ചെറിയ കർമ്മം, വലിയ പ്രതിഫലം

THADHKIRAH

(ഒന്ന്) 100 തസ്ബീഹ് (സുബ്ഹാനല്ലാഹ് ) ചൊല്ലിയാൽ ആയിരം നൻമകൾ ലഭിക്കും

عَنْ مُصْعَبِ بْنِ سَعْدٍ، حَدَّثَنِي أَبِي قَالَ، كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ ‏”‏ ‏.‏ فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ قَالَ ‏”‏ يُسَبِّحُ مِائَةَ تَسْبِيحَةٍ فَيُكْتَبُ لَهُ أَلْفُ حَسَنَةٍ أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ ‏”‏ ‏.‏

മുസ്അബ് ബ്‌നു സഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ  അനുചരൻമാരോട് ചോദിച്ചു. “നിങ്ങളിലൊരാൾക്ക് ദിവസേന 1000 നന്മകൾ ചെയ്യാനാവുകയില്ലേ..?” സദസ്യരിലൊരാൾ ചോദിച്ചു. “എങ്ങനെയാണ് ഒരാൾക്ക് 1000 നൻമകൾ ചെയ്യാനാവുന്നത് നബിയേ..?” നബി ﷺ പറഞ്ഞു: “ഒരാൾ 100 തസ്ബീഹ് ചൊല്ലിയാൽ അവന് 1000 നന്മകൾ എഴുതപ്പെടുന്നു, അല്ലെങ്കിൽ അവൻ ചെയ്ത 1000 പാപങ്ങൾ അവന് വിട്ടുകൊടുക്കുന്നു. (മുസ്‌ലിം: 2698)

(രണ്ട്) അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന ചൊല്ലിയാൽ പത്ത് ലക്ഷം പ്രതിഫലം

عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ فِي السُّوقِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് ലക്ഷം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ പത്ത് ലക്ഷം (തിന്മകള്‍) മായ്ക്കപ്പെടുകയും,  അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്.’ (തി൪മിദി:3429,  ഇബ്നുമാജ: 2235 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير

ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും) എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. ഒരിക്കലും മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും പരിമിതികളില്ലാതെ ശക്തിയും കഴിവുള്ളവനാണ്.

(മൂന്ന്) നന്നായി വുളൂഅ് ചെയ്യുകയും ശേഷമുള്ള ദിക്റ് ചൊല്ലുകയും ചെയ്താൽ സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളിലൂടെയും സ്വർഗത്തിൽ കടക്കാം

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ ثُمَّ يَقُولُ حِينَ يَفْرُغُ مِنْ وُضُوئِهِ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلاَّ فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ

നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ വുളൂഅ് ചെയ്യുന്നു. വുളൂഇനെ നന്നാക്കുന്നു. വുളൂഇല്‍നിന്ന് വിരമിച്ചശേഷം ഇപ്രകാരം പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്” (അബൂദാവൂദ്: 169)

أَشْهَدُ أَنْ لاََ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു

യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

(നാല്) ലാ ഹൗല വലാ ഖുവ്വത ഇല്ലാ ചൊല്ലുക

لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ

ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്

അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല

قال رسول الله صلى الله عليه وسلم :يَا عَبْدَ اللَّهِ بْنَ قَيْسٍ أَلاَ أَدُلُّكَ عَلَى كَلِمَةٍ هِيَ كَنْزٌ مِنْ كُنُوزِ الْجَنَّةِ : لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

നബി ﷺ പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്. (ബുഖാരി:6384)

(അഞ്ച്) ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍  ചൊല്ലുക

سُبْحَانَ اللهِ സുബ്ഹാനല്ലാഹ് (അല്ലാഹു പരമ പരിശുദ്ധന്‍)

الْحَمْدُ للهِ അല്‍ഹംദുലില്ലാഹ് (സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം)

لَا إِلَه إِلَّا اللهُ ലാ ഇലാഹ ഇല്ലല്ലാഹ് (യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല)

اللهُ أَكْبَرُ അല്ലാഹുഅക്ബര്‍ (അല്ലാഹു ഏറ്റവും വലിയവനാണ്)

عَنِ ابْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي فَقَالَ يَا مُحَمَّدُ أَقْرِئْ أُمَّتَكَ مِنِّي السَّلاَمَ وَأَخْبِرْهُمْ أَنَّ الْجَنَّةَ طَيِّبَةُ التُّرْبَةِ عَذْبَةُ الْمَاءِ وَأَنَّهَا قِيعَانٌ وَأَنَّ غِرَاسَهَا سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ

അബ്ദുല്ലാഹ് ഇബ്നു മസ്ഉൂദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ ഇബ്‌റാഹീമിനെ(അ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദ്, താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറഞ്ഞേക്കുക. നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്, സ്വഛമായ വെള്ളമാണ്. നിശ്ചയം അത് വിശാലമാണ്, അതിലെ കൃഷിയാകട്ടെ ‘സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍ എന്നിവയാണ്.’ (തുര്‍മുദി: 3462 – സില്‍സിലത്തുസ്സ്വഹീഹ: 105)

(ആറ്) സുബ്‌ഹാനല്ലാഹിൽ അളീമി വബിഹംദിഹി ചൊല്ലുക

عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ ‏.‏ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ ‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ(സുബ്‌ഹാനല്ലാഹിൽ അളീമി വബിഹംദിഹി) എന്ന് ഒരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (അഥവാ, അയാള്‍ സ്വര്‍ഗാവകാശിയായി തീരുന്നതാണ്) (തിർമിദി:3464 – സ്വഹീഹ് അൽബാനി)

(ഏഴ്) ഖുർആനിൽ നിന്ന് അല്പം ഓതിയാലും വലിയ പ്രതിഫലം. ഓരോ അക്ഷരം വായിക്കുന്നതിനും പ്രതിഫലം.

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഉൂദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിർമിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

(എട്ട്) സൂറ : ഇഖ്‌ലാസ് പാരായണം ചെയ്താൽ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം പാരായണം ചെയ്ത പ്രതിഫലം

عَنْ أَبِي سَعِيدٍ الْخُدْرِيِّ، رضى الله عنه قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَصْحَابِهِ ‏”‏ أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ ثُلُثَ الْقُرْآنِ فِي لَيْلَةٍ ‏”‏‏.‏ فَشَقَّ ذَلِكَ عَلَيْهِمْ وَقَالُوا أَيُّنَا يُطِيقُ ذَلِكَ يَا رَسُولَ اللَّهِ فَقَالَ ‏”‏ اللَّهُ الْوَاحِدُ الصَّمَدُ ثُلُثُ الْقُرْآنِ ‏”‏‏

അബൂസഈദുൽ ഖുദ്‌രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ തന്റെ അനുചരൻമാരോട് ഇങ്ങിനെ ചോദിക്കുകയുണ്ടായി. ഓരോ രാത്രികളിലും വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം പാരായണം ചെയ്യാൻ നിങ്ങൾക്ക് കഴിയാതിരിക്കുമോ. ഈ ചോദ്യം അവർക്ക് പ്രയാസമുള്ളതായി അനുഭവപ്പെട്ടു. അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളിൽ ആർക്കാണ് അതിന് സാധിക്കുക. അപ്പോൾ നബി ﷺ പറഞ്ഞു: ‘ഖുല്‍ഹുവല്ലാഹുഅഹദ്‌’ എന്ന അധ്യായം ഖുര്‍ആന്‍റെ മൂന്നിലൊന്നാണ്‌. (ബുഖാരി:5015 )

Leave a Reply

Your email address will not be published.

Similar Posts