അയാള്‍ നല്ല ദീനിയാണ്, എന്നാല്‍ അയാളുടെ സ്വഭാവം അത്ര ശരിയല്ല എന്ന് ചിലരെ കുറിച്ച് പറഞ്ഞു കേള്‍ക്കാറുണ്ട്. യഥാ൪ത്ഥത്തില്‍ അയാള്‍ നല്ല ദീനിയായിരുന്നുവെങ്കില്‍ അയാളുടെ സ്വഭാവം വളരെ നന്നാകുമായിരുന്നു. കാരണം സല്‍സ്വഭാവം എന്നത് മതപരമായി ജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു പുണ്യക൪മ്മമാണ്.
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭിക്കുന്നതിനുവേണ്ടി നമസ്കാരം, നോമ്പ്, സ്വദഖ തുടങ്ങി ധാരാളം പുണ്യക൪മ്മങ്ങള്‍ സത്യവിശ്വാസികള്‍ അനുഷ്ഠിക്കാറുണ്ട്. അതേപോലെ പുണ്യക൪മ്മമായി സല്‍സ്വഭാവത്തെ നാം കാണാറുണ്ടോ? സല്‍സ്വഭാവത്തിന്റെ ശ്രേഷ്ടതകളെ കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ടാണ് പലരും ഇത് ഗൌരവത്തില്‍ മനസ്സിലാക്കാത്തത്. ജീവിതത്തില്‍ സല്‍സ്വഭാവം കാത്തുസൂക്ഷിക്കുന്നവ൪ക്ക് ലഭിക്കുന്ന ധാരാളം പ്രതിഫലത്തെ കുറിച്ച് നബി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇത് മനസ്സിലാക്കുകയാണെങ്കില്‍ നമ്മുടെ ദു:സ്വഭാവങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞ് അതൊഴിവാക്കുവാനും സല്‍സ്വഭാവം കാത്തുസൂക്ഷിക്കുവാനും പരിശ്രമിക്കുന്നതാണ്.
1.നോമ്പ് അനുഷ്ഠിക്കുന്നവന്റെയും നമസ്കരിക്കുന്നവന്റെയും പദവി ലഭിക്കും
عَنْ عَائِشَةَ، قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ دَرَجَةَ الصَّائِمِ الْقَائِمِ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: ഒരു സത്യവിശ്വാസി, തന്റെ സൽസ്വഭാവം മുഖേന, നോമ്പ് അനുഷ്ഠിക്കുന്നവന്റെയും നമസ്കരിക്കുന്നവന്റെയും പദവി നേടിയെടുക്കുന്നു. (അബൂദാവൂദ് : 4798)
2.അന്ത്യനാളിൽ സത്യവിശ്വാസിയുടെ തുലാസിൽ ഘനം തൂങ്ങുന്ന ക൪മ്മം
عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا شَيْءٌ أَثْقَلُ فِي مِيزَانِ الْمُؤْمِنِ يَوْمَ الْقِيَامَةِ مِنْ خُلُقٍ حَسَنٍ وَإِنَّ اللَّهَ لَيَبْغَضُ الْفَاحِشَ الْبَذِيءَ
അബൂ ദർദാഇല്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അന്ത്യനാളിൽ ഒരു സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തേക്കാൾ ഘനം തൂങ്ങുന്ന മറ്റൊരു വസ്തുവുമില്ല. അശ്ലീലം കലർന്ന വാക്ക് പറയുന്ന ദുസ്വഭാവിയെ അല്ലാഹു വെറുക്കുന്നു. (തിർമുദി: 2002)
3.സ്വ൪ഗ്ഗം ലഭിക്കും
عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ : تَقْوَى اللَّهِ وَحُسْنُ الْخُلُقِ
നബി(സ്വ) പറഞ്ഞു: മനുഷ്യരെ കൂടുതലായി സ്വ൪ഗ്ഗ പ്രവേശനത്തിന് കാരണമാക്കുന്നത് അല്ലാഹുവിലുള്ള തഖ്‌വയും (അല്ലാഹുവിനെ സൂക്ഷിക്കലും) സല്‍സ്വഭാവവും ആകുന്നു.(തി൪മിദി:2004)
قال ابن القيم رحمه الله : جمع النبى بَين تقوى الله وَحسن الْخلق؛ لِأَن تقوى الله يصلح مَا بَين العَبْد وَبَين ربه، وَحسن الْخلق يصلح مَا بَينه وَبَين خلقه، فتقوى الله توجب لَهُ محبَّة الله، وَحسن الْخلق يَدْعُو إِلَى محبته.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: നബി ﷺ തഖ്‌വയും സൽസ്വഭാവവും തമ്മിൽ ഒരുമിപ്പിച്ചു. തീർച്ചയ്യായും അല്ലാഹുവിനെ സൂക്ഷിക്കൽ അവന്റെയും റബ്ബിന്റെയും ഇടയിലുള്ളതിനെ നന്നാക്കും. സൽസ്വഭാവം അവന്റെയും സൃഷ്ടികളുടെയും ഇടയിലുള്ളതിനെ നന്നാക്കും. അല്ലാഹുവിനെ സൂക്ഷിക്കൽ അല്ലാഹുവിന്റെ സ്നേഹത്തെ നിർബന്ധമാക്കും. സൽസ്വഭാവം ജനങ്ങൾ അവനെ സ്നേഹിക്കുന്നതിലേക്ക് നയിക്കും. (അൽഫവാഇദ്)
4.സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് വീട് ലഭിക്കും
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
അബൂ ഉമാമയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. (അബൂദാവൂദ്:4800 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
5.സ്വ൪ഗത്തില്‍ തിരുനബിയുടെ കൂടെ കഴിയാന്‍ അവസരം ലഭിക്കും
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ألا أخبركم بأحبكم إلى الله ، وأقربكم مني مجلسا يوم القيامة ، قالوا : بلى يا رسول الله ، قال : أحسنكم خلقا
അബ്ദില്ലാഹിബ്നു ഉമ൪(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരും അന്ത്യനാളില്‍ എന്റെ ഏറ്റവും അടുത്ത് ഇരിപ്പിടമുള്ളവരും ആരെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അവ൪ പറഞ്ഞു: അതെ അല്ലാഹുവിന്റെ റസൂലെ.നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ളവ൪. (അഹ്മദ്)
عن جابر – رضي الله عنه – قال : قال : رسول الله – صلى الله عليه وسلم – إن أقربكم مني مجلسًا أحاسنكم أخلاقًا ، الموطئون أكنافًا ، الذين يألفون ويؤلفون
ജാബിറില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവ൪ സഹവാസികള്‍ക്ക് ദ്രോഹം വരുത്താത്ത നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവ൪ (തങ്ങളുടെ സ്വഭാവംകൊണ്ട്) ഇണക്കുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും. (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
6.ഏറ്റവും ഉത്തമർ
عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ قَالَ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم فَاحِشًا وَلاَ مُتَفَحِّشًا وَكَانَ يَقُولُ: إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا
അബ്ദുല്ലാഹി ബ്നു ഉമറുബ്നുൽ ആസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മോശപ്പെട്ട സ്വഭാവക്കാരനായിരുന്നില്ല. അശ്ലീലം സംസാരിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു. നിങ്ങളിൽ സല്‍സ്വഭാവമുള്ളവരാണ് നിങ്ങളിൽ കൂടുതൽ ഉത്തമർ.(ബുഖാരി: 3559 – മുസ്‌ലിം: 2321)
7.വിശ്വാസം സമ്പൂ൪ണ്ണമായവന്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: സത്യവിശ്വാസികളില്‍ വിശ്വാസം സമ്പൂ൪ണ്ണമായവന്‍ നിങ്ങളില്‍ നല്ല സ്വഭാവക്കാരനാണ്. (അബൂദാവൂദ് : 4682 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
8.അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവ൪
عن أسامة بن شريك قال : كنا جلوسا عند النبي – صلى الله عليه وسلم – كأنما على رءوسنا الطير ، ما يتكلم منا متكلم ، إذ جاءه ناس فقالوا : من أحب عباد الله إلى الله تعالى ؟ قال : أحسنهم أخلاقا
ഉസാമത്ത് ബ്നു ശരീകില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബിയുടെ(സ്വ) സന്നിധിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ കുറച്ച് ആളുകള്‍ അവിടെ വന്നിട്ട് ചോദിച്ചു: അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അവന്റെ ദാസന്‍മാ൪ ആരാണ്? നബി(സ്വ) പറഞ്ഞു: അവരില്‍ നല്ല സ്വഭാവമുള്ളവ൪. (ത്വബ്റാനി)
9.നബി ഇഷ്ടപ്പെടുന്നവ൪
عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ مِنْ أَحَبِّكُمْ إِلَىَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلاَقًا
ജാബിറില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവ൪ നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. (തി൪മിദി:2018 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
10. മുസ്ലിംകളിലെ ഏറ്റവും നല്ലവർ
عَنْ جَابِرِ بْنِ سَمُرَةَ ، قال : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : إِنَّ الْفُحْشَ ، وَالتَّفَحُّشَ لَيْسَا مِنَ الْإِسْلَامِ ، وَإِنَّ أَحْسَنَ النَّاسِ إِسْلَامًا، أَحْسَنُهُمْ خُلُقًا
ജാബിറുബ്നു സമുറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു :നബി(സ്വ) അരുളിയിരിക്കുന്നു: തീ൪ച്ചയായും നീചവൃത്തി ഇസ്ലാമില്‍ പെട്ടതല്ല. മനുഷ്യരില്‍ നല്ലവ൪ മുസ്ലിംകളാണ്, അവരില്‍ ഏറ്റവും നല്ലവ൪ സല്‍സ്വഭാവികളാണ്. (അഹ്മദ് :20831 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
11. ഏറ്റവും ശ്രേഷ്ട൪
عَنِ ابْنِ عُمَرَ، أَنَّهُ قَالَ : كُنْتُ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَجَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَى النَّبِيِّ ـ صلى الله عليه وسلم ـ ثُمَّ قَالَ : يَا رَسُولَ اللَّهِ أَىُّ الْمُؤْمِنِينَ أَفْضَلُ قَالَ : ” أَحْسَنُهُمْ خُلُقًا ”
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: ഞാന്‍ നബിയോടൊപ്പമായിരുന്നപ്പോള്‍ അന്‍സാരിയായ ഒരാള്‍ വന്നു നബിക്ക്(സ്വ) സലാം പറഞ്ഞു. ശേഷം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, സത്യവിശ്വാസികളില്‍ ഏറ്റവും ശ്രേഷ്ട൪ ആരാണ്? നബി(സ്വ) പറഞ്ഞു: അവരില്‍ നല്ല സ്വഭാവമുള്ളവ൪. (ഇബ്നുമാജ: 37/4400)
ജീവിതത്തില്‍ സല്‍സ്വഭാവം കാത്തുസൂക്ഷിക്കുന്നവ൪ക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുതായതിനാല്‍ സല്‍സ്വഭാവിയായി ജീവിക്കുന്നതിന് നബി(സ്വ) പ്രത്യേകം നി൪ദ്ദേശിച്ചിട്ടുള്ളതായി കാണാം.
عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ
അബൂദ൪ ജുന്‍ദുബ്നു ജുനാദ അബീ അബ്ദുറഹ്മാനുബ്നു മുആദ്ബ്നു ജബലില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്‍മയെ നന്‍മകൊണ്ട് പിന്തുടരുക. കാരണം നന്‍മ തിന്‍മയെ മായ്ച്ച് കളയുന്നതാകുന്നു. സല്‍സ്വഭാവത്തോടെ ജനങ്ങളോട് പെരുമാറുക. (തി൪മിദി:1987 – ഇമാം നവവിയുടെ(റ) നാല്പത് ഹദീസുകള്‍:18)
عن عبدالله بن عمرو قال قال رسول الله ﷺ :أربعٌ إذا كنَّ فيكَ فلا عَليكَ ما فاتَكَ منَ الدُّنيا: حفظُ أمانةٍ، وَصِدْقُ حديثٍ، وحُسنُ خَليقةٍ، وعفَّةٌ في طعمة
നബി ﷺ പറഞ്ഞു: നാലു ഗുണങ്ങൾ ആരിലുണ്ടോ ദുൻയാവിൽ നിന്ന് എന്ത് നഷ്ടപ്പെട്ടാലും അവനത് പ്രശ്നമല്ല ;അമാനത്ത് സൂക്ഷിക്കൽ, സംസാരത്തിലെ സത്യസന്ധത, സൽ സ്വഭാവം, ഭക്ഷണത്തിൽ നിശിദ്ധമായത് കലരാതിരിക്കൽ . أخرجه أحمد (٦٦٥٢)
സല്‍സ്വഭാവത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയാല്‍ സല്‍സ്വഭാവിയാകണമെന്ന് ആഗ്രഹിക്കാത്ത സത്യവിശ്വാസി ഉണ്ടാകുകയില്ല. എന്നാല്‍ എന്തെല്ലാമാണ് സല്‍സ്വഭാവങ്ങള്‍, എങ്ങനെയാണ് സല്‍സ്വഭാവിയാകുക എന്ന് ചിന്തിക്കുന്നവരുമുണ്ട്. മുഖപ്രസന്നത, സത്യസന്ധത, വിനയം, ലജ്ജ, മനുഷ്യരെ സഹായിക്കല്‍, അവരെ ഉപദ്രവിക്കാതിരിക്കല്‍, നല്ല വാക്ക് പറയല്‍, ക്ഷമ, വിട്ടുവീഴ്ച, കാരുണ്യം, കുടുംബബന്ധം ചേ൪ക്കല്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. അതില്‍ ചില കാര്യങ്ങള്‍ നബി(സ്വ) പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളതായി കാണാം.
وأوصى النبي صلى اللّه عليه وسلم أبا هريرة بوصية عظيمة فقال : يا أبا هريرة! عليك بحسن الخلق . قال أبوهريرة رضي اللّه عنه: وما حسن الخلق يا رسول اللّه؟ قال :تصل مَنْ قطعك، وتعفو عمن ظلمك، وتُعطي من حرمك
ഒരിക്കല്‍ അബൂഹുറൈറക്ക് നബി(സ്വ) മഹത്തായ ഉപദേശം നല്‍കിക്കൊണ്ട് പറഞ്ഞു: ഹേ അബൂഹുറൈറ, താങ്കള്‍ സല്‍സ്വഭാവമുള്ളവനാകുക. അബൂഹുറൈറ(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്തെല്ലാമാണ് സല്‍സ്വഭാവങ്ങള്‍? നബി(സ്വ) പറഞ്ഞു: നിന്നോട് ബന്ധം വിച്ഛേദിച്ചവനോട് നീ ബന്ധം ചേ൪ക്കുക, നിന്നെ ആക്രമിച്ചവ൪ക്ക് നീ മാപ്പ് കൊടുക്കുക, നിനക്ക് ദാനം നല്‍കാത്തവ൪ക്ക് നീ ദാനം നല്‍കുക. (ബൈഹഖി)
സല്‍സ്വഭാവിയാകുന്നതിനുള്ള വഴികളെ കുറിച്ച് കൂടുതല്‍ ഗവേഷണം ചെയ്തു പഠിക്കേണ്ടതില്ല. സല്‍സ്വഭാവിയാകാനുള്ള ഏറ്റവും നല്ല വഴി ഖു൪ആനും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക എന്നുള്ളതാണ്. അല്ലാഹു അവന്റെ ഖു൪ആനില്‍ ധാരാളം നന്‍മകള്‍ കല്‍പ്പിച്ചിട്ടുണ്ട്. അതെല്ലാം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുക. ഉദാഹരണത്തിന് ചില വചനങ്ങള്‍ കാണുക:
وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ
നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും. (ഖു൪ആന്‍ : 6/152)
ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ ۚ
നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്……..(ഖു൪ആന്‍ :17/53)
وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. (ഖു൪ആന്‍ : 17/35)
ﻭَﻗَﻀَﻰٰ ﺭَﺑُّﻚَ ﺃَﻻَّ ﺗَﻌْﺒُﺪُﻭٓا۟ ﺇِﻻَّٓ ﺇِﻳَّﺎﻩُ ﻭَﺑِﭑﻟْﻮَٰﻟِﺪَﻳْﻦِ ﺇِﺣْﺴَٰﻨًﺎ ۚ ﺇِﻣَّﺎ ﻳَﺒْﻠُﻐَﻦَّ ﻋِﻨﺪَﻙَ ٱﻟْﻜِﺒَﺮَ ﺃَﺣَﺪُﻫُﻤَﺎٓ ﺃَﻭْ ﻛِﻼَﻫُﻤَﺎ ﻓَﻼَ
ﺗَﻘُﻞ ﻟَّﻬُﻤَﺎٓ ﺃُﻑٍّ ﻭَﻻَ ﺗَﻨْﻬَﺮْﻫُﻤَﺎ ﻭَﻗُﻞ ﻟَّﻬُﻤَﺎ ﻗَﻮْﻻً ﻛَﺮِﻳﻤًﺎ ﻭَٱﺧْﻔِﺾْ ﻟَﻬُﻤَﺎ ﺟَﻨَﺎﺡَ ٱﻟﺬُّﻝِّ ﻣِﻦَ ٱﻟﺮَّﺣْﻤَﺔِ ﻭَﻗُﻞ ﺭَّﺏِّ ٱﺭْﺣَﻤْﻬُﻤَﺎ ﻛَﻤَﺎ ﺭَﺑَّﻴَﺎﻧِﻰ ﺻَﻐِﻴﺮًا
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(ഖു൪ആന്‍ :17/23-24)
അല്ലാഹു അവന്റെ ഖു൪ആനില്‍ ധാരാളം തിന്‍മകള്‍ വിരോധിച്ചിട്ടുണ്ട്. അത്തരം തിന്‍മകളെല്ലാം വെടിഞ്ഞ് ജീവിക്കുക.ഉദാഹരണത്തിന് ചില വചനങ്ങള്‍ കാണുക:
وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ
… പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്… (ഖു൪ആന്‍ : 6/151)
ﻭَٱﻗْﺼِﺪْ ﻓِﻰ ﻣَﺸْﻴِﻚَ ﻭَٱﻏْﻀُﺾْ ﻣِﻦ ﺻَﻮْﺗِﻚَ ۚ ﺇِﻥَّ ﺃَﻧﻜَﺮَ ٱﻷَْﺻْﻮَٰﺕِ ﻟَﺼَﻮْﺕُ ٱﻟْﺤَﻤِﻴﺮِ
നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.(ഖു൪ആന്‍ :31/19)
ﻭَﻻَ ﺗُﺼَﻌِّﺮْ ﺧَﺪَّﻙَ ﻟِﻠﻨَّﺎﺱِ ﻭَﻻَ ﺗَﻤْﺶِ ﻓِﻰ ٱﻷَْﺭْﺽِ ﻣَﺮَﺣًﺎ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻣُﺨْﺘَﺎﻝٍ ﻓَﺨُﻮﺭٍ
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:31/18)
ﻓَﻼَ ﺗُﺰَﻛُّﻮٓا۟ ﺃَﻧﻔُﺴَﻜُﻢْ ۖ
…അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക…. (ഖു൪ആന്‍:53/32)
ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ റസൂലിന്റെ ചര്യ നടപ്പിലാക്കുക എന്നുള്ളതാണ് സല്‍സ്വഭാവിയാകുന്നതിനുള്ള പ്രധാനപ്പെട്ട മാ൪ഗം. ഒരാള്‍ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയാണെങ്കില്‍ അയാള്‍ പരിപൂ൪ണ്ണമായി സല്‍സ്വഭാവിയായി തീരുന്നതാണ്. കാരണം നബിയുടെ(സ്വ) സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്നുള്ളതിന് അല്ലാഹു തന്നെ സ൪ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150)
قَالَ رَسُولَ اللَّهِ صلى الله عليه وسلم: بُعِثْتُ لأُتَمِّمَ حُسْنَ الأَخْلاَقِ
നബി(സ്വ) പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عن عائشة أم المؤمنين – رضي الله عنها- أن سَعدَ بن هِشامٍ سألها فقال : يَا أُمَّ المُؤمِنين : أنبئيني عن خُلقِ رسولِ اللهِ ﷺ ، قالت: أليس تقرَأُ القرآنَ؟ قال: بلى، قالت: فإن خُلُقَ نبيِّ اللهِ ﷺ كان القرآنَ
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746)
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
(ഖു൪ആന്‍:33/21)
നബിയുടെ(സ്വ) ജീവിതത്തില്‍ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും സല്‍സ്വഭാവത്തിന്റെ മഹനീയ മാതൃക കാണാവുന്നതാണ്. ഒരാള്‍ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍ അയാള്‍ അയാള്‍പോലും അറിയാതെ സല്‍സ്വഭാവിയായി മാറുന്നു. നബിയുടെ(സ്വ) ജീവിതത്തിലെ സല്‍സ്വഭാവത്തിന്റെ സന്ദ൪ഭങ്ങള്‍ പറഞ്ഞുകൊണ്ടുമാത്രം വലിയ ഗ്രന്ഥങ്ങള്‍ രചിക്കാന്‍ കഴിയും. നബിയുടെ(സ്വ) ജീവിതത്തിലെ വ്യത്യസ്ത മേഖലകളിലെ ചില രംഗങ്ങള്‍ മാത്രം ഉദാഹരണത്തിനായി താഴെ ചേ൪ക്കുന്നു.
عَنْ أَنَسٌ ـ رضى الله عنه ـ قَالَ خَدَمْتُ النَّبِيَّ صلى الله عليه وسلم عَشْرَ سِنِينَ، فَمَا قَالَ لِي أُفٍّ. وَلاَ لِمَ صَنَعْتَ وَلاَ أَلاَّ صَنَعْتَ
അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഞാൻ നബിക്ക്(സ്വ) പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ധേഹം എന്നോട് ‘ഛെ!’ എന്നോ, നീ എന്തിന് ഇങ്ങനെ ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി: 6038)
عَنْ جَابِرٍ ـ رضى الله عنه ـ قَالَ مَا سُئِلَ النَّبِيُّ صلى الله عليه وسلم عَنْ شَىْءٍ قَطُّ فَقَالَ لاَ.
ജാബിറില്‍(റ) നിന്ന് നിവേദനം: നബിയോട്(സ്വ) എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. (ബുഖാരി: 78)
عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ
അസ്’വദില്‍(റ) നിന്ന് നിവേദനം: ഞാൻ ആയിശയോട്(റ) ചോദിച്ചു: നബി(സ്വ) തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ(റ) പറഞ്ഞു: നബി(സ്വ) തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)
عَنْ أَبِي هُرَيْرَةَ، قَالَ مَا عَابَ النَّبِيُّ صلى الله عليه وسلم طَعَامًا قَطُّ، إِنِ اشْتَهَاهُ أَكَلَهُ، وَإِنْ كَرِهَهُ تَرَكَهُ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി:5409)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ مَرَّ بِنَا جَنَازَةٌ فَقَامَ لَهَا النَّبِيُّ صلى الله عليه وسلم وَقُمْنَا بِهِ. فَقُلْنَا يَا رَسُولَ اللَّهِ، إِنَّهَا جَنَازَةُ يَهُودِيٍّ. قَالَ : إِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا
ജാബിറുബ്നുഅബ്ദില്ല(റ) പറയുന്നു: ഞങ്ങൾക്കരികിലൂടെ ഒരു ജനാസ കൊണ്ടുപോയി. അതിനോടുള്ള ആദരസൂചകമായി നബി(സ്വ) എഴുന്നേറ്റു നിന്നു.അത് കണ്ട് ഞങ്ങളുമെഴുന്നേറ്റു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻറെ റസൂലേ, ഇതൊരു യഹൂദിയുടെ ജനാസയാണല്ലോ? നബി(സ്വ) പറഞ്ഞു: നിങ്ങൾ ജനാസ കണ്ടാൽ എഴുന്നേറ്റുനിൽക്കുക. (ബുഖാരി: 1311)
عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنِّي لأَقُومُ فِي الصَّلاَةِ أُرِيدُ أَنْ أُطَوِّلَ فِيهَا، فَأَسْمَعُ بُكَاءَ الصَّبِيِّ، فَأَتَجَوَّزُ فِي صَلاَتِي كَرَاهِيَةَ أَنْ أَشُقَّ عَلَى أُمِّهِ
അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമസ്‌കാരം ദീർഘിപ്പിക്കണമെന്നു കരുതി ഞാൻ നമസ്‌കരിക്കാൻ നിൽക്കും. അപ്പോൾ കുട്ടിയുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടിയുടെ ഉമ്മയ്ക്ക് പ്രയാസമുണ്ടാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ നമസ്‌കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി: 707)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم سَبَّابًا وَلاَ فَحَّاشًا وَلاَ لَعَّانًا، كَانَ يَقُولُ لأَحَدِنَا عِنْدَ الْمَعْتَبَةِ “ مَا لَهُ، تَرِبَ جَبِينُهُ ”.
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നബി(ﷺ) ചീത്ത പറയുന്ന ആളായിരുന്നില്ല. മ്ലേഛമായ വാക്കുകൾ പറയുന്ന ആളായിരുന്നില്ല. ശപിക്കുന്ന ആളുമായിരുന്നില്ല. ഞങ്ങൾ ആരെയെങ്കിലും അധിക്ഷേപിക്കുമ്പോൾ അവിടുന്ന് പറയും: അവനെന്തുപറ്റി? അവന്റെ നെറ്റിയിൽ മണ്ണ് പുരളട്ടെ. (ബുഖാരി: 6031)
ചുരുക്കത്തില്‍ അല്ലാഹു അവന്റെ വിശുദ്ധ ഖു൪ആനിലൂടെ അറിയിച്ചിട്ടുള്ള നന്‍മകള്‍ ജീവിതത്തില്‍ പാലിക്കുമ്പോഴും തിന്‍മകള്‍ വെടിയുമ്പോഴും അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുമ്പോഴുമാണ് സല്‍സ്വഭാവിയാകാന്‍ കഴിയുക. നാം അനുഷ്ഠിക്കുന്ന ചില ക൪മ്മങ്ങള്‍ നമ്മുടെ ജീവിതത്തിലെ ദുസ്വഭാവങ്ങള്‍ പോക്കികളയുകയും സല്‍സ്വഭാവങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യും. നമസ്കാരവും നോമ്പും ഉദാഹരണങ്ങളാണ്.
إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ
…. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു …. (ഖു൪ആന്‍:29/45)
സുബ്ഹി നമസ്കരിച്ച ഒരാള്‍ ളുഹ്റിനെ പ്രതീക്ഷിച്ചാണ് കഴിയുന്നത്. അതിനിടയില്‍ തിന്‍മകളിലേക്കും ദുസ്വഭാവങ്ങളിലേക്കും അവസരം വന്നാലും അതിനവന് കഴിയുകയില്ല. കാരണം ഞാന്‍ ളുഹ്൪ നമസകരിക്കേണ്ടവനാണെന്ന് അവന്റെ മനസ് മന്ത്രിക്കും. അതെ, നമസ്കാരം സത്യവിശ്വാസികളെ ദുസ്വഭാവങ്ങളില്‍ നിന്ന് തടയും. അവന്റെ നമസ്കാരം അതില്‍ നിന്ന് അവനെ തടയുന്നില്ലെങ്കില്‍ നമസ്‌കാരം അതിന്റെ യഥാരൂപത്തിലായിരുന്നില്ലെന്നാകുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ. مَرَّتَيْنِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു:വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽ ഞാൻ നോമ്പുള്ളവനാണെന്നവൻ രണ്ടു തവണ പറയട്ടെ……..(ബുഖാരി: 1894)
നമസ്കാരം പോലെ നോമ്പും സത്യവിശ്വാസികളെ ദുസ്വഭാവങ്ങളില്‍ നിന്ന് തടയും. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽപോലും ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറും.
നമ്മുടെ ജീവിതത്തിലെ സല്‍സ്വഭാവികളായ ആളുകളോടുള്ള ചങ്ങാത്തം നമുക്ക് സല്‍സ്വഭാവം നേടിതരുന്നതിന് കാരണമായേക്കാം.
عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ
അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു:ഒരാൾ തന്റെ സുഹൃത്തിന്റെ ദീനിലായിരിക്കും. (ഒരു വ്യക്തിയുടെ സ്വഭാവം തന്റെ കൂട്ടുകാരന്റെ സ്വഭാവം പോലെയിരിക്കും). അതിനാൽ, നിങ്ങളിൽ ഓരോരുത്തരും ആരുമായി കൂട്ടുകൂടണമെന്ന് ചിന്തിച്ചുകൊള്ളുക.(അബൂദാവൂദ് : 4833 – തിർമിദി : 2379)
എല്ലാറ്റിനും ഉപരിയായി സല്‍സ്വഭാവാവിയായി തീരുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയും ചെയ്യുക.
وَاهْدِنـي لأَحْسَنِ الأَخْلاقِ لا يَهْـدي لأَحْسَـنِها إِلاّ أَنْـت – وَاصْـرِف عَـنّْي سَيِّئَهـا ، لا يَصْرِفُ عَـنّْي سَيِّئَهـا إِلاّ أَنْـت
വഹ്ദിനീ ലി അഹ്സനില്‍ അഖ്’ലാഖി, ലാ യഹ്ദീ ലി അഹ്സനിഹാ ഇല്ലാ അന്‍ത. വസ്’രിഫ് അന്നീ സയ്യിഅഹാ, ലാ യസ്’രിഫു അ വഹ്ദിനീ ലി അഹ്സനില്‍ അഖ്’ലാഖി, ലാ യഹ്ദീ ലി അഹ്സനിഹാ ഇല്ലാ അന്‍ത
(അല്ലാഹുവേ) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. (മുസ്ലിം:771)