ആൽക്കഹോൾ അടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നതിന്റെ വിധി

THADHKIRAH

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: كُلُّ مُسْكِرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ

അബ്ദുല്ലാഹിബ്നു ഹാരിസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. (മുസ്ലിം:2003)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ

ജാബിര്‍ ഇബ്നു അബ്ദില്ല  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കൂടുതല്‍ (ഉപയോഗിച്ചാല്‍) ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്. (സുനനുഅബീദാവൂദ്:3681 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ആൽക്കഹോൾ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ വിധി

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: അടിസ്ഥാനപരമായി എല്ലാ മരുന്നും ഭക്ഷണവും അനുവദനീയമാണ്. എന്നാൽ, ഒരു മരുന്ന് ഒരുപാട് കുടിച്ചാൽ ലഹരിബാധ ഉണ്ടാകുമെന്ന് നിങ്ങൾക്കറിയുമെങ്കിലോ, ഡോക്ടർമാർ അങ്ങനെ അറിയിച്ചു തരികയോ ചെയ്താൽ അത് കുടിക്കരുത്. (https://bit.ly/2OrUut0)

ലജ്നത്തുദ്ദാഇമ പറയുന്നു:

لا يجوز خلط الدواء بالكحول المسكرة، أما ما كان قد خلط بهذه الكحول فعلا فإن كان شرب الكثير منه يسكر حرم صرفه وشربه، قل أو كثر، وإن كان شرب كثيره لا يسكر جاز صرفه وشربه.

ലഹരിബാധ ഉണ്ടാക്കുന്ന ആൽക്കഹോൾ മരുന്നിൽ ചേർക്കൽ അനുവദനീയമല്ല. ആൽക്കഹോൾ അടങ്ങിയ ഏതെങ്കിലും മരുന്ന് ഒരുപാട് കുടിച്ചാൽ ലഹരിബാധയുണ്ടാവുമെങ്കിൽ, അത് വാങ്ങുന്നതും വിൽക്കുന്നതും കുടിക്കുന്നതും ഹറാമാണ്. അത് എത്ര കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ശരി. ഇനി, ഒരുപാട് കുടിച്ചാലും ലഹരിബാധ ഉണ്ടാക്കാത്തവയാണെങ്കിൽ, അത് വിൽക്കലും വാങ്ങലും കുടിക്കലും അനുവദനീയമാണ്. (https://bit.ly/3a6kNgG)

ആൽക്കഹോൾ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്?

ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: ആൽക്കഹോൾ അടങ്ങിയവ കുടിക്കാതിരിക്കുക എന്നതാണ് പ്രധാനം. അത് (കുടിച്ചാൽ) ലഹരി ബാധിക്കും. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. മദ്യമെല്ലാം ഹറാമുമാണ്. ഇതാണ് ഒന്നാമത്തെ വശം. ഇനി രണ്ടാമത്തെ കാര്യം, മദ്യം ഒരു വസ്തുവെന്ന നിലക്ക് നജസാണോ അല്ലേ എന്നതാണ്. മദ്യം ഒരു വസ്തുവെന്ന നിലക്ക് നജസല്ല എന്നതാണ് ശരിയായ അഭിപ്രായം الله أعلم. കാരണം, മദ്യം നിഷിദ്ധമാക്കപ്പെട്ടപ്പോൾ, ജനങ്ങളുടെ വഴിയിൽ (മദീനയിൽ) മദ്യം ഒഴുക്കപ്പെട്ടു. അത് നബിﷺ വിലക്കിയിട്ടില്ല. അതിനാൽ, ആൽക്കഹോൾ അടങ്ങിയ (സ്പ്രേ, അത്തർ എന്നിവ) കുടിക്കൽ ഹറാമാണ്. പക്ഷേ ആരും അത് കുടിക്കലില്ല. അവർ സുഗന്ധമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതിൽ തെറ്റില്ല. (https://youtu.be/jXFdZWs3R3w)

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: ആൽക്കഹോൾ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കൽ അനുവദനീയമാണ്. ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നവരുടെ ന്യായം മദ്യം നജസാണ് എന്നതാണ്. എന്നാൽ, മദ്യം നജസല്ല എന്നതാണ് ശരിയായ അഭിപ്രായം. കാരണം, മദ്യം നിഷിദ്ധമാക്കപ്പെട്ടപ്പോൾ, മദീനയുടെ വഴികളിൽ സ്വഹാബിമാർ മദ്യം ഒഴുക്കി. ദിവസങ്ങളോളം ആ വഴികളിൽ മദ്യം ബാക്കിയായിരുന്നു. മുസ്‌ലിംകളുടെ വഴിയിൽ മറ്റൊരു മുസ്‌ലിം മൂത്രമൊഴിക്കാൻ പാടില്ലെന്നത് എല്ലാവർക്കുമറിയാം. അപ്പോൾ മദ്യം നജസാണെങ്കിൽ, പിന്നെ എങ്ങനെയാണത് വഴികളിൽ ഒഴുക്കിവിടുക. അതിനാൽ, മദ്യം നജസല്ല എന്നതാണ് ഇക്കാര്യം അറിയിക്കുന്നത്. ഈ വിഷയത്തിലുള്ള ശരിയായതും പ്രബലമായതുമായ അഭിപ്രായം, ആൽക്കഹോൾ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നതാണ്. ഏറ്റവും നല്ലത്, ആൽക്കഹോൾ ഇല്ലാത്ത സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതാണ്. (https://youtu.be/iSKiY8dV4eA)

ആൽകഹോൾ ഇല്ലാത്ത  സുഗന്ധദ്രവ്യങ്ങൾ ഇന്ന് ധാരാളമായി ലഭ്യമാണെന്നിരിക്കെ, ആൽകഹോൾ ഉള്ളതിനേക്കാള്‍ ആൽക്കഹോൾ ഇല്ലാത്തത്  ഉപയോഗിക്കലാണ് നല്ലത്.

Leave a Reply

Your email address will not be published.

Similar Posts