قـال العلامة محمد بن صالح العثيمين- رحمه الله : ولهذا نقول : أنت لا تسأل متى تموت، ولا أين تموت. لأن هذا أمر لا يحتاج إلى سؤال، أمر مفروغ منه، ولابد أن يكون،
ശൈഖ് മുഹമ്മദ് ബ്ൻ സ്വാലിഹ് അൽ-ഉഥൈമീൻ رحمه الله പറഞ്ഞു: എപ്പോൾ മരിക്കുമെന്നോ, എവിടെ വെച്ച് മരണപ്പെടുമെന്നോ നീ ആരായേണ്ടതില്ല. കാരണം, അത് ചോദിക്കേണ്ടതിൻ്റെ ആവശ്യകതയില്ല. സുനിശ്ചിതമായ കാര്യമാണത്; അത് സംഭവിക്കുക തന്നെ ചെയ്യും.
ومهما طالت بك الدنيا، فكأنما بقيت يوماً واحداً بل كما قال تعالى هنا :
നീ ഇഹലോകത്ത് സുദീർഘമായ കാലം കഴിച്ചുകൂട്ടിയാലും, ഒരു ദിവസം താമസിച്ചത് പോലെ, അല്ല അതിനേക്കാൾ കുറച്ച് മാത്രമേ അനുഭവപ്പെടുകയുള്ളൂ. അല്ലാഹു പറയുന്നു:
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖുർആൻ:79/46)
ولكن السؤال الذي يجب أن يرِد على النفس، ويجب أن يكون لديك جواب عليه هو : على أي حال تموت؟
എന്നാൽ നിൻ്റെ പക്കൽ മറുപടി അനിവാര്യമായും ഉണ്ടാവേണ്ടതും, മനസ്സിൽ ഉയർന്നു വരേണ്ടതുമായ ചോദ്യം, ഏത് അവസ്ഥയിലാണ് നീ മരണപ്പെടുകയെന്നതാണ്.
ولست أريد على أي حال تموت هل أنت غني أو فقير، أو قوي أو ضعيف، أو ذو عيال أو عقيم بل على أي حال تموت في العمل
ഞാൻ ഉദ്ദേശിച്ചത് നീ ധനികനായോ ദരിദ്രനായോ, അല്ലെങ്കിൽ ശക്തനായോ, ദുർബലനായോ, അല്ലെങ്കിൽ ധാരാളം സന്തതികളുള്ളവനായോ, സന്താനമില്ലാത്തവനായോ തുടങ്ങിയ അവസ്ഥകളല്ല. മറിച്ച്, നിൻ്റെ കർമ്മരംഗത്തെ അവസ്ഥയെ സംബന്ധിച്ചാണ് ഞാൻ സൂചിപ്പിച്ചത്.
فإذا كنت تسائل نفسك هذا السؤال فلابد أن تستعد
നീ ഈ ചോദ്യം മനസ്സിനോട് നിരന്തരം ഉന്നയിക്കുകയാണെങ്കിൽ;നീ അതിന് വേണ്ടി തയ്യാറെടുക്കാൻ നിർബന്ധിതനാകും.
لأنك لا تدري متى يفجَؤُك الموت
കാരണം, എപ്പോഴാണ് മരണം നിന്നെ പിടികൂടുകയെന്നത് നിനക്കറിയുകയില്ല.
كم من إنسان خرج يقود سيارته ورجع به محمولاً على الأكتاف
എത്ര പേരാണ് വാഹനമോടിച്ച് പുറപ്പെടുകയും, ആളുകൾ അവരെ ചുമലിൽ വഹിച്ച് തിരികെ കൊണ്ടുവരികയും ചെയ്തത്.
وكم من إنسان خرج من أهله يقول هيئوا لي طعام الغداء أو العشاء ولكن لم يأكله،
ഭാര്യയോട് ഭക്ഷണമൊരുക്കാൻ ആവശ്യപ്പെടുകയും, അത് കഴിക്കാൻ സാധിക്കാതെ വരികയും ചെയ്ത എത്ര പേരാണുള്ളത്.
وكم من إنسان لبس قميصه وزر أزرته ولم يفكها إلا الغاسل يغسله،
കുപ്പായം ധരിച്ച് ബട്ടണിട്ട എത്രയാളുകളാണ്, അത് അഴിച്ചുമാറ്റുന്നത് കുളിപ്പിക്കുന്നവരായി മാറിയത്.
هذا أمر مشاهد بحوادث بغتة، فانظر الآن وفكِّر على أي حال تموت ولهذا ينبغي لك أن تكثر من الاستغفار ما استطعت، فإن الاستغفار فيه من كل همٍّ فرجاً، ومن كل ضيق مخرجاً.
പൊടുന്നനെ സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് നാം ദൃക്സാക്ഷികളാണ്. അതിനാൽ, ഏത് അവസ്ഥയിലാണ് മരണപ്പെടുകയെന്ന് നീ ഇപ്പോൾ ചിന്തിക്കുക. അതുകൊണ്ട് സാധിക്കും വിധം പാപമോചനം അധികരിപ്പിക്കുക. നിശ്ചയം, പാപമോചനം എല്ലാ മന:പ്രയാസത്തിൽ നിന്ന് മോചനവും, സകല കുടുസ്സതയ്ക്കും പരിഹാരവുമാണ്. (ലിഖാ ആത്തുൽ ബാബിൽ മഫ്തൂഹ് : 17)
വിവർത്തനം: അബൂ യഹ്‌യ