കണ്ണിന്റെ വില അറിയണമെങ്കിൽ കാഴ്ച ഇല്ലാതാകണം, ആരോഗ്യത്തിന്റെ വില അറിയണമെങ്കിൽ രോഗം ഉണ്ടാകണം എന്നൊക്കെ പറയാറുണ്ട്. ഇതേപോലെ തന്നെയാണ് നിര്‍ഭയത്വത്തിന്റെ കാര്യവും. നിര്‍ഭയത്വത്തിന്റെ വില അറിയണമെങ്കിൽ ഭയപ്പാടുളള അവസ്ഥ ഉണ്ടാകണം. ഇന്ന് ലോകത്ത് ചില സ്ഥലങ്ങളിൽ അവിടുത്തെ ജനങ്ങൾ നിര്‍ഭയത്വം എന്താണെന്ന് അറിഞ്ഞിട്ടുപോലുമില്ല. അവര്‍ ജനിച്ചു വീണതുതന്നെ യുദ്ധ സാഹചര്യങ്ങളിലും അക്രമ ഭരണത്തിൻ കീഴിലുമാണ്. ഭയമില്ലാത്ത ഒരു ദിവസത്തിനുവേണ്ടി കൊതിക്കുന്നവര്‍, നിര്‍ഭയത്വത്തോടെ സൂരേ്യാദയത്തിനായി ദാഹിക്കുന്നവര്‍, ആകാശത്ത് കൂടി പറന്നുപോകുന്ന വിമാനങ്ങളുടെ ശബ്ദങ്ങള്‍ പോലും തങ്ങളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുമോ എന്ന ആധിയില്‍ കഴിഞ്ഞ് കൂടുന്നവര്‍ ലോകത്ത് എമ്പാടുമുണ്ട്.
നിർഭയത്വമുള്ള നാട്ടിലേ നിര്‍ഭയരായി ജീവിക്കാൻ കഴിയുകയുള്ളൂ. മനുഷ്യന് സുഖിച്ച് ജീവിക്കാനുള്ള സ്ഥലമാണ് സ്വര്‍ഗം. സ്വര്‍ഗത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോൾ അല്ലാഹു നിർഭയത്വത്തെ ചേര്‍ത്തു പറഞ്ഞു. നിർഭയത്വമുള്ള നാട്ടിലേ സ്വസ്ഥ ജീവിതം സാധ്യമാകുകയുള്ളൂവെന്ന് വ്യക്തം.
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴿٤٥﴾ ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ ﴿٤٦﴾
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.) (ഖു൪ആന്‍:15/45-46)
إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ ﴿٥١﴾ فِى جَنَّٰتٍ وَعُيُونٍ ﴿٥٢﴾
സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍. (ഖു൪ആന്‍:44/51-52)
ഇബ്‌റാഹീം നബി عليه السلام മക്കയുടെ സമൃദ്ധിക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ നിര്‍ഭയത്വം ചോദിച്ചത് ശ്രദ്ധേയമാണ്:
وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ ٱجْعَلْ هَٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ
എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്). പക്ഷേ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. (ഖു൪ആന്‍:2/126)
وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ
ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. (ഖു൪ആന്‍:14/35)
മക്കയെ നിര്‍ഭയത്വംകൊണ്ട് അനുഗ്രഹിച്ചതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍ رِّزْقًا مِّن لَّدُنَّا وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു. നമ്മുടെ പക്കല്‍നിന്നുള്ള ഉപജീവനമത്രെ അത്. പക്ഷേ, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:28/57)
أَوَلَمْ يَرَوْا۟ أَنَّا جَعَلْنَا حَرَمًا ءَامِنًا وَيُتَخَطَّفُ ٱلنَّاسُ مِنْ حَوْلِهِمْ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ يَكْفُرُونَ
നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തുനിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ? (ഖു൪ആന്‍:29/67)
ഭൂമിയിലെ ഒരു നിർഭയ സ്ഥാനമാണ് കഅ്ബ. ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്.
وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا
(ആ) വീട്ടിനെ [കഅ്ബഃയെ] നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും, ഒരു നിര്‍ഭയ(സ്ഥാന)വും ആക്കിവെച്ച സന്ദര്‍ഭം (ഓര്‍ക്കുക) (ഖുർആൻ:2/125)
وَمَن دَخَلَهُۥ كَانَ ءَامِنًا
ആര് അവിടെ (കഅ്ബയിൽ) പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്.(ഖുർആൻ:3/97)
ഒരു രാജ്യത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് നിര്‍ഭയമായി ഉപജീവനമാര്‍ഗം തേടാന്‍ കഴിയണം. ശത്രുക്കളില്‍നിന്നും മറ്റും നിര്‍ഭയത്വം ലഭിക്കണം. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന കാര്യത്തില്‍ നിര്‍ഭയത്വമുണ്ടാകണം; അതിനുള്ള സ്വാതന്ത്ര്യം വേണം. ശാന്തിയും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം ഉണ്ടാകണം.
عَنْ عُبَيْدِ اللهِ بْنِ مِحْصَنٍ الخَطْمِيِّ قَالَ٬ قَالَ رَسُولُ اللهِ ﷺ: مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ، مُعَافًى فِي جَسَدِهِ، عِنْدَهُ قُوتُ يَوْمِه، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا
ഉബൈദില്ലാഹിബ്നു മിഹ്സ്വാൻ അൽഖത്വ്മിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തൻ്റെ താമസസ്ഥലത്ത് നിർഭയനായും, ശരീരത്തിൽ ആരോഗ്യത്തോടെയും, അന്നത്തെ ദിവസം തിന്നാനുള്ള ഭക്ഷണം കയ്യിലുള്ള നിലയിലുമാണ് നിങ്ങളിലൊരാൾക്ക് നേരം പുലർന്നതെങ്കിൽ അവന് ഈ ലോകം മുഴുവൻ കിട്ടിയതുപോലെയാണ്. (തിര്‍മിദി:2346)
മക്കയിലെ ഖുറൈശികൾക്ക് അല്ലാഹു നൽകിയ അനുഗ്രഹമായിരുന്നു നിര്‍ഭയത്വം.
لِإِيلَٰفِ قُرَيْشٍ ﴿١﴾ إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴿٢﴾ فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ ﴿٣﴾ ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفِۭ ﴿٤﴾
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ. (ഖുർആൻ:106/1-4)
അതിനാൽ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും ഇബാദത്ത് അവന് മാത്രമാക്കുകയും ചെയ്യണമെന്നും അല്ലാഹുവിന് നന്ദി കാണിക്കണമെന്നും അവരോട് ഓര്‍മ്മിപ്പിച്ചു.
فَرَغْدُ الرِّزْقِ وَالْأَمْنُ مِنَ الْخَوْفِ، مِنْ أَكْبَرِ النِّعَمِ الدُّنْيَوِيَّةِ، الْمُوجِبَةِ لَشُكْرِ اللَّهِ تَعَالَى.
ഭക്ഷണത്തിലുള്ള സുഭിക്ഷതയും ഭയത്തില്‍ നിന്നുള്ള നിര്‍ഭയത്വവും അല്ലാഹുവിന് നന്ദി ചെയ്യാന്‍ നിര്‍ബന്ധമാക്കുന്ന ഭൗതികാനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ്. (തഫ്സീറുസ്സഅ്ദി – സൂറ: ഖുററൈശ്, ആയത്ത് 4)
അല്ലാഹുവിൽ യാതൊന്നും പങ്ക് ചേര്‍ക്കാതെ ഇബാദത്ത് അവന് മാത്രമാക്കുമ്പോൾ മാത്രമാണ് നിര്‍ഭയത്വം ലഭിക്കുക.
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. (ഖു൪ആന്‍:24/55)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ശൈഖ് നാസ്വി൪ അസ്സഅ്ദി رحمه الله പറഞ്ഞു :
فقام صدر هذه الأمة، من الإيمان والعمل الصالح بما يفوقون على غيرهم، فمكنهم من البلاد والعباد، وفتحت مشارق الأرض ومغاربها، وحصل الأمن التام والتمكين التام، فهذا من آيات الله العجيبة الباهرة، ولا يزال الأمر إلى قيام الساعة، مهما قاموا بالإيمان والعمل الصالح، فلا بد أن يوجد ما وعدهم الله، وإنما يسلط عليهم الكفار والمنافقين، ويديلهم في بعض الأحيان، بسبب إخلال المسلمين بالإيمان والعمل الصالح.
ഈ ഉമ്മത്തിലെ ആദ്യകാലക്കാ൪ മറ്റെല്ലാവരെയും കവച്ചു വെക്കുന്ന രൂപത്തില്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക൪മ്മം പ്രവ൪ത്തിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവ൪ക്ക് ജനങ്ങളെയും രാജ്യങ്ങളെയും കീഴ്പ്പെടുത്തി നല്‍കി. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അവ൪ വിജയിച്ചടക്കി. (മുസ്ലിംകള്‍ക്ക്) പരിപൂ൪ണ്ണ നി൪ഭയത്വവും സമ്പൂ൪ണ്ണമായ അധീശത്വവും ലഭിച്ചു. അല്ലാഹുവിന്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണത്.
ഈ പറഞ്ഞ കാര്യം അന്ത്യനാള്‍ വരെ ഇതുപോലെ തന്നെയായിരിക്കും. മുസ്ലിംകളില്‍ അല്ലാഹുവിലുള്ള വിശ്വാസവും സല്‍ക൪മ്മങ്ങളും ശരിയാക്കുന്ന സമയമെല്ലാം അല്ലാഹു അവ൪ക്ക് നല്‍കിയ ഈ വാഗ്ദാനം പൂ൪ത്തീകരിക്കപ്പെടുകതന്നെ ചെയ്യും. അല്ലാഹുവിനെ നിഷേധിച്ചവ൪ക്കും കപടവിശ്വാസികള്‍ക്കും മുസ്ലിംകളുടെ മേല്‍ അധികാരം ലഭിക്കുകയും ചില സമയങ്ങളില്‍ മുസ്ലിംകള്‍ക്ക് വിജയം നഷ്ടപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിലും സല്‍ക൪മ്മങ്ങള്‍ പ്രവ൪ത്തിക്കുന്നതിലും മുസ്ലിംകള്‍ വരുത്തുന്ന വീഴ്ച കൊണ്ടല്ലാതെ മറ്റൊന്നുമല്ല. (തഫ്സീറുസ്സഅ്ദി:573)
അറിയുക:നിർഭയത്വം വലിയ ഒരു അനുഗ്രഹമാണ്. അത് ലഭിച്ചവര്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി കാണിക്കുകയും ചെയ്യുക. നിർഭയത്വം ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റു-ദുആകളിൽ നിർഭയത്വത്തിന് വേണ്ടിയുള്ളതുമുണ്ട്.
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِيوَاحْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫിദ്ദുന്‍യാ വല്‍ ആഖിറ, അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫീ ദീനീ വ ദുന്‍യാ വ അഹ്’ലീ വ മാലീ, അല്ലാഹുമ്മ സ്തുര്‍ അവ്റാതീ, വ ആമിന്‍ റവ്ആതീ, അല്ലാഹുമ്മ ഹ്ഫള്നീ മിന്‍ ബയ്നി യദയ്യ വ മിന്‍ ഖല്‍ഫീ വ അന്‍ യമീനീ വ അന്‍ ശിമാലീ വ മിന്‍ ഫൌഖീ, വ അഊദു ബി അളമതിക അന്‍ ഉഅ്താല മിന്‍ തഹ്തീ.
അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയുംചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു. (സുനനുഇബ്നുമാജ :3871 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنِ ابْنِ عُمَرَ -رَضِيَ اَللَّهُ عَنْهُمَا- قَالَ: لَمْ يَكُنْ رَسُولُ اللَّهِ صلى الله عليه وسلم يَدَعُ هَؤُلاَءِ الدَّعَوَاتِ حِينَ يُمْسِي وَحِينَ يُصْبِحُ : اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ
ഇബ്നു ഉമ൪ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഈ പ്രാ൪ത്ഥന നബി ﷺ രാവിലെയും വൈകിട്ടും ഒഴിവാക്കാറുണ്ടായിരുന്നില്ല.
(അബൂദാവൂദ് :5074 – സ്വഹീഹ് അല്‍ബാനി)