നിസ്വാര്‍ത്ഥരാകുക

THADHKIRAH

ഉപകാരപ്രദമായ ഒരു വസ്തുവിന് താന്‍ ആവശ്യക്കാരനായിട്ടും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന് ഇസ്ലാമിൽ ഏറെ ശ്രേഷ്ടതയുണ്ട്. മദീനയില്‍ നബി ﷺ യെയും മുഹാജിറുകളെയും  സ്വീകരിച്ച മദീനക്കാരായ അന്‍സ്വാരികളെ കുറിച്ച് അല്ലാഹു പറയുന്നു:

وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അവരുടെ (മുഹാജിറുകളുടെ) വരവിന് മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ (അന്‍സാറുകള്‍). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്‌) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍:59/9)

يقدمون المحاويج على حاجة أنفسهم ، ويبدءون بالناس قبلهم في حال احتياجهم إلى ذلك

അവർ (അന്‍സ്വാരികള്‍) തങ്ങളുടെ ആവശ്യങ്ങളെക്കാള്‍ ഇതര ആവശ്യക്കാരെ മുന്തിപ്പിക്കുന്നു. തങ്ങള്‍ ഒരു കാര്യത്തിന് ആവശ്യമുള്ളവരായിരിക്കെ തന്നെ തങ്ങള്‍ക്കു മുമ്പായി അവര്‍ ജനങ്ങളില്‍ തുടങ്ങുന്നു. (ഇബ്നുകസീർ)

الْإِيثَارُ، وَهُوَ أَكْمَلُ أَنْوَاعِ الْجُودِ، وَهُوَ الْإِيثَارُ بِمَحَابِ النَّفْسِ مِنَ الْأَمْوَالِ وَغَيْرِهَا، وَبَذْلُهَا لِلْغَيْرِ مَعَ الْحَاجَةِ إِلَيْهَا، بَلْ مَعَ الضَّرُورَةِ وَالْخَصَاصَةِ، وَهَذَا لَا يَكُونُ إِلَّا مِنْ خُلُقٍ زَكِيٍّ، وَمَحَبَّةٍ لِلَّهِ تَعَالَى مُقَدَّمَةٍ عَلَى مَحَبَّةِ شَهَوَاتِ النَّفْسِ وَلَذَّاتِهَا،

الإيثار (ഈസാര്‍ – പ്രാധാന്യം നല്‍കല്‍) ഔദാര്യങ്ങളില്‍ ഏറ്റവും പൂര്‍ണതയുള്ളത് അതിനാണ്. സമ്പത്ത് പോലുള്ള മനസ്സിന് ഇഷ്ടപ്പെട്ടവ മറ്റുള്ളവര്‍ക്ക് ചെലവഴിക്കുക പ്രാധാന്യം നല്‍കുക അതിനാണ് ‘ഈസാര്‍’ എന്ന് പറയുന്നത് തനിക്ക് ആവശ്യമുണ്ടായിട്ടും ആവശ്യം മാത്രമല്ല, വളരെയധികം അത്യാവശ്യവും ദാരിദ്ര്യവും ഉണ്ടായിട്ടും തന്റെ മനസ്സിന്റെ ഇഷ്ടങ്ങളെക്കാള്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന് മുന്‍ഗണന നല്‍കുന്ന പരിശുദ്ധനായ ഒരു വ്യക്തിയില്‍ നിന്നല്ലാതെ ഇതുണ്ടാവില്ല. (തഫ്സീറുസ്സഅ്ദി)

وَالْإِيثَارُ عَكْسُ الْأَثَرَةِ، فَالْإِيثَارُ مَحْمُودٌ، وَالْأَثَرَةُ مَذْمُومَةٌ، لِأَنَّهَا مِنْ خِصَالِ الْبُخْلِ وَالشُّحِّ، وَمَنْ رُزِقَ الْإِيثَارَ فَقَدْ وُقِيَ شُحَّ نَفْسِهِ {وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ}

സ്വാര്‍ത്ഥതയുടെ വിപരീതമാണ് മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കല്‍. ഇത് പ്രശംസനീയമാണ്; സ്വാര്‍ത്ഥത കുറ്റകരവും. കാരണം അത് പിശുക്കും ലുബ്ധതയുമാണ്. മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു മനസ്സ് ആര്‍ക്കെങ്കിലും നല്‍കപ്പെട്ടാല്‍ മനസ്സിന്റെ പിശുക്കില്‍ നിന്നും കാത്തുരക്ഷിക്കപ്പെടും. {ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെട്ടുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം വരിച്ചവര്‍} (തഫ്സീറുസ്സഅ്ദി)

തങ്ങള്‍ക്കു സ്വാര്‍ത്ഥമായത് ചെലവഴിക്കുന്നതിന്റെ മഹത്വം അറിയിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖുർആൻ:3/92)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، حَدَّثَ عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ أَرَادَ أَنْ يَغْزُوَ فَقَالَ ‏:‏ ‏ “‏ يَا مَعْشَرَ الْمُهَاجِرِينَ وَالأَنْصَارِ، إِنَّ مِنْ إِخْوَانِكُمْ قَوْمًا لَيْسَ لَهُمْ مَالٌ وَلاَ عَشِيرَةٌ فَلْيَضُمَّ أَحَدُكُمْ إِلَيْهِ الرَّجُلَيْنِ أَوِ الثَّلاَثَةَ فَمَا لأَحَدِنَا مِنْ ظَهْرٍ يَحْمِلُهُ إِلاَّ عُقْبَةٌ كَعُقْبَةِ ‏”‏ ‏.‏ يَعْنِي أَحَدِهِمْ ‏.‏ فَضَمَمْتُ إِلَىَّ اثْنَيْنِ أَوْ ثَلاَثَةً، قَالَ ‏:‏ مَا لِي إِلاَّ عُقْبَةٌ كَعُقْبَةِ أَحَدِهِمْ مِنْ جَمَلِي ‏.‏

ജാബിറി ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു യുദ്ധയാത്ര ഉദ്ദേശിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘മുഹാജിര്‍, അന്‍സ്വാരീ സമൂഹമേ, നിങ്ങളുടെ സഹോദരങ്ങളില്‍ ഒരു വിഭാഗത്തിന് സ്വത്തുക്കളോ സ്വന്തക്കാരോ ഇല്ല. അതിനാല്‍ നിങ്ങളിലൊരാള്‍ ഒരു വ്യക്തിയെ അല്ലെങ്കില്‍ രണ്ടു വ്യക്തികളെ തന്നിലേക്ക് ചേര്‍ത്തു കൊള്ളട്ടെ’. ‘ഞങ്ങളിലാകട്ടെ ഒരാള്‍ക്കും അവരെ ഊഴമനുസരിച്ച് വഹിക്കാവുന്ന ഒരു ഒട്ടകമല്ലാതെ ഇല്ലതാനും. അങ്ങനെ ഞാന്‍ എന്നിലേക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ആളുകളെ ചേര്‍ത്തു.’  ജാബിര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ ഒട്ടകപ്പുറത്ത് എനിക്കു സഞ്ചരിക്കുവാന്‍ അവര്‍ക്കുള്ള ഊഴമല്ലാതെ ഒരു ഊഴം എനിക്കുണ്ടായിരുന്നില്ല.(അബൂദാവൂദ്:2534)

ഭക്ഷണം കഴിക്കുമ്പോള്‍ മാന്യത കാണിക്കുക, സമത്വം കാണിക്കുക, സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുക എന്നിവയ്ക്കു പ്രോത്സാഹനമേകുന്ന ഒരു ഹദീസ് കാണുക:

عَنْ جابر بن عبد الله رضي الله عنه قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ طَعَامُ الْوَاحِدِ يَكْفِي الاِثْنَيْنِ وَطَعَامُ الاِثْنَيْنِ يَكْفِي الأَرْبَعَةَ وَطَعَامُ الأَرْبَعَةِ يَكْفِي الثَّمَانِيَةَ ‏

ജാബിറി ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ  പറയുന്നത് ഞാന്‍ കേട്ടു: ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയാകും. രണ്ടു പേരുടെ ഭക്ഷണം നാലു പേര്‍ക്ക് മതിയാകും. നാലുപേരുടെ ഭക്ഷണം എട്ടു പേര്‍ക്ക് മതിയാകും. (മുസ്‌ലിം:2059)

തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന്റെ മഹത്ത്വവും അത്തരക്കാരുടെ സ്ഥാനവും അറിയിക്കുന്ന ഒരു ഹദീസ് കാണുക:

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ الأَشْعَرِيِّينَ إِذَا أَرْمَلُوا فِي الْغَزْوِ أَوْ قَلَّ طَعَامُ عِيَالِهِمْ بِالْمَدِينَةِ جَمَعُوا مَا كَانَ عِنْدَهُمْ فِي ثَوْبٍ وَاحِدٍ ثُمَّ اقْتَسَمُوهُ بَيْنَهُمْ فِي إِنَاءٍ وَاحِدٍ بِالسَّوِيَّةِ فَهُمْ مِنِّي وَأَنَا مِنْهُمْ

അബൂമൂസല്‍അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:’യുദ്ധത്തില്‍ അശ്അരികളുടെ ഭക്ഷണം തീര്‍ന്നാല്‍, അല്ലെങ്കില്‍ മദീനയില്‍ അവരുടെ കുടുംബത്തിന്റെ ഭക്ഷണം കമ്മിയായാല്‍ അവരുടെ അടുക്കലുള്ളതെല്ലാം ഒരു വസ്ത്രത്തില്‍ ശേഖരിക്കും. പിന്നീട് ഒരു പാത്രത്തില്‍ തന്നെ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അവര്‍ എന്നില്‍ പെട്ടവരാണ്. ഞാന്‍ അവരില്‍ പെട്ടവനും. (ബുഖാരി:2500)

ഇത്തരം നിസ്വാര്‍ത്ഥമതികള്‍ക്ക് സ്വർഗമാണുള്ളത്.

إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا ‎﴿٥﴾‏ عَيْنًا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًا ‎﴿٦﴾‏ يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا ‎﴿٧﴾‏ وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا ‎﴿٨﴾‏ إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا ‎﴿٩﴾‏

തീര്‍ച്ചയായും പുണ്യവാന്മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്നുപിടിക്കുന്ന ഒരു ദീവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയുംചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഖുര്‍ആന്‍: 76/5-9)

നിസ്വാര്‍ത്ഥത : നബി ﷺ യിലെ മാതൃക

عَنْ سَهْلٍ ـ رضى الله عنه ـ أَنَّ امْرَأَةً، جَاءَتِ النَّبِيَّ صلى الله عليه وسلم بِبُرْدَةٍ مَنْسُوجَةٍ فِيهَا حَاشِيَتُهَا ـ أَتَدْرُونَ مَا الْبُرْدَةُ قَالُوا الشَّمْلَةُ‏.‏ قَالَ نَعَمْ‏.‏ قَالَتْ نَسَجْتُهَا بِيَدِي، فَجِئْتُ لأَكْسُوَكَهَا‏.‏ فَأَخَذَهَا النَّبِيُّ صلى الله عليه وسلم مُحْتَاجًا إِلَيْهَا، فَخَرَجَ إِلَيْنَا وَإِنَّهَا إِزَارُهُ، فَحَسَّنَهَا فُلاَنٌ فَقَالَ اكْسُنِيهَا، مَا أَحْسَنَهَا‏.‏ قَالَ الْقَوْمُ مَا أَحْسَنْتَ، لَبِسَهَا النَّبِيُّ صلى الله عليه وسلم مُحْتَاجًا إِلَيْهَا، ثُمَّ سَأَلْتَهُ وَعَلِمْتَ أَنَّهُ لاَ يَرُدُّ‏.‏ قَالَ إِنِّي وَاللَّهِ مَا سَأَلْتُهُ لأَلْبَسَهَا إِنَّمَا سَأَلْتُهُ لِتَكُونَ كَفَنِي‏.‏ قَالَ سَهْلٌ فَكَانَتْ كَفَنَهُ‏.‏

സഹ്ല്‍ ഇബ്‌നു സഅദ് رضى الله عنه വില്‍ നിന്ന് നിവേദനം:”ഒരു മഹതി ഒരു ബുര്‍ദയുമായി വന്നു. സഹ്ല്‍(റ) ചോദിച്ചു: ‘ബുര്‍ദ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ അദ്ദേഹത്തോട് പറയപ്പെട്ടു: ‘കരയില്‍ നെയ്തുള്ള ഒരു വസ്ത്രമാണത്.’ ആ മഹതി പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ ധരിപ്പിക്കുവാന്‍ എന്റെ കൈകൊണ്ട് ഞാന്‍ ഇത് നെയ്തുണ്ടാക്കിയിരിക്കുന്നു.’ അതിന് ആവശ്യക്കാരനെന്ന നിലയ്ക്ക് തിരുമേനി അത് സ്വീകരിച്ചു. അത് ഉടുമുണ്ടായി ധരിച്ചുകൊണ്ട് അവിടുന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ജനങ്ങളില്‍ ഒരാള്‍ പറഞ്ഞു: ‘തിരുദൂതരേ, അത് എനിക്ക് ധരിപ്പിച്ചാലും.’ തിരുമേനി ﷺ പറഞ്ഞു: ‘അതെ.’ നബി ﷺ സദസ്സില്‍ ഇരുന്നു. ശേഷം തിരുമേനി മടങ്ങുകയും ആ തുണി മടക്കി ആ വ്യക്തിക്ക് കൊടുത്തയക്കുകയും ചെയ്തു. ആളുകള്‍ അയാളോട് പറഞ്ഞു: ‘താങ്കള്‍ ചെയ്തത് ശരിയായില്ല. ചോദിക്കുന്നവനെ നബി ﷺ വെറുതെ മടക്കില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹത്തോട് താങ്കളത് ചോദിച്ചു.’ അയാള്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! ഞാന്‍ മരിക്കുന്ന ദിവസം എന്റെ കഫന്‍ തുണിയാക്കുവാന്‍ മാത്രമാണ് അത് ഞാന്‍ ചോദിച്ചത്.’ സഹ്ല്‍ رضى الله عنه പറയുന്നു: ‘അങ്ങനെ അതായിരുന്നു അയാളുടെ കഫന്‍ തുണി” (ബുഖാരി:1277)

നിസ്വാര്‍ത്ഥത : സ്വഹാബികളിലെ മാതൃക

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَبَعَثَ إِلَى نِسَائِهِ فَقُلْنَ مَا مَعَنَا إِلاَّ الْمَاءُ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ يَضُمُّ، أَوْ يُضِيفُ هَذَا ‏”‏‏.‏ فَقَالَ رَجُلٌ مِنَ الأَنْصَارِ أَنَا‏.‏ فَانْطَلَقَ بِهِ إِلَى امْرَأَتِهِ، فَقَالَ أَكْرِمِي ضَيْفَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ مَا عِنْدَنَا إِلاَّ قُوتُ صِبْيَانِي‏.‏ فَقَالَ هَيِّئِي طَعَامَكِ، وَأَصْبِحِي سِرَاجَكِ، وَنَوِّمِي صِبْيَانَكِ إِذَا أَرَادُوا عَشَاءً‏.‏ فَهَيَّأَتْ طَعَامَهَا وَأَصْبَحَتْ سِرَاجَهَا، وَنَوَّمَتْ صِبْيَانَهَا، ثُمَّ قَامَتْ كَأَنَّهَا تُصْلِحُ سِرَاجَهَا فَأَطْفَأَتْهُ، فَجَعَلاَ يُرِيَانِهِ أَنَّهُمَا يَأْكُلاَنِ، فَبَاتَا طَاوِيَيْنِ، فَلَمَّا أَصْبَحَ، غَدَا إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ ضَحِكَ اللَّهُ اللَّيْلَةَ ـ أَوْ عَجِبَ ـ مِنْ فَعَالِكُمَا ‏”‏ فَأَنْزَلَ اللَّهُ ‏‏{‏وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ‏}

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരിക്കല്‍ നബിﷺയുടെ അരികില്‍ ഒരാള്‍ വന്നു. അവിടുന്ന് എന്തെങ്കിലും ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട്) തന്‍റെ ഭാര്യമാരുടെ അടുക്കലേക്ക് ആളെ അയച്ചു. അവരുടെ അടുക്കല്‍ വെള്ളമല്ലാതെ മറ്റൊന്നുമില്ല എന്ന ഉത്തരമാണ് കിട്ടിയത്.

അപ്പോള്‍ നബി ﷺ പറഞ്ഞു: “ഇദ്ദേഹത്തെ കൂടെ (തന്നോടൊപ്പം) കൂട്ടാനും, ആതിഥ്യം നല്‍കാനും ആരാണുള്ളത്?” അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു: “ഞാന്‍ (ചെയ്യാം).” അദ്ദേഹം (ഈ വന്ന) വ്യക്തിയുമായി തന്‍റെ വീട്ടിലേക്ക് പോയി. (വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം) ഭാര്യയോട് പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലിന്‍റെ അതിഥിയെ ആദരിക്കുക.”

അവള്‍ പറഞ്ഞു: “കുട്ടികള്‍ക്ക് (നല്‍കാന്‍ വെച്ച) ഭക്ഷണമല്ലാതെ മറ്റൊന്നും നമ്മുടെ പക്കലില്ല.” അദ്ദേഹം പറഞ്ഞു: “നീ ഭക്ഷണം തയ്യാറാക്കുക. വിളക്ക് കത്തിച്ചു വെക്കുകയും, കുട്ടികള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ അവരെ കിടത്തിയുറക്കുകയും ചെയ്യുക.”

അവള്‍ ഭക്ഷണം തയ്യാറാക്കി. വിളക്ക് കത്തിക്കുകയും, കുട്ടികളെ ഉറക്കുകയും ചെയ്തു. (അങ്ങനെ അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍) അവള്‍ വിളക്ക് ശരിയാക്കാനെന്ന വണ്ണം എഴുന്നേല്‍ക്കുകയും, അത് കെടുത്തുകയും ചെയ്തു. (ഇരുട്ടില്‍) തങ്ങളും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അവര്‍ (അതിഥിയെ) തോന്നിപ്പിച്ചു. (അങ്ങനെ അതിഥി ഭക്ഷണം കഴിച്ചു) ഒഴിഞ്ഞ വയറുമായാണ് അവര്‍ (വീട്ടുകാ൪) രാത്രി കിടന്നുറങ്ങിയത്.

അടുത്ത ദിവസം നബിﷺയുടെ അടുക്കലേക്ക് അവര്‍ രാവിലെ മടങ്ങിച്ചെന്നു. അവിടുന്ന് പറഞ്ഞു: “കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങളുടെ പ്രവൃത്തി കണ്ട് ചിരിച്ചിരിക്കുന്നു -അല്ലെങ്കില്‍; അത്ഭുതപ്പെട്ടിരിക്കുന്നു-.” അങ്ങനെ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. (ഖു൪ആന്‍ :59/9) (ബുഖാരി: 3798)

قَالَ أَبُو بَكْرٍ رضى الله عنه : وَالَّذِي نَفْسِي بِيَدِهِ لَقَرَابَةُ رَسُولِ اللَّهِ صلى الله عليه وسلم أَحَبُّ إِلَىَّ أَنْ أَصِلَ مِنْ قَرَابَتِي،

അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവൻ തന്നെയാണെ സത്യം, മുഹമ്മദ് നബി ﷺ യുടെ ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തുന്നത് എന്റെ സ്വന്തം ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്. (ബുഖാരി:424)

അമീറുല്‍ മുഅ്മിനീന്‍ ഉമർ رضى الله عنه വിന് കുത്തേറ്റ സന്ദര്‍ഭത്തില്‍ മകന്‍ അബ്ദുല്ലയെ വിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഉമ്മുല്‍മുഅ്മിനീന്‍ ആഇശയുടെ അടുക്കലേക്ക് നീ ചെല്ലുക.’ ഉമറുബ്‌നുല്‍ ഖത്ത്വാബ് നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു എന്ന് പറയുകയും എന്റെ രണ്ട് കൂട്ടുകാരോടൊത്തു ഞാന്‍ മറമാടപ്പെടുന്നതിനെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്യുക.’ ആയിശ رضي الله عنها പറഞ്ഞു: ‘എനിക്കായി ഞാന്‍ ഉദ്ദേശിച്ച സ്ഥലമായിരുന്നു അത്. എന്നാല്‍ ഇന്ന് ഞാന്‍ അദ്ദേഹത്തിന് എന്നേക്കാള്‍ പ്രാമുഖ്യം കല്‍പിക്കുക തന്നെ ചെയ്യും.’ അബ്ദുല്ല رضى الله عنه തിരിച്ചു വന്നപ്പോള്‍ ഉമര്‍ رضى الله عنه ചോദിച്ചു: ‘എന്താണ് അവരുടെ പ്രതികരണം?’ ‘അമീറുല്‍ മുഅ്മിനീന്‍, അവര്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു.’ ഉമര്‍ رضى الله عنه പറഞ്ഞു: ‘ആ ക്വബ്‌റിടത്തോളം പ്രധാനമായ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്റെ ജനാസ വഹിക്കുകയും സലാം പറയുകയും ഉമര്‍ അനുവാദം ചോദിക്കുന്നു എന്ന് പറയുകയും ചെയ്യുക. അവര്‍ എനിക്ക് അനുവാദം നല്‍കിയാല്‍ നിങ്ങള്‍ എന്നെ മറമാടുക. അനുവാദം നല്‍കിയില്ലെങ്കില്‍ മുസ്‌ലിംകളുടെ മക്വ്ബറയിലേക്ക് എന്നെ തിരിച്ചു കൊണ്ടുപോവുക.”

عَنْ عَائِشَةَ، أَنَّهَا قَالَتْ جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةً لِتَأْكُلَهَا فَاسْتَطْعَمَتْهَا ابْنَتَاهَا فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا فَأَعْجَبَنِي شَأْنُهَا فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ : إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ أَوْ أَعْتَقَهَا بِهَا مِنَ النَّارِ ‏

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടു പെണ്‍മക്കളെയും വഹിച്ചുകൊണ്ടുവന്നു. ഞാന്‍ അവര്‍ക്ക് മൂന്നു കാരക്കകള്‍ തിന്നുവാന്‍ നല്‍കി. അവര്‍ രണ്ടു കുട്ടികള്‍ക്കും ഒരോ കാരക്ക വീതം നല്‍കി. ഒരു കാരക്ക അവര്‍ തിന്നുവാന്‍ തന്റെ വായിലേക്ക് ഉയര്‍ത്തി. അപ്പോള്‍ ആ രണ്ടു പെണ്‍മക്കള്‍ ഉമ്മയോട് ആ കാരക്കയും അവര്‍ക്ക് തിന്നുവാന്‍ ചോദിച്ചു. അപ്പോള്‍ ആ ഉമ്മ താന്‍ തിന്നുവാന്‍ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവര്‍ക്കിടയില്‍ വീതിച്ചു നല്‍കി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ പ്രവര്‍ത്തിച്ചത് അല്ലാഹുവിന്റെ റസൂൽ ﷺ യോട് ഞാന്‍ ഉണര്‍ത്തി. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു അവര്‍ക്ക് ആ കാരക്കകൊണ്ട് സ്വര്‍ഗം അനിവാര്യമാക്കി. അല്ലെങ്കില്‍ അതിനാല്‍ അല്ലാഹു അവരെ നരകത്തില്‍ നിന്നും മോചിപ്പിച്ചു. (മുസ്‌ലിം:2630)

عَنْ أُسَيْدِ بْنِ حُضَيْرٍ، أَنَّ رَجُلاً، مِنَ الأَنْصَارِ قَالَ يَا رَسُولَ اللَّهِ، أَلاَ تَسْتَعْمِلُنِي كَمَا اسْتَعْمَلْتَ فُلاَنًا قَالَ ‏ “‏ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي عَلَى الْحَوْضِ ‏”‏‏.‏

ഉസൈദുബ്നു ഹുദൈർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അൻസ്വാറുകളിൽപെട്ട ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇന്ന വ്യക്തിയെ താങ്കൾ ഉദ്യോഗസ്ഥനായി നിയമിച്ചതുപോലെ എന്നെയും നിയമിക്കുന്നില്ലേ? നബിﷺ പറഞ്ഞു: എനിക്കുശേഷം നിങ്ങൾ സ്വാർത്ഥത കണ്ടേക്കും. അപ്പോൾ നിങ്ങൾ ഹൗദുൽ കൗസറിന്നടുത്ത് വെച്ച് എന്നെ കണ്ടുമുട്ടുന്നതുവരെ സഹനമവലംബിക്കുക. (ബുഖാരി: 3791)

Leave a Reply

Your email address will not be published.

Similar Posts