നരകത്തിന്റെ ചങ്ങലകളും അതിലെ മലക്കുകളും
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا .
അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിന് എഴുപതിനായിരം ചങ്ങലകളുണ്ട്. ഓരോ ചങ്ങലയോടൊപ്പവും എഴുപതിനായിരം മലക്കുകളും. അവര്‍ അതിനെ വലിച്ചുകൊണ്ടുവരും. (മുസ്ലിം2842)
രോഗ സന്ദ൪ശനം നടത്തുന്നവർക്കായി എഴുപതിനായിരം മലക്കുകൾ പ്രാർത്ഥിക്കും
عَنْ عَلِيٍّ، قَالَ مَا مِنْ رَجُلٍ يَعُودُ مَرِيضًا مُمْسِيًا إِلاَّ خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ وَمَنْ أَتَاهُ مُصْبِحًا خَرَجَ مَعَهُ سَبْعُونَ أَلْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتَّى يُمْسِيَ وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരുമുസ്ലിം മറ്റൊരു മുസ്ലിമിനെ വൈകുന്നേര പ്രഭാത സമയത്ത് രോഗ സന്ദ൪ശനം നടത്തിയാല്‍ പ്രഭാതo വരെ എഴുപതിനായിരം മലക്കുകൾ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വ൪ഗ്ഗത്തില്‍ ഫലസമൃദ്ധമായ തോട്ടമുണ്ട്.പ്രഭാത സമയത്താണ് ഒരാള്‍ മുസ്ലിമിനെ രോഗ സന്ദ൪ശനം നടത്തുന്നതെങ്കില്‍, എഴുപതിനായിരം മലക്കുകൾ വൈകുന്നേരo വരെ അവന് പാപമോചനത്തിനായി പ്രാർത്ഥിക്കുന്നതാണ്. അവന് സ്വ൪ഗ്ഗത്തില്‍ ഫലസമൃദ്ധമായ തോട്ടമുണ്ട്. (അബൂദാവൂദ്:3098)
ദജ്ജാലിനെ അനുഗമിക്കുന്നവർ
حَدَّثَنَا مَنْصُورُ بْنُ أَبِي مُزَاحِمٍ، حَدَّثَنَا يَحْيَى بْنُ حَمْزَةَ، عَنِ الأَوْزَاعِيِّ، عَنْ إِسْحَاقَ، بْنِ عَبْدِ اللَّهِ عَنْ عَمِّهِ، أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمُ الطَّيَالِسَةُ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്ബഹാനിൽ നിന്നുള്ള എഴുപതിനായിരം ആളുകൾ ദജ്ജാലിനെ അനുഗമിക്കും അവർ ത്വയലിസാൻ (പേർഷ്യൻ ഷാളുകൾ) ധരിക്കുന്നവരാണ്. (മുസ്ലിം: 2944)
വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവർ
حَدَّثَنَا عِمْرَانُ بْنُ مَيْسَرَةَ حَدَّثَنَا ابْنُ فُضَيْلٍ حَدَّثَنَا حُصَيْنٌ عَنْ عَامِرٍ عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُمَا قَالَ لَا رُقْيَةَ إِلَّا مِنْ عَيْنٍ أَوْ حُمَةٍ فَذَكَرْتُهُ لِسَعِيدِ بْنِ جُبَيْرٍ فَقَالَ حَدَّثَنَا ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عُرِضَتْ عَلَيَّ الْأُمَمُ فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمْ الرَّهْطُ وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ حَتَّى رُفِعَ لِي سَوَادٌ عَظِيمٌ قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ بَلْ هَذَا مُوسَى وَقَوْمُهُ قِيلَ انْظُرْ إِلَى الْأُفُقِ فَإِذَا سَوَادٌ يَمْلَأُ الْأُفُقَ ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلَأَ الْأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلَاءِ سَبْعُونَ أَلْفاً بِغَيْرِ حِسَابٍ ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ وَاتَّبَعْنَا رَسُولَهُ فَنَحْنُ هُمْ أَوْ أَوْلَادُنَا الَّذِينَ وُلِدُوا فِي الْإِسْلَامِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَخَرَجَ فَقَالَ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَلَا يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ فَقَالَ عُكَاشَةُ بْنُ مِحْصَنٍ أَمِنْهُمْ أَنَا يَا رَسُولَ اللَّهِ قَالَ نَعَمْ فَقَامَ آخَرُ فَقَالَ أَمِنْهُمْ أَنَا قَالَ سَبَقَكَ بِهَا عُكَّاشَةُ
നബി ﷺ പറഞ്ഞു: ‘(പരലോകത്തെ ചില) സമുദായങ്ങളെ എനിക്ക് കാണിച്ചു തരികയുണ്ടായി. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. ചില നബിമാരുടെ കൂടെ ഒരാള്‍ പോലുമില്ല. അതിനിടെ ഒരു വലിയ കറുപ്പ് (സംഘം ആളുകള്‍) എനിക്കു കാണിക്കപ്പെട്ടു. ഞാന്‍ ചോദിച്ചു, എന്റെ സമുദായമാണോ ഇത് ? അല്ല, ഇത് മൂസായും (അ) അദ്ദേഹത്തിന്റെ ജനതയുമാണെന്ന് മറുപടിയുണ്ടായി. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ.ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് നബി ﷺ വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരംനബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) മന്ത്രിക്കാനാവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ? നബി ﷺ പറഞ്ഞു. അതെ. അപ്പോള്‍ മറെറാരാള്‍ എഴുന്നേററ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ? നബി ﷺ പറഞ്ഞു. അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു. (ബുഖാരി)
عَنْ أَبِي بَكْرٍ الصِّدِّيقِ، قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُعْطِيتُ سَبْعِينَ أَلْفًا يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ وُجُوهُهُمْ كَالْقَمَرِ لَيْلَةَ الْبَدْرِ وَقُلُوبُهُمْ عَلَى قَلْبِ رَجُلٍ وَاحِدٍ فَاسْتَزَدْتُ رَبِّي عَزَّ وَجَلَّ فَزَادَنِي مَعَ كُلِّ وَاحِدٍ سَبْعِينَ أَلْفًا قَالَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ فَرَأَيْتُ أَنَّ ذَلِكَ آتٍ عَلَى أَهْلِ الْقُرَى وَمُصِيبٌ مِنْ حَافَّاتِ الْبَوَادِي.
അബൂബക്കർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പൗർണമിയിലെ ചന്ദ്രനെപോലെ മുഖം പ്രകാശിക്കുന്നവരായും, ഒരാളുടെ ഹൃദയത്തെ പോലുള്ള ഹൃദയത്തിന്റെ ഉടമകളായും, വിചാരണചെയ്യപ്പെടാത്തവരായും എന്റെ സമൂഹത്തിൽ നിന്നും സ്വർഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളെ എനിക്ക് നൽകപ്പെട്ടു. അപ്പോൾ എന്റെ റബ്ബിനോട് ഞാൻ കൂടുതൽ ആവശ്യപ്പെട്ടു. അപ്പോൾ എന്റെ റബ്ബ് ഓരോ ആളുകളുടെയും കൂടെ എഴുപതിനായിരം വർധിപ്പിച്ചു തന്നു. (അഹ്മദ് 22, സ്വഹീഹുൽ ജാമിഅ്: 1057)
ബൈത്തുല്‍ മഅ്മൂറിലേക്ക് എല്ലാ ദിവസവും പ്രവേശിക്കുന്ന മലക്കുകൾ
മിഅ്റാജ് യാത്രയെ കുറിച്ച് വിവരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം.
ثُمَّ رُفِعَ لِيَ الْبَيْتُ الْمَعْمُورُ فَقُلْتُ يَا جِبْرِيلُ مَا هَذَا قَالَ هَذَا الْبَيْتُ الْمَعْمُورُ يَدْخُلُهُ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ إِذَا خَرَجُوا مِنْهُ لَمْ يَعُودُوا فِيهِ آخِرُ مَا عَلَيْهِمْ
നബി ﷺ പറയുന്നു: ശേഷം ബൈതുല്‍ മഅ്മൂറിലേക്ക് ഞാന്‍ ഉയ൪ത്തപ്പെട്ടു. ഞാന്‍ ചോദിച്ചു: ഹേ, ജിബ്രീല്‍, ഇത് എന്താണ്? ജിബ്രീല്‍ പറഞ്ഞു: ഇത് ബൈതുല്‍ മഅ്മൂറാണ്. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ നിന്നും അവ൪ പുറത്തുപോയാല്‍ പിന്നീടൊരിക്കലും അതിലേക്ക് മടങ്ങി വരുന്നതല്ല. (ഇത് എല്ലാ ദിവസവും നടന്നുകൊണ്ടിരിക്കുന്നു.) (മുസ്ലിം:164)
അത്ഭുതകരമായ കാഴ്ചകള്‍ നബി ﷺ മിഅ്റാജ് യാത്രയില്‍ കാണുകയുണ്ടായി. ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറമുള്ള ബൈത്തുല്‍ മഅ്മുറിനെ കുറിച്ച് അവിടുന്ന് പറഞ്ഞുതന്നു. ഏഴ് ആകാശങ്ങള്‍ക്ക് മീതെ കഅ്ബയുടെ നേരെ മുകളിലായിട്ടാണ് അത് സ്ഥിതിചെയ്യുന്നത്.
وَٱلْبَيْتِ ٱلْمَعْمُورِ
ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം. (ഖുർആൻ:52/4)
{وَالْبَيْتِ الْمَعْمُورِ} وَهُوَ الْبَيْتُ الَّذِي فَوْقَ السَّمَاءِ السَّابِعَةِ، الْمَعْمُورُ مَدَى الْأَوْقَاتِ بِالْمَلَائِكَةِ الْكِرَامِ، الَّذِي يَدْخُلُهُ كُلُّ يَوْمٍ سَبْعُونَ أَلْفِ مَلَكٍ يَتَعَبَّدُونَ فِيهِ لِرَبِّهِمْ ثُمَّ ، لَا يَعُودُونَ إِلَيْهِ إِلَى يَوْمِ الْقِيَامَةِ
{അധിവാസമുള്ള മന്ദിരം} ഏഴാനാകാശത്തിന് മുകളിലുള്ള ഭവനമാണത്. അതില്‍ ആദരണീയരായ മലക്കുകള്‍ സദാസമയവും നിറഞ്ഞുനില്‍ക്കുന്നു. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിക്കുന്നു. തങ്ങളുടെ രക്ഷിതാവിന് അവര്‍ ആരാധന ചെയ്യുന്നു. അവര്‍ അന്ത്യനാള്‍വരെ പിന്നീട് അതിലേക്ക് മടങ്ങുന്നില്ല (ഇതാണ് ഒരഭിപ്രായം). (തഫ്സീറുസ്സഅ്ദി)
സഅദ് ബിൻ മുആദ് رَضِيَ اللَّهُ عَنْهُ വിന്റെ ജനാസയിൽ എഴുപതിനായിരം മലക്കുകൾ സാക്ഷിയായി
عَنِ ابْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : هَذَا الَّذِي تَحَرَّكَ لَهُ الْعَرْشُ وَفُتِحَتْ لَهُ أَبْوَابُ السَّمَاءِ وَشَهِدَهُ سَبْعُونَ أَلْفًا مِنَ الْمَلاَئِكَةِ لَقَدْ ضُمَّ ضَمَّةً ثُمَّ فُرِّجَ عَنْهُ
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇദ്ദേഹത്തിനായി (സഅദ് ബിൻ മുആദ് رَضِيَ اللَّهُ عَنْهُ അല്ലാഹുവിന്റെ അർശ് പോലും പ്രകമ്പനം കൊണ്ടു. എഴുപതിനായിരം മലക്കുകൾ ഇദ്ദേഹത്തിന്റെ ജനാസയിൽ സാക്ഷിയായി. എന്നിട്ടു പോലും ഖബ്ർ ഇദ്ദേഹത്തെ ഒരു പിടിത്തം പിടിക്കുകയും പിന്നീട് വിശാലമാക്കുകയും ചെയ്തു.
(അന്നസാഇ:2055)
ഖബ്റിലെ ഞെരുക്കം എല്ലാവരും അനുഭവിക്കും എന്നർത്ഥം.