഫാഉക, ശിഫാഅൻ ലാ യുഗാദിറു സഖമൻ
മനുഷ്യരുടെ റബ്ബേ, വിഷമങ്ങൾ അകറ്റി ഇദ്ദേഹത്തിന് ശമനം നൽകേണമേ. നീയാണല്ലോ ശമനം നൽകുന്നവൻ. നിന്റെ ശമനമല്ലാതെ യാതൊരു ശമനവും പ്രതീക്ഷിക്കാനില്ല. യാതൊരു രോഗവും ബാക്കിയാകാത്തവിധം നീ ഇദ്ദേഹത്തിന് ശമനം മൽകേണമേ. (ബുഖാരി: 5742)
(മൂന്ന്)
أَسْأَلُ اللهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
അസ്‌അലുല്ലാഹൽ അള്വീം റബ്ബൽ അർശിൽ അള്വീം അൻ യശ്‌ഫിയക
അതിഗാംഭീര്യമുള്ള ‘അർശി’ന്റെ റബ്ബും, മഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കൾക്ക് രോഗശമനം വരുത്തുവാൻ ഞാൻ തേടുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَنْ عَادَ مَرِيضًا لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ إِلاَّ عَافَاهُ اللَّهُ مِنْ ذَلِكَ الْمَرَضِ.
നബി ﷺ പറഞ്ഞു: “ഇങ്ങനെ (മുകളിലെ പോലെ) പ്രാർത്ഥിച്ചാൽ, ആ രോഗിയുടെ (മരണ) സമയമായിട്ടില്ലെങ്കിൽ അല്ലാഹു ആ രോഗത്തിന് ശമനം നൽകാതിരിക്കില്ല. (അബൂദാവൂദ്: 3106)
അമുസ്ലിംകളെ രോഗസന്ദര്‍ശനം നടത്താം
عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ غُلاَمٌ يَهُودِيٌّ يَخْدُمُ النَّبِيَّ صلى الله عليه وسلم فَمَرِضَ، فَأَتَاهُ النَّبِيُّ صلى الله عليه وسلم يَعُودُهُ، فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ ” أَسْلِمْ ”. فَنَظَرَ إِلَى أَبِيهِ وَهْوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ صلى الله عليه وسلم. فَأَسْلَمَ، فَخَرَجَ النَّبِيُّ صلى الله عليه وسلم وَهْوَ يَقُولُ ” الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنَ النَّارِ ”.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: യഹൂദിയായ ഒരു കുട്ടി നബി ﷺ ക്ക് പരിചാരകനായുണ്ടായിരുന്നു. അവൻ രോഗബാധിതനായപ്പോൾ നബി ﷺ അവനെ സന്ദർശിക്കാൻ ചെന്നു. നബി ﷺ അവന്റെ തലക്ക് സമീപം ഇരുന്നിട്ട് അവനോട് പറഞ്ഞു: നീ ഇസ്‌ലാം സ്വീകരിക്കുക. തദവസരം തന്റെ സമീപമുണ്ടായിരുന്ന പിതാവിനെ അവനൊന്ന് നോക്കിയപ്പോൾ പിതാവ് പറഞ്ഞു: നീ അബുൽ ഖാസിമിനെ (നബി ﷺ) അനുസരിച്ചു കൊള്ളുക. അങ്ങനെ അവൻ ഇസ്‌ലാം സ്വീകരിച്ചു. നബി ﷺ അവിടെ നിന്ന് പുറത്തിറങ്ങി ഇപ്രകാരം പറഞ്ഞു: അവനെ നരകത്തിൽ നിന്ന് രക്ഷിച്ച് അല്ലാഹുവിന് സർവ്വസ്തുതിയും. (ബുഖാരി: 1356)
രോഗം കൊണ്ട് പരീക്ഷിക്കപ്പെടുന്നവനെ കണ്ടാൽ
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ رَأَى مُبْتَلًى فَقَالَ الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً لَمْ يُصِبْهُ ذَلِكَ الْبَلاَءُ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (രോഗം കൊണ്ടോ മറ്റോ) പരീക്ഷിക്കപ്പെട്ട ഒരാളെ അരെങ്കിലും കണ്ടാൽ അയാൾ ഇപ്രകാരം ചൊല്ലുകയും ചെയ്താൽ അല്ലാഹു അയാൾക്ക് (അത് കണ്ടയാൾക്ക്) ആ വിപത്തിൽനിന്ന് സംരക്ഷണം നൽകാതിരിക്കില്ല. ആ ബാധിച്ചവൻ കേൾക്കാതെ, തന്റെ മനസ്സുകൊണ്ട് ആ വിപത്തിൽനിന്ന് അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യട്ടെ.
الْحَمْدُ لِلهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ، وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا
അൽഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്‌തലാക ബിഹി വഫള്ള്വലനീ അലാ കസീറിൻ മിമ്മൻ ഖലഖ തഫ്‌ള്വീലാ
നിന്നെ ബാധിച്ചത് പോലുള്ള വിപത്തിൽ നിന്ന് എനിക്ക് സൗഖ്യവും രക്ഷയും നൽകുകയും; സൃഷ്‌ടികളിൽ പല ആളുകളെക്കാളും എന്നെ ഉത്‌കൃഷ്‌ടനാക്കുകയും ചെയ്‌ത അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും. (തിർമിദി: 3431)
നബി ﷺ യുടെ രോഗ സന്ദര്‍ശനം
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّهُ قَالَ كُنَّا جُلُوسًا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ جَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَيْهِ ثُمَّ أَدْبَرَ الأَنْصَارِيُّ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” يَا أَخَا الأَنْصَارِ كَيْفَ أَخِي سَعْدُ بْنُ عُبَادَةَ ” . فَقَالَ صَالِحٌ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ يَعُودُهُ مِنْكُمْ ” . فَقَامَ وَقُمْنَا مَعَهُ وَنَحْنُ بِضْعَةَ عَشَرَ مَا عَلَيْنَا نِعَالٌ وَلاَ خِفَافٌ وَلاَ قَلاَنِسُ وَلاَ قُمُصٌ نَمْشِي فِي تِلْكَ السِّبَاخِ حَتَّى جِئْنَاهُ فَاسْتَأْخَرَ قَوْمُهُ مِنْ حَوْلِهِ حَتَّى دَنَا رَسُولُ اللَّهِ صلى الله عليه وسلم وَأَصْحَابُهُ الَّذِينَ مَعَ
അബ്ദുല്ലാഹിബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ അൻസ്വാരിയായ ഒരു സഹാബി അദ്ദേഹത്തിന്റെ അടുക്കൽ വന്ന് സലാം പറഞ്ഞു. പിന്നീട് ആ അൻസ്വാരി തിരിഞ്ഞ് നടന്നു. അപ്പോൾ നബിﷺ അദ്ദേഹത്തോട് ചോദിച്ചു: ‘അൻസാരിയായ സഹോദരാ, എന്റെ സഹോദരൻ സഅ്ദുബ്‌നു ഉബാദയുടെ അവസ്ഥയെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘സുഖമായിരിക്കുന്നു.’ അപ്പോൾ നബിﷺ (കൂടെയുണ്ടായിരുന്ന സഹാബികളോടായി) ചോദിച്ചു: ‘നിങ്ങളിൽ ആരാണ് അദ്ദേഹത്തെ സന്ദർശിക്കാൻ തയ്യാറുള്ളത്?’ ഇത് പറഞ്ഞുകൊണ്ട് അവിടുന്ന് എഴുന്നേറ്റു. ഞങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു. ഞങ്ങൾ പത്ത് പേരിലധികം ഉണ്ടായിരുന്നു. ഞങ്ങളുടെ കാലിൽ ചെരുപ്പോ കാലുറയോ ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് തൊപ്പിയോ ഖമീസോ ഉണ്ടായിരുന്നില്ല. ഞങ്ങൾ ആ ചരൽമണ്ണിലൂടെ നടന്ന് സഅ്ദിന്റെ അടുക്കലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ ചുറ്റും ഉണ്ടായിരുന്ന ആളുകൾ പുറകോട്ട് മാറുകയും നബിﷺയും തങ്ങളോടൊപ്പമുള്ള സ്വഹാബികളും അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. (മുസ്‌ലിം:925)