ഇബാദത്തിന്റെ മാധുര്യം ലഭിക്കാൻ

THADHKIRAH

മനുഷ്യരെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത് (ആരാധന) ചെയ്യാന്‍ വേണ്ടി മാത്രമാണ്.

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എനിക്ക് ഇബാദത്ത് ചെയ്യാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

അതുകൊണ്ടുതന്നെ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിൽ ആനന്ദവും മാധുര്യവും കണ്ടെത്താൻ സത്യവിശ്വാസികൾക്ക് കഴിയണം.

قال ابن القيم رحمه الله : وسمعت شيخ الإسلام ابن تيمية قدس الله روحه يقول: إذا لم تجد للعمل حلاوة في قلبك وانشراحا فاتهمه، فإن الرب تعالى شكور، يعني أنه لا بد أن يثيب العامل على عمله في الدنيا من حلاوة يجدها في قلبه وقوة انشراح وقرة عين، فحيث لم يجد ذلك فعمله مدخول

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നതായി ഞാൻ കേട്ടു:  ഒരു അമൽ (സൽകർമ്മം) ചെയ്യുമ്പോൾ അതിന് നിങ്ങളുടെ ഹൃദയത്തിൽ മാധുര്യം കണ്ടെത്തിയില്ലെങ്കിൽ, (അതുവഴി) നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് ആലോചിക്കുക, കാരണം അല്ലാഹു നന്ദിയുള്ളവനാണ്. അവൻ (അമലുകൾക്ക് പരലോകത്തെ പ്രതിഫലത്തിന് പുറമെ) ഈ ലോകത്ത് പ്രതിഫലം നൽകുന്നുണ്ട്. അതാകുന്നു അമലുകൾ ചെയ്യുമ്പോൾ തന്റെ ഹൃദയത്തിൽ കണ്ടെത്തുന്ന മാധുര്യം, ആശ്വാസം, അവന്റെ കൺകുളിർമ്മ. ഇനി അങ്ങനെയാരവസ്ഥ ഉണ്ടാകുന്നില്ലെങ്കിൽ ആ അമലുകൾ അല്ലാഹു സ്വീകരിക്കണമെന്നില്ല.

قال ابن تيمية رحمه الله تعالى: اللذة التي تبقى بعد الموت وتنفع في الآخرة هي لذة العلم والعمل له.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ  رحمه الله  പറഞ്ഞു: മരണശേഷം നിലനിൽക്കുന്നതും, പരലോകത്ത് ഉപകരിക്കുന്നതുമായ ആസ്വാദനം; അല്ലാഹുവെ കുറിച്ചുള്ള അറിവിൻ്റെയും, അവനു വേണ്ടിയുള്ള കർമത്തിൻ്റെയും ആസ്വാദനമാണ്. (മജ്മൂഉൽ ഫതാവാ : 162/14 )

അതെ, സൽകർമ്മങ്ങളിൽ ആസ്വാദനവും മാധുര്യവും ലഭിക്കുകയെന്നത് മഹാഭാഗ്യമാണ്.

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതംതീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)

حَيَوٰةً طَيِّبَةً (നല്ലൊരു ജീവിതം) എന്നത് പണ്ഢിതൻമാർ വിശദീകരിക്കുന്നത് കാണുക:

قال الضحاك : هي الرزق الحلال والعبادة في الدنيا ، وقال الضحاك أيضا : هي العمل بالطاعة والانشراح بها

ളഹാക് رحمه الله പറഞ്ഞു: അവർക്ക് ഹലാലയ രിസ്കും ദുൻയാവിൽ ഇബാദത്ത് ചെയ്യാനുളള തൗഫീഖും ലഭിക്കും. അദ്ദേഹം വീണ്ടും പറയുന്നു: അല്ലാഹുവിന് കീഴ്പ്പെട്ടുകൊണ്ട് അമൽ ചെയ്യാനും അതിൽ ആശ്വാസം കണ്ടെത്താനുമുള്ള തൗഫീഖും ലഭിക്കും. (ഇബ്നുകസീർ)

قال ابن عباس : هي حلاوة الطاعة

ഇബ്നു അബ്ബാസ് رضى الله عنه പറഞ്ഞു: അല്ലാഹുവിന് കീഴ്പ്പെടുന്നതിൽ മാധുര്യം ലഭിക്കലാണത്. (ഖുർത്വുബി)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : حُبِّبَ إِلَىَّ النِّسَاءُ وَالطِّيبُ وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلاَةِ ‏

അനസ്  رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക് ഏറെയിഷ്ടം സ്ത്രീകളും(ഭാര്യമാർ) സുഗന്ധവുമാണ്. എന്നാൽ എൻ്റെ കൺകുളിർമ നമസ്കകാരത്തിലാണ്. (നസാഇ:3940)

കപടവിശ്വാസികൾക്കാകട്ടെ ഇബാദത്തുകൾ ഭാരമുള്ളതായിരിക്കും.

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ ‎﴿٤٥﴾‏ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ ‎﴿٤٦﴾

സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.  തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍). (ഖു൪ആന്‍:2/45-46)

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. (ഖു൪ആന്‍:4/142)

സത്യവിശ്വാസികൾ അല്ലാഹുവിനെ സ്നേഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കുകയും അതിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്നതാണ്.

‏قال ابن رجب: لا شيء عند المحبين أحلى من كلام محبوبهم، فهو لذة قلوبهم، وغاية مطلوبهم

ഇമാം ഇബ്നു റജബ് അൽ ഹമ്പലി رحمه الله പറഞ്ഞു: സ്നേഹിതർക്ക് അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകളേക്കാൾ മധുരമുള്ള മറ്റൊന്നില്ല, കാരണം അത് അവരുടെ ഹൃദയത്തിന്റെ മാധുര്യവും അവരുടെ ആത്യന്തിക ആഗ്രഹവുമാണ്.

ഇബാദത്തിന്‍റെ മാധുര്യം ലഭിക്കാൻ ഒന്നാമതായി, വേണ്ടത് ഈമാനോടൊപ്പം അറിവും ഉൾക്കാഴ്ചയും ഉണ്ടായിരിക്കണം എന്നതാണ്.

قال العلامة ابن عثيمين رحمه الله : قال تعالى : { قُل هل يستوي الذين يعلمون والذين لا يعلمون } [سورة الزمر:9] فالذي يعبد الله على بصيرة يجد لعبادته لذةً وحلاوةً عظيمة, بخلاف من يعبد الله على غير علم ولا بصيرة.

ഇമാം ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: അല്ലാഹു പറഞ്ഞു:{പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? (ഖു൪ആന്‍: 39/9) } അറിവോ ഉൾക്കാഴ്ചയോ ഇല്ലാതെ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവനെപ്പോലെയല്ല, ഉൾക്കാഴ്ചയോടെ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നവൻ. അവൻ തന്റെ ഇബാദത്തിൽ വലിയ ആനന്ദവും മാധുര്യവും കണ്ടെത്തുന്നു.

قال الإمام ابن القيم رحمه الله : لو علِم المتصدق أن صدقته تقع في يد الله قبل يد الفقير لكانت لذة المعطي أكثر من لذة الآخذ

ഇമാം ഇബ്നുൽ ഖയ്യിം  رحمه الله  പറഞ്ഞു:ദാനധർമ്മം ചെയ്യുന്നവൻ തന്റെ ധർമ്മം ദരിദ്രന്റെ കരങ്ങളിൽ എത്തും മുമ്പ് അല്ലാഹുവിന്റെ കരങ്ങളിൽ എത്തും എന്ന കാര്യം മനസ്സിലാക്കിയിരുന്നെങ്കിൽ വാങ്ങുന്നവനെക്കാളും കൂടുതൽ ആസ്വാദനം കൊടുക്കുന്നവന് ലഭിക്കുമായിരുന്നു. (മദാരിജുസ്സാലിക്കീൻ : 1/26)

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദർശം പ്രബോധനം ചെയ്യാനായി നിയോഗിക്കപ്പെട്ട നബി ﷺ യോട് അല്ലാഹു പറയുന്നത് കാണുക:

ﻓَﭑﻋْﻠَﻢْ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ٱﻟﻠَّﻪُ

ആകയാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല) നീ അറിയുക. (ഖു൪ആന്‍ :47/19)

രണ്ടാമതായി, പാപങ്ങൾ ജീവതത്തിൽ സംഭവിക്കാതിരിക്കാനായി നിതാന്ത ജാഗ്രത വേണം.

قال يحي بن معاذ: سقم الجسد بالأوجاع, وسقم القلوب بالذنوب, فكما لا يجد الجسد لذة الطعام عند سقمه, فكذلك القلب لا يجد حلاوة العبادة مع الذنوب.

യഹ്‌യ ബിന്‍ മുആദ് رحمه الله പറഞ്ഞു: വേദന ശരീരത്തിന്റെ ഒരു രോഗമാണ്. അതേപോലെ ഹൃദയത്തിന് രോഗമുണ്ടാക്കുന്നതാണ് പാപങ്ങൾ. രോഗത്തിന്‍റെ സന്ദര്‍ഭത്തില്‍, ശരീരം ഭക്ഷണത്തിന്‍റെ രുചി കണ്ടെത്തുകയില്ല. അപ്രകാരംതന്നെ, പാപങ്ങളുള്ളതോടൊപ്പം, ഹൃദയം ഇബാദത്തിന്‍റെ മാധുര്യം കണ്ടെത്തുകയില്ല. (ذم الهوي 1/68)

ഒരു നൻമയെ തുടർന്ന് നൻമക്ക് അവസരമുണ്ടാകുന്നുവെങ്കിൽ അത് കഴിഞ്ഞ നൻമ സ്വീകരിക്കപ്പെട്ടതിന്റെ അടയാളമായേക്കാം.

قال الحسن البصرى: إن من جزاء الحسنة الحسنة بعدها، ومن عقوبة السيئة السيئةُ بعدها، فإذا قبل الله العبد فإنه يوفقه إلى الطاعة، ويصرفه عن المعصية، وقد قال الحسن: “يا ابن آدم إن لم تكن فى زيادة فأنت فى نقصان

ഹസ്വനുൽ ബസ്വരി رحمه الله പറഞ്ഞു: തീർച്ചയായും, ഒരു നൻമയുടെ പ്രതിഫലത്തിന്റെ അടയാളമാണ് അതിന്റെ തുടർച്ചയായി നൻമ ചെയ്യുകയെന്നത്. ഒരു തിൻമയുടെ പ്രതിഫലത്തിന്റെ അടയാളമാണ് അതിന്റെ തുടർച്ചയായി തിൻമ ചെയ്യുകയെന്നത്. അല്ലാഹു ഓരടിമയെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവന് കീഴ്പ്പെടാനുളള തൗഫീഫ് അല്ലാഹു ആ അടിമക്ക് നൽകും. അവനെ പാപങ്ങളിൽ  നിന്ന് അകറ്റുകയും ചെയ്യുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ആദാമിന്റെ മകനേ, (നൻമകൾ ഇന്നലേത്തേതിനേക്കാൾ ഇന്ന്) നിനക്ക് വർദ്ധിക്കുന്നില്ലെങ്കിൽ, നീ നഷ്ടത്തിലാണ്.

മൂന്നാമതായി, ഐഹിക ജീവിതത്തേക്കാൾ പരലോക ജീവിതത്തിന് പ്രാധാന്യം നൽകുക.

قال أحمد بن حرب – رحمه الله – عبدتُ اللهَ خمسين سنةً ، فما وجدت حلاوَةَ العبادة حتى تركتُ ثلاثة أشياء : تركتُ رِضى النّاس حتى قَدَرتُ أن أتكلَّمَ بالحقِّ ، وتركتُ صحبةَ الفاسقين حتى وجدتُ صحبَةَ الصالحينَ ، وتركتُ حلاوة الدنيا حتى وجدتُ حلاوةَ الآخرةِ .

ഇമാം അഹ്‌മദ്‌ ബ്നു ഹർബ് رحمه الله പറഞ്ഞു: അല്ലാഹുവിനു ഞാൻ അമ്പത് വർഷം ഇബാദത്ത് ചെയ്തു, മൂന്ന് കാര്യങ്ങൾ ഉപേക്ഷിക്കുന്നത്‌ വരെ ഇബാദത്തിന്റെ മാധുര്യം ഞാൻ അനുഭവിച്ചിട്ടില്ല. (ഒന്ന്) സത്യം തുറന്ന് പറയുന്നതിനായി ജനങ്ങളുടെ തൃപ്തി ഞാൻ ഒഴിവാക്കി. (രണ്ട്) സ്വാലിഹീങ്ങളുമായി സഹവസിക്കേണ്ടതിനായി അധർമ്മകാരികളുമായുള്ള ബന്ധം ഞാൻ വിച്ഛേദിക്കുകയും ചെയ്തു. (മൂന്ന്) പരലോകത്തെ സുഖാഡംബരങ്ങൾ ലഭിക്കുവാനായി ദുനിയാവിലെ ആസ്വാദനങ്ങൾ ഞാൻ ത്യജിക്കുകയും ചെയ്തു. ( سير أعلام النبلاء 11/34 )

قال بشر بن الحارث – رحمه الله : لا تجد حلاوة العبادة حتى تجعل بينك وبين الشهوات سداً

ബശർ ബ്നു ഹാരിഥ് رحمه الله പറഞ്ഞു: നിന്റേയും, മോഹങ്ങൾക്കുമിടയില്‍ ഒരു തടസ്സം നീ ഉണ്ടാക്കുന്നതുവരെ, ഇബാദത്തിന്‍റെ മാധുര്യം നീ കണ്ടെത്തുകയില്ല. سير اعلام النبلاء (٤٧٣/١٠)

Leave a Reply

Your email address will not be published.

Similar Posts