ഇയാംപാറ്റകൾ ഓര്‍മ്മപ്പെടുത്തുന്നത്

THADHKIRAH

മഴയ്ക്ക് തൊട്ടുമുമ്പുള്ള ചില സന്ധ്യകളിൽ മണ്ണിനടിയിൽ നിന്ന് തുരുതുരാ പുറത്തേക്കിറങ്ങി ലെവലില്ലാതെ കൂട്ടമായി പറന്ന് പൊങ്ങുന്ന ഇയാംപാറ്റകള്‍ ഒരു അൽഭുത കാഴ്ചയാണ്. അവയെ കണ്ട് മനുഷ്യര്‍ ആശ്ചര്യപ്പെടാറുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ കാഴ്ച കാണുമ്പോൾ കേവലം ആശ്ചര്യത്തിനപ്പുറം ചില കാര്യങ്ങൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തണം.

ഇയാംപാറ്റകളെ വിശുദ്ധ ഖുര്‍ആൻ ശ്രദ്ധേയമായ രീതിയിൽ ഉദാഹരിച്ചിട്ടുണ്ട്. അന്ത്യനാൾ സംഭവിക്കുമ്പോൾ മനുഷ്യകോടികള്‍ അന്തംവിട്ട് ഭയവിഹ്വലരായി എന്തുവേണം, എന്താണ് സംഭവിക്കുക, ഭാവി എന്തായിരിക്കും എന്നൊന്നും അറിയാതെ ഇയ്യാംപാറ്റക്കൂട്ടങ്ങളെപ്പോലെ ചിന്നിച്ചിതറുന്നതാണ്.

يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ ‎

മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ ഇയാംപാറ്റയെപ്പോലെ ആകുന്ന ദിവസം! (ഖു൪ആന്‍:101/4)

يَوْمَ تُقْرَعُ قُلُوبُ النَّاسِ يَكُوُنُونَ كَالفَرَاشِ المُنْتَشِرِ المُتَنَاثِرِ هُنَا وَهُنَاكَ.

മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അങ്ങുമിങ്ങുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും. (തഫ്സീർ മുഖ്തസ്വർ)

{يَوْمَ يَكُونُ النَّاسُ} مِنْ شِدَّةِ الْفَزَعِ وَالْهَوْلِ، {كَالْفَرَاشِ الْمَبْثُوثِ} أَيْ: كَالْجَرَادِ الْمُنْتَشِرِ، الَّذِي يَمُوجُ بَعْضُهُ فِي بَعْضٍ، وَالْفَرَاشُ: هِيَ الْحَيَوَانَاتُ الَّتِي تَكُونُ فِي اللَّيْلِ، يَمُوجُ بَعْضُهَا بِبَعْضٍ لَا تَدْرِي أَيْنَ تُوَجَّهُ، فَإِذَا أُوقِدَ لَهَا نَارٌ تَهَافَتَتْ إِلَيْهَا لِضَعْفِ إِدْرَاكِهَا، فَهَذِهِ حَالُ النَّاسِ أَهْلِ الْعُقُولِ،

{മനുഷ്യര്‍ ആയിത്തീരുന്ന ദിവസം} ഭയത്തിന്റെയും ഭീകരതയുടെയും കാഠിന്യത്താല്‍ {ചിന്നിച്ചിതറിയ പാറ്റപോലെ} അതായത്: ഒന്നിനു മേല്‍ ഒന്നായി തിരയടിക്കുന്ന വെട്ടുകിളികളെപ്പോലെ. രാത്രി കാലങ്ങളിലല്‍ മേല്‍ക്കുമേല്‍ തിരയടിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യമറിയാത്ത ഒരുതരം ജീവികളാണ് പാറ്റകള്‍. തീ കത്തിക്കപ്പെട്ടാല്‍ അതിന്റെ അപകടമറിയാതെ അതില്‍ പതിച്ചുകൊണ്ടിരിക്കും. അങ്ങനെയെങ്കില്‍ ബുദ്ധിയുള്ള മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും. (തഫ്സീറുസ്സഅ്ദി)

അതേപോലെ നബി ﷺ യും ഇയാംപാറ്റകളെ മനോഹരമായ രീതിയിൽ ഉദാഹരിച്ചിട്ടുണ്ട്. രാത്രിയിൽ വിളക്കിനുചുറ്റും പറന്ന് ചിറകു കരിഞ്ഞ് വീഴുന്ന ഇയാംപാറ്റകൾ പതിവ് കാഴ്ചയാണ്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّمَا مَثَلِي وَمَثَلُ النَّاسِ كَمَثَلِ رَجُلٍ اسْتَوْقَدَ نَارًا، فَلَمَّا أَضَاءَتْ مَا حَوْلَهُ جَعَلَ الْفَرَاشُ وَهَذِهِ الدَّوَابُّ الَّتِي تَقَعُ فِي النَّارِ يَقَعْنَ فِيهَا، فَجَعَلَ يَنْزِعُهُنَّ وَيَغْلِبْنَهُ فَيَقْتَحِمْنَ فِيهَا، فَأَنَا آخُذُ بِحُجَزِكُمْ عَنِ النَّارِ، وَأَنْتُمْ تَقْتَحِمُونَ فِيهَا.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെയും ജനങ്ങളുടെയും മാതൃക തീ ഉണ്ടാക്കിയ മനുഷ്യനെ പോലെയാണ്. അങ്ങനെ (തീ) ചുറ്റുപാടുള്ളവ പ്രകാശിപ്പിച്ചപ്പോൾ ഇയാംപാറ്റകളും മറ്റു പ്രാണികളും തീയിൽ വീഴാൻ തുടങ്ങി. ആ മനുഷ്യൻ അവ (തീയിൽ വീഴുന്നത്) തടയാൻ ശ്രമിച്ചു.  പക്ഷേ അവ അയാളെ അതിജയിച്ച് തീയിലേക്ക് പാഞ്ഞു. നബി ﷺ കൂട്ടിച്ചേർത്തു: ഇപ്പോൾ, അതുപോലെ, നിങ്ങൾ തീയിൽ വീഴാതിരിക്കാൻ ഞാൻ നിങ്ങളുടെ അരക്കെട്ടിലെ (ബെൽറ്റുകൾ) മുറുകെ പിടിക്കുന്നു, പക്ഷേ നിങ്ങൾ അതിൽ വീഴാൻ നിർബന്ധിക്കുന്നു. (ബുഖാരി:6483)

Leave a Reply

Your email address will not be published.

Similar Posts