നമസ്‌കാരത്തില്‍ കളവ് നടത്തുന്നവര്‍

THADHKIRAH

قال رسول الله صلى الله عليه وسلم : أسوأ الناس سرقة الذي يسرق صلاته. قالوا: يا رسول الله وكيف يسرقها. قال: لا يتم ركوعها ولا سجودها

നബി ﷺ പറഞ്ഞു: നമസ്കാരത്തിലുള്ള കളവാണ് ഏറ്റവും വലിയ കളവ്. അവ൪(സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്? നബി ﷺ പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (അഹ്മദ്:5/310-സ്വഹീഹുല്‍ ജാമിഅ്:997)

ശൈഖ് അബ്ദുറസാഖ് അൽ-ബദ്ർ حَفِظَهُ اللَّهُ പറയുന്നു: ധനം അപഹരിക്കുന്നതിനേക്കാൾ ഗൗരവത്തോടെയാണ് നമസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനെ നബി ﷺ കണക്കാക്കിയത്. നിശ്ചയം,റുകൂഉം സുജൂദും പൂർത്തിയാക്കുകയെന്നത് സാവകാശം ചെയ്യുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

നമസ്‌കാരത്തില്‍ അടങ്ങിപ്പാര്‍ക്കാതിരിക്കല്‍, റുകൂഇലും സുജൂദിലും മുതുക് നേരെ ഉറപ്പിക്കാതിരിക്കല്‍, ഇഅ്തിദാലില്‍ നേരെ നിവരാതിരിക്കല്‍, ഇരുത്തത്തില്‍ നേരേചൊവ്വെ ഇരിക്കാതിരിക്കല്‍ തുടങ്ങിയ വീഴ്ചകളെല്ലാം ആബാലവൃദ്ധം ജനങ്ങളിലും കണ്ടുവരുന്നതാണ്. ത്വുമഅ്‌നീനത്ത് അഥവാ നമസ്‌കാരത്തില്‍ അടക്കവും ഒതുക്കവും പാലിക്കല്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം നമസ്‌കാരം ശരിയാവുകയില്ല.

عَنْ أَبِي مَسْعُودٍ الْبَدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ‏ لاَ تُجْزِئُ صَلاَةُ الرَّجُلِ حَتَّى يُقِيمَ ظَهْرَهُ فِي الرُّكُوعِ وَالسُّجُودِ ‏‏

നബി ﷺ പറഞ്ഞു: റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല. (അബൂദാവൂദ് :855 – സ്വഹീഹ് അല്‍ബാനി)

അതിനാല്‍തന്നെ യാതൊരു മര്യാദയുമില്ലാതെ നമസ്‌കാരത്തില്‍ പൊടുന്നനെ കുമ്പിട്ട് നിവരുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്.

عَنْ أَبِي عَبْدِ اللَّهِ الأَشْعَرِيِّ، قَالَ: صَلَّى رَسُولُ اللَّهِ صلى الله عليه وسلمَ بِأَصْحَابِهِ، ثُمَّ جَلَسَ فِي طَائِفَةٍ مِنْهُمْ، فَدَخَلَ رَجُلٌ، فَقَامَ يُصَلِّي، فَجَعَلَ يَرْكَعُ وَيَنْقُرُ فِي سُجُودِهِ، فَقَالَ النَّبِيُّ صلى الله عليه وسلم: “أَتَرَوْنَ هَذَا، مَنْ مَاتَ عَلَى هَذَا، مَاتَ عَلَى غَيْرِ مِلَّةِ مُحَمَّدٍ، يَنْقُرُ صَلاتَهُ كَمَا يَنْقُرُ الْغُرَابُ الدَّمَ، إِنَّمَا مَثَلُ الَّذِي يَرْكَعُ وَيَنْقُرُ فِي سُجُودِهِ، كَالْجَائِعِ لا يَأْكُلُ إِلا التَّمْرَةَ وَالتَّمْرَتَيْنِ، فَمَاذَا تُغْنِيَانِ عَنْهُ،

അബൂഅബ്ദുല്ല അല്‍ അശ്അരി رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ അവിടുത്തെ സ്വഹാബികളുമായി നമസ്കരിച്ച ശേഷം അവരില്‍ ഒരു വിഭാഗത്തോടൊപ്പം ഇരുന്നു. അപ്പോള്‍ ഒരാള്‍ പ്രവേശിക്കുകയും നിന്ന് നമസ്കാരം തുടങ്ങുകയും ചെയ്തു. തുട൪ന്ന് റുകൂഅ് ചെയ്യുകയും സുജൂദില്‍ പറവകള്‍ കൊത്തിപ്പെറുക്കുന്നതു പോലെ പൊടുന്നനെ കുമ്പിട്ട് നിവരുകയും ചെയ്തു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഇത് നിങ്ങള്‍ കണ്ടുവോ? ആരെങ്കിലും ഈ അവസ്ഥയിലാണ് മരിക്കുന്നതെങ്കില്‍ മുഹമ്മദ് നബി ﷺ യുടെ മില്ലത്തിലല്ല അവന്‍ മരണമടഞ്ഞത്. നമസ്കാരത്തില്‍ കാക്ക രക്തം കൊത്തിപ്പെറുക്കുന്നതുപോലെയാണ് അവന്‍ പെറുക്കുന്നത്. റുകൂഅ് ചെയ്യുകയും സുജൂദില്‍ കൊത്തിപ്പെറുക്കുന്നതു പോലെ പെട്ടെന്ന് കുമ്പിട്ട് നിവരുകയും ചെയ്യുന്നവന്‍ ഒന്നോ രണ്ടോ കാരക്ക തിന്ന് വിശപ്പടക്കുന്ന വിശന്ന് അവശനായവനെ പോലെയാണ്. ആ കാരക്കകള്‍ വിശപ്പില്‍ നിന്ന് എത്രമാത്രം ധന്യക പകരും? (ഇബ്നുഖുസൈമ:1/332)

സൈദുബ്‌നു വഹബ് رَضِيَ اللَّهُ عَنْهُ വില്‍ നിന്നുള്ള ഒരു ഹദീസില്‍ അദ്ദേഹം പറയുന്നു: ‘‘റുകൂഉം, സുജൂദും പൂര്‍ണ മായി ചെയ്യാത്ത ഒരാളെ ഹുദൈഫ رَضِيَ اللَّهُ عَنْهُ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘‘താങ്കള്‍ നമസ്‌കരിച്ചിട്ടില്ല. താങ്കള്‍ മരിച്ചാല്‍ മുഹമ്മദ് നബി ﷺ യെ അല്ലാഹു ഏത് പ്രകൃതിയിലാക്കിയോ ആ ശുദ്ധപ്രകൃതിയിലല്ല നിങ്ങളുടെ മരണം” (ബുഖാരി, ഫത്ഹുല്‍ബാരി: 2:274)

നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും നിര്‍വഹിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അതിലുടനീളം അടക്കവും ഒതുക്കവും പാലിക്കല്‍ നമസ്കാരത്തിന്റെ റുക്നുകളില്‍ പെട്ടതാണ്.

كان النبي صلى الله عليه وسلم يطمئن في صلاته

നബി ﷺ തന്റെ നമസ്കാരത്തില്‍ അടങ്ങിഒതുങ്ങി നില്‍ക്കുമായിരുന്നു.

നമസ്കാരത്തില്‍ തെറ്റ് കാണിച്ച വ്യക്തിയോടുള്ള റസൂലിന്റെ ഉപദേശത്തിലെ മുഖ്യവിഷയം നമസ്‌കാരത്തിലെ ത്വമഅ്നീനത്ത് (അടക്കവും ഒതുക്കവും) തന്നെയായിരുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ الْمَسْجِدَ، فَدَخَلَ رَجُلٌ فَصَلَّى فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَرَدَّ وَقَالَ ‏”‏ ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ ‏”‏‏.‏ فَرَجَعَ يُصَلِّي كَمَا صَلَّى ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏”‏ ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ ‏”‏ ثَلاَثًا‏.‏ فَقَالَ وَالَّذِي بَعَثَكَ بِالْحَقِّ مَا أُحْسِنُ غَيْرَهُ فَعَلِّمْنِي‏.‏ فَقَالَ ‏”‏ إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി ﷺ ക്ക് സലാം ചൊല്ലി. നബി ﷺ സലാമിന്‌ മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ്‌ നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്‌ നബി ﷺ യുടെ അടുത്തുവന്ന്‌ നബി ﷺ ക്ക് സലാം പറഞ്ഞു. നബി ﷺ അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്‌ സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. ഇപ്രകാരമല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം നബി ﷺ  അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക. പിന്നീട്‌ നീ സൂജുദ്‌ ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക.ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും നല്ലവണ്ണം അനക്കങ്ങളടങ്ങി ഇരിക്കുകയും ചെയ്യുക. ഇത്‌ നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി: 757)

عن أبي هريرة عن النبي صلى الله عليه وسلم قال:إِنَّ الرجلَ لِيصلِّي سِتِّينَ سَنَةً، وما تقبلُ لهُ صلاةً، ولعلَّهُ يُتِمُّ الركوعَ ولا يُتِمُّ السُّجُودَ، ويُتِمُّ السُّجُودَ ولا يُتِمُّ الركوعَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ അറുപത് വ൪ഷം നമസ്കരിക്കുന്നു. (എന്നിട്ടും) അയാളുടെ നമസ്കാരത്തില്‍ നിന്ന് ഒന്നും സ്വീകരിക്കപ്പെടുന്നില്ല. അയാള്‍ റുകൂഅ് (പൂ൪ത്തിയായി) ചെയ്യുകയും സുജൂദ് (പൂ൪ത്തിയായി) ചെയ്യാത്തതുമായിരിക്കാം. അയാള്‍ സുജൂദ് (പൂ൪ത്തിയായി) ചെയ്യുകയും റുകൂഅ്(പൂ൪ത്തിയായി) ചെയ്യാത്തതുമായിരിക്കാം. (സിൽസിലത്തു സ്വഹീഹ)

നമസ്കാരം എങ്ങനെയെങ്കിലും നിര്‍വഹിക്കേണ്ട ഒന്നല്ല. പഠിപ്പിക്കപ്പെട്ട എല്ലാ നിബന്ധനകളും മര്യാദകളും പാലിച്ചുകൊണ്ടായിരിക്കണം അത് നിര്‍വഹിക്കുന്നത്. കൃത്യമായി നമസ്‌കരിക്കുന്നരില്‍ തന്നെ പലരും ഇക്കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തവരായുണ്ട്. കേവലമൊരു ചടങ്ങായി, അടക്കവും ഒതുക്കവും പാലിക്കാതെ നമസ്‌കരിച്ചാല്‍ അത് സ്വീകാര്യയോഗ്യമായ ആരാധനയായി മാറുകയില്ല.

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾‏

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരാണവർ. (ഖുർആൻ:23/1-2)

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിച്ചു.അത് മോശമായാല്‍ അവന്‍ നഷ്ടക്കാരനും,നിര്‍ഭാഗ്യവാനുമായി….. ( തിര്‍മിദി 413)

നമസ്കാരത്തില്‍ കൈ ഉയ൪ത്തുന്നതും കൈ കെട്ടുന്നതും തുടങ്ങി നമസ്കാരം അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

നബി ﷺ പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത്‌ നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)

Leave a Reply

Your email address will not be published.

Similar Posts