യാചന : ഇസ്ലാമിക പാഠങ്ങൾ

THADHKIRAH

ഒന്നാമതായി, യാചനയും, അന്യരോട് ചോദിച്ചു വാങ്ങുന്നതും ഇസ്‌ലാം പ്രോൽസാഹിപ്പിച്ചിട്ടുള്ള കാര്യമല്ല. സകാത്തിന് അർഹരായ മിസ്കീൻമാരുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളത് അവർ ആരോടും യാചിക്കുകയോ ചോദിച്ച് വാങ്ങുകയോ ചെയ്യുന്നവരല്ലെന്നാണ്.

ﻟِﻠْﻔُﻘَﺮَآءِ ٱﻟَّﺬِﻳﻦَ ﺃُﺣْﺼِﺮُﻭا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﺿَﺮْﺑًﺎ ﻓِﻰ ٱﻷَْﺭْﺽِ ﻳَﺤْﺴَﺒُﻬُﻢُ ٱﻟْﺠَﺎﻫِﻞُ ﺃَﻏْﻨِﻴَﺎٓءَ ﻣِﻦَ ٱﻟﺘَّﻌَﻔُّﻒِ ﺗَﻌْﺮِﻓُﻬُﻢ ﺑِﺴِﻴﻤَٰﻬُﻢْ ﻻَ ﻳَﺴْـَٔﻠُﻮﻥَ ٱﻟﻨَّﺎﺱَ ﺇِﻟْﺤَﺎﻓًﺎ ۗ ﻭَﻣَﺎ ﺗُﻨﻔِﻘُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ

ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌.(ഖു൪ആന്‍:2/273)

ـ رضى الله عنه ـ يَقُولُ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ لَيْسَ الْمِسْكِينُ الَّذِي تَرُدُّهُ التَّمْرَةُ وَالتَّمْرَتَانِ وَلاَ اللُّقْمَةُ وَلاَ اللُّقْمَتَانِ‏.‏ إِنَّمَا الْمِسْكِينُ الَّذِي يَتَعَفَّفُ وَاقْرَءُوا إِنْ شِئْتُمْ يَعْنِي قَوْلَهُ ‏{‏لاَ يَسْأَلُونَ النَّاسَ إِلْحَافًا‏}‏‏”‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. നിങ്ങള്‍ (കൂടുതല്‍ മനസ്സിലാക്കുവാന്‍) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: ”ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി (നിങ്ങള്‍ ചെലവുചെയ്യുക). (അവരെപ്പറ്റി) അറിവില്ലാത്തവര്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നല്ലതായ ഏതൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലപോലെ അറിയുന്നതാണ് (ഖുര്‍ആന്‍ 2:273).” (ബുഖാരി:4539)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ لَيْسَ الْمِسْكِينُ بِهَذَا الطَّوَّافِ الَّذِي يَطُوفُ عَلَى النَّاسِ فَتَرُدُّهُ اللُّقْمَةُ وَاللُّقْمَتَانِ وَالتَّمْرَةُ وَالتَّمْرَتَانِ ‏”‏ ‏.‏ قَالُوا فَمَا الْمِسْكِينُ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَجِدُ غِنًى يُغْنِيهِ وَلاَ يُفْطَنُ لَهُ فَيُتَصَدَّقَ عَلَيْهِ وَلاَ يَسْأَلُ النَّاسَ شَيْئًا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:”ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാല്‍ തിരിച്ചുപോകുന്നവനുമല്ല സാധു.’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ പിന്നെ ആരാണ് സാധു?’ നബി ﷺ പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു’. (മുസ്‌ലിം:1039)

عَنْ سَمُرَةَ بْنِ جُنْدَبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ الْمَسْأَلَةَ كَدٌّ يَكُدُّ بِهَا الرَّجُلُ وَجْهَهُ إِلاَّ أَنْ يَسْأَلَ الرَّجُلُ سُلْطَانًا أَوْ فِي أَمْرٍ لاَ بُدَّ مِنْهُ ‏”‏ ‏.‏

സമുറ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, യാചന ഒരു പരിക്കാണ്. അതിലൂടെ മനുഷ്യൻ തന്റെ മുഖത്തിന് പരിക്കേൽപിക്കുകയാണ്. ഭരണാധികാരിയോടോ അനിവാര്യമായ ഘട്ടത്തിലോ ചോദിച്ചാലൊഴികെ. (തിർമിദി: 681)

عَنْ أَبِي مُسْلِمٍ الْخَوْلاَنِيِّ، قَالَ حَدَّثَنِي الْحَبِيبُ الأَمِينُ، أَمَّا هُوَ فَحَبِيبٌ إِلَىَّ وَأَمَّا هُوَ عِنْدِي فَأَمِينٌ عَوْفُ بْنُ مَالِكٍ الأَشْجَعِيُّ قَالَ كُنَّا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً فَقَالَ ‏”‏ أَلاَ تُبَايِعُونَ رَسُولَ اللَّهِ ‏”‏ وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ ‏.‏ ثُمَّ قَالَ ‏”‏ أَلاَ تُبَايِعُونَ رَسُولَ اللَّهِ ‏”‏ ‏.‏ فَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ ‏.‏ ثُمَّ قَالَ ‏”‏ أَلاَ تُبَايِعُونَ رَسُولَ اللَّهِ ‏”‏ ‏.‏ قَالَ فَبَسَطْنَا أَيْدِيَنَا وَقُلْنَا قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ فَعَلاَمَ نُبَايِعُكَ قَالَ ‏”‏ عَلَى أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَالصَّلَوَاتِ الْخَمْسِ وَتُطِيعُوا – وَأَسَرَّ كَلِمَةً خَفِيَّةً – وَلاَ تَسْأَلُوا النَّاسَ شَيْئًا ‏”‏ ‏.‏ فَلَقَدْ رَأَيْتُ بَعْضَ أُولَئِكَ النَّفَرِ يَسْقُطُ سَوْطُ أَحَدِهِمْ فَمَا يَسْأَلُ أَحَدًا يُنَاوِلُهُ إِيَّاهُ ‏.‏

ഇബ്നു ഔഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ നബി ﷺ യുടെ സന്നിധിയില്‍ ഉണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പ്രതിജ്ഞ ചെയ്യുന്നില്ലേ?” ഞങ്ങളാണെങ്കില്‍ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു. പിന്നേയും അവിടുന്ന് ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകനോട് നിങ്ങള്‍ പ്രതിജ്ഞചെയ്യുന്നില്ലേ?” ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു: പ്രവാചകരെ, ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങളെന്തിന്മേലാണ് അങ്ങയോട് ബൈഅത്ത് ചെയ്യേണ്ടത്? അവിടുന്ന് പറഞ്ഞു: “അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു സമയങ്ങളിലെ നമസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു: നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്.” (റാവി പറയുന്നു”) അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീഴും. എന്നാലത് എടുത്തുകൊടുക്കുന്നതിനു കൂടി ആരോടും ആവശ്യപ്പെടുകയില്ലായിരുന്നു. (മുസ്ലിം1043)

രണ്ടാമതായി, അദ്ധ്വാനിച്ച് ജീവിക്കാനാണ് സത്യവിശ്വാസികൾ പഠിപ്പിക്കപ്പെട്ടത്.

عَنِ الزُّبَيْرِ بْنِ الْعَوَّامِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‌:‏ لأَنْ يَأْخُذَ أَحَدُكُمْ حَبْلَهُ فَيَأْتِيَ بِحُزْمَةِ الْحَطَبِ عَلَى ظَهْرِهِ فَيَبِيعَهَا فَيَكُفَّ اللَّهُ بِهَا وَجْهَهُ، خَيْرٌ لَهُ مِنْ أَنْ يَسْأَلَ النَّاسَ أَعْطَوْهُ أَوْ مَنَعُوهُ ‏

സുബൈറു ബ്നു അവ്വാം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ കയറെടുത്ത് മലയിൽ പോയി തന്റെ മുതുകിൽ ഒരു കെട്ട് വിറക് ചുമന്ന് കൊണ്ട് വന്ന് അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട്, അയാളുടെ അഭിമാനം അല്ലാഹു സംരക്ഷിക്കുന്നുവെങ്കിൽ അതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ അയാൾക്ക് ഉത്തമം. ജനങ്ങൾ അയാൾക്ക് നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. (ബുഖാരി: 1471)

عَنِ الْمِقْدَامِ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ :‏ مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ،

മിഖ്ദാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ കൈകൊണ്ട് അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും കഴിച്ചിട്ടില്ല.. (ബുഖാരി: 2072)

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم ‏أَنَّ دَاوُدَ ـ عَلَيْهِ السَّلاَمُ ـ كَانَ لاَ يَأْكُلُ إِلاَّ مِنْ عَمَلِ يَدِهِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാവൂദ് നബി عليه السلام സ്വന്തം കരം കൊണ്ടുള്ള അദ്ധ്വാന ഫലത്തിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല. (ബുഖാരി: 2073)

മൂന്നാമതായി, ദാരിദ്യം പിടിപെട്ടാൽ അത് ജനങ്ങളുടെ മുമ്പിൽ പറയാതെ അല്ലാഹുവിന്റെ മുമ്പിൽ പറയാൻ ശ്രമിക്കുക.

يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ

മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഖുർആൻ:35/15)

പ്രവാചകൻ ﷺ ഒരിക്കൽ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു :

إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ

നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.. (തിർമിദി:37/ 2706)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ نَزَلَتْ بِهِ فَاقَةٌ فَأَنْزَلَهَا بِالنَّاسِ لَمْ تُسَدَّ فَاقَتُهُ وَمَنْ نَزَلَتْ بِهِ فَاقَةٌ فَأَنْزَلَهَا بِاللَّهِ فَيُوشِكُ اللَّهُ لَهُ بِرِزْقٍ عَاجِلٍ أَوْ آجِلٍ

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെയെങ്കിലും വല്ല ദാരിദ്ര്യവും ബാധിക്കുകയും അയാളത് ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുകയുമാണെങ്കിൽ തന്റെ ദാരിദ്ര്യത്തിന് ഒരിക്കലും പരിഹാരമാവുകയില്ല. എന്നാൽ, അയാളത് അല്ലാഹുവിന്റെ മുമ്പിൽ അവതരിപ്പിക്കുകയാണെങ്കിലോ ഉടനടിയായോ പിന്നീടോ അല്ലാഹു  അതിന് പരിഹാരം കാണും. (തിർമിദി: 2326)

നാലാമതായി, അനിവാര്യമായും യാചിക്കുകയോ ജനങ്ങളോട് ചോദിക്കുകയോ ചെയ്യേണ്ട അവസ്ഥ വന്നാൽ, പിന്നീട് അത് ശീലമാക്കരുത്.

عَنْ قَبِيصَةَ بْنِ، مُخَارِقٍ الْهِلاَلِيِّ قَالَ تَحَمَّلْتُ حَمَالَةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم أَسْأَلُهُ فِيهَا فَقَالَ ‏”‏ أَقِمْ حَتَّى تَأْتِيَنَا الصَّدَقَةُ فَنَأْمُرَ لَكَ بِهَا ‏”‏ ‏.‏ قَالَ ثُمَّ قَالَ ‏”‏ يَا قَبِيصَةُ إِنَّ الْمَسْأَلَةَ لاَ تَحِلُّ إِلاَّ لأَحَدِ ثَلاَثَةٍ رَجُلٍ تَحَمَّلَ حَمَالَةً فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَهَا ثُمَّ يُمْسِكُ وَرَجُلٍ أَصَابَتْهُ جَائِحَةٌ اجْتَاحَتْ مَالَهُ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – وَرَجُلٍ أَصَابَتْهُ فَاقَةٌ حَتَّى يَقُومَ ثَلاَثَةٌ مِنْ ذَوِي الْحِجَا مِنْ قَوْمِهِ لَقَدْ أَصَابَتْ فُلاَنًا فَاقَةٌ فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَ قِوَامًا مِنْ عَيْشٍ – أَوْ قَالَ سِدَادًا مِنْ عَيْشٍ – فَمَا سِوَاهُنَّ مِنَ الْمَسْأَلَةِ يَا قَبِيصَةُ سُحْتًا يَأْكُلُهَا صَاحِبُهَا سُحْتًا ‏”‏ ‏.‏

ഖബീസ്വത്ത ബ്നു മുഖാറഖിൽ ഹിലാലിയ്യ്  رَضِيَ اللهُ عَنْهُ  പറയുന്നു: ഞാൻ കടക്കെണിയിലായി, ഞാൻ നബി ﷺ യുടെ അടുക്കൽ വന്ന് അദ്ദേഹത്തോട് അതിനെ കുറിച്ച് യാചിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങൾക്ക് സദഖ ലഭിക്കുന്നത് വരെ കാത്തിരിക്കൂ, അത് നിങ്ങൾക്ക് നൽകാൻ ഞങ്ങൾ കൽപ്പിക്കുന്നു. ശേഷം അവിടുന്ന് പറഞ്ഞു: ‘ചോദിച്ചു വാങ്ങുവാന്‍ മൂന്നാളുകള്‍ക്കേ പാടുള്ളൂ; വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന് അത് ലഭിക്കുന്നതു വരെയും, വല്ല അത്യാപത്തും സംഭവിച്ചു ധനം നശിച്ചു പോയവന് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെയും, ഇന്ന ആള്‍ക്ക് ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ മൂന്ന് ബുദ്ധിമാന്‍മാര്‍ പറയത്തക്കവിധം ദാരിദ്ര്യം പിടിപെട്ട ആള്‍ക്ക് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതു വരെയും. പിന്നീടവന്‍ നിറുത്തണം. ഇതല്ലാത്ത ചോദ്യം- ഖബീസ്വാ- ഹറാമാകുന്നു. അത് തിന്നുന്നവന്‍ ഹറാം തിന്നുകയാണ്. (മുസ്ലിം:1044)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ نَاسًا، مِنَ الأَنْصَارِ سَأَلُوا رَسُولَ اللَّهِ صلى الله عليه وسلم فَأَعْطَاهُمْ ثُمَّ سَأَلُوهُ فَأَعْطَاهُمْ حَتَّى إِذَا نَفِدَ مَا عِنْدَهُ قَالَ ‏ “‏ مَا يَكُنْ عِنْدِي مِنْ خَيْرٍ فَلَنْ أَدَّخِرَهُ عَنْكُمْ وَمَنْ يَسْتَعْفِفْ يُعِفَّهُ اللَّهُ وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ وَمَنْ يَصْبِرْ يُصَبِّرْهُ اللَّهُ وَمَا أُعْطِيَ أَحَدٌ مِنْ عَطَاءٍ خَيْرٌ وَأَوْسَعُ مِنَ الصَّبْرِ ‏”‏ ‏.‏

അബൂ സഈദുൽ ഖുദ്’രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അൻസാരികളിൽ ചിലർ നബി ﷺ യോട് ധർമം ചോദിച്ചു: നബി ﷺ അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു:എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. എന്നാൽ ആരെങ്കിലും സ്വയം പര്യാപ്തനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹു അവനെ സ്വയം പര്യാപ്തനാക്കും. വല്ലവനും ധന്യത പ്രകടിപ്പിച്ചാൽ അല്ലാഹു അവനെ ധന്യനാക്കും. വല്ലവനും ക്ഷമിക്കുന്നുവെങ്കിൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ഒരാൾക്കും ക്ഷമയേക്കാൾ മഹത്തരവും പ്രവിശാലവുമായ ഒരു ദാനവും ലഭിച്ചിട്ടില്ല. (മുസ്‌ലിം: 1053)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ، وَلَكِنَّ الْغِنَى غِنَى النَّفْسِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഐശ്വര്യം എന്നത്‌ സമ്പത്തിൻറെ ആധിക്യമല്ല. പ്രത്യുത, മനസ്സിൻറെ ധന്യതയാണ്‌ ഐശ്വര്യം. (ബുഖാരി: 6446)

قَالَ رسولُ اللهِ صلّى اللهُ عَلَيهِ وَسَلَّمَ : إِنَّكَ لَنْ تَدَعَ شَيْئًا للهِ إلاَّ أَبْدَلَكَ اللهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ

നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ (നിഷിദ്ധമായ) ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല’ (മുസ്നദ് അഹ്മദ്: 21996 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അഞ്ചാമതായി, അനർഹമായ യാചനയും ജനങ്ങളോട് ചോദിക്കലും സത്യവിശ്വാസികൾക്ക് പാടില്ലതന്നെ. അതാകട്ടെ, ലഭിച്ച  കാര്യത്തിൽ ബറകത്തില്ലാതാക്കുകയും നരകത്തിലെത്തിക്കുകയും ചെയ്യും.

عَنْ مُعَاوِيَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏لاَ تُلْحِفُوا فِي الْمَسْأَلَةِ فَوَاللَّهِ لاَ يَسْأَلُنِي أَحَدٌ مِنْكُمْ شَيْئًا فَتُخْرِجَ لَهُ مَسْأَلَتُهُ مِنِّي شَيْئًا وَأَنَا لَهُ كَارِهٌ فَيُبَارَكَ لَهُ فِيمَا أَعْطَيْتُهُ ‏

മുആവിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും നിർബന്ധിച്ച് (അനർഹമായി) ധർമം ചോദിക്കരുത്. അല്ലാഹുവാണെ, നിങ്ങളാരെങ്കിലും എന്നോട് വല്ലതും ചോദിക്കുകയും ഞാൻ അയാൾക്ക് തൃപ്തിയില്ലാതെ നൽകുകയുമാണെങ്കിൽ അയാൾക്ക് അതിൽ അഭിവൃദ്ധി ലഭിക്കുകയില്ല. (മുസ്ലിം: 1038)

أَنَّ حَكِيمَ بْنَ حِزَامٍ ـ رضى الله عنه ـ قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم فَأَعْطَانِي، ثُمَّ سَأَلْتُهُ فَأَعْطَانِي، ثُمَّ سَأَلْتُهُ فَأَعْطَانِي ثُمَّ قَالَ ‏ “‏ يَا حَكِيمُ إِنَّ هَذَا الْمَالَ خَضِرَةٌ حُلْوَةٌ، فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ بُورِكَ لَهُ فِيهِ، وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ كَالَّذِي يَأْكُلُ وَلاَ يَشْبَعُ، الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى ‏”‏‏.‏ قَالَ حَكِيمٌ فَقُلْتُ يَا رَسُولَ اللَّهِ وَالَّذِي بَعَثَكَ بِالْحَقِّ لاَ أَرْزَأُ أَحَدًا بَعْدَكَ شَيْئًا حَتَّى أُفَارِقَ الدُّنْيَا، فَكَانَ أَبُو بَكْرٍ ـ رضى الله عنه ـ يَدْعُو حَكِيمًا إِلَى الْعَطَاءِ فَيَأْبَى أَنْ يَقْبَلَهُ مِنْهُ، ثُمَّ إِنَّ عُمَرَ ـ رضى الله عنه ـ دَعَاهُ لِيُعْطِيَهُ فَأَبَى أَنْ يَقْبَلَ مِنْهُ شَيْئًا‏.‏ فَقَالَ عُمَرُ إِنِّي أُشْهِدُكُمْ يَا مَعْشَرَ الْمُسْلِمِينَ عَلَى حَكِيمٍ، أَنِّي أَعْرِضُ عَلَيْهِ حَقَّهُ مِنْ هَذَا الْفَىْءِ فَيَأْبَى أَنْ يَأْخُذَهُ‏.‏ فَلَمْ يَرْزَأْ حَكِيمٌ أَحَدًا مِنَ النَّاسِ بَعْدَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى تُوُفِّيَ‏.‏

ഹകീം ബ്നു ഹിസാം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ യോട് ഞാൻ പണം ചോദിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് എനിക്ക് നൽകി. ഞാൻ വീണ്ടും ചോദിച്ചപ്പോൾ വീണ്ടും നൽകി. ഞാൻ വീണ്ടും ചോദിച്ചു അപ്പോൾ വീണ്ടും എനിക്ക് നൽകി എന്നിട്ട് പറയുകയുണ്ടായി: ഹകീം ഈ പണം മാധുര്യമുള്ളതും വർണ്ണശഭളവുമാണ്. അതാരെങ്കിലും വിശാലമനസ്‌കതയോടെ സ്വീകരിക്കുകയാണെങ്കിൽ അല്ലാഹു  അതിൽ അനുഗ്രഹം ചൊരിയും. ആർത്തിയോടെ അത് സീകരിച്ചാൽ അതിന് ബറകത്ത് ഉണ്ടാവുകയില്ല. അവന്റെ ഉദാഹരണം ഭക്ഷിച്ചിട്ടും വിശപ്പ് മാറാത്തവനെപ്പോലെയാകുന്നു. നൽകുന്ന കരങ്ങളാകുന്നു വാങ്ങുന്ന കരങ്ങളെക്കാൾ ഉത്തമം. ഹകീം رَضِيَ اللَّهُ عَنْهُ പറയുകയുണ്ടായി: പ്രവാചകരേ നിങ്ങളെ ദൂതനായ് അയച്ച രക്ഷിതാവു തന്നെ സത്യം, മരണം വരെ ഒരാളോടും ഞാൻ പണമാവശ്യപ്പെടുകയില്ല തന്നെ. അങ്ങനെ അബൂബക്കർ رَضِيَ اللَّهُ عَنْهُ പിൽക്കാലത്ത് പാരിദോഷികം നൽകാൻ വിളിച്ചപ്പോൾ ഹകീം رَضِيَ اللَّهُ عَنْهُ സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഉമർ رَضِيَ اللَّهُ عَنْهُ വിളിച്ചപ്പോഴും വിസമ്മതിച്ചു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറയുകയുണ്ടായി: ജനങ്ങളെ, ഹകീം തന്റെ വിഹിതമായി അല്ലാഹു  നിശ്ചയിച്ചു തന്ന അവകാശം നൽകിയിട്ട് പോലും സ്വീകരിക്കാത്തതിന് ഞാൻ നിങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ മരണം വരെ അദ്ദേഹം ഒരാളോടും ഒന്നും വാങ്ങാതെ ജീവിക്കുകയുണ്ടായി. (ബുഖാരി: 1472)

عَنْ سَعِيدٍ الطَّائِيِّ أَبِي الْبَخْتَرِيِّ، أَنَّهُ قَالَ حَدَّثَنِي أَبُو كَبْشَةَ الأَنْمَارِيُّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ ثَلاَثَةٌ أُقْسِمُ عَلَيْهِنَّ وَأُحَدِّثُكُمْ حَدِيثًا فَاحْفَظُوهُ ‏”‏ ‏.‏ قَالَ ‏”‏ مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ وَلاَ ظُلِمَ عَبْدٌ مَظْلِمَةً فَصَبَرَ عَلَيْهَا إِلاَّ زَادَهُ اللَّهُ عِزًّا وَلاَ فَتَحَ عَبْدٌ بَابَ مَسْأَلَةٍ إِلاَّ فَتَحَ اللَّهُ عَلَيْهِ بَابَ فَقْرٍ

അബൂ കബ്ഷത്തല്‍ അന്‍മാരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങളെ സംബന്ധിച്ച് ഞാന്‍ സത്യം ചെയ്തു പറയുന്നു. ഞാന്‍ നിങ്ങളോട് ഒരു ഹദീസ് പറയാന്‍ പോകുന്നു, നിങ്ങള്‍ അത് ഗ്രഹിക്കണം. എന്നിട്ട് നബി ﷺ പറഞ്ഞു: സ്വദഖ ഒരു അടിമയുടെ ധനത്തെ കുറക്കുകയില്ല. അക്രമിക്കപ്പെട്ടിട്ടും ക്ഷമിക്കുന്ന അടിമക്ക് പ്രതാപമല്ലാതെ അല്ലാഹു വർദ്ധിപ്പിച്ചിട്ടില്ല. ഏതൊരു അടിമയാണോ യാചനയുടെ വാതില്‍ തുറക്കുന്നത് അവന് അല്ലാഹു ദാരിദ്ര്യമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല………… (തി൪മിദി :2325 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ حَمْزَةَ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ لاَ تَزَالُ الْمَسْأَلَةُ بِأَحَدِكُمْ حَتَّى يَلْقَى اللَّهَ وَلَيْسَ فِي وَجْهِهِ مُزْعَةُ لَحْمٍ ‏

ഹംസ ബ്നു അബ്ദുല്ല رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്നും നിവേദനം: നബി  ﷺ പറഞ്ഞു: നിങ്ങളിലൊരുവൻ യാചന കാരണമായി അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ തൻറെ മുഖത്ത് തീരെയും മാംസമുണ്ടായിരിക്കുന്നതല്ല. (മുസ്ലിം1040)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنْ سَأَلَ النَّاسَ أَمْوَالَهُمْ تَكَثُّرًا فَإِنَّمَا يَسْأَلُ جَمْرًا فَلْيَسْتَقِلَّ أَوْ لِيَسْتَكْثِرْ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ സ്വത്ത് വർദ്ധിപ്പിക്കാൻ വേണ്ടി ജനങ്ങളോട് യാചിക്കുന്നവൻ തീക്കനലാണ് ചോദിക്കുന്നത് – യാചന കൂടുതലോ കുറവോ ആകട്ടെ. (മുസ്‌ലിം : 1041)

عَنْ عِمْرَانَ بْنِ حُصَيْنٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَسْأَلَةُ الْغَنِيِّ شَيْنٌ فِي وَجْهِهِ يَوْمَ الْقِيَامَةِ

ഇംറാൻ ബിൻ ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധനികന്റെ യാചന അവന്റെ മുഖത്തിന് അന്ത്യനാളിൽ അപമാനം നൽകുന്നതാണ്. (സ്വഹീഹുൽ ജാമിഅ്:5871)

ആറാമതായി, സമ്പന്നരുടെ സമ്പത്തിന്റെ ഒരവകാശം ഇസ്ലം പാവപ്പെട്ടവർക്ക് നിശ്ചയിച്ചിട്ടുണ്ട്. ആ അവകാശം സമ്പന്നർ പാവപ്പെട്ടവർക്ക് കൃത്യമായി വിട്ടുകൊടുക്കാത്തതുകൊണ്ടാണ് പലരും യാചിക്കേണ്ട അവസ്ഥ വരുന്നത്. അതുകൊണ്ട് സത്യവിശ്വാസികൾ മറ്റുള്ളവരുടെ അവകാശമായ സകാത്ത് കൃത്യമായി കൊടുത്തു വീട്ടുകയും സ്വദഖകൾ വർദ്ധിപ്പിക്കുകയും ചെയ്യുക. അതുവഴി ദാരിദ്ര്യം കുറയുകയും യാചന ഇല്ലാതാകുകയും ചെയ്യും.

وَفِىٓ أَمْوَٰلِهِمْ حَقٌّ لِّلسَّآئِلِ وَٱلْمَحْرُومِ

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:51/19)

وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ‎﴿٢٤﴾‏ لِّلسَّآئِلِ وَٱلْمَحْرُومِ ‎﴿٢٥﴾‏

തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശമുണ്ട്, ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും. (ഖുർആൻ :70/24-25)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)

Leave a Reply

Your email address will not be published.

Similar Posts