സജ്ജനങ്ങളുടെ പത്ത് ഗുണങ്ങൾ

THADHKIRAH

മനഷ്യര്‍ക്ക് ദുൻയാവിൽ ലഭിച്ചിട്ടുള്ള അധികാരങ്ങളും നേതൃങ്ങളും സൗഖ്യങ്ങളും തുടങ്ങി എന്തെല്ലാമുണ്ടോ അതെല്ലാം തന്നെ ഐഹികജീവിതത്തിലെ താൽക്കാലിക വിഭവം മാത്രമാണെന്നും അതെല്ലാം നിലച്ചുപോകുന്ന നിസ്സാരമായ ആസ്വാദനം മാത്രമാണെന്നും പ്രഖ്യാപിച്ച ശേഷം  നിത്യസുഖാനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്റെ അടുക്കലാണെന്നും അത് പരലോകത്ത് സ്വര്‍ഗത്തിൽ ചിലര്‍ക്ക് മാത്രം ലഭിക്കുന്നതാണെന്നും വിശുദ്ധ ഖുര്‍ആൻ 32/36 വചനത്തിൽ ഉണര്‍ത്തുന്നുണ്ട്. ഈ സുഖ സൗകര്യങ്ങൾ ലഭിക്കുന്നത് ഐഹിക ജീവിതത്തിൽ ചില ഗുണ-സ്വഭാവങ്ങളുള്ളവര്‍ക്ക് മാത്രമാണെന്നും തുടര്‍ന്ന് വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നു. സ്വര്‍ഗ പ്രവേശനത്തിന്റെ യോഗ്യതയായി വിശുദ്ധ ഖുര്‍ആൻ എണ്ണിപ്പറഞ്ഞിട്ടുള്ള 10 കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ സത്യവിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്. ഈ വിഷയത്തിലെ വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശം കാണുക:

‏ فَمَآ أُوتِيتُم مِّن شَىْءٍ فَمَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٣٦﴾‏ وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ ‎﴿٣٧﴾‏ وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٣٨﴾‏ وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ ‎﴿٣٩﴾

നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത് കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്‌. മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌. തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും. തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും. (ഖുര്‍ആൻ:32/36-39)

ഈ വചനങ്ങളിൽ സജ്ജനങ്ങളുടേതായി അല്ലാഹു എടുത്ത് കാണിച്ചിരിക്കുന്ന പത്ത് ഗുണങ്ങൾ ഇവയാണ്:

(1) ഈമാൻ (സത്യവിശ്വാസം)

لِلَّذِينَ ءَامَنُوا۟

വിശ്വസിക്കുകയും

ഈമാന്‍ എന്നാല്‍ ശറഇയ്യായി ഇപ്രകാരം പറയാം:

هو قول باللسان واعتقاد بالقلب وعمل بالجوارح يزيد بالطاعة وينقص بالمعصية

അത് നാവുകൊണ്ടുള്ള മൊഴിയലും ഹൃദയംകൊണ്ടുള്ള വിശ്വാസവും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ദ്ധിക്കുകയും ധിക്കാരം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.

‘ഈമാൻ’ എന്നത് വിശ്വാസത്തെ കുറിക്കുന്നു. നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ. قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.قَالَ: صَدَقْت.

ജിബ്രീൽ ചോദിച്ചു: ‘ഈമാന്‍ എന്താണെന്ന അറിയിച്ച്‌ തന്നാലും’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലുമാണ് ഈമാന്‍.’ ജിബ്രീൽ പറഞ്ഞു: ‘നീ സത്യം പറഞ്ഞു’.

قال الحسن البصرى : ليس الايمان بالتمني ولا بالتحلي ، ولكن هو ما وقر في القلب وصدقه بالعمل

ഇമാം ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ഹൃദയത്തില്‍ രൂഢമായതും പ്രവര്‍ത്തനം സത്യപെടുത്തുന്നതുമാണ് ഈമാന്‍. അല്ലാതെ വ്യാമോഹങ്ങള്‍ കൊണ്ടോ ഉടയാടകള്‍ കൊണ്ടോ ഉണ്ടാകുന്നതല്ല.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രമാണ് ഈമാന്‍ അഥവാ വിശ്വാസം. ഇഹലോകത്തും പരലോകത്തും വിജയം അത്തരക്കാര്‍ക്കാണ്.

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.(ഖുർആൻ:41/30)

{ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا } أي: اعترفوا ونطقوا ورضوا بربوبية الله تعالى، واستسلموا لأمره، ثم استقاموا على الصراط المستقيم، علمًا وعملاً، فلهم البشرى في الحياة الدنيا وفي الآخرة.

{ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവര്‍} അതായത് : അല്ലാഹുവിന്റെ റുബൂബിയ്യത് (സൃഷ്ടികര്‍തൃത്വം) അംഗീകരിക്കുകയും തൃപ്തിപ്പെടുകയും പ്രഖ്യാപിക്കുകയും അവന്റെ കല്‍പനകള്‍ക്ക് കീഴതൊങ്ങുകയും വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങളില്‍ നേരായ പാതയില്‍ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് ഇഹലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ട്. (തഫ്‌സീറുസ്സഅ്ദി)

വിശ്വാസ കാര്യങ്ങള്‍ പഠിക്കല്‍ സത്യവിശ്വാസികളെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. കര്‍മം അതിന്റെ പൂര്‍ത്തീകരണം മാത്രമാണ്. എങ്കിലും കര്‍മം ഈമാനിന്റെ ഭാഗമാണ്; ഈമാനില്‍ നിന്ന് പുറത്തല്ല. വിശ്വാസം ശരിയാവാത്ത കര്‍മങ്ങള്‍ നിഷ്ഫലമാണ്. കപടവിശ്വാസികളുടെ കര്‍മങ്ങള്‍ സ്വീകരിക്കാതിരിക്കുവാനുള്ള കാരണമായി അല്ലാഹു പറഞ്ഞത്, അവരുടെ വിശ്വാസം പിഴച്ചതാണെന്നാണ്.

وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَٰرِهُونَ

അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്. (ഖുർആൻ:9/54)

വിശ്വാസം ശരിയാകാത്തവരുടെ കര്‍മങ്ങള്‍ ധൂളികളാക്കി മാറ്റുമെന്നാണ് അല്ലാഹു പറഞ്ഞത്:

وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا

അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(ഖു൪ആന്‍:25/23)

فالعمل الذي يقبله الله، ما صدر عن المؤمن المخلص المصدق للرسل المتبع لهم فيه

അല്ലാഹു സ്വീകരിക്കുന്ന കര്‍മം നിഷ്‌ക്കളങ്കതയോടെ വിശ്വസിക്കുകയും വിശ്വാസത്തില്‍ പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്യുന്നവരില്‍ നിന്നുമാണ്. (തഫ്‌സീറുസ്സഅ്ദി)

സത്യവിശ്വാസം സ്വീകരിക്കാത്തവർക്ക് പരലോകത്ത് യാതൊരു രക്ഷയുമില്ലെന്നും, അവിശ്വാസികളുടെ യാതൊരു കർമ്മവും അവിടെ സ്വീകാര്യമല്ലെന്നും അല്ലാഹു ഖുർആനിൽ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കെ, തുടർന്ന് പറയുന്ന മറ്റെല്ലാ ഗുണങ്ങളും സത്യവിശ്വാസത്തോടുകൂടി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂവെന്ന് പറയേണ്ടതില്ല.

(2) കാര്യങ്ങൾ അല്ലാഹുവിൽ ഭാരമേല്പിക്കാൻ

وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും

ثُمَّ ذَكَرَ لِمَنْ هَذَا الثَّوَابُ فَقَالَ: {لِلَّذِينَ آمَنُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ} أَيْ: جَمَعُوا بَيْنَ الْإِيمَانِ الصَّحِيحِ، الْمُسْتَلْزِمِ لِأَعْمَالِ الْإِيمَانِ الظَّاهِرَةِ وَالْبَاطِنَةِ، وَبَيْنَ التَّوَكُّلِ الَّذِي هُوَ الْآلَةُ لِكُلِّ عَمَلٍ، فَكُلُّ عَمَلٍ لَا يَصْحَبُهُ التَّوَكُّلُ فَغَيْرُ تَامٍّ، وَهُوَ الِاعْتِمَادُ بِالْقَلْبِ عَلَى اللَّهِ فِي جَلْبِ مَا يُحِبُّهُ الْعَبْدُ، وَدَفْعُ مَا يَكْرَهُهُ مَعَ الثِّقَةِ بِهِ تَعَالَى .

{വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്} ശരിയായ വിശ്വാസത്തെയും വിശ്വാസം അനിവാര്യമാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ കർമങ്ങളും തവക്കുലുമെല്ലാം ഒത്തുചേർന്നാൽ, തവക്കുൽ എന്നത് എല്ലാ പ്രവർത്തനങ്ങളും ഉണ്ടാക്കുന്ന ഉപകരണമാണ്. തവക്കുലില്ലാത്ത മുഴുവൻ പ്രവരത്തനങ്ങളും അപൂർണമാണ്. ഹൃദയം പൂർണമായും ആശ്രയിക്കലാണ് തവക്കുൽ. അവൻ ഇഷ്ടപ്പെടുന്നത് സാധ്യമാക്കാനും അനിഷ്ടകരമായത് തടുക്കാനും അല്ലാഹുവിന് കഴിയുമെന്ന് ഉറപ്പിക്കുക. (തഫ്സീറുസ്സഅ്ദി)

ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദ്) അതിപ്രധാനമായ ഒരു ആശയമാണ് ‘തവക്കുല്‍’. ഒരു സത്യവിശ്വാസിക്ക് അതില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കുക സാധ്യമല്ല. അത് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ താക്കോലാണ്. സൃഷ്ടികളായ നമ്മുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ നാം ചെയ്ത ശേഷം അതിനപ്പുറത്തുള്ളതൊക്കെ ലോകസ്രഷ്ടാവും സംരക്ഷകനും നിയന്താവുമായ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നേറുക എന്നതാണ് തവക്കുലിന്റെ താല്‍പര്യം.

അവനവന്റെ കഴിവിൽപെട്ടതെല്ലാം പ്രവർത്തിക്കുകയും, കഴിവിനപ്പുറമുള്ളതിൽ ശുഭപ്രതീക്ഷയോടും വിശ്വാസത്തോടും കൂടി അല്ലാഹുവിൽ ഭരമേല്പിച്ചു സമാധാനപ്പെടുകയും ചെയ്യുക എന്നതാണ് തവക്കുലിന്റെ താല്പര്യം.

(3) മഹാപാപങ്ങളിൽ നിന്നും  ഒഴിഞ്ഞുനിൽക്കുക:
(4) നീചവൃത്തികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക:

وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ

മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും

കർശനമായി വിരോധിക്കപ്പെട്ടിട്ടുള്ളതും, ശിക്ഷാനിയമങ്ങൾക്ക് വിധേയമായതുമായ എല്ലാ പാപങ്ങളും മഹാപാപത്തിൽ ഉൾപ്പെടുന്നു.

മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത നിന്ദ്യകൃത്യങ്ങളും, അന്യന് അപമാനവും മാനനഷ്ടവും വരുത്തുന്ന നീചകൃത്യങ്ങളുമാണ് الْفَوَاحِشْ (നീചവൃത്തികൾ) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.

وَالَّذِينَ يَجْتَنِبُونَ كَبَائِرَ الإِثْمِ وَالْفَوَاحِشَ وَالْفَرْقُ بَيْنَ الْكَبَائِرِ وَالْفَوَاحِشِ -مَعَ أَنَّ جَمِيعَهُمَا كَبَائِرُ- أَنَّ الْفَوَاحِشَ هِيَ الذُّنُوبُ الْكِبَارُ الَّتِي فِي النُّفُوسِ دَاعٍ إِلَيْهَا، كَالزِّنَا وَنَحْوِهِ، وَالْكَبَائِرِ مَا لَيْسَ كَذَلِكَ، هَذَا عِنْدَ الِاقْتِرَانِ، وَأَمَّا مَعَ إِفْرَادِ كُلٍّ مِنْهُمَا عَنِ الْآخَرِ فَإِنَّ الْآخَرَ يَدْخُلُ فِيهِ.

{മഹാപാപങ്ങളും നീചവൃത്തികളും വർജിക്കുന്നവരും} മഹാപാപങ്ങളും നീചവൃത്തികളും രണ്ടും മഹാപാപം തന്നെയാണ്. അപ്പോൾ എന്താണിവിടെ രണ്ടും രണ്ടായിപ്പറഞ്ഞത്? മഹാപാതകങ്ങളിലേക്ക് ക്ഷണിക്കുന്ന പാപങ്ങളാണ് നീചവൃത്തികൾ; വ്യഭിചാരംപോലുള്ള തിന്മകളിലേക്ക്. മഹാപാങ്ങളെല്ലാം അങ്ങനെയല്ല. ഓരോന്നും ഒറ്റയ്ക്ക് പറയാമെങ്കിലും ഒന്ന് മറ്റൊന്നിൽ ഉൾപ്പെടുന്നുണ്ട്. (തഫ്സീറുസ്സഅ്ദി)

നിസ്സാരങ്ങളായ തെറ്റ്കുറ്റങ്ങളെ പോലെയല്ല മഹാപാപങ്ങളും നീചവൃത്തികളും.  നിസ്സാരങ്ങളായ തെറ്റ്കുറ്റങ്ങൾ വന്നു പോകുക മനുഷ്യസഹജമാണ്.  അല്ലാഹു അതിൽ വിട്ടുവീഴ്ച ചെയ്യുന്നതാകുന്നു. അല്ലാഹു പറയുന്നു:

إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا

നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:4/31)

(5) കോപം വന്നാൽ പൊറുത്തു കൊടുക്കൽ:

وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ ‎

കോപം വന്നാൽ പൊറുക്കുകയും

ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോള്‍, താല്‍പര്യമില്ലാത്തത് കാണുമ്പോള്‍ മനഷ്യന്റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് കോപം. സാര്‍വത്രികമായ മനുഷ്യ വികാരമാണ് കോപം. സഹിഷ്ണുതയില്ലായ്മയിൽനിന്നും, പ്രതികാരവാഞ്ചയില്‍ നിന്നുമാണ് കോപം ഉണ്ടാകുന്നത്. അപ്പോൾ, കോപം അനുഭവപ്പെടുന്നവൻ തന്റെ പ്രതിയോഗിയുടെ നേരെ മാപ്പും വിട്ടുവീഴ്ചയും കൈക്കൊള്ളുന്ന പക്ഷം, അതവന്റെ മാന്യതയും ഹൃദയശുദ്ധിയും പരിപക്വതയുമാണ് കാണിക്കുന്നത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ ‏

അബൂഹുറൈറ رضي الله عنه വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍. മറിച്ച്, കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തന്‍. (ബുഖാരി: 6114)

{وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ} أَيْ: قَدْ تَخَلَّقُوا بِمَكَارِمِ الْأَخْلَاقِ وَمَحَاسِنِ الشِّيَمِ، فَصَارَ الْحِلْمُ لَهُمْ سَجِيَّةً، وَحُسْنُ الْخَلْقِ لَهُمْ طَبِيعَةً حَتَّى إِذَا أَغْضَبَهُمْ أَحَدٌ بِمَقَالِهِ أَوْ فَعَالِهِ، كَظَمُوا ذَلِكَ الْغَضَبَ فَلَمْ يُنَفِّذُوهُ، بَلْ غَفَرُوهُ، وَلَمْ يُقَابِلُوا الْمُسِيءَ إِلَّا بِالْإِحْسَانِ وَالْعَفْوِ وَالصَّفْحِ. فَتَرَتَّبَ عَلَى هَذَا الْعَفْوِ وَالصَّفْحِ، مِنَ الْمَصَالِحِ وَدَفْعِ الْمَفَاسِدِ فِي أَنْفُسِهِمْ وَغَيْرِهِمْ شَيْءٌ كَثِيرٌ، كَمَا قَالَ تَعَالَى: {ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ وَمَا يُلَقَّاهَا إِلا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلا ذُو حَظٍّ عَظِيمٍ}

{കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്} അതായത്: അവർ മാന്യമായ സ്വഭാവങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്; ഉത്തമമായ പെരുമാറ്റങ്ങളും. അങ്ങനെ സഹനം അവരുടെ ജീവിതത്തിന്റെ ഭാഗമായി; സൽസ്വഭാവമാകട്ടെ അവരുടെ പ്രകൃതിയും. അവരെ ആരെങ്കിലും വല്ല വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പ്രകോപിപ്പിച്ചാൽ അവർ കോപത്തെ അടക്കിവെക്കും. അതിലൊരു നടപടിയും അവർ സ്വീകരിക്കില്ല. മറിച്ച് അവർ പൊറുത്തുകൊടുക്കും. തങ്ങളോട് തിന്മ ചെയ്യുന്നവരെ അവർ നേരിടുന്നത് വിട്ടുവീഴ്ചയും നന്മയും കൊണ്ടാണ്. ഈ വിട്ടുവീഴ്ചയുടെ സ്വഭാവഫലമായി തങ്ങളെ കുഴപ്പങ്ങളിൽനിന്ന് പ്രതിരോധിക്കുകയും ധാരാളം നന്മകൾ വരുത്തുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: {ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയാണോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൊക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല} (41:34,35). (തഫ്സീറുസ്സഅ്ദി)

(6) റബ്ബിന് ഉത്തരം ചെയ്യൽ:

وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും

അതായത് അല്ലാഹുവും അവന്റെ റസൂലും ഏത് കാര്യത്തിലേക്ക് ക്ഷണിച്ചാലും ആ ക്ഷണം സ്വീകരിക്കുകയും – അത് തന്റെ ഇച്ഛക്കും ഇഷ്ടത്തിനും അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ – അതിനെ നിരുപാധികം പിൻപറ്റി അനുസരിക്കുകയും ചെയ്യുക.

{وَالَّذِينَ اسْتَجَابُوا لِرَبِّهِمْ} أَيِ: انْقَادُوا لِطَاعَتِهِ، وَلَبَّوْا دَعْوَتَهُ، وَصَارَ قَصْدُهُمْ رُضْوَانَهُ، وَغَايَتُهُمُ الْفَوْزَ بِقُرْبِهِ. وَمِنَ الِاسْتِجَابَةِ لِلَّهِ، إِقَامَةُ الصَّلَاةِ وَإِيتَاءُ الزَّكَاةِ، فَلِذَلِكَ عَطَفَهُمَا عَلَى ذَلِكَ، مِنْ بَابِ عَطْفِ الْعَامِ عَلَى الْخَاصِّ، الدَّالِّ عَلَى شَرَفِهِ وَفَضْلِهِ

{തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും} അതായത് രക്ഷിതാവിന്റെ നിർദേശങ്ങൾക്ക് പൂർണമായി കീഴ്‌പ്പെടുക, അവന്റെ വിളിക്കുത്തരം നൽകുക, ലക്ഷ്യം അവന്റെ തൃപ്തിയായിരിക്കുക, അവന്റെ സാമീപ്യം കൊണ്ടുള്ള വിജയം പരമപ്രധാനമായിക്കാണുക. അല്ലാഹുവിന് ഉത്തരം നൽകുന്നതിൽ പെട്ടതുതന്നെയാണ് നമസ്‌കാരം നിലനിർത്തലും സകാത്ത് നൽകലും. അതാണ് അവ രണ്ടും ഒന്നിച്ചു പറഞ്ഞത്. പൊതുവായി പറഞ്ഞശേഷം ഇവ രണ്ടും പ്രത്യേകം എടുത്തുപറഞ്ഞത് അവയുടെ മഹത്ത്വത്തെ സൂചിപ്പിക്കുന്നു. (തഫ്സീറുസ്സഅ്ദി)

(7) നമസ്കാരം നിലനിറുത്തൽ

وَأَقَامُوا۟ ٱلصَّلَوٰةَ

നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും

{وَأَقَامُوا الصَّلاةَ} أَيْ: ظَاهِرَهَا وَبَاطِنَهَا، فَرْضَهَا وَنَفْلَهَا.

{നമസ്‌കാരം മുറപോലെ നിർവഹിക്കുകയും} ബാഹ്യമായും ആന്തരികമായും നിർബന്ധമായതും ഐഛികമായതും. (തഫ്സീറുസ്സഅ്ദി)

(8) കാര്യങ്ങളിൽ അന്യോന്യം കൂടിയാലോചനനടത്തൽ

وَأَمْرُهُمْ شُورَىٰ بَيْنَهُمْ

തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും

وَأَمْرُهُمْ الدِّينِيُّ وَالدُّنْيَوِيُّ شُورَى بَيْنَهُمْ أَيْ: لَا يَسْتَبِدُّ أَحَدٌ مِنْهُمْ بِرَأْيِهِ فِي أَمْرٍ مِنَ الْأُمُورِ الْمُشْتَرِكَةِ بَيْنَهُمْ، وَهَذَا لَا يَكُونُ إِلَّا فَرْعًا عَنِ اجْتِمَاعِهِمْ وَتَوَالِفِهِمْ وَتَوَادُدِهِمْ وَتَحَابُبِهِمْ وَكَمَالِ عُقُولِهِمْ، أَنَّهُمْ إِذَا أَرَادُوا أَمْرًا مِنَ الْأُمُورِ الَّتِي تَحْتَاجُ إِلَى إِعْمَالِ الْفِكْرِ وَالرَّأْيِ فِيهَا، اجْتَمَعُوا لَهَا وَتَشَاوَرُوا وَبَحَثُوا فِيهَا، حَتَّى إِذَا تَبَيَّنَتْ لَهُمُ الْمَصْلَحَةُ، انْتَهَزُوهَا [ ص: 1598 ] وَبَادَرُوهَا، وَذَلِكَ كَالرَّأْيِ فِي الْغَزْوِ وَالْجِهَادِ، وَتَوْلِيَةِ الْمُوَظَّفِينَ لِإِمَارَةٍ أَوْ قَضَاءٍ، أَوْ غَيْرِهِ، وَكَالْبَحْثِ فِي الْمَسَائِلِ الدِّينِيَّةِ عُمُومًا، فَإِنَّهَا مِنَ الْأُمُورِ الْمُشْتَرِكَةِ، وَالْبَحْثِ فِيهَا لِبَيَانِ الصَّوَابِ مِمَّا يُحِبُّهُ اللَّهُ، وَهُوَ دَاخِلٌ فِي هَذِهِ الْآيَةِ.

{തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്} മതപരമായതും ഭൗതികമായതും. {അന്യോന്യമുള്ള കൂടിയാലോചനയിലൂടെയായിരിക്കും}അതായത്: ഒരാളും തന്റെ അഭിപ്രായത്തിൽ സ്വേച്ഛാധിപത്യം കാണിക്കുകയില്ല; എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങളിൽ. ഇതുണ്ടാകുന്നത് അവർ തമ്മിലുള്ള ഒരുമയുടെയും ഇണക്കത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഭാഗമായിട്ടാണ്. ചിന്തയോ അഭിപ്രായമോ ആവശ്യമായ എന്തെങ്കിലും കാര്യങ്ങൾ അവർ ചെയ്യാൻ ഉദ്ദേശിച്ചാൽ അതിനുവേണ്ടി അവർ ഒരുമിച്ചുകൂടുകയും അതിലുള്ള ഗുണങ്ങൾ വ്യക്തമാകുന്നതുവരെ പരസ്പര ചർച്ചയും ഗവേഷണവും നടത്തുകയും ചെയ്യും. അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും. യുദ്ധത്തിലും ജിഹാദിലും നേതൃത്വം നൽകേണ്ട, വിധിപറയേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുമ്പോഴുമൊക്കെയുള്ള കാര്യങ്ങളിൽ, പൊതുവായ ദീനീ പ്രശ്‌നങ്ങളിൽ അവർ ചർച്ച നടത്തുന്നത് അതുകൊണ്ടാണ്. അതും പൊതുവായ പ്രശ്‌നങ്ങളാണല്ലോ. അല്ലാഹു ഇഷ്ടപ്പെടുന്ന ശരി കണ്ടെത്താനുള്ള ഗവേഷണമാണത്. അതും ദൈവവചനത്തിന്റെ പരിധിയിൽ വരും. (തഫ്സീറുസ്സഅ്ദി)

ഒരുപാട് നന്മകള്‍ കൂടിയാലോചനയിലുണ്ട്. ഏറ്റവും നല്ലതിലേക്കുള്ള വഴി അത് സുഗമമാക്കും. മികച്ച അഭിപ്രായങ്ങള്‍ കണ്ടെത്തുവാനും അതുവഴി നിര്‍ഭയത്വ ബോധമുണ്ടാക്കുവാനും സാധിക്കുന്നു. ഏകാധിപത്യ പ്രവണത സ്വന്തം ജീവിതത്തിൽ ഇല്ലാതെയാകും. മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസ്സ് സ്വയമുണ്ടാകും. ഏത് കാര്യത്തിലും കൂടിയാലോചന നടത്തൽ നല്ല സ്വഭാവമായിട്ടാണ് ഇസ്‌ലാം കാണുന്നത്.

മനുഷ്യന്റെ പാരത്രികമോ, മതപരമോ ആയ വശങ്ങളിൽ മാത്രമല്ല, ലൗകികവും ഭൗതികവുമായ വശങ്ങളിൽ പോലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗുണമത്രെ ഇത്. തർക്കവും കക്ഷിവഴക്കും അവസാനിപ്പിക്കുന്നതിലും, മതകാര്യങ്ങളും, പൊതുകാര്യങ്ങളും, നടപ്പാക്കുന്നതിലും, ഭിന്നാഭിപ്രായങ്ങളിൽ യോജിപ്പ് വരുത്തുന്നതിലും, നാനാമുഖങ്ങളായ പ്രശ്നങ്ങളെ നേരിടുന്നതിലുമെല്ലാം തന്നെ കൂടിയാലോചന എത്രമാത്രം പ്രയോജനകരമാണെന്നു എടുത്ത് പറയേണ്ടതില്ല. നേരെമറിച്ച് അത്യാവശ്യമായ തോതിലെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ ഏകപക്ഷീയമായി കാര്യങ്ങൾ കയ്യാളുന്നത് നിമിത്തം ഉണ്ടാകാറുള്ള ഭവിഷ്യത്തുകൾ പലപ്പോഴും വമ്പിച്ചതായിരിക്കും. മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറഞ്ഞു:

وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ

കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ഖു൪ആന്‍:6/159)

അപ്രകാരം പ്രധാന വിഷയങ്ങൾ നേരിടുമ്പോഴെല്ലാം നബി ﷺ സ്വഹാബികളുമായി അവയെപ്പറ്റി കൂടിയാലോചന നടത്തുക പതിവായിരുന്നു.

(9) അല്ലാഹു നൽകിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കൽ

وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും

അല്ലാഹു നൽകിയതല്ലാതെ മനുഷ്യന്റെ പക്കൽ എന്താണുള്ളത്? ഭൂവിഭവങ്ങളെല്ലാം ഉൽപാദിക്കുന്നതും, മനുഷ്യന്റെ അദ്ധ്വാനം ഫലവത്താകുന്നതും, അവനു അദ്ധ്വാനിക്കുവാൻ കഴിവുണ്ടാക്കുന്നതും അതിനു തോന്നിക്കുന്നത് പോലും – അല്ലാഹുവിന്റെ വകയാണല്ലോ. എന്നിരിക്കെ അല്ലാഹുവിന്റെ മാർഗത്തിൽ അത് വിനിയോഗിക്കുന്നത് മനുഷ്യന്റെ കടമയും, അല്ലാഹുവിനോട് നന്ദി കാണിക്കലുമാണ്. അല്ലാഹു നൽകിയതെല്ലാം ചിലവഴിക്കണമെന്ന് അല്ലാഹു നിർബന്ധിക്കുന്നില്ല. നൽകിയതിൽ നിന്ന് ചിലവഴിക്കുക – അതായതു കഴിവിന്റെ തോതും, വിനിയോഗിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും അനുസരിച്ചു ചിലവഴിക്കുക – എന്നേ അല്ലാഹു ആവശ്യപ്പെടുന്നുള്ളൂ.

{وَمِمَّا رَزَقْنَاهُمْ يُنْفِقُونَ} مِنَ النَّفَقَاتِ الْوَاجِبَةِ، كَالزَّكَاةِ وَالنَّفَقَةِ عَلَى الْأَقَارِبِ وَنَحْوِهِمْ، وَالْمُسْتَحَبَّةِ، كَالصَّدَقَاتِ عَلَى عُمُومِ الْخَلْقِ.

{നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയ്തവർ} സകാത്ത് പോലുള്ളതും അടുത്ത ബന്ധുക്കൾക്ക് നൽകുന്നതുമായ നിർബന്ധ ദാനങ്ങൾ, മുഴുവൻ സൃഷ്ടികൾക്കും പൊതുവായി നൽകേണ്ട ഐഛികദാനങ്ങളും. (തഫ്സീറുസ്സഅ്ദി)

(10) അന്യരിൽ നിന്ന് അതിക്രമം നേരിട്ടാൽ സ്വയം രക്ഷാനടപടി എടുക്കൽ

وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ

തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.

അതായത്, അക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, ഭീരുത്വവും ചപലതയും കാണിക്കാതെ, ധീരവും സമർത്ഥവുമായ നിലയിൽ അതിനെ ചെറുക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുക. എതിരാളിയോട് പ്രതികാരം ചെയ്യാതെ മാപ്പു നൽകുവാൻ പ്രോൽസാഹനം നൽകികൊണ്ടുള്ള കൽപനകളും, ഇപ്പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമൊന്നുമില്ല. രണ്ടിന്റെയും സന്ദർഭങ്ങൾ വ്യത്യസ്തമാണ്.

وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ أَيْ: وَصَلَ إِلَيْهِمْ مِنْ أَعْدَائِهِمْ هُمْ يَنْتَصِرُونَ لِقُوَّتِهِمْ وَعِزَّتِهِمْ، وَلَمْ يَكُونُوا أَذِلَّاءَ عَاجِزِينَ عَنِ الِانْتِصَارِ.

{തങ്ങൾക്ക് വല്ല മർദനവും നേരിട്ടാൽ} അതായത്: ശത്രുക്കളിൽ നിന്ന്. (രക്ഷാനടപടി സ്വീകരിക്കുന്നവർക്കും) ശക്തിയോടെയും പ്രതാപത്തോടെയും രക്ഷാനടപടി സ്വീകരിക്കുന്ന കാര്യത്തിൽ അവർ താഴ്ന്നുകൊടുക്കുകയോ അശക്തരാവുകയോ ഇല്ല. (തഫ്സീറുസ്സഅ്ദി)

فَوَصَفَهُمْ بِالْإِيمَانِ، وَالتَّوَكُّلِ عَلَى اللَّهِ، وَاجْتِنَابِ الْكَبَائِرِ، وَالْفَوَاحِشِ الَّذِي تُكَفَّرُ بِهِ الصَّغَائِرُ، وَالِانْقِيَادِ التَّامِّ، وَالِاسْتِجَابَةِ لِرَبِّهِمْ، وَإِقَامَةِ الصَّلَاةِ، وَالْإِنْفَاقِ فِي وُجُوهِ الْإِحْسَانِ، وَالْمُشَاوَرَةِ فِي أُمُورِهِمْ، وَالْقُوَّةِ وَالِانْتِصَارِ عَلَى أَعْدَائِهِمْ، فَهَذِهِ خِصَالُ الْكَمَالِ قَدْ جَمَعُوهَا، وَيَلْزَمُ مِنْ قِيَامِهَا فِيهِمْ، فِعْلُ مَا هُوَ دُونَهَا، وَانْتِفَاءُ ضِدِّهَا.

അവർക്കുള്ള സ്വഭാവ സവിശേഷതകൾ പൊതുവായി ഇവിടെ പറഞ്ഞു. വിശ്വാസം, അല്ലാഹുവിൽ ഭരമേൽപിക്കൽ, ചെറുദോഷങ്ങൾ പൊറുത്തുകിട്ടൽ, വൻപാപങ്ങൾ ഉപേക്ഷിക്കൽ, പൂർണായി കീഴൊതുങ്ങൽ, തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനങ്ങൾ സ്വീകരിക്കൽ, നമസ്‌കാരം നിലനിർത്തൽ, നന്മയുടെ വ്യത്യസ്ത മേഖലകളിൽ ചെലവഴിക്കൽ, കാര്യങ്ങളിൽ കൂടിയാലോചിക്കൽ, ശത്രുക്കൾക്കെതിരെ ശക്തിയും രക്ഷാനടപടിയും സ്വീകരിക്കൽ എന്നിവയാണത്. ഇവയെല്ലാം അവർ നിർബന്ധമായി നിലനിർത്തുകയും ഇതല്ലാത്തതും പ്രവർത്തിച്ച് ഇതിനെതിരായതിനെ നിരാകരിച്ചും അവർ കഴിച്ചുകൂട്ടുന്നു. (തഫ്സീറുസ്സഅ്ദി)

Leave a Reply

Your email address will not be published.

Similar Posts