നമസ്കാരം ഉപേക്ഷിക്കുന്നവരോട്

THADHKIRAH

ഇന്ന് മുസ്ലിം സമുദായത്തില്‍ പെട്ട ധാരാളം പേ൪ ‘നമസ്‌കാരം’ എന്ന ക൪മ്മം നി൪വ്വഹിക്കാതെ ജീവിക്കുന്നതായി കാണാം. മറ്റുചിലരാകട്ടെ വെള്ളിയാഴ്ചയും പെരുന്നാളിനും മാത്രം നമസ്കരിക്കുകയും ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളില്‍ നമസ്കരിക്കാത്ത ഭാര്യയും ഭ൪ത്താവും മക്കളും മാതാപിതാക്കളുമുണ്ടോ? നമസ്കരിക്കാതെ ജീവിക്കുന്നതിന്റെ ഗൌരവം നാം മനസ്സിലാക്കിയിട്ടുണ്ടോ?

മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതും നിര്‍ബന്ധമായതുമായ ഒന്നാണ് ‘നമസ്‌കാരം’. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഇസ്‌ലാമിൽ നിർബന്ധമാണെന്ന് അറിയപ്പെട്ട ഒരു കാര്യം നിഷേധിക്കൽ കുഫ്റാണ് എന്നതിൽ സംശയമില്ല. എന്നാൽ നിർബന്ധമാണെന്നതിനെ നിഷേധിക്കാതെ ഒരു കർമം ഒരാൾ ഉപേക്ഷ വരുത്തിയാൽ അത് കുഫ്റായി തീരുകയില്ല. മറിച്ച് വൻപാപങ്ങളിൽ ഒന്നായിട്ടാണ് അത് കണക്കാക്കപ്പെടുക. എന്നാൽ അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ കാര്യം അങ്ങനെയല്ല. ഇസ്‌ലാമിലെ മറ്റേത് കർമങ്ങൾക്കും ഇല്ലാത്ത പ്രാധാന്യം അതിനുണ്ട്. നിർബന്ധമാണെന്ന് വിശ്വസിച്ചു കൊണ്ട് തന്നെ മനപ്പൂർവ്വം അത് ഉപേക്ഷിക്കുക എന്നത് കുഫ്റായിട്ടാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ

ജാബിറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)

عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: ‏ الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ‏”‏ ‏.‏

ബുറൈദത്തില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)

فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ

എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു…. (ഖു൪ആന്‍:9/11)

മുശ്രിക്കുകളും മുസ്ലിംകളും തമ്മില്‍ സാഹോദര്യം സ്ഥാപിതമാകണമെങ്കില്‍ മൂന്ന് നിബന്ധനകളാണ് അല്ലാഹു വെച്ചിട്ടുള്ളത്. അവ൪ ശി൪ക്കില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുക, നമസ്കാരം നിലനി൪ത്തുക, സക്കാത്ത് നല്‍കുക എന്നിവയാണവ. അവ൪ അവ൪ ശി൪ക്കില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങിയാലും നമസ്കരിക്കുന്നില്ലെങ്കില്‍ മുശ്രിക്കുകളും മുസ്ലിംകളും തമ്മിലുള്ള സാഹോദര്യം സ്ഥാപിതമാകുകയില്ല. മതപരമായ സാഹോദര്യം ഇല്ലാതാകുക ഒരാള്‍ പൂ൪ണ്ണമായും മതത്തില്‍ നിന്നും പുറത്തുപോകുമ്പോഴാണ്. അഥവാ അവ൪ നമസ്കരിക്കുന്നില്ലെങ്കില്‍ മതത്തിന് പുറത്താണെന്ന൪ത്ഥം.

مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ

(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്‌. (ഖുർആൻ:30/31)

നിസ്കാരം നിലനിർത്തണമെന്ന് അല്ലാഹു കൽപ്പിക്കുകയും, മുശ്‌രിക്കാകരുതെന്ന് തൊട്ടുടനെ അവൻ വിലക്കുകയും ചെയ്യുന്നു. നമസ്കാരം മുസ്‌ലിമിന്റെ അടയാളമാണ്. അതില്ലാതിരിക്കുക എന്നത് കാഫിറിന്റെയും മുശ്‌രിക്കിന്റെയും അടയാളമാണ്.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റഹി) പറഞ്ഞു:നിസ്കാരത്തിന്റെ ശ്രേഷ്ഠതയായി ഖുർആനിൽ വന്നിട്ടുള്ള ഏറ്റവും ഗൗരവകരമായ കാര്യങ്ങളിലൊന്ന് ഈ ആയത്തിൽ വന്നതാണ്. (فتح الباري/كتاب مواقيت الصلاة)

عَنْ أُمِّ سَلَمَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ سَتَكُونُ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ فَمَنْ عَرَفَ بَرِئَ وَمَنْ أَنْكَرَ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ ‏”‏ ‏.‏ قَالُوا أَفَلاَ نُقَاتِلُهُمْ قَالَ ‏”‏ لاَ مَا صَلَّوْا ‏”‏ ‏.‏

ഉമ്മുസലമയില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും ഉത്തമന്‍മാ൪ നിങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. അവ൪ നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങള്‍ അവ൪ക്ക് വേണ്ടിയും പ്രാ൪ത്ഥിക്കുകയും ചെയ്യും. നിങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും ദുഷ്ടന്‍മാ൪ നിങ്ങള്‍ വെറുക്കുകയും നിങ്ങളെ വെറുക്കുന്നവരുമാകുന്നു. നിങ്ങള്‍ അവരേയും അവ൪ നിങ്ങളേയും ശപിക്കുകയും ചെയ്യും. കേട്ടവ൪ ചോദിച്ചു: പ്രവാചകരെ, അവരോട് ഞങ്ങള്‍ക്ക് വാളെടുത്ത് ഏറ്റുമുട്ടിക്കൂടേ? നബി(സ്വ) പറഞ്ഞു: പാടില്ല, അവ൪ നിങ്ങള്‍ക്കിടയില്‍ നമസ്കാരം നിലനി൪ത്തി പോകുന്ന കാലത്തോളം. (മുസ്ലിം:1854)

ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ഭരണാധികാരികളെ കുറിച്ചാണ് ഇവിടെ പരാമ൪ശിച്ചിട്ടുള്ളത്. ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരി നമസ്കാരം നിലനി൪ത്തുന്നില്ലെങ്കില്‍ അവരോട് നിസ്സഹകരിക്കാനും ആയുധമെടുത്ത് അവരോട് പോരാടാനും ന്യായമുണ്ടെന്ന് വ്യക്തമാണ്. കാരണം ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരി കുഫ്റ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതല്ലാത്ത അവസരങ്ങളില്‍ ഇപ്രകാരം ചെയ്യാനും പാടില്ല. കാരണം വ്യക്തമായ കുഫ്റ് പ്രകടിപ്പിച്ചാലല്ലാതെ ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരിയോട് ഏറ്റുമുട്ടാന്‍ പാടില്ലാത്തതാണ്. ഇവിടെ നമസ്കരിക്കുന്നില്ലെങ്കില്‍ കുഫ്റ് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാം.

ഉബാദത്ത് ബിന്‍ സ്വാമിത്വില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു വ്യക്തമാക്കിയ തരത്തിലുള്ള സ്പഷ്ടമായ കുഫ്൪ അവ൪ (ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരി) പ്രകടിപ്പിച്ചാലല്ലാതെ അവരെ അനുസരിക്കാതിരിക്കാനോ എതി൪ക്കാനോ പാടില്ല. (ബുഖാരി – മുസ്ലിം)

عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ‏

അബ്ദില്ലാഹിബ്നു ശഖീഖ്(റ) പറഞ്ഞു: നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബിയുടെ(സ്വ) സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)

قال عمر بن الخطاب رضي الله تعالى عنه : لا إسلام لمن لم يُصلِ

ഉമർ -رضي الله عنه- പറഞ്ഞു: നിസ്ക്കരിക്കാത്തവന് ഇസ്ലാമില്ല.تعظيم قدر الصلاة للمروزي【٢/٨٧٩】

നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന സ്വഹാബത്തിന്റെ ഇജ്മാഅ് ഒട്ടനവധി പണ്ഢിതന്‍മാ൪ ഉദ്ദരിക്കുന്നുണ്ട്. (മുഹല്ലാ : 2/242,243 – ഇമാം ഇബ്നുല്‍ ഖയ്യിമിന്റെ കിത്താബു സ്വലാത്ത്, പേജ് : 26 – ശറഹുല്‍ മുംതിഅ് :2/28)

നമസ്കാരം ഉപേക്ഷിക്കുന്നവന്‍ വലിയ കുഫ്റ് ചെയ്തുവനായെന്ന് പത്ത് കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നു തൈമിയ(റഹി) പറയുന്നുണ്ട്. (ശറഹുല്‍ ഉംദ : 2/81-94)

നമസ്കാരം ഉപേക്ഷിക്കുന്നവന്‍ വലിയ കുഫ്റ് ചെയ്തുവെന്നതിന് തെളിവായി ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പത്ത് തെളിവുകള്‍ ഖു൪ആനില്‍ നിന്നും പന്ത്രണ്ട് തെളിവുകള്‍ ഹദീസില്‍ നിന്നും ഉദ്ദരിക്കുന്നുണ്ട്. (കിത്താബു സ്വലാത്ത്, പേജ് : 17-26 )

ഇസഹാഖ് ബിന്‍ റാഹവൈഹി(റഹി) പറഞ്ഞു: നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന് നബിയില്‍(സ്വ) നിന്ന് സ്വഹീഹായി വന്നിരിക്കുന്നു. ഒരാള്‍ മനപ്പൂ൪വ്വം നമസ്കാരം ഉപേക്ഷിക്കുകയും നമസ്കാര സമയം കഴിഞ്ഞുപോകുകയും ചെയ്താല്‍ അയാള്‍ കാഫിറാണെന്ന് തന്നെയാണ് നബിയുടെ(സ്വ) കാലം മുതല്‍ ഇന്നുവരെയുള്ള പണ്ഢിതന്‍മാരുടെ അഭിപ്രായം.

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: നമസ്കാരം ഉ%E

Similar Posts