അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖർആൻ:59/18)
وقوله : {ولتنظر نفس ما قدمت لغد } أي : حاسبوا أنفسكم قبل أن تحاسبوا ، وانظروا ماذا ادخرتم لأنفسكم من الأعمال الصالحة ليوم معادكم وعرضكم على ربكم
{ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ} അതായത് : (അന്ത്യദിനത്തിൽ) നിങ്ങൾ യഥാർത്ഥ വിചാരണക്ക് വിധേയരാകുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളെ സ്വയം വിചാരണ ചെയ്തു കൊണ്ടേയിരിക്കുക. നിങ്ങൾ മടങ്ങിവരുന്ന ദിവസത്തിനും നിങ്ങളുടെ റബ്ബിന്റെ മുമ്പിൽ പ്രദർശിപ്പിക്കുന്നതിനുമായി നിങ്ങൾ എന്ത് സൽകർമ്മങ്ങളാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ഓരോരുത്തരും നോക്കട്ടെ. (ഇബ്നു കസീർ)
وَهَذِهِ الْآيَةُ الْكَرِيمَةُ أَصْلٌ فِي مُحَاسَبَةِ الْعَبْدِ نَفْسِهِ، وَأَنَّهُ يَنْبَغِي لَهُ أَنْ يَتَفَقَّدَهَا، فَإِنْ رَأَى زَلَلًا تَدَارَكَهُ بِالْإِقْلَاعِ عَنْهُ، وَالتَّوْبَةِ النَّصُوحِ، وَالْإِعْرَاضِ عَنِ الْأَسْبَابِ الْمُوَصِّلَةِ إِلَيْهِ، وَإِنْ رَأَى نَفْسَهُ مُقَصِّرًا فِي أَمْرٍ مِنْ أَوَامِرِ اللَّهِ، بَذَلَ جُهْدَهُ وَاسْتَعَانَ بِرَبِّهِ فِي تَتْمِيمِهِ وَتَكْمِيلِهِ، وَإِتْقَانِهِ، وَيُقَايِسُ بَيْنَ مِنَنِ اللَّهِ عَلَيْهِ وَإِحْسَانِهِ وَبَيْنَ تَقْصِيرِهِ، فَإِنَّ ذَلِكَ يُوجِبُ لَهُ الْحَيَاءَ لَا مَحَالَةَ.
ഒരു അടിമയ്ക്കു തന്നെ ആത്മവിചാരണ നടത്താനുള്ള അടിസ്ഥാന ആശയമാണിത്. അവന്‍ അവനെ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. വല്ല പിഴവും കണ്ടാല്‍ വേരോടെ പിഴുതുകളയണം. അതിലേക്കെത്തിക്കുന്ന കാരണങ്ങളെ ഒഴിവാക്കി ആത്മാര്‍ഥമായി പശ്ചാത്തപിക്കണം. അല്ലാഹുവിന്റെ വല്ല കല്‍പനകളിലും വീഴ്ച വന്നതായി അവന്റെ കാര്യത്തില്‍ അവന്‍ കണ്ടാല്‍ ആ രംഗത്ത് പരിശ്രമിക്കാനും തന്നെ പരിപോഷിപ്പിക്കാനും പൂര്‍ണതയിലെത്തിക്കാനും അന്യൂനമാക്കാനും അവന്‍ തന്റെ രക്ഷിതാവിനോട് സഹായം തേടണം. തന്റെ വീഴ്ചകളും അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രങ്ങളും തമ്മില്‍ അവന്‍ തുലനം ചെയ്യണം. തീര്‍ച്ചയായും അവനു ലജ്ജയുണ്ടാകും; സംശയമില്ല. (തഫ്സീറുസ്സഅ്ദി)
قال عمر بن الخطاب رضى الله عنه : حاسبوا أنفسكم قبل أن تحاسبوا وزنوا أنفسكم قبل أن توزنوا، فإنه أهون عليكم في الحساب غدا أن تحاسبوا أنفسكم اليوم، وتزينوا للعرض الأكبر. يَوۡمَئِذٍ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٌ
ഉമർ ബ്നു ഖത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക, നിങ്ങളുടെ ആത്മാവുകളെ തൂക്കപ്പെടുന്നതിന് മുൻപ് നിങ്ങൾ സ്വയം തൂക്കിനോക്കിക്കൊള്ളുക. നിങ്ങൾ അപ്രകാരം പ്രവർത്തിക്കൽ അന്ത്യദിനത്തിൽ നിങ്ങളുടെ വിചാരണ എളുപ്പമാക്കിത്തീർക്കുന്നതാണ്. റബ്ബിന്റെ തിരുസന്നിധിയിൽ നിങ്ങളുടെ ആത്മാവുകളെ ഹാജരാക്കപ്പെടുന്ന ദിനത്തിന് വേണ്ടി (ആത്മാവുകളെ തഖ്വാ കൊണ്ട്) നിങ്ങൾ അലങ്കരിച്ച് കൊള്ളുക. അല്ലാഹു പറയുന്നു: അന്നേ ദിവസം (റബ്ബിന്റെ സന്നിധിയിൽ) നിങ്ങളെ ഹാജരാക്കപ്പെടും. ഒരു രഹസ്യവും അന്ന് നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല. (അൽഹാഖ്ഖ : 18) (അൽഹിൽയ: 1-52 )
പരലോകത്ത് കർമ്മങ്ങൾ തൂക്കപ്പെടുന്നതിന് മുൻപ് സ്വയം നിങ്ങളുടെ കർമ്മങ്ങളെ ഒന്ന് തൂക്കി നോക്കുക. ചെറുതും, വലുതുമായ രഹസ്യവും, പരസ്യവുമായ നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും റബ്ബിന്റെ മുന്നിൽ പ്രദർശിക്കപ്പെടുന്ന ആ മഹാപ്രദർശന നാളിന് വേണ്ടി സജ്ജരാവുക. ദുനിയാവിൽ സ്വയം പരിരോധിച്ചവന് പരലോക വിചാരണ ലഘൂകരിക്കപ്പെടും.
يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. (ഖർആൻ:69/18)
പരലോകത്ത് ഇപ്രകാരം പറയപ്പെടുന്നതിന് മുൻപ് നീ സ്വയം വിചാരണ ചെയ്യുക.
وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ﴿١٣﴾ ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും) (ഖുർആൻ:17/13-14)
ജനാസയെ പിന്തുടരുമ്പോൾവരെ സ്വയം വിചാരണ നടത്തുന്നതിനാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
قال الشيخ ابن باز رحمه الله :فاتباع الجنازة، ورفع الأصوات بالذكر، أو الصلاة على النبي ﷺ لا أعلم له أصلًا في الشرع، بل السنة خفض الصوت في هذه الحالة، وأن الإنسان يحاسب نفسه، ويتذكر مصير هذا الميت، ومصيره هو أيضًا؛
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : ജനാസയെ പിന്തുടരുമ്പോൾ ഉച്ചത്തിൽ സ്വലാത്ത് ചൊല്ലുന്നതിനോ ദിക്റുകൾ ചൊല്ലുന്നതിനോ മതത്തിൽ എന്തെങ്കിലും അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മയ്യിത്ത് കൊണ്ടുപോകുമ്പോൾ ശബ്ദം ഉയർത്താതിരിക്കലാണ് സുന്നത്ത്. സ്വയം വിചാരണ നടത്തുകയും ആ മയ്യിത്തിന്റെയും തന്റെയും മടക്കസ്ഥാനത്തെ കുറിച്ചെല്ലാം ആലോചിക്കുകയുമാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യേണ്ടത്.
‘സ്വയം വിചാരണ’ താഴെ കാണുന്ന നിലയിലായിരിക്കണമെന്ന് ഇമാം ഇബ്നുൽ ഖയ്യിം رحمه الله സൂചിപ്പിച്ചിട്ടുണ്ട്.
البدء بالفرائض : فإذا رأيت فيها نقصاً فتداركه إما بقضاء أو إصلاح
(1) നിർബന്ധ കാര്യങ്ങൾ കൊണ്ട് തുടങ്ങൽ : അതിൽ വല്ല കുറവുകൾ കണ്ടാൽ അത് വീട്ടിക്കൊണ്ടോ നന്നാക്കിക്കൊണ്ടോ അതിനെ നേരെയാക്കുക
المناهي : فإن غرتك نفسك والهوى والشيطان بفعل شيء مما نهاك اللفإن غرتك نفسك والهوى والشيطان بفعل شيء مما نهاك الله عنه فتداركهستغفار والحسنات الماحيات .
(2) നിരോധിക്കപ്പെട്ട കാര്യങ്ങൾ : നിന്റെ മനസ്സോ ദേഹേച്ഛയോ അല്ലാഹു നിന്നെ വിലക്കിയിട്ടുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതിനായി നിന്നെ വഞ്ചിതനാക്കിയിട്ടുണ്ടെങ്കിൽ , തൗബയും പാപമോചനം തേടൽ കൊണ്ടും , മായ്ച്ചു കളയുന്ന നല്ല പ്രവർത്തികൾ കൊണ്ടും അതിനെ നേരെയാക്കുക
محاسبة النفس على الغفلة , فالذكر والإقبال على الله تعالى مما يتدارك به المسلم غفلته
(3) അശ്രദ്ധയെ തൊട്ട് മനസ്സിനെ സ്വയം വിചാരണ ചെയ്യുക. ഒരു മുസ്‌ലിം അശ്രദ്ധയെ നേരെയാക്കുന്ന ദിക്റ് – അല്ലാഹുവിലേക്കു മുന്നിടുക എന്നിവയിൽ ഏർപ്പെടുക
محاسبة ا الجوارح ، إلى أين خطت رجلاك..؟ وماذا بطشت يداك…؟! أو سمعت أذناك..؟ أو…أو..
(4) അവയവങ്ങളെ തൊട്ട് മനസ്സിനെ സ്വയം വിചാരണ ചെയ്യുക. നിന്റെ കാലുകൾ എവിടേക്കാണ് കാലടികൾ വെക്കുന്നതെന്നും , കൈകൊണ്ട് പ്രവർത്തിക്കുന്നതെന്താണെന്നും , ചെവി കൊണ്ട് കേട്ടതെന്താണെന്നും എന്നിങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് വിചാരണ ചെയ്യുക. [إغاثة اللهفان، ج1، ص83]
മനസ്സിനെ വിചാരണ നടത്തുന്നവനും മരണാനന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ് ബുദ്ധിമാനെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ
ശദ്ദാദിബ്നു ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തെ വിചാരണ നടത്തുകയും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ് – തി൪മിദി)
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : സ്വയം വിചാരണ നടത്തുന്നതിൽ എത്രയധികം ഒരടിമ ഇന്ന് (ഈ ദുനിയാവിൽ) കഷ്ടപ്പെട്ടുവോ, അത്രയധികം അവൻ നാളെ (ആഖിറത്തിൽ) അതിൽനിന്ന് വിശ്രമിക്കും. എത്രയധികം ഇന്ന് അവൻ അതിനെ അവഗണിച്ചുവോ, അത്രയധികം നാളെ അവന് വിചാരണ കഠിനമാകും.