മനുഷ്യരുൾപ്പടെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹു മാത്രമാണ് യഥാ൪തഥ ഇലാഹ് (ആരാധനക്ക് അ൪ഹൻ). അല്ലാഹു അല്ലാത്ത യാതൊന്നിനേയും ആരാധിക്കാൻ പാടില്ലെന്ന് കാലാകാലങ്ങളിൽ പ്രവാചകൻമാരിലൂടെ മനുഷ്യർ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണത്തെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ പറയുന്നത് കാണുക:
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻫُﻮَ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍ (ഖു൪ആന്‍:22/62)
എന്നാൽ മനുഷ്യർ പലതിനെയും ആരാധിക്കുന്നുണ്ട്. വിഗ്രഹങ്ങൾ, പ്രവാചകൻമാർ, പുണ്യവാളൻമാർ, മലക്കുകൾ, പിശാചുക്കൾ തുടങ്ങി പലതിനെയും. ആരാധനക്കർഹനായ സൃഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞാലും അതിനെ കുറിച്ച് ചിന്തിക്കാതെ ആളുകൾ ഇങ്ങനെ പലതിനെയും ആരാധിക്കുന്നു. ഇതിന്റെ പരിണിതഫലം പരലോകത്തത്തുമ്പോഴാണ് മനുഷ്യർക്ക് ബോധ്യപ്പെടുക. മനുഷ്യർ നഷ്ടത്തിലകപ്പെടാതിരിക്കാനായി ഈ ആരാധ്യൻമാരുടെയും ആരാധകൻമാരുടെയും പരലോകത്തെ അവസ്ഥ എന്തായിരിക്കുമെന്ന് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ മനുഷ്യരെ അറിയിച്ചിട്ടുണ്ട്.
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (ഖുർആൻ :34/41)
{ويوم القيامة يكفرون بشرككم} ، أي : يتبرءون منكم
{ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്} അതായത്: അവർ നിങ്ങളിൽ നിന്നും ഒഴിഞ്ഞുമാറും. (തഫ്സീർ ഇബ്നുകസീർ)
അവരിൽ ഭൂരിഭാഗവും ആരാധിക്കുന്നവരുടെ ആരാധനയിൽ തൃപ്തമല്ല. അതിനാൽ അല്ലാഹു പറയുന്നു: {ഉയിർത്തെഴുന്നേൽപ്പ് നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയത് അവർ നിഷേധിക്കുന്നതുമാണ്} അതായത് അവർ നിങ്ങളിൽനിന്ന് ഒഴിഞ്ഞുമാറും. അവർ പറയുന്നു:
سُبْحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِم
നീ എത്ര പരിശുദ്ധൻ! നീയാ ണ് ഞങ്ങളുടെ രക്ഷാധികാരി. (ഖുർആൻ :34/41)
മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങള്‍ മാത്രമല്ല, അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ ആരാധിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. അതേപോലെ അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതുമാണ് ഈ വചനം. മേൽ ആയത്തിൽ അവർ വിളിച്ച് പ്രാർത്ഥിച്ചതിനെ കുറിച്ച് ‘നിങ്ങളുടെ ശിര്‍ക്ക്’ (شِرْكِكُمْ) എന്ന് പറഞ്ഞത് ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നത് അവർക്കുള്ള ആരാധന തന്നെയാണ്.
عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നുഅ്മാനുബ്‌നു ബശീർ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ് ആരാധന. ശേഷം നബി ﷺ പാരായണം ചെയ്തു: “നിങ്ങളുടെ റബ്ബ് അരുളിയരിക്കുന്നു: എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. നിശ്ചയം, എനിക്ക് ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” (ഖു൪ആന്‍ : 40/60) (തിർമിദി, ഇബ്‌നുമാജ, അഹ്‌മദ്)
ചുരുക്കത്തിൽ അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ആരാധ്യൻമാരും വിളിച്ചു പ്രാര്‍ത്ഥിക്കുന്നവർ ആരാധകൻമാരുമാണ്.
പരലോകത്ത് എങ്ങനെയാണ് ആരാധ്യൻമാർ ആരാധകരിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്ന് വിശുദ്ധ ഖുർആൻ പലഭാഗത്തായി പ്രതിപാദിച്ചിട്ടുണ്ട്.
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ﴿٥﴾ وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ﴿٦﴾
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. (ഖു൪ആന്‍:46/5-6)
وَلَمْ يَكُن لَّهُم مِّن شُرَكَآئِهِمْ شُفَعَٰٓؤُا۟ وَكَانُوا۟ بِشُرَكَآئِهِمْ كَٰفِرِينَ
അവര്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ശുപാര്‍ശക്കാര്‍ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും. (ഖു൪ആന്‍:30/13)
അല്ലാഹുവല്ലാത്ത ആരാധ്യൻമാർ രണ്ട് തരക്കാരാണ്. ഒന്ന്, തങ്ങളെ ആരാധിക്കാൻ ആളുകളോട് ആവശ്യപ്പെട്ടവർ. അങ്ങനെ ആളുകളവരെ ആരാധിച്ചു. മറ്റൊന്ന്, തങ്ങളെ ആരാധിക്കാൻ ആളുകളോട് ആവശ്യപ്പെടാത്തവർ, എന്നാലും ആളുകളവര ആരാധിച്ചു. ഈ രണ്ട് കൂട്ടരും ആളുകൾ തങ്ങളെ ആരാധിച്ചതിനെ തള്ളിപ്പറയും.
وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴿٨١﴾ كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴿٨٢﴾
അല്ലാഹുവിന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്. അവര്‍ ഇവര്‍ക്ക് പിന്‍ബലമാകുന്നതിന് വേണ്ടി. അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍: 19/81-82)
പരലോകത്ത് തങ്ങളുടെ ആരാധ്യൻമാരുടെ ശുപാർശ കിട്ടുമെന്ന് കരുതിയരുടെ അവസ്ഥയാണ് ഈ ആയത്തിൽ പരാമർശിക്കുന്നത്. അവരുടെ ശുപാർശ ലഭിക്കുകയില്ലെന്നു മാത്രമല്ല, അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ആരാധ്യൻമാർ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയും ചെയ്യും.
وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَٰنًا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ പേരില്‍ മാത്രമാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുകയും, ചിലര്‍ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സഹായികളാരുമുണ്ടാകുകയില്ല. (ഖു൪ആന്‍:29/25)
പരലോകത്ത് ആരാധ്യരും ആരാധകരും പ്രാർത്ഥിക്കപ്പെടുന്നവരും പ്രാർത്ഥിക്കുന്നവരും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോകും. അവർ പരസ്‌പരം വൈരികളും, നിഷേധികളുമായി മാറും. അവർ അന്യോന്യം ശപിക്കും. അവസാനം സഹായത്തിനും രക്ഷക്കും ആരുമില്ലാതെ എല്ലാവരും കാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടതായും വരും.
وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:6/94)
وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَٰذِبُونَ ﴿٨٦﴾ وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴿٨٧﴾
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത് വെച്ച്) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക് നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും. ആ ദിവസം അവര്‍ അര്‍പ്പണം അല്ലാഹുവിന് നല്‍കുന്നതും അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്. (ഖു൪ആന്‍:16/86-87)
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴿٦٢﴾ قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും, എന്‍റെ പങ്കുകാര്‍ എന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ). (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്) ഇപ്രകാരം പറയുന്നതാണ്: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്. ഞങ്ങള്‍ വഴിപിഴച്ചത് പോലെ അവരെയും വഴിപിഴപ്പിച്ചതാണ്. ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍ ആരാധിച്ചിരുന്നത്. (ഖു൪ആന്‍:28/62-64)
‘ഞങ്ങള്‍ ഏതായാലും സ്വയം പിഴച്ചുപോയി, അപ്രകാരം അവരും ആയിത്തീരട്ടെ എന്നുവെച്ചു അവരെയും ആ പിഴവിലേക്കു പ്രേരിപ്പിച്ചു, അതില്‍ കവിഞ്ഞു ഞങ്ങളൊന്നും ചെയ്തിട്ടില്ല. അവര്‍ ഞങ്ങളുടെ നിര്‍ബ്ബന്ധംകൊണ്ടും ശക്തി കൊണ്ടും വഴിപിഴച്ചതല്ല, വാസ്തവത്തില്‍ അവര്‍ ഞങ്ങളെ ആരാധിച്ചു വന്നിട്ടുമില്ല, അവര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം വിഗ്രഹങ്ങള്‍ തുടങ്ങിയ മറ്റു പലതിനെയുമാണ് ആരാധിച്ചിരുന്നതു, ‘അതുകൊണ്ട് അവരുടെ കുറ്റത്തിന് ഞങ്ങള്‍ ഉത്തരവാദപ്പെട്ടവരല്ല, ഞങ്ങളുടെ നിരപരാധിത്വം ഞങ്ങളിതാ ബോധിപ്പിക്കുന്നു’ എന്നൊക്കെയായിരിക്കും തങ്ങളുടെ കുറ്റത്തില്‍ വല്ല ഇളവും ലഭിച്ചെങ്കിലോ എന്ന ഭാവേന ശിര്‍ക്കിന്‍റെ നേതാക്കളുടെയും, പ്രചാരകന്‍മാരുടെയുമൊക്കെ മറുപടി.
അല്ലാഹുവല്ലാത്ത തങ്ങളുടെ ആരാധ്യൻമാരെല്ലാം ആരാധനക്കർഹരല്ലാത്തവരായിരുന്നുവെന്നും അവർക്കൊന്നും യാതൊരു കഴിവോ ശക്തിയോ ഇല്ലായിരുന്നുവെന്നും തങ്ങളുടെ ആരാധനകളെല്ലാം നിരർത്ഥകമായിരുന്നതാണെന്നും പരലോകത്തെത്തുമ്പോൾ ആരാധകൻമാരായ ആളുകൾക്ക് ബോധ്യപ്പെടും. “നിങ്ങൾ ആരാധിച്ചിരുന്നവരൊക്കെ എവിടെപ്പോയി, ആരും നിങ്ങളെ സഹായിക്കാനില്ലേ? എന്നൊക്കെ അവരോടു പരിഹാസപൂർവ്വം ചോദിക്കപ്പെടും. അപ്പോൾ ആരാധ്യൻമാർ ആരാധകരിൽ നിന്ന് ഒഴിഞ്ഞ് മാറി തള്ളിപ്പറഞ്ഞതുപോലെ ആരാധകൻമാരും ആരാധ്യൻമാരെ തള്ളിപ്പറയും.
وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٍ ﴿٤٧﴾ وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ ﴿٤٨﴾
എന്‍റെ പങ്കാളികളെവിടെ എന്ന് അവന്‍ അവരോട് വിളിച്ചുചോദിക്കുന്ന ദിവസം അവര്‍ പറയും: ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളില്‍ (അതിന്) സാക്ഷികളായി ആരുമില്ല. മുമ്പ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നതെല്ലാം അവരെ വിട്ട് മറഞ്ഞു പോകുകയും തങ്ങള്‍ക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന് അവര്‍ക്ക് ബോധ്യം വരികയും ചെയ്യും. (ഖു൪ആന്‍:41/47-48)
{അവർ പറയും} ആ പങ്കാളികളുടെ ദിവ്യത്വത്തിന്റെ നിർഥകതയും അല്ലാഹുവോടൊപ്പം അവരെ പങ്കുചേർത്തതിന്റെ തെറ്റും അംഗീകരിച്ചുകൊണ്ട് ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. {ഞങ്ങളിൽ അതിന് സാക്ഷികളായി ആരുമില്ല} ഞങ്ങളുടെ നാഥാ, നിന്നെ ഞങ്ങൾ അറിയിക്കുന്നു. അവരുടെ പങ്കാളിത്തത്തിന്റെയും ദിവ്യത്വത്തിന്റെയും സ്വീകാര്യതയക്ക് സാക്ഷ്യം വഹിക്കുന്ന ഒരാളും ഞങ്ങളിലില്ലെന്ന് ഞങ്ങൾക്കെതിരായി ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു. അവയെ ആരാധിച്ചതിന്റെ നിരർഥകതയിതാ ഞങ്ങളിപ്പോൾ അംഗീകരിക്കുന്നു. ഞങ്ങൾ അതിൽനിന്ന് ഒഴിവാകുന്നു. അതാണ് അല്ലാഹു പറഞ്ഞത്. {മുമ്പ് അവർ വിളിച്ചു പ്രാർഥിച്ചിരുന്നതെല്ലാം അവരെവിട്ട് മറഞ്ഞുപോകും} അല്ലാഹുവിനു പുറമെ. അതായത്, അല്ലാഹു അല്ലാത്തവരെ ആരാധിച്ച് തുലച്ച അവരുടെ വിശ്വാസവും പ്രവർത്തനങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോയി. അതവർക്ക് ഉപകാരപ്പെടുമെന്നാണ് അവർ വിചാരിച്ചത്; അവർ അവരെ ശിക്ഷയിൽ നിന്ന് തടുക്കുമെന്നും. അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്നും അവർ ധരിച്ചു. അങ്ങനെ അവരുടെ പരിശ്രമം പരാജയപ്പെട്ടു. ധാരണക്ക് വിപരീതം സംഭവിച്ചു. അവരുടെ പങ്കാളികൾ അവർക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. {അവർക്കത് ബോധ്യംവന്നു} ആ സന്ദർഭത്തിൽ അവർക്ക് ഉറപ്പായി. {തങ്ങൾക്ക് യാതൊരു രക്ഷാസങ്കേതവുമില്ല എന്ന്} അവരെ രക്ഷിക്കുന്ന രക്ഷകനില്ല എന്ന്. സഹായിയോ അഭയം നൽകുന്നവനോ ഇല്ലെന്ന്. (തഫ്സീറുസ്സഅ്ദി)
ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ ﴿٧٣﴾ مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا بَل لَّمْ نَكُن نَّدْعُوا۟ مِن قَبْلُ شَيْـًٔا ۚ كَذَٰلِكَ يُضِلُّ ٱللَّهُ ٱلْكَٰفِرِينَ
പിന്നീട് അവരോട് പറയപ്പെടും: നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ എവിടെയാകുന്നു? അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു. (ഖു൪ആന്‍:40/73-74)
‘അവർ ഞങ്ങളെ വിട്ടു എവിടെയോ മറഞ്ഞുപോയി; അവരെക്കൊണ്ടു ഒരു ഉപകാരവും ഞങ്ങൾക്കു കിട്ടിയിട്ടില്ല. അത്രയുമല്ല, വാസ്തവത്തില്‍, ഞങ്ങൾ ആരെയും വിളിച്ചു പ്രാർത്ഥിച്ചിട്ടേയില്ല’ എന്നൊക്കെ ആദ്യം തങ്ങളുടെ ആരാധ്യൻമാരെ അവർ പഴിക്കുകയും, പിന്നീട് ആ ആരാധനയെതന്നെ നിഷേധിക്കയും ചെയ്യുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴿٢٢﴾ ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ ﴿٢٣﴾
നാം അവരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും, പിന്നീട് ബഹുദൈവാരാധകരോട് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികള്‍ എവിടെയെന്ന് നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക.) അനന്തരം, അവരുടെ ഗതികേട് ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണ സത്യം, ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല എന്ന് പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല. (ഖു൪ആന്‍:6/22-23)
ഈ അവസരത്തില്‍ അവരുണ്ടാക്കുന്ന കുഴപ്പം, തങ്ങള്‍ ശിര്‍ക്കുകളൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നു അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്തു പറയുന്നതായിരിക്കും. മുമ്പ് അവരില്‍ പ്രകടമായിരുന്ന ആ ധാര്‍ഷ്ട്യവും ധൈര്യവും ഇപ്പോള്‍ അവരില്‍ കാണുകയില്ല. അവര്‍ അല്ലാഹുവിനു സമാനമായി ആരാധ്യൻമാരായി വെച്ചിരുന്ന ആ പങ്കാളികളൊന്നും അവരെ സഹായിക്കുവാന്‍ ഉണ്ടായിരിക്കുകയുമില്ല.
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴿٧٤﴾ وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيدًا فَقُلْنَا هَاتُوا۟ بُرْهَٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴿٧٥﴾
അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ (അന്ന്) നാം പുറത്ത് കൊണ്ട് വരുന്നതാണ്. എന്നിട്ട് (ആ സമുദായങ്ങളോട്) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ട് വരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും. (ഖു൪ആന്‍:28/74-75)
ഓരോ സമുദായത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരാണ് ഇവിടെ സാക്ഷി കൊണ്ടുദ്ദേശ്യം. തങ്ങളുടെ നിലപാട് ന്യായീകരിക്കുവാനുള്ള തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ അല്ലാഹു അവിശ്വാസികളെ ആഹ്വാനം ചെയ്യുമെങ്കിലും അവര്‍ക്കുണ്ടോ അതിന് സാദ്ധ്യമാകുന്നു? അപ്പോള്‍ ഏക ഇലാഹായിരിക്കുവാനുള്ള അവകാശവും, അര്‍ഹതയും എല്ലാം തന്നെ അല്ലാഹുവിന്നാണുള്ളതെന്ന് അവര്‍ക്ക് തികച്ചും ബോദ്ധ്യപ്പെടും.
وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ
നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍. (ഖു൪ആന്‍:28/64)
അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ചപേക്ഷിക്കുവാന്‍ ആരാധകൻമാരോട് കല്‍പ്പിക്കപ്പെടും. അതിരില്ലാത്ത പരിഭ്രമത്തിലും, ദുഃഖത്തിലും മുഴുകിയ അവര്‍ അവയെ വിളിച്ചുനോക്കുമ്പോള്‍ അവ ഉത്തരം നല്‍കുകപോലും ചെയ്കയില്ല. മാത്രമല്ല, ഇവിടെ വെച്ച് ഇരുകൂട്ടരും – ആരാധകരും നീതരുമായുള്ളവരും, നേതാക്കളും ആരാധ്യന്‍മാരുമായുള്ളവരും എല്ലാം തന്നെ – കൊതിച്ചുപോകും: ഹാ! തങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്ന്.
അങ്ങനെ പരലോകത്ത് എല്ലാവരും സമ്മേളിക്കുന്ന അവസരത്തിൽ ആരാധ്യൻമാരെയും ആരാധകരെയും വേർപെടുത്തും. അവർ പരസ്പരം ശത്രുക്കളായിത്തീരുകയും ചെയ്യും.
وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ ﴿٢٨﴾ فَكَفَىٰ بِٱللَّهِ شَهِيدَۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَٰفِلِينَ ﴿٢٩﴾ هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴿٣٠﴾
അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട് ബഹുദൈവവിശ്വാസികളോട് നിങ്ങളും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരും അവിടെത്തന്നെ നില്‍ക്കൂ. എന്ന് പറയുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) അനന്തരം നാം അവരെ തമ്മില്‍ വേര്‍പെടുത്തും. അവര്‍ പങ്കാളികളായി ചേര്‍ത്തവര്‍ പറയും: നിങ്ങള്‍ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്. അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അറിവില്ലാത്തവരായിരുന്നു. അവിടെവെച്ച് ഓരോ ആത്മാവും അത് മുന്‍കൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് അവര്‍ മടക്കപ്പെടുകയും, അവര്‍ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:10/28-30)
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ
മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. (ഖു൪ആന്‍:46/6)
അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളിലോ, ഗുണവിശേഷണങ്ങളിലോ ഉള്‍പെട്ട വല്ലതും വകവെച്ചുകൊടുത്തുകൊണ്ടാണല്ലോ അല്ലാഹു അല്ലാത്ത വസ്‌തുക്കളെ അവയുടെ ആരാധകന്‍മാര്‍ ആരാധിച്ചുവരുന്നത്. അതുകൊണ്ടാണ് ആരാധ്യവസ്‌തുക്കളെ ഉദ്ദേശിച്ച് അല്ലാഹുവിന്‍റെ പങ്കാളികള്‍ (شُرَكَاء) എന്ന് പറയുന്നത്. ആരാധ്യവസ്‌തുക്കളായി ഗണിക്കപ്പെട്ടിട്ടുളള എല്ലാറ്റിനും ഈ അര്‍ത്ഥത്തില്‍ ‘പങ്കാളികള്‍’ എന്ന് പറയപ്പെടും. ആരാധ്യവസ്‌തുക്കളായി കരുതപ്പെടുന്ന വിഗ്രഹങ്ങളടക്കമുളള നിര്‍ജ്ജീവ വസ്‌തുക്കളും, മലക്കുകള്‍, പ്രവാചകന്‍മാര്‍, മഹാത്മാക്കള്‍, ജിന്നുകള്‍, പിശാചുക്കള്‍ മുതലായവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ തങ്ങളെ ആരാധിക്കാന്‍ പ്രേരിപ്പിക്കുകയോ, അതിനെ അനുകൂലിക്കുകയോ ചെയ്‌ത പങ്കാളികള്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹരായിരിക്കുകയുളളൂവെന്ന് പറയേണ്ടതില്ല. എല്ലാതരം പങ്കുകാരും തന്നെ, കിയാമത്തുനാളില്‍ അവരുടെ ആരാധകരില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണെന്ന് അല്ലാഹു പല വചനങ്ങളിലായി വ്യക്തമാക്കിയിട്ടുളളതാണ്. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന പിശാചുക്കള്‍പോലും ഇതില്‍ നിന്ന് ഒഴിവല്ല. ശിര്‍ക്കിന് പ്രേരിപ്പിച്ചവര്‍ മാത്രമേ അവരുടെ കുറ്റത്തിന് ബാധ്യസ്ഥരായിത്തീരുകയുള്ളൂ. എന്നാല്‍, ശിര്‍ക്ക് പ്രവര്‍ത്തിച്ചവരാകട്ടെ, ഒരു കാരണവശാലും അവരുടെ കുറ്റത്തില്‍നിന്ന് ഒഴിവാകുന്ന പ്രശ്‌നമേ ഇല്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 10/28-30 ന്റെ വിശദീകരണം)
അതെ, അവരുടെയെല്ലാം സ്ഥിര സങ്കേതം നരകമാണ്. അല്ലാഹു പറഞ്ഞതുപോലെ:
وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا
എന്‍റെ പങ്കാളികളെന്ന് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ എന്ന് അവന്‍ (അല്ലാഹു) പറയുന്ന ദിവസം (ശ്രദ്ധേയമത്രെ.) അപ്പോള്‍ ഇവര്‍ അവരെ വിളിച്ച് നോക്കുന്നതാണ്. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശഗര്‍ത്തം ഉണ്ടാക്കുകയും ചെയ്യും. (ഖുർആൻ:18/52)
وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ ﴿٩١﴾ وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ ﴿٩٢﴾ مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ ﴿٩٣﴾ فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ ﴿٩٤﴾ وَجُنُودُ إِبْلِيسَ أَجْمَعُونَ ﴿٩٥﴾ قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ ﴿٩٦﴾ تَٱللَّهِ إِن كُنَّا لَفِى ضَلَٰلٍ مُّبِينٍ ﴿٩٧﴾ إِذْ نُسَوِّيكُم بِرَبِّ ٱلْعَٰلَمِينَ ﴿٩٨﴾ وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ ﴿٩٩﴾ فَمَا لَنَا مِن شَٰفِعِينَ ﴿١٠٠﴾ وَلَا صَدِيقٍ حَمِيمٍ ﴿١٠١﴾ فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ ﴿١٠٢﴾ إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿١٠٣﴾ وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴿١٠٤﴾
ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ് അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി? അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ? തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ (നരകത്തില്‍ ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ് ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും: അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത് ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല ഉറ്റ സുഹൃത്തുമില്ല അതിനാല്‍ ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും (ഖുർആൻ:26/91-104)
وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمْ أَضْلَلْتُمْ عِبَادِى هَٰٓؤُلَآءِ أَمْ هُمْ ضَلُّوا۟ ٱلسَّبِيلَ ﴿١٧﴾ قَالُوا۟ سُبْحَٰنَكَ مَا كَانَ يَنۢبَغِى لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَٰكِن مَّتَّعْتَهُمْ وَءَابَآءَهُمْ حَتَّىٰ نَسُوا۟ ٱلذِّكْرَ وَكَانُوا۟ قَوْمَۢا بُورًا ﴿١٨﴾ فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا ﴿١٩﴾
അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ടവന്‍ (ആരാധ്യരോട്) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ? അവര്‍ (ആരാധ്യര്‍) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു. അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും:) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി (ശിക്ഷ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ (മനുഷ്യരേ,) നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. (ഖുർആൻ:25/17-19)
يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ، فَيَقُولُ مَنْ كَانَ يَعْبُدُ شَيْئًا فَلْيَتَّبِعْ. فَمِنْهُمْ مَنْ يَتَّبِعُ الشَّمْسَ، وَمِنْهُمْ مَنْ يَتَّبِعُ الْقَمَرَ وَمِنْهُمْ مَنْ يَتَّبِعُ الطَّوَاغِيتَ،
ജനങ്ങൾ ഖിയാമത്ത് നാളിൽ ഒരുമിച്ചു കുട്ടപ്പെടും, അപ്പോൾ അല്ലാഹു പറയും: വല്ലതിനെയുമൊക്കെ ആരാധിച്ചിരുന്നവർ അവയെ പിന്തുടർന്നുകൊള്ളുക. അവരിൽ സൂര്യനെ പിന്തുടരുന്നവരുണ്ടാകും. വേറെ ചിലർ ചന്ദ്രനെ പിന്തുടരും, മറ്റു ചിലർ താഗൂത്തുകളെ പിന്തുടരും. (അതിനെയൊക്കെയായിരുന്നു അവർ ആരാധിച്ചുപോന്നിരുന്നത്). (ബുഖാരി:806)
إِذَا كَانَ يَوْمُ الْقِيَامَةِ أَذَّنَ مُؤَذِّنٌ تَتْبَعُ كُلُّ أُمَّةٍ مَا كَانَتْ تَعْبُدُ. فَلاَ يَبْقَى مَنْ كَانَ يَعْبُدُ غَيْرَ اللَّهِ مِنَ الأَصْنَامِ وَالأَنْصَابِ إِلاَّ يَتَسَاقَطُونَ فِي النَّارِ، حَتَّى إِذَا لَمْ يَبْقَ إِلاَّ مَنْ كَانَ يَعْبُدُ اللَّهَ، بَرٌّ أَوْ فَاجِرٌ وَغُبَّرَاتُ أَهْلِ الْكِتَابِ،
പിന്നെ നബി ﷺ പറഞ്ഞു: ഖിയാമത്ത് നാളിൽ ഒരാൾ ഇപ്രകാരം വിളംബരം ചെയ്യും: ഓരോ സമുദായവും അവർ എന്തിനെ ആരാധിച്ചിരുന്നുവോ അതിനെ പിന്തുടർന്നുകൊള്ളട്ടെ. വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും ആരാധിച്ചിരുന്നവരെല്ലാം നരകത്തിൽ പതിക്കും. പിന്നെ അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നവർ അവശേഷിക്കും; സൽക്കർമിയും അധർമിയും വേദക്കാരിലെ ശേഷിച്ച ചിലരും ഉൾപ്പെടെ. (ബുഖാരി:4581)