മാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർത്ഥ്യമാണ് ഖബ്ര്‍ ശിക്ഷ. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള മാ൪ഗങ്ങളെ കുറിച്ച് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള പ്രധാനപ്പെട്ട കാര്യം, ഖബ്റിൽ ശിക്ഷിക്കപ്പെടാൻ കാരണമായ പാപങ്ങളില്‍ നിന്ന് പരിപൂ൪ണ്ണമായി വിട്ടുനില്‍ക്കലാണ്. അതോടൊപ്പം ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കാന്‍ പ്രത്യേകം പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രാവ൪ത്തികമാക്കുകയും ചെയ്യുക. അത്തരം ചില കാര്യങ്ങളെ കുറിച്ച് താഴെ സൂചിപ്പിക്കുന്നു.
(1) തൌഹീദും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക.
أشهد أن لا إله إلا الله و أشهد أن محمد رسول الله
യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് ശഹാദത്ത് പറയുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്. അതിന് ശേഷം തൌഹീദും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തല്‍ അവന്റെ ബാധ്യതയാണ്.
തൌഹീദ് – ലാ ഇലാഹ ഇല്ലല്ലാഹ് –
എല്ലാ നിലക്കുമുള്ള ആരാധനകള്‍ അല്ലാഹുവിന് മാത്രം സമ൪പ്പിച്ചുകൊണ്ട് അവനെ ഏകനാക്കലാണ് തൌഹീദ്. ഈ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതോടെ അടിമയുടെ നമസ്കാരവും പ്രാ൪ത്ഥനയും നേ൪ച്ചകളും മറ്റെല്ലാ ഇബാദത്തുകളും അല്ലാഹുവിന് മാത്രമേ നല്‍കപ്പെടാവൂ.
ഇത്തിബാഅ് – മുഹമ്മദുന്‍ റസൂലുള്ളാഹ് –
നബിﷺയുടെ കല്‍പ്പനകള്‍ അനുസരിക്കുകയും അവിടുന്ന് വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂ൪ണ്ണമായും വിട്ടു നില്‍ക്കുകയും ചെയ്യുക എന്നുള്ളത് മുസ്ലിംകളുടെ ബാധ്യതയാണ്. അത് അംഗീകരിക്കുന്നുവെന്നും അത് ഞാന്‍ എന്റെ ജീവിതത്തില്‍ തെളിയിക്കുമെന്നുമാണ് ശഹാദത്തിലൂടെ ഓരോരുത്തരും പ്രഖ്യാപിക്കുന്നത്.
അപ്രകാരം തൌഹീദും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നവർക്ക് ഖബ്റില്‍ രക്ഷയുണ്ടായിരിക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِذَا قُبِرَ الْمَيِّتُ – أَوْ قَالَ أَحَدُكُمْ أَتَاهُ مَلَكَانِ أَسْوَدَانِ أَزْرَقَانِ يُقَالُ لأَحَدِهِمَا الْمُنْكَرُ وَالآخَرُ النَّكِيرُ فَيَقُولاَنِ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ فَيَقُولُ مَا كَانَ يَقُولُ هُوَ عَبْدُ اللَّهِ وَرَسُولُهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ . فَيَقُولاَنِ قَدْ كُنَّا نَعْلَمُ أَنَّكَ تَقُولُ هَذَا . ثُمَّ يُفْسَحُ لَهُ فِي قَبْرِهِ سَبْعُونَ ذِرَاعًا فِي سَبْعِينَ ثُمَّ يُنَوَّرُ لَهُ فِيهِ ثُمَّ يُقَالُ لَهُ نَمْ . فَيَقُولُ أَرْجِعُ إِلَى أَهْلِي فَأُخْبِرُهُمْ فَيَقُولاَنِ نَمْ كَنَوْمَةِ الْعَرُوسِ الَّذِي لاَ يُوقِظُهُ إِلاَّ أَحَبُّ أَهْلِهِ إِلَيْهِ . حَتَّى يَبْعَثَهُ اللَّهُ مِنْ مَضْجَعِهِ ذَلِكَ . وَإِنْ كَانَ مُنَافِقًا قَالَ سَمِعْتُ النَّاسَ يَقُولُونَ فَقُلْتُ مِثْلَهُ لاَ أَدْرِي . فَيَقُولاَنِ قَدْ كُنَّا نَعْلَمُ أَنَّكَ تَقُولُ ذَلِكَ . فَيُقَالُ لِلأَرْضِ الْتَئِمِي عَلَيْهِ . فَتَلْتَئِمُ عَلَيْهِ . فَتَخْتَلِفُ فِيهَا أَضْلاَعُهُ فَلاَ يَزَالُ فِيهَا مُعَذَّبًا حَتَّى يَبْعَثَهُ اللَّهُ مِنْ مَضْجَعِهِ ذَلِكَ ”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മയ്യിത്തിനെ ഖബറടക്കിയാൽ അയാളുടെ അടുക്കൽ കറുത്തതും കണ്ണ് നീലയായതുമായ രണ്ട് മലക്കുകൾ വരും. ഒരാളുടെ പേർ മുൻകറും മറ്റെയാളുടെത് നകീറും എന്നുമാണ്. അവർ ചോദിക്കും: “ഇദ്ദേഹത്തെ(നബി ﷺ) കുറിച്ച് നിന്റെ അഭിപ്രായമെന്താണ്?’ അപ്പോൾ അയാൾ പറയാറുണ്ടായിരുന്നത് പറയും: “അദ്ദേഹം അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാകുന്നു. അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും, മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.’ അപ്പോൾ അവർ രണ്ടു പേരും പറയും: “നീ അങ്ങനെ പറഞ്ഞിരുന്നുവെന്ന് ഞങ്ങൾക്കറിയാം.’ എന്നിട്ട് അവന്റെ ഖബ്റിൽ എഴുപത് മുഴം നീളത്തിലും വീതിയിലും വിശാലത നൽകും. പിന്നീട് അതിൽ പ്രകാശം നൽകും. എന്നിട്ട് അയാളോട് പറയും: “നീ ഉറങ്ങുക.’ അപ്പോൾ അയാൾ പറയും: “ഞാൻ എന്റെ കുടുംബത്തിൽ ചെന്ന് അവരോട് വിവരം പറയട്ടെ.’ അപ്പോൾ അവർ രണ്ടുപേരും പറയും: “നീ പുതുമാരൻ ഉറങ്ങുന്നതുപോലെ ഉറങ്ങുക.’ അവനെ അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ മാത്രമാണ് ഉണർത്തുക.. അവന്റെ കിടപ്പിൽനിന്ന് അല്ലാഹു ഉയിർത്തെഴുന്നേൽപിക്കും വരെ അത് തുടരും. ഇനി അവൻ കപടവിശ്വാസിയാണങ്കിൽ അവൻ പറയും: “ജനങ്ങൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിരുന്നു. അപ്പോൾ അവരെപ്പോലെ ഞാനും പറഞ്ഞു. എനിക്കറിയില്ല.’ അപ്പോൾ അവർ ഇരുവരും പറയും: “നീ അങ്ങനെ പറയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.’ അപ്പോൾ ഭൂമിയോട് കൽപനയുണ്ടാകും: “നീ അവനെ കൂട്ടിപ്പിടിക്കുക.’ അപ്പോൾ ഭൂമി അവനെ കൂട്ടിപ്പിടിക്കും. അങ്ങനെ അവന്റെ വാരിയെല്ലുകൾ പരസ്പരം കോർക്കും. അങ്ങനെ ആ അവസ്ഥയിൽ അവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും; അവന്റെ കിടപ്പിൽനിന്ന് അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുന്നതുവരെ. (തി൪മിദി:1071)
عَنِ الْبَرَاءِ بْنِ عَازِبٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِذَا أُقْعِدَ الْمُؤْمِنُ فِي قَبْرِهِ أُتِيَ، ثُمَّ شَهِدَ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، فَذَلِكَ قَوْلُهُ {يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ} ”
ബറാഇബ്നു ആസിബില്‍(റ) നിവേദനം: നബി ﷺ അരുളി: മുഅ്മിനിനെ അവന്റെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ (രണ്ടു മലക്കുകള്‍) വരും. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ലെന്നും മുഹമ്മദ് ﷺ അവന്‍റെ ദൂതനാണെന്നും അവരുടെ മുമ്പില്‍ അവന്‍ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു പറഞ്ഞത്: സുസ്ഥിരമായ വാക്ക് കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ് (ഖു൪ആന്‍:14/27). (ബുഖാരി: 1369)
‘സുസ്ഥിരമായ വാക്ക്’ കൊണ്ട് ഉദ്ദേശിക്കുന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആണ്. മറ്റൊരു നിവേദനത്തില്‍ ഈ ആയത്ത്് ഖബര്‍ ശിക്ഷയെ കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് പറയുന്നു. (മുസ്ലിം:2871)
ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരാള്‍ മുസ്ലിം സമുദായത്തില്‍ ജനിച്ച്, അഞ്ച് നേരം നമസ്കരിക്കുകയും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും ചെയ്യുന്നവനായതുകൊണ്ട് അവന് ഖബ്റില്‍ രക്ഷയുണ്ടെന്ന് പറയാവതല്ല. ലാ ഇലാഹ ഇല്ലല്ലാഹ് അവന്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിക്കുകയും അവരില്‍ പ്രതീക്ഷയ൪പ്പിക്കുകയും ചെയ്യുകയും ചെയ്യുന്നവന്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. അപ്രകാരംതന്നെ എന്നാല്‍ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ കല്‍പ്പനകളെ ലംഘിക്കുകയും ബിദ്അത്തിന്റെയാളായി ജീവിക്കുകയും ചെയ്യുന്നവനും ഖബ്റില്‍ രക്ഷയുണ്ടാകുകയില്ല.
(2) സല്‍ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കുക
സല്‍ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കുക എന്നുള്ളത് വിശുദ്ധ ഖു൪ആനിന്റെ ആഹ്വാനമാണ്.
فَٱسْتَبِقُوا۟ ٱلْخَيْرَٰتِ
നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക (ഖു൪ആന്‍ :5/48)
സല്‍ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കുന്നവ൪ക്ക് ഖബ്റില്‍ സുരക്ഷിതത്വം ലഭിക്കുന്നതാണ്.
عن أبي هريرة رضي الله عنه أن النبي ﷺ قال: «مَثَلُ ابْنِ آدَمَ وَمَالِهِ وَعَمَلِهِ مَثَلُ رَجُلٍ لَهُ ثَلَاثَةُ أَخِلَّاءَ, قَالَ لَهُ أَحَدُهُمْ: أَنَا مَعَكَ مَا دُمْتَ حَيًّا, فَإِذَا مُتَّ فَلَسْتَ مِنِّي وَلَا أَنَا مِنْكَ, فَذَلِكَ مَالُهُ, وَقَالَ الْآخَرُ: أَنَا مَعَكَ, فَإِذَا بَلَغْتَ إِلَى قَبْرِكَ فَلَسْتَ مِنِّي وَلَسْتُ لَكَ, فَذَلِكَ وَلَدُهُ، وَقَالَ الْآخَرُ: أَنَا مَعَكَ حَيًّا وَمَيِّتًا فَذَلِكَ عَمَلُهُ».
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദം സന്തതിയുടെ സമ്പത്തിന്റെയും പ്രവർത്തനങ്ങളുടെയും ഉദാഹരണം മൂന്ന് ആത്മ സുഹൃത്തുക്കൾ ഉള്ള ഒരാളെ പോലെയാണ്. അതിൽ ഒന്നാമത്തെ ആൾ ഈ മനുഷ്യനോട് പറയും: നീ ജീവിച്ചിരിക്കുന്നത് വരെ ഞാൻ നിന്റെ കൂടെ ഉണ്ടാവും. നീ മരിച്ചു കഴിഞ്ഞാൽ പിന്നെ നീ എന്റെ ആരുമല്ല. ഞാൻ നിന്റെയും ആരുമല്ല. അതവന്റെ സമ്പത്താകുന്നു. രണ്ടാമത്തെ ആൾ പറയും: ഞാൻ നിന്റെ കൂടെത്തന്നെ ഉണ്ടാവും. എന്നാൽ നീ മരിച്ച് ഖബറിൽ എത്തിക്കഴിഞ്ഞാൽ പിന്നെ നീ എന്റെ ആരുമല്ല. ഞാൻ നിന്റെയും ആരുമല്ല. അതവന്റെ സന്താനങ്ങളാണ്. അടുത്തയാൾ പറയും: നിന്റെ ജീവിതത്തിലും മരണത്തിലും ഞാൻ നിന്നോടൊപ്പമുണ്ടാകും. അവന്റെ പ്രവർത്തനങ്ങളാകുന്നു അത്. (ശുഅബുൽ ഈമാൻ:9993)
وَمَنْ عَمِلَ صَٰلِحًا فَلِأَنفُسِهِمْ يَمْهَدُونَا {لروم ٤٤} قال ابن رجب رحمه الله : يعني أن العمل الصالح يكون مهادا لصاحبه في القبر
വല്ലവനും സല്‍കര്‍മ്മം ചെയ്യുന്ന പക്ഷം തങ്ങള്‍ക്ക് വേണ്ടി തന്നെ സൌകര്യമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത് (സൂറ:റൂം:44). ഇബ്നു റജബ് رحمه الله പറഞ്ഞു: അതായത്: തീര്‍ച്ചയും സ്വാലിഹായ അമലുകള്‍ അതിന്‍റെ ഉടമസ്‌ഥന് കബറില്‍ ഒരു വിരിപ്പാകും. [ مجموع الرسائل (٤٣١)]
قَالَ : وَيَأْتِيهِ رَجُلٌ حَسَنُ الْوَجْهِ ، حَسَنُ الثِّيَابِ ، طَيِّبُ الرِّيحِ ، فَيَقُولُ : أَبْشِرْ بِالَّذِي يَسُرُّكَ ، هَذَا يَوْمُكَ الَّذِي كُنْتَ تُوعَدُ . فَيَقُولُ لَهُ : مَنْ أَنْتَ ؟ فَوَجْهُكَ الْوَجْهُ يَجِيءُ بِالْخَيْرِ . فَيَقُولُ : أَنَا عَمَلُكَ الصَّالِحُ . فَيَقُولُ : رَبِّ أَقِمْ السَّاعَةَ حَتَّى أَرْجِعَ إِلَى أَهْلِي وَمَالِي
നല്ല സുന്ദരമായ മുഖമുള്ള, നല്ല വസ്ത്രം ധരിച്ച, നല്ല സുഗന്ധമുള്ള ഒരാള്‍ (ഖബിറില്‍) വരും. എന്നിട്ട് അയാള്‍ പറയും: നിന്നെ സന്തോഷിപ്പിക്കുന്നതായ ഒന്നുകൊണ്ട് നീ സന്തോഷിക്കുക. നിന്നോട് വാഗ്ദാനം ചെയ്യപ്പെട്ട ദിവസമാണ് ഇത്. അപ്പോൾ (ഖബ്റിലെ വ്യക്തി) അയാളോട് ചോദിക്കും: നൻമ കൊണ്ടുവന്നിട്ടുള്ള നീ ആരാണ്? അയാള്‍ പറയും: ഞാൻ നിന്റെ സൽകർമ്മങ്ങളാകുന്നു. അപ്പോൾ അവൻ (ഖബ്റിലെ വ്യക്തി) പറയും: റബ്ബേ, അന്ത്യദിനം വേഗത്തിലാക്കേണമേ, എനിക്ക് എന്റെ കുടുംബത്തിലേക്കും സമ്പത്തിലേക്കും മടങ്ങി ചെല്ലാമല്ലോ. (അഹ്മദ്:4/362 – സ്വഹീഹ് അല്‍ബാനി)
عن أبي هريرة ، عن النبي صلى الله عليه وآله وسلم ، قال : إن الميت يسمع خفق نعالهم إذا ولوا مدبرين ، فإن كان مؤمنا كانت الصلاة عند رأسه ، وكان الصوم عن يمينه ، وكانت الزكاة عن يساره ، وكان فعل الخيرات من الصدقة والصلاة والصلة والمعروف والإحسان إلى الناس عند رجليه ، فيؤتى من قبل رأسه فتقول الصلاة : ما قبلي مدخل ، ويؤتى من عن يمينه ، فيقول الصوم ما قبلي مدخل ، ويؤتى من عن يساره فتقول الزكاة ما قبلي مدخل ، ويؤتى من قبل رجليه فيقول فعل الخيرات ما قبلي مدخل
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും മയ്യിത്ത് ഖബ്റില്‍ വെക്കപ്പെട്ടാല്‍, അതിന്റെ ആളുകള്‍ പിരിഞ്ഞു പോകുമ്പോള്‍ അവരുടെ ചെരുപ്പടി ശബ്ദം മയ്യിത്ത് കേള്‍ക്കുന്നതാണ്. (മയ്യിത്ത്) സത്യവിശ്വാസിയാണെങ്കില്‍ നമസ്കാരം അവന്റെ തലയുടെ അടുത്ത് വരും. നോമ്പ് അവന്റെ വലത് ഭാഗത്ത് വരും. സക്കാത്ത് അവന്റെ ഇടത് ഭാഗത്ത് വരും. സ്വദഖ, കുടുംബബന്ധം ചേ൪ക്കല്‍, പുണ്യം ചെയ്തത്, ജനങ്ങള്‍ക്ക് നന്‍മ ചെയ്തത് തുടങ്ങിയ സല്‍ക൪മ്മങ്ങളൊക്കെ കാലിന്റെ ഭാഗത്ത് വരും അയാളുടെ തലയുടെ ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ നമസ്കാരം പറയും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല. ശേഷം അയാളുടെ വലത് ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ നോമ്പ് പറയും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല. ശേഷം അയാളുടെ ഇടത് ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ സക്കാത്ത് പറയും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല. ശേഷം അയാളുടെ കാലിന്റെ ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ സ്വദഖ, കുടുംബബന്ധം ചേ൪ക്കല്‍, പുണ്യം ചെയ്തത്, ജനങ്ങള്‍ക്ക് നന്‍മ ചെയ്തത് തുടങ്ങിയ സല്‍ക൪മ്മങ്ങളൊക്കെ പറയും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല. (ഹാകിം)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :يُؤْتَى الرَّجُلُ فِي قَبْرِهِ، فَإِذَا أُتِيَ مِنْ قِبَلِ رَأْسِهِ دَفَعَتْهُ تِلاوَةُ الْقُرْآنِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യനെ ഖബ്റിൽ വെക്കപ്പെടുമ്പോൾ തലയുടെ ഭാഗത്ത് കൂടി ശിക്ഷ വരുമ്പോള്‍ ഖു൪ആന്‍ പാരായണം അത് തടയും. (ത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ الصَّدَقَةَ لَتُطْفِئُ عَلَى أَهْلِهَا حَرَّ الْقُبُورِ، وَإِنَّمَا يَسْتَظِلُّ الْمُؤْمِنُ يَوْمَ الْقِيَامَةِ فِي ظِلِّ صَدَقَتِهِ
ഉഖ്ബത്തുബ്നു ആമിറിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും. (ബൈഹഖി)
(3) അല്ലാഹുവിന്റെ മാ൪ഗത്തില്‍ രക്തസാക്ഷിത്വം
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : لِلشَّهِيدِ عِنْدَ اللَّهِ سِتُّ خِصَالٍ يُغْفَرُ لَهُ فِي أَوَّلِ دَفْعَةٍ مِنْ دَمِهِ وَيُرَى مَقْعَدَهُ مِنَ الْجَنَّةِ وَيُجَارُ مِنْ عَذَابِ الْقَبْرِ وَيَأْمَنُ مِنَ الْفَزَعِ الأَكْبَرِ وَيُحَلَّى حُلَّةَ الإِيمَانِ وَيُزَوَّجُ مِنَ الْحُورِ الْعِينِ وَيُشَفَّعُ فِي سَبْعِينَ إِنْسَانًا مِنْ أَقَارِبِهِ.
മിഖ്ദാമി ബ്നു മഅ്ദീകരിബയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് ശഹീദിന് ആറ് ഗുണങ്ങളുണ്ട്. തന്റെ രക്തം ആദ്യമായി ഇറ്റുന്നതോടുകൂടി പാപങ്ങളെല്ലാം പൊരുക്കപ്പെടുന്നു. സ്വ൪ഗത്തിലുള്ള തന്റെ ഇരിപ്പിടം കാണിക്കപ്പെടുന്നു. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അവന്‍ സംരക്ഷിക്കപ്പെടുന്നു. അവന്‍ (എല്ലാതരം) വലിയ ഭീതിയില്‍ നിന്നും നി൪ഭയനാകുന്നു. ഈമാനിന്റെ പുടവ അണിയിക്കപ്പെടുന്നു. സ്വ൪ഗീയ തരുണികളില്‍ നിന്നും വിവാഹം ചെയ്തുകൊടുക്കപ്പെടുന്നു. തന്റെ കുടംബത്തില്‍ നിന്നും എഴുപത് പേ൪ക്ക് ശഫാഅത്ത് ചെയ്യുന്നു.(ഇബ്നുമാജ:24/ 2905)
(4) അല്ലാഹുവിന്റെ മാ൪ഗത്തില്‍ അതി൪ത്തി കാവല്‍ നില്‍ക്കല്‍
عَنْ فَضَالَةَ بْنِ عُبَيْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ الْمَيِّتِ يُخْتَمُ عَلَى عَمَلِهِ، إِلاَّ الْمُرَابِطَ فَإِنَّهُ يَنْمُو لَهُ عَمَلُهُ إِلَى يَوْمِ الْقِيَامَةِ وَيُؤَمَّنُ مِنْ فَتَّانِ الْقَبْرِ
ഫളാലത്തബ്നു ഉബൈദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഓരോ മയ്യിത്തിന്റെയും അമലുകള്‍ അവരുടെ മരണത്തോടെ മുറിയും, അല്ലാഹുവിന്റെ മാ൪ഗത്തില്‍ അതി൪ത്തി കാവല്‍ നിന്നവന്റേത് ഒഴികെ. അവരുടെ അമലുകള്‍ക്ക് ഖിയാമത്ത് നാള്‍വരെ അല്ലാഹു പ്രതിഫലം നല്‍കും. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അവ൪ക്ക് നി൪ഭയത്വം നല്‍കും. (അബൂദാവൂദ് : 2500 – സ്വഹീഹ് അല്‍ബാനി)
(5) വയറ് സംബന്ധമായ അസുഖം കാരണം മരണപ്പെടല്‍
عَنْ عَبْدِ اللَّهِ بْنِ يَسَارٍ قَالَ : كُنْتُ جَالِسًا مَعَ سُلَيْمَانَ بْنِ صُرَدٍ ، وَخَالِدِ بْنِ عُرْفُطَةَ وَهُمَا يُرِيدَانِ أَنْ يَتْبَعَا جِنَازَةَ مَبْطُونٍ ، فَقَالَ : أَحَدُهُمَا لِصَاحِبِهِ ، أَلَمْ يَقُلْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ يَقْتُلُهُ بَطْنُهُ ، فَلَنْ يُعَذَّبَ فِي قَبْرِهِ ؟ فَقَالَ : بَلَى
അബ്ദില്ലാഹിബ്നു യസാറിൽ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ സുലൈമാനബ്നു സ്വുറദിന്റെയും(റ) ഖാലിദ്ബ്നു ഉ൪ഫുഥ്വയുടെയും(റ) അടുത്തായിരുന്നു, അവരാകട്ടെ വയറ് സംബന്ധമായ അസുഖം കാരണം മരണപ്പെട്ട ഒരാളുടെ ജനാസയെ പിന്തുടരുകയായിരുന്നു. അവരില്‍ ഒരാള്‍ തന്റെ കൂട്ടുകരാനോട് ചോദിച്ചു: വയറ് സംബന്ധമായ അസുഖം കാരണം മരണപ്പെട്ടാല്‍ ഖബ്റില്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് നബി ﷺ പറഞ്ഞിട്ടില്ലെയോ? കൂട്ടുകാരന്‍ പറഞ്ഞു:അതെ. (അഹ്മദ്)
(6) സൂറ: മുല്‍ക് പാരായണം ചെയ്യല്‍
عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ ، قَالَ :قَالَ رَسُولُ اللَّهِ صلى الله عليه وسلم : سُورَةَ تَبَارَكَ هِيَ الْمَانِعَةُ مِنْ عَذَابِ الْقَبْرِ
അബ്ദില്ലാഹിബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്.(സ്വഹീഹുല്‍ ജാമിഅ്:3643)
عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ ، قَالَ : يُؤْتَى الرَّجُلُ فِي قَبْرِهِ فَتُؤْتَى رِجْلَاهُ فَتَقُولُ رِجْلَاهُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقُومُ يَقْرَأُ بِي سُورَةَ الْمُلْكِ ، ثُمَّ يُؤْتَى مِنْ قِبَلِ صَدْرِهِ أَوْ قَالَ بَطْنِهِ ، فَيَقُولُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقْرَأُ بِي سُورَةَ الْمُلْكِ ، ثُمَّ يُؤْتَى رَأْسُهُ فَيَقُولُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقْرَأُ بِي سُورَةَ الْمُلْكِ ، قَالَ : فَهِيَ الْمَانِعَةُ تَمْنَعُ مِنْ عَذَابِ الْقَبْرِ وَهِيَ فِي التَّوْرَاةِ سُورَةُ الْمُلْكِ ، وَمَنْ قَرَأَهَا فِي لَيْلَةٍ فَقَدْ أَكْثَرَ وَأَطْنَبَ
അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഒരു വ്യക്തിയെ ഖബ്റില്‍ വെച്ച് കഴിഞ്ഞാല്‍ അയാളുടെ കാലിന്റെ ഭാഗത്തുകൂടി ശിക്ഷ വരും. (അപ്പോള്‍ ശിക്ഷ തടയപ്പെടും) പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, ഇയാള്‍ സൂറ: അല്‍ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് നെഞ്ചിന്റെ ഭാഗത്ത് കൂടിയും വയറിന്റെ ഭാഗത്തുകൂടിയും ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് ശിക്ഷ തലയുടെ ഭാഗത്തുകൂടി ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ: അല്‍ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. ഇത് അല്‍ മാനിയ എന്നറിയപ്പെടുന്നു. ഖബ്റിലെ ശിക്ഷയെ അത് തടയും. തൌറാത്തില്‍ സൂറ: അല്‍ മുല്‍ക്ക് എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു. (സ്വഹീഹുത്ത൪ഗീബ്: 1475)
عن عبدِ اللهِ بنِ مسعودٍ قال: من قرأ ” تَبَارَكَ الَّذِي بِيَدِهِ الْمُلْكُ” كلَّ ليلةٍ؛ منعه اللهُ عز وجل بها من عذابِ القبرِ، وكنا في عهدِ رسولِ اللهِ نسميها المانعةَ، وإنها في كتابِ اللهِ عز وجل سورةٌ من قرأ بها في ليلةِ فقد أكثر وأطاب
അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എല്ലാ രാത്രിയിലും تَبَارَكَ الَّذِي بِيَدِهِ الْمُلْكُ – തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക് – എന്നസൂറ: പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബിﷺയുടെ കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറ: ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.(സ്വഹീഹുത്ത൪ഗീബ് : 1589)
(7) വെള്ളിയാഴ്ച ദിവസം മരണപ്പെടല്‍
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ
അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസം പകലിലോ രാത്രിയിലോ ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ ഖബ്റിലെ പരീക്ഷണങ്ങളിൽ നിന്നും അല്ലാഹു അയാളെ കാക്കുന്നതാണ്. (തി൪മിദി: 1074)
(8) അല്ലാഹുവിനെ ധാരാളമായി ഓ൪ക്കല്‍
അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്.
ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ
അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. (ഖു൪ആന്‍ :29/45)
അല്ലാഹുവിനെ സ്മരിക്കാതെ ജീവിക്കുന്നവ൪ക്ക് ഖബ്റില്‍ ശിക്ഷയുണ്ടായിരിക്കുമെന്ന് ഖു൪ആന്‍:20/124 വചനത്തെ വിശദീകരിച്ച് സലഫുകളില്‍ ചില൪ അഭിപ്രായപ്പെട്ടിട്ടുണ്ട്.
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ
എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്. (ഖു൪ആന്‍:20/124)
അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവ൪ക്ക് ഖബ്റില്‍ രക്ഷയുണ്ടായിരിക്കുമെന്നും മനസ്സിലാക്കാം.
(9) ഖബ്ര്‍ ശിക്ഷയില്‍ നിന്നുള്ള രക്ഷ തേടല്‍
ഖബ്ര്‍ ശിക്ഷയില്‍ നിന്നുള്ള രക്ഷ തേടുവാനായി മുസ്ലിംകള്‍ അല്ലാഹുവിനോട് നമസ്കാരത്തിലും അല്ലാത്ത സന്ദ൪ഭങ്ങളിലും പ്രാ൪ത്ഥിക്കണമെന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
عَنْ ابْنَةُ خَالِدِ بْنِ سَعِيدِ بْنِ الْعَاصِ، أَنَّهَا سَمِعَتِ النَّبِيَّ صلى الله عليه وسلم وَهُوَ يَتَعَوَّذُ مِنْ عَذَابِ الْقَبْرِ.
ഖാലിദിന്‍റെ പുത്രിയില്‍(റ) നിന്ന് നിവേദനം: ഖബറിലെ ശിക്ഷയില്‍ നിന്ന് നബി ﷺ രക്ഷതേടുന്നത് അവ൪ കേള്‍ക്കുകയുണ്ടായി. (ബുഖാരി:1376)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا فَرَغَ أَحَدُكُمْ مِنَ التَّشَهُّدِ الآخِرِ فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ എല്ലാവരും (നമസ്കാരത്തില്‍ ) അവസാനത്തെ തശഹുദില്‍ (അത്തഹിയ്യാത്തില്‍) നിന്നു വിരമിച്ചാല്‍, അവന്‍ നാല് കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോട് രക്ഷ തേടികൊള്ളട്ടെ. നരകശിക്ഷയില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും കുഴപ്പത്തില്‍ നിന്നും, ദജ്ജാലിന്റെ കെടുതിയില്‍ നിന്നും.’ (മുസ്ലിം:588)