വസ്ത്രത്തിന്റെ ധര്‍മ്മം
يَٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവുംനല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍:7/26)
നഗ്നത മറക്കുക, അലങ്കാരം എന്നീ കാര്യങ്ങൾക്കാണ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഭക്ഷണപാനീയങ്ങളെ പോലെതന്നെ മനുഷ്യന്റെ ജീവിതാവശ്യങ്ങളില്‍ അനിവാര്യമായ ഒന്നാണ് നഗ്നത മറക്കുവാനാവശ്യമായ വസ്ത്രം. ഇതരജീവി വര്‍ഗ്ഗങ്ങളില്‍ നിന്നു മനുഷ്യവര്‍ഗ്ഗത്തെ വേര്‍തിരിക്കുന്ന ജീവിതാവശ്യങ്ങില്‍ ഒന്നത്രെ അത്.
وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ
നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്) കീഴ്പെടുന്നതിന് വേണ്ടി. (ഖു൪ആന്‍:16/81)
അനുഗ്രഹം വസ്ത്രത്തിൽ തെളിയട്ടെ
عَنْ أَبِي الأَحْوَصِ، عَنْ أَبِيهِ، قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي ثَوْبٍ دُونٍ فَقَالَ ” أَلَكَ مَالٌ ” . قَالَ نَعَمْ . قَالَ ” مِنْ أَىِّ الْمَالِ ” . قَالَ قَدْ أَتَانِيَ اللَّهُ مِنَ الإِبِلِ وَالْغَنَمِ وَالْخَيْلِ وَالرَّقِيقِ . قَالَ ” فَإِذَا أَتَاكَ اللَّهُ مَالاً فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ وَكَرَامَتِهِ ” .
അബൂ അഹ്’വസ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരു മോശം വസ്ത്രം ധരിച്ച് നബി ﷺ യുടെ അടുക്കൽ വന്നപ്പോൾ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് സമ്പത്തുേണ്ടാ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ നബി ﷺ പറഞ്ഞു: ‘ഏത് രീതിയിലുള്ള സമ്പത്താണ്?’ അയാള്‍ പറഞ്ഞു: ‘, ഒട്ടകങ്ങള്‍, ആടുകള്‍, കുതിരകൾ, അടിമകള്‍.’ നബി ﷺ പ്രതികരിച്ചു: ‘അല്ലാഹു, താങ്കള്‍ക്ക് സമ്പത്ത് നല്‍കിയിട്ടുെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഔദാര്യത്തിന്റെയും അടയാളം താങ്കളില്‍ കാണപ്പെടട്ടെ. (അബൂദാവൂദ്:4063 – സ്വഹീഹ് അൽബാനി)
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ يُحِبَّ أَنْ يُرَى أَثَرُ نِعْمَتِهِ عَلَى عَبْدِهِ ”
അംറ്ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹു ﷻ തന്റെ ദാസന് നൽകിയ അനുഗ്രഹങ്ങൾ അവനിലൂടെ കാണപ്പെടുന്നത് അല്ലാഹു ﷻ ഇഷ്ടപ്പെടുന്നു. (തിർമുദി: 3051)
ധൂര്‍ത്ത് പാടില്ല
قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : كُلُوا وَاشْرَبُوا وَالبَسُوا وَتَصَدَّقُوا ، فِي غَيْرِ إِسْرَافٍ وَلاَ مَخِيلَةٍ
നബി ﷺപറഞ്ഞു: അമിതവ്യയവും ധൂർത്തും ഇല്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും വസ്ത്രം ധരിക്കുകയും സ്വദഖ നിർവഹിക്കുകയും ചെയ്യുക.
നല്ല വസ്ത്രം അഹങ്കാരമല്ല
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ” . قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً . قَالَ ” إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ”
അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരത്തില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം.(മുസ്‌ലിം:91)
വസ്ത്രധാരണത്തിൽ വിനയം
عَنْ مُعَاذِ بْنِ أَنَسٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” مَنْ تَرَكَ اللِّبَاسِ تَوَاضُعًا لِلَّهِ وَهُوَ يَقْدِرُ عَلَيْهِ دَعَاهُ اللَّهُ يَوْمَ الْقِيَامَةِ عَلَى رُءُوسِ الْخَلاَئِقِ حَتَّى يُخَيِّرَهُ مِنْ أَىِّ حُلَلِ الإِيمَانِ شَاءَ يَلْبَسُهَا ”
മുആദ് ബ്‌നു അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുﷻവിന്റെ പ്രീതിക്കായ് വിനയം കാണിച്ചുകൊണ്ട് ആഢംഭര രീതിയിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അന്ത്യനാളിൽ അല്ലാഹു ﷻ അദ്ദേഹത്തെ സൃഷ്ടികളുടെ നേതൃത്വത്തിൽ കൊണ്ടുവരികയും സത്യവിശ്വാസത്തിന്റെ ഉടയാടകളിൽ നിന്ന് അവൻ ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുത്ത് ധരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യും. (തിർമുദി: 2481)
പെരുമയുടെ വസ്ത്രം നിഷിദ്ധം
عن عبد الله بن عمرقَالَ رَسُولُ اللَّهِ صلى الله عليه وسلم: مَن لَبِسَ ثَوبَ شُهرَةٍ في الدُّنيا، ألبَسَهُ اللهُ ثَوبَ مَذَلَّةٍ يومَ القيامَةِ.
അബ്ദുല്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ദുനിയാവിൽ വെച്ച് പെരുമയുടെ വസ്ത്രം അണിഞ്ഞാൽ, നാളെ പരലോകത്ത് വെച്ച് അല്ലാഹു അവന് നിന്ദ്യതയുടെ വസ്ത്രം അണിയിക്കും. (അഹ്മദ്)
പെരുമയുടെ വസ്ത്രമെന്നാൽ : അത് ധൂർത്തിന്റെയും അമിതവ്യയത്തിന്റെയും പൊങ്ങച്ചത്തിന്റെയും അഹങ്കാരിത്തിന്റെയും വസ്ത്രമാണ്.
വൃത്തിയായ വസ്ത്രം ധരിക്കുക
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أَتَانَا رَسُولُ اللَّهِ صلى الله عليه وسلم فَرَأَى رَجُلاً شَعِثًا قَدْ تَفَرَّقَ شَعْرُهُ فَقَالَ ” أَمَا كَانَ يَجِدُ هَذَا مَا يُسَكِّنُ بِهِ شَعْرَهُ ” . وَرَأَى رَجُلاً آخَرَ وَعَلَيْهِ ثِيَابٌ وَسِخَةٌ فَقَالَ ” أَمَا كَانَ هَذَا يَجِدُ مَاءً يَغْسِلُ بِهِ ثَوْبَهُ ” .
ജാബിര്‍ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടെ വച്ച് നബി ﷺ ഒരാളെ കണ്ടു. അയാളുടെ മുടി ജട പിടിച്ചതും ഒതുക്കമില്ലാത്തതുമായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഇദ്ദേഹത്തിന് മുടി ഒതുക്കാന്‍ ഒന്നും കിട്ടിയില്ലേ?’ നബി ﷺ മറ്റൊരാളെ കണ്ടു. അയാള്‍ അഴുക്കുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇദ്ദേഹത്തിന് വസ്ത്രം കഴുകാന്‍ വെള്ളം കിട്ടിയില്ലേ? (അബൂദാവൂദ്: 4062)
പുരുഷന്മാര്‍ക്ക് അവരുടെ വസ്ത്രം, സ്ത്രീകൾക്ക് അവരുടെയും
പുരുഷന് പ്രത്യേകമായ വസ്ത്രങ്ങള്‍ സ്ത്രീ ധരിക്കാൻ പാടില്ല. സ്ത്രീക്ക് പ്രത്യേകമായ വസ്ത്രങ്ങള്‍ പുരുഷനും ധരിക്കാൻ പാടില്ല.
عَنْ أَبِي هُرَيْرَةَ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്‌ത്രീയുടെ വസ്ത്രധാരണ രീതിയിൽ വസ്ത്രം ധരിക്കുന്ന പുരുഷനേയും പുരുഷന്റെ വസ്ത്രധാരണ രീതിയിൽ വസ്ത്രം ധരിക്കുന്ന സ്ത്രീയേയും നബി ﷺ ശപിച്ചിരിക്കുന്നു. (അബൂദാവൂദ്: 4098)
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു:
ليس للمرأة أن تلبس لبسة الرجل لا زوجها ولا غيره، في الحديث الصحيح يقول النبي ﷺ: لعن الله المرأة تلبس لبسة الرجل، ولعن الله الرجل يلبس لبسة المرأة، فالواجب عليها أن تلبس لباسها الخاص والرجل كذلك لباسه الخاص، أما أن تلبس لباسه الخاص ولو تحت ثيابها ما يجوز، وهكذا الرجل ليس له أن يلبس لباس المرأة ولو تحت ثيابه. نعم.
ആണിന്റെ വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല. അത് ഭർത്താവിന്റെ വസ്ത്രമായാലും, അല്ലാത്തവരുടെ വസ്ത്രമായാലും ശരി. ആണിന്റെ വേഷം ധരിക്കുന്ന പെണ്ണിനേയും പെണ്ണിന്റെ വേഷം ധരിക്കുന്ന ആണിനേയും അല്ലാഹു ശപിച്ചിട്ടുണ്ട് എന്ന് സ്വഹീഹായ ഹദീഥിൽ വന്നിട്ടുണ്ട്. അപ്പോൾ, ഒരു പെണ്ണ് പെണ്ണിന്റെ വേഷവും ഒരു ആണ് ആണിന്റെ വേഷവുമാണ് ധരിക്കേണ്ടത്. ആണിന് പ്രത്യേകമായിട്ടുള്ള വേഷം ഒരു പെണ്ണ് ധരിക്കാൻ പാടില്ല; അത് അവളുടെ വസ്ത്രത്തിന് അടിയിലാണെങ്കിൽ പോലും. അതുപോലെത്തന്നെ, പെണ്ണിന് മാത്രം പ്രത്യേകമായ വസ്ത്രങ്ങൾ ഒരു ആണും ധരിക്കാൻ പാടില്ല; അത് അവന്റെ മേൽവസ്ത്രത്തിന്റെ താഴെയാണെങ്കിലും ശരി.
പുരുഷന്മാ൪ അവരുടെ വസ്ത്രം നെരിയാണിക്ക് താഴെയാക്കി വലിച്ചിഴച്ച് നടക്കാന്‍ പാടില്ല
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِزْرَةُ الْمُسْلِمِ إِلَى نِصْفِ السَّاقِ وَلاَ حَرَجَ – أَوْ لاَ جُنَاحَ – فِيمَا بَيْنَهُ وَبَيْنَ الْكَعْبَيْنِ مَا كَانَ أَسْفَلَ مِنَ الْكَعْبَيْنِ فَهُوَ فِي النَّارِ
അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതി വരെയാണ്. അതിനും നെരിയാണികള്‍ക്കിടയിലും ആകുന്നതില്‍ കുഴപ്പമില്ല. നെരിയാണികള്‍ക്ക് താഴെ വരുന്നത് നരകത്തിലാണ്. (അബൂദാവൂദ് :4093 – സ്വഹീഹ് അല്‍ബാനി )
അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കൊരു ഉപദേശം നൽകിയാലും എന്ന് ജാബിർ(റ) ഒരിക്കല്‍ പറഞ്ഞപ്പോള്‍ നബി ﷺ കുറെ ഉപദേശങ്ങള്‍ നല്‍കി. അതില്‍പെട്ട ഒന്ന് ഇപ്രകാരമായിരുന്നു:
وَارْفَعْ إِزَارَكَ إِلَى نِصْفِ السَّاقِ فَإِنْ أَبَيْتَ فَإِلَى الْكَعْبَيْنِ وَإِيَّاكَ وَإِسْبَالَ الإِزَارِ فَإِنَّهَا مِنَ الْمَخِيلَةِ وَإِنَّ اللَّهَ لاَ يُحِبُّ الْمَخِيلَةَ
നീ നിന്റെ തുണി ധരിക്കുന്നത് കണംകാലിന്റെ പകുതിവരെ ഉയർത്തിയ നിലയിലായിരിക്കണം. നെരിയാണി വരെ ആകുന്നതിനു വിരോധമില്ല. വസ്ത്രം വലിച്ചിഴക്കുന്നത് നീ സൂക്ഷിക്കണം. അത് അഹങ്കാരമാണ്. അഹങ്കാരം അല്ലാഹു ഇഷ്ടപ്പെടുകയില്ല (അബൂദാവൂദ് : 4084 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ” قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ . قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ” الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ ” .
അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി ﷺ പറഞ്ഞു: വസ്ത്രം വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക് വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)
പട്ട് വസ്ത്രം സ്ത്രീക്ക് ഹലാൽ, പുരുഷന് ഹറാം
عَنْ عَلِيِّ بْنِ أَبِي طَالِبٍ، – رضى الله عنه – قَالَ إِنَّ نَبِيَّ اللَّهِ صلى الله عليه وسلم أَخَذَ حَرِيرًا فَجَعَلَهُ فِي يَمِينِهِ وَأَخَذَ ذَهَبًا فَجَعَلَهُ فِي شِمَالِهِ ثُمَّ قَالَ “ إِنَّ هَذَيْنِ حَرَامٌ عَلَى ذُكُورِ أُمَّتِي ” .
അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ തന്റെ വലതു കയ്യിൽ പട്ടും ഇടത് കയ്യിൽ സ്വർണ്ണവും വെച്ച് കൊണ്ട് പറഞ്ഞു: ഇവ രണ്ടും എന്റെ സമുഹത്തിലെ പുരുഷന്മാർക്ക് നിഷിദ്ധമാണ്. (അബൂദാവൂദ്: 4057)
عَنْ أَبِي عُثْمَانَ، قَالَ كُنَّا مَعَ عُتْبَةَ فَكَتَبَ إِلَيْهِ عُمَرُ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ لاَ يُلْبَسُ الْحَرِيرُ فِي الدُّنْيَا، إِلاَّ لَمْ يُلْبَسْ فِي الآخِرَةِ مِنْهُ ”
അബീ ഉസ്മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ ഉത്‌ബത്ത് رضى الله عنه വിന്റെ കൂടെ ഇരിക്കുന്ന സമയം ഉമർ رضى الله عنه ഉത്ബത്ത് رضى الله عنهവിലേക് എഴുതി കൊടുത്തു. നബി ﷺ പറഞ്ഞു: ഇഹലോകത്ത് വെച്ച് പട്ട് വസ്ത്രം ധരിക്കുന്നവൻ പരലോകത്ത് വെച്ച് അത് ധരിക്കുകയില്ല. (ബുഖാരി: 5830)
രൂപമുള്ള വസ്ത്രം ധരിക്കരുത്
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ حَشَوْتُ لِلنَّبِيِّ صلى الله عليه وسلم وِسَادَةً فِيهَا تَمَاثِيلُ كَأَنَّهَا نُمْرُقَةٌ، فَجَاءَ فَقَامَ بَيْنَ الْبَابَيْنِ وَجَعَلَ يَتَغَيَّرُ وَجْهُهُ، فَقُلْتُ مَا لَنَا يَا رَسُولَ اللَّهِ. قَالَ ” مَا بَالُ هَذِهِ الْوِسَادَةِ ”. قَالَتْ وِسَادَةٌ جَعَلْتُهَا لَكَ لِتَضْطَجِعَ عَلَيْهَا. قَالَ ” أَمَا عَلِمْتِ أَنَّ الْمَلاَئِكَةَ لاَ تَدْخُلُ بَيْتًا فِيهِ صُورَةٌ، وَأَنَّ مَنْ صَنَعَ الصُّورَةَ يُعَذَّبُ يَوْمَ الْقِيَامَةِ يَقُولُ أَحْيُوا مَا خَلَقْتُمْ ”.
ആയിശാ رضي الله عنها പറയുന്നു : ഞാൻ നബി ﷺക്ക് വേണ്ടി, ചാരി ഇരിക്കുന്ന ഒരു തരം തലയിണയെ സാദൃശ്യപ്പെടുത്തുന്ന രൂപങ്ങൾ ഉണ്ടായിരുന്ന ഒരു തലയിണ ഉണ്ടാക്കി. പിന്നീട് നബി ﷺ വന്ന്, വീട്ടിലേക്ക് പ്രവേശിക്കാതെ അദ്ദേഹം രണ്ട് വാതിലുകൾക്ക് ഇടയിൽ തന്നെ നിൽക്കുകയും, അദ്ദേഹത്തിന്റെ മുഖത്തിന് മാറ്റം വരുകയുണ്ടായി. ഞാൻ പറഞ്ഞു : ‘അല്ലയോ അല്ലാഹുവിന്റെ റസൂലേ! എന്ത് സംഭവിച്ചു?’ നബി ﷺ പറഞ്ഞു : ‘ഈ തലയിണുടെ അവസ്ഥ എന്താണ്?’ ഞാൻ പറഞ്ഞു : ‘ഈ തലയിണ ഞാൻ അങ്ങേക്ക് ചാരി ഇരിക്കുവാൻ വേണ്ടി ചെയ്തതാണ് ‘. അപ്പോൾ നബി ﷺ പറഞ്ഞു : ‘നിനക്ക് അറിയില്ലേ! നിശ്ചയമായും മലക്കുകൾ, ചിത്രം ഉള്ള വീട്ടിൽ പ്രവേശിക്കുകയില്ല. തീർച്ചയായും ചിത്രം നിർമിച്ചവർ ഖിയാമത്ത് നാളിൽ ശിക്ഷിക്കപ്പെടുകയും ചെയ്യും, അവരോട് പറയും :നിങ്ങൾ സൃഷ്ടിച്ചവയെ ജീവിപ്പിക്കുക. (ബുഖാരി:3224)
വെള്ള വസ്ത്രത്തിന്റെ മഹത്വം
عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: الْبَسُوا مِنْ ثِيَابِكُمُ الْبَيَاضَ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ وَكَفِّنُوا فِيهَا مَوْتَاكُمْ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക. അതാണ് ഏറ്റവും പരിശുദ്ധവും ഉത്തമമായതും. നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (തിർമുദി: 994)
വലത് ഭാഗം മുന്തിപ്പിക്കുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا لَبِسْتُمْ وَإِذَا تَوَضَّأْتُمْ فَابْدَءُوا بِأَيَامِنِكُمْ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുളൂഅ് ചെയ്യുമ്പോഴും വലതു ഭാഗത്ത് നിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്:4141)
عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم: إِذَا لَبِسَ قَمِيصًا بَدَأَ بِمَيَامِنِهِ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വസ്ത്രം ധരിക്കുമ്പോൾ വലതു ഭാഗത്ത് നിന്ന് തുടങ്ങുമായിരുന്നു. (തിർമുദി: 1766)
വസ്ത്രം ധരിക്കുമ്പോഴും അഴിക്കുമ്പോഴും ബിസ്‌മില്ലാഹ് പറയുക
قال رسول الله ﷺ: سَتْرُ ما بينَ أَعْيُنِ الجِنِّ و عَوْرَاتِ بَنِي آدمَ إذا وضعَ أحدُهُمْ ثَوْبَهُ أنْ يقول : بسمِ اللهِ
നബി ﷺ പറഞ്ഞു: ആദം സന്തതികളുടെ നഗ്നതകളുടെയും ജിന്നുകളുടെ ദൃഷ്ടികളുടെയും ഇടയിലുള്ള മറക്ക്: ഒരാൾ തന്റെ വസ്‌ത്രം നീക്കുമ്പോൾ ‘ബിസ്‌മില്ലാഹ്’ ചൊല്ലലാണ്. (സ്വഹീഹുൽ ജാമിഅ്: 3610)
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു: ശൈത്വാന്മാരെ നമ്മൾ കാണുന്നില്ലെങ്കിലും അവർ നമ്മളെ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ശൈത്വാന്മാരും ജിന്നുകളും നമ്മുടെ ഔറത്ത് കാണാതിരിക്കാൻ വേണ്ടി, നമ്മൾ വസ്ത്രമഴിക്കുമ്പോൾ ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലണം. മനുഷ്യന്മാർ നിങ്ങളുടെ ഔറത്ത് കാണാതിരിക്കാൻ വാതിലടച്ചാൽ മതി; അല്ലെങ്കിൽ വേറെ വല്ല മറയും സ്വീകരിച്ചാൽ മതി. എന്നാൽ ജിന്നുകൾ നിങ്ങളുടെ ഔറത്ത് കാണാതിരിക്കാൻ നിങ്ങൾ എന്ത് ചെയ്യും?! കാരണം നിങ്ങൾ അവരെ കാണുന്നില്ലല്ലോ. അപ്പോൾ ഹദീഥിൽ വന്നതുപോലെ, ജിന്നുകൾ നമ്മുടെ ഔറത്ത് കാണാതിരിക്കാനുള്ള മാർഗമാണ്- വസ്ത്രം അഴിക്കുമ്പോൾ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ. നബിﷺ പറഞ്ഞു: “ആദം സന്തതികളുടെ നഗ്നതകളുടെയും ജിന്നുകളുടെ ദൃഷ്ടികളുടെയും ഇടയിലുള്ള മറയാണ് ഒരാൾ തന്റെ വസ്‌ത്രം അഴിക്കുമ്പോൾ ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലൽ.” (സ്വഹീഹുൽ ജാമിഅ്: 3610, തിർമിദി: 606, ഇബ്നുമാജ: 297)
വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :وَمَنْ لَبِسَ ثَوْبًا فَقَالَ الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ ” .
നബി ﷺ പറഞ്ഞു : ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.
الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة
അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദാ (ഹാദസ്സൗബ) വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ’
എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. (അബൂദാവൂദ് : 4023 -അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
പുതിയ വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَجَدَّ ثَوْبًا سَمَّاهُ بِاسْمِهِ إِمَّا قَمِيصًا أَوْ عِمَامَةً ثُمَّ يَقُولُ “ اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ ” .
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: പുതിയ വസ്ത്രം അല്ലങ്കിൽ ഖമീസോ, തലപ്പാവോ ധരിക്കുമ്പോൾ നബി ﷺ ഇപ്രകാരം പറയും:
اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
അല്ലാഹുമ്മ ലകൽ ഹംദു അൻത കസൗതനീഹി, അസ്അലുക മിൻ ഖൈരിഹി വ ഖൈരി മാ സ്വുനിഅ ലഹു. വഅഊദു ബിക മിൻ ശർരിഹി വശർരി മാ സ്വുനിഅ ലഹു
അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതിന്റെ നന്മയിൽ നിന്നും ഇത് ഏതൊന്നിനു വേണ്ടി നിർമിക്കപ്പെട്ടുവോ അതിന്റെ നന്മയിൽ നിന്നും നിന്നോട് ഞാൻ ചോദിക്കുന്നു. ഇതിന്റെ തിന്മയിൽ നിന്നും ഇത് ഏതൊന്നിനു വേണ്ടി നിർമിക്കപ്പെട്ടുവോ അതിന്റെ തിന്മയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. (അബൂദാവൂദ് : 4020 -അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)