സത്യസന്ധത തെളിയിക്കപ്പെട്ട സംഭവം
عَنْ عَائِشَةَ، أَنَّ وَلِيدَةً، كَانَتْ سَوْدَاءَ لِحَىٍّ مِنَ الْعَرَبِ، فَأَعْتَقُوهَا، فَكَانَتْ مَعَهُمْ قَالَتْ فَخَرَجَتْ صَبِيَّةٌ لَهُمْ عَلَيْهَا وِشَاحٌ أَحْمَرُ مِنْ سُيُورٍ قَالَتْ فَوَضَعَتْهُ أَوْ وَقَعَ مِنْهَا، فَمَرَّتْ بِهِ حُدَيَّاةٌ وَهْوَ مُلْقًى، فَحَسِبَتْهُ لَحْمًا فَخَطَفَتْهُ قَالَتْ فَالْتَمَسُوهُ فَلَمْ يَجِدُوهُ قَالَتْ فَاتَّهَمُونِي بِهِ قَالَتْ فَطَفِقُوا يُفَتِّشُونَ حَتَّى فَتَّشُوا قُبُلَهَا قَالَتْ وَاللَّهِ إِنِّي لَقَائِمَةٌ مَعَهُمْ، إِذْ مَرَّتِ الْحُدَيَّاةُ فَأَلْقَتْهُ قَالَتْ فَوَقَعَ بَيْنَهُمْ قَالَتْ فَقُلْتُ هَذَا الَّذِي اتَّهَمْتُمُونِي بِهِ ـ زَعَمْتُمْ ـ وَأَنَا مِنْهُ بَرِيئَةٌ، وَهُوَ ذَا هُوَ قَالَتْ فَجَاءَتْ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَأَسْلَمَتْ. قَالَتْ عَائِشَةُ فَكَانَ لَهَا خِبَاءٌ فِي الْمَسْجِدِ أَوْ حِفْشٌ قَالَتْ فَكَانَتْ تَأْتِينِي فَتَحَدَّثُ عِنْدِي قَالَتْ فَلاَ تَجْلِسُ عِنْدِي مَجْلِسًا إِلاَّ قَالَتْ وَيَوْمَ الْوِشَاحِ مِنْ أَعَاجِيبِ رَبِّنَا أَلاَ إِنَّهُ مِنْ بَلْدَةِ الْكُفْرِ أَنْجَانِي قَالَتْ عَائِشَةُ فَقُلْتُ لَهَا مَا شَأْنُكِ لاَ تَقْعُدِينَ مَعِي مَقْعَدًا إِلاَّ قُلْتِ هَذَا قَالَتْ فَحَدَّثَتْنِي بِهَذَا الْحَدِيثِ.
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം : ഒരു അറബികുടുംബത്തിൻ്റെ പക്കൽ കറുത്ത ഒരു അടിമ സ്ത്രീയുണ്ടായിരുന്നു. അവർ അവളെ സ്വതന്ത്രയാക്കി. എന്നിട്ടും അവൾ അവരുടെ കൂടെതന്നെ ജീവിച്ചു. അവൾ പറയുന്നു: ഒരിക്കൽ അവരിലെ ഒരു പെൺകുട്ടി പുറത്തുപോയി. അവൾ രത്നക്കല്ല് പതിച്ച ഒരു ചുവന്ന ആഭരണം ധരിച്ചിരുന്നു. കുട്ടിയുടെ പക്കൽ നിന്നും അത് താഴെ വീണു. അപ്പോൾ അതുവഴി ഒരു പരുന്ത് വന്നു, മാംസമാണെന്നു കരുതി അത് റാഞ്ചിയെടുത്തു. അവൾ പറയുന്നു: (വീട്ടുകാർ) അത് തിരയാൻ തുടങ്ങി, എന്നെ തെറ്റിദ്ധരിച്ച് എന്റെ ഗുഹ്യഭാഗം വരെ അവർ പരിശോധിച്ചു. അവൾ പറയുന്നു. അല്ലാഹുവാണെ സത്യം! ഞാൻ അവരുടെ കൂടെ നിൽക്കവെ ആ പരുന്ത് (പറന്നു) വന്ന് അത് താഴേക്കിട്ടു. അവൾ പറയുന്നു: അതവർക്കിടയിൽ തന്നെ വന്നു വീണു. അവൾ പറയുന്നു: ഞാൻ പറഞ്ഞു: ഇതാണ് നിങ്ങൾ എന്നെക്കുറിച്ച് തെറ്റിദ്ധരിച്ചത്, നിങ്ങൾ ഉന്നയിച്ചത് ഞാനാണ് അതെടുത്തതെന്നാണല്ലോ. ഞാൻ നിരപരാധിയാണ്, ഇതാ അത് (ആ ആഭരണം). അവൾ പറയുന്നു: അങ്ങിനെ അവൾ അല്ലാഹുവിൻ്റെ റസൂലിൻ്റെ അടുത്തേക്കു വന്നു. എന്നിട്ട് അവൾ ഇസ്‌ലാം സ്വീകരിച്ചു.
ആയിശാ رضى الله عنها പറയുകയാണ്: അവൾക്ക് അവിടെ മസ്‌ജിദുന്നബവിയിൽ ഒരു ടെന്റോ ചെറുകുടിലോ ഉണ്ടായിരുന്നു. അവൾ എൻ്റെ അടുത്ത് വരികയും എന്നിട്ട് വർത്തമാനം പറയുകയും ചെയ്തിരുന്നു. അവൾ എൻറെ അടുത്ത് വരുമ്പോഴൊക്കെ ഈ കവിത ചൊല്ലും
“ആഭരണം (നഷ്‌ടപ്പെട്ട) ദിനം നമ്മുടെ രക്ഷിതാവിൻ്റെ അത്ഭുതങ്ങളിൽപട്ടതാണ്. അറിയുക, അവിശ്വാസികളുടെ നാട്ടിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയത് അതാണ്.”
ആയിശാ رضى الله عنها പറയുന്നു: ഞാൻ അവളോട് ചോദിച്ചു., എന്താണ് നിന്റെ കാര്യം. നീ എന്റെ അടുത്ത് വന്നിരിക്കുമ്പോഴെല്ലാം ഇത് പാടുന്നുണ്ടല്ലോ. അപ്പോഴാണ് ഈ സംഭവം എന്നോടവൾ വിവരിച്ചത്. (ബുഖാരി:439)
ഒരു മുഅ്ജിസത്തും അതിന് സാക്ഷ്യം വഹിച്ചവളുടെ ഇസ്ലാം സ്വീകരണവും
عَنْ عِمْرَانَ، قَالَ كُنَّا فِي سَفَرٍ مَعَ النَّبِيِّ صلى الله عليه وسلم وَإِنَّا أَسْرَيْنَا، حَتَّى كُنَّا فِي آخِرِ اللَّيْلِ، وَقَعْنَا وَقْعَةً وَلاَ وَقْعَةَ أَحْلَى عِنْدَ الْمُسَافِرِ مِنْهَا، فَمَا أَيْقَظَنَا إِلاَّ حَرُّ الشَّمْسِ، وَكَانَ أَوَّلَ مَنِ اسْتَيْقَظَ فُلاَنٌ ثُمَّ فُلاَنٌ ثُمَّ فُلاَنٌ ـ يُسَمِّيهِمْ أَبُو رَجَاءٍ فَنَسِيَ عَوْفٌ ـ ثُمَّ عُمَرُ بْنُ الْخَطَّابِ الرَّابِعُ، وَكَانَ النَّبِيُّ صلى الله عليه وسلم إِذَا نَامَ لَمْ يُوقَظْ حَتَّى يَكُونَ هُوَ يَسْتَيْقِظُ، لأَنَّا لاَ نَدْرِي مَا يَحْدُثُ لَهُ فِي نَوْمِهِ، فَلَمَّا اسْتَيْقَظَ عُمَرُ، وَرَأَى مَا أَصَابَ النَّاسَ، وَكَانَ رَجُلاً جَلِيدًا، فَكَبَّرَ وَرَفَعَ صَوْتَهُ بِالتَّكْبِيرِ، فَمَا زَالَ يُكَبِّرُ وَيَرْفَعُ صَوْتَهُ بِالتَّكْبِيرِ حَتَّى اسْتَيْقَظَ لِصَوْتِهِ النَّبِيُّ صلى الله عليه وسلم فَلَمَّا اسْتَيْقَظَ شَكَوْا إِلَيْهِ الَّذِي أَصَابَهُمْ قَالَ ” لاَ ضَيْرَ ـ أَوْ لاَ يَضِيرُ ـ ارْتَحِلُوا ”. فَارْتَحَلَ فَسَارَ غَيْرَ بَعِيدٍ ثُمَّ نَزَلَ، فَدَعَا بِالْوَضُوءِ، فَتَوَضَّأَ وَنُودِيَ بِالصَّلاَةِ فَصَلَّى بِالنَّاسِ، فَلَمَّا انْفَتَلَ مِنْ صَلاَتِهِ إِذَا هُوَ بِرَجُلٍ مُعْتَزِلٍ لَمْ يُصَلِّ مَعَ الْقَوْمِ قَالَ ” مَا مَنَعَكَ يَا فُلاَنُ أَنْ تُصَلِّيَ مَعَ الْقَوْمِ ”. قَالَ أَصَابَتْنِي جَنَابَةٌ وَلاَ مَاءَ. قَالَ ” عَلَيْكَ بِالصَّعِيدِ، فَإِنَّهُ يَكْفِيكَ ”. ثُمَّ سَارَ النَّبِيُّ صلى الله عليه وسلم فَاشْتَكَى إِلَيْهِ النَّاسُ مِنَ الْعَطَشِ فَنَزَلَ، فَدَعَا فُلاَنًا ـ كَانَ يُسَمِّيهِ أَبُو رَجَاءٍ نَسِيَهُ عَوْفٌ ـ وَدَعَا عَلِيًّا فَقَالَ ” اذْهَبَا فَابْتَغِيَا الْمَاءَ ”. فَانْطَلَقَا فَتَلَقَّيَا امْرَأَةً بَيْنَ مَزَادَتَيْنِ ـ أَوْ سَطِيحَتَيْنِ ـ مِنْ مَاءٍ عَلَى بَعِيرٍ لَهَا، فَقَالاَ لَهَا أَيْنَ الْمَاءُ قَالَتْ عَهْدِي بِالْمَاءِ أَمْسِ هَذِهِ السَّاعَةَ، وَنَفَرُنَا خُلُوفًا. قَالاَ لَهَا انْطَلِقِي إِذًا. قَالَتْ إِلَى أَيْنَ قَالاَ إِلَى رَسُولِ اللَّهِ صلى الله عليه وسلم. قَالَتِ الَّذِي يُقَالُ لَهُ الصَّابِئُ قَالاَ هُوَ الَّذِي تَعْنِينَ فَانْطَلِقِي. فَجَاءَا بِهَا إِلَى النَّبِيِّ صلى الله عليه وسلم وَحَدَّثَاهُ الْحَدِيثَ قَالَ فَاسْتَنْزَلُوهَا عَنْ بَعِيرِهَا وَدَعَا النَّبِيُّ صلى الله عليه وسلم بِإِنَاءٍ، فَفَرَّغَ فِيهِ مِنْ أَفْوَاهِ الْمَزَادَتَيْنِ ـ أَوِ السَّطِيحَتَيْنِ ـ وَأَوْكَأَ أَفْوَاهَهُمَا، وَأَطْلَقَ الْعَزَالِيَ، وَنُودِيَ فِي النَّاسِ اسْقُوا وَاسْتَقُوا. فَسَقَى مَنْ شَاءَ، وَاسْتَقَى مَنْ شَاءَ، وَكَانَ آخِرَ ذَاكَ أَنْ أَعْطَى الَّذِي أَصَابَتْهُ الْجَنَابَةُ إِنَاءً مِنْ مَاءٍ قَالَ ” اذْهَبْ، فَأَفْرِغْهُ عَلَيْكَ ”. وَهْىَ قَائِمَةٌ تَنْظُرُ إِلَى مَا يُفْعَلُ بِمَائِهَا، وَايْمُ اللَّهِ لَقَدْ أُقْلِعَ عَنْهَا، وَإِنَّهُ لَيُخَيَّلُ إِلَيْنَا أَنَّهَا أَشَدُّ مِلأَةً مِنْهَا حِينَ ابْتَدَأَ فِيهَا، فَقَالَ النَّبِيُّ صلى الله عليه وسلم ” اجْمَعُوا لَهَا ”. فَجَمَعُوا لَهَا مِنْ بَيْنِ عَجْوَةٍ وَدَقِيقَةٍ وَسَوِيقَةٍ، حَتَّى جَمَعُوا لَهَا طَعَامًا، فَجَعَلُوهَا فِي ثَوْبٍ، وَحَمَلُوهَا عَلَى بَعِيرِهَا، وَوَضَعُوا الثَّوْبَ بَيْنَ يَدَيْهَا قَالَ لَهَا ” تَعْلَمِينَ مَا رَزِئْنَا مِنْ مَائِكِ شَيْئًا، وَلَكِنَّ اللَّهَ هُوَ الَّذِي أَسْقَانَا ”. فَأَتَتْ أَهْلَهَا، وَقَدِ احْتَبَسَتْ عَنْهُمْ قَالُوا مَا حَبَسَكِ يَا فُلاَنَةُ قَالَتِ الْعَجَبُ، لَقِيَنِي رَجُلاَنِ فَذَهَبَا بِي إِلَى هَذَا الَّذِي يُقَالُ لَهُ الصَّابِئُ، فَفَعَلَ كَذَا وَكَذَا، فَوَاللَّهِ إِنَّهُ لأَسْحَرُ النَّاسِ مِنْ بَيْنِ هَذِهِ وَهَذِهِ. وَقَالَتْ بِإِصْبَعَيْهَا الْوُسْطَى وَالسَّبَّابَةِ، فَرَفَعَتْهُمَا إِلَى السَّمَاءِ ـ تَعْنِي السَّمَاءَ وَالأَرْضَ ـ أَوْ إِنَّهُ لَرَسُولُ اللَّهِ حَقًّا، فَكَانَ الْمُسْلِمُونَ بَعْدَ ذَلِكَ يُغِيرُونَ عَلَى مَنْ حَوْلَهَا مِنَ الْمُشْرِكِينَ، وَلاَ يُصِيبُونَ الصِّرْمَ الَّذِي هِيَ مِنْهُ، فَقَالَتْ يَوْمًا لِقَوْمِهَا مَا أُرَى أَنَّ هَؤُلاَءِ الْقَوْمَ يَدَعُونَكُمْ عَمْدًا، فَهَلْ لَكُمْ فِي الإِسْلاَمِ فَأَطَاعُوهَا فَدَخَلُوا فِي الإِسْلاَمِ.
ഇംറാനു ബ്‌നു ഹുസൈൻ അൽഖുസാഈ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഞങ്ങൾ രാത്രിയിൽ അധികവും സഞ്ചരിച്ചു. രാത്രിയുടെ അന്ത്യയാമമായപ്പോൾ ഞങ്ങൾ ഉറങ്ങി. ഇതിനേക്കാളും മാധുര്യമേറിയ ഒരു ഉറക്കം ഒരു യാത്രക്കാരനുമുണ്ടായിട്ടില്ല. സൂര്യപ്രകാശം തട്ടിയപ്പോൾ ഞങ്ങൾ ഉണർന്നു. ആദ്യമായി ഉണർന്നത് ഇന്ന ആളും പിന്നെ ഇന്ന ആളും പിന്നെ ഇന്ന ആളും നാലാമതായിട്ട് ഉമറുബ്‌നുൽ ഖത്വാബ് رَضِيَ اللَّهُ عَنْهُ മായിരുന്നു. നബി ﷺ ഉറങ്ങിയാൽ സ്വയം ഉണരുകയല്ലാതെ മറ്റാരും ഉണർത്തുക പതിവില്ല. കാരണം ഉറക്കിൽ അദ്ദേഹത്തിനു എന്തു സംഭവിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയുകയില്ലല്ലോ.
ഉമർ رَضِيَ اللَّهُ عَنْهُ ഉണർന്നപ്പോൾ ജനങ്ങളെ ബാധിച്ച ഈ അവസ്ഥ കണ്ടു. അദ്ദേഹം ധീരനായിരുന്നു. അത്യുച്ചത്തിൽ അദ്ദേഹം തക്ബീർ മുഴക്കി. അദ്ദേഹം തക്ബീർ ഉറക്കെ ചൊല്ലിക്കൊണ്ടിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ ശബ്ദം കേട്ട് നബി ﷺ ഉണർന്നു. അദ്ദേഹം ഉണർന്നപ്പോൾ അവർക്ക് ബാധിച്ച പ്രയാസം നബി ﷺ യോട് പറഞ്ഞു. അവിടുന്നു പറഞ്ഞു: സാരമില്ല, യാത്രതുടരുവീൻ. അങ്ങനെ അവർ സഞ്ചരിച്ച് അധികമല്ലാത്ത ദൂരത്തെത്തിയപ്പോൾ അവിടെ ഇറങ്ങി. വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടുന്നു വുളൂ എടുത്തു. നമസ്കാരത്തിന് ബാങ്ക് വിളിച്ചു. എന്നിട്ട് ജനങ്ങളുമായി നമസ്‌കരിച്ചു. നമസ്കാരം അവസാനിച്ചുകഴിഞ്ഞപ്പോൾ അതാ ഒരാൾ ജനങ്ങളുടെ കൂടെ നമസ്‌കരിക്കാതെ മാറി നിൽക്കുന്നു. നബി ﷺ ചോദിച്ചു: അല്ലയോ മനുഷ്യാ, ജനങ്ങളുടെ കൂടെ നമസ്കരിക്കാതിരുന്നതെന്ത്? അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ അശുദ്ധി ഉണ്ടായിട്ടുണ്ട്. വെള്ളമില്ല. നബി ﷺ പറഞ്ഞു: നീ മണ്ണ് ഉപയോഗിക്കുക. നിനക്കത് മതി.
വീണ്ടും നബി ﷺ യാത്ര തുടർന്നു. അപ്പോൾ ആളുകൾ നബി ﷺ യോട് ദാഹിക്കുന്നുണ്ടെന്ന് ആവലാതിപ്പെട്ടു. ഉടൻ ഇറങ്ങി. അലി رَضِيَ اللَّهُ عَنْهُ വിനേയും മറ്റൊരാളെയും വിളിച്ച് അവിടുന്ന് പറഞ്ഞു: നിങ്ങൾ രണ്ടുപേരും പോയി വെള്ളം അന്വേഷിക്കുവീൻ. അങ്ങിനെ അവർ പോയി. അപ്പോൾ അവർ ഒരു സ്ത്രീയെ ഒട്ടകപ്പുറത്ത് രണ്ടു തോൽപാത്രം വെള്ളം വെച്ചതിൻ്റെ ഇടയിലായി ഇരിക്കുന്നത് കണ്ടു. അവർ അവളോട് ചോദിച്ചു. എവിടെയാണ് വെള്ളമുള്ളത്? അവൾ പറഞ്ഞു. ഇന്നലെ ഈ സമയത്ത് വെള്ളമുള്ളേടത്തായിരുന്നു. ഞങ്ങളുടെ കൂടെയുള്ള സംഘം വെള്ളം തേടി പിറകിലാണ്. അവർ അവളോട് പറഞ്ഞു. എന്നാൽ നീ വരൂ. അവൾ ചോദിച്ചു. എവിടേക്ക്? അവർ പറഞ്ഞു. അല്ലാഹുവിൻ്റെ റസുലിൻ്റെ അടുത്തേക്ക്. അവൾ ചോദിച്ചു: മതം മാറിയവനെന്ന് പറയപ്പെടുന്നവന്റെ അടുത്തേക്കോ? അവർ പറഞ്ഞു. അതെ, നീ ഉദ്ദേശിച്ച ആളുതന്നെയാണ് അത്. അതുകൊണ്ട് കൂടെ വരൂ. അങ്ങിനെ അവർ അവളെ നബി ﷺ യുടെ അടുത്തേക്ക് കൊണ്ടുവന്നു. സംഭവം നബി ﷺ ക്ക് വിവരിച്ചുകൊടുത്തു. നബി ﷺപറഞ്ഞു. അവളെ ഒട്ടകപ്പുറത്തുനിന്നും ഇറക്കൂ.
നബി ﷺ ഒരു പാത്രം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവളുടെ ആ രണ്ടുപാത്രത്തിന്റെ വായയിൽനിന്ന് (കൊണ്ടുവരപ്പെട്ട) പാത്രത്തിലേക്ക് ഒഴിച്ചു. എന്നിട്ട് അവയുടെ വായ മൂടിക്കെട്ടി എന്നിട്ട് അടിയിലെ വായ തുറന്നു. ജനങ്ങളോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: മൃഗങ്ങളെ കുടിപ്പിക്കുകയും നിങ്ങൾ കുടിക്കുകയും ചെയ്തുകൊള്ളുവീൻ. കുടിക്കാൻ ഉദ്ദേശിച്ചവർ കുടിച്ചു. കുടിപ്പിക്കാൻ ഉദ്ദേശിച്ചവർ കുടിപ്പിച്ചു. അവസാനം ആ വലിയ അശുദ്ധി ഉണ്ടായവനും കൊടുത്തു. അയാളോട് പറഞ്ഞു. നീ പോയി ഇത് നിൻ്റെ ശരീരത്തിലൊഴിക്കുക. ആ സ്ത്രീയാവട്ടെ, തൻ്റെ വെള്ളംകൊണ്ട് ചെയ്യുന്നതെല്ലാം നോക്കിനിൽക്കുകയാണ്. അല്ലാഹുവാണ സത്യം, അവളുടെ വെള്ളം അവളിൽ നിന്ന് (അവളുടെ നിയന്ത്രണത്തിൽ നിന്ന്) അവൻ മാറ്റി. ആ പാത്രത്തിൽനിന്ന് വെള്ളമെടുക്കാൻ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ കൂടുതൽ അതിൽ നിറഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്കുതോന്നി. നബി ﷺ പറഞ്ഞു: അവൾക്ക് വേണ്ടി നിങ്ങൾ എന്തെങ്കിലും ശേഖരിച്ചു കൊടുക്കുവീൻ. അങ്ങിനെ അവർ അജ്‌വ ഇനത്തിൽപെട്ട ഈത്തപ്പഴവും ധാന്യമാവും ഗോതമ്പുപൊടിയും അവൾക്കുവേണ്ടി ശേഖരിച്ചു. എന്നിട്ടത് ഒരു വസ്ത്രത്തിൽവെച്ച് കെട്ടി, അവളെ ഒട്ടകപ്പുറത്ത് കയറ്റി ആ വസ്ത്രക്കെട്ട് അവളുടെ മുമ്പിൽ വെച്ചുകൊടുത്തു.
നബി ﷺ അവളോട് പറഞ്ഞു: നിൻ്റെ വെള്ളത്തിൽനിന്ന് ഞങ്ങൾ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് നീ മനസ്സിലാക്കണം. അല്ലാഹുവാണ് ഞങ്ങളെ കുടിപ്പിച്ചത്. അങ്ങിനെ അവൾ അവളുടെ ആളുകളുടെ അടുത്തെത്തി. അവൾ അവരുടെ അടുത്തെത്താൻ കുറച്ചു വൈകിയിരുന്നു. അവർ ചോദിച്ചു; നിന്നെ ഇത്രയും വൈകിപ്പിച്ചതെന്താണ്? അവൾ പറഞ്ഞു. ആശ്ചര്യം! രണ്ടാളുകൾ എന്നെ കണ്ടുമുട്ടി. മതം മാറിയവനെന്ന് പറയപ്പെടുന്നവൻ്റെ അടുത്തേക്ക് എന്നെ കൊണ്ടു പോയി. അയാൾ ഇങ്ങിനെ ഇങ്ങിനെയൊക്കെ ചെയ്‌തു. അല്ലാഹുവാണ സത്യം! തീർച്ചയായും അയാൾ ഒന്നുകിൽ ഈ കാണുന്ന (ആകാശത്തിന്റെയും ഭൂമിയു ടെയും) ഇടക്കുള്ള ഏറ്റവും വലിയ ആഭിചാരക്കാരനാണ്.
അവൾ ഇങ്ങിനെ പറഞ്ഞത് നടുവിരലും ചൂണ്ടുവിരലും ആകാശഭൂമികളുടെ ഭാഗത്തേക്ക് ചുണ്ടിക്കൊണ്ടാണ്. അല്ലെങ്കിൽ, അദ്ദേഹം യഥാർത്ഥത്തിൽ അല്ലാഹുവിൻ്റെ റസൂൽതന്നെയാണ്. അതിനു ശേഷം ആ സ്ത്രീയുടെ ചുറ്റുമുള്ള ബഹുദൈവാരാധകരുമായി മുസ്‌ലിംകൾ യുദ്ധത്തിലേർപ്പെട്ടിരുന്നു. എന്നാൽ അവൾ താമസിക്കുന്ന സ്ഥലത്തെ വീടുകൾ ആക്രമിച്ചിരുന്നില്ല. അങ്ങിനെ ഒരു ദിവസം അവൾ തന്റെ ജനങ്ങളോട് പറഞ്ഞു: ഇവർ നിങ്ങളെ അക്രമിക്കാതിരിക്കുന്നത് മനഃപൂർവ്വമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ നിങ്ങൾക്ക് ഇസ്ലാം സ്വീകരിച്ചുകൂടേ? അങ്ങിനെ അവർ അവൾ പറഞ്ഞത് അനുസരിച്ചു. അവർ ഇസ്ലാമിൽ പ്രവേശിച്ചു. (ബുഖാരി:344)