ശൈത്യകാലം വിശ്വാസികളുടെ വസന്തകാലം

THADHKIRAH

عن جابر رضي الله عنه عن النبي ﷺ أنه قال: الصَّوْمُ فِي الشِّتَاءِ الْغَنِيمَةُ الْبَارِدَةُ

ജാബിർ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ശൈത്യകാലത്തെ നോമ്പ് പോരട്ടമില്ലാതെ ലഭിക്കുന്ന യുദ്ധാർജിത സ്വത്താണ്. (സ്വഹീഹുൽ ജാമിഅ് – അൽബാനി رحمه الله ഹസനെന്ന് വിശേഷിപ്പിച്ചു)

قال الشيخ عبدالرزّاق البدر حفظه الله:عباد الله، والشتاء غنيمة باردة للعباد والمطيعين فنهاره قصير يسهل صيامه وليله طويل يهون قيامه.

ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്ർ حَفِظَهُ اللَّهُ പറയുന്നു: ആരാധനയിൽ മുഴുകുന്നവർക്കുള്ള പോരാട്ടമില്ലാതെ ലഭിക്കുന്ന യുദ്ധാർജിത മുതലാണ് ശൈത്യകാലം. നോമ്പ് നോൽക്കാൻ എളുപ്പമുള്ള ദൈർഘ്യം കുറഞ്ഞ പകലും, ആയാസരഹിതമായി രാത്രി നമസ്കാരം നിർവ്വഹിക്കാൻ സാധിക്കുന്ന സുദീർഘമായ രാത്രിയുമാണതിലുള്ളത്.

يقول عمر بن الخطاب رضي الله عنه: الشتاء غنيمة العابدين

ഉമർ ബ്നു ഖത്വാബ് رضي الله عنه പറയുന്നു:ആരാധനയിൽ മുഴുകുന്നവരുടെ യുദ്ധാർജിത സ്വത്താണ് ശൈത്യകാലം.

وقال ابن مسعود رضي الله عنه: مرحبا بالشتاء، تتنزل فيه البركة، ويطول فيه الليل للقيام، ويقصر فيه النهار للصيام

ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു: ശൈത്യകാലത്തിന് മംഗളം, അതിൽ അനുഗ്രഹം വർഷിക്കുന്നു. രാത്രി നമസ്കാരം നിർവഹിക്കാൻ പാകത്തിൽ രാത്രിയുടെ ദൈർഘ്യമേറുകയും, നോമ്പ് നേൽക്കാൻ സൗകര്യപ്പെടും വിധം പകൽ ചുരുങ്ങുകയും ചെയ്യുന്നു.

وقال الحسن البصري رحمه الله: نعم زمان المؤمن الشتاء، ليله يطول يقومه، ونهاره قصير يصومه

ഹസൻ അൽ-ബസ്വരി  رحمه الله  പറയുന്നു: സത്യവിശ്വാസികളെ സംബന്ധിച്ച് എത്ര നല്ല കാലമാണ് ശൈത്യം, രാത്രി നമസ്കാരം നിർവഹിക്കാൻ പാകത്തിൽ ദൈർഘ്യമേറുന്ന രാത്രിയും, നോമ്പ് നോൽക്കാൻ സൗകര്യപ്പെടും വിധം ചുരുങ്ങുന്ന പകലുമാണതിലുള്ളത്.

ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്ർ حَفِظَهُ اللَّهُ  തുടരുന്നു:

هذه مشاعر السلف رحمهم الله في الشتاء: فرحٌ وغبطةٌ ، همة ونشاط ، جِدٌّ واجتهاد فيما يقرِّب إلى الله.

ഇതാണ് ശൈത്യകാലത്തെ കുറിച്ച് പൂർവസൂരികളുടെ സമീപനം, അല്ലാഹുവിങ്കൽ സാമീപ്യം സിദ്ധിക്കുന്ന കാര്യങ്ങളിൽ സന്തോഷവും ആനന്ദവും, ഉത്സാഹവും അതിയായ താൽപര്യവും, പരിശ്രമവും അധ്വാനവും അവർ കാണിച്ചിരുന്നു.

وأما أحوال كثير من الناس في هذا الزمن: ففي تضيع الفرائض والواجبات. وغَشَيان المحرمات والمكروهات. والاجتراء على حدود ربِّ الأرض والسموات. والسهر الطويل في الليل على ما يُغضِبُ الله ويُظلِمُ القلوبَ ويُضعِفُ نور الإيمان.

എന്നാൽ, ഇക്കാലത്ത് ഭൂരിഭാഗം ജനങ്ങളുടെയും അവസ്ഥ, നിർബന്ധ ബാധ്യതകളിൽ വീഴ്ച വരുത്തിയും, വെറുക്കപ്പെട്ടതിലും വിലക്കപ്പെട്ടിലും മൂടിപ്പൊതിയപ്പെട്ടും, ആകാശ-ഭൂമികളുടെ രക്ഷിതാവിൻ്റെ പരിധികളെ കവച്ചു വെക്കുന്നതിലുമാണ്. അല്ലാഹുവിൻ്റെ കോപം ക്ഷണിച്ചുവരുത്തുന്നതും, ഹൃദയത്തെ അന്ധകാരത്തിലാക്കുന്നതും, ഈമാനിക പ്രകാശം ദുർബലപ്പെടുത്തുന്നതുമായ കാര്യങ്ങളിൽ രാത്രി മുഴുക്കെ ഉറക്കമിളക്കുകയാണവർ.

(ശൈത്യകാലത്തെ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ എന്ന തലവാചകത്തിൽ ഹിജ്റ 16/10/1423 ന് ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്ർ حَفِظَهُ اللَّهُ നടത്തിയ ജുമുഅ ഖുത്ബയിൽ നിന്ന്)

കടപ്പാട് : https://t.me/mozhimuthukal

 

Leave a Reply

Your email address will not be published.

Similar Posts