അന്ത്യനാളിലെ അതിഭയങ്കരങ്ങളായ അറ്റമില്ലാത്ത അനുഭവങ്ങള്‍ കാണുമ്പോള്‍ അവിശ്വാസികളും കുറ്റവാളികളുമായ ആളുകള്‍ക്ക് തങ്ങളുടെ ഇഹലോകവാസക്കാലവും ബര്‍സഖീ ജീവിതവും വളരെ കുറച്ചേയുണ്ടായിന്നുള്ളൂവെന്ന് തോന്നും.
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ ﴿٥٥﴾ وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَٰنَ لَقَدْ لَبِثْتُمْ فِى كِتَٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَٰذَا يَوْمُ ٱلْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ ﴿٥٦﴾
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ (ഇഹലോകത്ത്) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെട്ടിരുന്നത്. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല. (ഖുർആൻ:30/55-56)
فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارِۭ ۚ بَلَٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُونَ
ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ? (ഖുർആൻ:46/35)
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖുർആൻ:79/46)
يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا ﴿١٠٢﴾ يَتَخَٰفَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا ﴿١٠٣﴾ نَّحْنُ أَعْلَمُ بِمَا يَقُولُونَ إِذْ يَقُولُ أَمْثَلُهُمْ طَرِيقَةً إِن لَّبِثْتُمْ إِلَّا يَوْمًا ﴿١٠٤﴾
കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്. അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുർആൻ:20/102-104)
ഇഹലോക ജീവിതത്തെ സര്‍വ്വപ്രധാനമായി ഗണിച്ചുകൊണ്ട് പരലോകത്തെ നിഷേധിക്കുകയും, അവഗണിക്കുകയും ചെയ്ത അവിശ്വാസികളോട് നരകത്തില്‍വെച്ച്, ഭൂമിയില്‍ നിങ്ങള്‍ എത്രവര്‍ഷം താമസിച്ചിട്ടുണ്ടെന്ന അല്ലാഹുവിന്റെ ചോദ്യത്തിന്, ഒരു ദിവസമോ അതിന്റെ അംശമോ താമസിച്ചിരിക്കുമെന്നാണ് അവരുടെ മറുപടി.
قَٰلَ كَمْ لَبِثْتُمْ فِى ٱلْأَرْضِ عَدَدَ سِنِينَ ﴿١١٢﴾ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَسْـَٔلِ ٱلْعَآدِّينَ ﴿١١٣﴾ قَٰلَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ﴿١١٤﴾
അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍(എത്ര നന്നായിരുന്നേനെ!) (ഖുർആൻ:23/112-114)
കുറ്റവാളികളും അവിശ്വാസികളുമായുള്ളവര്‍ അന്ത്യനാളിലെ പരിഭ്രമവും ഭയവും നിമിത്തം ഐഹികജീവിതകാലം എത്രയായിരുന്നുവെന്ന് അവര്‍ക്ക് തിട്ടപ്പെടുത്തിപ്പറയുവാന്‍ കഴിയാതെവരികയും, അത് കേവലം ഒരു നാഴിക സമയം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നിപ്പോകുകയുമാണ് ചെയ്യുന്നതെന്ന് ഈ ആയത്തുകളില്‍നിന്ന് ആര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചില ആയത്തുകളില്‍ ‘ഒരു നാഴിക’ (ساعة) എന്നതിന് പകരം ‘പത്ത് ദിവസം’ (عشرا) എന്നും ചിലതില്‍ ‘ഒരു സായാഹ്നം അല്ലെങ്കില്‍ അതിന്റെ പൂര്‍വ്വാഹ്നം’ (عشية أو ضحها) എന്നുമൊക്കെ – വ്യത്യസ്തവാക്കുകളില്‍ – പറഞ്ഞുകാണുന്നതും.
അപേപോലെ തന്നെയാണ് ബര്‍സഖീ ജീവിതത്തിന്റെ കാര്യവും. ബർസഖീ ജീവിതം കേവല മയക്കം പോലെ മാത്രമായിരിക്കും അനുഭവപ്പെടുക.
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾ قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴿٥٢﴾
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്. (ഖു൪ആന്‍:36/51-52)
വാസ്തവത്തില്‍ കുറെ കൊല്ലങ്ങള്‍ അവര്‍ ഇതിനുമുമ്പ് ഇഹലോകത്തും ബര്‍സഖിലും കഴിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും പരിഭ്രാന്തിയുടെ ആധിക്യം നിമിത്തം സത്യാവസ്ഥ ഓര്‍മ്മിക്കുവാന്‍ അവര്‍ക്കു സാധിക്കുന്നതല്ല. അന്ത്യനാളിന്റെ ഭയാനകത, പരലോകജീവിതത്തിന്റെ ഭയാനകത, പരലോകജീവിതത്തിന്റെ ദൈര്‍ഘ്യത എന്നിവ കൊണ്ടെല്ലാം അവര്‍ക്ക് ഇഹലോകവാസക്കാലവും അതിന് ശേഷമുള്ള ബര്‍സഖീ കാലും വളരെ കുറച്ചേയുണ്ടായിന്നുള്ളൂവെന്ന് തോന്നും. ഇഹപരജീവിതങ്ങള്‍ തമ്മിലുള്ള താരതമ്യം, പാപികള്‍ക്ക് അപ്പോഴേ ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു.
ഈ കാര്യം മനുഷ്യൻ അവന്റെ ജീവിതത്തിൽ നിന്ന് മനസ്സിലാക്കുന്ന കാര്യമാണ്. ഒരോരുത്തരും കണ്ണടച്ച് നാം ജീവിച്ചു തീർത്ത കാലങ്ങൾ ഒന്ന് ഓർത്തു നോക്കുക. ഇരുപതും, മുപ്പതും, നാൽപ്പതും എഴുപതും വർഷങ്ങൾ ഒരു സ്വപ്നം പോലെ കേവലം ഓർമകൾ മാത്രമായി അവശേഷിക്കുന്നതായി കാണാം. അതെല്ലാം തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ അവസാനിച്ചു. അത് കൊണ്ട് ഈ നൈമിഷികമായ ജീവിതം കൊണ്ട് വഞ്ചിതനാകരുത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥَّ ﻭَﻋْﺪَ ٱﻟﻠَّﻪِ ﺣَﻖٌّ ۖ ﻓَﻼَ ﺗَﻐُﺮَّﻧَّﻜُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۖ ﻭَﻻَ ﻳَﻐُﺮَّﻧَّﻜُﻢ ﺑِﭑﻟﻠَّﻪِ ٱﻟْﻐَﺮُﻭﺭُ
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.(ഖു൪ആന്‍:35/5)
ഇവിടെ നമുക്ക് ലഭിക്കുന്ന സുഖാനുഭവങ്ങളൂം മറ്റ് അനുഗ്രഹങ്ങളും പരീക്ഷണങ്ങളും പരലോകത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. അനന്തമാണെന്ന് നാം കരുതുന്ന ഈ ജീവിതം നാഴികകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയുന്ന ഒരു ദിനത്തെ സംബന്ധിച്ച് അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്:
قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْءَاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا
പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. (ഖു൪ആന്‍:4/77)