ഖുര്‍ആനില്‍ പേരെടുത്ത് പറഞ്ഞ ഒരേ ഒരു സ്വഹാബി

സൈദ് ബ്നു ഹാരിഥ رَضِيَ اللَّهُ عَنْهُ

وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا

നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. (ഖുർആൻ:33/37)

ഏറ്റവും അവസാനമായി മരിച്ച സ്വഹാബി

അബുത്ത്വുഫൈൽ ആമിർ ബ്ൻ വാഥില رَضِيَ اللَّهُ عَنْهُ

قال النووي  : وآخرهم وفاة أبو الطفيل عامر بن واثلة، رضى الله عنه، توفى سنة مائة من الهجرة باتفاق العلماء، واتفقوا على أنه آخر الصحابة، رضى الله عنهم، وفاة.

ഇമാം നവവി رحمه الله പറയുന്നു: സ്വഹാബിമാരുടെ കൂട്ടത്തിൽ ഏറ്റവും അവസാനമായി മരിച്ചത് അബുത്ത്വുഫൈൽ ആമിർ ബ്ൻ വാഥില رضي الله عنه ആണെന്നും അത് ഹിജ്റ നൂറിൽ ആണെന്നുമുള്ള കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. [تهذيب الأسماء واللغات” (1/16)]

‘ഈ സമുദായത്തിന്റെ വിശ്വസ്തൻ’എന്നറിയപ്പെടുന്ന സ്വഹാബി

അബൂ ഉബൈദ ബ്നു ജര്‍റാഹ് رَضِيَ اللَّهُ عَنْهُ

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لِكُلِّ أُمَّةٍ أَمِينٌ، وَأَمِينُ هَذِهِ الأُمَّةِ أَبُوعُبَيْدَةَ بْنُ الْجَرَّاحِ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എല്ലാ ഉമ്മത്തിനും ഒരു വിശ്വസ്തൻ ഉണ്ടാവും , ഈ ഉമ്മത്തിന്റെ വിശ്വസ്തൻ അബൂ ഉബൈദ ബ്നു ജര്‍റാഹ് ആണ്. (ബുഖാരി:4382)

അല്ലാഹുവിന്റെ വാൾ എന്നറിയപ്പെടുന്ന സ്വഹാബി

ഖാലിദ് ബ്ന്‍ വലീദ് رَضِيَ اللَّهُ عَنْهُ

عن عبدالله بن جعفر بن أبي طالب قَالَ رَسُولُ اللَّهِ صلى الله عليه وسلم : خالِدُ بنُ الولِيدِ سَيْفٌ من سُيُوفِ اللهِ

അബ്ദുല്ല ബിൻ ജാഫർ ബിൻ അബൂത്വാലിബ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ വാളുകളില്‍ നിന്നുള്ള ഒരു വാളാണ് ഖാലിദ് ബ്ന്‍ വലീദ്. (സ്വഹീഹുൽ ജാമിഅ്:3206)

നബി ﷺ യുടെ ഹവാരിയ്യ്(അനുയായി) എന്നറിയപ്പെടുന്ന സ്വഹാബി

സുബൈറുബ്നുൽ അവ്വാം رَضِيَ اللَّهُ عَنْهُ

عَنْ جَابِرٍ،قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم يَوْمَ الأَحْزَابِ ‏”‏ مَنْ يَأْتِينَا بِخَبَرِ الْقَوْمِ ‏”‏‏.‏ فَقَالَ الزُّبَيْرُ أَنَا‏.‏ ثُمَّ قَالَ ‏”‏ مَنْ يَأْتِينَا بِخَبَرِ الْقَوْمِ ‏”‏‏.‏ فَقَالَ الزُّبَيْرُ أَنَا‏.‏ ثُمَّ قَالَ ‏”‏ مَنْ يَأْتِينَا بِخَبَرِ الْقَوْمِ ‏”‏‏.‏ فَقَالَ الزُّبَيْرُ أَنَا‏.‏ ثُمَّ قَالَ ‏”‏ إِنَّ لِكُلِّ نَبِيٍّ حَوَارِيًّا، وَإِنَّ حَوَارِيَّ الزُّبَيْرُ ‏”‏‏.‏

ജാബിർ رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധ ദിവസം നബി ﷺ ഇപ്രകാരം ചോദിച്ചു; ജനങ്ങളെക്കുറിച്ചുള്ള (ബനൂഖുറൈളക്കാരെക്കുറിച്ച്) വിവരങ്ങൾ ആരാണ് നമുക്ക് കൊണ്ടുവന്നു തരിക? അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. നബി ﷺ ഇതേ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. മൂന്നാമത്തെ തവണയും നബി ﷺ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഞാൻ തയ്യാറാണ് എന്ന മറുപടി സുബൈർ رضي الله عنه തന്നെയായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു: എല്ലാ നബിമാർക്കും അനുയായികൾ (ഹവാരിയ്യുകൾ) ഉണ്ട് എന്റെ അനുയായി സുബൈറാണ്. (ബുഖാരി: 4113. മുസ്ലിം: 2415)

ഏറ്റവും കൂടുതൽ ഹദീഥുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബി

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ

ഏറ്റവും കൂടുതൽ ഹദീഥുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബിയാണ് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ കണക്കാക്കുന്നത്. നബി ﷺ യിൽ നിന്ന് അദ്ദേഹം 5374 ഹദീഥുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തൊട്ട് പിറകിലുള്ള റിപ്പോർട്ടർ (അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ) 2600 ൽ പരം ഹദീഥുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published.

Similar Posts