ക്വിയാമത് നാളില്‍ ഖബ്റുകളില്‍ നിന്ന് മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാണ്. ആ ദിവസത്തെ ഭീകരതയെ കുറിച്ച് അല്ലാഹുവും അവന്റെ റസൂലും(സ്വ) നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. ആയിരക്കണക്കിന് വ൪ഷങ്ങള്‍ മനുഷ്യന് മഹ്ശറയില്‍ കഴിച്ചു കൂട്ടേണ്ടി വരും. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കും.
عَنْ عَبْدِ الرَّحْمَنِ بْنِ، جَابِرٍ حَدَّثَنِي سُلَيْمُ بْنُ عَامِرٍ، حَدَّثَنِي الْمِقْدَادُ بْنُ الأَسْوَدِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” تُدْنَى الشَّمْسُ يَوْمَ الْقِيَامَةِ مِنَ الْخَلْقِ حَتَّى تَكُونَ مِنْهُمْ كَمِقْدَارِ مِيلٍ ” . قَالَ سُلَيْمُ بْنُ عَامِرٍ فَوَاللَّهِ مَا أَدْرِي مَا يَعْنِي بِالْمِيلِ أَمَسَافَةَ الأَرْضِ أَمِ الْمِيلَ الَّذِي تُكْتَحَلُ بِهِ الْعَيْنُ . قَالَ ” فَيَكُونُ النَّاسُ عَلَى قَدْرِ أَعْمَالِهِمْ فِي الْعَرَقِ فَمِنْهُمْ مَنْ يَكُونُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ يَكُونُ إِلَى رُكْبَتَيْهِ وَمِنْهُمْ مَنْ يَكُونُ إِلَى حَقْوَيْهِ وَمِنْهُمْ مَنْ يُلْجِمُهُ الْعَرَقُ إِلْجَامًا ” . قَالَ وَأَشَارَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ إِلَى فِيهِ
മിഖ്ദാദ്ബ്നുല്‍ അസ്’വദില്‍(റ) നിന്ന് നിവേദനം :അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: അവസാന നാളില്‍ സൂര്യന്‍ സൃഷ്ടികളോട് അടുക്കുന്നതാണ്, (എത്രത്തോളമെന്നാല്‍) ഒരു മൈല്‍ ദൂരം വരെ അടുക്കുന്നതാണ്. സുലൈമാന്‍ ഇബ്നു ആമി൪(റ) പറഞ്ഞു: അല്ലാഹു തന്നെയാണെ സത്യം, മൈല്‍ കൊണ്ട് അ൪ത്ഥമാക്കുന്നത് ഭൂമിയിലെ മൈല്‍ ആണോ, അതല്ല കണ്ണിന് സുറുമയിടുന്ന കോല്‍ ആണോയെന്ന് എനിക്കറിയില്ല. പറഞ്ഞു: ജനങ്ങള്‍ അവരുടെ പ്രവ൪ത്തനങ്ങള്‍ക്കനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്നതാണ്. അവരില്‍ ഞെരിയാണി വരെ മുങ്ങിയവരുണ്ടാകും, അവരില്‍ കാല്‍മുട്ട് വരെ വിയ൪പ്പില്‍ മുങ്ങിയവരുണ്ടാകും, അവരില്‍ അരക്കെട്ട് വരെ വിയ൪പ്പില്‍ മുങ്ങിയവരുണ്ടാകും, അവരില്‍ ചിലരെ ഇത് വരെ വിയ൪പ്പ് മൂടിക്കളയുന്നതാണ്. അല്ലാഹുവിന്റെ റസൂല്‍ (സ്വ) തന്റെ കൈ കൊണ്ട് വായയിലേക്ക് ആംഗ്യം കാണിക്കുകയുണ്ടായി. (മുസ്ലിം: 2864)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم. {يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ} قَالَ يَقُومُ أَحَدُهُمْ فِي رَشْحِهِ إِلَى أَنْصَافِ أُذُنَيْهِ
ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: {സർവ്വലോക രക്ഷിതാവിന്റെ സന്നിധിയിൽ ജനങ്ങളെല്ലാം നിൽക്കേണ്ടിവരുന്നതാണ്} അവരിൽ ചിലർ ഇരു ചെവിയുടെയും പകുതിവരെ വിയർപ്പിൽ മുങ്ങുന്നതാണ്. (ബുഖാരി: 6531)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْرَقُ النَّاسُ يَوْمَ الْقِيَامَةِ حَتَّى يَذْهَبَ عَرَقُهُمْ فِي الأَرْضِ سَبْعِينَ ذِرَاعًا، وَيُلْجِمُهُمْ حَتَّى يَبْلُغَ آذَانَهُمْ
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: ഖിയാമത്ത് നാളിൽ ജനങ്ങൾ വിയർക്കും. വിയർപ്പ് ഒലിച്ചിറങ്ങി എഴുപതുമുഴം ഭൂമിയിൽ ഒഴുകും. അത് അവരുടെ ചെവികൾ വരെ കടിഞ്ഞാണെന്നപോലെ മൂടിക്കെട്ടിനിൽക്കും. (ബുഖാരി: 6532)
അതിഭയാനകമായ ഈ സാഹചര്യത്തില്‍ ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ കൊടുക്കുന്നതായിരിക്കുമെന്ന് നബി (സ്വ) പഠിപ്പിച്ച് തന്നിട്ടുണ്ട്.
1. സ്വദഖ നല്‍കുന്നവ൪
عن عُقْبَةَ بْن عَامِرٍ، يَقُولُ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: كُلُّ امْرِئٍ فِي ظِلِّ صَدَقَتِهِ حَتَّى يُفْصَلَ بَيْنَ النَّاسِ – أَوْ قَالَ: يُحْكَمَ بَيْنَ النَّاسِ – .
ഉഖ്ബതുബ്നു ആമിറില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: പരലോകത്ത് ഓരോ മനുഷ്യനും അവന്റെ സ്വദഖയുടെ തണലിലായിരിക്കും, ജനങ്ങള്‍ക്കിടയില്‍ വേ൪തിരിവുണ്ടാക്കുന്നത് വരെ അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പിലാക്കുന്നത് വരെ. (അഹ്മദ്)
2. നീതിമാനായ നേതാവ്
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﻮﻧُﻮا۟ ﻗَﻮَّٰﻣِﻴﻦَ ﻟِﻠَّﻪِ ﺷُﻬَﺪَآءَ ﺑِﭑﻟْﻘِﺴْﻂِ ۖ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ……(ഖു൪ആന്‍:5/8)
ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺄْﻣُﺮُﻛُﻢْ ﺃَﻥ ﺗُﺆَﺩُّﻭا۟ ٱﻷَْﻣَٰﻨَٰﺖِ ﺇِﻟَﻰٰٓ ﺃَﻫْﻠِﻬَﺎ ﻭَﺇِﺫَا ﺣَﻜَﻤْﺘُﻢ ﺑَﻴْﻦَ ٱﻟﻨَّﺎﺱِ ﺃَﻥ ﺗَﺤْﻜُﻤُﻮا۟ ﺑِﭑﻟْﻌَﺪْﻝِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻧِﻌِﻤَّﺎ ﻳَﻌِﻈُﻜُﻢ ﺑِﻪِۦٓ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﺳَﻤِﻴﻌًۢﺎ ﺑَﺼِﻴﺮًا
വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു. (ഖു൪ആന്‍:4/58)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ وَكِلْتَا يَدَيْهِ يَمِينٌ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا
അംറ് ബ്നു ആസില്‍ (റ)ൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) പറഞ്ഞു: നീതി പാലകർ അല്ലാഹുവിന്റെ അടുക്കൽ പ്രകാശത്തിന്റെ സ്റ്റേജുകളിലായിരിക്കും. അവർ തങ്ങൾ വിധിക്കുന്നതിലും കുടുംബത്തിലും ഏൽപ്പിക്കപ്പെട്ടവയിലുമെല്ലാം നീതി പുലർത്തുന്നവരാണ്. (മുസ് ലിം: 1827)നീതി പാലിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് നീതി പാലിക്കുന്നവ൪ക്ക് ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. നാളെ പരലോകത്ത് അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം നീതിമാന്‍മാരായ നേതാക്കള്‍ക്ക് അല്ലാഹു തണല്‍ ഇട്ടുനല്‍കുന്നതാണ്.
3. അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്
ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുന്ന ഈ ഘട്ടത്തില്‍ തന്റെ വൈകാരിമായ എല്ലാ അവസ്ഥകളേയും അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ച് കീഴ്പ്പെടുത്തി അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ട് ജീവിച്ചു വരുന്ന യുവാവിന് നാളെ പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്നതാണ്.
4. ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلاَدِ إِلَى اللَّهِ أَسْوَاقُهَا
അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി(സ്വ) പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം:671)പള്ളികളുമായുള്ള ബന്ധം എന്നത് ഒരു സത്യവിശ്വാസിക്ക് തന്റെ വീടിനോടുള്ളതിനേക്കാള്‍ ആഴത്തിലുള്ളതാണ്. അഞ്ച് നേരത്തെ ഫ൪ള് നമസ്കാരം അവന്‍ അല്ലാഹുവിന്റെ പള്ളിയില്‍ പോയാണ് നി൪വ്വഹിക്കുന്നത്. അവന്‍ ഒരു ആവശ്യത്തിന് മറ്റൊരു നാട്ടില്‍ എത്തിയാല്‍, ആദ്യം അന്വേഷിക്കുന്നത് അവിടുത്തെ പള്ളി എവിടെയാണെന്നായിരിക്കും. അതേപോലെ സ്വന്തം വീടിനേക്കാള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവന്‍ പള്ളി വൃത്തിയായി സൂക്ഷിക്കും. പള്ളിയില്‍ വെച്ച് ഖു൪ആന്‍ പഠിക്കുന്നതിനും ഖു൪ആന്‍ പാരായണം ചെയ്യുന്നതിനും ദിക്റുകള്‍ നി൪വ്വഹിക്കുന്നതിനും അവിടെ ഇഅ്തികാഫ് ഇരിക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്. എത്ര വലിയ തിരക്കുണ്ടെങ്കിലും ജമാഅത്ത് നമസ്കാരത്തിന് സമയമായാല്‍ ഒരു സത്യവിശ്വാസി എല്ലാ തിരക്കുകളും ഒഴിവാക്കി പള്ളിയിലേക്ക് പുറപ്പെടും. ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യന് മാത്രമേ ഇതിനെല്ലാം സാധിക്കുകയുള്ളൂ. ഇത്തരം ആളുകള്‍ക്ക് നാളെ പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കും.
5. അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുന്നവ൪ അതായത് അല്ലാഹുവിന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ يَقُولُ يَوْمَ الْقِيَامَةِ أَيْنَ الْمُتَحَابُّونَ بِجَلاَلِي الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إِلاَّ ظِلِّي
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: തീ൪ച്ചയായും അല്ലാഹു പറയും: എന്റെ മഹത്വം കൊണ്ട് പരസ്പരം സ്നേഹിച്ചവ൪ എവിടെയാണ് ? എന്റെ തണലല്ലാതെ വേറെ യാതൊരു തണലും ലഭിക്കാത്ത ഇന്നേ ദിവസം അവ൪ക്ക് എന്റെ തണല്‍ ഞാന്‍ നല്‍കുന്നതാണ്. (മുസ്ലിം:2566)ഒരു സത്യവിശ്വാസി ഒരാളെ സ്‌നേഹിക്കുമ്പോള്‍ ആ സ്നേഹവും ബന്ധവുമെല്ലാം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. ഇനി നാളെ ഭിന്നിക്കുകയും പിരിയുകയും ചെയ്യേണ്ടി വന്നാല്‍ പോലും അതും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. ഇത്തരം ആളുകള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹു തണല്‍ ഇട്ടു കൊടുക്കുന്നതാണ്.
6. സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ
സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെടുമ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ ഉറച്ച വിശ്വാസമുള്ളവന് മാത്രമേ കഴിയുകയുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ അതിലേക്ക് പോകാനാണ് പുരുഷന്റെ മനസ്സ് കൊതിക്കുക. കാരണം സൌന്ദര്യമുള്ള സ്ത്രീയാണ് വിളിക്കുന്നത്, അതോടൊപ്പം സ്ഥാനമാനങ്ങളുമുള്ളവളുമാണ്. മാത്രമല്ല, അവളോട് അങ്ങോട്ട് പോയി ചോദിച്ചതല്ല, അവള്‍ ഇങ്ങോട്ട് വന്ന് ക്ഷണിച്ചതാണ്. ഇത്തരം സാഹചര്യങ്ങളില്‍ അല്ലാഹുവിനെ ഓ൪ത്ത്, അഥവാ ഇതൊരു വലിയ തിന്‍മയാണെന്നും നാളെ പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ പോയി നില്‍ക്കേണ്ടതാണെന്നും ഓ൪ത്ത് അതില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കഴിഞ്ഞാല്‍ അതൊരു മഹാഭാഗ്യമാണ്. യൂസുഫ് നബി(അ) ഇത്തരം കടമ്പകളില്‍ വിജയിച്ചുകൊണ്ട് കടന്നുപോയ മഹാനാണ്.
ﻭَﺭَٰﻭَﺩَﺗْﻪُ ٱﻟَّﺘِﻰ ﻫُﻮَ ﻓِﻰ ﺑَﻴْﺘِﻬَﺎ ﻋَﻦ ﻧَّﻔْﺴِﻪِۦ ﻭَﻏَﻠَّﻘَﺖِ ٱﻷَْﺑْﻮَٰﺏَ ﻭَﻗَﺎﻟَﺖْ ﻫَﻴْﺖَ ﻟَﻚَ ۚ ﻗَﺎﻝَ ﻣَﻌَﺎﺫَ ٱﻟﻠَّﻪِ ۖ ﺇِﻧَّﻪُۥ ﺭَﺑِّﻰٓ ﺃَﺣْﺴَﻦَ ﻣَﺜْﻮَاﻯَ ۖ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟﻈَّٰﻠِﻤُﻮﻥَ
അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം. നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. (ഖു൪ആന്‍ :12/23)
സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ പുരുഷന്‍മാ൪ക്ക് നാളെ പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കും.
7. വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി ദാനധർമ്മങ്ങൾ ചെയ്‌തവൻ.
ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചു കളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:2/271)
ദാനധര്‍മ്മങ്ങള്‍ രഹസ്യമായും പരസ്യമായും ചെയ്യാവുന്നതാണ്. രഹസ്യമായി ചെയ്യുന്നതിനാണ് കൂടുതല്‍ പ്രതിഫലമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല, അവന് നാളെ പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കുകയും ചെയ്യും.
8. ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത് കണ്ണുനീർ വാർത്തവൻ.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حَتَّى يَعُودَ اللَّبَنُ فِي الضَّرْعِ
അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ചുപോവൽ ആസാധ്യമാണെന്ന പോലെ, അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ മനുഷ്യൻ നരകത്തിൽ പ്രവേശിക്കുകയില്ല.……. (തിർമുദി: 1633 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിനെ ഭയന്ന് കരയുന്ന ഒരാള്‍ നരകത്തിൽ പ്രവേശിക്കുകയില്ലെന്ന് മാത്രമല്ല, നാളെ പരലോകത്ത് അല്ലാഹുവിന്റെ തണല്‍ ലഭിക്കുകയും ചെയ്യും.2 മുതല്‍ 8 വരെയുള്ള കാര്യങ്ങള്‍ക്കുള്ള തെളിവ്
അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِي ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ إِمَامٌ عَدْلٌ، وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلاَنِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ
- നീതിമാനായ നേതാവ്
- അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്
- ഹ്രിദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ
- അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ
- സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ
- വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി
- ദാനധർമ്മങ്ങൾ ചെയ്‌തവൻ
- ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത് കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (ബുഖാരി)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുല്‍ഖയ്യിം(റഹി)പറഞ്ഞ കാര്യം സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.
ഇമാം ഇബ്നുല്‍ഖയ്യിം(റഹി) പറഞ്ഞു:
إنك إذا تـأمـَّلتَ الـسَّبعة الـذين يظلـهم الله -عز َّوجل- في ظـل عـرشـه يـوم لاظـل إلا ظـلـه وجدتـهـم إنـمـا نـالـوا ذلك الـظـل بمخـالـفة الـهـوى
”അല്ലാഹു തണല്‍ നല്‍കുന്ന ഏഴ് കൂട്ടരെ (പറ്റി)നീ ചിന്തിക്കുകയാണെങ്കില്‍,അവരെ നീ കണ്ടെത്തുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് ആ തണല്‍ ലഭിച്ചത്(അവരുടെ ) ഇച്ഛക്ക് എതിരായത് കൊണ്ട് മാത്രമാണ്.” (روضـة المُحـبِّين -٤٨٥/١)
9. അല്ലാഹുവിന്റെ മാ൪ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നവരെ സഹായിക്കുന്നവന്‍
10.ഞെരുക്കക്കാരന്റെ കടം എഴുതി തള്ളുന്നവന്‍
11. അടിമയെ മോചിപ്പിക്കാനുള്ള കരാറില്‍ സഹായിക്കുന്നവന്‍
അബ്ദില്ലാഹിബ്നു സഹ്ല് ബ്നു ഹുനൈഫ്(റ) തന്റെ പിതാവില്‍ നിന്നും പറയുന്നു: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാ൪ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നവനെ ആരെങ്കിലും സഹായിച്ചാല്‍, അല്ലെങ്കില്‍ കൊടുത്ത് വീട്ടാന്‍ കഴിയാത്തവന്റെ കടം ഉപേക്ഷിച്ചാല്‍ അല്ലെങ്കില്‍ അടിമയെ മോചിപ്പിക്കാനുള്ള കരാറില്‍ സഹായിച്ചാല്‍ അല്ലാഹു അവന്റെ തണലല്ലാത്ത ആരുടേയും തണല്‍ ലഭിക്കാത്ത സന്ദ൪ഭത്തില്‍ തണല്‍ നൽകി ആദരിക്കുന്നതാണ്. (അഹ്മദ്)
12. സൂറത്തുല്‍ ബഖറയും ആലുഇംറാനും പാരായണം ചെയ്യുന്നവർ
يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ
അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരും.സഹ്റാവൈനി അഥവാ സൂറത്തുല്‍ ബഖറയും ആലുഇംറാനും നിങ്ങള്‍ പാരായണം ചെയ്യുക. കാരണം അവ രണ്ടും അന്ത്യനാളില്‍ രണ്ട് കാ൪മുകിലുകള്‍ പോലെ, അല്ലെങ്കില്‍ രണ്ട് തണലുകള്‍ പോലെ, അതല്ലായെങ്കില്‍ അണിയായി (പറക്കുന്ന) രണ്ട് പക്ഷിക്കൂട്ടങ്ങള്‍ പോലെ വരും.അവ രണ്ടും അവയുടെ ആളുകള്‍ക്ക് വേണ്ടി പ്രധിരോധിക്കുകയും ത൪ക്കിക്കുകയും ചെയ്യും.നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്.അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)