മുഴുവന്‍ മനുഷ്യരെയും പരലോകത്ത് അല്ലാഹു അവന്റെ മുമ്പില്‍ ഒന്നിച്ച് കൂട്ടുകയും അവ൪ ചെയ്ത പ്രവ൪ത്തനങ്ങളും പറഞ്ഞ കാര്യങ്ങളുമെല്ലാം അവരെ ബോധ്യപ്പെടുത്തുകയും അവരത് അംഗീകരിക്കുകയും ചെയ്യും. അതിന് ശേഷം അവരെ വിചാരണക്ക് എടുക്കുന്നു.
إِنَّ إِلَيْنَآ إِيَابَهُمْ
ثُمَّ إِنَّ عَلَيْنَا حِسَابَهُم
തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ. (ഖു൪ആന്‍ :88/25-26)
വിചാരണ നടക്കുന്ന വേളയില്‍ മുഹമ്മദ് നബി(ﷺ)യുടെ സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ വിചാരണ കൂടാതെ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതാണ്.
عَنْ مُحَمَّدٍ، – يَعْنِي ابْنَ سِيرِينَ – قَالَ حَدَّثَنِي عِمْرَانُ، قَالَ قَالَ نَبِيُّ اللَّهِ صلى الله عليه وسلم : يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ
ഇംറാനില്‍(റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു : എന്റെ ഉമ്മത്തികളില്‍ നിന്ന് എഴുപതിനായിരം പേ൪ വിചാരണ കൂടാതെ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതാണ്. (മുസ്ലിം: 218)
മുഹമ്മദ് നബി(ﷺ)യുടെ സമുദായത്തില്‍ എഴുപതിനായിരം പേ൪ വിചാരണ കൂടാതെ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതാണെന്നാണ് ഈ ഹദീസില്‍ പരാമ൪ശിച്ചിട്ടുള്ളത്. എന്നാല്‍ അവ൪ എഴുപതിനായിരത്തില്‍ അധികം ഉണ്ടാകാമെന്നും മറ്റ് ചില ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
عن أبي بكر رضي الله عنه أن رسول الله – صلى الله عليه وسلم – قال: أعطيت سبعين ألفاً من أمتي يدخلون الجنة بغير حساب، وجوههم كالقمر ليلة البدر، قلوبهم على قلب رجل واحد، فاستزدت ربي عز وجل، فزادني مع كل واحد سبعين ألفاً
അബൂബക്കറില്‍(റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു: എന്റെ ഉമ്മത്തികളില്‍ നിന്ന് വിചാരണ കൂടാതെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്ന എഴുപതിനായിരം പേ൪ എനിക്ക് നല്‍കപ്പെട്ടു. അവരുടെ മുഖങ്ങള്‍ പൌ൪ണ്ണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും. അവരുടെ ഹൃദയങ്ങള്‍ ഒരു വ്യക്തിയുടെ ഹൃദയമായിരിക്കും. അപ്പോള്‍ ഞാന്‍ എന്റെ രക്ഷിതാവിനോട് വ൪ദ്ധനവ് ആവശ്യപ്പെട്ടു. അപ്പോള്‍ ഇവരില്‍ ഓരോരുത്തരുടെ കൂടെയും എഴുപതിനായിരം പേരെ എനിക്ക് അധികരിപ്പിച്ചു തന്നു. (അഹ്മദ് :1/ 6 – സില്‍സിലത്തുല്‍ സ്വഹീഹ:1484)
عَنْ مُحَمَّدِ بْنِ زِيَادٍ الأَلْهَانِيِّ، قَالَ سَمِعْتُ أَبَا أُمَامَةَ، يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : وَعَدَنِي رَبِّي أَنْ يُدْخِلَ الْجَنَّةَ مِنْ أُمَّتِي سَبْعِينَ أَلْفًا لاَ حِسَابَ عَلَيْهِمْ وَلاَ عَذَابَ مَعَ كُلِّ أَلْفٍ سَبْعُونَ أَلْفًا وَثَلاَثُ حَثَيَاتٍ مِنْ حَثَيَاتِهِ .
എന്റെ രക്ഷിതാവ് എന്റെ ഉമ്മത്തികളില്‍ നിന്ന് എഴുപതിനായിരം പേരെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കാമെന്ന് എന്നോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മേല്‍ വിചാരണയോ ശിക്ഷയോ ഇല്ല. ഓരോ ആയിരത്തോടൊപ്പവും എഴുപതിനായിരം പേരുണ്ട്. എന്റെ രക്ഷിതാവിന്റെ കൈവാരലില്‍ മൂന്ന് കോരലും. (തി൪മിദി :37/ 2624 – സ്വഹീഹ് അല്‍ബാനി)
വിചാരണ കൂടാതെ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നവരുടെ ചില പ്രത്യേകതകളും നബി(ﷺ) പറഞ്ഞു തന്നിട്ടുണ്ട്. അവരുടെ മുഖങ്ങള്‍ പൌ൪ണ്ണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും, സ്വ൪ഗ കവാടങ്ങളില്‍ നിന്ന് വലതു ഭാഗത്തുള്ള കവാടത്തിലൂടെയാണ് അവ൪ പ്രവേശിക്കുന്നത്, അവരെല്ലാവരും ഒന്നിച്ചിട്ടാണ് സ്വ൪ഗത്തില്‍ പ്രവേശിക്കുന്നത് എന്നിവ അവയില്‍ ചിലതാണ്. അതിനുള്ള തെളിവ് കാണുക :
عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لَيَدْخُلَنَّ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَوْ سَبْعُمِائَةِ أَلْفٍ ـ لاَ يَدْرِي أَبُو حَازِمٍ أَيُّهُمَا قَالَ ـ مُتَمَاسِكُونَ، آخِذٌ بَعْضُهُمْ بَعْضًا، لاَ يَدْخُلُ أَوَّلُهُمْ حَتَّى يَدْخُلَ آخِرُهُمْ، وُجُوهُهُمْ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ
സഹ്ലിബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു : എന്റെ ഉമ്മത്തികളില്‍ നിന്ന് എഴുപതിനായിരം അല്ലെങ്കില്‍ എഴുന്നൂറായിരം പേ൪ – രണ്ടില്‍ ഏതാണെന്ന് അബൂഖാസിമിന് ഉറപ്പിക്കാന്‍ കഴിയുന്നില്ല – സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവ൪ എല്ലാവരും ഒന്നിച്ച് ഒരാള്‍ മറ്റൊരാളെ ചേ൪ത്ത് പിടിച്ചു കൊണ്ടായിരിക്കും (സ്വ൪ഗത്തില്‍ പ്രവേശിക്കുന്നത്) അവരിലെ അവസാനത്തവൻ പ്രവേശിക്കുന്നതുവരെ അവരിലെ ഒന്നാമത്തെയാൾ പ്രവേശിക്കുകയില്ല. പൂ൪ണ്ണ ചന്ദ്രന്‍ വെട്ടിത്തിളങ്ങുന്ന രാത്രിയിലെ ചന്ദ്രനെപ്പോലെയായിരിക്കും അവരുടെ മുഖം. (ബുഖാരി:6543)
ശഫാഅത്തിന്റെ വിഷയം വിശദീകരിക്കുന്ന വിശാലമായ ഹദീസില്‍ അല്ലാഹു മുഹമ്മദ് നബി(ﷺ)യോട് കല്‍പ്പിക്കുന്നതായി അവിടുന്ന് തന്നെ പറയുന്നു:
يَا مُحَمَّدُ ارْفَعْ رَأْسَكَ، سَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ، فَأَرْفَعُ رَأْسِي، فَأَقُولُ أُمَّتِي يَا رَبِّ، أُمَّتِي يَا رَبِّ فَيُقَالُ يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ
‘മുഹമ്മദ് താങ്കള്‍ താങ്കളുടെ തല ഉയ൪ത്തുക. താങ്കള്‍ ചോദിക്കുക, താങ്കള്‍ക്കത് നല്‍കപ്പെടും. താങ്കള്‍ ശഫാഅത്ത ചെയ്യുക, താങ്കളുടെ ശഫാഅത്ത് സ്വീകരിക്കപ്പെടും’. അപ്പോള്‍ ഞാന്‍ എന്റെ തല ഉയ൪ത്തും. അങ്ങനെ ഞാന്‍ പറയും : എന്റെ രക്ഷിതാവേ, എന്റെ ഉമ്മത്ത്, എന്റെ രക്ഷിതാവേ, എന്റെ ഉമ്മത്ത്. അപ്പോള്‍ പറയപ്പെടും: ഓ മുഹമ്മദ്, താങ്കള്‍ താങ്കളുടെ ഉമ്മത്തുകളില്‍ ആരുടെ മേലാണോ വിചാരണയില്ലാത്തത് അവരെ സ്വ൪ഗ കവാടങ്ങളില്‍ നിന്ന് വലത് ഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിപ്പിക്കുക. അവ൪ മറ്റ് ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര കവാടങ്ങളില്‍ പങ്കാളികളുമായിരിക്കും. (ബുഖാരി:65/ 4712)
വിചാരണയോ ശിക്ഷയോ ഇല്ലാതെ സ്വ൪ഗത്തില്‍ പ്രവേശിക്കുന്ന ഈ മഹാഭാഗ്യന്‍മാ൪ ആരാണ് ? ഓരോ സത്യവിശ്വാസിയും അവ൪ ആരാണെന്ന് മനസ്സിലാക്കുകയും അവരില്‍ ഉള്‍പ്പെടാന്‍ വേണ്ടി പരിശ്രമിക്കുകയും വേണം. അവ൪ ആരാണെന്ന് നബി(ﷺ) നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.
عَنِ ابْنِ عَبَّاسٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم: عُرِضَتْ عَلَىَّ الأُمَمُ، فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمُ الرَّهْطُ، وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ، حَتَّى رُفِعَ لِي سَوَادٌ عَظِيمٌ، قُلْتُ مَا هَذَا أُمَّتِي هَذِهِ قِيلَ هَذَا مُوسَى وَقَوْمُهُ. قِيلَ انْظُرْ إِلَى الأُفُقِ. فَإِذَا سَوَادٌ يَمْلأُ الأُفُقَ، ثُمَّ قِيلَ لِي انْظُرْ هَا هُنَا وَهَا هُنَا فِي آفَاقِ السَّمَاءِ فَإِذَا سَوَادٌ قَدْ مَلأَ الأُفُقَ قِيلَ هَذِهِ أُمَّتُكَ وَيَدْخُلُ الْجَنَّةَ مِنْ هَؤُلاَءِ سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، ثُمَّ دَخَلَ وَلَمْ يُبَيِّنْ لَهُمْ فَأَفَاضَ الْقَوْمُ وَقَالُوا نَحْنُ الَّذِينَ آمَنَّا بِاللَّهِ، وَاتَّبَعْنَا رَسُولَهُ، فَنَحْنُ هُمْ أَوْ أَوْلاَدُنَا الَّذِينَ وُلِدُوا فِي الإِسْلاَمِ فَإِنَّا وُلِدْنَا فِي الْجَاهِلِيَّةِ. فَبَلَغَ النَّبِيَّ صلى الله عليه وسلم فَخَرَجَ فَقَالَ هُمُ الَّذِينَ لاَ يَسْتَرْقُونَ، وَلاَ يَتَطَيَّرُونَ، وَلاَ يَكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ ”. فَقَالَ عُكَّاشَةُ بْنُ مِحْصَنٍ أَمِنْهُمْ أَنَا يَا رَسُولَ اللَّهِ قَالَ ” نَعَمْ ”. فَقَامَ آخَرُ فَقَالَ أَمِنْهُمْ أَنَا قَالَ ” سَبَقَكَ عُكَّاشَةُ ”.
ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു: പൂർവ്വിക സമുദായങ്ങളെയെല്ലാം എന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടു. ഒന്നും രണ്ടുമൊക്കെ നബിമാരും അവരോടൊപ്പം കൊച്ചു സംഘവും കടന്നു പോയിക്കൊണ്ടിരുന്നു. . ചില നബിമാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു: ‘ഈ സമുദായം ഏതാണ്? ഇതെന്റെ സമുദായമാണോ?’ ഇതു മൂസാ(അ)യും അദ്ദേഹത്തിന്റെ ജനതയുമാണെന്ന് എന്നോട് പറയപ്പെട്ടു. പിന്നെ പറഞ്ഞു: താങ്കള്‍ ചക്രവാളത്തിലേക്ക് നോക്കൂ. ഞാന്‍ നോക്കിയപ്പോഴുണ്ട്, ചക്രവാളം നിറഞ്ഞ ഒരു കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. താങ്കള്‍ ഇങ്ങോട്ടും ഇങ്ങോട്ടും (ആകാശ ചക്രവാളങ്ങളില്‍) നോക്കൂ. അപ്പോഴുണ്ട്, ചക്രവാളങ്ങളാകെ നിറഞ്ഞു നില്‍ക്കുന്ന കറുപ്പ്. പിന്നെ എന്നോട് പറഞ്ഞു. ഇതാണ് താങ്കളുടെ സമുദായം. ഇവരില്‍ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഇത്രയും പറഞ്ഞ് റസൂല്‍(ﷺ) വീടിനകത്തേക്ക് പ്രവേശിച്ചു. അവര്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ആളുകള്‍ ചര്‍ച്ചയിലേക്ക് കടന്നു. അവര്‍ പറഞ്ഞു. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിന്‍പററുകയും ചെയ്ത നമ്മളായിരിക്കും (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിഭാഗം). അതല്ലെങ്കില്‍ ഇസ്ലാമില്‍ ജനിച്ച നമ്മുടെ സന്താനങ്ങള്‍. നാം ജനിച്ചത് ജാഹിലിയ്യത്തിലാണല്ലൊ. സംസാരം നബി(ﷺ)യുടെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് വന്നു പറഞ്ഞു. അവര്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍) മന്ത്രിക്കാനാവശ്യപ്പെടാത്തവരും പക്ഷികളെക്കൊണ്ട് ശകുനം നോക്കാത്തവരും ചൂട് വെക്കാത്തവരും തങ്ങളുടെ റബ്ബിന്‍മേല്‍ ഭരമേല്‍പ്പിക്കുന്നവരുമാണ്. അപ്പോള്‍ ഉക്കാശത്ത് ഇബ്നു മിഹ്സ്വന്‍ ചോദിച്ചു. അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ അല്ലാഹുവിന്റെ റസൂലേ ? നബി (ﷺ)പറഞ്ഞു: അതെ. അപ്പോള്‍ മറെറാരാള്‍ എഴുന്നേററ് ചോദിച്ചു, അവരില്‍ ഞാന്‍ ഉള്‍പ്പെടുമോ?നബി(ﷺ) പറഞ്ഞു: അതില്‍ ഉക്കാശ നിന്നെ മുന്‍കടന്നു. ( ബുഖാരി : 5705)
അത്യന്തം ഉന്നതവും ഉല്‍കൃഷ്ടവുമായ താഴെ പറയുന്ന നാല് ശ്രേഷ്ടഗുണങ്ങളുള്ളവരാണ് വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന മഹാ സൗഭാഗ്യവാന്‍മാ൪.
1. മന്തിക്കാന്‍ ആവശ്യപ്പെടാത്തവര്‍ ( لاَ يَسْتَرْقُونَ )
രോഗം, സിഹ്റ്, കണ്ണേറ്, വിഷാദരോഗം തുടങ്ങിയവക്കെല്ലാം ഇസ്ലാമില്‍ മന്ത്രം അനുവദനീയമാണ്.
عن عائشة رضي الله عنها: أن رسول الله صلى الله عليه وسلم دخل عليها وامرأة تعالجها أو ترقيها، فقال: عالجيها بكتاب الله
ആയിശയില്‍ (റ) നിന്ന് നിവേദനം : റസൂല്‍(ﷺ) തന്റെയടുക്കല്‍ പ്രവേശിച്ചപ്പോള്‍ ഒരു സ്ത്രീ തന്നെ ചികില്‍സിക്കുകയോ അല്ലെങ്കില്‍ മന്ത്രിക്കുകയോ ആയിരുന്നു. അപ്പോള്‍ റസൂല്‍(ﷺ) പറഞ്ഞു : അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് (വിശുദ്ധ ഖുർആൻ ഓതി) നീ അവളെ ചികില്‍സിക്കുക. (ഇബ്നു ഹിബ്ബാന്‍ : 1419)
സ്വയം മന്ത്രിക്കുന്നതോടൊപ്പം മറ്റൊരാള്‍ക്ക് മന്ത്രിച്ച് നല്‍കുന്നതും അനുവദനീയമാണ്. അതേപോലെ മറ്റൊരാള്‍ക്ക് മന്ത്രിച്ച് നല്‍കുന്നതിന് ഒരാളോട് പറയുന്നതും അനുവദനീയമാണ്.
അന്‍സാരികളില്‍ പെട്ട ഒരാള്‍ക്ക് നംല എന്ന രോഗം (ശരീരത്തിലുണ്ടാകുന്ന പ്രത്യേകതരം കുരുക്കള്‍, മുഴകള്‍ പോലുള്ളവ) ഉണ്ടായി. അപ്പോള്‍ ശിഫാഅ് ബിന്‍ത് അബ്ദില്ല എന്ന വനിത നംലക്ക് മന്ത്രിക്കാറുണ്ടെന്ന് ഇദ്ദേഹത്തിന് വിവരം കിട്ടി. അങ്ങനെ മന്ത്രിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹം ശിഫാഅ്(അ)യെ സമീപിച്ചു. അപ്പോള്‍ ശിഫാഅ്(റ) പറഞ്ഞു: അല്ലാഹുവിനെതന്നെ സത്യം, മുസ്ലിമായത് മുതല്‍ ഞാന്‍ മന്ത്രിച്ചിട്ടില്ല. അപ്പോള്‍ ഇദ്ദേഹം നബി(ﷺ)യുടെ അടുക്കല്‍ പോയി ശിഫാഅ്(റ) പറഞ്ഞ ഈ വിവരം പറഞ്ഞു. അപ്പോള്‍ നബി(ﷺ) ശിഫാഅ്(അ)യെ വിളിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ ആ മന്ത്രം എന്നെ കാണിക്കൂ. അപ്പോള്‍ ശിഫാഅ്(റ) അത് നബി(ﷺ)ക്ക് പറഞ്ഞു കൊടുത്തു. അപ്പോള്‍ നബി(ﷺ) പറഞ്ഞു: നിങ്ങള്‍ ഇയാള്‍ക്ക് മന്ത്രിക്കുക. അത് (ആ മന്ത്രം) ഹഫ്സക്ക് പഠിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ അവ൪ക്ക് എഴുത്ത് പഠിപ്പിച്ചതുപോലെ. (അസ്വഹീഹ:158)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: റസൂല്‍(സ്വ) തിരുമേനി ചരമം പ്രാപിച്ച രോഗത്തില്‍ അവിടുന്നു ഇഖ്‌ലാസ്, ഫലഖ്, നാസ് എന്നി മൂന്നു സൂറത്തുകള്‍ (المعوذات)ഓതി ദേഹത്തില്‍ ഊതിരിയിരുന്നുവെന്നും, രോഗം ശക്തിയായപ്പോള്‍ താന്‍ അവ ഓതി തിരുമേനി(ﷺ)യുടെ കയ്യില്‍ ഊതി ആ കൈകൊണ്ട് തടവികൊടുക്കാറുണ്ടായിരുന്നുവെന്നും ആയിശാ (റ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും (റ) രേഖപ്പെടുത്തിയിരിക്കുന്നു. രോഗികളെ ഈ സൂറത്തുകള്‍ ഓതി മന്ത്രിക്കാമെന്ന് ഇതില്‍ നിന്ന്‍ വ്യക്തമാണ്. (അമാനി തഫ്സീ൪ : ഖു൪ആന്‍ 113/5 ന്റെ വിശദീകരണത്തില്‍ നിന്ന്)
സ്വന്തത്തിന് വേണ്ടിയായാലും അന്യര്‍ക്ക് വേണ്ടിയായാലും മന്ത്രിക്കുമ്പോള്‍ നമുക്ക് ഉപയോഗിക്കാവുന്ന പ്രാര്‍ത്ഥനകളില്‍ ഏററവും ഉത്തമമായത് സൂറ: അല്‍-ഫാതിഹയും അല്‍-മുഅവ്വദൈെതന്‍ എന്ന പേരിലറിയപ്പെടുന്ന സൂറ: അല്‍-ഫലഖും സൂറ: അന്നാസും ആകുന്നു. ഇതു കൂടാതെ അനേകം ദൂആകള്‍ വേറെയും നബി(ﷺ)യില്‍ നിന്നും സ്വഹീഹായി ലഭിച്ചതായി കാണാം.
എന്നാല്‍ മറ്റൊരാളോട് ‘എനിക്ക് മന്ത്രിച്ച് തരൂ’ എന്ന് പറയാത്തവരാണ് വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഒന്നാമതായി പറഞ്ഞിട്ടുള്ളത്. അഥവാ തനിക്കുണ്ടാവുന്ന ഒരു പ്രയാസത്തില്‍ നിന്നോ,രോഗത്തില്‍ നിന്നോ മോചനം ലഭിക്കുവാന്‍ മറെറാരാളോട് മന്ത്രിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെടാത്തവര്‍ എന്നര്‍ത്ഥം. ശിഫാഅ് ബിന്‍ത് അബ്ദില്ലയുടെ(റ) ഹദീസിനെ (അസ്വഹീഹ:158) വിശദീകരിച്ചുകൊണ്ട് ശൈഖ് അല്‍ബാനി(റഹി) പറഞ്ഞിട്ടുള്ളത് കാണുക.
وفي الحديث فوائد كثيرة، أهمها اثنتان ب الأولى: مشروعية ترقية المرء لغيره بما لا شرك فيه من الرقى ؛ بخلاف طلب الرقيق من غيرهم ؛ فهو مكروه لحديث سبقك بها عكاشة وهو معروف مشهور
ഈ ഹദീസില്‍ പല പ്രയോജനങ്ങളുമുണ്ട്. ഒന്ന് : ശി൪ക്കില്ലാത്ത മന്ത്രം കൊണ്ട് താനല്ലാത്ത മറ്റൊരാള്‍ക്ക് മന്ത്രിച്ച് കൊടുക്കുന്നത് ഇസ്ലാമില്‍ അംഗീകൃതമാണ്. എന്നാല്‍ മറ്റൊരാളോട് ‘എനിക്ക് മന്ത്രിച്ച് തരൂ’ എന്നാവശ്യപ്പെടല്‍ ഇതുപോലെയല്ല. അത് سبقك بها عكاشة എന്ന പ്രസിദ്ധ ഹദീസിന്റെ വെളിച്ചത്തില്‍ മക്റൂഹാണ്. (അസ്വഹീഹ:1/345)
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയാ (റഹി) പറയുന്നത് കാണുക.
فمدح هؤلاء بأنهم لا يسترقون أي لا يطلبون من أحد أن يرقيهم ، والرقية من جنس الدعاء فلا يطلبون من أحد ذلك وقد رُوي فيه: و لا يرقون ، و هو غلظ فإن رقياهم لغيرهم و لأنفسهم حسنة وكان النبي يرقى نفسه وغيره ، و لم يكن يسترقي فإن رقيته نفسه وغيره من جنس الدعاء لنفسه ولغيره ، وهذا مأمور به فإن الأنبياء كلهم سألوا الله ودعوه ، كما ذكر الله ذلك في قصة آدم و إبراهيم و موسى وغيرهم
ഈ ആളുകള്‍ (വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുന്നവര്‍) പ്രശംസിക്കപ്പെടുന്നത് അവര്‍ യാതൊരാളോടും മന്ത്രിച്ച് കൊടുക്കാന്‍ ആവശ്യപ്പെടാത്തവര്‍ ആയത് കൊണ്ടാണ്. മന്ത്രം എന്നതും ഒരു തരത്തില്‍ ദൂആ തന്നെയാണ്. മറെറാരാളോടും തനിക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടാത്തവര്‍ ആണ് ഈ വിഭാഗമെന്ന് അനുമാനിക്കാം. മറെറാരു ഹദീഥില്‍ لايرقون ‘മന്ത്രം (സ്വയം) ചെയ്യാത്തവര്‍’ എന്ന് വന്നിട്ടുള്ളത് ശരിയല്ല. അത് ആ ഹദീഥ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള റാവിയില്‍ നിന്നും തെററായി വന്നിട്ടുള്ളതാണ്. എന്തെന്നാല്‍ സ്വയം മന്ത്രം ചെയ്യുന്നതും അന്യര്‍ക്ക് ചെയ്തു കൊടുക്കുന്നതും ഒരു സല്‍ക്കര്‍മ്മമാണ്. പ്രവാചകന്‍ ഇത് സ്വയം ചെയ്തിട്ടുള്ളതും മററുള്ളവര്‍ക്ക് ചെയ്തു കൊടുത്തിട്ടുള്ളതുമാകുന്നു. എന്നാല്‍ നബി ആരോടെങ്കിലും മന്ത്രിച്ചു തരുവാന്‍ ആവശ്യപ്പെട്ടതായി കാണുവാന്‍ സാധ്യമല്ല. അദ്ദേഹം സ്വന്തത്തിന് വേണ്ടി മന്ത്രിക്കുന്നതും മററുള്ളവര്‍ക്ക് വേണ്ടി മന്ത്രിച്ചു കൊടുക്കുന്നതുമെല്ലാം തനിക്ക് വേണ്ടിയും മററുള്ളവര്‍ക്ക് വേണ്ടിയും റബ്ബിനോട് ദുആ ചെയ്യുന്നത് പോലെ തന്നെയാകുന്നു. ഇത് നമ്മോട് കല്‍പ്പിക്കപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. എല്ലാം പ്രവാചകന്‍മാരും അല്ലാഹുവിനോട് ചോദിക്കുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തതായി ആദം, ഇബ്രാഹിം, മൂസാ (അലൈഹിമസ്സലാം) തുടങ്ങിയ നബിമാരുടെ ചരിത്രത്തിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നു.’ (മജ്മൂഉല്‍ ഫതാവാ :1/182)
അവര്‍ മന്ത്രിക്കാത്തവര്‍ (لايرقون )എന്ന പദം ഹദീഥ് നിവേദനം ചെയ്തവരില്‍ നിന്നും തെററായി വന്നിട്ടുള്ളതാണെന്ന് ഇബ്നുല്‍ ഖയ്യിമും (റഹി) വിശദീകരിച്ചതായി കാണാം. (ഹാദി അല്‍ അര്‍വാഹ് :1/89)
ഒരാള്‍ നമ്മുടെ പ്രയാസമറിഞ്ഞ് സ്വയം വന്ന് മന്ത്രിച്ചു തരികയും നാം അയാളെ തടയാതിരിക്കുകയും ചെയ്താല്‍ നാം വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം ലഭിക്കുന്നവരില്‍ ഉള്‍പ്പെടില്ലെന്ന് കരുതേണ്ടതില്ല. കാരണം ‘എനിക്ക് മന്ത്രിച്ച് തരൂ’ എന്ന് നാം അയാളോട് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഒരാള്‍ തന്റെ സഹോദരന് വേണ്ടി മന്ത്രിച്ചു കൊടുത്താല്‍ അയാള്‍ തന്റെ സഹോദരന് ഒരു ഉപകാരം ചെയ്യുകയാണ്.
എന്ത് പ്രയാസമുണ്ടായാലും മറ്റുള്ളവരോട് മന്തിക്കാന്‍ ആവശ്യപ്പെടാതെ സ്വയം മന്ത്രിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുന്നു. അതേപോലെ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് പറയുന്ന അവസ്ഥ സംജാതമാകുന്നു. മന്ത്രിക്കുന്നവനിലേക്ക് ഭരമേല്‍പ്പിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകുന്നില്ല. ക്ഷമ പരിശീലിക്കാന്‍ സാധിക്കുന്നു. എല്ലാറ്റിനും ഉപരി വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകുന്നു.
2. ശകുനം നോക്കാത്തവര്‍ (لاَ يَتَطَيَّرُونَ )
പക്ഷികളെ പറപ്പിക്കുകയും അത് പറക്കുന്ന ദിശ നോക്കി നന്‍മ തിന്‍മകള്‍ കണക്കാക്കുകയും ചെയ്യുന്നത് അറബികളുടെ ഇടയിലുള്ള ഒരു ശകുനം നോക്കുന്ന രീതിയായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആദ്യമായി കാണുന്നതിനെ (കണി കാണല്‍) ആസ്പദമാക്കി ചില൪ ശകുനം കണക്കാക്കുന്ന രീതിയും ഇതിന് സമാനം തന്നെ. ഒരു സത്യവിശ്വാസിക്ക് എന്തങ്കിലും കാര്യം ചെയ്യുന്നതിനായി സമയം നോക്കലോ ലക്ഷണം നോക്കലോ ശകുനമോ ഒന്നുമില്ല. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കാന്‍ വേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യകയും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുകയും ചെയ്യും. അവന്‍ വീട്ടിൽ നിന്നിറങ്ങുന്നത് بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ (അല്ലാഹുവിന്റെ നാമത്തിൽ ഞാന്‍ ഇറങ്ങുന്നു, എന്റെ എല്ലാ കാര്യങ്ങളും ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു) എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ്. പോകുന്ന വഴി എന്തെങ്കിലും കാഴ്ച കണ്ടാലോ ഏതെങ്കിലും വ്യക്തികളെ കണ്ടാലോ അതൊന്നും അവന് പ്രശ്നമില്ല. കാരണം എല്ലാ കാര്യവും അവന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിച്ചിട്ടാണ് പുറപ്പെട്ടിട്ടുള്ളത്. കണികാണലും ലക്ഷണം നോക്കലുമെല്ലാം ശി൪ക്കാണെന്നാണ് നബി(ﷺ) പഠിപ്പിച്ചിട്ടുള്ളത്.
الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ ثَلَاثًا
നബി(ﷺ) പറഞ്ഞു: ലക്ഷണം നോക്കൽ ശിർക്കാണ്. അവിടുന്ന് ഇത് മൂന്ന് തവണ ആവർത്തിച്ചു. (അബൂദാവൂദ് :3910 – തിര്‍മുദി: 1614 – ഇബ്നുമാജ: 3538)
عن ابن مسعود رضي الله عنه قال : قال رسول اللَّهِ صلى الله عليه وسلم : الطِّيَرَةُ شِرْكٌ . وما مِنَّا إلا وَلَكِنَّ اللَّهَ يُذْهِبُهُ بِالتَّوَكُّلِ
ഇബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു: ശകുനം ശിര്‍ക്കാകുന്നു.. ശിര്‍ക്കാകുന്നു. നമ്മിലാരും അതിന്റെ സ്വാധീനത്തില്‍ നിന്നൊഴിവല്ല. എന്നാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നത് കൊണ്ട് അല്ലാഹു അത് നീക്കിത്തരും. (അഹ്മദ് : 3687)
ഇപ്രകാരം ശകുനം നോക്കാത്തവര്‍ക്കും വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകുന്നു.
3. ചൂടു വെക്കാത്തവര്‍ (لاَ يَكْتَوُونَ )
ശാരീരിക ചികില്‍സയുടെ ഭാഗമായി അറബികളുടെ ഇടയിലുണ്ടായിരുന്നു ഒരു ചികില്‍സാ സമ്പ്രദായമാണ് രോഗമുള്ള ഭാഗത്ത് ചൂടുവെക്കലും, പൊള്ളിക്കലും. അങ്ങേയററം വേദനയേറിയ ഒരു ചികില്‍സാ സന്പ്രദായമായിരുന്നു ഇത്.
عَنْ عَاصِمِ بْنِ عُمَرَ بْنِ قَتَادَةَ، قَالَ سَمِعْتُ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ إِنْ كَانَ فِي شَىْءٍ مِنْ أَدْوِيَتِكُمْ ـ أَوْ يَكُونُ فِي شَىْءٍ مِنْ أَدْوِيَتِكُمْ ـ خَيْرٌ فَفِي شَرْطَةِ مِحْجَمٍ، أَوْ شَرْبَةِ عَسَلٍ، أَوْ لَذْعَةٍ بِنَارٍ تُوَافِقُ الدَّاءَ، وَمَا أُحِبُّ أَنْ أَكْتَوِيَ ”.
ആസിം ഇബ്നു ഉമര്‍ ഇബ്നു ഖതാദയില്‍ (റ) നിന്ന് നിവേദനം : : ജാബിര്‍ ഇബ്നു അബ്ദില്ല (റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നബി(ﷺ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: നിങ്ങളുടെ ഔഷധങ്ങളില്‍ എന്തിനെങ്കിലും രോഗശമനമുണ്ടെങ്കില്‍ അത് കൊമ്പു വെക്കല്‍, തേന്‍ കുടിക്കല്‍, രോഗമുള്ള ഭാഗത്ത് തീ കൊണ്ട് ചൂട് വെക്കല്‍ എന്നിവയിലാണ്. എന്നാല്‍ (ചൂട് വെക്കുന്നത്) ഞാന്‍ ഇഷ്ടപ്പെടുന്നില്ല.(ബുഖാരി : 5683)
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الشِّفَاءُ فِي ثَلاَثَةٍ شَرْطَةِ مِحْجَمٍ، أَوْ شَرْبَةِ عَسَلٍ، أَوْ كَيَّةٍ بِنَارٍ، وَأَنْهَى أُمَّتِي عَنِ الْكَىِّ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: രോഗശാന്തി മൂന്നു കാര്യങ്ങളിലാണ്. തേൻ കുടിക്കുക, ദുഷിച്ച രക്തം കൊമ്പ് വെച്ച് കളയൽ, ചൂടുവെക്കൽ. എന്നാൽ എന്റെ സമുദായത്തെ ചൂടുവെക്കുന്നതിൽ നിന്ന് ഞാൻ തടയുന്നു. (ബുഖാരി: 5681)
തന്റെ ഉമ്മത്തിന് പ്രവാചകന്‍ ഇത് ഇഷ്ടപ്പെടാതിരിക്കുവാന്‍ കാരണം ഈ ചികില്‍സയുടെ തീക്ഷ്ണ സ്വഭാവം കൊണ്ടായിരിക്കാമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മററ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ വരുമ്പോള്‍ ഇത് അനുവദനീയമാണെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളില്‍ ചൂട് വെച്ച് ചികില്‍സിക്കാതെ ക്ഷമിക്കുന്നവ൪ക്കാണ് വിചാരണ കൂടാതെ സ്വര്‍ഗ്ഗപ്രവേശനം കഴിയുന്നത്.
4. റബ്ബില്‍ ഭരമേല്‍പ്പിക്കുന്നവര്‍. (عَلَى رَبِّهِمْ يَتَوَكَّلُونَ)
സത്യവിശ്വാസികള്‍ക്കു ഉണ്ടായിരിക്കേണ്ട, വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്നുള്ളത്. ‘തവക്കുല്‍’ എന്നാണ് അറബിയില്‍ ഇതിന് പറയുക. ഒരു സത്യവിശ്വാസിക്ക് അതില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കുക സാധ്യമല്ല. കാരണം അത് ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. അത് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ താക്കോലാണ്.
തവക്കുലിനെ കുറിച്ച് ചുരുക്കത്തില്‍ ഇപ്രകാരം മനസ്സിലാക്കാം.
(1)ദുനിയാവിന്റേയും പരലോകത്തിന്റേയും കാര്യങ്ങളില്‍ പെട്ട നന്മകള്‍ കിട്ടാനും തിന്മകള്‍ തടുക്കാനും സത്യസന്ധമായി അല്ലാഹുവിനെ ആശ്രയിക്കലാണ് തവക്കുല്‍.
(2)മറ്റാരെയും അവലംബിക്കാത്തവിധം അല്ലാഹുവിനെ കൊണ്ട് മാത്രമുള്ള ഹൃദയദാര്‍ഢ്യമാകുന്നു തവക്കുല്‍.
(3)സര്‍വ്വ കാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു എന്ന് തൗഹീദിനാൽ ഹൃദയതലങ്ങളിൽ ഉറപ്പിച്ച് മനസ്സിലാക്കി, മുഴുവന്‍ വിഷയങ്ങളിലും അവന്റെ മേല്‍ ഭരമേല്‍പ്പിക്കലും അവനുമായി ബന്ധപ്പെടലുമാണ് തവക്കുല്‍.
(4)തവക്കുല്‍ എന്നുവെച്ചാല്‍ കാര്യങ്ങള്‍ അവനിലേക്ക് വിട്ടുകൊടുക്കുക, എല്ലായ്പ്പോഴും അവനെ അവലംബിക്കുക, സ്വന്തം കഴിവും ശേഷിയും വിട്ട് അവനെ മാത്രം ആശ്രയിക്കുക എന്നാണ്.
(5)അല്ലാഹുവിലുള്ളതുകൊണ്ട് ദൃഢമായി ഉറപ്പ് വെച്ചുപുലര്‍ത്തലും ജനങ്ങളുടെ പക്കലുള്ളതില്‍ നിന്ന് ആശ മുറിയലുമാകുന്നു തവക്കുല്‍.
ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُۥٓ ۚ
…….വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. (ഖു൪ആന്‍ : 65/3)
അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട ഇബ്രാഹിം നബിയുടെ (അ) വാക്കുകള്‍ حَسْبِى الْلَّه وَنِعْم الْوَكِيْل (എനിക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കുവാന്‍ അവനാണ് ഏററവും ഉത്തമന്‍) എന്ന് മാത്രമായിരുന്നു. ഏഴാകാശത്തിന് മുകളില്‍ മഹത്തായ അര്‍ശിലിരിക്കുന്ന അല്ലാഹുവിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടായത് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
قُلْنَا يَا نَارُ كُونِي بَرْداً وَسَلَاماً عَلَى إِبْرَاهِيمَ
നാം പറഞ്ഞു: തീയേ, നീ ഇബ്രാഹിമിന് തണുപ്പും സമാധാനവുമായിരിക്കുക (ഖു൪ആന്‍ : 21/69)
തൗഹീദിന്‍റെയും അഖീദയുടെയും അവിഭാജ്യ ഘടകമായ തവക്കുലിന്‍റെ ശക്തിയിലൂടെയാണ് മഹാനായ ഇബ്രാഹിം നബി (അ) തീക്കുണ്ഠത്തില്‍ നിന്നും സുരക്ഷിതനായി പുറത്തേക്ക് കടന്ന് വന്നത്. തൗഹീദിലും തവക്കുലിലും അടിയുറച്ചു നില്‍ക്കുന്ന സത്യവിശ്വാസികള്‍ക്ക് പ്രകൃതി നിയമങ്ങള്‍ പോലും അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം കീഴൊതുങ്ങുന്നതിന് ഏററവും നല്ല ഉദാഹരണമാണ് ഇബ്രാഹിം നബിയുടെ(അ) ചരിത്രത്തിലൂടെ അല്ലാഹു നമ്മെ ഉണര്‍ത്തുന്നത്. എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുലാക്കുന്ന സത്യവിശ്വാസികള്‍ക്കാണ് വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.