പനി ബാധിച്ചാൽ

THADHKIRAH

ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിൽ ഉള്ള ശരീര താപനിലയിൽ 36.5–37.5 °C (97.7–99.5 °F) നിന്ന് ഉയർന്നു നിൽക്കുന്ന രോഗലക്ഷണമാണ് പനി. പനി ബാധിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ പനി ബാധിച്ച പലരും നിരാശനായിട്ടാണ് കാണപ്പെടുക. അതിന് പല കാരണങ്ങളുമുണ്ടായിരിക്കാം. എന്നാൽ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പനി ബാധിച്ചാൽ അവൻ നിരാശപ്പെടേണ്ട കാര്യമില്ല. അവൻ പ്രതിഫലേച്ഛയോടെ ക്ഷമിക്കുകയാണെങ്കിൽ അവന് അതുവഴി ധാരാളം പ്രതിഫലം ലഭിക്കും, അവന്റെ പാപങ്ങൾ പൊറുക്കപ്പെടും, അതവനെ നരക പ്രവേശനത്തിൽനിന്നും തടയും, സ്വർഗ പ്രവേശനത്തിന് സഹായകരമാകും.

عَنْ عَائِشَةَ ـ رضى الله عنها ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ الْحُمَّى مِنْ فَيْحِ جَهَنَّمَ، فَأَبْرِدُوهَا بِالْمَاءِ

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പനി നരകാഗ്നിയുടെ അംശമാണ്. അതിനെ വെള്ളംകൊണ്ട് തണുപ്പിക്കുക. (ബുഖാരി: 3263)

عَنْ أَسْمَاءَ بِنْتَ أَبِي بَكْرٍ ـ رضى الله عنهما ـ كَانَتْ إِذَا أُتِيَتْ بِالْمَرْأَةِ قَدْ حُمَّتْ تَدْعُو لَهَا، أَخَذَتِ الْمَاءَ فَصَبَّتْهُ بَيْنَهَا وَبَيْنَ جَيْبِهَا قَالَتْ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْمُرُنَا أَنْ نَبْرُدَهَا بِالْمَاءِ‏.‏

അസ്മാഅ് ബിൻത് അബീബക്കർ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: പനി ബാധിച്ച ഒരു സ്ത്രീയെ അവരുടെ അടുക്കൽ കൊണ്ടുവരുമ്പോൾ, അവർ അവൾക്കുവേണ്ടി  പ്രാർത്ഥിക്കുകയും തണുത്ത വെള്ളം അവരുടെ മാറിലൂടെ ഒഴിക്കുകയും ചെയ്തിരുന്നു. അവർ പറഞ്ഞു: പനിയെ വെള്ളംകൊണ്ട് തണുപ്പിക്കാൻ നബി ﷺ  ഞങ്ങളോട് കൽപിച്ചിരുന്നു. (ബുഖാരി: 5724)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ وَهْوَ يُوعَكُ وَعْكًا شَدِيدًا، وَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا‏.‏ قُلْتُ إِنَّ ذَاكَ بِأَنَّ لَكَ أَجْرَيْنِ‏.‏ قَالَ ‏ “‏ أَجَلْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ ‏”‏‏.‏

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ക്ക് കഠിനമായി പനി ബാധിച്ച ഒരവസരത്തിൽ ഞാൻ അവിടെ കടന്നുചെന്നു. ഞാൻ പറഞ്ഞു: ‘അങ്ങേക്ക് നല്ലവണ്ണം പനിക്കുന്നുണ്ടല്ലോ, അതിന് ഇരട്ടി പ്രതിഫലം കിട്ടുമെന്നതുകൊണ്ടാണോ അങ്ങനെ’. നബി ﷺ പറഞ്ഞു: ‘അതെ, കാരണം ഒരു മുസ്ലിമിനും ഒരു പ്രയാസവും ബാധിക്കുന്നില്ല,  മരത്തിന്റെ ഇലകൾ വീഴുന്നത് പോലെ അല്ലാഹു അവന്റെ പാപങ്ങൾ നീക്കം ചെയ്തിട്ടല്ലാതെ. (ബുഖാരി: 5647)

عَنْ جَابِرُ بْنُ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيَّبِ فَقَالَ ‏”‏ مَا لَكِ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيَّبِ تُزَفْزِفِينَ ‏”‏ ‏.‏ قَالَتِ الْحُمَّى لاَ بَارَكَ اللَّهُ فِيهَا ‏.‏ فَقَالَ ‏”‏ لاَ تَسُبِّي الْحُمَّى فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ ‏”‏ ‏.‏

ജാബി൪ ബിന്‍ അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഉമ്മു സായിബിന്റെ അടുക്കല്‍ അല്ലെങ്കില്‍ ഉമ്മു മുസയ്യബിന്റെ അടുക്കല്‍ പ്രവേശിച്ചു പറഞ്ഞു: ഹേ ഉമ്മു സായിബ് അല്ലെങ്കില്‍ ഉമ്മു മുസയ്യബ് നിനക്കെന്ത് പറ്റി, നീ വിറക്കുന്നുണ്ടല്ലോ? അവ൪ പറഞ്ഞു: പനിയാണ്, അതില്‍ അല്ലാഹു ബറകത്ത് ചെയ്യാതിരിക്കട്ടെ. നബി ﷺ പറഞ്ഞു: നീ പനിയെ ചീത്ത പറയരുത്. ഇരുമ്പിന്റെ മാലിന്യങ്ങളെ ഉല നശിപ്പിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങളെ പനി ഇല്ലാതാക്കും. (മുസ്ലിം:2575)

عَنْ عَائِشَةَ ـ رضى الله عنها ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: الحُمّى حَظُّ كلِّ مؤمنٍ من النّارِ.

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പനി എന്നത് ഒരു മുഅ്മിനിന്റെ നരകത്തിൽ നിന്നുള്ള പങ്കാണ്. (صحيح الجامع ٣١٨٧)

അതായത് പാപങ്ങൾ പൊറുക്കാനുള്ള കാരണവും അതുവഴി നരകത്തിൽ നിന്നുള്ള രക്ഷയുമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ: دَخَلَ أَعْرَابِيٌّ عَلَى رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ لَهُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَخَذَتْكَ أُمُّ مِلْدَمٍ قَطُّ؟ قَالَ: وَمَا أُمُّ مِلْدَمٍ؟ قَالَ: حَرٌّ يَكُونُ بَيْنَ الْجِلْدِ وَاللَّحْمِ، قَالَ: مَا وَجَدْتُ هَذَا قَطُّ، قَالَ: فَهَلْ أَخَذَكَ الصُّدَاعُ قَطُّ؟ قَالَ: وَمَا الصُّدَاعُ؟ قَالَ: عُرُوقٌ تَضْرِبُ عَلَى الْإِنْسَانِ فِي رَأْسِهِ، قَالَ: مَا وَجَدْتُ هَذَا قَطُّ، قَالَ: فَلَمَّا وَلَّى، قَالَ: مَنْ أَحَبَّ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ النَّارِ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഒരിക്കൽ ഒരു അഅ്റാബി നബി ﷺ യുടെ അടുക്കൽ വന്നു. അവിടുന്ന് അയാളോടു ചോദിച്ചു: നിനക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും പനി ബാധിച്ചിട്ടുണ്ടോ? അയാൾ പറഞ്ഞു: എന്താണു ഈ പനി എന്നു പറയുന്നത്? അപ്പോൾ നബി ﷺ പറഞ്ഞു: തൊലിയുടെയും ഇറച്ചിയുടെയും ഇടയിൽ അനുഭവപ്പെടുന്ന ചൂടാണ് അത്. അയാൾ പറഞ്ഞു; ഇന്നുവരെ ഇങ്ങിനെയൊരു രോഗം എനിക്കുണ്ടായിട്ടില്ല. നബി ﷺ അയാളോട് വീണ്ടും ചോദിച്ചു: നിനക്ക് എപ്പോഴെങ്കിലും തലവേദന ഉണ്ടായിട്ടുണ്ടോ? അയാൾ പറഞ്ഞു: എന്താണ് ഈ തലവേദന എന്നു പറഞ്ഞാൽ? നബി ﷺ പറഞ്ഞു: തലയുടെ ഭാഗത്തായി ഞരമ്പുകൊണ്ടുണ്ടാകുന്ന വേദനയാണ്. അയാൾ പറഞ്ഞു: എനിക്ക് ഇത് വരെ അങ്ങിനെയൊന്നുണ്ടിയിട്ടില്ല. അയാൾ തിരിഞ്ഞ് നടന്നപ്പോൾ നബി ﷺ ആ മനുഷ്യനെ ചൂണ്ടികൊണ്ടു പറഞ്ഞു: നരകത്തിൽ പെട്ട ഒരാളെ കാണണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഇയാളിലേക്ക് നോക്കിയാൽ മതി. (ورواه الحاكم في “المستدرك” (1 / 347))

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ عَادَ مَرِيضًا وَمَعَهُ أَبُو هُرَيْرَةَ مِنْ وَعْكٍ كَانَ بِهِ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ :‏ أَبْشِرْ فَإِنَّ اللَّهَ يَقُولُ هِيَ نَارِي أُسَلِّطُهَا عَلَى عَبْدِيَ الْمُؤْمِنِ فِي الدُّنْيَا لِتَكُونَ حَظَّهُ مِنَ النَّارِ فِي الآخِرَةِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഒരു രോഗിയെ സന്ദർശിച്ചു, അബൂഹുറൈറ رَضِيَ اللَّهُ عَنْهُ കൂടെയുണ്ടായിരുന്നു.നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: നീ സന്തോഷിക്കുക! തീര്‍ച്ചയായും അല്ലാഹു പറയുന്നു: ഈ അഗ്നി; ദുനിയാവില്‍ എന്റെ അടിമയുടെ മേല്‍ ഞാന്‍ അതിന് അധികാരം നല്‍കുന്നു; ആഖിറത്തില്‍ അത് അവന്റെ പങ്കായി മാറുന്നതിന് വേണ്ടി. (ഇബ്നുമാജ:3470)

عَنْ أَبِي هُرَيْرَةَ قَالَ‏:‏ مَا مِنْ مَرَضٍ يُصِيبُنِي أَحَبَّ إِلَيَّ مِنَ الْحُمَّى، لأَنَّهَا تَدْخُلُ فِي كُلِّ عُضْوٍ مِنِّي، وَإِنَّ اللَّهَ عَزَّ وَجَلَّ يُعْطِي كُلَّ عُضْوٍ قِسْطَهُ مِنَ الأَجْرِ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: എനിക്ക് ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട രോഗം പനിയാണ്. കാരണം പനി വന്നു കഴിഞ്ഞാൽ അത് ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ ബാധിക്കും. അപ്പോൾ അല്ലാഹു എന്റെ ശരീരത്തിലെ എല്ലാം ഭാഗങ്ങൾക്കും അതിൽ നിന്നൊരു പങ്ക് നാളെ പരലോകത്ത് വെക്കാതിരിക്കുകയില്ല. (അൽഅദബുൽ മുഫ്രദ്:503)

Leave a Reply

Your email address will not be published.

Similar Posts