قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَىْءٌ.
നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല വിഷയത്തിന് മാതൃക കാണിച്ചാൽ അവന് അതിന്റെ പ്രതിഫലവും അതിനെ തുടർന്ന് പ്രസ്തുത കർമ്മം അനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം ഉണ്ടായിരിക്കും. അതാകട്ടെ അവരുടെ പ്രതിഫലത്തെ ഒട്ടും കുറവു വരുത്തുന്നതുമല്ല. (മുസ്ലിം:1017)
ശൈഖ് മുഹമ്മദു ബ്നു സ്വാലിഹുൽ ഉഥൈമീൻ رحمه الله പറയുന്നു: അവഗണിക്കപ്പെട്ടിരുന്ന ഒരു സുന്നത്തിനെ ഒരാൾ ജീവിപ്പിക്കുക (പ്രവർത്തിച്ച് മാതൃക കാണിക്കുക) എന്നതാണ് ഇവിടെ سَنَّ (സന്ന) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതല്ലാതെ അവന്റെ വകയായി ഒരു നൂതനാചാരം നിർമ്മിച്ചുണ്ടാക്കലല്ല.’ (ഫതാവാ ഇബ്നു ഉഥൈമീൻ)
നിശ്ചയം സുന്നത്ത് പൂർണ്ണമായും നഷ്ടപ്പെട്ട ശേഷമാണ് അത് പ്രവർത്തിക്കുന്നതെങ്കിൽ കർമ്മത്തിന്റെ ശ്രേഷ്ഠതയും സുന്നത്ത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൻറെയും മഹത്വം ശക്തമായിത്തീരുന്നു. (മനാസികുൽ ഹജ്ജ് വൽ ഉംറ – ഇബ്നു ഉഥൈമീൻ)
ജനങ്ങളിൽ ധാരാളം ആളുകൾ മനപ്പൂര്‍വ്വമോ അശ്രദ്ധമായോ അറിവില്ലായ്മ മൂലമോ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തിട്ടുള്ള ഏതാനും സുന്നത്തുകളെ കുറിച്ച് സൂചിപ്പിക്കുന്നു.
വുളൂഅ് ചെയ്യുമ്പോൾ മൂക്കില്‍ വെള്ളം കയറ്റി ചീറ്റല്‍
ഇന്ന് ധാരാളം ആളുകളിൽ കണ്ടുവരുന്നത്, വുളൂഅ് ചെയ്യുമ്പോൾ കൈയിൽ വെള്ളമെടുത്ത് വായയിൽ ഒഴിക്കുകയും രണ്ട് വിരൽ മൂക്കിൽ കയറ്റുകയും കൊപ്ലിക്കുകയും ചെയ്യുന്നതാണ്. എന്നാൽ മൂക്കില്‍ വെള്ളം കയറ്റി ചീറ്റല്‍ സുന്നത്താകുന്നു.
عَنْ لَقِيطِ بْنِ صَبِرَةَ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي عَنِ الْوُضُوءِ . قَالَ : أَسْبِغِ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِي الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا
ലഖീത്വ് ബ്നു സ്വബീറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ….. ഞാൻ ചോദിച്ചു: പ്രവാചകരേ, എനിക്ക് വുളൂഇനെ സംബന്ധിച്ച് പറഞ്ഞ് തരിക. നബി ﷺ പറഞ്ഞു: നീ സമ്പൂർണമായി വുളൂഅ ചെയ്യുക. വിരലുകൾ വിടർത്തി കഴുകുക, നോമ്പുകാരനല്ലങ്കിൽ മൂക്കിൽ നല്ലപോലെ വെള്ളം കയറ്റി ചീറ്റുക. (അബൂദാവൂദ്: 2366)
ഇമാം സ്വൻആനി رحمه الله പറയുന്നു: നോമ്പുകാരല്ലാത്തപ്പോൾ മൂക്കിൽ വെള്ളം കയറ്റുക തന്നെ വേണമെന്നാണ് പ്രസ്തുത ഹദീസ് പഠിപ്പിക്കുന്നത്. (സുബുലുസ്സലാം:1/47)
വുളൂഅ് ചെയ്യുന്നതിന് മുമ്പ് ദന്ത ശുദ്ധീകരണം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي ـ أَوْ عَلَى النَّاسِ ـ لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് അല്ലെങ്കിൽ ജനങ്ങൾക്ക് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിന്റെ കൂടെയും പല്ല് തേയ്ക്കുന്നതിന് ഞാൻ അവരോട് കൽപിക്കുമായിരുന്നു. (ബുഖാരി: 887)
لولا أن أشق على أمتي لأمرتهم بالسواك عند كل وضوء
നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുളുവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു. (അഹ്മദ്: 2/433)
വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ദന്ത ശുദ്ധീകരണം
عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ
ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: നബി ﷺ വീട്ടില്‍ പ്രവേശിച്ചാല്‍ ആദ്യം ചെയ്യുക ദന്തശുദ്ധീകരണമായിരിക്കും. (മുസ്‌ലിം:253)
യാത്രയിൽ അമീറിനെ നിശ്ചയിക്കൽ
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا كَانَ ثَلاَثَةٌ فِي سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പേർ ഒരു യാത്രയിലായാൽ അവരിലൊരാളെ അമീറായി (നേതാവായി) തിരഞ്ഞെടുക്കട്ടെ. (അബൂദാവൂദ്:2609)
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ പള്ളിയിൽ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കൽ സുന്നത്ത്
യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാല്‍ അടുത്ത പള്ളിയില്‍ പ്രവേശിച്ച് രണ്ട് റകഅത്ത് നമസ്കരിക്കല്‍ സുന്നത്താണ്.
عَنْ كَعْبٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَدِمَ مِنْ سَفَرٍ ضُحًى دَخَلَ الْمَسْجِدَ، فَصَلَّى رَكْعَتَيْنِ قَبْلَ أَنْ يَجْلِسَ.
കഅ്ബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ളുഹാ സമയത്ത് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ പള്ളിയിൽ പ്രവേശിച്ച്, ഇരിക്കുന്നതിനുമുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (ബുഖാരി: 3088)
عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ : اشْتَرَى مِنِّي رَسُولُ اللَّهِ صلى الله عليه وسلم بَعِيرًا فَلَمَّا قَدِمَ الْمَدِينَةَ أَمَرَنِي أَنْ آتِيَ الْمَسْجِدَ فَأُصَلِّيَ رَكْعَتَيْنِ .
ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്നില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങുകയുണ്ടായി. അങ്ങനെ ഞാന്‍ മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ എന്നോട് പള്ളിയില്‍ വന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുവാന്‍ കല്‍പിച്ചു. (മുസ്‌ലിം:715)
ശൈഖ് ഉസൈമീന്‍ رحمه الله പറയുന്നു: യാത്ര കഴിഞ്ഞ് തന്‍റെ നാട്ടില്‍ മടങ്ങിയെത്തിയാല്‍ വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് പള്ളിയെ ഉന്നംവെക്കുന്നതും, അതില്‍ രണ്ട് റക്അത്ത് നമസ്ക്കരിക്കുന്നതും മനുഷ്യന് അനുയോജ്യമാകുന്നു. കാരണം ഇത് നബി ﷺ യുടെ വാക്കാലും പ്രവര്‍ത്തിയാലുമുള്ള സുന്നത്താകുന്നു. ഇന്ന് ജനങ്ങളില്‍നിന്ന് അല്‍പം ആളുകളല്ലാതെ ഈ സുന്നത്തിനെ അമലാക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. (ശറഹ് രിയാളു സ്വാലിഹീന്‍)
നമസ്കരിക്കുമ്പോള്‍ മുന്നില്‍ സുത്റ (മറ) സ്വീകരിക്കുക
عَنْ يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ كُنْتُ آتِي مَعَ سَلَمَةَ بْنِ الأَكْوَعِ فَيُصَلِّي عِنْدَ الأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ. فَقُلْتُ يَا أَبَا مُسْلِمٍ أَرَاكَ تَتَحَرَّى الصَّلاَةَ عِنْدَ هَذِهِ الأُسْطُوَانَةِ. قَالَ فَإِنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرَّى الصَّلاَةَ عِنْدَهَا
യസീദ് ബിന്‍ അബീ ഉബൈദ് رَضِيَ اللَّهُ عَنْهُ പറയുന്നു : ഞാൻ സലമത് ബ്നുൽ അക്’വഇന്റെ കൂടെ വരുമ്പോൾ മുസ്വ്ഹഫിന്റെ അടുത്തുള്ള തൂണിന്റെ അരികിൽ അദ്ദേഹം നമസ്കരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: അല്ലയോ അബൂ മുസ്‌ലിം, എന്താണ് താങ്കൾ ഈ തൂണിന്റെയരികിൽ നമസ്കരിക്കുന്നതിൽ ജാഗ്രത കാണിക്കുന്നത് ? അദ്ദേഹം പറഞ്ഞു: ‘നിശ്ചയം, നബി ﷺ അതിന്റെയരികിൽ നമസ്കരിക്കാൻ ജാഗ്രത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ‘ (ബുഖാരി:502)
عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ : إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَع الشَّيْطَانُ عَلَيْهِ صَلاَتَهُ
നബി ﷺ പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
നമസ്കാരത്തില്‍ സ്വഫ് ശരിയാക്കല്‍
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫുകള്‍ ശരിയാക്കുക. കാരണം, സ്വഫ് ശരിയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ്. (മുസ്‌ലിം: 433)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي “. وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’ അപ്പോൾ നമ്മളിൽ (സ്വഹാബത്തിൽ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു. (ബുഖാരി:725 )
ശുദ്ധിയുണ്ടെങ്കിൽ ചെരുപ്പും ഖുഫ്ഫയും ധരിച്ച് നമസ്കരിക്കൽ
عَنْ أَبِي مَسْلَمَةَ، سَعِيدِ بْنِ يَزِيدَ قَالَ قُلْتُ لأَنَسِ بْنِ مَالِكٍ أَكَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي فِي النَّعْلَيْنِ قَالَ نَعَمْ .
അബൂ മസ്ലമത് സഈദുബ്നു യസീദുൽ അസദി رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അനസ് رَضِيَ اللَّهُ عَنْهُ വിനോട് ഇപ്രകാരം ചോദിച്ചു: നബി ﷺ ചെരിപ്പുകൾ ധരിച്ച് നമസ്കരിക്കാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: അതെ. (ബുഖാരി, മുസ്ലിം)
ശൈഖ് ഉഥൈമീൻ رحمه الله പറയുന്നു: ഇവ്വിഷയകമായി സുദീർഘമായ തന്റെ ഫത്വയിൽ പറയുന്നത് : ഷൂ ധരിച്ചുകൊണ്ട് നമസ്ക്‌കരിക്കൽ സുന്നത്താണെന്നാണ്.’ (ഫതാവാ ഇബ്നു ഉഥൈമീൻ:12/286)
ഹദീസ് പണ്ഡിതനായ മുഖ്ബിലു ബ്നു ഹാദിൽ വാദിഈ അൽ യമാനീ رحمه الله പറയുന്നത് ‘ജനങ്ങൾ കയ്യൊഴിച്ചുപോയ സുന്നത്താണ് അതെന്നാണ്.’ (മജ്മൂഅ് റസാഇലുൽ ഇൽമിയ്യ, പേജ്:3)
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിന് ശേഷം വലതുഭാഗത്ത് ചരിഞ്ഞു കിടക്കുന്നത് നബിചര്യയില്‍ പെട്ടതാണ്.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي بِاللَّيْلِ إِحْدَى عَشْرَةَ رَكْعَةً يُوتِرُ مِنْهَا بِوَاحِدَةٍ فَإِذَا فَرَغَ مِنْهَا اضْطَجَعَ عَلَى شِقِّهِ الأَيْمَنِ حَتَّى يَأْتِيَهُ الْمُؤَذِّنُ فَيُصَلِّي رَكْعَتَيْنِ خَفِيفَتَيْنِ
ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: ഇശാ നമസ്‌കാരം കഴിഞ്ഞ് സുബഹി നമസ്‌കാരത്തിൽ പ്രവേശിക്കുന്നതിനിടയിൽ നബി ﷺ 11റകഅത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. എല്ലാ ഈരണ്ട് റക്അത്തുകൾക്കിടയിലും അവിടുന്ന് സലാം വിട്ടും. ഒരു റകഅത്ത് കൊണ്ട് ആ നമസ്‌കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവൻ സുബ്ഹി ബാങ്കിൽ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്‌കാര സമയം അറിയിക്കാൻ) നബി ﷺ യുടെ അടുത്ത് മുഅദ്ദിൻ ചെല്ലുകയും ചെയ്താൽ അവിടുന്ന് എഴുന്നേറ്റ് ലഘുവായി രണ്ട് റകഅത്ത് നമസ്‌കരിക്കും.എന്നിട്ട് ഇഖാമത്ത് കൊടുവാൻവേണ്ടി മുഅദ്ദിൻ വരുന്നത് വരെ അവിടുന്ന് വലതുഭാഗത്ത് ചരിഞ്ഞു കിടക്കും. (മുസ്‌ലിം:736)
രണ്ട് സംയോഗങ്ങൾക്കിടയിൽ വുളൂഅ് ചെയ്യൽ
ആരെങ്കിലും ഇസ്‌ലാം അനുവദിച്ച രൂപത്തിലൂടെ തന്റെ ഭാര്യയുമായി സംയോഗം ചെയ്തതിന് ശേഷം വീണ്ടും ആവർത്തിക്കുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ വുളുഅ് ചെയ്യൽ പ്രവാചക ചര്യയിൽ പെട്ടതാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ
അബൂസഈദുൽ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ ഭാര്യയുമായി സംയോഗം ചെയ്തതിന് ശേഷം വീണ്ടും ആവർത്തിക്കുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവൻ വുളുഅ് ചെയ്യട്ടേ. (ഇബ്നുമാജ:587)
ജനാബത്തുകാരന്‍ ഉറങ്ങുന്നതിന് മുമ്പായി കുളിച്ചിട്ടില്ലെങ്കിൽ വുളൂഅ് ചെയ്യൽ
ജനാബത്തുകാരനായ (വലിയ അശുദ്ധി) ഒരാള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് കുളിക്കാന്‍ കഴിയുമെങ്കില്‍ കുളിക്കാവുന്നതാണ്. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് കുളി നി൪ബന്ധമില്ല. അയാൾ പിറ്റേന്ന് ഫജ്ര്‍ നമസ്കാരത്തിനായി കുളിച്ചാലും മതി. എന്നാൽ അപ്രകാരം കുളിക്കാതെ ഉറങ്ങുകയാണെങ്കിൽ വുളൂഅ് ചെയ്യൽ സുന്നത്താണ്.
عَنْ عَبْدِ اللَّهِ بْنِ أَبِي قَيْسٍ، قَالَ سَأَلْتُ عَائِشَةَ كَيْفَ كَانَ نَوْمُ رَسُولِ اللَّهِ صلى الله عليه وسلم فِي الْجَنَابَةِ أَيَغْتَسِلُ قَبْلَ أَنْ يَنَامَ أَوْ يَنَامُ قَبْلَ أَنْ يَغْتَسِلَ قَالَتْ كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ
അബ്ദില്ലാഹിബ്നു അബൂഖൈസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ആയിശ رَضِيَ اللَّهُ عَنْها യോട് ചോദിച്ചു: വലിയ അശുദ്ധി ഉള്ളപ്പോള്‍ നബി ﷺ യുടെ ഉറക്കം എപ്രകാരമായിരുന്നു? ഉറങ്ങുന്നതിന് മുമ്പ് കുളിക്കുമായിരുന്നോ അതോ കുളിക്കുന്നതിന് മുമ്പ് ഉറങ്ങുമായിരുന്നോ? ആയിശ رَضِيَ اللَّهُ عَنْها പറഞ്ഞു: അതെല്ലാം നബി ﷺ ചെയ്തിരുന്നു.ചിലപ്പോള്‍ കുളിക്കും, പിന്നീട് ഉറങ്ങും. മറ്റ് ചിലപ്പോള്‍ വുളുവെടുത്ത് ഉറങ്ങും.(നസാഇ:404 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عُمَرَ بْنَ الْخَطَّابِ، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَيَرْقُدُ أَحَدُنَا وَهْوَ جُنُبٌ قَالَ: نَعَمْ إِذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ وَهُوَ جُنُبٌ
ഉമ൪ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ ചോദിച്ചു: വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് ഉറങ്ങാമോ? നബി ﷺ പറഞ്ഞു: അതെ, അവന്‍ വുളൂഅ് എടുത്താല്‍ വലിയ അശുദ്ധി ഉള്ളവനായ അവസ്ഥയില്‍ ഉറങ്ങാം. (ബുഖാരി:287)
ഇമാം നവവി رحمه الله ഈ ഹദീസും രണ്ട് സംയോഗങ്ങൾക്കിടയിൽ വുളൂഅ് ചെയ്യലുമായി ബന്ധപ്പെട്ട ഹദീസും بَابُ جَوَازِ نَوْمِ الْجُنُبِ وَاسْتِحْبَابِ الْوُضُوءِ لَهُ وَغَسْلِ الْفَرْجِ إِذَا أَرَادَ أَنْ يَأْكُلَ أَوْ يَشْرَبَ أَوْ يَنَامَ أَوْ يُجَامِعَ
(ജനാബതുകാരൻ ഉറങ്ങുവാനോ ഭക്ഷണ പാനീയങ്ങൾ കഴിക്കുവാനോ സംയോഗത്തിലേർപ്പെടാനോ ഉദ്ദേശിച്ചാൽ വുളൂഅ് നിർവ്വഹിക്കൽ സുന്നത്തും ശേഷം (കുളിക്കാതെ) ഉറങ്ങലും അനുവദനീയമാണ്) എന്ന അദ്ധ്യായത്തിലാണ് രേഖപ്പെടുത്തിയത്.
വലിയ അശുദ്ധിക്കാരൻ കുളിക്കുമ്പോൾ കുളിക്ക് മുമ്പ് വുളൂഅ് ചെയ്യൽ
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اغْتَسَلَ مِنَ الْجَنَابَةِ غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلاَةِ ثُمَّ اغْتَسَلَ،
ആയിശ رَضِيَ اللَّهُ عَنْها പറയുന്നു: നബി ﷺ വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവാൻ കുളിക്കുമ്പോൾ ആദ്യം കൈകൾ കഴുകുകയും നമസ്കാരത്തിന് വുളൂഅ് നിർവ്വഹിക്കുന്നത് പോലെ വുളൂഅ് നിർവ്വഹിക്കുകയും ശേഷം കുളിക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി:272)
ഭക്ഷിച്ച് കഴിഞ്ഞാല്‍ വിരലുകള്‍ നക്കി തുടക്കുക, വിരലുകള്‍ കൊണ്ട് പാത്രം വടിച്ച് നക്കുക
عَنِ ابْنِ كَعْبِ بْنِ مَالِكٍ، عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْكُلُ بِثَلاَثِ أَصَابِعَ وَيَلْعَقُ يَدَهُ قَبْلَ أَنْ يَمْسَحَهَا
കഅ്ബ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ മൂന്ന് വിരലുകള്‍കൊണ്ട് ഭക്ഷിക്കുന്നത് ഞാന്‍ കണ്ടു. ഭക്ഷിച്ചുകഴിഞ്ഞാല്‍ വിരലുകള്‍ അവിടുന്ന് നക്കിയിരുന്നു. (മുസ്ലിം:2032)
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: إِذَا أَكَلَ أَحَدُكُمْ فَلاَ يَمْسَحْ يَدَهُ حَتَّى يَلْعَقَهَا أَوْ يُلْعِقَهَا
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ചാല്‍ (കൈയിലെ) ആഹാരത്തിന്റെ അംശങ്ങള്‍ വായ കൊണ്ട് നക്കുകയോ നക്കപ്പെടുകയോ ശേഷമല്ലാതെ കൈകൾ തുടച്ച് വൃത്തിയാക്കരുത്. (ബുഖാരി.5456)
عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم أَمَرَ بِلَعْقِ الأَصَابِعِ وَالصَّحْفَةِ وَقَالَ : إِنَّكُمْ لاَ تَدْرُونَ فِي أَيِّهِ الْبَرَكَةُ
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:വിരലുകളും പാത്രവും വൃത്തിയാക്കുവാൻ നബി ﷺ കൽപ്പിച്ചു. നബി ﷺ പറഞ്ഞു: അതില്‍ ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങൾക്കറിയില്ല. (മുസ്ലിം : 2033)
ബാങ്കിന് ശേഷം സ്വലാത്ത് ചൊല്ലൽ
ബാങ്ക് വിളിക്കുമ്പോള്‍ മുഅദ്ദിന്‍ പറയുന്നത് പോലെ പറഞ്ഞശേഷം ബാങ്കിന് ശേഷമുള്ള ദുആ ചെയ്യുന്നതിന് മുമ്പ് സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്.
عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ
അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് വസ്വീലത്ത് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം:384)
ജുമുഅ ഖുത്വുബ വേളയിൽ ജനങ്ങൾ ഖത്തീബിന് അഭിമുഖമായി ഇരിക്കലും ഖത്തീബിനെ നോക്കലും
ശൈഖ് അൽബാനി رحمه الله പറയുന്നു: ഇന്ന് ഖത്തീബിന് അഭിമുഖമായി ഇരിക്കുക എന്നത് ഉപേക്ഷിക്കപ്പെട്ട ഒരു സുന്നത്തായിരിക്കുകയാണ്. (സിൽസിലതു സ്വഹീഹ: 5/110)
ശൈഖ് അൽബാനി رحمه الله പറയുന്നു: ജുമുഅ ഖുത്ബയുടെ സന്ദർഭത്തിൽ ഇമാമിലേക്ക് നോക്കൽ വിസ്മരിക്കപ്പെടുന്ന സുന്നത്താണ്. {മുത്വീഅ് ബ്ൻ അൽ ഹകം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മിമ്പറിൽ കയറിൽ ഞങ്ങളുടെ മുഖം നബി ﷺ യിലേക്ക് തിരിക്കുമായിരുന്നു} ഇത് വിസ്മരിക്കപ്പെടുന്ന സുന്നത്താണ്, സുന്നത്തിനെ സ്നേഹിക്കുന്നവർ ഇത് ജീവിപ്പിക്കട്ടെ. (തമാമുൽ മിന്ന: 333)
സുന്നത്ത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നി൪വ്വഹിക്കൽ
ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള സുന്നത്ത് നമസ്കാരങ്ങള്‍ കഴിവതും വീട്ടില്‍ വെച്ച് നി൪വ്വഹിക്കേണ്ടതാണ്.
فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ
നബി ﷺ പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ (സുന്നത്ത്) നമസ്‌കരിക്കുക. തീർച്ചയായും ഫർളല്ലാത്ത നമസ്‌കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രഷ്ഠമായത് മനുഷ്യൻ തന്റെ വീട്ടിൽവെച്ച് നിർവ്വഹിക്കുന്ന നമസ്‌കാരമാണ്. (ബുഖാരി:731)
عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: صَلاَةُ الْمَرْءِ فِي بَيْتِهِ أَفْضَلُ مِنْ صَلاَتِهِ فِي مَسْجِدِي هَذَا إِلاَّ الْمَكْتُوبَةَ
സൈദുബ്‌നു സാബിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യന്‍ തന്റെ വീട്ടില്‍ വെച്ച് നമസ്കരിക്കുന്ന നമസ്കാരമാണ് പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന നമസ്കാരത്തേക്കാള്‍ ശ്രേഷ്ടതയുള്ളത്, നി൪ബന്ധ നമസ്കാരം ഒഴികെ. (അബൂദാവൂദ് 1044 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
عَنْ أَبِي سُفْيَانَ، عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا قَضَى أَحَدُكُمُ الصَّلاَةَ فِي مَسْجِدِهِ فَلْيَجْعَلْ لِبَيْتِهِ نَصِيبًا مِنْ صَلاَتِهِ فَإِنَّ اللَّهَ جَاعِلٌ فِي بَيْتِهِ مِنْ صَلاَتِهِ خَيْرًا
അബൂസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും (ഫർള് നമസ്കാരങ്ങൾ) പള്ളിയിൽ നമസ്‌കരിക്കുമ്പോൾ അവന്റെ നമസ്കാരത്തിന്റെ ഒരു ഭാഗം (അതായത് സുന്നത്ത് നമസ്കാരങ്ങൾ) അവന്റെ വീടിനായി നീക്കിവെക്കണം, കാരണം അല്ലാഹു അവന്റെ നമസ്കാരത്താൽ അവന്റെ ഭവനത്തിൽ നന്മ വരുത്തും. (മുസ്ലിം:778)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ، قَالَ سَأَلْتُ عَائِشَةَ عَنْ صَلاَةِ، رَسُولِ اللَّهِ صلى الله عليه وسلم عَنْ تَطَوُّعِهِ فَقَالَتْ كَانَ يُصَلِّي فِي بَيْتِي قَبْلَ الظُّهْرِ أَرْبَعًا ثُمَّ يَخْرُجُ فَيُصَلِّي بِالنَّاسِ ثُمَّ يَدْخُلُ فَيُصَلِّي رَكْعَتَيْنِ وَكَانَ يُصَلِّي بِالنَّاسِ الْمَغْرِبَ ثُمَّ يَدْخُلُ فَيُصَلِّي رَكْعَتَيْنِ وَيُصَلِّي بِالنَّاسِ الْعِشَاءَ وَيَدْخُلُ بَيْتِي فَيُصَلِّي رَكْعَتَيْنِ
ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്നും നിവേദനം: നബി ﷺ എന്റെ വീട്ടിൽ വെച്ച് ളുഹറിന്റെ മുമ്പ് 4 റകഅത്ത് നമസ്‌കരിച്ചിരുന്നു. പിന്നീട് അവിടുന്ന് പുറത്തുപോയി ജനങ്ങൾക്ക് ഇമാമായി നമസ്‌കരിക്കും. അതിനുശേഷം വീട്ടിൽ മടങ്ങിവന്ന് 2 റകഅത്ത് സുന്നത്ത് നമസ്‌കരിക്കാറുണ്ട്. അപ്രകാരം തന്നെ അവിടുന്ന് മഗ്‌രിബിനു ഇമാമായി നമസ്‌കരിച്ച ശേഷം എന്റെ വീട്ടിൽ തിരിച്ച് വന്ന് 2 റകഅത്ത് നമസ്‌കരിക്കും.ജനങ്ങൾക്ക് ഇമാമായി ഇശാ നമസ്‌കരിച്ചശേഷവും വീട്ടിൽവന്ന് 2 റകഅത്ത് നമസ്‌കരിച്ചിരുന്നു. (മുസ്‌ലിം:730)
സുന്നത്ത് നമസ്‌കാരങ്ങൾക്കായി ഫ൪ള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യൽ
ഒരാള്‍ ഒരു സ്ഥലത്ത് നിന്ന് ഫ൪ള് നമസ്കരിച്ചാല്‍ അവിടെ നിന്ന് അല്പം മാറി നിന്നിട്ടാണ് സുന്നത്ത് നമസ്കരിക്കേണ്ടത്.ഇനി ഫ൪ള് നമസ്കരിച്ച അതേ സ്ഥലത്ത് നിന്നിട്ടാണ് സുന്നത്ത് നമസ്കരിക്കുന്നതെങ്കില്‍ രണ്ട് നമസ്കാരത്തിന്റേയും ഇടക്ക് എന്തെങ്കിലും സംസാരിക്കേണ്ടതാണ്.
قال معاوية: فَإِنَّ رَسُولَ اللَّهِ صلى الله عليه وسلم أَمَرَنَا بِذَلِكَ أَنْ لاَ تُوصَلَ صَلاَةٌ حَتَّى نَتَكَلَّمَ أَوْ نَخْرُجَ
മുആവിയ رضي الله عنه പറഞ്ഞു: ഒരു നമസ്ക്കാരം നിര്‍വ്വഹിച്ചതിന് ശേഷം സംസാരിക്കുകയൊ, നമസ്ക്കാര സ്‌ഥലത്ത് നിന്ന് മാറി നില്‍ക്കുകയൊ ചെയ്തതിന് ശേഷമല്ലാതെ മറ്റൊന്ന് നമസ്ക്കരിക്കരുതെന്ന് നബി ﷺ ഞങ്ങളോട് കല്‍പിച്ചിട്ടുണ്ട്. ( മുസ്‌ലിം – 883)
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നു: സുന്നത്ത് നമസ്ക്കാരത്തിന്റെയും, ഫര്‍ള് നമസ്ക്കാരത്തിന്റെയും ഇടയില്‍ വേര്‍ത്തിരിക്കുന്നത് സുന്നത്താകുന്നു.സ്വഹീഹായ ഹദീസില്‍ സ്‌ഥിരപ്പെട്ട് വന്നത്പോലെ. (മജ്മൂഅ് -24/203)
സുന്നത്ത് നമസ്‌കാരത്തിലെ ഖു൪ആന്‍ പാരായണം
സുന്നത്ത് നമസ്‌കാരത്തില്‍ സൂറത് ഓതേണ്ടതില്ലെന്ന് ചിലരെങ്കിലും ധരിക്കാറുണ്ട്. അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല, സൗകര്യംപോലെ സുദീര്‍ഘമായി സൂറത്തുകള്‍ ഓതാന്‍ മാതൃകയുള്ളത് സുന്നത്ത് നമസ്‌കാരത്തിലാണ്. ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ലഘുവായി നമസ്‌കരിക്കുവാന്‍ നബി ﷺ ഇമാമുമാരോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവിടുന്ന്, ഒറ്റക്ക് നമസ്‌കരിക്കുന്നയാളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടുതാനും.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ ജനങ്ങള്‍ക്ക് ഇമാമായി നിന്നാല്‍ അയാള്‍ നമസ്‌കാരം ലഘുവായി നിര്‍വഹിക്കട്ടെ. അവരുടെ കൂട്ടത്തില്‍ കുട്ടികളും വൃദ്ധന്‍മാരും ദുര്‍ബലരും ആവശ്യമുള്ളവരും ഉണ്ടാകും. ഇനി അയാള്‍ ഒറ്റക്ക് നമസ്‌കരിക്കുകയാണെങ്കില്‍ അയാള്‍ ഇഷ്‌ടംപോലെ നമസ്‌കരിക്കട്ടെ.’
സുന്നത്ത് നമസ്‌കാരങ്ങള്‍ സാധാരണ ഒറ്റക്കാണല്ലോ നിര്‍വഹിക്കുക. അത് എത്രയും ദീര്‍ഘിപ്പിച്ച് നമസ്‌കരിക്കാമെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. മാത്രമല്ല, നബി ﷺ വളരെ ലഘുവാക്കി നമസ്‌കരിച്ചിരുന്ന സുന്നത്ത് നമസ്‌കാരം സുബ്‌ഹിന്റെ മുമ്പുള്ള 2 റക്‌അത്തായിരുന്നു. അതില്‍പോലും നബി ﷺ ഫാതിഹക്ക് പുറമെ സൂറത്ത് ഓതിയിരുന്നുവെന്ന് കാണാം. നാം മനപാഠമാക്കിയിട്ടുള്ള സൂറത്തുകള്‍ മറക്കാതെ നിലനി൪ത്തുന്നതിനും ഇത് സഹായകരമാണ്.
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നു: നിസ്ക്കാരം പ്രവര്‍ത്തികളാലും, വാക്കുകളാലും ഇണങ്ങി ചേര്‍ന്നതാകുന്നു. അതിലെ വാക്കുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഖുര്‍ആന്‍ പാരായണവും,അതിലെ പ്രവര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടമായത് സുജൂദുമാകുന്നു. (മജ്മൂഅ് ഫത്താവ -7/605)
സുബ്ഹിക്ക് മുമ്പും മഗ്രിബിനും ശേഷവുമുള്ള റവാത്തീബ് സുന്നത്ത് നമസ്കാരങ്ങളിൽ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്യൽ
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ { قُلْ يَا أَيُّهَا الْكَافِرُونَ} وَ { قُلْ هُوَ اللَّهُ أَحَدٌ}
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നിശ്ചയം നബി ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.(മുസ്ലിം:726)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، . أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقْرَأُ فِي الرَّكْعَتَيْنِ بَعْدَ صَلاَةِ الْمَغْرِبِ {قُلْ يَا أَيُّهَا الْكَافِرُونَ} وَ {قُلْ هُوَ اللَّهُ أَحَدٌ }
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ മഗ്’രിബ് നമസ്കാരത്തിന് ശേഷമുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.(സുനനു ഇബ്നുമാജ:5/1221 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )