മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
അല്ലാഹുവിനെ ആരാധിക്കേണ്ടത് ഇഖ്ലാസോടെയായിരിക്കണം.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്വണക്കം (ഇഖ്ലാസ്) അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനും അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖുര്‍ആൻ:98/5)
أَنَّ الْكُتُبَ كُلَّهَا جَاءَتْ بِأَصْلٍ وَاحِدٍ، وَدِينٍ وَاحِدٍ فَمَا أُمِرُوا فِي سَائِرِ الشَّرَائِعِ إِلَّا أَنْ يَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ أَيْ: قَاصِدِينَ بِجَمِيعِ عِبَادَاتِهِمِ الظَّاهِرَةِ وَالْبَاطِنَةِ وَجْهَ اللَّهِ، وَطَلَبَ الزُّلْفَى لَدَيْهِ،
എല്ലാ വേദഗ്രന്ഥങ്ങളുടെയും അടിസ്ഥാനവും ആശയവും ഒന്നാണ്. {കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് അവനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല} അതായത്: പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ ആരാധനകളും അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. (തഫ്സീറുസ്സഅ്ദി)
فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ﴿٢﴾ أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ
… അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം …. (ഖുർആൻ:39/2,3)
{അതിനാൽ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക} കാര്യങ്ങളെല്ലാം, അത് പ്രത്യക്ഷമാകട്ടെ പരോക്ഷമാകട്ടെ അല്ലാഹുവിൽ മാത്രമായി സമർപ്പിക്കുക. അതിൽ ഇസ്ലാമും ഈമാനും ഇഹ്സാനും ഉൾപ്പെട്ടു. ഇതിലെല്ലാം അവന്റെ പ്രീതി മാത്രം ആഗ്രഹിക്കണം. അത് അവന് മാത്രമായിരിക്കണം. മറ്റു താൽപര്യങ്ങളൊന്നും ഉണ്ടായിക്കൂടാ. (തഫ്സീറുസ്സഅ്ദി)
{അറിയുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം} ആരാധനകൾ അല്ലാഹുവിന് നിഷ്കളങ്കമാക്കുക എന്ന കൽപനയെ സ്ഥാപിക്കുകയാണിവിടെ. (തഫ്സീറുസ്സഅ്ദി)
قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ
പറയുക: കീഴ്വണക്കം അല്ലാഹുവിന് ഇഖ്ലാസോടെ അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്. (ഖുര്‍ആൻ:39/11)
قُلِ ٱللَّهَ أَعْبُدُ مُخْلِصًا لَّهُۥ دِينِى
പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്. ; എന്റെ കീഴ്വണക്കം അവന് ഇഖ്ലാസോടെ ആക്കിക്കൊണ്ട്. (ഖുര്‍ആൻ:39/14)
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
അപ്പോൾ ഇഖ്ലാസ് എന്നാൽ എന്താണ്? പണ്ഢിതൻമാര് പറയുന്നത് കാണുക:
قال العز بن عبد السلام رحمه الله: الإخلاص أن يفعل المكلف الطاعة خالصة لله وحده، لا يريد بها تعظيماً من الناس ولا توقيراً، ولا جلب نفع ديني، ولا دفع ضرر دنيوي
ഇസ് ബ്നു അബ്ദിസ്സലാം رحمه الله പറഞ്ഞു: ഇഖ്ലാസ് എന്നത് അല്ലാഹുവിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കലാണ്, ആളുകൾ തന്നെ മഹത്വപ്പെടുത്തണമെന്നോ ആദരിക്കണമെന്നോ മതപരമായ എന്തെങ്കിലും ഉപകാരം ലഭിക്കണമെന്നോ ഐഹികമായ എന്തെങ്കിലും ഉപദ്രവം തടുക്കണമെന്നോ ഉദ്ദേശിക്കാതെ. (مقاصد المكلفين ص 358.)
قال حافظ الحكمي رحمه الله: الإخلاصُ هو تصفيةُ العَمَلِ بصَالحِ النِّيَّةِ عن جَميِع شوائِبِ الشِّرْكِ
ഹാഫിള് അൽ ഹികമി رحمه الله പറഞ്ഞു:ശിര്‍ക്കിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും നല്ല നിയ്യത്ത് കൊണ്ട് കര്‍മ്മങ്ങളെ ശുദ്ധീകരിക്കലാണ് ഇഖ്ലാസ്. (معارج القبول)
وَالْإِخْلَاصُ مَعْنَاهُ: تَخْلِيصُ الْقَصْدِ لِلَّهِ تَعَالَى فِي جَمِيعِ الْعِبَادَاتِ الْوَاجِبَةِ وَالْمُسْتَحَبَّةِ حُقُوقِ اللَّهِ وَحُقُوقِ عِبَادِهِ. أَيْ: أَخْلِصُوا لِلَّهِ تَعَالَى فِي كُلِّ مَا تُدِينُونَهُ بِهِ وَتَتَقَرَّبُونَ بِهِ إِلَيْهِ.
ഇഖ്ലാസ് എന്ന വാക്കിന്റെ അർഥം ഐഛികവും നിർബന്ധവുമായ എല്ലാ ആരാധനകളിലും ഉദ്ദേശ്യം അല്ലാഹുവിന് മാത്രം ആക്കുക എന്നതാണ്. അല്ലാഹുവിനും അവന്റെ ദാസന്മാർക്കും നൽകേണ്ട കടമകളിലും, അല്ലാഹുവിന് കീഴ്പ്പെടാൻവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, അവന്റെ സാമീപ്യം ലഭിക്കാൻ വേണ്ടിയുള്ള കാര്യങ്ങളിലുമെല്ലാം. (തഫ്സീറുസ്സഅ്ദി – സൂറ: ഗാഫിർ 14)
ഇഖ്ലാസ് എന്നാൽ ആരാധനാ കർമ്മങ്ങൾ അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യുക. അഥവാ വലിയ ശിർക്കിൽ നിന്നും, ചെറിയ ശിർക്കിൽ നിന്നും അത് മുക്തമാവുക എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശിർക്കിന്റേയോ പ്രകടനപരതയുടേയോ കളങ്കമേതുമില്ലാതെ നല്ല നിയ്യത്തോടെ കർമങ്ങളെല്ലാം സ്ഫുടമാക്കലാണ് ഇഖ്ലാസ്.
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)
ഒരു സത്യവിശ്വാസിയുടെ വാക്കുകളും പ്രവർത്തനങ്ങളും തുടങ്ങി മുഴുവൻ ഇബാദത്തുകളും അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചുകൊണ്ട് മാത്രമായിരിക്കണം. ഇഖ്ലാസ് ഇല്ലാതെയുള്ള ഇബാദത്തുകൾ അല്ലാഹു സ്വീകരിക്കുകയില്ല. മനുഷ്യരെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു മരണവും ജീവിതവും സൃഷ്ടിച്ചത്.
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്ത്തിക്കുന്നവന് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്. അവന് പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുര്‍ആൻ:67/2)
പരീക്ഷണത്തില്‍ ‘ആരാണ് നല്ല പ്രവ൪ത്തനം ചെയ്യുന്നവന്’ ആരാണെന്നാണ് അല്ലാഹു പരിശോധിക്കുന്നത്. എന്താണ് നല്ല പ്രവ൪ത്തനം ? ഏതൊരു ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ച് ചെയ്യുന്നുവോ നബി ﷺ യുടെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നുവോ അതാണ് നല്ല പ്രവ൪ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
قَالَ الْفُضَيْل بْنُ عِيَاضٍ رحمه الله: أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا- .وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ
ഫുളൈല്‍ ഇബ്നു ഇയാദ് رحمه الله പറഞ്ഞു:ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. അവ൪ ചോദിച്ചു: ഹേ, അബൂ അലീ, ഇഖ്ലാസുള്ളതും ശരിയായതും എന്നാല്‍ എന്താണ്? അദ്ദേഹം പറഞ്ഞു:തീര്‍ച്ചയായും അമല്‍ ഇഖ്ലാസുള്ളതും, ശരിയായല്ലാത്തതുമാണെങ്കില് അത് സ്വീകരിക്കപ്പെടുകയില്ല. (ഇനി) അത് ശരിയായതും ഇഖ്ലാസില്ലാത്തതുമാണെങ്കില് അതും സ്വീകരിക്കപ്പെടുകയില്ല. ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. ഇഖ്ലാസ് എന്നാല്‍ : അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ, ശരിയായത് : സുന്നത്തിനോട് യോജിച്ചതായിരിക്കല് (ജാമിഉല്‍ ഉലൂം വല്ഹകം)
ഇഖ്ലാസ് ഇല്ലാതെയുള്ള കർമങ്ങൾ നാളെ പരലോകത്ത് ചിതറിയ ധൂളിപോലെ ആയിത്തീരുന്നതാണ്.
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا
അവർ പ്രവർത്തിച്ച കർമങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും. (ഖുര്‍ആൻ:25/23)
عن أنس بن مالك رَضِيَ اللهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يُجاءُ يومَ القيامةِ بصُحُفٍ مُختَمةٍ، فتُنصَبُ بيْنَ يدَيِ اللهِ ﷿، فيَقولُ اللهُ ﷿ لمَلائكتِه: ألقوا هذا واقبَلوا هذا. فتقولُ المَلائكةُ: وعِزَّتِكَ ما رَأَيْنا إلّا خيرًا. فيَقولُ -وهو أعلَمُ-: إنّ هذا كان لغَيري، ولا أقبَلُ اليومَ منَ العَملِ إلّا ما كان ابتُغيَ به وجهي
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ സീൽ ചെയ്യപ്പെട്ട ഏടുകൾ കൊണ്ടുവരപ്പെടും. അത് അല്ലാഹുവിന്റെ മുമ്പിൽ വെക്കപ്പെടും. അപ്പോൾ അല്ലാഹു പറയും: ‘ഇന്നതിനെ മാറ്റിയിടുക, എന്നതിനെ സ്വീകരിക്കുക’ അപ്പോൾ മലക്കുകൾ പറയും: അല്ലാഹുവേ, നിൻറെ മഹത്വവും പ്രതാപവുമാണ് സത്യം. ഞങ്ങൾ നന്മയല്ലാതെ ഒന്നും കണ്ടിട്ടില്ല. അപ്പോൾ അല്ലാഹു പറയും: തീർച്ചയായും (മാറ്റിയിട്ട ) ഇത് എന്റേതല്ലാത്തവരുടെ പ്രീതിക്കു വേണ്ടിയായിരുന്നു. നിശ്ചയം ഞാനാകട്ടെ ഇന്നേ ദിനം എൻറെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട് ചെയ്ത പ്രവർത്തിയല്ലാതെ മറ്റൊന്നും സ്വീകരിക്കുന്നതല്ല. (ദാറഖുത്നി)
قال ابن الجوزي – رحمه الله – :العمل صورة والإخلاص روح إذا لم تُخلص فلا تتعب؛ فلا قوام للجسد بدون روح.
ഇബ്നുൽ ജൗസി رحمه الله പറഞ്ഞു.കർമ്മം ബാഹ്യശരീരവും, ഇഖ്ലാസ് (നിഷ്കളങ്കത) ആത്മാവുമാണ്. നീ ഇഖ്ലാസ് കാണിക്കുന്നില്ലായെങ്കിൽ വെറുതേ അദ്ധ്വാനിച്ച് ക്ഷീണിക്കേണ്ടതില്ല. കാരണം, ആത്മാവ് ഇല്ലായെങ്കിൽ ശരീരത്തിന്ന് നിലനിൽപ്പില്ല. (അൽ മുദ്ഹിശ്: 1/418)
قال العلامة ابن القيم رحمه الله : العمل بغير إخلاص ولا اقتداء كالمسافر يملأ جرابه رملا يثقله ولا ينفعه
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഇഖ്ലാസും പ്രവാചകനെ പിൻപറ്റലുമില്ലാത്ത പ്രവർത്തനം; തോൽപാത്രത്തിൽ മണൽ നിറക്കുന്ന യാത്രികന് സമാനമാണ്. അവനത് ഭാരമാകുന്നു, എന്നാൽ ഉപകാരപ്പെടുന്നില്ല. (അൽ-ഫവാഇദ് : 66)
ഇഖ്ലാസിനെ തകര്‍ത്ത് കളയുന്ന കാര്യങ്ങളിൽ പെട്ടതാണ് രിയാഅ് അഥവാ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുക എന്നത്. അതേപോലെ ദുനിയാവിന്റെ നേട്ടങ്ങൾക്ക് വേണ്ടി നിർവഹിക്കുക എന്നുള്ളതും. മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ കിട്ടുന്ന പണം ആഗ്രഹിച്ചു ഹജ്ജ് നിർവഹിക്കുന്നതു പോലെയുള്ള കാര്യങ്ങൾ, ആരോഗ്യ പരിപാലനത്തിനായി നോമ്പ് അനുഷ്ഠിക്കുക പോലെയുള്ള കാര്യങ്ങൾ.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ أَرَأَيْتَ رَجُلاً غَزَا يَلْتَمِسُ الأَجْرَ وَالذِّكْرَ مَا لَهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ شَىْءَ لَهُ ” . فَأَعَادَهَا ثَلاَثَ مَرَّاتٍ يَقُولُ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” لاَ شَىْءَ لَهُ ” . ثُمَّ قَالَ ” إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ ” .
അബൂ ഉമാമ അൽബാഹിലീ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രതിഫലവും ജനങ്ങളുടെ പ്രശംസയും ഉദ്ദേശിച്ചുകൊണ്ട് യുദ്ധം ചെയ്യുന്നവ ഒരാളുടെ കാര്യം എന്താണ്? അവന് എന്താണുള്ളത്? നബി ﷺ പറഞ്ഞു: അവന് യാതൊന്നുമില്ല. അയാൾ അത് മൂന്നു തവണ ആവര്‍ത്തിച്ചു. (അപ്പോഴെല്ലാം) നബി ﷺ പറഞ്ഞു: അവന് യാതൊന്നുമില്ല. ശേഷം നബി ﷺ പറഞ്ഞു: അല്ലാഹുവിന് വേണ്ടി മാത്രമുള്ളതും അവന്റെ വജ്ഹ് മാത്രം തേടുന്നതുമല്ലാത്ത ഒരു പ്രവൃത്തിയും അല്ലാഹു സ്വീകരിക്കുകയില്ല. (നസാഇ:3140)
ആദ്യമായി നരകത്തിൽ എറിയപ്പെടുന്നവർ രിയാഅിന്റെ ആളുകളായ മൂന്ന് കൂട്ടരാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:
أَنَّ اللَّهَ تَبَارَكَ وَتَعَالَى إِذَا كَانَ يَوْمُ الْقِيَامَةِ يَنْزِلُ إِلَى الْعِبَادِ لِيَقْضِيَ بَيْنَهُمْ وَكُلُّ أُمَّةٍ جَاثِيَةٌ فَأَوَّلُ مَنْ يَدْعُو بِهِ رَجُلٌ جَمَعَ الْقُرْآنَ وَرَجُلٌ قُتِلَ فِي سَبِيلِ اللَّهِ وَرَجُلٌ كَثِيرُ الْمَالِ فَيَقُولُ اللَّهُ لِلْقَارِئِ أَلَمْ أُعَلِّمْكَ مَا أَنْزَلْتُ عَلَى رَسُولِي قَالَ بَلَى يَا رَبِّ . قَالَ فَمَاذَا عَمِلْتَ فِيمَا عُلِّمْتَ قَالَ كُنْتُ أَقُومُ بِهِ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ . فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ لَهُ بَلْ أَرَدْتَ أَنْ يُقَالَ إِنَّ فُلاَنًا قَارِئٌ فَقَدْ قِيلَ ذَاكَ . وَيُؤْتَى بِصَاحِبِ الْمَالِ فَيَقُولُ اللَّهُ لَهُ أَلَمْ أُوَسِّعْ عَلَيْكَ حَتَّى لَمْ أَدَعْكَ تَحْتَاجُ إِلَى أَحَدٍ قَالَ بَلَى يَا رَبِّ . قَالَ فَمَاذَا عَمِلْتَ فِيمَا آتَيْتُكَ قَالَ كُنْتُ أَصِلُ الرَّحِمَ وَأَتَصَدَّقُ . فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ تَعَالَى بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَوَادٌ فَقَدْ قِيلَ ذَاكَ . وَيُؤْتَى بِالَّذِي قُتِلَ فِي سَبِيلِ اللَّهِ فَيَقُولُ اللَّهُ لَهُ فِي مَاذَا قُتِلْتَ فَيَقُولُ أُمِرْتُ بِالْجِهَادِ فِي سَبِيلِكَ فَقَاتَلْتُ حَتَّى قُتِلْتُ . فَيَقُولُ اللَّهُ تَعَالَى لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَرِيءٌ فَقَدْ قِيلَ ذَاكَ. . ثُمَّ ضَرَبَ رَسُولُ اللَّهِ صلى الله عليه وسلم عَلَى رُكْبَتِي فَقَالَ ” يَا أَبَا هُرَيْرَةَ أُولَئِكَ الثَّلاَثَةُ أَوَّلُ خَلْقِ اللَّهِ تُسَعَّرُ بِهِمُ النَّارُ يَوْمَ الْقِيَامَةِ
നിശ്ചയം, അന്ത്യനാളായാൽ അല്ലാഹു ദാസൻമാർക്കിടയിൽ വിധിതീർപ്പിനായി ഇറങ്ങിവരും. എല്ലാ സമുദായങ്ങളും മുട്ടുകുത്തിയ നിലയിലായിരിക്കും. അല്ലാഹു ഒന്നാമതായി വിളിക്കുന്നത് ഖുർആൻ പഠിച്ച വ്യക്തിയും അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട വ്യക്തിയെയും ധാരാളം സമ്പത്തുള്ള വ്യക്തിയെയുമായിരിക്കും. അപ്പോൾ അല്ലാഹു ഖുർആൻ പാരായണക്കാരനോട് ചോദിക്കും. ഞാൻ എന്റെ റസൂലിന് അവതരിപ്പിച്ച ഖുർആൻ നിന്നെ പഠിപ്പിച്ചില്ലേ? അയാൾ പറയും:അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും:ഞാൻ പഠിപ്പിച്ചതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും:ഞാൻ രാപ്പകലുകളിൽ അതുകൊണ്ടുള്ള ബാധ്യത നിർവ്വഹിച്ചിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി പാരായണക്കാരനാണെന്ന് അറിയപ്പെടാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.
(ശേഷം) സമ്പന്നനെ ഹാജരാക്കും. അല്ലാഹു ചോദിക്കും: മറ്റൊരാളിലേക്കും ആവശ്യക്കാരനാകാത്തവിധം ഞാൻ നിനക്ക് വിശാലമായി സമ്പത്ത് നൽകിയില്ലേ? അയാൾ പറയും:അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും:ഞാൻ നൽകിയതിൽ നീ എന്താണ് പ്രവർത്തിച്ചത്? അയാൾ പറയും:ഞാൻ കുടുംബബന്ധം ചാർത്തുകയും ദാനധർമ്മം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ഔദാര്യക്കാരനാണെന്ന് അറിയപ്പെടാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.
അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവനും ഹാജരാക്കപ്പെടും. അല്ലാഹു ചോദിക്കും: ഏതൊരു (മാർഗത്തിലാണ്) നീ വധിക്കപ്പെട്ടത്? അയാൾ പറയും:നിന്റെ മാർഗത്തിൽ ജിഹാദ് കൊണ്ട് ഞാൻ കൽപ്പിക്കപ്പെട്ടു, അങ്ങനെ ഞാൻ വധിക്കപ്പെടുന്നതുവരെ ജിഹാദ് ചെയ്തു. ഉടൻ അല്ലാഹു അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. മലക്കുകളും അയാളോട് പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോട് പറയും: അല്ല, നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ധീരനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.
പിന്നീട് അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ കാൽമുട്ടിൽതട്ടിക്കൊണ്ട് പറഞ്ഞു: അബൂഹുറൈറാ, അന്ത്യനാളിൽ നരകം കത്തിക്കപ്പെടുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽ ആദ്യത്തെ ആളുകൾ ഈ മൂന്നുകൂട്ടരാണ്. (തിർമിദി:2382)
عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً
മഹ്മൂദ് ബ്നു ലബീദ് അൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ചെറിയ ശിർക്കിനെ(ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍.) ആണ്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ എന്താണ് ശിര്‍ക്കുന്‍ അസ്വ്ഗ്വര്‍. നബിﷺ പറഞ്ഞു: രിയാഅ് (ലോകമാന്യം) ആണത്. ദുനിയാവിൽ നിങ്ങൾ ആരെ കാണിക്കാനാണോ പണിയെടുത്തത് അവരിൽ നിന്നും നിങ്ങൾ അതിനുള്ള പ്രതിഫലം വാങ്ങിക്കൊള്ളുക എന്ന് (ഖിയാമത് നാളിൽ) അവനോടു പറയപ്പെടും. (സ്വഹീഹ് അല്‍ബാനി)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്കുകാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)
قال ابن القيم رحمه الله: لَوْ نَفَعَ العَمَلُ بِلاَ إخْلاَصٍ لَمَا ذَمَّ اللهُ المُنَافِقِينَ
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഇഖ്ലാസില്ലാത്ത പ്രവർത്തനം പ്രയോജനപ്പെടുമായിരുന്നെങ്കിൽ അല്ലാഹു മുനാഫിഖുകളെ ആക്ഷേപിക്കുമായിരുന്നില്ല. الفوائد -ص 65
സലഫുകൾ അവരുടെ ജീവിതത്തിൽ ഇഖ്ലാസിനെ കാത്തുസൂക്ഷിച്ചിരുന്നു. തങ്ങൾ ചെയ്ത കാര്യങ്ങൾ പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവ മറച്ചുവെക്കുന്നതിലാണ് അവര്‍ താല്പര്യം കാണിച്ചിരുന്നത്.
كان عمرو بن قيس – أحد عُبَّاد السلف – إذا بكى , حوَّل وجهه إلى الحائط , ويقول لأصحابه : إن هذا زكام
ആരാധനാനിഷ്ഠയുള്ള സലഫുകളിൽ പെട്ട ഒരാളായ അംറുബ്നുൽ ഖൈസ് കരയാനുദ്ദേശിച്ചാൽ മതിലിന്റെ ഭാഗത്തേക്ക് തന്റെ മുഖത്തെ തിരിക്കുമായിരുന്നു. എന്നിട്ട് തന്റെ ആളുകളോട് പറയും: ഇത് എനിക്ക് ബാധിച്ച ഒരു ജലദോഷം മാത്രമാണ്. (അൽഹിൽയ: 5/103).
قال علي بن الفضيل بن عياض لأبيه : يا أبتِ , ما أحلى كلام أصحاب محمد ( صلى الله عليه وسلم ) فقال : يا بني , وتدري لمَ حلا ؟ قال : لا . قال : لأنهم أرادوا الله به
ഫുദൈൽ ഇബ്നു ഇയാദിന്റെ മകനായ അലി പിതാവിനോട് പറഞ്ഞു: ‘എന്റെ പിതാവേ, മുഹമ്മദ് നബി ﷺ യുടെ സ്വഹാബികളുടെ സംസാരം എത്ര മധുരതരമാണ്!’ ഫുദൈൽ ഇബ്നു ഇയാദ് رحمه الله പറഞ്ഞു: ‘എന്റെ കുഞ്ഞുമകനേ, അതു മധുരതരമാകാനുള്ള കാരണം നിനക്കറിയുമോ?’ അലി പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം പറഞ്ഞു: ‘കാരണം, അവർ അതുമുഖേന അല്ലാഹുവിനെയാണ് ലക്ഷ്യം വെച്ചത്.’(അൽ ഹിൽയ: 10/23)
തിൻമകളിൽ നിന്ന് വിട്ട് നിൽക്കാൻ ഇഖ്ലാസ് സഹായിക്കും. യൂസുഫ് നബി عليه السلام കൊട്ടാരത്തിൽ താമസിക്കവെ, സുന്ദരിയായ രാജ്ഞി അദ്ദേഹത്തെ വശീകരിക്കാൻ ശ്രമിക്കുകയും അവിഹിതമായ കാര്യങ്ങൾക്ക് പ്രലോഭിപ്പിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തെ ആ തിൻമയിൽ അകപ്പെടാതെ കാത്തൂസൂക്ഷിച്ചു. യൂസുഫ് നബി عليه السلام യുടെ ഇഖ്ലാസായിരുന്നു അതിന്റെ കാരണം.
وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ ﴿٢٣﴾ وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ ﴿٢٤﴾
അവന് (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള് അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള് പറഞ്ഞു: ഇങ്ങോട്ട് വാ. അവന് പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന് എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന് നമ്മുടെ നിഷ്കളങ്കരായ ദാസന്മാരില് (മുഖ്ലിസ്) പെട്ടവനാകുന്നു. (ഖുര്‍ആൻ:12/24)
قال ابن تيمية{رحمه الله}: فإن قوة إخلاص يوسف عليه السلام كان أقوى من جمال امرأة العزيز وحسنها وحبه لها .
ഇബ്നു തൈമിയ رحمه الله പറഞ്ഞു: തീർച്ചയായും യൂസുഫ് നബി عليه السلام യുടെ ഇഖ്ലാസിന്റെ കരുത്ത് അസീസിന്റെ ഭാര്യയുടെ സൗന്ദര്യത്തേക്കാളും, കുലീനതയെക്കാളും, (യൂസുഫിനോടുള്ള) അവളുടെ ഇഷ്ടത്തേക്കാൾ ശക്തമായിരുന്നു. [الفتاوى ١٠/٦٠٢]
ശൈത്വാന്റെ ഉപദ്രവങ്ങളെ തടുക്കുന്ന പരിചയാണ് ഇഖ്ലാസ്. എല്ലാ ക൪മ്മളും ഇഖ്ലാസോടെ ചെയ്യുമ്പോള്‍ ശൈത്വാന് നമ്മെ ഉപദ്രവിക്കാന്‍ കഴിയില്ല. ഇത് ശൈത്വാൻ തന്നെ പറഞ്ഞിട്ടുള്ളത് കാണുക:
ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ
അവന് (ശൈത്വാൻ) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ.(ഖു൪ആന്‍ : 38/82-83)
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ ﴿٣٩﴾ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴿٤٠﴾
അവന് (ശൈത്വാൻ) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്മാരൊഴികെ. (ഖു൪ആന്‍:15/39-40)
എന്നാല്‍ നമ്മുടെ ക൪മ്മങ്ങളില്‍ ഇഖ്’ലാസില്‍ ചോ൪ച്ച സംഭവിച്ച് ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുമ്പോള്‍ പിശാചിന് നമ്മുടെ മേല്‍ അധികാരം ലഭിക്കുകയായി. ഇത് ഒരു കഥയില്‍ കൂടി വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇമാം ഇബ്നുല്‍ ജൌസി رحمه الله തന്റെ ‘തല്‍ബീസു ഇബ്ലീസ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ കഥയുടെ സംക്ഷിപ്ത രൂപം ഇപ്രകാരമാണ്:
ഒരു സ്ഥലത്ത് അല്ലാഹുവിന് പുറമേ ജനങ്ങള്‍ ആരാധനയ൪പ്പിച്ചിരുന്ന ഒരു വൃക്ഷമുണ്ടായിരുന്നു. ശി൪ക്കിനോട് വെറുപ്പുണ്ടായിരുന്ന ഒരു മനുഷ്യന് ഒരിക്കല്‍ അവിടെ വന്നിട്ട് സ്വയം പറഞ്ഞു: ഈ മരം ഞാന്‍ മുറിക്കുക തന്നെ ചെയ്യും. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നതിന്റെ രോഷത്തില്‍, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ആ മരം മുറിക്കാനായി അയാള്‍ ഒരുങ്ങി. അപ്പോള്‍ പിശാച് മനുഷ്യ രൂപത്തിലെത്തി ആ മനുഷ്യനെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് മരം മുറിക്കാനായി ഒരുങ്ങുന്ന ആ മനുഷ്യനെ തടയാന്‍ പിശാചിന് കഴിഞ്ഞില്ല. പിശാച് പറഞ്ഞു: നീ ഈ മരം മുറിക്കാതിരുന്നാല്‍ എല്ലാ ദിവസവും നേരം പുലരുമ്പോള്‍ നിന്റെ തലയണിക്കരികെ രണ്ട് സ്വ൪ണ്ണ നാണയങ്ങള്‍ നിനക്ക് കാണാം. അത് നിനക്കുള്ളതാണ്. അങ്ങനെ അയാള്‍ മരം മുറിക്കാതെ തിരിച്ചു പോയി. പിറ്റേന്ന് നേരം പുല൪ന്നപ്പോള്‍ തന്റെ തലയണിക്കരികില് രണ്ട് സ്വ൪ണ്ണ നാണയങ്ങള്‍ അയാള്‍ കണ്ടു. അന്ന് അയാള്‍ മരം മുറിക്കാന്‍ പോയതുമില്ല. പിറ്റേ ദിവസം സ്വ൪ണ്ണ നാണയങ്ങള്‍ കാണാതെ വന്നപ്പോള്‍ അയാള്‍ രോഷത്തോടെ മരം മുറിക്കാനായി പുറപ്പെട്ടു. അല്ലാഹുവിന് പുറമേ ജനങ്ങള്‍ ആരാധനയ൪പ്പിക്കുന്ന ഈ മരം ഞാന്‍ മുറിച്ച് നീക്കുമെന്ന് അയാള്‍ ആത്മഗതം ചെയ്തു. എന്നാല്‍ മരം മുറിക്കുന്നതില്‍ നിന്നും പിശാച് ആ മനുഷ്യനെ കീഴ്പ്പെടുത്തിക്കൊണ്ട് പറഞ്ഞു. ഞാന്‍ പിശാചാണ്. ആദ്യം നീ മരം മുറിക്കാന്‍ വന്നിട്ടുള്ളത് അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചായിരുന്നു. അപ്പോള്‍ നിന്നെ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നീ വന്നിരിക്കുന്നത് സ്വ൪ണ്ണ നാണയങ്ങള്‍ ലഭിക്കാത്തതിലുള്ള രോഷവുമായിട്ടാണ്. അതുകൊണ്ടാണ് നിന്നെ കീഴ്പ്പെടുത്താന്‍ എനിക്ക് ശക്തി ലഭിച്ചിട്ടുള്ളത്.
ഈ കഥയിലെ തത്വം വളരെ ശരിയാണ്. നാം അല്ലാഹുവിന് വേണ്ടി മാത്രം അഥവാ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ക൪മ്മങ്ങള്‍ ചെയ്യുമ്പോള്‍ പിശാചിന് നമ്മെ അതിജയിക്കാനാകില്ല. എന്നാല്‍ നമ്മുടെ ഇഖ്ലാസില് കുറവ് സംഭവിക്കുന്നതിനനുസരിച്ച് പിശാചിന് നമ്മുടെ മേല്‍ ആധിപത്യം ലഭിക്കുകയായി. അതുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഇഖ്ലാസോടെ അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കുവാന്‍ സന്നദ്ധമാകണം. എല്ലാ മേഖലയിലും അല്ലാഹുവിനോട് ഇഖ്ലാസുള്ള അടിമകളാവന് ശ്രമിക്കുക. അവരെ പിശാചിന് വഴിതെറ്റിക്കാന്‍ സാധിക്കില്ല. ആ ലക്ഷ്യം തെറ്റിക്കുന്ന പിശാചിന്റെ കെണികെള കരുതിയിരിക്കുകയും ചെയ്യുക.
ഇഖ്ലാസ് പാപങ്ങൾ പൊറുക്കപ്പെടാൻ സഹായിക്കും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ “ غُفِرَ لاِمْرَأَةٍ مُومِسَةٍ مَرَّتْ بِكَلْبٍ عَلَى رَأْسِ رَكِيٍّ يَلْهَثُ، قَالَ كَادَ يَقْتُلُهُ الْعَطَشُ، فَنَزَعَتْ خُفَّهَا، فَأَوْثَقَتْهُ بِخِمَارِهَا، فَنَزَعَتْ لَهُ مِنَ الْمَاءِ، فَغُفِرَ لَهَا بِذَلِكَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വ്യഭിചാരിണിയുടെ പാപം പൊറുക്കപ്പെട്ടു. ഒരു കിണറിനടുത്ത് (ദാഹത്താൽ) നാവ് നീട്ടി കിതക്കുന്ന ഒരു നായയുടെ അടുത്തുകൂടി അവൾ നടന്നു പോവുകയായിരുന്നു. അതിന്റെ ജീവൻ കളയുമാറുള്ള കഠിനദാഹം അതിനുണ്ടായിരുന്നു. അപ്പോൾ അവൾ അവളുടെ കാലുറ അഴിച്ച് അവളുടെ ശിരോവസ്ത്രത്തിൽ കെട്ടി ആ നായക്ക് വെള്ളം കോരിക്കൊടുത്തു. അത് നിമിത്തം അവളുടെ പാപങ്ങൾ പൊറുക്കപ്പെട്ടു. (ബുഖാരി: 3321)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു(നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു. (ബുഖാരി:652)
ഇഖ്ലാസ് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് സുരക്ഷിതത്വം നൽകുന്നതാകുന്നു. നരകശിക്ഷയെ കുറിച്ച് വിവരിക്കവേ അല്ലാഹു പറയുന്നു:
إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ
അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാര് ഒഴികെ. (ഖു൪ആന്‍:37/74)
അല്ലാഹു പറയുന്നു: {നിഷ്കളങ്കരായ ദാസന്മാർ ഇതിൽനിന്ന് ഒഴിവാകുന്നു} അവർ വേദനാജനകമായ ഈ ശിക്ഷ അനുഭവിക്കുകയില്ല. കാരണം അവർ തങ്ങളുടെ കർമങ്ങളിൽ ആത്മാർഥത പുലർത്തിയിരുന്നു. അതിനാൽ അവൻ അവരെ തിരഞ്ഞെടുത്തു. പ്രത്യേക കരുണ നൽകി. സ്നേഹം അവരിൽ വർഷിച്ചു. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിനുള്ള ഇബാദത്തുകൾ അത് ഏത് കര്‍മ്മമാകട്ടെ, വാക്കാകട്ടെ പ്രവൃത്തിയാകട്ടെ എല്ലാത്തിലും ഇഖ്ലാസുണ്ടാകണം. ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ അത് യഥാസന്ദര്‍ഭങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:
عَنْ أَبِي هُرَيْرَةَ، قَالَقَالَ رَسُولُ اللَّهِ صلى الله عليه وسلم : أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ، أَوْ نَفْسِهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് എന്റെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിക്കുക ഹൃദയത്തിൽ നിന്ന് ഇഖ്ലാസോടെ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനായിരിക്കും. (ബുഖാരി: 99)
عَنْ عِتْبَانَ بْنَ مَالِكٍ الأَنْصَارِيَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَنْ يُوَافِيَ عَبْدٌ يَوْمَ الْقِيَامَةِ يَقُولُ لاَ إِلَهَ إِلاَّ اللَّهُ. يَبْتَغِي بِهِ وَجْهَ اللَّهِ، إِلاَّ حَرَّمَ اللَّهُ عَلَيْهِ النَّارَ
ഇത്ബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അതിലൂടെ അല്ലാഹുവിന്റെ വജ്ഹ് ആഗ്രഹിക്കുകയും ചെയ്തവരെ അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു, തീ൪ച്ച. (ബുഖാരി:6423)
ബലി അറുക്കുന്ന വിഷയത്തിൽ അല്ലാഹു പറഞ്ഞു:
ﻟَﻦ ﻳَﻨَﺎﻝَ ٱﻟﻠَّﻪَ ﻟُﺤُﻮﻣُﻬَﺎ ﻭَﻻَ ﺩِﻣَﺎٓﺅُﻫَﺎ ﻭَﻟَٰﻜِﻦ ﻳَﻨَﺎﻟُﻪُ ٱﻟﺘَّﻘْﻮَﻯٰ ﻣِﻨﻜُﻢْ ۚ
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. (ഖു൪ആന്‍ : 22/37 )
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം അബ്ദു റഹ്മാൻ ബ്നു നാസ്വിർ അസ്സഅദി رَحِمَهُ اللَّهُ പറഞ്ഞു:
{ لَنْ يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا } أي: ليس المقصود منها ذبحها فقط. ولا ينال الله من لحومها ولا دمائها شيء، لكونه الغني الحميد، وإنما يناله الإخلاص فيها، والاحتساب، والنية الصالحة، ولهذا قال: { وَلَكِنْ يَنَالُهُ التَّقْوَى مِنْكُمْ } ففي هذا حث وترغيب على الإخلاص في النحر، وأن يكون القصد وجه الله وحده، لا فخرا ولا رياء، ولا سمعة، ولا مجرد عادة، وهكذا سائر العبادات، إن لم يقترن بها الإخلاص وتقوى الله، كانت كالقشور الذي لا لب فيه، والجسد الذي لا روح فيه.
{അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല} അതായത് : ബലികർമ്മത്തിന്റെ ലക്ഷ്യം കേവലം അറുക്കുക എന്നത് മാത്രമല്ല. ആ മൃഗത്തിന്റെ മാംസത്തിൽ നിന്നോ, രക്തത്തിൽ നിന്നോ ഒന്നും തന്നെ അല്ലാഹുവിലേക്ക് എത്തുകയുമില്ല. അവൻ എല്ലാ ധന്യതയുമുള്ളവനും, സർവ്വ സ്തുതിക്കും അർഹത യുള്ളവനുമാണ്. മറിച്ച്, ആ കാര്യത്തിലുണ്ടാവുന്ന ഇഖ്ലാസും, പ്രതിഫലേച്ഛയും, നല്ല നിയ്യത്തും മാത്രമേ അവനിലേക്ക് എത്തുകയുള്ളൂ. അത് കൊണ്ടാണ് അല്ലാഹു തൊട്ടുടനെ ഇപ്രകാരം പറഞ്ഞത്: {എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്} ഈ ആയത്തിൽ ബലികർമ്മത്തിൽ ഇഖ്ലാസ് മുറുകെപ്പിടിക്കാനുള്ള അങ്ങേയറ്റത്തെ പ്രേരണയുണ്ട്. ഈ കർമ്മത്തിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ വജ്ഹ് കാണുക എന്നത് മാത്രമായിരിക്കണം. പൊങ്ങച്ചം നടിക്കുവാനോ, ജനങ്ങളെ കാണിക്കുവാനോ കേൾപ്പിക്കുവാനോ, കേവലം ഒരു സമ്പ്രദായമായോ ആവരുത്. ഇതുപോലെ തന്നെയാണ് മറ്റെല്ലാ ഇബാദത്തുകളും. ഇഖ്ലാസ്വും തഖ്വയും ഇല്ലാത്ത അമലുകൾ അകത്ത് പഴമില്ലാത്ത പഴത്തൊലി പോലെയും, ജീവനില്ലാത്ത ശരീരം പോലെയുമായിരിക്കും.” (തഫ്സീറുസ്സഅ്ദി)
ഹജ്ജിന്റെ മുഖ്യഘടകമാണ് ഇഖ്ലാസ്. ഹജ്ജിന്റെ തൽബിയത്തിൽ നിന്നുതന്നെ അത് വ്യക്തം.
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്ക്, ഇന്നല് ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക് ലാശരീക ലക്
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല
നാം ഇഖ്ലാസ് ഉള്ളവരാണോ? ഓരോരുത്തരും ചിന്തിക്കുക?
قال العلّامة ابن العثيمين-رحمه الله: الإخلاص لا تظن أنه سهل، بل إن الإخلاص من أشق الأشياء على النفوس ولهذا كان من قال: “لا إله إلا الله” خالصة من قلبه دخل الجنة، فالمسألة خطيرة للغاية؛ ولهذا يجب علينا أن نفتش عن قلوبنا، هل نحن مخلصون في أعمالنا، في عبادتنا، في طلبنا للعلم، في كل أحوالنا.
ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:ഇഖ്ലാസ് (ആത്മാർത്ഥത, നിശ്കളങ്കത) അത് എളുപ്പമുള്ള കാര്യമാണെന്ന് നീ വിചാരിക്കരുത്.മറിച്ച് മനസ്സുകൾക്ക് ഏറ്റവും പ്രായാസകരമായ കാര്യങ്ങളിൽപ്പെട്ടതാണത്. അതിനാലാണ് ആരെങ്കിലും “ലാ ഇലാഹ ഇല്ലള്ളാഹ്” എന്ന് ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി ചെല്ലിയാൽ സ്വർഗത്തിൽ പ്രവേശിക്കുന്നത്. അങ്ങനെയെങ്കിൽ ഈ വിഷയം വളരെ ഗുരുതരമാണ്. നമ്മുടെ ഹൃദയങ്ങളെ നാം നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്.നമ്മൾ നമ്മുടെ കർമ്മങ്ങളിലും, ആരാധനകളിലും, അറിവ് അന്വേഷിക്കുന്നതിലുമെല്ലാം ഇഖ്ലാസ് ഉള്ളവരാണോ?! [ശർഹു ഉംദത്തിൽ അഹ്കാം: 1/24 ]
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ജനങ്ങളുടെ പ്രശംസ ഇഷ്ടപ്പെടുകയും അവരുടെ പക്കലുള്ളതിനോട് പക്കലുള്ളതിനോട് ആർത്തി കാണിക്കുകയും ചെയ്യുന്ന ഒരു ഹൃദയത്തിൽ ഇഖ്ലാസിന് കുടികൊള്ളുവാൻ സാധ്യമല്ല. വെള്ളവും തീയും ഒരുമിച്ച് കുടികൊള്ളുകയിയെന്നപോലെ. (അൽഫവാഇദ് : പേജ് 21)
قال الشافعي – رحمه الله -: لا يَعرف الرياء إلا مخلِص
ഇമാം ശാഫിഈ رحمه الله പറഞ്ഞു: ഇഖ്ലാസുള്ളവർക്കല്ലാതെ രിയാഅിനെ കുറിച്ച് അറിയുകയില്ല.
قال عبد الله بن مسعود رضي الله عنه: المخلص لربه كالماشي على الرمل لا تسمع خطواته ولكن ترك اثاره
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു :തന്റെ രക്ഷിതാവിനോട് ഇഖ്ലാസ് (നിഷ്കളങ്കത) കാണിക്കുന്നവൻ മണലിലൂടെ നടക്കുന്നവനെപ്പോലെയാണ്. നീ അവന്റെ കാലടി ശബ്ദം കേൾക്കുകയില്ല, എന്നാൽ അതിന്റെ അടയാളങ്ങളെ നിനക്ക് കാണാം.[ജാമിഉൽ ഉലൂമി വൽഹികം (302)]