അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖർആൻ:59/18)
وقوله : ( ولتنظر نفس ما قدمت لغد ) أي : حاسبوا أنفسكم قبل أن تحاسبوا ، وانظروا ماذا ادخرتم لأنفسكم من الأعمال الصالحة ليوم معادكم وعرضكم على ربكم
(അന്ത്യദിനത്തിൽ) നിങ്ങൾ യഥാർത്ഥ വിചാരണക്ക് വിധേയരാകുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളെ സ്വയം വിചാരണ ചെയ്തു കൊണ്ടേയിരിക്കുക. നിങ്ങൾ മടങ്ങിവരുന്ന ദിവസത്തിനും നിങ്ങളുടെ റബ്ബിന്റെ മുമ്പിൽ പ്രദർശിപ്പിക്കുന്നതിനുമായി നിങ്ങൾ എന്ത് സൽകർമ്മങ്ങളാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ഓരോരുത്തരും നോക്കട്ടെ. (ഇബ്നു കസീർ)
وقوله: ( وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ ) يقول: ولينظر أحدكم ما قدّم ليوم القيامة من الأعمال، أمن الصالحات التي تنجيه أم من السيئات التي توبقه؟ .
അന്ത്യനാളിലേക്കായി എന്ത് (സൽ)കർമ്മങ്ങളാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നിങ്ങളിൽ ഒരോരുത്തരും നോക്കട്ടെ, അവനെ (നരകത്തിൽ നിന്ന്) രക്ഷിക്കുന്ന നന്മകളാണോ അതോ അവനെ നശിപ്പിച്ച് കളയുന്ന തിന്മകളാണോ (ചെയ്തുവെച്ചിട്ടുള്ളത്) എന്ന്. (തഫ്സീറു ത്വബ്രി)
قوله – عز وجل – ( يا أيها الذين آمنوا اتقوا الله ولتنظر نفس ما قدمت لغد ) يعني ليوم القيامة أي : لينظر أحدكم أي شيء قدم لنفسه عملا صالحا ينجيه أم سيئا يوبقه
ഒരോരുത്തരും അവന്റെ സ്വന്തത്തിന് (പരലോകത്തേക്ക്) അവനെന്താണ് ഒരുക്കിയിട്ടുള്ളതെന്ന് നോക്കി കൊള്ളട്ടെ . അവനെ രക്ഷിക്കുന്ന സ്വാലിഹായ കർമ്മങ്ങളോ അതോ, നഷ്ടം വരുത്തുന്ന പാപങ്ങളോ[എന്ന്]. (തഫ്‌സീറു ബഗ്‌വി)
وماذا حصلوا عليه من الأعمال التي تنفعهم أو تضرهم في يوم القيامة، فإنهم إذا جعلوا الآخرة نصب أعينهم وقبلة قلوبهم، واهتموا بالمقام بها، اجتهدوا في كثرة الأعمال الموصلة إليها، وتصفيتها من القواطع والعوائق التي توقفهم عن السير أو تعوقهم أو تصرفهم
എന്തിലൂടെയാണ് പരലോകത്ത് ഉപദ്രവവും ഉപകാരവും ലഭിക്കുക എന്നത് (ഓരോരുത്തരും) ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ പരലോകത്തെ കണ്‍മുന്നില്‍ നിര്‍ത്തുകയും ഹൃദയത്തിന്റെ ക്വിബ്‌ലയാക്കുകയും അവിടെയുള്ള നിര്‍ത്തത്തിന് പ്രാധാന്യം നല്‍കുകയും ചെയ്താല്‍ അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ അവര്‍ പരിശ്രമിക്കും. അവിടേക്കുള്ള പ്രയാണത്തിന് തടസ്സമോ ബുദ്ധിമുട്ടോ വരുന്ന കാര്യങ്ങളില്‍ നിന്ന് അതിനെ ശുദ്ധീകരിക്കും. (തഫ്സീറുസ്സഅ്ദി)
(وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ) انظروا في أعمالكم، الإنسان منا إنما يفكر بما يدخره في الدنيا إلا من رحم الله فهو يقول أنا أؤمن مستقبلي فيجمع المال ويجمع الاكتساب لأجل أن يؤمن مستقبله بزعمه ولا يدري لعله ينتقل ويتركه لغيره ولا يدرك ما أمنه، إنما الذي يبقى هو ما تقدمه لآخرتك، أما الذي تجمعه لدنياك فأنت راحل وتاركه لغيرك ولهذا قال: (وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ)
നിങ്ങൾ നിങ്ങളുടെ അമലുകൾ നോക്കിക്കാണണം. നമ്മളിൽ ചിലർ ചിന്തിക്കുന്നത് ദുൻയാവിൽ എന്താണ് സൂക്ഷിച്ചിട്ടുള്ളത് എന്നാണ്, അല്ലാഹു കരുണ ചെയ്തവരൊഴിച്ച്. അവൻ പറയുന്നു: എന്റെ ഭാവി ഞാൻ സുരക്ഷിതമാക്കിയിട്ടുണ്ട്. അങ്ങനെ അവൻ ധനം ശേഖരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നു. അവന്റെ വാദപ്രകാരം അവന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി. അവനറിയില്ല, അത് നീങ്ങി പോയേക്കാം, അത് മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടി വന്നേക്കാം, അതിന്റെ ഉപകാരം അവന് കിട്ടാതെ പോയേക്കാം. അവൻ അവന്റെ പരലോകത്തിന് വേണ്ടി ചെയ്തത് മാത്രമാണ് അവശേഷിക്കുന്നത്. നിങ്ങളുടെ ദുൻയാവിനായി നിങ്ങൾ ശേഖരിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, നിങ്ങൾ അത് മറ്റുള്ളവർക്ക് വിട്ടുകൊടുത്തുകൊണ്ട് പോകേണ്ടിവരും. അതുകൊണ്ട് അല്ലാഹു പറഞ്ഞത്: “ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ“. ദുൻയാവിന് വേണ്ടി എന്താണ് സമ്പാദിച്ച് വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെയെന്ന് അല്ലാഹു പറഞ്ഞില്ല, മറിച്ച് പരലോകത്തിന് വേണ്ടി എന്താണ് സമ്പാദിച്ച് വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെയെന്നാണ്. (ശൈഖ് സ്വാലിഹുൽ ഫൗസാൻ)
وإذا كان التجار لا ينامون حتى يراجعوا دفاتر تجارتهم، ماذا صرفوا، وماذا أنفقوا، وماذا كسبوا، فإن تجار الآخرة ينبغي أن يكونوا أشد اهتماماً، لأن تجارتهم أعظم، تجارة أهل الدنيا
കച്ചവടക്കാർ അവരുടെ കണക്കുകൾ അവലോകനം ചെയ്യുന്നതുവരെ ഉറങ്ങുകയില്ല, അതായത് അവർ എന്ത് ചെലവഴിച്ചു, എന്ത് കൊടുത്തു, എന്ത് സമ്പാദിച്ചു എന്നിങ്ങനെ. പരലോകത്തിന് വേണ്ടിയുള്ള കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ കണക്ക് നോക്കേണ്ടത്, കാരണം ദുൻയാവിന് വേണ്ടിയുള്ള കച്ചവടത്തെ അപേക്ഷിച്ച് വമ്പിച്ചതാണ് പരലോകത്തിന് വേണ്ടിയുള്ള കച്ചവടം. (ശൈഖ് ഇബ്നു ഉസൈമീൻ)
ഓരോരുത്തനും അവന്‍റെ നാളത്തേക്കുവേണ്ടി – ആസന്നവും ശാശ്വതവുമായ പരലോകജീവിതത്തിലേക്കുവേണ്ടി – എന്തൊക്കെയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്നു ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങിനെ ചെയ്യുന്ന മനുഷ്യന്‍ അവന്‍റെ കുറവുകളും വിടവുകളും കണ്ടെത്തും. അപ്പോള്‍, അതു പരിഹരിക്കുവാന്‍ അവന്‍ ശ്രമിക്കുകയും ചെയ്യും.
ദുന്‍യാവിലെ നശ്വരതയും പരലോകത്തെ അനശ്വരതയും തിരിച്ചറിഞ്ഞ് അനശ്വരമായ ജീവിതത്തിന് വേണ്ടി പരിശ്രമിക്കുന്നവനാണ് യഥാ൪ത്ഥ ബുദ്ധിമാന്‍.
عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ
ശദ്ദാദിബ്നു ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സ്വന്തത്തെ കീഴ്പ്പെടുത്തിയവനും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ് – തി൪മിദി)
عَنِ ابْنِ عُمَرَ، أَنَّهُ قَالَ : كُنْتُ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَجَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَى النَّبِيِّ ـ صلى الله عليه وسلم ـ ثُمَّ قَالَ : يَا رَسُولَ اللَّهِ أَىُّ الْمُؤْمِنِينَ أَفْضَلُ قَالَ : ” أَحْسَنُهُمْ خُلُقًا ” . قَالَ فَأَىُّ الْمُؤْمِنِينَ أَكْيَسُ قَالَ : ” أَكْثَرُهُمْ لِلْمَوْتِ ذِكْرًا وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا أُولَئِكَ الأَكْيَاسُ ” .
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യുടെ അടുക്കലായിരിക്കവെ, അന്‍സ്വാരികളില്‍പെട്ട ഒരാള്‍ വന്നു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുഅ്മിനീങ്ങളില്‍ ശ്രേഷ്ടതയുള്ളവ൪ ആരാണ്? നബി ﷺ പറഞ്ഞു: അവരിലെ സല്‍സ്വഭാവികള്‍. അദ്ദേഹം ചോദിച്ചു: ബുദ്ധിയുള്ള മുഅ്മിന്‍ ആരാണ്? നബി ﷺ പറഞ്ഞു: മരണത്തെ ധാരാളമായി ഓ൪ക്കുന്നവനും മരണത്തിന് ശേഷമുള്ള ജീവിതത്തിനായി ഏറ്റവും നന്നായി തയ്യാറാകുന്നവനും ആണ് ബുദ്ധിമാന്‍. (ഇബ്നുമാജ:37/4400)
നാളെക്ക് വേണ്ടി യാതൊരു മുന്നൊരുക്കവും നടത്താത്തവൻ അഥവാ സൽകർമ്മങ്ങളിൽ മുന്നേറാത്തവൻ മരണ സമയത്ത് ഖേദിക്കുകയും അതിനുവേണ്ടി ആഗ്രഹിക്കുകയും ചെയ്യും.
ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءَ ﺃَﺣَﺪَﻫُﻢُ ٱﻟْﻤَﻮْﺕُ ﻗَﺎﻝَ ﺭَﺏِّ ٱﺭْﺟِﻌُﻮﻥِ ﻟَﻌَﻠِّﻰٓ ﺃَﻋْﻤَﻞُ ﺻَٰﻠِﺤًﺎ ﻓِﻴﻤَﺎ ﺗَﺮَﻛْﺖُ ۚ ﻛَﻼَّٓ ۚ ﺇِﻧَّﻬَﺎ ﻛَﻠِﻤَﺔٌ ﻫُﻮَ ﻗَﺎٓﺋِﻠُﻬَﺎ ۖ ﻭَﻣِﻦ ﻭَﺭَآﺋِﻬِﻢ ﺑَﺮْﺯَﺥٌ ﺇِﻟَﻰٰ ﻳَﻮْﻡِ ﻳُﺒْﻌَﺜُﻮﻥَ
അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്. (ഖു൪ആന്‍:23/99-100)
അവിശ്വാസികള്‍ മാത്രമല്ല, സല്‍കര്‍മ്മങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സത്യവിശ്വാസികള്‍ വരെ മരണസമയത്ത് ഖേദിക്കേണ്ടി വരുമെന്ന് ഖു൪ആന്റെ മറ്റ് പ്രസ്താവനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ﻭَﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻣَّﺎ ﺭَﺯَﻗْﻨَٰﻜُﻢ ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﺃَﺣَﺪَﻛُﻢُ ٱﻟْﻤَﻮْﺕُ ﻓَﻴَﻘُﻮﻝَ ﺭَﺏِّ ﻟَﻮْﻻَٓ ﺃَﺧَّﺮْﺗَﻨِﻰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻗَﺮِﻳﺐٍ ﻓَﺄَﺻَّﺪَّﻕَ ﻭَﺃَﻛُﻦ ﻣِّﻦَ ٱﻟﺼَّٰﻠِﺤِﻴﻦَ
നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായിവനിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:63/10)
قال ابن كثير رحمه الله:كل مفرِّط يندم عند الاحتضار؛ ويسأل طول المدة ولو شيئاً يسيراً، يستعتب ويستدرك ما فاته، وهيهات! كان ما كان، وأتى ما هو آت.
ഇബ്നു കഥീർ رحمه الله പറഞ്ഞു : വീഴ്ച്ച വരുത്തിയ ഓരോരുത്തരും മരണാസന്ന സമയത്ത് ഖേദിക്കുകയും തൃപ്തി തേടിക്കൊണ്ടും കൈ വിട്ടു പോയത് തിരിച്ചു പിടിച്ചു കൊണ്ടും ഒരൽപ്പമെങ്കിലും കാലയളവ് നീട്ടിക്കിട്ടാൻ അവൻ തേടുകയും ചെയ്യും. അപ്പോൾ വിധൂരത്തായിരിക്കും (അവന്റെ അഭിലാഷം) , സംഭവിക്കാനുള്ളത് സംഭവിച്ചു , വരാനുള്ളത് വന്നു.
ജീവിതകാലത്തു ധനം ചിലവാക്കുവാൻ മുമ്പോട്ടു വരാത്തവർ മരണവേളയിൽ ഖേദിക്കുമ്പോൾ, ആ ഖേദം കൊണ്ടു യാതൊരു ഫലവും ലഭിക്കുകയില്ല. അല്ലാഹു പറയുന്നു:
وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:63/11)