മലക്കുകള്‍ രാവും പകലും അല്ലാഹുവിന് തസ്ബീഹ് നടത്തിക്കൊണ്ടിരിക്കുന്നു.
يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ
അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല. (ഖുർആൻ:21/20)
പര്‍വ്വതങ്ങളും പറവകളും അല്ലാഹുവിന് തസ്ബീഹ് നടത്തിക്കൊണ്ടിരിക്കുന്നു.
فَفَهَّمْنَٰهَا سُلَيْمَٰنَ ۚ وَكُلًّا ءَاتَيْنَا حُكْمًا وَعِلْمًا ۚ وَسَخَّرْنَا مَعَ دَاوُۥدَ ٱلْجِبَالَ يُسَبِّحْنَ وَٱلطَّيْرَ ۚ وَكُنَّا فَٰعِلِينَ
അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്. (ഖുർആൻ:21/79)
إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ
സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു. (ഖുർആൻ:38/18)
ഇടിനാദം അല്ലാഹുവിന് തസ്ബീഹ് നടത്തിക്കൊണ്ടിരിക്കുന്നു.
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ
ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. (ഖുർആൻ:13/13)
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് തസ്ബീഹ് നടത്തിക്കൊണ്ടിരിക്കുന്നു.
سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന് പ്രകീര്‍ത്തനം ചെയ്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖുർആൻ:57/1)
تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർആൻ:17/44)
أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَٰٓفَّٰتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ ۗ وَٱللَّهُ عَلِيمُۢ بِمَا يَفْعَلُونَ
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ. (ഖുർആൻ:24/41)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ اللَّهِ.”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. “ഒരിക്കൽ ഒരു പ്രവാചകനെ ഒരു ഉറുമ്പ് കടിച്ചു. അപ്പോൾ അദ്ദേഹം ഉറുമ്പുകൾ താമസിക്കുന്ന പുറ്റ് ഒന്നടങ്കം ചുട്ടു കരിക്കാൻ കല്പിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നൽകി. “ഒരു ഉറുമ്പ് കടിച്ചതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തനം ചെയ്യുന്ന ഒരു സമൂഹത്തെ താങ്കൾ കരിച്ച് കളഞ്ഞുവോ? (ബുഖാരി:3019)
ആകാശഭൂമികളും അവയിലുള്ള സകല വസ്തുക്കളും അല്ലാഹുവിനെ സ്തുതിക്കുകയും, അവന് സ്തോത്രകീര്‍ത്തനം നടത്തുകയും ചെയ്തുവരുന്നുണ്ടെന്നും, പക്ഷേ, മനുഷ്യരായ നിങ്ങള്‍ക്കതു ഗ്രഹിക്കുവാന്‍ കഴിയുകയില്ലെന്നും അല്ലാഹു ഈ വചനത്തില്‍ സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു. ഓരോ വസ്തുവിന്റെയും സ്തോത്രകീര്‍ത്തനരൂപത്തെപ്പറ്റി ഗ്രഹിക്കുവാന്‍ കഴിയാത്ത സ്ഥിതിക്ക് ഇനി അതിന്റേത് ഇന്നിന്നപ്രകാരത്തിലായിരിക്കുമെന്ന് ആര്‍ക്കും അഭിപ്രായം പറയുവാന്‍ നിവൃത്തിയില്ല. അല്ലാഹുവിന്റെ മഹത്വത്തിനും ഏകത്വത്തിനും അവ സാക്ഷ്യം വഹിക്കുന്നുവെന്നോ, ഓരോ വസ്തുവും ചില പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായിരിക്കയാണെന്നോ അതിനു വ്യാഖ്യാനം നല്‍കി തൃപ്തി അടയുന്നതും ശരിയല്ല. ഓരോ വസ്തുവും അതതില്‍ നിന്നു അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഹംദും തസ്ബീഹും (സ്തുതിയും സ്തോത്രകീര്‍ത്തനവും) നടത്തുന്നുവെന്നും, ബുദ്ധിജീവികളുടെയെന്നപോലെത്തന്നെ, അല്ലാത്തവയുടെയും ഹംദും, തസ്ബീഹും അതിനോട് യോജിക്കുന്ന വിധത്തിലായിരിക്കുമെന്നും, ബുദ്ധിജീവികളുടെ ഹംദു – തസ്ബീഹുകളില്‍ ഇഷ്ടാനുസരണമുള്ളതും ഇഷ്ടാനുസരണമല്ലാത്തതും കൂടിയുണ്ടാവാമെന്നും നമുക്ക് മൊത്തത്തില്‍ മനസ്സിലാക്കാവുന്നതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 17/44 ന്റെ വിശദീകരണം)
عَنْ عَبْدِ اللَّهِ، قَالَ : ….. وَلَقَدْ كُنَّا نَسْمَعُ تَسْبِيحَ الطَّعَامِ وَهْوَ يُؤْكَلُ
അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: ഭക്ഷണം കഴിക്കുമ്പോൾ അത് അല്ലാഹുവിനെ സ്തുതിക്കുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. (ബുഖാരി:3579)
قال أبو صالح ماهان الحنفي رحمه الله : أما يستحي أحدكم أن تكون دابته التي يركب ، وثوبه الذي يلبس أكثر ذكرا لله منه؟
അബൂ സ്വാലിഹ് മാഹാൻ رحمه الله പറഞ്ഞു : താൻ സഞ്ചരിക്കുന്ന മൃഗവും, ധരിക്കുന്ന വസ്ത്രവും തന്നേക്കാൾ കൂടുതൽ അല്ലാഹുവിനെ സ്മരിക്കുന്നു എന്ന കാര്യത്തിൽ നിങ്ങൾ ലജ്ജിക്കുന്നില്ലയോ ? (ഹിൽയതുൽ ഔലിയാഅ് (4/364)
അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന് തസ്ബീഹ് ചെയ്യാറുണ്ടോ? അല്ലാഹു പറഞ്ഞിട്ടുള്ളത് മറക്കാതിരിക്കുക:
فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ وَمِنْ ءَانَآئِ ٱلَّيْلِ فَسَبِّحْ وَأَطْرَافَ ٱلنَّهَارِ لَعَلَّكَ تَرْضَىٰ
ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന് തസ്ബീഹ് ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം. (ഖുർആൻ:20/130)