ലൈംഗിക വിശുദ്ധിക്ക് ഇണയുടെ സഹകരണം പ്രധാനം

THADHKIRAH

ഒരു മനുഷ്യന്റെ ഇഹപര നേട്ടത്തിന് ലൈംഗിക വിശുദ്ധി അനിവാര്യമാണ്. അതിന് വേണ്ടി പരിശ്രമിക്കലും അതിനെതിരായ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കലും ഓരോരുത്തരുടെയും മേൽ ബാധ്യതയാണ്. അതോടൊപ്പം ഒരാളുടെ ലൈംഗിക വിശുദ്ധിക്ക് അയാളുടെ ഇണയുടെ സഹകരണം പ്രധാനമാണ്. ഇതിനെ കുറിച്ചാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

പുരുഷന്മാർക്ക് പ്രകൃതിപരമായി തന്നെ സ്ത്രീകളോട് താല്പര്യമുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഈ ഒരു താല്പര്യത്തെ ശൈത്വാൻ മുതലെടുക്കും. ഒരു സ്ത്രീ പുരുഷനെ സമീപിക്കുമ്പോഴും അവനിൽ നിന്നും മാറി പോകുമ്പോഴും കാമവികാരം ഉണ്ടാക്കിക്കൊണ്ട് ശൈത്വാൻ അവനെ പ്രലോഭിപ്പിക്കും.ശൈത്വാൻ അവളെ ഏറ്റവും ആകർഷകമായ രൂപത്തിൽ അവന് മുമ്പിൽ ചിത്രീകരിക്കും. അതു കാരണം തങ്ങളുടെ കാമവികാരങ്ങൾക്ക് അടിമപ്പെട്ടുകൊണ്ട് വിവിധതരം കുറ്റകൃത്യങ്ങളിലേക്ക് അവൻ നയിക്കപ്പെടും.

عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ

ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല. (ബുഖാരി: 5096)

إِنَّ كُلَّ مَنْ كَانَ أَتْقَى فَشَهْوَتُهُ أَشَدُّ، لِأَنَّ الَّذِي لَا يَكُونُ تَقِيًّا فَإِنَّمَا يَتَفَرَّجُ بِالنَّظَرِ وَالْمَسِّ، أَلَا تَرَى مَا رُوِيَ فِي الخبر: (العينان تزنيان واليد ان تَزْنِيَانِ). فَإِذَا كَانَ فِي النَّظَرِ وَالْمَسِّ نَوْعٌ مِنْ قَضَاءِ الشَّهْوَةِ قَلَّ الْجِمَاعُ، وَالْمُتَّقِي لَا يَنْظُرُ وَلَا يَمَسُّ فَتَكُونُ الشَّهْوَةُ مُجْتَمِعَةٌ فِي نَفْسِهِ فَيَكُونُ أَكْثَرَ جِمَاعًا

ആരാണോ അല്ലാഹുവിനെ ധാരാളമായി സൂക്ഷിക്കുന്നത് (തഖ്‌വയോടെ ജീവിക്കുന്നത്) അവന്റെ ലൈംഗിക ഇച്ഛയും ശക്തമായിരിക്കും. തഖ്‌വയില്ലാത്തവൻ നോട്ടം, സ്പർശനം കൊണ്ടെല്ലാം അവന്റെ ഇച്ഛയെ തീർക്കും. നബി ﷺ അറിയിച്ചത് നിനക്കറിയില്ലേ; കണ്ണുകളും കൈകളും വ്യഭിചരിക്കും എന്ന്. അതിനാൽ തന്നെ, നോട്ടവും സ്പർശനവും ലൈംഗിക ഇച്ഛയെ ഒഴിവാക്കുമെന്നതിനാൽ (ഭാര്യമാരുമായുള്ള) ലൈംഗികബന്ധത്തിന്റെ ആവശ്യം കുറയും. തഖ്‌വയുള്ളവൻ ഹറാമിലേക്ക് നോക്കുകയോ സ്പർശിക്കുകയോ ഇല്ല, അതിനാൽ തന്നെ ലൈംഗിക ഇച്ഛ അവനിൽ വർദ്ധിക്കുകയും ലൈംഗിക ബന്ധം ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു. (تفسير القرطبي : النساء ٥٤)

ഇസ്ലാം വിവാഹം നിശ്ചയിച്ചിട്ടുള്ളതിന് പല ലക്ഷ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ലൈംഗികാസ്വാദനം. അതേപോലെ അല്ലാഹു നിഷിദ്ധമാക്കിയ വ്യഭിചാരം പോലെയുള്ള മ്ളേച്ഛ പ്രവർത്തനങ്ങളിൽ നിന്നുള്ള രക്ഷാകവചവുമാണ് വിവാഹം. വൈവാഹിക ജീവിതം കണ്ണിനും ലൈംഗികാവയവത്തിനും സുരക്ഷയാണ്.

عَنْ عَبْدِ اللَّهِ، قَالَ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ ‏

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)

ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ശൈത്വാന്റെ ദുർമന്ത്രണങ്ങളിൽനിന്നും ദുഷ്’പ്രേരണകളിൽനിന്നും സ്വയം പ്രതിരോധിക്കാൻ എളുപ്പമാർഗ്ഗങ്ങളുണ്ട്.

عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى امْرَأَةً فَأَتَى امْرَأَتَهُ زَيْنَبَ وَهْىَ تَمْعَسُ مَنِيئَةً لَهَا فَقَضَى حَاجَتَهُ ثُمَّ خَرَجَ إِلَى أَصْحَابِهِ فَقَالَ ‏ “‏ إِنَّ الْمَرْأَةَ تُقْبِلُ فِي صُورَةِ شَيْطَانٍ وَتُدْبِرُ فِي صُورَةِ شَيْطَانٍ فَإِذَا أَبْصَرَ أَحَدُكُمُ امْرَأَةً فَلْيَأْتِ أَهْلَهُ فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ ‏”‏ ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഒരു സ്ത്രീയെ കാണാനിടയായി. ഉടനെ അദ്ദേഹം തന്റെ പത്നിയായ സൈനബിന്റെ അടുക്കല്‍ ചെന്ന് തന്റെ ആവശ്യം നി൪വ്വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: നിശ്ചയം ഒരു സ്ത്രീ ശൈത്വാന്റെ പ്രലോഭനത്തിന്റെ രൂപത്തിൽ വരും, ശൈത്വാന്റെ (പ്രലോഭനത്തിന്റെ) രൂപത്തിൽ തന്നെ പോകുകയും ചെയ്യും. നിങ്ങൾക്ക് ആകർഷകമായി തോന്നുന്ന വല്ലതും ഒരു സ്ത്രീയിൽ നിങ്ങൾ കാണുകയാണെങ്കിൽ അവൻ തന്റെ ഭാര്യയുടെ അടുക്കലേക്ക് ചെല്ലട്ടെ. കാരണം മറ്റുള്ള സ്ത്രീകൾക്കുള്ളത് അവർക്കുമുണ്ട്. (അനുവദനീയമായ മാർഗ്ഗത്തിലൂടെ) അവന്റ വികാരങ്ങളെ അത് ശമിപ്പിക്കുകയും ചെയ്യുന്നു. (മുസ്ലിം:1403)

ഇവിടെയാണ് ലൈംഗിക വിശുദ്ധിക്ക് ഇണയുടെ സഹകരണം പ്രധാനമെന്ന വിഷയത്തിന്റെ മർമ്മം. അന്യസ്ത്രീകളുടെ ഫിത്നയിൽ പെട്ടിട്ടോ അല്ലാതെയോ ഒരു പുരുഷന് തന്റെ വികാരം ശമിപ്പിക്കേണ്ടതുണ്ട്. അതിന് അല്ലാഹു അവന് നിശ്ചയിച്ച് നൽകിയിട്ടുള്ളത് അവന്റെ ഇണയെയാണ്. അവന്റെ ഇണ ഇക്കാര്യത്തിൽ അവനെ സഹായിച്ചില്ലെങ്കിൽ അവൻ വ്യഭിചാരമെന്ന തിൻമയിൽ അകപ്പെടും. ചുരുങ്ങിയ പക്ഷം സ്വയംഭോഗമന്ന തിൻമയിലെങ്കിലും അകപ്പെടും. സ്വവർഗരതിയിൽ അകപ്പെടുന്നവരുമുണ്ട്. ഇതെല്ലാം നിഷിദ്ധമാണ്.  അതുമല്ലെങ്കിൽ കടുത്ത മാനസിക സംഘർഷത്തിലൂടെയും ശാരീരിക പ്രയാസങ്ങളിലൂടെയും അവന് കടന്നുപോകേണ്ടിവരും. അതുകൊണ്ടുതന്നെ ഇസ്ലാം വളരെ പ്രാധാന്യത്തോടെ സ്ത്രീകളോട് ഇക്കാര്യം ഉണർത്തിയിട്ടുണ്ട്.

عَنْ طَلْقِ بْنِ عَلِيٍّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا الرَّجُلُ دَعَا زَوْجَتَهُ لِحَاجَتِهِ فَلْتَأْتِهِ وَإِنْ كَانَتْ عَلَى التَّنُّورِ

ത്വൽഖ്ബ്നു അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:പുരുഷൻ ഭാര്യയെ തന്റെ ആവശ്യത്തിന് ക്ഷണിച്ചാൽ അവൾ അടുക്കളപ്പണിയിലാണെങ്കിലും അവന്റെ അടുത്ത് ചെല്ലണം. (തിർമിദി: 1160)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ أَنْ تَجِيءَ لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുരുഷൻ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് (മതിയായ കാരണങ്ങളില്ലാതിരുന്നിട്ടും) അവൾ ചെന്നില്ല. അങ്ങനെ അവൻ അവളോട് രോഷാകുലനായി രാത്രി കഴിച്ചുകൂട്ടുന്നുവെങ്കിൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിച്ചുകൊണ്ടിരിക്കും.(ബുഖാരി: 5193 – മുസ്‌ലിം: 1026)

മാത്രമല്ല, ദമ്പതികൾ തമ്മിലുള്ള ലൈംഗികാസ്വാദനം പ്രതിഫലാർഹമായ സൽകർമ്മമായി ഇസ്ലാം നിശ്ചയിക്കുകയും ചെയ്തു.

عَنْ أَبِي، ذَرٍّ أَنَّ نَاسًا، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ يُصَلُّونَ كَمَا نُصَلِّي وَيَصُومُونَ كَمَا نَصُومُ وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ ‏.‏ قَالَ ‏”‏ أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً وَكُلِّ تَكْبِيرَةٍ صَدَقَةٌ وَكُلِّ تَحْمِيدَةٍ صَدَقَةٌ وَكُلِّ تَهْلِيلَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ وَفِي بُضْعِ أَحَدِكُمْ صَدَقَةٌ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ ‏”‏ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلاَلِ كَانَ لَهُ أَجْرٌ ‏”‏ ‏

അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ സ്വഹാബികളില്‍ ചിലയാളുകള്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, സമ്പന്നര്‍ പ്രതിഫലങ്ങളുമായി പോയിരിക്കുന്നു. ഞങ്ങള്‍ നമസ്കരിക്കുന്നതു പോലെ അവര്‍ നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവരുടെ അധികരിച്ച സമ്പത്തില്‍ നിന്ന് അവ൪ ദാനധ൪മ്മം ചെയ്യുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: നിങ്ങള്‍ക്കും സ്വദഖ ചെയ്യാനുള്ളത് അല്ലാഹു നിശ്ചയിച്ച് തന്നിട്ടില്ലേ. നിശ്ചയും എല്ലാ തസ്ബീഹുകളും സ്വദഖയാണ്. എല്ലാ തക്ബീറുകളും സ്വദഖയാണ്. എല്ലാ തഹ്ലീലുകളും സ്വദഖയാണ്. നന്‍മ കൊണ്ട് കല്‍പ്പിക്കല്‍ സ്വദഖയാണ്. തിന്‍മയെ വിരോധിക്കല്‍ സ്വദഖയാണ്. നിങ്ങളുടെ ഓരോരുത്തരുടേയും ലൈംഗികാവയവത്തിലും (ഹലാലായ മാ൪ഗ്ഗത്തില്‍ തന്റെ ലൈംഗിക വികാരം ശമിപ്പിക്കുന്നതില്‍) നിങ്ങള്‍ക്ക് സ്വദഖയുണ്ട്. അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിലോരാള്‍ (ഇണകളില്‍) തന്റെ വികാരം ശമിപ്പിക്കുന്നു, അതില്‍ അവന് പ്രതിഫലമുണ്ടോ? നബി ﷺ പറഞ്ഞു: നിങ്ങളുടെ അഭിപ്രായമെന്താണ്. തന്റെ വികാരം ഹറാമിലാണ് ശമിപ്പിക്കുന്നതെങ്കില്‍ അതില്‍ അയാള്‍ക്ക് പാപമില്ലേ? അപ്രകാരം തന്നെ അത് ഹലാലില്‍ ശമിപ്പിച്ചാല്‍ അയാള്‍ക്ക് പ്രതിഫലമുണ്ടാകും. (മുസ്ലിം:1006)

എന്നാൽ പല സ്ത്രീകളും ഇതിനെ പറ്റി തികച്ചും അജ്ഞരാണ്. വിഷയത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നില്ല. ഇവ്വിഷേകമായി ഇസ്ലാം എന്താണ് പഠിപ്പിച്ചിട്ടുള്ളതെന്നുപോലും മനസ്സിലാക്കാൻ താല്പര്യപ്പെടുന്നില്ല. ഈ രംഗത്തുള്ള ഇസ്ലാമിന്റെ കല്പനകൾ ഉൾക്കൊള്ളാൻ അവരുടെ മനസ്സ് പാകപ്പെടുന്നില്ല. നബി ﷺ പറഞ്ഞത് സാന്ദർഭികമായി ഓർത്തുപോകുന്നു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ تُنْكَحُ الْمَرْأَةُ لأَرْبَعٍ لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സ്‌ത്രീ നാല് കാര്യങ്ങളുടെ പേരിൽ (സാധാരണയായി) വിവാഹം ചെയ്യപ്പെടുന്നു. അവളുടെ സമ്പത്ത്, കുലമഹിമ, സൗന്ദര്യം, മതബോധം എന്നിവയാണവ. എന്നാൽ മതബോധമുള്ളവരെ വിവാഹം ചെയ്തുകൊണ്ട് നീ വിജയം നേടുക. അതല്ലെങ്കിൽ നിനക്ക് നാശം. (ബുഖാരി:5090)

Leave a Reply

Your email address will not be published.

Similar Posts