ഐഹിക ജീവിതം മനുഷ്യരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ചെറുതും വലുതുമായ വിവിധങ്ങളായ പരീക്ഷണങ്ങള്‍ ഈ ലോകത്ത് ഓരോരുത്തരും നേരിടേണ്ടി വരും. അതില്‍ ഏറ്റവും വലിയ ഒരു പരീക്ഷണമാണ് മനുഷ്യന്റെ മുഖ്യശത്രുവായി അല്ലാഹു ഏ൪പ്പെടുത്തിയിട്ടുള്ള പിശാച്. അവന്‍ മനുഷ്യരുടെ മുഖ്യശത്രുവാണെന്നും അവന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അവന്റെ കെണിയില്‍ വീഴരുതെന്നും വിശുദ്ധ ഖു൪ആന്‍ ആവ൪ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ
തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്. (ഖു൪ആന്‍:35/6)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗَﺘَّﺒِﻌُﻮا۟ ﺧُﻄُﻮَٰﺕِ ٱﻟﺸَّﻴْﻄَٰﻦِ ۚ ﻭَﻣَﻦ ﻳَﺘَّﺒِﻊْ ﺧُﻄُﻮَٰﺕِ ٱﻟﺸَّﻴْﻄَٰﻦِ ﻓَﺈِﻧَّﻪُۥ ﻳَﺄْﻣُﺮُ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ﻭَٱﻟْﻤُﻨﻜَﺮِ ۚ
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. (ഖു൪ആന്‍:24/21)
ﻭَﻻَ ﻳَﺼُﺪَّﻧَّﻜُﻢُ ٱﻟﺸَّﻴْﻄَٰﻦُ ۖ ﺇِﻧَّﻪُۥ ﻟَﻜُﻢْ ﻋَﺪُﻭٌّ ﻣُّﺒِﻴﻦٌ
പിശാച് നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. (ഖു൪ആന്‍:43/62)
وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ
പരമവഞ്ചകനായ (പിശാചും) അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. (ഖു൪ആന്‍:31/33)
വിഷയത്തിന്റെ പ്രാധാന്യം
നമുക്ക് ഒരു ശത്രുവുള്ളതായി അറിഞ്ഞാല്‍ അയാളെ നാം കരുതിയിരിക്കും. ആ ശത്രു നമ്മെ ആക്രമിക്കാനോ നമ്മെ അപായപ്പെടുത്താനോ തുനിയുന്നതായി അറിഞ്ഞാല്‍ അയാളുടെ കാര്യത്തില്‍ നാം ജാഗരൂരറായിരിക്കും. അറിയുക: ആ ശത്രു നാളെ ചിലപ്പോള്‍ നമ്മുടെ മിത്രമായിരിക്കാം. അയാള്‍ നമ്മുടെ ഇഹലോക ജീവിതത്തെ മാത്രമാണ് ലക്ഷ്യം വെക്കുക. ഇനി ഒരുപക്ഷേ അയാള്‍ നമുക്കെന്തെങ്കിലും ഉപദ്രവം വരുത്തിയാല്‍തന്നെ നാം സത്യവിശ്വാസിയാണെങ്കില്‍ അത് നമുക്ക് നന്‍മയായേ ഭവിക്കുകയുള്ളൂ അഥവാ ശത്രുവിന്റെ ഉപദ്രവത്തിനുവരെ അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലം ലഭിക്കും. എന്നാല്‍ മനുഷ്യരുടെ യഥാ൪ത്ഥ ശത്രുവിനെ കുറിച്ച് അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അവനാണ് ശൈത്വാന്‍. അവന്‍ നമ്മെ സ്വ൪ഗത്തില്‍ നിന്നകറ്റി നാം നരകത്തില്‍ കടക്കുന്നതിന് വേണ്ടിയാണ് പരിശ്രമിക്കുക. അവന് പ്രവ൪ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയും അവന്റെ കുതന്ത്രങ്ങളും അവന്റെ പ്രവ൪ത്തനങ്ങളും അവന്റെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിനുള്ള മാ൪ഗങ്ങളും അവന്റെ ബലഹീനതയും അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഇസ്ലാം പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും ഗൌരവത്തോടെ താല്‍പ്പര്യത്തോടെ മനസ്സിലാക്കണം.
ആരാണ് പിശാച്
വിശുദ്ധ ഖു൪ആനില്‍ പിശാചിനെ കുറിച്ച് ഇബ്ലീസ് എന്നും ശൈത്വാന്‍ എന്നും പരാമ൪ശിച്ചിട്ടുണ്ട്. അവന്‍ മനുഷ്യ വ൪ഗത്തില്‍ പെട്ടവനല്ല. മനുഷ്യവര്‍ഗത്തിന്റെ ജനയിതാക്കളായ ആദമും ഹവ്വാഉം മാത്രമായിരുന്ന – അവര്‍ക്ക് സന്തതികള്‍ ജനിക്കുന്നതിന് മുമ്പുള്ള – കാലത്ത് തന്നെ പിശാച് ഉണ്ടായിരുന്നു. എന്നിരിക്കെ, അവന്‍ മനുഷ്യ വര്‍ഗമായിരിക്കുന്ന പ്രശ്നമില്ല. ദൈവമാര്‍ഗത്തില്‍ നിന്നും ദൈവദാസന്‍മാരെ വ്യതിചലിപ്പിക്കുന്ന മനുഷ്യന്‍മാരെ പിശാചുക്കള്‍ (شياطين) എന്ന് പറയാറുണ്ടെങ്കിലും വിശുദ്ധ ഖു൪ആനില്‍ ഉടനീളം പരാമ൪ശിച്ചിട്ടുള്ള മനുഷ്യന്റെ മുഖ്യശത്രുവായ പിശാച് മനുഷ്യ വ൪ഗത്തില്‍ പെട്ടവനല്ല.
പിശാച് ജിന്നില്‍ പെട്ടവന്‍
ﻭَﺇِﺫْ ﻗُﻠْﻨَﺎ ﻟِﻠْﻤَﻠَٰٓﺌِﻜَﺔِ ٱﺳْﺠُﺪُﻭا۟ ﻻِءَﺩَﻡَ ﻓَﺴَﺠَﺪُﻭٓا۟ ﺇِﻻَّٓ ﺇِﺑْﻠِﻴﺲَ ﻛَﺎﻥَ ﻣِﻦَ ٱﻟْﺠِﻦِّ
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. (ഖു൪ആന്‍:18/50)
ജിന്ന് വിഭാഗത്തിൽ പെട്ടവനാണ് ശൈത്വാനെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ജിന്ന് വര്‍ഗ്ഗത്തിലെ ദുഷിച്ച ഒരു വിഭാഗമാണ് ശൈത്വാൻ. എല്ലാ ജിന്നുകളും ശൈത്വാനല്ല. ജിന്ന് വര്‍ഗ്ഗത്തില്‍ നല്ലവരും ദുഷിച്ചവരും, മുസ്ലിംകളും അല്ലാത്തവരും ഉണ്ടായിരിക്കും. ജിന്നുകളുടെതന്നെ സംസാരം വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നത് കാണുക:
وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا
ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. (ഖു൪ആന്‍ :72/11)
وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَٰٓئِكَ تَحَرَّوْا۟ رَشَدًا
ഞങ്ങളുടെ കൂട്ടത്തില്‍ മുസ്ലിംകളുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളിലുണ്ട്. എന്നാല്‍ ആര് മുസ്ലിമായോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.(ഖു൪ആന്‍ :72/14)
ജിന്നുകളുടെ സൃഷ്ടിപ്പ്
وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ
തീയ്യിന്റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍(അല്ലാഹു) സൃഷ്ടിച്ചു.(ഖു൪ആന്‍ :55/15)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകൾ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടാണ്. ജിന്നുകൾ സൃഷ്ടിക്കപ്പെട്ടത് കത്തിജ്വലിക്കുന്ന അഗ്നികൊണ്ടാണ്. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങളോട് വിവരിക്കപ്പെട്ട വസ്‌തു (മണ്ണ്) കൊണ്ടുമാണ്. (മുസ്‌ലിം: 2996)
പിശാച് മനുഷ്യനേക്കാള്‍ മുമ്പുള്ള സൃഷ്ടി
അല്ലാഹു ആദ്യമനുഷ്യനായ ആദമിനെ(അ) സൃഷ്ടിച്ച വേളയില്‍ മലക്കുകളോടും അവരോടൊപ്പം സഹവസിച്ചിരുന്ന ജിന്ന് വ൪ഗ്ഗത്തില്‍പെട്ട ഇബ്ലീസിനോടും സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചു. പിശാച് മനുഷ്യനേക്കാള്‍ മുമ്പുള്ള സൃഷ്ടിയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല, മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ജിന്നിനെ സൃഷ്ടിച്ച വിവരം വിശുദ്ധ ഖു൪ആന്‍ വ്യക്തമായിട്ടുമുണ്ട്.
وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ
وَٱلْجَآنَّ خَلَقْنَٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അതിന് മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.(ഖു൪ആന്‍:15/26-27)
പിശാചോ പിശാചുക്കളോ
മനുഷ്യരുടെ മുഖ്യശത്രുവായി വിശുദ്ധ ഖു൪ആന്‍ പരിചയപ്പെടുത്തിയ പിശാച് (ശൈത്വാന്‍ – ഇബ്ലീസ്) അവന്‍ ഒരുവനാണ്. എന്നാല്‍ അവന് അനുയായികളും സന്തതികളുമുണ്ട്.
ﻳَٰﺒَﻨِﻰٓ ءَاﺩَﻡَ ﻻَ ﻳَﻔْﺘِﻨَﻨَّﻜُﻢُ ٱﻟﺸَّﻴْﻄَٰﻦُ ﻛَﻤَﺎٓ ﺃَﺧْﺮَﺝَ ﺃَﺑَﻮَﻳْﻜُﻢ ﻣِّﻦَ ٱﻟْﺠَﻨَّﺔِ ﻳَﻨﺰِﻉُ ﻋَﻨْﻬُﻤَﺎ ﻟِﺒَﺎﺳَﻬُﻤَﺎ ﻟِﻴُﺮِﻳَﻬُﻤَﺎ ﺳَﻮْءَٰﺗِﻬِﻤَﺎٓ ۗ ﺇِﻧَّﻪُۥ ﻳَﺮَﻯٰﻛُﻢْ ﻫُﻮَ ﻭَﻗَﺒِﻴﻠُﻪُۥ ﻣِﻦْ ﺣَﻴْﺚُ ﻻَ ﺗَﺮَﻭْﻧَﻬُﻢْ ۗ ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ٱﻟﺸَّﻴَٰﻄِﻴﻦَ ﺃَﻭْﻟِﻴَﺎٓءَ ﻟِﻠَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ ശൈത്വാന്‍ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് ശൈത്വാന്‍മാരെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (ഖു൪ആന്‍ :7/27)
ആദ്യം ‘ശൈത്വാന്‍’ (الشَّيْطَانُ) എന്ന് ഏകവചനമായി പറഞ്ഞത് ഇബ്ലീസിനെയും, പിന്നീട് ശ്വൈതാന്‍മാര്‍ (الشَّيَاطِينَ) എന്ന് പറഞ്ഞത് അവനെയും അവന്റെ കൂട്ടുകാരെയും ഉദ്ദേശിച്ചാണ്. അവരെല്ലാം ഒരേ വര്‍ഗവുമാണ്. അവനും അവന്റെ വര്‍ഗക്കാരും എന്ന് പറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ്. ഇബ്ലീസാകുന്ന ശൈത്വാനെപ്പറ്റി അവന്‍ ജിന്നില്‍പെട്ടവനാണ് എന്ന് പറഞ്ഞിരിക്കക്കൊണ്ട് മറ്റു ശൈത്വാന്‍മാരും ജിന്നില്‍പെട്ടവരാണെന്ന് വരുന്നു.
ശൈത്വാന്റെ സന്തതികള്‍
ﻭَﺇِﺫْ ﻗُﻠْﻨَﺎ ﻟِﻠْﻤَﻠَٰٓﺌِﻜَﺔِ ٱﺳْﺠُﺪُﻭا۟ ﻻِءَﺩَﻡَ ﻓَﺴَﺠَﺪُﻭٓا۟ ﺇِﻻَّٓ ﺇِﺑْﻠِﻴﺲَ ﻛَﺎﻥَ ﻣِﻦَ ٱﻟْﺠِﻦِّ ﻓَﻔَﺴَﻖَ ﻋَﻦْ ﺃَﻣْﺮِ ﺭَﺑِّﻪِۦٓ ۗ ﺃَﻓَﺘَﺘَّﺨِﺬُﻭﻧَﻪُۥ ﻭَﺫُﺭِّﻳَّﺘَﻪُۥٓ ﺃَﻭْﻟِﻴَﺎٓءَ ﻣِﻦ ﺩُﻭﻧِﻰ ﻭَﻫُﻢْ ﻟَﻜُﻢْ ﻋَﺪُﻭٌّۢ ۚ ﺑِﺌْﺲَ ﻟِﻠﻈَّٰﻠِﻤِﻴﻦَ ﺑَﺪَﻻً
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്) പകരം കിട്ടിയത് വളരെ ചീത്ത തന്നെ. (ഖു൪ആന്‍:18/50)
ഇബ്ലീസിനെയും, അവന്റെ സന്തതികളെയും എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് അവന് സന്തതികള്‍ ഉണ്ടെന്നു വരുന്നു. പക്ഷേ, ഈ സന്തതികൾ എങ്ങിനെയുള്ളവരാണെന്നു നമുക്കു അറിഞ്ഞുകൂടാ.
ജിന്നുകള്‍ അദൃശ്യ സൃഷ്ടികള്‍
മനുഷ്യന്റെ ബാഹേന്ദ്രിയങ്ങളാല്‍ കണ്ടെത്തുവാന്‍ കഴിയാത്ത വര്‍ഗ്ഗമാണ് ജിന്നുകൾ. അതുകൊണ്ടുതന്നെ പിശാചിനെ കാണാന്‍ മനുഷ്യ൪ക്ക് കഴിയില്ല, പിശാചാകട്ടെ മനുഷ്യരെ കാണും.
ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ
അവനും അവന്റെ ഗോത്രക്കാരും നിങ്ങളെ കാണും. നിങ്ങള്‍ അവരെ കാണുകയില്ലതാനും . തീർച്ചയായും വിശ്വാസികളല്ലാത്തവർക്ക് നാം ശൈത്വാനെ മിത്രമാക്കിയിരിക്കുന്നു. (ഖു൪ആന്‍:7/27)
ശത്രുതയുടെ കാരണം
പിശാചിന് മനുഷ്യനോട് ശത്രുത വരാനുള്ള സാഹചര്യം എന്തെന്ന് ആദ്യമായി മനസ്സിലാക്കേണ്ടതാണ്. അല്ലാഹു ആദ്യമനുഷ്യനായ ആദം(അ)യെ സൃഷ്ടിച്ച വേളയില്‍ മലക്കുകളോടും അവരോടൊപ്പം സഹവസിച്ചിരുന്ന ജിന്ന് വ൪ഗ്ഗത്തില്‍പെട്ട ഇബ്ലീസിനോടും സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചു. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മലക്കുകള്‍ ആദമിന് സുജൂദ് ചെയ്തുവെങ്കിലും മലക്കുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇബ്ലീസ് ആദമിന്(അ) സുജൂദ് ചെയ്തില്ല. അവന്‍ അല്ലാഹുവിന്റെ ഈ കല്‍പ്പനയെ ധിക്കരിച്ചു.
ﺇِﺫْ ﻗَﺎﻝَ ﺭَﺑُّﻚَ ﻟِﻠْﻤَﻠَٰٓﺌِﻜَﺔِ ﺇِﻧِّﻰ ﺧَٰﻠِﻖٌۢ ﺑَﺸَﺮًا ﻣِّﻦ ﻃِﻴﻦٍ
ﻓَﺈِﺫَا ﺳَﻮَّﻳْﺘُﻪُۥ ﻭَﻧَﻔَﺨْﺖُ ﻓِﻴﻪِ ﻣِﻦ ﺭُّﻭﺣِﻰ ﻓَﻘَﻌُﻮا۟ ﻟَﻪُۥ ﺳَٰﺠِﺪِﻳﻦَ
ﻓَﺴَﺠَﺪَ ٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻛُﻠُّﻬُﻢْ ﺃَﺟْﻤَﻌُﻮﻥَ
ﺇِﻻَّٓ ﺇِﺑْﻠِﻴﺲَ ٱﺳْﺘَﻜْﺒَﺮَ ﻭَﻛَﺎﻥَ ﻣِﻦَ ٱﻟْﻜَٰﻔِﺮِﻳﻦَ
നിന്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.(ഖു൪ആന്‍:38/71-74)
وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ
ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) . അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ (പ്രണമിക്കുന്നതിന്) വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. (ഖു൪ആന്‍:2/34)
താന്‍ ആദമിനേക്കാള്‍ ഉന്നതനാണെന്ന ചിന്തയാണ് ആദമിന് സുജൂദ് ചെയ്യുന്നതില്‍ നിന്ന് ഇബ്ലീസിനെ തടഞ്ഞത്.
قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ
അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.(ഖു൪ആന്‍:7/12)
ആദമിന് സുജൂദ് ചെയ്യാത്തതോടെ ഇബ്ലീസ് നിന്ദ്യനായിത്തീ൪ന്നു.
قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ
അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:7/13)
ﻗَﺎﻝَ ﻓَﭑﺧْﺮُﺝْ ﻣِﻨْﻬَﺎ ﻓَﺈِﻧَّﻚَ ﺭَﺟِﻴﻢٌ
ﻭَﺇِﻥَّ ﻋَﻠَﻴْﻚَ ٱﻟﻠَّﻌْﻨَﺔَ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟﺪِّﻳﻦِ
അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ് (ഖു൪ആന്‍:15/34-35)
ഇബ്ലീസ് നിന്ദ്യനായി മാറിയതിന്റെ കാരണം ആദ്യമനുഷ്യനാണല്ലോ. അങ്ങനെയാണ് പിശാചിന് മനുഷ്യരോട് ശത്രുത തുടങ്ങുന്നത്. അന്നുമുതല്‍തന്നെ പിശാച് മനുഷ്യ൪ക്കെതിരെ പ്രവ൪ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദമിനെ(അ) സൃഷ്ടിച്ചതിന് ശേഷം അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തില്‍ നിന്ന് തന്നെ അല്ലാഹു സൃഷ്ടിച്ച ഇണയാണ് ഹവ്വാഅ്(അ). അല്ലാഹു ആദം(അ)നെയും ഹവ്വാഅ്(അ)നെയും സ്വ൪ഗത്തില്‍ താമസിപ്പിച്ചു. യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു നിശ്ചിത വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. അത് അവ൪ക്കുള്ള ഒരു പരീക്ഷണമായിരുന്നു.
وَقُلْنَا يَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ
ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. (ഖു൪ആന്‍:2/35)
അതോടൊപ്പം ഇബ്ലീസിനെ സദാ സൂക്ഷിച്ചുകൊള്ളണമെന്നും, അവന്‍ നിങ്ങളെ ഈ സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളില്‍നിന്നു പുറത്താക്കുവാന്‍ കാരണമുണ്ടാക്കുന്നതു കാത്തുകൊള്ളണമെന്നും അല്ലാഹു അവരെ(അ) ഓ൪മ്മിപ്പിക്കുകയും ചെയ്തു.
فَقُلْنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ ٱلْجَنَّةِ فَتَشْقَىٰٓ – إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ – وَأَنَّكَ لَا تَظْمَؤُا۟ فِيهَا وَلَا تَضْحَىٰ
അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. (ഖു൪ആന്‍ :20/117-119)
സ്വന്തം ആഭിജാത്യവും, അഹങ്കാരവും, അസൂയയും നിമിത്തമാണെങ്കിലും ഇബ്‌ലീസ് കാലാകാലം ആട്ടപ്പെട്ടവനായി ശപിക്കപ്പെടുവാന്‍ ഇടവന്നത് ആദമിന്‍റെ കാരണം കൊണ്ടാണല്ലോ. അതുകൊണ്ട് ആദം (അ) ആ പരീക്ഷണത്തില്‍ വിജയിക്കുന്നത് അവന് സഹിക്കുവാന്‍ കഴിഞ്ഞില്ല. ദുരുപദേശങ്ങളും ദുഷ്‌പ്രേരണകളും നല്‍കി അവന്‍ അവരെ അബദ്ധത്തില്‍ ചാടിച്ചു. അങ്ങനെ, ആദമും ഹവ്വാഉം (അ) ആ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചുകളഞ്ഞു.
فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ – فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു. (ഖു൪ആന്‍ :20/120-121)
വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചത് സ്വര്‍ഗീയജീവിതം അവര്‍ക്ക് നഷ്ടപ്പെടുവാനും, ഭൂമിയില്‍ ജീവിതം നയിക്കുവാനും കാരണമായിത്തീര്‍ന്നു.
فَأَزَلَّهُمَا ٱلشَّيْطَٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ
എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. (ഖു൪ആന്‍:2/36)
അങ്ങനെ ആദമും ഹവ്വായും സ്വ൪ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് എത്തുന്നു. അവരോടൊപ്പം ഇബ്ലീസും ഭൂമിയിലേക്ക് വരുന്നു. ആ അവസരത്തില്‍ പുനരുത്ഥാന ദിവസം വരെ മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ ഇബ്ലീസ് അല്ലാഹുവിനോട് അപേക്ഷിച്ചു. ഇതിന്റെ കാരണം വ്യക്തമാണ്, മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കുന്ന കാലത്തോളം അവരെ വഞ്ചിക്കുവാനും, വഴിപിഴപ്പിക്കുവാനും തനിക്ക് അവസരം ഉണ്ടാവണം.
قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ പുനരുത്ഥാന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. അറിയപ്പെട്ട (ആ നിശ്ചിത) സമയത്തിന്റെ ദിവസം വരെ. (ഖു൪ആന്‍:15/36-38)
തന്റെ ആയുസ് അന്ത്യനാള്‍ വരേക്കും നീട്ടിതരുവാന്‍ ഇബ്ലീസ് അല്ലാഹുവിനോട് ആവശ്യപ്പെട്ടത് പശ്ചാത്താപിച്ച് നന്നാവാനല്ല, ആദമിനോടും ഹവ്വയോടും അവരുടെ സന്തതികളോടും പ്രതികാരം ചെയ്യുവാന്‍ വേണ്ടിയായിരുന്നു. അവരെ പിഴപ്പിക്കുകയും പാപങ്ങളില്‍ വീഴ്ത്തുകയും ചെയ്ത് തന്റെ അനുയായികളും സഹായികളും ആരാധകരും ആക്കിതീ൪ക്കുകയായിരുന്നു അവന്റെ ലക്ഷ്യം.പുനരുത്ഥാന ദിവസം വരെ ഒഴിവ് കിട്ടിയാല്‍ മരണത്തില്‍ നിന്നും, അനന്തര നടപടികളില്‍ നിന്നും തനിക്ക് ഒഴിവായി കിട്ടുമെന്നും ഒരു പക്ഷേ, പിശാച് വ്യാമോഹിച്ചിരിക്കാം. പക്ഷേ, ആ അപേക്ഷ അല്ലാഹു നിരസിക്കുകയും, അന്ത്യനാള്‍ വരെ മാത്രം ഒഴിവ് നല്‍കുകയുമാണ് ചെയ്തത്. അതോടെ തന്റെ അന്ത്യം വരുമെങ്കിലും അതു വരെ ലഭിക്കുന്ന ഒഴിവ് മുഴുവനും മനുഷ്യനെ വഴിപിഴപ്പിക്കുന്നതില്‍ വിനിയോഗിക്കുവാന്‍ അവന്റെ ദുഷ്ടത അവനെ പ്രേരിപ്പിച്ചു.
ﻗَﺎﻝَ ﺃَﺭَءَﻳْﺘَﻚَ ﻫَٰﺬَا ٱﻟَّﺬِﻯ ﻛَﺮَّﻣْﺖَ ﻋَﻠَﻰَّ ﻟَﺌِﻦْ ﺃَﺧَّﺮْﺗَﻦِ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻷََﺣْﺘَﻨِﻜَﻦَّ ﺫُﺭِّﻳَّﺘَﻪُۥٓ ﺇِﻻَّ ﻗَﻠِﻴﻼً
അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.(ഖു൪ആന്‍:17/62)
അല്ലാഹു ഇബ്ലീസിന് സമയം നീട്ടികൊടുത്തപ്പോള്‍ അവന്‍ (ഇബ്ലീസ്) പറഞ്ഞത് കാണുക :
ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. (ഖു൪ആന്‍:15/39)
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ
ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)
ഈ മനുഷ്യവര്‍ഗ്ഗം കാരണമാണല്ലോ എന്നെ നീ വഴി തെറ്റിയവനാക്കി നിശ്ചയിച്ചത്. അതിനാല്‍, നിന്റെ നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ അവരെ അനുവദിക്കാതെ, അവരെ വഴിപിഴപ്പിക്കുവാന്‍ ഞാന്‍ തക്കം പാര്‍ത്തുകൊണ്ടേ ഇരിക്കും. വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അവരെ ഞാന്‍ വഞ്ചിച്ചു കൊണ്ടിരിക്കും. മുമ്പിലൂടെയും, പിമ്പിലൂടെയും, വലതും ഇടത്തും ഭാഗങ്ങളിലൂടെയും അഥവാ അവരെ വഞ്ചിക്കുവാന്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും അവരെ ഞാന്‍ സമീപിക്കും. അങ്ങനെ, ഭൂരിഭാഗം മനുഷ്യരെയും നിന്നോട് നന്ദിയും കൂറുമില്ലാത്തവരായിട്ടേ കാണുകയുള്ളു എന്നൊക്കെയാണ് അവന്‍ അല്ലാഹുവിനോട് പറഞ്ഞത്.
ആദമും ഹവ്വായും സ്വ൪ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് എത്തുമ്പോള്‍ അവ൪ ഇരുവരോട് പ്രഥമമായും, ലോകാവസാനംവരെയുള്ള അവരുടെ സന്താനങ്ങളോട് പൊതുവായും നല്‍കുന്ന ഒരു ഉപദേശം കാണുക:
قَالَ ٱهْبِطَا مِنْهَا جَمِيعًۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ
അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. (ഖു൪ആന്‍ :20/123)
മനുഷ്യന്റെ ജന്മശത്രുവായ പിശാചിന്റെ പ്രേരണകള്‍ക്കു വശംവദനാകുന്നപക്ഷം, മനുഷ്യന്‍ ഇഹത്തിലും പരത്തിലും അറ്റമില്ലാത്ത കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന ശക്തിയായ താക്കീതാണ് അതില്‍ അടങ്ങുന്നത്.
ഇബ്ലീസ് ഇന്നും ജീവിച്ചിരിക്കുന്നു
فإبليس لعنه الله حي الآن، منظر إلى يوم القيامة، بنص القرآن، وله عرش على وجه البحر، وهو جالس عليه، ويبعث سراياه يلقون بين الناس الشر والفتن
ഇമാം ഇബ്നു കസീ൪(റഹി) പറഞ്ഞു: അല്ലാഹുവിന്റെ ശാപം ലഭിച്ച ഇബ്ലീസ് ഇന്നും ജീവിച്ചിരിക്കുന്നു. അവന് അന്ത്യനാൾ വരെ ആയുസ് നീട്ടിനല്‍കപ്പെട്ടിട്ടുണ്ടെന്നുള്ളതിന് ഖു൪ആനില്‍ തെളിവുണ്ട്. സമുദ്രത്തില്‍ അവന് ഇരിക്കാനുള്ള സിംഹാസനമുണ്ട്, അതില്‍ ഇരുന്നുകൊണ്ടാണ് അവന്‍ അവന്റെ അനുയായികളെ ആളുകള്‍ക്കിടയില്‍ തിന്‍മകളും കുഴപ്പങ്ങളും ഉണ്ടാക്കുന്നതിനായി നിയോഗിക്കുന്നത്.
ഇമാം ഇബ്നു കസീ൪(റഹി) താഴെ പറയുന്ന ഹദീസാണ് ഇതിന് തെളിവ് പിടിച്ചിട്ടുള്ളത്.
عَنْ جَابِرِ بْنِ عَبْداللَّهِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: عَرشُ إبْليسَ في البَحْرِ،يَبعَثُ سَراياهُ في كلِّ يومٍ يَفتِنونَ النّاسَ، فأعظَمُهم عندَه مَنزِلةً، أعظَمُهم فتنةً للنّاسِ.
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇബ്ലീസിന്റെ സിംഹാസനം സമുദ്രത്തിലാണ്. എല്ലാ ദിവസവും തന്റെ സൈന്യത്തെ അവന്‍ നിയോഗിക്കുന്നു. അവ൪ ജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. അവരില്‍ അവന്റെ അടുക്കല്‍ (വലിയ) പദവിയുള്ളത് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ്. (മുസ്ലിം :2813)
إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ ثُمَّ يَبْعَثُ سَرَايَاهُ
ഇബ്ലീസ് അവന്റെ സിംഹാസനം വെള്ളത്തിന് മീതെ വെച്ചിരിക്കുന്നു. അതിന് ശേഷം തന്റെ സൈന്യത്തെ അവന്‍ നിയോഗിക്കുന്നു. (മുസ്ലിം :2813)
ശൈത്വാൻ എല്ലാ മനുഷ്യരുടെ കൂടെയും
ഒരു മനുഷ്യന്റെ മേലുള്ള ഏറ്റവും വലിയ പരീക്ഷണമാണ് ശൈത്വാൻ. ഓരോ മനുഷ്യരുടെ കൂടയെും അല്ലാഹു അവനെ നിശ്ചയിച്ചിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا مِنْكُمْ مِنْ أَحَدٍ إِلاَّ وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ ” . قَالُوا وَإِيَّاكَ يَا رَسُولَ اللَّهِ قَالَ ” وَإِيَّاىَ إِلاَّ أَنَّ اللَّهَ أَعَانَنِي عَلَيْهِ فَأَسْلَمَ فَلاَ يَأْمُرُنِي إِلاَّ بِخَيْرٍ
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാളുംതന്നെ ജിന്നുകളില്‍ പെട്ട ഒരു കൂട്ടുകാരന്‍ അവനില്‍ ഏല്‍പിക്കപ്പെടാത്തവനായിട്ടല്ലാതെ ഇല്ല.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങളും (ഇല്ലേ)?’ നബി ﷺ പറഞ്ഞു: ‘ഞാനും. (എന്നാല്‍) അവന്റെ കാര്യത്തില്‍ അല്ലാഹു എന്നെ സഹായിക്കുകയും അവന്‍ മുസ്‌ലിമാകുകയും ചെയ്തിരിക്കുന്നു. അവന്‍ എന്നോട് നന്മയല്ലാതെ കല്‍പിക്കുകയില്ല. (മുസ്ലിം:2814)
أَنَّ عَائِشَةَ زَوْجَ النَّبِيِّ صلى الله عليه وسلم حَدَّثَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم خَرَجَ مِنْ عِنْدِهَا لَيْلاً . قَالَتْ فَغِرْتُ عَلَيْهِ فَجَاءَ فَرَأَى مَا أَصْنَعُ فَقَالَ ” مَا لَكِ يَا عَائِشَةُ أَغِرْتِ ” . فَقُلْتُ وَمَا لِي لاَ يَغَارُ مِثْلِي عَلَى مِثْلِكَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَقَدْ جَاءَكِ شَيْطَانُكِ ” . قَالَتْ يَا رَسُولَ اللَّهِ أَوَمَعِيَ شَيْطَانٌ قَالَ ” نَعَمْ ” . قُلْتُ وَمَعَ كُلِّ إِنْسَانٍ قَالَ ” نَعَمْ ” . قُلْتُ وَمَعَكَ يَا رَسُولَ اللَّهِ قَالَ ” نَعَمْ وَلَكِنْ رَبِّي أَعَانَنِي عَلَيْهِ حَتَّى أَسْلَمَ ” .
നബി ﷺ യുടെ പത്‌നി ആഇശ(റ) അവിടുത്തെകുറിച്ച് പറഞ്ഞു: ഒരു രാത്രി അല്ലാഹുവിന്റെ റസൂല്‍ ﷺ അവരുടെ അടുത്ത് നിന്നും പുറത്ത് പോയി. അവര്‍ പറഞ്ഞു: ”അങ്ങനെ നബി ﷺ ക്കെതിരില്‍ എനിക്ക് രോഷം ഉണ്ടായി. അങ്ങനെ നബി ﷺ വന്നു, അപ്പോള്‍ ഞാന്‍ ചെയ്യുന്നത് അവിടുന്ന് കണ്ടു. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘നിനക്ക് എന്തുപറ്റി?’ ‘ഓ, ആഇശാ! നീ ദേഷ്യപ്പെടുകയാണോ?’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എനിക്കെന്ത് പറ്റി? നിങ്ങളെ പോലുള്ളൊരാളോട് എന്നെപോലുള്ള ഒരാള്‍ ഈര്‍ഷ്യപ്പെടില്ലല്ലോ.’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘നിന്റെ ശയ്ത്വാന്‍ നിന്റെ അടുത്ത് വന്നിട്ടുണ്ടോ?’ ആഇശ(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ കൂടെ ശയ്ത്വാനോ?’ നബി ﷺ പറഞ്ഞു: ‘അതെ.’ ഞാന്‍ ചോദിച്ചു: ‘എല്ലാ മനുഷ്യരുടെ കൂടെയും (പിശാച്) ഉണ്ടോ?’ നബി ﷺ പറഞ്ഞു: ‘അതെ.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങളുടെ കൂടെയും (ഉണ്ടോ)?’ നബി ﷺ പറഞ്ഞു: ‘അതെ. പക്ഷേ, അവനെതിരില്‍ അവന്‍ മുസ്‌ലിമാകുന്നോളം അല്ലാഹു എന്നെ സഹായിച്ചിരിക്കുന്നു”(മുസ്‌ലിം:2815).
മനുഷ്യനെ തിൻമകൾക്ക് പ്രേരിപ്പിക്കുയാണ് ശൈത്വാന്റെ ജോലി. മാത്രമല്ല, പരലോകത്ത് അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുമ്പോൾ മനുഷ്യൻ ഈ ശൈത്വാനിൽ നിന്നുള്ള കൂട്ടുകാരനെ കുറ്റപ്പെടുത്തും. എന്നാൽ അവനാകട്ടെ ഇവനെ തള്ളിപ്പറയുകയും ചെയ്യും.
وَقَالَ قَرِينُهُۥ هَٰذَا مَا لَدَىَّ عَتِيدٌ ﴿٢٣﴾ أَلْقِيَا فِى جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ ﴿٢٤﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ ﴿٢٥﴾ ٱلَّذِى جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلْقِيَاهُ فِى ٱلْعَذَابِ ٱلشَّدِيدِ ﴿٢٦﴾ ۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطْغَيْتُهُۥ وَلَٰكِن كَانَ فِى ضَلَٰلِۭ بَعِيدٍ ﴿٢٧﴾
അവന്‍റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ) (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. അതായത് നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. അവന്‍റെ കൂട്ടാളി (ശൈത്വാൻ) പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (ഖു൪ആന്‍:50/23-27)
അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ മുഖ്യശത്രുവായ ശൈത്വാനെ കുറിച്ചും അവന്റെ കുതന്ത്രങ്ങളെ കുറിച്ചും അവനെതിരെയുള്ള സുരക്ഷാ മാർഗങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
പിശാചിന്റെ തന്ത്രങ്ങള്‍
പിശാചിന്റെ പ്രവ൪ത്തനങ്ങള്‍ക്ക് വ്യക്തവും നി൪ണ്ണിതവുമായ ലക്ഷ്യമുണ്ട്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ പ്രവേശനമായിരിക്കണമല്ലോ. എന്നാല്‍ മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്നതിനും അവരെ സ്വ൪ഗ്ഗത്തില്‍ നിന്ന് അകറ്റുന്നതിനുമാണ് പിശാച് അദ്ധ്വാനിക്കുന്നത്.
إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ
തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്. (ഖു൪ആന്‍:35/6)
മനുഷ്യനെ വഴിപിഴപ്പിച്ച് നരകത്തില്‍ പ്രവേശിപ്പിക്കുന്നത് പിശാച് വ്യത്യസ്ത തരത്തില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാണ്.
وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. (ഖുർആൻ:2/208)
خُطُوَٰت – കാലടികളെ – എന്ന ബഹുവചന പ്രയോഗം ഖു൪ആന്‍ നടത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. പിശാച് മനുഷ്യ൪ക്കെതിരെ വ്യത്യസ്ത തരത്തില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുമെന്ന൪ത്ഥം. പിശാച് തന്നെ ഇക്കാര്യം അല്ലാഹുവിനോട് പറഞ്ഞിട്ടുണ്ടല്ലോ.
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ
ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു:(അല്ലാഹുവേ) നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)
മനുഷ്യനെ വഴിപിഴപ്പിച്ച് നരകത്തില്‍ പ്രവേശിപ്പിക്കുന്നതിനായി പിശാച് ചെയ്യുന്ന പ്രധാനപ്പെട്ടതില്‍ ചിലത് സൂചിപ്പിക്കുന്നു.
1. ശി൪ക്കിലേക്കും കുഫ്റിലേക്കുമുള്ള ക്ഷണം
മനുഷ്യരെ സ്വ൪ഗ്ഗത്തില്‍ നിന്നും അകറ്റി നരകത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് പിശാച് അദ്ധ്വാനിക്കുന്നത്. അതിനായി പിശാചിന് മനുഷ്യനെ വഴിതെറ്റിക്കുന്നതിന് ചില മുന്‍ഗണനാക്രമണങ്ങളുണ്ടെന്ന് പണ്ഢിതന്മാര്‍ പറഞ്ഞിട്ടുള്ളതായി കാണാം. ഒന്നാമതായി പിശാച് മനുഷ്യരെ ക്ഷണിക്കുന്നത് ശി൪ക്കിലേക്കും കുഫ്റിലേക്കുമാണ്.
ലോകത്ത് ആദ്യം തൌഹീദ് മാത്രമാണുണ്ടായിരുന്നത്. ശി൪ക്കോ കുഫ്റോ ഉണ്ടായിരുന്നില്ല. ആദം നബിയെയും(അ) ഹവ്വായേയും(അ) ഭൂമിയിലേക്ക് അയച്ചപ്പോള്‍ അല്ലാഹു പറഞ്ഞത് കാണുക:
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖു൪ആന്‍:2/38)
ആദം നബി(അ) ഈ തൌഹീദ് മക്കള്‍ക്ക് പക൪ന്നു നല്‍കി. ആദ്യത്തെ പത്ത് തലമുറ തൌഹീദില്‍ തന്നെ കഴിഞ്ഞുകൂടി. പത്ത് തലമുറകള്‍ക്ക് ശേഷം എങ്ങനെയാണ് അവിടെ ശി൪ക്ക് സംഭവിച്ചതെന്നുകൂടി നാം അറിഞ്ഞിരിക്കണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മഹാന്മാരായിരുന്ന അഞ്ച് ആളുകളെ കൊണ്ടാണ് പിശാച് ശി൪ക്കിന് വേണ്ട് പണിയെടുത്തത്. അവ൪ ആളുകള്‍ക്ക് സംശയങ്ങള്‍ ദൂരീകരിച്ചു കൊടുക്കുന്നവരും എല്ലാവരാലും ആദരണീയരും ബഹുമാന്യരുമായിരുന്നു. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്താല്‍ ഉത്തരം നല്‍കപ്പെടുന്നവരായിരുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം അവരെ ഉപയോഗപ്പെടുത്തി പിശാച് ആ ജനങ്ങളെ ശിര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. തുടക്കത്തില്‍ പിശാച് അവരോട് കല്‍പിച്ചത് അവരെ ആരാധിക്കുവാന്‍ വേണ്ടിയായിരുന്നില്ല. കേവലം അവരുടെ ഒരു പ്രതിമ നിര്‍മിക്കുവാനാണ് പ്രേരിപ്പിച്ചത്. എന്നാല്‍ ഈ പ്രതിമ ഉണ്ടാക്കിയവര്‍ മരണപ്പെട്ടതിന് ശേഷം പില്‍കാലക്കാരെ പിശാച് അവയോട് പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ച്ചകളും അര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ശിര്‍ക്കില്‍ അകപ്പെട്ടു. ഈ അഞ്ച് ആളുകളുടെ പേരുകള്‍ ഖുര്‍ആന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا
അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്. (ഖു൪ആന്‍ : 71/23)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:
وهي أسماء رجال صالحين من قوم نوح عليه السلام ، فلما هلكوا أوحى الشيطان إلى قومهم أن انصبوا إلى مجالسهم التي كانوا يجلسون فيها أنصابا وسموها بأسمائهم ، ففعلوا ، فلم تعبد حتى إذا هلك أولئك وتنسخ العلم عبدت
ഇവരെല്ലാം നൂഹ്‌നബിയുടെ(അ) സമുദായത്തില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍മാരായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ പിശാച് ആ ജനതക്ക് ദുര്‍ബോധനം നല്‍കി. ആ പുണ്യ പുരുഷന്‍മാര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര് നല്‍കിക്കൊണ്ട് ചില പ്രതിഷ്‌ഠകള്‍ സ്ഥാപിക്കണമെന്ന് പിശാച് മന്ത്രിച്ചു. അവര്‍ അപ്രകാരം ചെയ്‌തു. അവര്‍ ആദ്യം അവരെ ആരാധിച്ചിരുന്നില്ല.’ ആ തലമുറ മരണെപ്പട്ടുപോയി. അത് സംബന്ധിച്ചുള്ള അറിവ് ഇല്ലാതാവുകയും ചെയ്‌തു. തുടര്‍ന്ന് അവര്‍ ആരാധിക്കപ്പെട്ടു.(ബുഖാരി)
സൂര്യനെ ആരാധിച്ചിരുന്ന സബഇലെ രാജ്ഞിയെ കുറിച്ച് വിശുദ്ധ പറഞ്ഞിട്ടുള്ളത് കാണുക:
وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ
أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُون – ٱللَّهُ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ
അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും, നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു.)മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല. (ഖു൪ആന്‍:27/25-26)
പിശാചിന്റെ ഏറ്റവും വലിയ ലക്ഷ്യം അല്ലാഹുവിനുള്ള ആരാധനയില്‍ നിന്ന് ജനങ്ങളെ വഴിപിഴപ്പിച്ച് അവരെ ശിര്‍ക്കിലേക്കും, അതു വഴി ശാശ്വതമായ നരകത്തിലേക്കും എത്തിക്കുക എന്നതാണ്. ഇതിനു വേണ്ടി വഴികേടിന്റെ അനേകം മാര്‍ഗങ്ങള്‍ അവന്‍ ഒരുക്കിവെച്ചിരിക്കുന്നു. ഈ വ്യത്യസ്ത വഴികളെല്ലാം യഥാര്‍ഥത്തില്‍ മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നത് ശിര്‍ക്കിലേക്കും, അതു വഴി അല്ലാഹുവിന്റെ കോപത്തിന് പാത്രീഭൂതരാവുന്നതിലേക്കുമാണ്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)പറയുന്നു: പിശാച് അവന്റെ കഴിവനുസരിച്ച് മനുഷ്യനെ വഴിപിഴപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമാണ് ഒരാള്‍ ആരാധിക്കുന്നതെങ്കില്‍, അവനോട് പിശാച് ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും സംസാരിക്കുകയും ചെയ്യും; (നക്ഷത്രങ്ങളെ ആരാധിക്കുന്നവരാകട്ടെ പിശാചിനെ) നക്ഷത്രങ്ങളുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ അവന്‍ പിശാചാണ്. വിഗ്രഹങ്ങളെ ആരാധിക്കുന്നവരോടും ഇതേ പ്രകാരം പിശാച് സംസാരിച്ചേക്കാം. മരിച്ചു പോയവരോടോ, മറഞ്ഞവരോടോ സഹായം തേടുന്നവരോടും, മരിച്ചവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരോടും, മരിച്ചവരെ കൊണ്ട് വിളിച്ചു പ്രാര്‍ഥിക്കുന്നവരോടും അവന്‍ സംസാരിച്ചേക്കാം. (മജ്മൂഉല്‍ ഫതാവ: 11/292)
അപ്രകാരം തന്നെ കുഫ്റിലേക്കും (അവിശ്വാസത്തിലേക്കും) മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നതിനായി പിശാച് പണിയെടുക്കുന്നു.
كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ
പിശാചിന്റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു. (ഖു൪ആന്‍ : 59/16)
പിശാച് ഒറ്റയടിക്ക് മനുഷ്യനെ ശി൪ക്കിലേക്കും കുഫ്റിലേക്കും ക്ഷണിക്കുകയല്ല , മറിച്ച് അതിനുള്ള മാ൪ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് പടിപടിയായി അവനെ അതിലേക്ക് എത്തിക്കുകയാണ് ചെയ്യുക. കാരണം ഭൂമിയില്‍ ജനിക്കുന്ന മനുഷ്യ൪ തൌഹീദ് ഉള്‍ക്കൊള്ളാന്‍ പാകമായിട്ടുള്ളവരായിരുന്നു.
وَإِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا
നബി ﷺ പറഞ്ഞു:(അല്ലാഹു പറയുന്നു:) എന്റെ അടിയാന്‍മാരെ ഞാന്‍ ഋജുമാനസരായി സൃഷ്‌ടിച്ചിരിക്കുന്നു. എന്നിട്ട് പിശാചുക്കള്‍ വന്ന് അവരുടെ മതത്തില്‍നിന്നു അവരെ പിഴപ്പിച്ചുകൊണ്ടു പോകുകയും, ഞാന്‍ അവര്‍ക്കു അനുവദനീയമാക്കിയത് അവര്‍ക്കു നിഷിദ്ധമാക്കുകയും ചെയ്യുന്നു.ഞാന്‍ ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവരെ എനിക്ക് പങ്കാളികളാക്കാന്‍ അവരോട് (പിശാചുക്കള്‍) കല്‍പ്പിച്ചു. (മുസ്ലിം:2865)
അന്നുമുതല്‍ ഇന്നുവരെയും പിശാച് മനുഷ്യരെ ശി൪ക്കിലേക്കും കുഫ്റിലേക്കും കൊണ്ടുചെന്നെത്തിക്കുന്നതിനായി പണിയെടുത്തു വരുന്നു. അത് അന്ത്യനാള്‍ വരെയും തുട൪ന്നുകൊണ്ടിരിക്കും. കോടിക്കണക്കിന് ആളുകളെ അവന്‍ വഴികേടിലാക്കിയിട്ടുണ്ട്. അവന്റെ ദുര്‍മന്ത്രങ്ങള്‍ക്കും, ദുരുപദേശങ്ങള്‍ക്കും വഴങ്ങിക്കൊണ്ടാണ് എല്ലാ മുശ്‌രിക്കുകളും അവരവരുടെ ദൈവങ്ങളെ അത് വിഗ്രഹങ്ങളോ, നക്ഷത്രങ്ങളോ, കല്ലുകളോ, ദേവീദേവന്‍മാരോ, പ്രവാചകന്‍മാരോ, മഹാത്മാക്കളോ, മറ്റു വല്ലതുമോ ആവട്ടെ, അവരെ ആരാധിച്ചും വിളിച്ചുപ്രാര്‍ത്ഥിച്ചും വരുന്നത്. അല്ലാഹു പറയുന്നത് കാണുക:
إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَٰثًا وَإِن يَدْعُونَ إِلَّا شَيْطَٰنًا مَّرِيدًا
അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്.(ഖു൪ആന്‍ : 4/117)
ഈ ഉമ്മത്തിന് തൌഹീദ് എത്തിച്ചു നല്‍കിയെന്നുമാത്രമല്ല, ആളുകള്‍ക്ക് തൌഹീദും ശി൪ക്കും വേ൪തിരിച്ച് പഠിപ്പിച്ച ശേഷമാണ് മുഹമ്മദ് നബി ﷺ വഫാത്തായത്. പിന്നീട് ഈ മുസ്ലിം സമുദായത്തിലേക്കും ശി൪ക്ക് കടന്നെത്തിയെന്ന് പറയുമ്പോള്‍ പിശാചിന്റെ പ്രവൃത്തിയുടെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ. ഈ ഉമ്മത്തില്‍ ശി൪ക്ക് തൌഹീദാണെന്ന് പറഞ്ഞിട്ടാണ് അവന്‍ പ്രചരിപ്പിക്കുന്നത്. അങ്ങനെ മരണപ്പെട്ടവരെ ആരാധിക്കുകയും അവരെ വിളിച്ച് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നവ൪ ഈ ഉമ്മത്തിലുണ്ടായി. നബി ﷺ അവിടുത്തെ മരണത്തിന് തൊട്ടുമുമ്പുപോലും താക്കീത് ചെയ്ത, ജൂത നസ്വാറാക്കളുടെ സമ്പ്രദായമായ ശിർക്കിൽ അധിഷ്ഠിതമായ ‘മഹാന്‍മാരുടെ ഖബ്൪ കെട്ടിഉയ൪ത്തി ആരാധനാ കേന്ദ്രമാക്കല്‍’ ഇന്ന് മുസ്ലിം സമൂഹത്തിന്റെ ആദ൪ശമായി മാറി.
عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ “ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ”. يُحَذِّرُ مَا صَنَعُوا
ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബിﷺക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)
മുസ്ലിം സമുദായത്തിലേക്കും പിശാച് കുഫ്റ് കൊണ്ടെത്തിച്ചത് അപ്രകാരമാണ്. എത്രയെത്ര മുസ്ലിം നാമധാരികളാണ് നിരീശ്വര-നി൪മ്മതവാദ പ്രസ്ഥാനത്തിന്റെ ആളുകളായി ജീവിച്ച് മരിച്ച് പോയിട്ടുള്ളത്. എത്രയെത്ര മുസ്ലിം നാമധാരികള്‍ ഇപ്പോഴും അങ്ങനെ ജീവിക്കുന്നു. മുസ്ലിംകള്‍ തൌഹീദിനെ കുറിച്ചും ശി൪ക്കിനെ കുറിച്ചും കുഫ്റിനെ കുറിച്ചും ആഴത്തില്‍ പഠിക്കുകയും അങ്ങനെ യഥാ൪ത്ഥ മുസ്ലിംകളായി തീരുകയും മാത്രമാണ് രക്ഷ.
2. അല്ലാഹുവിനുള്ള അടിമത്വത്തില്‍ നിന്നും പിശാചിന്റെ അടിമത്വത്തിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാനുള്ള ശ്രമം
لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്റേതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്. (ഖു൪ആന്‍:4/118)
എന്റെ ചൊല്‍പടിക്ക് നിലകൊള്ളുന്ന എന്റെ അനുയായികളായി നിനക്കെതിരില്‍ മനുഷ്യരില്‍ നിന്ന് ഒരു വിഭാഗത്തെ ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് പിശാച് അല്ലാഹുവിനോട് പറഞ്ഞിട്ടുള്ളത്. ഇത് യാഥാ൪ത്ഥ്യമായി പുല൪ന്നിട്ടുണ്ട്. പിശാചിനെ അനുസരിക്കുക മാത്രമല്ല, ആരാധിക്കുകയും ചെയ്യുന്ന സമൂഹം ഉണ്ടായിട്ടുണ്ട്.
3. മനുഷ്യരില്‍ പരലോകത്തെ സംബന്ധിച്ച ബോധമില്ലാതാക്കുക
പരലോക ജീവിതം സത്യമാണ്. ഈ ഭൂമുഖത്ത് വന്ന ഒരു ലക്ഷത്തില്‍ പരം ദൈവദൂതന്മാരും, വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ പഠിപ്പിച്ച അടിസ്ഥാന വിഷയങ്ങളില്‍ ഒന്നാണത്. വിശുദ്ധ വേദഗ്രന്ഥങ്ങളില്‍ ഒടുവിലവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ മൊത്തം പ്രതിപാദ്യത്തിന്റെ മൂന്നിലൊന്നുതന്നെ ഇക്കാര്യമാണ്. മരണശേഷം മനുഷ്യരെയൊന്നടങ്കം അല്ലാഹു രണ്ടാമതും ജീവിപ്പിക്കും. കൃത്യമായ വിചാരണ നടക്കും. നന്മക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കപ്പെടും. തിന്മക്ക് അതിന് തുല്യമായ പ്രതിഫലം മാത്രം ശിക്ഷയായി നല്‍കപ്പെടും.
لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ ۚ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. (ഖു൪ആന്‍ : 6/12)
പരലോകവിശ്വാസമില്ലാതെ ഈ ലോകത്ത് മനുഷ്യനെ സന്മാര്‍ഗനിഷ്ഠനാക്കുന്നതിന് ഉറപ്പുനല്‍കാവുന്ന യാതൊന്നും വേറെയില്ല. താന്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും അല്ലാഹുവിങ്കല്‍ തന്റെ കര്‍മങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടിവരുകയും ചെയ്യുമെന്നംഗീകരിക്കാത്ത ഒരാള്‍ വഴിപിഴച്ചുപോവുകയും, തിന്മകളിലേര്‍പ്പെടുകയും ചെയ്യുക അനിവാര്യമാകുന്നു. എന്തുകൊണ്ടെന്നാല്‍, മനുഷ്യനെ നേര്‍മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഉത്തരവാദിത്വബോധം അവന്റെയുള്ളില്‍ ഉളവാകുന്നേയില്ല. അതിനാല്‍, മനുഷ്യനെ തന്റെ വലയിലകപ്പെടുത്താന്‍ പിശാച് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് അവനില്‍ പരലോകത്തെ സംബന്ധിച്ച ബോധമില്ലാതാക്കുക എന്നത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺇِﻥَّ ﻭَﻋْﺪَ ٱﻟﻠَّﻪِ ﺣَﻖٌّ ۖ ﻓَﻼَ ﺗَﻐُﺮَّﻧَّﻜُﻢُ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎ ۖ ﻭَﻻَ ﻳَﻐُﺮَّﻧَّﻜُﻢ ﺑِﭑﻟﻠَّﻪِ ٱﻟْﻐَﺮُﻭﺭُ
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.(ഖു൪ആന്‍:35/5)
4. ശരിയായ മാ൪ഗത്തില്‍ നിന്നും തടയും
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ – ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)
عن عبد الله – هو ابن مسعود ، رضي الله عنه – قال : خط رسول الله صلى الله عليه وسلم خطا بيده ، ثم قال : ” هذا سبيل الله مستقيما ” وخط على يمينه وشماله ، ثم قال : ” هذه السبل ليس منها سبيل إلا عليه شيطان يدعو إليه ” ثم قرأ : ( وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ۚ ) .
അബ്ദില്ലാഹ് ഇബ്‌നു മസ്‌ഊദ്(റ) പറയുന്നു: നബി ﷺ ഞങ്ങള്‍ക്ക് ഒരു നേ൪ വര വരച്ചു തന്നു. തുടര്‍ന്നു പറഞ്ഞു: “ഇതാണ് അല്ലാഹുവിന്റെ മാര്‍ഗം.” പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു:”ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്. ഓരോ വഴിയിലും അതിലേക്ക് ക്ഷണിക്കുന്ന ഓരോ പിശാച് ഉണ്ട്.” തുടര്‍ന്ന് അവിടുന്ന് പാരായണം ചെയ്തു: ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (ഖു൪ആന്‍:6/153)
وَعَادًا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ
ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു. (ഖു൪ആന്‍:29/38)
ﻭَﻣَﻦ ﻳَﻌْﺶُ ﻋَﻦ ﺫِﻛْﺮِ ٱﻟﺮَّﺣْﻤَٰﻦِ ﻧُﻘَﻴِّﺾْ ﻟَﻪُۥ ﺷَﻴْﻄَٰﻨًﺎ ﻓَﻬُﻮَ ﻟَﻪُۥ ﻗَﺮِﻳﻦٌ
ﻭَﺇِﻧَّﻬُﻢْ ﻟَﻴَﺼُﺪُّﻭﻧَﻬُﻢْ ﻋَﻦِ ٱﻟﺴَّﺒِﻴﻞِ ﻭَﻳَﺤْﺴَﺒُﻮﻥَ ﺃَﻧَّﻬُﻢ ﻣُّﻬْﺘَﺪُﻭﻥَ
പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും; എന്നിട്ട് അവന്‍ അവനു് കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍ :43/36-37)
5. മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ സംശയം ജനിപ്പിക്കല്‍
ഒരാളെ ശി൪ക്കിലേക്കും കുഫ്റിലേക്കും നയിക്കാനായില്ലെങ്കില്‍ പിന്നെ പിശാചിന്റെ അടുത്ത ശ്രമം, ആ വിശ്വാസിയുടെ വിശ്വാസത്തില്‍ സംശയം ജനിപ്പിക്കലാണ്.
قَالَ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ مَنْ خَلَقَ كَذَا مَنْ خَلَقَ كَذَا حَتَّى يَقُولَ مَنْ خَلَقَ رَبَّكَ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ، وَلْيَنْتَهِ
അബൂ ഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: പിശാച് നിങ്ങളുടെ അടുത്ത് വരും. എന്നിട്ട് ചോദിക്കും: ഇതിനെ സൃഷ്ടിച്ചതാരാണ്? അതിനെ സൃഷ്ടിച്ചതാരാണ്? അങ്ങിനെ ചോദിച്ച് അവസാനം നിന്റെ റബ്ബിനെ സൃഷ്ടിച്ചതാരാണ് എന്ന് ചോദിക്കും. അവിടെ എത്തിയാൽ (ഇത്തരം ദുർബോധനങ്ങളിൽ നിന്ന്) അല്ലാഹുവിൽ അഭയം തേടുകയും, അവിടെവെച്ച് അവസാനിപ്പിക്കുകയും ചെയ്യുക. (ബുഖാരി: 3276)
മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പിശാച് സംശയം ജനിപ്പിക്കുമ്പോള്‍ ദൃഢത (اليقين) കൊണ്ട് അതിനെ പ്രതിരോധിക്കണം. അതായത്, യഥാർത്ഥ അറിവിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ദൃഢമായ വിശ്വാസം കൊണ്ട്. അതോടൊപ്പം അല്ലാഹുവിൽ അഭയംതേടുകയും, പിശാചില്‍ നിന്നും അവനോട് ശരണം തേടുകയും ചെയ്യുക എന്നതാണ് കരണീയം. അല്ലാതെ അത്തരം സന്ദേഹങ്ങളിലും അവ്യക്തതകളിലും ഉഴറുവാന്‍ മനസ്സിനെ തുറന്ന് വിട്ടേക്കരുത്.
6.സുന്നത്തില്‍ നിന്നും ആളുകളെ അകറ്റല്‍
ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി ﷺ പറഞ്ഞു : (മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളെല്ലാം അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്. (അബൂദാവൂദ് : 4607 – സ്വഹീഹ് അല്‍ബാനി)
ഒരാള്‍ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടുകയും ശരിയായ വിശ്വസം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ പിന്നീട് പിശാചിന്റെ ശ്രമം അയാളെ മതത്തില്‍ പുത്തനാചാരങ്ങളിലേക്ക് (ബിദ്അത്ത്) നയിക്കലാണ്. ബിദ്അത്ത് എന്നാല്‍ നബി ﷺ മതത്തില്‍ പഠിപ്പിക്കാത്ത കാര്യങ്ങള്‍ മനുഷ്യന്റെ വകയായി കടത്തിക്കൂട്ടലാണ്. അത് കേവല പാപങ്ങളെക്കാള്‍ ഗൗരവമേറിയതാണ്. കാരണം പാപം എന്നത് ഒരു വ്യക്തിയില്‍ നിക്ഷിപ്തമാണ്. എന്നാല്‍ മതത്തിലെ പുത്തനാചാരം എന്നത് മതവിശ്വാസികളെ മൊത്തത്തില്‍ വഴി തെറ്റിക്കുന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമിനെ മാറ്റിമറിക്കലുമാണ്.
സുന്നത്തിന് നേരേ വിപരീതമാണ് ബിദ്അത്ത്. മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നതിനേക്കാള്‍ ശൈത്വാന് ഇഷ്ടം അവ൪ ബിദ്അത്ത് ചെയ്യുന്നതാണെന്ന് വരെ പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതായി കാണാം. കാരണം ബിദ്അത്ത് ചെയ്യുന്നയാൾ തൗബ ചെയ്യുകയില്ല. അല്ലാഹുവിന്റെയടുക്കൽ ഇഷ്ടമുള്ള ഒരു പുണ്യ കർമ്മം എന്ന നിലയിലാണ് ഒരാൾ ഒരു ബിദ്അത്ത് ചെയ്യുക. അത്കൊണ്ട് തന്നെ അയാൾക്ക് അതിൽ യാതൊരു കുറ്റബോധവും ഉണ്ടാവുകയില്ല. അയാൾ അതിൽ പശ്ചാത്തപിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല.
عَنْ يَحْيَى بْنُ الْيَمَانِ , قَالَ : سَمِعْتُ سُفْيَانَ الثَّوْرِيَّ ، يَقُولُ : الْبِدْعَةُ أَحَبُّ إِلَى إِبْلِيسَ مِنَ الْمَعْصِيَةِ , وَالْمَعْصِيَةُ يُتَابُ مِنْهَا , وَالْبِدْعَةُ لا يُتَابُ مِنْهَا
സുഫിയാനു സൌരി(റഹി) പറയുന്നു : ദോഷങ്ങളേക്കാൾ പിശാചിനിഷ്ടം ബിദ്അത്താണ്. തെറ്റ് ചെയ്യുന്നവന്‍ പിന്നീട് പശ്ചാത്തപിച്ചേക്കം. ബിദ്അത്ത് ചെയ്യുന്നവന്‍ പശ്ചാത്തപിക്കില്ല.
7.തിന്‍മകളും പാപങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കല്‍
قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ
പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.(ഖു൪ആന്‍ :7/33)
ബിദ്അത്തിലേക്ക് ഒരു വിശ്വാസിയെ നയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത ശ്രമം മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും കൊണ്ടു പോകലാണ്. അല്ലാഹു നിഷിദ്ധമാക്കിയ നീചവൃത്തികള്‍ ചെയ്യാന്‍ പിശാച് മനുഷ്യരെ പ്രേരിപ്പിക്കും.
ﺇِﻧَّﻤَﺎ ﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟﺴُّﻮٓءِ ﻭَٱﻟْﻔَﺤْﺸَﺎٓءِ
ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനാണ് അവന്‍(പിശാച്) നിങ്ങളോട് കല്‍പിക്കുന്നത്.(ഖു൪ആന്‍:2/169)
ٱلشَّيْطَٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ
പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:2/268)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﺗَﺘَّﺒِﻌُﻮا۟ ﺧُﻄُﻮَٰﺕِ ٱﻟﺸَّﻴْﻄَٰﻦِ ۚ ﻭَﻣَﻦ ﻳَﺘَّﺒِﻊْ ﺧُﻄُﻮَٰﺕِ ٱﻟﺸَّﻴْﻄَٰﻦِ ﻓَﺈِﻧَّﻪُۥ ﻳَﺄْﻣُﺮُ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ﻭَٱﻟْﻤُﻨﻜَﺮِ ۚ
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും.(ഖു൪ആന്‍:24/21)
അല്ലാഹു വിലക്കിയ വൃക്ഷത്തില്‍ നിന്ന് പൈശാചിക പ്രേരണയാള്‍ ആദം(അ) ഭക്ഷിച്ചു. പിശാച് മനുഷ്യരെ പാപങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് ഇതിലൂടെ വ്യക്തമായി. ഇത് ഇന്നും നടന്നുകൊണ്ടിരിക്കുന്നു. ആളുകള്‍ അധികവും ദേഹേച്ഛയാലും പിശാചിന്റെ പ്രേരണയാലുമാണ് പാപങ്ങള്‍ ചെയ്യുന്നത്.
فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ – فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു. (ഖു൪ആന്‍ :20/120-121)
ഇമാം ഇബ്നുൽ ജൗസി (റഹി) പറഞ്ഞു : സാധാരണക്കാരിൽ ഇബ്‌ലീസ് ഉണ്ടാക്കുന്ന ദുർബോധനത്തിൽ പെട്ട ഒരു കാര്യമാണ് : അവർ പാപങ്ങൾ ചെയ്തു കൊണ്ടിരിക്കും, അത് ചെയ്യരുത് എന്ന് ആരെങ്കിലും എതിർത്താൽ അവർ പറയും : റബ്ബ് ഔദാര്യവാനാണ്. അവന്റെ മാപ്പ് വിശാലമാണ്. (തൽബീസ് ഇബ്‌ലീസ്)
തിന്‍മകള്‍ പ്രവ൪ത്തിക്കുമ്പോഴുള്ള ആസ്വാദനം പൈശാചികം
പിശാചിന്റെ പ്രേരണക്ക് വിധേയനായി ഒരാള്‍ ഒരു തിന്‍മ പ്രവ൪ത്തിക്കുമ്പോള്‍, തിൻമ പ്രവർത്തിക്കുന്ന വ്യക്തിക്ക് ആസ്വാദനം ലഭിക്കുന്നു . അങ്ങനെ അവന് ആ തിന്‍മയില്‍ നിന്നും പിന്തിരിയാന്‍ സാധിക്കാത്തവണ്ണം പിശാച് അവന് ആസ്വാദനവും പ്രേരണയും നല്‍കുന്നു. പിശാചിന്റെ പ്രേരണക്ക് വിധേയനായി ഒരാള്‍ ഒരു തിന്‍മ പ്രവ൪ത്തിക്കുമ്പോള്‍ പിശാചും അത് ആസ്വദിക്കുന്നു. ഈ പരസ്പരാസ്വാദനം അവ൪ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നു.
وَيَوْمَ يَحْشُرُهُمْ جَمِيعًا يَٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ – وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ
അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് പ്രയോജനമെടുത്തു. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.അപ്രകാരം അക്രമികളെ നാം അന്യോനം ബന്ധിപ്പിച്ചിരിക്കുന്നു. അവര്‍ പ്രവ൪ത്തിച്ച് സമ്പാദിച്ചതിന്റെ കാരണമായി. (ഖു൪ആന്‍:6/128-129)
പാപങ്ങളും ദുഷ്ക൪മ്മങ്ങളും നീചവൃത്തികളും ചെയ്യാന്‍ പിശാച് പ്രേരിപ്പിക്കുമ്പോള്‍ അത് പിശാചിന്റെ പ്രേരണയാണെന്ന് തിരിച്ചറിഞ്ഞ്, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഓ൪ത്ത് അതില്‍ നിന്ന് ബോധപൂ൪വ്വം മാറി നില്‍ക്കലാണ് സത്യവിശ്വാസികളുടെ ബാധ്യത.
മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും നയിക്കാന്‍ പിശാച് പരിശ്രമിക്കുമെന്ന് പറഞ്ഞുവല്ലോ. തിന്‍മകളുടെയും പാപങ്ങളുടെയും മേഖല വിശാലമാണ്. പിശാച് മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്ന ചില തിന്‍മകള്‍ കൂടി സൂചിപ്പിക്കട്ടെ.
8.മദ്യവും ചൂതാട്ടവും
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ? (ഖുര്‍ആന്‍ :5/ 90-91)
മദ്യപാനത്തിലൂടെ പിശാച് ഉദ്ദേശിക്കുന്നത് പരസ്പരം ശത്രുതയും വിദ്വേഷവും ഉളവാക്കലും അല്ലാഹുവിനെ ഓര്‍മ്മിക്കുന്നതില്‍നിന്നും നമസ്കാരത്തില്‍ നിന്നും തടയലുമാകുന്നു. പിശാചിന്റെ പ്രസ്തുത പ്രലോഭനത്തെ അതിജീവിച്ച് മദ്യപാനമെന്ന ദുശീലത്തില്‍ നിന്ന് വിരമിക്കല്‍ സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്.
9. ദൈവീക സന്ദേശങ്ങളെ എതിര്‍ക്കല്‍
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ
അപ്രകാരം ഓരോ പ്രവാചകനും നാം ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിട്ടുണ്ട്. അവരിൽ ചിലർ ചിലർക്ക് വഞ്ചനാത്മകമായ അലങ്കാര സാഹിത്യങ്ങൾ സന്ദേശങ്ങളായി അറിയിച്ചു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍ : 6/112)
പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്യുന്ന ദൈവീക സന്ദേശങ്ങളെ എതിര്‍ക്കുന്നതില്‍ മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കള്‍ നേതൃത്വം വഹിക്കും. ഇത് ഇന്നും നടന്നുകൊണ്ടിരിക്കുന്നു. അതായത് ഇസ്ലാമിക പ്രബോധനം നടത്തുമ്പോള്‍ അത് മുസ്ലിംകളോടായാലും അമുസ്ലിംകളോടായാലും, ആളുകളെ സത്യം ഉള്‍ക്കൊള്ളുന്നതില്‍ നിന്നും പിശാച് തടയുന്നു.
10. അല്ലാഹുവിന്റെ കല്‍പ്പനകളെ ലംഘിക്കാന്‍ പ്രോല്‍സാഹിപ്പിക്കല്‍
അല്ലാഹു ആദം(അ)നെയും ഹവ്വാഅ്(അ)നെയും സ്വ൪ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു നിശ്ചിത വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. എന്നാല്‍ പിശാച് അവരെ അബദ്ധത്തില്‍ ചാടിച്ചു. അങ്ങനെ, ആദമും ഹവ്വാഉം (അ) ആ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചുകളഞ്ഞു. പിശാച് അവരോട് പറഞ്ഞ കാര്യം വിശുദ്ധ ഖു൪ആന്‍ നമ്മെ അറിയിക്കുന്നുണ്ട്.
فَوَسْوَسَ إِلَيْهِ ٱلشَّيْطَٰنُ قَالَ يَٰٓـَٔادَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ ٱلْخُلْدِ وَمُلْكٍ لَّا يَبْلَىٰ
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? (ഖു൪ആന്‍:20/120)
فَوَسْوَسَ لَهُمَا ٱلشَّيْطَٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَٰلِدِينَ
وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّٰصِحِينَ
അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു.(ഖു൪ആന്‍ :7/20-21)
ഭൌതികമായ പ്രേരണകള്‍ പിശാച് ആദമിന് നല്‍കിയപ്പോള്‍ അല്ലാഹുവിന്റെ കല്‍പ്പനയെ കുറിച്ച് അദ്ദേഹം അല്‍പ്പസമയത്തേക്ക് മറന്നു. അങ്ങനെ അവ൪ പിശാചിന്റെ മന്ത്രത്തില്‍ വഞ്ചിതരാവുകയും വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു.
وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا
മുമ്പ് നാം ആദമിനോട് കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല. (ഖു൪ആന്‍ : 20/115)
പിശാച് ഈ തന്ത്രം ഇന്നും പയറ്റിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ എന്തെല്ലാം കല്‍പ്പനകള്‍ മനുഷ്യ൪ പിശാചിന്റെ പ്രേരണയാല്‍ ലംഘിക്കുന്നു. ഭൌതികതയെ പിശാച് ആളുകള്‍ക്ക് ഭംഗിയായി തോന്നിപ്പിക്കുന്നു.
11. അല്ലാഹുവിന്റെ പേരില്‍ അറിവില്ലാത്തത് പ്രചരിപ്പിക്കല്‍
لْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ
പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്. (ഖു൪ആന്‍ :7/33)
അല്ലാഹുവിന്റെ പേരില്‍ അറിവില്ലാത്തത് പറയല്‍ നിഷിദ്ധമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പിശാച് അതിന് വേണ്ടി ആളുകളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കും.
ﺇِﻧَّﻤَﺎ ﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟﺴُّﻮٓءِ ﻭَٱﻟْﻔَﺤْﺸَﺎٓءِ ﻭَﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ
ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്.
(ഖു൪ആന്‍:2/169)
ഇസ്ലാമിക വിജ്ഞാനം നേടുക, സലഫുകളുടെ (മുൻഗാമികളുടെ) മന്‍ഹജില്‍ നിലകൊള്ളുക എന്നതുമാത്രമാണ് പിശാചിന്റെ ഈ കെണിയില്‍ നിന്ന് രക്ഷ നേടാനുള്ള ഏക മാ൪ഗം.
12. ചീത്ത കാര്യങ്ങളെ ഭംഗിയാക്കി തോന്നിപ്പിക്കൽ
മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും പിശാച് കൊണ്ടു പോകുന്നത്, പ്രസ്തുത കാര്യങ്ങളെ ഭംഗിയാക്കി തോന്നിപ്പിച്ച് കൊണ്ടായിരിക്കും.
ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ ഇഖ്ലാസുള്ള (നിഷ്കളങ്കരായ) ദാസന്‍മാരൊഴികെ. (ഖു൪ആന്‍:15/39-40)
تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
അല്ലാഹുവെ തന്നെയാണെ, താങ്കള്‍ക്ക് മുമ്പ് പല സമുദായങ്ങളിലേക്കും നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്. എന്നാല്‍ പിശാച് അവര്‍ക്ക് അവരുടെ (ദുഷ്) പ്രവര്‍ത്തനങ്ങള്‍ അലങ്കാരമായി തോന്നിക്കുകയാണ് ചെയ്തത്. അങ്ങനെ അവനാണ് ഇന്ന് അവരുടെ മിത്രം. അവര്‍ക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ് താനും. (ഖു൪ആന്‍:16/63)
ബദ്൪ യുദ്ധ ദിവസം തങ്ങളുടെ ദുഷിച്ച പ്രവ൪ത്തനത്തെയും അല്ലാഹുവിലുള്ള അവിശ്വാസത്തേയും അവന്റെ ദൂതനോടുള്ള യുദ്ധത്തിന്റെ പുറപ്പാടും അവിശ്വാസികള്‍ക്ക് പിശാച് ഭംഗിയായി കാണിച്ചു കൊടുത്തു.
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ
ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു. (ഖു൪ആന്‍:8/48)
സൂര്യനെ ആരാധിച്ചിരുന്ന സബഇലെ രാജ്ഞിയെ കുറിച്ച് വിശുദ്ധ പറഞ്ഞിട്ടുള്ളത് കാണുക:
وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ
അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല. (ഖു൪ആന്‍:27/24)
13. സല്‍കര്‍മങ്ങള്‍ പ്രവ൪ത്തിക്കുന്നതില്‍ നിന്നും തടയും
പിശാച് തിന്മകളെ മനുഷ്യര്‍ക്ക് നന്മയാക്കി കാണിച്ചുകൊടുത്ത് അത് പ്രവര്‍ത്തിക്കത്തക്ക വിധത്തില്‍ അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പ്രചോദിപ്പിക്കുന്നു, നന്മകള്‍ അവര്‍ക്ക് പ്രയാസമുള്ളതാക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു; ഇതാണവന്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു മനുഷ്യനെ സ്വ൪ഗത്തിലേക്ക് നയിക്കുന്ന പ്രഥമമായ കാര്യം സത്യവിശ്വാസമാണെങ്കില്‍, അതിനോട് ചേ൪ത്ത് അല്ലാഹു പറഞ്ഞ കാര്യമാണ് സല്‍കര്‍മങ്ങള്‍ പ്രവ൪ത്തിക്കുക എന്നുള്ളത്.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:2/82)
വിശുദ്ധ ഖു൪ആന്‍ ഇക്കാര്യം പല സ്ഥലങ്ങളിലായി ആവ൪ത്തിച്ച് പരാമ൪ശിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഒരു തിന്‍മ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിശാചിന്റെ അടുത്ത ശ്രമം സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അഥവാ അല്ലാഹുവിനുള്ള അനുസരണത്തില്‍ നിന്നും തടയലാണ്.
[عن سبرة بن الفاكه المخزومي الأسدي:] إنَّ الشَّيطانَ قعدَ لابنِ آدمَ بأطرُقِه، فقعد له بطريقِ الإسلامِ فقال له: أتُسلمُ وتذرَ دينكَ ودينَ وآباءِ أبيكَ؟ قال: فعصاهُ فأسلمَ، ثمَّ قعد له بطريقِ الهجرةِ فقال: أتهاجرُ وتذَرُ أرضكَ وسماءكَ وإنَّما مثلُ المهاجرِ كمثلِ الفرسِ في الطِّوَلِ، قال: فعصاهُ فهاجرَ، ثمَّ قعد له بطريقِ الجهادِ فقال: هو جهدُ النَّفسِ والمالِ فتقاتلُ فتنكحُ المرأةُ ويُقسمُ المالُ، قال: فعصاهُ فجاهدَ، قال رسولُ اللهِ ﷺ: فمَنْ فعل ذلك منهم فماتَ كان حقًّا على اللهِ أنْ يدخلَ الجنَّةَ أو رفصَتهُ دابَّتهُ كان حقًّا على اللهِ أنْ يدخلَ الجنَّةَ
നബി ﷺ പറഞ്ഞു: പിശാച് മനുഷ്യന്റെ സദ്പാന്ഥാവുകളിലെല്ലാം പതുങ്ങി ഇരിക്കുകയാണ്. ഇസ്ലാമിന്റെ പാതയില്‍ അവന്‍ ഇരിക്കും. എന്നിട്ടവന്‍ ചോദിക്കും: നിന്റെയും നിന്റെ പിതാക്കളുടെയും പിതാമഹന്‍മാരുടെ മതത്തെ നീ വെെടിഞ്ഞ് നീ ഇസ്ലാം സ്വീകരിക്കുകയാണോ? എന്നിട്ടും മനുഷ്യന്‍ അവനെ ധിക്കരിച്ചു. അവന്‍ ഇസ്ലാം സ്വീകരിച്ചു. ശേഷം അവന്റെ ഹിജ്റയുടെ പാതയില്‍ അവന്‍ ഇരുന്നു. എന്നിട്ടവന്‍ പറഞ്ഞു: നീ നിന്റെ ഭൂമിയും ആകാശവുമെല്ലാം വിട്ടേച്ച് ഹിജ്റ പോകുകയാണോ? അപ്പോഴും മനുഷ്യന്‍ അവനെ ധിക്കരിച്ചു. അവന്‍ അല്ലാഹുവിന്റെ മാ൪ഗത്തില്‍ പാലായനം ചെയ്തു. ശേഷം അവന്‍ ജിഹാദിന്റെ പാതയില്‍ ഇരുന്നു. എന്നിട്ടവന്‍ പറഞ്ഞു: നീ യുദ്ധം ചെയ്യുന്നു. അതില്‍ നീ കൊല്ലപ്പെടുന്നു. നിന്റെ ഭാര്യ പിന്നീട് വിവാഹം ചെയ്യപ്പെടുന്നു. നിന്റെ സമ്പത്ത് ഓഹരി ചെയ്യപ്പെടുന്നു. അതിനുവേണ്ടി നിന്റെ ശരീരവും സമ്പത്തും കൊണ്ട് നീ ധ൪മ്മസമരം നടത്തുകയാണോ? അപ്പോഴും മനുഷ്യന്‍ അവനെ ധിക്കരിച്ചു. അവന്‍ ജിഹാദ് ചെയ്തു. നബി ﷺ പറയുന്നു: ഇപ്രകാരം പ്രവ൪ത്തിച്ച് മരിക്കുന്നവരെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. അവന്റെ വാഹനം അവനെ തള്ളിയിട്ട് കഴുത്ത് പൊട്ടിയാലും അവനെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. (ഇബ്നുഹിബ്ബാന്‍)
നന്‍മയുടെ മാ൪ഗത്തില്‍ നിന്നും മനുഷ്യരെ പിശാച് തടയുമ്പോള്‍ അവന് കീഴ്പ്പെടാതെ അല്ലാഹുവിന് കീഴ്പ്പെടാന്‍ വേണ്ടി പരിശ്രമിക്കുക.
14. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കുന്നതില്‍ നിന്നും തടയും
ഒരാള്‍ അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ പിശാച് അവന്റെ മനസ്സില്‍ ദാരിദ്യത്തെ ഓ൪മ്മിപ്പിക്കും. നിന്റെ സമ്പത്തൊക്കെ ഇങ്ങനെ ദാനം ചെയ്താല്‍ നീയും നിന്റെ മക്കളോക്കൊ ദരിദ്രരാകും. അന്ന് മറ്റാരും നിങ്ങളെ സഹായിക്കാന്‍ കാണില്ല. അങ്ങനെ സ്വദഖ ചെയ്യാന്‍ ഉദ്ദേശിച്ചന്‍ അതില്‍ നിന്ന് പിന്‍മാറുകയോ ഉദ്ദേശിച്ച തുകയില്‍ കുറവ് വരുത്തുകയോ ചെയ്യുന്നു.
ٱلشَّيْطَٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ
പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:2/268)
ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു :
إذا أراد الإنسان أن يتصدق قال: لا تتصدق هذا ينقص مالك، هذا يجعلك فقيرا، لا تتصدق، أمسك ولكن النبي صلى الله عليه وسلم أخبرنا بأن الصدقة لا تنقص المال
ഒരു മനുഷ്യന്‍ സ്വദഖ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പിശാച് പറയും: നീ സ്വദഖ കൊടുക്കരുത്, അത് നിന്റെ ധനത്തില്‍ കുറവ് വരുത്തും. അത് നിന്നെ ദരിദ്രനാക്കും, അതുകൊണ്ട് നീ സ്വദഖ കൊടുക്കരുത്, അത് നീ പിടിച്ചു വെക്കുക. എന്നാല്‍ നബി(സ്വ) നമുക്ക് പറഞ്ഞത് സ്വദഖ ധനത്തില്‍ കുറവ് വരുത്തില്ല എന്നാണ്.(ശറഹു രിയാളുസ്വാലിഹീൻ)
ഇത്തരം ചിന്തകള്‍ പൈശാചികമാണെന്ന് തിരിച്ചറിയുക. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കലോ മറ്റ് സല്‍ക൪മ്മങ്ങളോ ഉദ്ദേശിക്കുമ്പോള്‍ കാലതാമസം വരുത്താതെ അത് എത്രയും വേഗം പ്രാവ൪ത്തികമാക്കുവാന്‍ ശ്രമിക്കുക.
15. നമസ്കാരം ഉപേക്ഷിക്കല്‍, അതില്‍ അശ്രദ്ധ കാണിക്കല്‍
ഇസ്ലാം പഞ്ചസ്തംഭങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതില്‍ പെട്ടതാണ് അഞ്ച് നേരത്തെ നമസ്കാരം അതുകൊണ്ടുതന്നെ വിശ്വാസികളെ അതില്‍ നിന്ന് തടയാന്‍ പിശാച് അങ്ങേയറ്റം പരിശ്രമിച്ചു. നമസ്‌കാരം പാഴാക്കുന്ന രീതിയില്‍ പിശാച് അത് ഭാരമാക്കിത്തീര്‍ത്തു അഥവാ അത് വലിയ ഭാരമാണെന്ന് ആളുകളെ തോന്നിപ്പിച്ചു. അങ്ങനെ അനേകം പേ൪ പൂ൪ണ്ണമായും നമസ്കാരം ഒഴിവാക്കുന്നവരായി. അങ്ങനെ ആളുകള്‍ പിശാചിന്റെ അടിമകളായി മാറി. അതോടെ അവരില്‍ അവന് സ്വാധീനമുമുണ്ടായി.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ ذُكِرَ عِنْدَ النَّبِيِّ صلى الله عليه وسلم رَجُلٌ فَقِيلَ مَا زَالَ نَائِمًا حَتَّى أَصْبَحَ مَا قَامَ إِلَى الصَّلاَةِ. فَقَالَ “ بَالَ الشَّيْطَانُ فِي أُذُنِهِ
അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നമസ്കരിക്കാതെ നേരം പുലരുന്നതുവരെ കിടന്നുറങ്ങുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ നബി ﷺ യോട് പറയപ്പെട്ടു. അവിടുന്ന് അരുളി: പിശാച് അവന്റെ ചെവിയില്‍ മൂത്രമൊഴിച്ചിരിക്കുന്നു. (ബുഖാരി:1144)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു. (ബുഖാരി:1142)
നമസ്കരിക്കുന്നവരില്‍ പലരേയും അതിന്റെ സമയ നിഷ്ഠയിലും നി൪ബന്ധ ഘടകങ്ങളിലും അതിന്റെ സുന്നത്തുകളിലും അതിലുള്ള ഭയഭക്തിയിലുമെല്ലാം അശ്രദ്ധ കാണിക്കുന്നവരായി മാറ്റുവാന്‍ വേണ്ടി പിശാച് പരിശ്രമിക്കും.
16.സല്‍കര്‍മങ്ങള്‍ തക൪ക്കല്‍
ഒരു വിശ്വസിയെ സല്‍കര്‍മങ്ങള്‍ പ്രവ൪ത്തിക്കുന്നതില്‍ നിന്നും തടയാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത തന്ത്രം, അവന്‍ പ്രവ൪ത്തിച്ച സല്‍കര്‍മങ്ങള്‍ തക൪ക്കലാണ്. അതില്‍ പെട്ടതാണ് രിയാഅ്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ സല്‍കര്‍മങ്ങള്‍ പ്രകടിപ്പിക്കുകയോ നന്നാക്കിക്കാണിക്കുകയോ ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. മറ്റുള്ളവരുടെ പുകഴ്‌വാക്കിന്നര്‍ഹനാകാനും ഭൗതികതാല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു പ്രവര്‍ത്തനത്തില്‍ അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുകയും കൂടെ രിയാഅ് ഉണ്ടാകുകയും ചെയ്താല്‍ ആരാധനയില്‍ പങ്കാളികളെ ഉണ്ടാക്കലാണത്. ഇനി ഒരു സല്‍കര്‍മം കൊണ്ടുദ്ദേശം ജനങ്ങളുടെ പുകഴ്ത്തല്‍ ലഭിക്കല്‍ മാത്രമാണെങ്കില്‍ അവന്‍ വലിയ അപകടത്തിലാണ്.
عَنْ أَبِي سَعِيدٍ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَنَحْنُ نَتَذَاكَرُ الْمَسِيحَ الدَّجَّالَ فَقَالَ ” أَلاَ أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ ” . قَالَ قُلْنَا بَلَى . فَقَالَ ” الشِّرْكُ الْخَفِيُّ أَنْ يَقُومَ الرَّجُلُ يُصَلِّي فَيُزَيِّنُ صَلاَتَهُ لِمَا يَرَى مِنْ نَظَرِ رَجُلٍ ” .
അബൂ സഈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മസീഹുദ്ദജ്ജാലിനെ കുറിച്ച് സംസാരിച്ച കൊണ്ടിരിക്കെ നബി ﷺ ഞങ്ങളിലേക്ക് പുറപ്പെട്ടുവന്ന് പറഞ്ഞു: മസീഹുദ്ദജ്ജാലിനേക്കാള്‍ ഞാന്‍ നിങ്ങളില്‍ ഭയക്കുന്നത് എന്താണെന്ന് അറിയിച്ച് തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: ‘ഗോപ്യമായ ശിര്‍ക്ക്,’ ഒരു വ്യക്തി തന്റെ നമസ്‌കാരത്തെ തന്നെ നോക്കിക്കാണുന്നവര്‍ക്കായി ഭംഗിയാക്കി നിര്‍വഹിക്കുന്നതാണത്. (ഇബ്നുമാജ:37/105)
അതുകൊണ്ട് തന്നെ ഒരു സത്യവിശ്വാസി വളരെ ഗൗരവത്തോടുകൂടി ഈ വിഷയത്തെ കാണേണ്ടതുണ്ട്. രിയാഅ് പിശാചിന്റെ ഭാഗത്തുനിന്നാണെന്ന് മനസ്സിലാക്കി അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. ക൪മ്മങ്ങള്‍ അല്ലാഹുവിന് വേണ്ടി മാത്രം പ്രവ൪ത്തിക്കുക.
17. സല്‍ക൪മ്മങ്ങള്‍ മോശമാക്കാന്‍ വേണ്ടി പരിശ്രമിക്കും
ഒരു വിശ്വാസിയുടെ സല്‍കര്‍മങ്ങള്‍ തക൪ക്കാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത തന്ത്രം, അവന്‍ പ്രവ൪ത്തിച്ച സല്‍കര്‍മങ്ങള്‍ മോശമാക്കാന്‍ വേണ്ടി പരിശ്രമിക്കലാണ്. ഉദാഹരണത്തിന് നമസ്കാരത്തിന്റെ കാര്യമെടുക്കാം. അല്ലാഹുവിന്റെ മുന്നില്‍ ഒരു അടിമ നമസ്കരിക്കാന്‍ നിന്നാല്‍ അത് മോശമാക്കാന്‍ പിശാച് വേണ്ടി പരിശ്രമിക്കും.
عَنْ أَبِي الدَّرْدَاءِ، قَالَ قَامَ رَسُولُ اللَّهِ صلى الله عليه وسلم فَسَمِعْنَاهُ يَقُولُ ” أَعُوذُ بِاللَّهِ مِنْكَ ” . ثُمَّ قَالَ ” أَلْعَنُكَ بِلَعْنَةِ اللَّهِ ” . ثَلاَثًا . وَبَسَطَ يَدَهُ كَأَنَّهُ يَتَنَاوَلُ شَيْئًا فَلَمَّا فَرَغَ مِنَ الصَّلاَةِ قُلْنَا يَا رَسُولَ اللَّهِ قَدْ سَمِعْنَاكَ تَقُولُ فِي الصَّلاَةِ شَيْئًا لَمْ نَسْمَعْكَ تَقُولُهُ قَبْلَ ذَلِكَ وَرَأَيْنَاكَ بَسَطْتَ يَدَكَ . قَالَ ” إِنَّ عَدُوَّ اللَّهِ إِبْلِيسَ جَاءَ بِشِهَابٍ مِنْ نَارٍ لِيَجْعَلَهُ فِي وَجْهِي فَقُلْتُ أَعُوذُ بِاللَّهِ مِنْكَ . ثَلاَثَ مَرَّاتٍ ثُمَّ قُلْتُ أَلْعَنُكَ بِلَعْنَةِ اللَّهِ التَّامَّةِ فَلَمْ يَسْتَأْخِرْ ثَلاَثَ مَرَّاتٍ ثُمَّ أَرَدْتُ أَخْذَهُ وَاللَّهِ لَوْلاَ دَعْوَةُ أَخِينَا سُلَيْمَانَ لأَصْبَحَ مُوثَقًا يَلْعَبُ بِهِ وِلْدَانُ أَهْلِ الْمَدِينَةِ ” .
അബുദ്ദര്‍ദാഅ് (റ) പറയുന്നു: നബി ﷺ നമസ്കരിച്ചു കൊണ്ടിരിക്കെ അവിടുന്ന് ‘നിന്നില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു’ എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു. പിന്നീട് ‘അല്ലാഹുവിന്റെ ശാപം കൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു’ എന്ന് അവിടുന്ന് മൂന്ന് തവണ പറയുകയും, തന്റെ കൈ എന്തിനെയോ പിടിക്കാനെന്ന വണ്ണം നീട്ടുകയും ചെയ്തു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! മുന്‍പ് താങ്കള്‍ പറയുന്നതായി ഞങ്ങള്‍ കേട്ടിട്ടില്ലാത്ത ചിലത് ഈ നമസ്കാരത്തില്‍ താങ്കള്‍ പറയുന്നതും അങ്ങയുടെ കൈ നീട്ടുന്നതും ഞങ്ങള്‍ കണ്ടുവല്ലോ?’ നബി ﷺ പറഞ്ഞു: ‘എന്റെ മുഖത്ത് അഗ്നിയുടെ ഒരു കൊള്ളി ഇടുവാന്‍ വേണ്ടി അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ് വന്നു. അപ്പോള്‍ ഞാന്‍ ‘നിന്നില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ ശരണം തേടുന്നുവെന്ന് മൂന്ന് തവണ പറഞ്ഞു. ശേഷം ‘അല്ലാഹുവിന്റെ പൂര്‍ണമായ ശാപം കൊണ്ട് നിന്നെ ഞാന്‍ ശപിക്കുന്നു’ എന്ന് മൂന്ന് തവണ പറഞ്ഞു. പക്ഷേ അവന്‍ പിന്മാറിയില്ല. പിന്നീട് ഞാന്‍ അവനെ പിടികൂടാന്‍ ഉദ്ദേശിച്ചു. എന്റെ സഹോദരന്‍ സുലൈമാന്‍(അ)യുടെ പ്രാര്‍ഥനയില്ലായിരുന്നെങ്കില്‍ മദീനയിലെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ അവന്‍ കെട്ടപ്പെടുമായിരുന്നു. (മുസ്‌ലിം: 542.)
മറ്റൊരു റിപ്പോ൪ട്ടില്‍ പിശാച് വന്നിട്ടുള്ളത് നബി ﷺ യുടെ നമസ്കാരം തടസ്സപ്പെടുത്തുന്നിന് വേണ്ടിയായിരുന്നുവെന്ന് വന്നിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ عِفْرِيتًا مِنَ الْجِنِّ جَعَلَ يَفْتِكُ عَلَىَّ الْبَارِحَةَ لِيَقْطَعَ عَلَىَّ الصَّلاَةَ وَإِنَّ اللَّهَ أَمْكَنَنِي مِنْهُ فَذَعَتُّهُ فَلَقَدْ هَمَمْتُ أَنْ أَرْبِطَهُ إِلَى جَنْبِ سَارِيَةٍ مِنْ سَوَارِي الْمَسْجِدِ حَتَّى تُصْبِحُوا تَنْظُرُونَ إِلَيْهِ أَجْمَعُونَ – أَوْ كُلُّكُمْ – ثُمَّ ذَكَرْتُ قَوْلَ أَخِي سُلَيْمَانَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لاَ يَنْبَغِي لأَحَدٍ مِنْ بَعْدِي . فَرَدَّهُ اللَّهُ خَاسِئًا ” .
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജിന്നില്‍ പെട്ട ഇഫ്രീത് എന്റെ നമസ്കാരം തടസ്സപ്പെടുത്തുന്നതിന് വേണ്ടി എന്നെ പിടികൂടാന്‍ വന്നു. എന്നാല്‍ അല്ലാഹു എനിക്ക് അവന്റെ മേല്‍ ശക്തി നല്‍കുകയും ഞാന്‍ അവനെ കീഴടക്കുകയും ചെയ്തു. നിങ്ങളെല്ലാവരും കാണത്തക്ക വിധം അവനെ പള്ളിയുടെ തൂണുകളിലൊന്നില്‍ കെട്ടിയിടണമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ ഞാന്‍ എന്റെ സഹോദരന്‍ സുലൈമാന്‍(അ)യുടെ പ്രാര്‍ത്ഥന ഓര്‍ത്തു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. (ഖ൪ആന്‍:38/35) അല്ലാഹു അവനെ (പിശാചിനെ) നിന്ദ്യനായി മടക്കി. (മുസ്‌ലിം:541)
അല്ലാഹുവിന്റെ മുന്നില്‍ നമസ്കരിക്കാന്‍ നില്‍ക്കുന്ന അടിമയുടെ മനസ്സില്‍ പിശാച് വിവിധ രീതികളിലൂടെയും മാര്‍ഗങ്ങളിലൂടെയും ദുര്‍മന്ത്രണം നടത്തുകയും അതുവഴി പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. തക്ബീര്‍ ചൊല്ലിക്കഴിഞ്ഞാല്‍ പിശാച് ഹൃദയത്തില്‍ ദുര്‍മന്ത്രണം തുടങ്ങുന്നു. അവന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ചിലപ്പോള്‍ ഭൗതികാസ്വാദനങ്ങളെയും വിനോദങ്ങളെയും കുറിച്ച ഓര്‍മയുണര്‍ത്തി അവനെ കുഴപ്പത്തിലാക്കുന്നു. മറ്റുചിലപ്പോള്‍ സ്വന്തം അവസ്ഥയെയും ദുന്‍യാവിനെയും കുറിച്ചോര്‍മിപ്പിക്കുന്നു. ചിലപ്പോള്‍ ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് ആലോചനയിലാഴ്ത്തുന്നു. മറ്റുചിലപ്പോള്‍ നമസ്‌കാരത്തില്‍ എത്ര റക്അത്ത് കഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് സംശയംജനിപ്പിക്കുന്നു.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :إِذَا نُودِيَ لِلصَّلاَةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ حَتَّى لاَ يَسْمَعَ التَّأْذِينَ، فَإِذَا قَضَى النِّدَاءَ أَقْبَلَ، حَتَّى إِذَا ثُوِّبَ بِالصَّلاَةِ أَدْبَرَ، حَتَّى إِذَا قَضَى التَّثْوِيبَ أَقْبَلَ حَتَّى يَخْطُرَ بَيْنَ الْمَرْءِ وَنَفْسِهِ، يَقُولُ اذْكُرْ كَذَا، اذْكُرْ كَذَا. لِمَا لَمْ يَكُنْ يَذْكُرُ، حَتَّى يَظَلَّ الرَّجُلُ لاَ يَدْرِي كَمْ صَلَّى
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ മനുഷ്യർ ആ വിളി കേൾക്കാതിരിക്കുവാൻ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂർത്തിയായിക്കഴിഞ്ഞാൽ അവൻ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോൾ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തിൽ ചില ദുർബോധനങ്ങൾ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓർമ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവൻ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓർമ്മപ്പെടുത്തുന്നത്. അവസാനം താൻ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓർമ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയിൽ അവൻ മറയിടും. (ബുഖാരി:608)
عَنْ أَبِي الْعَلَاءِ، أَنَّ عُثْمَانَ بْنَ أَبِي الْعَاصِ، أَتَى النَّبِيَّ ، فَقَالَ: يَارَسُولَ اللهِ إِنَّ الشَّيْطَانَ قَدْ حَالَبَيْنِي وَبَيْنَ صَلَاتِي وَقِرَاءَتِي يَلْبِسُهَا عَلَيَّ، فَقَالَ رَسُولُا: «ذَاكَ شَيْطَانٌ يُقَالُ لَهُ خَنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا» قَالَ: فَفَعَلْتُ ذَلِكَفَأَذْهَبَهُ اللهُ عَنِّي
ഉഥ്മാനുബ്നു അബിൽ ആസ്(റ) പറയുന്നു : ‘അദ്ദേഹം നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, പിശാച് എനിക്കും എന്റെ നമസ്കാരത്തിനും ഖുർആൻ പാരായണത്തിനുമിടയിൽ മറയിട്ടിരിക്കുന്നു. (എന്റെ ഖുർആൻ പാരായണത്തിൽ) അവൻ സംശയമുണ്ടാക്കുകയും ചെയ്യുന്നു.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘ഖിൻസബ് എന്ന് പേരുള്ള ഒരു ശൈത്വാനാകുന്നു അത്. നിനക്ക് അത് അനുഭവപ്പെട്ടാൽ നീ അല്ലാഹുവിനോട് അവനിൽ നിന്ന് ശരണം തേടുകയും, നിന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക.’ ഉഥ്മാൻ(റ) പറയുന്നു: ‘ഞാൻ അപ്രകാരം ചെയ്തപ്പോൾ അല്ലാഹു അവനെ എന്നിൽ നിന്ന് അകറ്റി.’ (മുസ്ലിം:2203)
عَنْ عَائِشَةَ، قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ الاِلْتِفَاتِ فِي الصَّلاَةِ فَقَالَ : هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നമസ്‌കാരത്തിൽ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് ഞാൻ അല്ലാഹുവിന്റെ റസൂല്‍ ﷺ യോട് ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: അത് ഒരു അടിമയെ തന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിയെടുക്കുന്ന രംഗമാണ്. (ബുഖാരി: 751)
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَعَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا تَثَاوَبَ أَحَدُكُمْ فِي الصَّلاَةِ فَلْيَكْظِمْ مَا اسْتَطَاعَ فَإِنَّ الشَّيْطَانَ يَدْخُلُ
അബൂ സഈദുൽ ഖുദ്‌രീ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും നമസ്കാരത്തില്‍ കോട്ടുവാ ഇടുന്നുവെങ്കിൽ തനിക്ക് കഴിയുന്ന രീതിയില്‍ അവന്‍ തടുത്തുകൊള്ളട്ടെ, കാരണം പിശാച് അതിൽ പ്രവേശിക്കുന്നതണ് (മുസ്‌ലിം:2995)
പിശാചിന്റെ മറ്റ് ചില കുതന്ത്രങ്ങള്‍ കൂടി കാണുക:
18. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മറന്നുപോകല്‍
അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. ദിക്റുകള്‍ അല്ലാഹുവുമായുള്ള നമ്മുടെ അടുപ്പം വര്‍ധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42)
അല്ലാഹുവിനെ സ്മരിക്കുന്നതിലാണ് ഹൃദയങ്ങള്‍ക്ക് ചൈതന്യം ലഭിക്കുന്നത്.
ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ
അറിയുക: അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്. (ഖു൪ആന്‍ :13/28)
അതുകൊണ്ടുതന്നെ വിശ്വാസിയെ തന്റെ ചെയ്തികളെ കുറിച്ച് ബോധമില്ലാത്ത അശ്രദ്ധരുടെ പട്ടികയില്‍ പ്രവേശിപ്പിക്കാന്‍ പിശാച് അത്യാഗ്രഹമുള്ളവനാണ്.
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ
പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ദിക്റ് അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍. (ഖു൪ആന്‍ :58/19)
( استحوذ عليهم الشيطان فأنساهم ذكر الله ) أي : استحوذ على قلوبهم الشيطان حتى أنساهم أن يذكروا الله ، عز وجل ، وكذلك يصنع بمن استحوذ عليه
(പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ദിക്റ് അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു) അതായത് : പിശാച് അവരുടെ ഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അവരെ അവന്‍ മറപ്പിച്ചിരിക്കുന്നു. (തഫ്സീ൪ ഇബ്നുകസീ൪)
استحوذ عليهم الشيطان أي : غلب واستعلى ، أي : بوسوسته في الدنيا
(പിശാച് അവരെ കീഴടക്കി വെക്കുകയും) അതായത് : പിശാച് അവരുടെ കാര്യത്തില്‍ വിജയം നേടിയിരിക്കുന്നു. അതായത് : ദുന്‍യാവിന്റെ കാര്യത്തില്‍ (മനഷ്യനെ) പലതും തോന്നിപ്പിച്ചുകൊണ്ട്. (തഫ്സീറുല്‍ ഖു൪ത്വുബി)
فأنساهم ذكر الله أي : أوامره في العمل بطاعته . وقيل : زواجره في النهي عن معصيته . والنسيان قد يكون بمعنى الغفلة ، ويكون بمعنى الترك ، والوجهان محتملان هنا
(അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അവരെ അവന്‍ മറപ്പിച്ചിരിക്കുന്നു.) അതായത് : അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതില്‍ നിന്നും അല്ലാഹു വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നതിൽനിന്നും അവനെ മറപ്പിച്ചു കളഞ്ഞു. മറപ്പിക്കുന്നത് ഒരു അശ്രദ്ധയുടെ തരത്തിലായും ഉപേക്ഷയുടെ തരത്തിലായുമായിരിക്കും. ഇത് രണ്ടും അതിൽ ഉൾക്കൊള്ളുന്നു. (തഫ്സീറുല്‍ ഖു൪ത്വുബി)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” خَصْلَتَانِ أَوْ خَلَّتَانِ لاَ يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلاَّ دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّحُ فِي دُبُرِ كُلِّ صَلاَةٍ عَشْرًا وَيَحْمَدُ عَشْرًا وَيُكَبِّرُ عَشْرًا فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ وَأَلْفٌ وَخَمْسُمِائَةٍ فِي الْمِيزَانِ وَيُكَبِّرُ أَرْبَعًا وَثَلاَثِينَ إِذَا أَخَذَ مَضْجَعَهُ وَيَحْمَدُ ثَلاَثًا وَثَلاَثِينَ وَيُسَبِّحُ ثَلاَثًا وَثَلاَثِينَ فَذَلِكَ مِائَةٌ بِاللِّسَانِ وَأَلْفٌ فِي الْمِيزَانِ ” . فَلَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَعْقِدُهَا بِيَدِهِ قَالُوا يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ قَالَ ” يَأْتِي أَحَدَكُمْ – يَعْنِي الشَّيْطَانَ – فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ وَيَأْتِيهِ فِي صَلاَتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا ” .
അബ്ദുല്ലാഹിബ്‌നു അംറ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കാര്യങ്ങളുണ്ട്, അല്ലെങ്കില്‍ രണ്ട് പ്രത്യേകതകള്‍. ആ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചുപോരുന്ന മുസ്‌ലിമിന് സ്വര്‍ഗമുണ്ട്. അത് വളരെ എളുപ്പമാണ്. പക്ഷേ, അത് നിര്‍വഹിക്കുന്നവര്‍ കുറവുമാണ്. ഓരോ നമസ്‌കാരശേഷവും ‘സുബ്ഹാനല്ലാഹ്’ എന്ന് പത്തു തവണ പറയുക. ‘അല്‍ഹംദുലില്ലാഹ്’ എന്നു പത്ത് തവണ പറയുക. ‘അല്ലാഹു അക്ബര്‍’ എന്നു പത്ത് തവണ പറയുക. അപ്പോള്‍ നാവുകൊണ്ട് 150 ആകും. പിന്നെ അവന്‍ കിടക്കുമ്പോള്‍ ‘സുബ്ഹാനല്ലാഹ്’ 33ഉം, ‘അല്‍ഹംദുലില്ലാഹ്’ 33ഉം, ‘അല്ലാഹു അക്ബര്‍’ 34ഉം തവണ പറയുമ്പോള്‍ എണ്ണത്തില്‍ 100ഉം പ്രതിഫലത്തില്‍ 1000വും എന്ന് വലതുകൈ കൊണ്ട് എണ്ണിക്കാണിച്ചു. സ്വഹാബത്ത് ചോദിച്ചു: ‘പ്രവാചകരേ, ചെയ്യാന്‍ എളുപ്പമായിട്ടും അത് ചെയ്യുന്നവര്‍ കുറവായിരിക്കുമെന്ന് താങ്കള്‍ പറയാന്‍ കാരണമെന്താണ്?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് പിശാച് നിങ്ങളുടെ അടുത്ത് വരും. നിങ്ങളോടവന്‍ വേഗത്തില്‍ ഉറങ്ങിക്കോ എന്ന് പറയും. അങ്ങനെ നിങ്ങളത് ചൊല്ലാതെ ഉറങ്ങും. നിങ്ങള്‍ നമസ്‌കരിച്ചു കഴിഞ്ഞാല്‍ പിശാച് നിങ്ങളുടെ അടുത്തു വരും. ആവശ്യങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തും. അങ്ങനെ അത് ചൊല്ലാതെ നിങ്ങള്‍ എഴുന്നേറ്റുപോകും. (അബൂദാവൂദ്: 5065).
ﻭَﻣَﻦ ﻳَﻌْﺶُ ﻋَﻦ ﺫِﻛْﺮِ ٱﻟﺮَّﺣْﻤَٰﻦِ ﻧُﻘَﻴِّﺾْ ﻟَﻪُۥ ﺷَﻴْﻄَٰﻨًﺎ ﻓَﻬُﻮَ ﻟَﻪُۥ ﻗَﺮِﻳﻦٌ – ﻭَﺇِﻧَّﻬُﻢْ ﻟَﻴَﺼُﺪُّﻭﻧَﻬُﻢْ ﻋَﻦِ ٱﻟﺴَّﺒِﻴﻞِ ﻭَﻳَﺤْﺴَﺒُﻮﻥَ ﺃَﻧَّﻬُﻢ ﻣُّﻬْﺘَﺪُﻭﻥَ
പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും; എന്നിട്ട് അവന്‍ അവനു് കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍ :43/36-37)
قال إبن القيم{رحمه الله}: كل ذي لب يعلم أنه لا طريق للشيطان عليه إلا من ثلاث جهات -احدها:التزيد والإسراف؛ فيزيد على قدر الحاجة، فتصير فضلة، وهي حظ الشيطان ومدخله الى القلب، وطريق الاحتراز من إعطاء نفسه تمام مطلوبها من غذاء أو نوم أو لذة أو راحة، فمتى أغلقت هذا الباب حصل الأمان من دخول العدو منه. الثانية: الغفلة؛ فإن الذاكر في حصن الذكر، فمتى غفل فتح باب الحصن، فولجه العدو، فيعسر عليه أو يصعب إخراجه.الثالث: تكلف ما لا يعنيه من جميع الأشياء.
ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു:ബുദ്ധിയുള്ള എല്ലാവരും മനസ്സിലാക്കുക, മൂന്ന് രീതിയിലൂടെ അല്ലാതെ ശൈത്വാന് അവനിലേക്ക് മാർഗമില്ല.
ഒന്നാമത്തേത്: അമിതവ്യയവും ദുർവ്യയവും; [അവന്]ആവശ്യമുള്ളതിനേക്കാൾ കാര്യങ്ങൾ അമിതമാക്കും, അതവന് ആവശ്യമില്ലാത്തതാകും. ഇത് ശൈത്വാന് അവന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കും. [അതിൽനിന്ന്] സ്വന്തത്തെ സംരക്ഷിക്കാൻ അവൻ തന്റെ ഭക്ഷണം, ഉറക്കം, ആസ്വാദനം, വിശ്രമം എന്നിവ നഫ്സ് ആഗ്രഹിക്കുന്ന അത്രയും അളവിൽ പൂർത്തികരിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. എപ്പോഴാണോ ഈ വാതിൽ അടക്കുന്നത്, അപ്പോൾ ശത്രുവിന്റെ പ്രവേശനത്തിൽനിന്ന് അവൻ സുരക്ഷിതനാകും.
രണ്ടാമത്തേത്: അശ്രദ്ധ; അല്ലാഹുവിനെ ഓർമിക്കുന്നവൻ അതിന്റെ[കോട്ടയുടെ] സംരക്ഷണത്തിലായിരിക്കും. എപ്പോഴാണോ അവൻ [അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന്]ആശ്രദ്ധനാകുന്നത് അപ്പോൾ അവൻ കോട്ടയുടെ കതക് തുറന്നു. അവന്റെ ശത്രു[ശൈത്വാൻ] അകത്ത് പ്രവേശിക്കും, പിന്നീട് ശത്രുവിനെ പുറത്താക്കാൻ അവന്ന് ബുദ്ധിമുട്ടായിരിക്കും.
മൂന്നാമത്തേത്: അവന്ന് പ്രയോജനമില്ലാത്ത കാര്യങ്ങളിൽ മുഴുകുക എന്നത്[ഏത് കാര്യമായാലും]. [الفوائد ص٢٧٧]
قال ابن القيم : القلب الغافل مأوى الشيطان
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: അശ്രദ്ധമായ ഹൃദയം പിശാചിന്റെ സങ്കേതമാകുന്നു. (مفتاح دار السعادة 1-316)
അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ സദാനിലന൪ത്തുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.
19. മറവി
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്. (ഖു൪ആന്‍:6/68)
وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ
അവര്‍ രണ്ട് പേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം (യൂസുഫ്) പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം (യൂസുഫ്) ജയിലില്‍ താമസിച്ചു. (ഖു൪ആന്‍:12/42)
قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا
അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:18/63)
20. വസ്‌വാസ്
മനുഷ്യമനസ്സുകളില്‍ ഉണ്ടാകുന്ന ദു൪ബോധനത്തിനും ദു൪മന്ത്രത്തിനുമാണ് വസ്‌വാസ് എന്ന് പറയുന്നത്. മനുഷ്യമനസ്സുകളില്‍ പിശാച് ദു൪ബോധനം ഇട്ടുതരികയും ശേഷം അവന്‍ പിന്‍വാങ്ങുകയും ചെയ്യുന്നു. ആ പൈശാചിക ചിന്തകള്‍ പിന്നെ മനുഷ്യനെ കൊണ്ട് കളിക്കുന്നു. വിശ്വാസതലം മുതല്‍ കര്‍മങ്ങളില്‍ വരെ മനുഷ്യമനസ്സില്‍ സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ പിശാച് ശ്രമിക്കും. അല്ലാഹു ഉണ്ടോ, എങ്കില്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ മനസ്സിലുണ്ടാകുന്നത് വിശ്വാസത്തിലുണ്ടാകുന്ന വസ്‌വാസ് മുഖേനെയാണ്.
അപ്രകാരം തന്നെയാണ് ക൪മ്മങ്ങളിലുള്ള വസ്‌വാസും. ചിലപ്പോള്‍ പിശാച് മനുഷ്യന് അവന്‍ നമസ്‌കാരത്തിലായിരിക്കെ തന്റെ വുദ്വൂഅ് നഷ്ടമായിരിക്കുന്നു അല്ലെങ്കില്‍ തന്റെ വസ്ത്രത്തിലോ ശരീരത്തിലോ നജസുണ്ട് എന്നിങ്ങനെ വസ്‌വാസുണ്ടാക്കും. തനിക്ക് നമസ്‌കാരം നഷ്ടമായെന്ന് തോന്നുന്നതുവരെ ഈ പ്രവണത പിശാച് തുടരും. നമസ്‌കാരം ഭാരമായി തോന്നുവാനും മടുപ്പുണ്ടാക്കുവാനുമാണ് പിശാച് ഇത് ചെയ്യുന്നത്.
പിശാച് ഒരു മനുഷ്യന്റെ ഹൃദയത്തിലേക്ക് നോക്കും. ഹൃദയം തീവ്രതയുടേതാണ് എന്നറിഞ്ഞാല്‍ അധികരിപ്പിക്കുവാനുള്ള വസ്‌വാസുണ്ടാക്കും. പിശാച് അവനോട് മന്ത്രിക്കും: മറ്റുള്ളവരുടെ ശുദ്ധി നിനക്ക് മതിയാകില്ല. ജനങ്ങള്‍ ഒരു കോരല്‍ വെള്ളംകൊണ്ട് വുദൂഅ് ചെയ്താല്‍ നീ ഒരു സ്വാഅ് വെള്ളം ഉപയോഗിക്കണം. ആളുകള്‍ മൂന്നുപ്രാവശ്യം കഴുകിയാല്‍ നീ ഏഴുകൊണ്ടും പത്തുകൊണ്ടും മതിയാക്കരുത്, നീ വര്‍ദ്ധിപ്പിക്കുക, ത്യാഗം സഹിക്കുന്നതിനനുസരിച്ച് പ്രതിഫലവും, കര്‍മം പെരുപ്പിക്കുന്നതിനനുസരിച്ച് കൂലിയും പതിന്മടങ്ങായി ലഭിച്ചുകൊണ്ടിരിക്കും. ഇങ്ങനെയായിരിക്കും പൈശാചിക വസ്‌വാസുകള്‍. അവസാനം വസ്വാസാല്‍ പ്രയാസപ്പെട്ട് നമസ്കാരം തന്നെ ഒഴിവാക്കുന്ന അവസ്ഥയില്‍ അവനായേക്കാം.
പിശാച് ഇത്തരം പ്രവണതകളുമായി നടക്കുന്നത് ആളുകളുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കുന്നതിനുവേണ്ടിയാണ്. അവന്‍ മനുഷ്യന്റെ വിശ്വാസത്തെ തകര്‍ക്കുവാന്‍ ആര്‍ത്തി കാണിക്കുന്നതുപോലെ കര്‍മ്മങ്ങള്‍ തകര്‍ക്കുവാനും ശ്രമിക്കും. ഇത്തരം പൈശാചിക വസ്വാസുകളില്‍ നിന്നെല്ലാം അല്ലാഹുവിനോട് രക്ഷ തേടുക മാത്രമാണ് സത്യവിശ്വാസികള്‍ക്ക് കരണീയം.
قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾ مَلِكِ ٱلنَّاسِ ﴿٢﴾ إِلَٰهِ ٱلنَّاسِ ﴿٣﴾ مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾ مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (ഖു൪ആന്‍:114/1-6)
പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും, അവന്റെ ദുർമന്ത്രണങ്ങളിൽ നിന്നും, അല്ലാഹുവിൽ രക്ഷ തേടാനും, അവനിൽ അഭയം പ്രാപിക്കാനും ഈ സൂറത്ത് പഠിപ്പിക്കുന്നു.
وهذه السورة مشتملة على الاستعاذة برب الناس ومالكهم وإلههم، من الشيطان الذي هو أصل الشرور كلها ومادتها، الذي من فتنته وشره، أنه يوسوس في صدور الناس،
എല്ലാ തിന്മകളുടെയും മൂലകാരണവും അടിത്തറയുമായ പിശാചില്‍ നിന്നും മനുഷ്യരുടെ ആരാധ്യനും ഉടമസ്ഥനും രക്ഷിതാവുമായവനോട് രക്ഷ തേടലാണ് ഈ അധ്യായത്തന്റെ ഉള്ളടക്കം. അതായത് മനുഷ്യരുടെ മനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവന്റെ കെടുതിയില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നുമുള്ള രക്ഷ തേടല്‍. (തഫ്സീറുസ്സഅ്ദി)
ലബീദു ബ്നുൽ അഅ്സ്വം എന്ന് പേരുള്ള ഒരു യഹൂദൻ നബി ﷺ ക്കെതിരെ സിഹ്‌ർ (മാരണം) ചെയ്തു. മലക്കുകൾ മുഖേന അല്ലാഹു അവിടുത്തേക്ക് ഇക്കാര്യത്തെ കുറിച്ച് അറിയിച്ചു നൽകുകയും, സൂറതുൽ ഫലഖും സൂറതുന്നാസും അവതരിപ്പിച്ചു നൽകുകയും, ഈ രണ്ട് സൂറതുകൾ കൊണ്ട് മന്ത്രിക്കാൻ കൽപ്പിക്കുകയും ചെയ്തു. (അസ്ബാബുന്നുസൂൽ – വാഹിദി: 347)
21. സംശയം ജനിപ്പിക്കല്‍
സംശയങ്ങള്‍ ജനിപ്പിക്കുക എന്നത് പിശാചിന്റെ ഒരു പ്രവര്‍ത്തനമാണ്. വുദൂഅ് എടുക്കുമ്പോള്‍ അവയവങ്ങള്‍ എത്ര തവണ കഴുകി, നമസ്‌കാരത്തില്‍ എത്ര റക്അത്തായി എന്നൊക്കെ സ്ഥിരമായി സംശയിപ്പിക്കുന്നത് അവന്റെ പരിപാടിയാണ്. അതൊക്കെ പിശാചിന്റെ തന്ത്രങ്ങളാണെന്ന് തിരിച്ചറിയാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.
عَنْ أبي سعيد الْخُدْرِيّ رَضِي الله عَنهُ أَن رَسُول الله صلى الله عَلَيْهِ وَسلم قَالَ إِذا جَاءَ أحدكُم الشَّيْطَان فَقَالَ إِنَّك أحدثت فَلْيقل كذبت
അബൂസഈദിൽ ഖുദ്രി(റ) വില്‍ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാളുടെ അടുക്കല്‍ ശൈത്വാന്‍ വന്നിട്ട് ‘നിന്റെ വുളൂഅ് മുറിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ (സംശയം ജനിപ്പിച്ചാല്‍) ‘നീ കളവാണ് പറഞ്ഞിരിക്കുന്നത്’ എന്ന് അവന്‍ പറഞ്ഞുകൊള്ളട്ടെ.
22. മനുഷ്യ൪ക്കിടയില്‍ കുഴപ്പമുണ്ടാക്കല്‍
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يَعْبُدَهُ الْمُصَلُّونَ فِي جَزِيرَةِ الْعَرَبِ وَلَكِنْ فِي التَّحْرِيشِ بَيْنَهُمْ
ജാബി൪ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അറേബ്യന്‍ ദ്വീപില്‍ നമസ്കരിക്കുന്നവ൪ പിശാചിനെ ആരാധിക്കുന്നതില്‍ അവന്‍ നിരാശപ്പെട്ടിരിക്കുന്നു. എന്നാല്‍ അവ൪ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതില്‍ (അവന്‍) തൃപ്തിപ്പെട്ടിരിക്കുന്നു. (മുസ്ലിം:2812)
عَنْ صَفِيَّةَ ابْنَةِ حُيَىٍّ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُعْتَكِفًا، فَأَتَيْتُهُ أَزُورُهُ لَيْلاً فَحَدَّثْتُهُ ثُمَّ قُمْتُ، فَانْقَلَبْتُ فَقَامَ مَعِي لِيَقْلِبَنِي. وَكَانَ مَسْكَنُهَا فِي دَارِ أُسَامَةَ بْنِ زَيْدٍ، فَمَرَّ رَجُلاَنِ مِنَ الأَنْصَارِ، فَلَمَّا رَأَيَا النَّبِيَّ صلى الله عليه وسلم أَسْرَعَا، فَقَالَ النَّبِيُّ صلى الله عليه وسلم ” عَلَى رِسْلِكُمَا إِنَّهَا صَفِيَّةُ بِنْتُ حُيَىٍّ ”. فَقَالاَ سُبْحَانَ اللَّهِ يَا رَسُولَ اللَّهِ. قَالَ ” إِنَّ الشَّيْطَانَ يَجْرِي مِنَ الإِنْسَانِ مَجْرَى الدَّمِ، وَإِنِّي خَشِيتُ أَنْ يَقْذِفَ فِي قُلُوبِكُمَا سُوءًا ـ أَوْ قَالَ ـ شَيْئًا ”.
സഫിയ്യ (റ) പറയുന്നു : ‘ നബി ﷺ ഇഅ്തികാഫിലായിരിക്കെ ഒരു രാത്രി അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി ഞാൻ പോയി. അവിടുത്തോട് സംസാരിച്ചതിന് ശേഷം തിരിച്ചു പോകാനായി ഞാൻ എഴുന്നേറ്റു. അപ്പോൾ എന്നെ വീട്ടിൽ തിരിച്ചെത്തിക്കാൻ വേണ്ടി നബി ﷺ യും എന്നോടൊപ്പം എഴുന്നേറ്റു. സഫിയ്യ താമസിച്ചിരുന്നത് ഉസാമത്ത് ബ്നു സൈദിന്റെ വീട്ടിലായിരുന്നു. അപ്പോൾ അൻസ്വാരികളിൽ പെട്ട രണ്ട് പേർ (ഞങ്ങളുടെ അടുത്തു കൂടെ) നടന്നു പോയി. നബി ﷺ അവരെ കണ്ടപ്പോൾ വേഗത്തിൽ (അവരുടെ അടുത്തേക്ക്) നടന്നു. ശേഷം നബി ﷺ പറഞ്ഞു: ‘നിൽക്കൂ, അത് സഫിയ്യ ആണ്.’ അപ്പോൾ അവർ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, അല്ലാഹുവിന്റെ പ്രവാചകരേ, അപ്പോൾ നബി ﷺ പറഞ്ഞു: ‘നിശ്ചയമായും പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും,നിങ്ങളുടെ മനസ്സിൽ അവൻ എന്തെങ്കിലും തി൯മ ഇട്ടുതരുമോ എന്ന് ഞാൻ ഭയന്നു (ബുഖാരി:3281, മുസ്ലിം:2175)
ഇമാം ശാഫിഈ (റഹി)പറഞ്ഞു: നബി ﷺ യെ സംബന്ധിച്ച് മോശം വിചാരം മനസ്സില്‍ ഉണ്ടാവുക വഴി അവര്‍ കുഫ്റില്‍ വീണു പോകുമോ എന്ന് ഭയന്നതു കൊണ്ടാണ് നബി ﷺ അപ്രകാരം പറഞ്ഞത്. അവരോടുള്ള ഗുണകാംക്ഷ കൊണ്ടും, പിശാച് അവരെ നശിപ്പിച്ചു കളയാന്‍ മാത്രം എന്തെങ്കിലും അവരുടെ മനസ്സില്‍ ഇട്ടു കൊടുക്കുന്നത് തടയാനും വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ധൃതിപ്പെട്ടത്. (ഫത്ഹ്:4/280)
23. കുടുംബ പ്രശ്നം ഉണ്ടാക്കല്‍
കുടുംബങ്ങളെ ഛിന്നഭിന്നമാക്കുക, സന്താനങ്ങളെ തമ്മിലടിപ്പിക്കുക, ഭാര്യാഭ൪ത്താക്കന്‍മാ൪ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുക തുടങ്ങിയവയെല്ലാം പിശാചിന്റെ ലക്ഷ്യങ്ങളാണ്.
പൈശാചിക പ്രവ൪ത്തനമായ സിഹ്റിനെ കുറിച്ച് വിശദീകരിക്കവെ അല്ലാഹു പറഞ്ഞു:
ﻓَﻴَﺘَﻌَﻠَّﻤُﻮﻥَ ﻣِﻨْﻬُﻤَﺎ ﻣَﺎ ﻳُﻔَﺮِّﻗُﻮﻥَ ﺑِﻪِۦ ﺑَﻴْﻦَ ٱﻟْﻤَﺮْءِ ﻭَﺯَﻭْﺟِﻪِۦ ۚ
അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. (ഖു൪ആന്‍ : 2/102)
عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ ثُمَّ يَبْعَثُ سَرَايَاهُ فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً يَجِيءُ أَحَدُهُمْ فَيَقُولُ فَعَلْتُ كَذَا وَكَذَا فَيَقُولُ مَا صَنَعْتَ شَيْئًا قَالَ ثُمَّ يَجِيءُ أَحَدُهُمْ فَيَقُولُ مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأَتِهِ – قَالَ – فَيُدْنِيهِ مِنْهُ وَيَقُولُ نِعْمَ أَنْتَ
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇബ്ലീസ് അവന്റെ സിംഹാസനം വെള്ളത്തിന് മീതെ വെച്ചിരിക്കുന്നു. അതിന് ശേഷം തന്റെ സൈന്യത്തെ അവന്‍ നിയോഗിക്കുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ് അവനോട് ഏറ്റവും അടുപ്പമുള്ളത്. അവരില്‍ പെട്ട ഒരാള്‍ വന്നുപറയും: ‘ഞാന്‍ ഇന്നയിന്ന പ്രകാരം പ്രവ൪ത്തിച്ചു’. അപ്പോള്‍ അവന്‍ (ഇബ്ലീസ്) പറയും: ‘നീ ഒന്നുംതന്നെ ചെയ്തിട്ടില്ല’.അവരില്‍ പെട്ട മറ്റൊരാള്‍ വന്നുപറയും: ഞാന്‍ അവനും അവന്റെ ഭാര്യക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുവരെ അവനെ (ആ മനുഷ്യനെ) വെറുതെ വിട്ടില്ല’. അപ്പോള്‍ ഇബ്ലീസ് അവന്റെ അടുത്ത് ചെന്ന് പറയും: ‘നീ എത്ര നല്ലവനാണ്.’ (മുസ്ലിം :2813)
24. മരണവേളയില്‍ കുഴപ്പത്തിലാക്കല്‍
ക൪മ്മങ്ങളുടെ അന്ത്യത്തിന്റെ സ്വഭാവം അതിന്റെ സ്വീകാര്യതക്കുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നാണെന്നതിനാല്‍, മനുഷ്യന്‍ ശുഭപര്യവസാനിയാകരുതെന്ന് പിശാചിന് അത്യാഗ്രഹമുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിലുടനീളം പരിശ്രമിച്ചിട്ടും അവനെ വഴപിഴപ്പിക്കാനായില്ലെങ്കിലും പിശാച് നിരാശനാകില്ല. അവസാനം അവന്റെ മരണ സമയത്തെങ്കിലും അവനെ കീഴടക്കാന്‍ പറ്റുമോയെന്ന് അവന്‍ പരിശ്രമിക്കും. മരണ വെപ്രാള സമയത്ത് പിശാചും അവന്രെ കൂട്ടാളികളും ഒരു അവസാന ശ്രമവും കൂടി നടത്തുമെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളതായി കാണാം.
അതുകൊണ്ടുതന്നെ നബി ﷺ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.
أَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ
മരണ നേരത്ത് പിശാച് എന്നെ അതിജയിക്കുന്നതില്‍ നിന്നും (അല്ലാഹുവേ) ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (നസാഇ:5533)
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ (റഹി) പറയുന്നു : മരണാസന്നനായ ഒരു മനുഷ്യനെ കുറിച്ച് ഇബ്‌ലിസ് അവന്റെ അനുയായികളോട് (അവന്റെ സംഘത്തിൽ പെട്ട മറ്റ് ശൈത്വാന്മാരോട് ) പറയും : ‘അവനെ ഇപ്പോൾ പിടിച്ചോ, (പിഴപ്പിച്ചോ) , ഇപ്പോ കിട്ടിയില്ലെങ്കിൽ പിന്നെ നിങ്ങൾക്കവനെ ഒരിക്കലും കിട്ടില്ല’. (മജ്‌മൂഉല്‍ ഫതാവ :4/ 255)
അതിനാല്‍തന്നെ പിശാചിന്റെ വഞ്ചനകളില്‍ നിന്ന് അല്ലാഹു രക്ഷ നല്‍കേണ്ടതിന് ഐഹിക ലോകത്ത് തന്റെ ക൪മ്മങ്ങള്‍ നന്നാക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.
25. സ്ത്രീകളെ നാശഹേതുവാക്കല്‍
عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ” . وَفِي حَدِيثِ ابْنِ بَشَّارٍ ” لِيَنْظُرَ كَيْفَ تَعْمَلُونَ ” .
അബൂസഈദില്‍ ഖുദ്രിയ്യില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും ദുന്‍യാവ് പച്ചപ്പും മധുരവുമാകുന്നു. അല്ലാഹുവാകട്ടെ നിങ്ങളെ അതില്‍ പരസ്പരം അനന്തരാവകാശികളും ആക്കിയിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവന്‍ നിരീക്ഷിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ ദുന്‍യാവിനെ സൂക്ഷിക്കുക. സ്ത്രീകളേയും സൂക്ഷിക്കുക. ഇസ്റായീല്യരില്‍ ആദ്യമായുണ്ടായ കുഴപ്പം സ്ത്രീകളെ കൊണ്ടായിരുന്നു.(മുസ്ലിം : 2742)
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: الْمَرْأَةُ عَوْرَةٌ فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ
അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീ ഔറത്താണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാചിന് അവളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നു. (തി൪മിദി:1173)
26. മനുഷ്യന്റെ ലജ്ജ ഇല്ലാതാക്കല്‍
മനുഷ്യന്റെ ലജ്ജ ഇല്ലാതാക്കാന്‍ പിശാച് കഠിനമായി പരിശ്രമിക്കുന്നതാണ്. അതിനായി മനുഷ്യനില്‍ നിന്നും പിശാച് താല്‍പ്പര്യപ്പെടുന്നതാണ് നഗ്നത. ആദ്യ മനുഷ്യരായ ആദമിന്റെയും ഹവ്വായുടെയും അടുക്കല്‍ പിശാച് അതാണ് ചെയ്തത്. അവന്റെ വഞ്ചനയിലൂടെ അവ൪ ഇരുവരുടെ നഗ്നത പരസ്പരം വെളിപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
فَدَلَّىٰهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَٰنَ لَكُمَا عَدُوٌّ مُّبِينٌ
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍(പിശാച്) തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? (ഖു൪ആന്‍:7/22)
ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങിയെന്ന് പറഞ്ഞുവല്ലോ. മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ലജ്ജാശീലമെന്ന് വ്യക്തം. അത് തക൪ക്കാനാണ് പിശാച് പരിശ്രമിക്കുന്നത്.
قَالَ : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ
നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച് ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)
സത്യവിശ്വാസികള്‍ എല്ലായ്പ്പോഴും ലജ്ജാശീലമുള്ളവരായിരിക്കണം.
قَالَ النَّبِيُّ صلى الله عليه وسلم: الْحَيَاءُ مِنَ الإِيمَانِ
നബി ﷺ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. (മുസ്ലിം:36)
قَالَ النَّبِيُّ صلى الله عليه وسلم:إِنَّ الْحَيَاءَ شُعْبَةٌ مِنَ الإِيمَانِ
നബി ﷺ പറഞ്ഞു: തീ൪ച്ചയായും, ലജ്ജ ഈമാനിന്റെ ഒരു ശാഖയാണ്. (ഇബ്നുമാജ:1/61)
27. അസൂയ
ഈമാന്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹമാണെങ്കില്‍ അസൂയ പിശാചില്‍ നിന്നും വരുന്നതാണ്. അതുകൊണ്ടാണ് അവ രണ്ടും ഒരുമിച്ച് ഒരു സത്യവിശ്വാസിയില്‍ ഉണ്ടാകുകയില്ലെന്ന് നബി ﷺ പറഞ്ഞിട്ടുള്ളത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَجْتَمِعَانِ فِي قَلْبِ عَبْدٍ الإِيمَانُ وَالْحَسَدُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനും അസൂയയും ഒരു അടിമയുടെ ഹൃദയത്തിൽ ഒരിക്കലും ഒന്നിച്ച് നില നിൽക്കുകയില്ല. (നസാഇ:3110)
إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ – قَالَ يَٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَٰنَ لِلْإِنسَٰنِ عَدُوٌّ مُّبِينٌ
യൂസുഫ്(അ) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു. (ഖു൪ആന്‍:12/4-5)
യൂസുഫ്(അ) സ്വപ്നം കണ്ട വിവരം സഹോദരന്മാര്‍ അറിയുന്നപക്ഷം, അവര്‍ക്ക് യൂസുഫ് (അ) യോട് അസൂയ തോന്നിയേക്കുമെന്നും, അങ്ങിനെ അദ്ദേഹത്തിനെതിരായി വല്ല കുതന്ത്രങ്ങളും പ്രവര്‍ത്തിച്ചു അദ്ദേഹത്തെ ഏതെങ്കിലും കെണിയില്‍ അകപ്പെടുത്തിയേക്കുമെന്നും യഅ്ഖൂബ് (അ) ഭയപ്പെട്ടു. അത് പിശാചിനോട് ചേ൪ത്താണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
28. ശത്രുക്കളെ കുറിച്ച് ഭയപ്പെടുത്തും
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ – فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍإِ – إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു. അത് (നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്) പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.(ഖു൪ആന്‍:3/173-175)
സത്യവിശ്വാസികളെ ഭയപ്പെടുത്തുകയെന്ന് പിശാചിന്റെ തന്ത്രമാണ്. ചിലപ്പോള്‍ ഫാസിസത്തെ കാണിച്ചായിരുക്കും അവന്‍ ഭയപ്പെടുത്തുന്നത്. സത്യവിശ്വാസികളക്ക് ശത്രുക്കള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അത് ഇന്നുമുണ്ട്. എന്നുമുണ്ടാകും. അത് അല്ലാഹുവിന്റെ നടപടിക്രമമാണ്. ശത്രുക്കളെ ഭയപ്പെടുകയല്ല, മറിച്ച് അല്ലാഹുവിന്റ സഹായം ലഭിക്കുന്നതിന് വേണ്ടി യോഗ്യത നേടുകയാണ് സത്യവിശ്വാസികള്‍ വേണ്ടത്. പിശാച് ശത്രുക്കളെ കുറിച്ച് ഭയപ്പെടുത്തുമ്പോള്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയാണ് വേണ്ടതെന്ന് മേല്‍ വചനം ഓർമ്മപ്പെടുത്തുന്നു.
29. ദു൪മോഹങ്ങളും വ്യാമോഹങ്ങളും
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينً
ايَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا
അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു. അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:4/119-120)
ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുതെന്നും പിശാചിനെ കരുതിയിരിക്കണമെന്നും അല്ലാഹു ആദമിനോടും ഹവ്വായോടും പറഞ്ഞിരുന്നു. പിശാച് ദു൪മോഹങ്ങള്‍ കൊണ്ടും വ്യാമോഹങ്ങള്‍ കൊണ്ടും ആദമിനെ പ്രലോഭിപ്പിച്ചപ്പോള്‍ മറന്നു. പിശാച് ഇടപെടുമ്പോള്‍ മനുഷ്യന്‍ ശരിയായ അറിവും ഹിദായത്തും മറക്കും.
وَلَقَدْ عَهِدْنَآ إِلَىٰٓ ءَادَمَ مِن قَبْلُ فَنَسِىَ وَلَمْ نَجِدْ لَهُۥ عَزْمًا
മുമ്പ് നാം ആദമിനോട് കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല. (ഖു൪ആന്‍ : 20/115)
ശ്രദ്ധിക്കുക
قال الشيخ عبد الرزاق البدر حفظه الله : الشيطان يدرس قلب الإنسان إلى أي شيء يميل
അബ്ദു റസാഖ് അൽ ബദർ حفظه الله പറഞ്ഞു: എന്തൊന്നിലേക്കാണോ മനുഷ്യൻറെ മനസ്സ് ചായുന്നത്, അതായിരിക്കും പിശാച് അവൻറെ മനസ്സിനെ പഠിപ്പിക്കുന്നത്. (شرح الداء و الدواء )
പിശാചിന്റെ ശത്രുത മനുഷ്യന്റെ ജനനം മുതല്‍ക്കെ
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ : مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا
അബൂ ഹുറൈറ(റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:ജനന സമയത്ത് പിശാച് സ്പ൪ശിക്കാത്തതായി ഒരു കുട്ടിയുമില്ല. പിശാചിന്റെ സ്പ൪ശനത്താലാണ് കുട്ടി അപ്പോള്‍ ഒച്ചയിട്ട് കരയുന്നത്. മറിയം ബീവിയും അവരുടെ പുത്രന്‍ ഈസാനബിയും ഒഴികെ (ബുഖാരി:4548)
പിശാചില്‍ നിന്ന് രക്ഷ നേടാനുള്ള വഴികള്‍
കണ്ണിമ വെട്ടുന്ന സമയത്തേക്ക് പോലും പിശാച് ആരെയും ഉപേക്ഷിക്കില്ല. പിശാച് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കുമെന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. എന്നിരുന്നാലും പിശാചിന്റെ തന്ത്രങ്ങളില്‍ നിന്നും ദു൪മന്ത്രങ്ങളില്‍ നിന്നും രക്ഷപെടാന്‍ വഴിയുണ്ട്. അത് അല്ലാഹുവും അവന്റെ റസൂല്‍ ﷺ യും നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് താഴെ ചേ൪ക്കുന്നു.
1. അല്ലാഹുവിലുള്ള വിശ്വാസം
ﺇِﻧَّﺎ ﺟَﻌَﻠْﻨَﺎ ٱﻟﺸَّﻴَٰﻄِﻴﻦَ ﺃَﻭْﻟِﻴَﺎٓءَ ﻟِﻠَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ
തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു. (ഖു൪ആന്‍ :7/27)
വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നുവെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. അഥവാ അല്ലാഹുവിലുള്ള വിശ്വാസം ഉറച്ചവ൪ക്കാണ് പിശാചില്‍ നിന്ന് സുരക്ഷിതത്വമുള്ളത്.
ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. (ഖു൪ആന്‍ : 16/99)
فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
…… എന്നിട്ട് ആര് വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍: 6/48)
ഇസ്ലാം പഠിപ്പിച്ച വിശ്വാസമാണ് തനിക്കുള്ളതെന്ന് ഓരോ മുസ്ലിമും പരിശോധിക്കേണ്ടതുണ്ട്. ഇസ്ലാം പഠിപ്പിച്ചതല്ലാത്ത ശി൪ക്കന്‍ വിശ്വാസം കൊണ്ടുനടന്നിട്ട് പിശാചിന്റെ കെണിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുന്നില്ലെന്ന് പരിതപിച്ചിട്ട് കാര്യമില്ല. വിശ്വസിക്കുന്നവരുടെ മേല്‍ പിശാചിന് യാതൊരു അധികാരവുമില്ലെന്ന് പറഞ്ഞ ഉടനെ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് കാണുക:
ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ
അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/100)
2. ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
നാം എല്ലാ ക൪മ്മളും ഇഖ്’ലാസോടെ (അല്ലാഹുവിന് വേണ്ടി മാത്രം) ചെയ്യുമ്പോള്‍ പിശാചിന് നമ്മെ ഉപദ്രവിക്കാന്‍ കഴിയില്ല. ഇത് പിശാച് തന്നെ പറഞ്ഞിട്ടുള്ളത് കാണുക:
ﻗَﺎﻝَ ﻓَﺒِﻌِﺰَّﺗِﻚَ ﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
ﺇِﻻَّ ﻋِﺒَﺎﺩَﻙَ ﻣِﻨْﻬُﻢُ ٱﻟْﻤُﺨْﻠَﺼِﻴﻦَ
അവന്‍ (ഇബ്’ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)
എന്നാല്‍ നമ്മുടെ ക൪മ്മങ്ങളില്‍ ഇഖ്’ലാസില്‍ ചോ൪ച്ച സംഭവിച്ച് ജനങ്ങളെ കാണിക്കാന്‍ വേണ്ടി ചെയ്യുമ്പോള്‍ പിശാചിന് നമ്മുടെ മേല്‍ അധികാരം ലഭിക്കുകയായി. ഇത് ഒരു കഥയില്‍ കൂടി വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇമാം ഇബ്നുല്‍ ജൌസി (റഹി) തന്റെ ‘തല്‍ബീസു ഇബ്ലീസ്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ കഥയുടെ സംക്ഷിപ്ത രൂപം ഇപ്രകാരമാണ്:
ഒരു സ്ഥലത്ത് അല്ലാഹുവിന് പുറമേ ജനങ്ങള്‍ ആരാധനയ൪പ്പിച്ചിരുന്ന ഒരു വൃക്ഷമുണ്ടായിരുന്നു. ശി൪ക്കിനോട് വെറുപ്പുണ്ടായിരുന്ന ഒരു മനുഷ്യന്‍ ഒരിക്കല്‍ അവിടെ വന്നിട്ട് സ്വയം പറഞ്ഞു: ഈ മരം ഞാന്‍ മുറിക്കുക തന്നെ ചെയ്യും. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നതിന്റെ രോഷത്തില്‍, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ആ മരം മുറിക്കാനായി അയാള്‍ ഒരുങ്ങി. അപ്പോള്‍ പിശാച് മനുഷ്യ രൂപത്തിലെത്തി ആ മനുഷ്യനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് മരം മുറിക്കാനായി ഒരുങ്ങുന്ന ആ മനുഷ്യനെ തടയാന്‍ പിശാചിന് കഴിഞ്ഞില്ല. പിശാച് പറഞ്ഞു: നീ ഈ മരം മുറിക്കാതിരുന്നാല്‍ എല്ലാ ദിവസവും നേരം പുലരുമ്പോള്‍ നിന്റെ തലയണിക്കരികെ രണ്ട് സ്വ൪ണ്ണ നാണയങ്ങള്‍ നിനക്ക് കാണാം. അത് നിനക്കുള്ളതാണ്. അങ്ങനെ അയാള്‍ മരം മുറിക്കാതെ തിരിച്ചു പോയി. പിറ്റേന്ന് നേരം പുല൪ന്നപ്പോള്‍ തന്റെ തലയണിക്കരികില്‍ രണ്ട് സ്വ൪ണ്ണ നാണയങ്ങള്‍ അയാള്‍ കണ്ടു. അന്ന് അയാള്‍ മരം മുറിക്കാന്‍ പോയതുമില്ല. പിറ്റേ ദിവസം സ്വ൪ണ്ണ നാണയങ്ങള്‍ കാണാതെ വന്നപ്പോള്‍ അയാള്‍ രോഷത്തോടെ മരം മുറിക്കാനായി പുറപ്പെട്ടു. അല്ലാഹുവിന് പുറമേ ജനങ്ങള്‍ ആരാധനയ൪പ്പിക്കുന്ന ഈ മരം ഞാന്‍ മുറിച്ച് നീക്കുമെന്ന് അയാള്‍ ആത്മഗതം ചെയ്തു. എന്നാല്‍ മരം മുറിക്കുന്നതില്‍ നിന്നും പിശാച് ആ മനുഷ്യനെ കീഴ്പ്പെടുത്തിക്കൊണ്ട് പറഞ്ഞു. ഞാന്‍ പിശാചാണ്. ആദ്യം നീ മരം മുറിക്കാന്‍ വന്നിട്ടുള്ളത് അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചായിരുന്നു. അപ്പോള്‍ നിന്നെ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നീ വന്നിരിക്കുന്നത് സ്വ൪ണ്ണ നാണയങ്ങള്‍ ലഭിക്കാത്തതിലുള്ള രോഷവുമായിട്ടാണ്. അതുകൊണ്ടാണ് നിന്നെ കീഴ്പ്പെടുത്താന്‍ എനിക്ക് ശക്തി ലഭിച്ചിട്ടുള്ളത്.
ഈ കഥയിലെ തത്വം വളരെ ശരിയാണ്. നാം അല്ലാഹുവിന് വേണ്ടി മാത്രം അഥവാ അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് ക൪മ്മങ്ങള്‍ ചെയ്യുമ്പോള്‍ പിശാചിന് നമ്മെ അതിജയിക്കാനാകില്ല. എന്നാല്‍ നമ്മുടെ ഇഖ്ലാസില്‍ കുറവ് സംഭവിക്കുന്നതിനനുസരിച്ച് പിശാചിന് നമ്മുടെ മേല്‍ ആധിപത്യം ലഭിക്കുകയായി. അതുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഇഖ്ലാസോടെ അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കുവാന്‍ സന്നദ്ധമാകണം. എല്ലാ മേഖലയിലും അല്ലാഹുവിനോട് ഇഖ്ലാസുള്ള അടിമകളാവന്‍ ശ്രമിക്കുക. അവരെ പിശാചിന് വഴിതെറ്റിക്കാന്‍ സാധിക്കില്ല. ആ ലക്ഷ്യം തെറ്റിക്കുന്ന പിശാചിന്റെ കെണികെള കരുതിയിരിക്കുകയും ചെയ്യുക.
3. തവക്കുല്‍
ജീവിതത്തില്‍ തവക്കുല്‍ (എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കല്‍) കാത്തു സൂക്ഷിക്കുന്ന ആരേയും പിശാചിന് ഉപദ്രവിക്കാന്‍ കഴിയില്ല. ഇതില്‍ ചോ൪ച്ച സംഭവിക്കുമ്പോള്‍ പിശാചിന് നമ്മുടെ മേല്‍ അധികാരം ലഭിക്കുകയായി.
ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന്) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)
4. തഖ്‌വ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കൽ)
إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ
തീ൪ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍കാഴ്‌ചയുള്ളവരാകുന്നു.(ഖു൪ആന്‍:7/201)
അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിച്ചുകൊണ്ട് അവനെ സൂക്ഷിച്ചു പോരുന്ന ഭയഭക്തന്‍മാര്‍ വല്ലപ്പോഴും പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്ക് വിധേയമായിത്തീരുന്ന പക്ഷം ഉടനെതന്നെ തങ്ങളുടെ പക്കല്‍ വന്നുപോയ അബദ്ധത്തെപ്പറ്റി അവര്‍ക്കു ബോധം വരുന്നതായിരിക്കും. അങ്ങനെ, അതില്‍ നിന്ന് പിന്‍വാങ്ങുകയും മേലില്‍ അത്തരം വഞ്ചനകളില്‍ അകപ്പെടാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലും ദീര്‍ഘദൃഷ്‌ടിയും അവര്‍ക്കുണ്ടായിത്തീരുകയും ചെയ്യും. സൂക്ഷ്‌മതയും ഭയഭക്തിയുമില്ലാതെ പിശാചിന്റെ സഹോദരങ്ങളും മിത്രങ്ങളുമായിക്കഴിയുന്നവരുടെ സ്ഥിതിയാകട്ടെ, മറിച്ചുമായിരിക്കും.
5. നമസ്കാരം നന്നാക്കുക
പിശാച് നമസ്കാരം മോശമാക്കാന്‍ വേണ്ടി പരിശ്രമിക്കുമെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ നമസ്കാരത്തില്‍ ഖുശൂഅ് ഉണ്ടാക്കുവാന്‍ പരിശ്രമിക്കേണ്ടതാണ്. നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ് അഥവാ ഭയഭക്തി. അല്ലാഹുവിനോടുള്ള ഭക്തിയോടെയും അവന്‍ തന്നെ നിരീക്ഷിക്കുന്നുവെന്ന ബോധത്തോടെയുമുള്ള അടക്കത്തിനാണ് ഖുശൂഅ് എന്ന് പറയുന്നത്.
قَدْ أَفْلَحَ ٱلْمُؤْمِنُونَ
ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ
തങ്ങളുടെ നമസ്കാരത്തില്‍ ഖുശൂഅ് (ഭയഭക്തി) ഉള്ളവരായ, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. (ഖു൪ആന്‍:23/1-2)
അല്ലാഹു തന്നെ സദാ വീക്ഷിക്കുന്നുവെന്ന വിചാരമാണ് ഒരാളില്‍ ഖുശൂഅ് ഉണ്ടാക്കുന്നത്. (തഫ്സീ൪ ഇബിനു കസീ൪)
വിനയത്തോടെയും സമ൪പ്പണത്തോടെയും ഹൃദയത്തെ അല്ലാഹുവിങ്കല്‍ നി൪ത്തുക എന്നാണ് ഖുശൂഇന്റെ അ൪ത്ഥം. (അല്‍മദാരിജ്)
നമസ്കാരത്തില്‍ കൈ ഉയ൪ത്തുന്നതും കൈ കെട്ടുന്നതും തുടങ്ങി നമസ്കാരം അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക.
صَلُّوا كَمَا رَأَيْتُمُونِي أُصَلِّي
നബി ﷺ പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത് നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)
6. ജമാഅത്ത് നമസ്കാരം
عَنْ أَبِي الدَّرْدَاءِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَا مِنْ ثَلاَثَةٍ فِي قَرْيَةٍ وَلاَ بَدْوٍ لاَ تُقَامُ فِيهِمُ الصَّلاَةُ إِلاَّ قَدِ اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَعَلَيْكَ بِالْجَمَاعَةِ فَإِنَّمَا يَأْكُلُ الذِّئْبُ الْقَاصِيَةَ
അബൂദർദാഇൽ(റ) നിന്ന് നിന്നും നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:ഒരു നാട്ടിലോ ഗ്രാമത്തിലോ മൂന്നാളുകളോ, അതുപോലെ ഗ്രാമീണരോ ആയവർ ഉണ്ടെങ്കിൽ അവർക്കിടയിൽ നമസ്കാരം ജമാഅത്തായി നിലനിർത്തുന്നില്ലായെങ്കിൽ അവരെ പിശാച്ച് അതിജയിക്കുന്നതാണ്, അതുകൊണ്ട് നീ ജമാഅത്ത് നമസ്കാരത്തെ സൂക്ഷിക്കുക, ഒറ്റപ്പെട്ട് നിൽക്കുന്നവനെയാണ് ചെന്നായ പിടിക്കുന്നത്. (അബൂദാവൂദ് : 547 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
7. നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുക
നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ്’ലക്ക് നേരെ സുജൂദിന്റെ സ്ഥാനത്ത് നിന്നും ഏതാണ്ട് ഒരു മുഴം മാറി നമസ്ക്കരിക്കുന്നയാൾ വെക്കുന്ന ഒരു മറയാണ് സുത്‌റ. ചുമരുകൾ, തൂണുകള്‍, മുമ്പിൽ നാട്ടപ്പെടുന്ന കുന്തം എന്നിവയെല്ലാം സുത്‌റയായി ഉപയോഗിക്കാവുന്നതാണ്. നമസ്കാരത്തിൽ സുത്‌റ സ്വീകരിക്കുന്നത് , നമസ്കാരത്തില്‍ ശൈത്വാന്‍ ശല്യപ്പെടുത്തുന്നതില്‍ നിന്നുള്ള രക്ഷയുമാണ്.
عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ : إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ
നബി ﷺ പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
8. സുജൂദ് അധികരിപ്പിക്കല്‍
സത്യവിശ്വാസികള്‍ അല്ലാഹുവിന് വേണ്ടി നമസ്കാരവും സുജൂദും അധികരിപ്പിക്കട്ടെ. സുജൂദ് അധികരിപ്പിക്കല്‍ പിശാചിനെ നിന്ദിക്കലും അവനെ ദുഖിപ്പിക്കലും അവന്റെ ശക്തിയെ ക്ഷയിപ്പിക്കലുമാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ – وَفِي رِوَايَةِ أَبِي كُرَيْبٍ يَا وَيْلِي – أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന്‍ സുജൂദ് ചെയ്യേണ്ട ആയത്ത് പാരായണം ചെയ്താല്‍ അവന്‍ സുജൂദ് ചെയ്യുന്നു. അപ്പോള്‍ പിശാച് കരഞ്ഞുകൊണ്ട് പിന്‍വാങ്ങും. എന്നിട്ട് പറയും:എന്റെ നാശം. അബൂകുറയ്ബിന്റെ റിപ്പോ൪ട്ടില്‍ ഇപ്രകാരമാണുള്ളത് : എന്റെ നാശമേ, മനുഷ്യനോട് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുകയും അവന്‍ സുജൂദ് ചെയ്യുകയും ചെയ്തു. അവന് സ്വ൪ഗമുണ്ട്. ഞാന്‍ സുജൂദ് കൊണ്ട് കല്‍പ്പിക്കപ്പെട്ടു. ഞാന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക് നരകവും. (മുസ്ലിം:81)
9. മറവിയുടെ സുജൂദ്
മറവിയുടെ സുജൂദിലും പിശാചിനെ നിന്ദിക്കലുണ്ട്. കാരണം മനുഷ്യന്റെ നമസ്കാരം പിഴപ്പിക്കാന്‍ അവന്‍ അങ്ങേയറ്റെ ആ൪ത്തനായിരുന്നു. സുജൂദ് ആ മറവിയെ പരിഹരിക്കുകയും കുറവ് നികത്തുകയും ചെയ്തു. ഇത് പിശാചിന് അങ്ങേയറ്റം ഖേദമുണ്ടാക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ أَحَدَكُمْ إِذَا قَامَ يُصَلِّي جَاءَ الشَّيْطَانُ فَلَبَسَ عَلَيْهِ حَتَّى لاَ يَدْرِيَ كَمْ صَلَّى، فَإِذَا وَجَدَ ذَلِكَ أَحَدُكُمْ فَلْيَسْجُدْ سَجْدَتَيْنِ وَهُوَ جَالِسٌ
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ നമസ്കരിക്കുമ്പോള്‍ ശൈത്വാന്‍ വരും, എന്നിട്ട് എത്ര നമസ്കരിച്ചുവെന്ന് അവന് അറിയാത്തവിധം സംശയത്തിലാക്കും. അപ്പോള്‍ നിങ്ങളില്‍ ഓരോരുത്തരും ഇരുക്കുന്ന അവസ്ഥയില്‍ രണ്ട് സുജൂദ് ചെയ്യുക.(ബുഖാരി:1232)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا شَكَّ أَحَدُكُمْ فِي صَلاَتِهِ فَلَمْ يَدْرِ كَمْ صَلَّى ثَلاَثًا أَمْ أَرْبَعًا فَلْيَطْرَحِ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ فَإِنْ كَانَ صَلَّى خَمْسًا شَفَعْنَ لَهُ صَلاَتَهُ وَإِنْ كَانَ صَلَّى إِتْمَامًا لأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ
അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആ൪ക്കെങ്കിലും തന്റെ നമസ്കാരത്തില്‍ രണ്ട് റക്അത്തോ മൂന്ന് റക്അത്തോ ഞാന്‍ നമസ്കരിച്ചതെന്ന് സംശയം വന്നാല്‍, അവന്‍ സംശയം ഉപേക്ഷിക്കട്ടെ. കൂടുതല്‍ ഉറപ്പായ കുറഞ്ഞ റക്അത്ത് അവന്‍ എടുക്കട്ടെ. സലാം വീട്ടുന്നതിന് മുമ്പ് അവന്‍ മറവിയുടെ സുജൂദ് ചെയ്യട്ടെ. ഇനി അവന്‍ അഞ്ച് റക്അത്ത് നമസ്കരിച്ചുവെങ്കില്‍ സഹ്വിന്റെ സുജൂദും പരിഗണിച്ച് അവനത് രണ്ട് റക്അത്ത് സുന്നത്തായിരിക്കും. മറിച്ച് നാല് റക്അത്ത് തന്നെയാണ് നമസ്കരിച്ചതെങ്കില്‍ പിശാചിന് അതൊരു പ്രഹരവുമായിരിക്കും. (മുസ്ലിം:571)
10. ഇസ്ലാമില്‍ സമ്പൂ൪ണ്ണമായി പ്രവേശിക്കുക
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. (ഖുർആൻ:2/208)
ഇസ്‌ലാമിലെ ചില നിയമനടപടികള്‍ അംഗീകരിക്കുകയും, മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യാന്‍ പാടില്ല. ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് അതിലെ മുഴുവന്‍ നടപടി ക്രമങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണം. മതത്തിന്‍റെ ഏതാനും വശങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കുകയും അതോടൊപ്പം സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും കാര്യലാഭങ്ങളെയും മുന്‍നിറുത്തി മറ്റ് വശങ്ങളില്‍ അനിസ്‌ലാമിക നിയമങ്ങളും തത്വങ്ങളും സ്വീകരിച്ചു വരുകയും ചെയ്യുന്നത് പിശാചിന്‍റെ കാലടികളെ പിന്‍പറ്റലാണെന്ന് വ്യക്തം.
11. സമ്പാദ്യമാ൪ഗം പൂ൪ണ്ണമായും ഹലാലായിരിക്കുക
സമ്പത്തും സന്താനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ അഥവാ ധനത്തിന്റെ സമ്പാദനം, വിനിയോഗം, ക്രയവിക്രയം, മക്കളുടെ പരിപാലനം, പരിശീലനം, ശിക്ഷണം, പഠനം തുടങ്ങിയ തുറകളിലെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കും പ്രീതിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുമാറ് മനുഷ്യരില്‍ ദുഷ്‌പ്രേരണയും സ്വാധീനവും ചെലുത്താന്‍ പിശാച് ശ്രമിക്കുന്നതാണ്.
وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا
അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. (ഖു൪ആന്‍ :17/64)
يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:2/168)
12. അല്ലാഹുവിനെ സ്മരിക്കല്‍
മനുഷ്യരില്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ ഇല്ലാതാക്കാന്‍ വേണ്ടി പിശാച് പരിശ്രമിക്കുമെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ സദാനിലന൪ത്തുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. അതാകട്ടെ പിശാചില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്ന കാര്യങ്ങളില്‍ പെട്ടതുമാണ്.
ﻓَﭑﺫْﻛُﺮُﻭﻧِﻰٓ ﺃَﺫْﻛُﺮْﻛُﻢْ ﻭَٱﺷْﻜُﺮُﻭا۟ ﻟِﻰ ﻭَﻻَ ﺗَﻜْﻔُﺮُﻭﻥِ
ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.(ഖു൪ആന്‍ :2/152)
ഹാരിഥുല്‍ അശ്അരിയില്‍ നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ കാണാം. സക്കരിയാ നബിയുടെ പുത്രന്‍ യഹ്’യായോട് അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു.അതില്‍ ചിലത് ഇപ്രകാരമായിരുന്നു.
وَآمُرُكُمْ أَنْ تَذْكُرُوا اللَّهَ فَإِنَّ مَثَلَ ذَلِكَ كَمَثَلِ رَجُلٍ خَرَجَ الْعَدُوُّ فِي أَثَرِهِ سِرَاعًا حَتَّى إِذَا أَتَى عَلَى حِصْنٍ حَصِينٍ فَأَحْرَزَ نَفْسَهُ مِنْهُمْ كَذَلِكَ الْعَبْدُ لاَ يُحْرِزُ نَفْسَهُ مِنَ الشَّيْطَانِ إِلاَّ بِذِكْرِ اللَّهِ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്നും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഉപമ ഒരാളെ പോലെയാകുന്നു. ശത്രു അയാളുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വേഗത്തില്‍ പുറപ്പെട്ടു. (അങ്ങനെ) അയാള്‍ ഒരു കോട്ടക്ക് അകത്ത് ഒളിച്ചു. അവരില്‍ (ശത്രുക്കളില്‍) നിന്ന് അയാളുടെ ശരീരത്തെ രക്ഷിച്ചു. അപ്രകാരം ഒരു അടിമ അല്ലാഹുവിനെ കൊണ്ടുള്ള സ്മരണകൊണ്ടല്ലാതെ പിശാചില്‍ നിന്നും അയാളുടെ ശരീരത്തെ രക്ഷിക്കുന്നില്ല. (തിര്‍മിദി:44/3102)
ഇബ്നു അബ്ബാസ്(റ) പറയുന്നു:പിശാച് മനുഷ്യ ഹൃദയത്തില്‍ പിടിമുറുക്കിയിരിക്കുന്നു. മനുഷ്യന്‍ മറക്കുകയും അശ്രദ്ധനാകുകയും ചെയ്താല്‍ അവന്‍ ദു൪മന്ത്രണം നടത്തും. മനുഷ്യന്‍ അല്ലാഹുവിനെ ഓ൪ക്കുമ്പോള്‍ അവന്‍ പിന്‍വാങ്ങികളയുകയും ചെയ്യും.
നിത്യജീവിതത്തില്‍ നബി ﷺ പഠിപ്പിച്ച ദിക്റുകള്‍ പ്രാവ൪ത്തികമാക്കല്‍, പ്രാ൪ത്ഥന, മറ്റ് ഇബാദത്തുകള്‍ നി൪വ്വഹിക്കല്‍, അല്ലാഹുവിന്റെ സൃഷ്ടിപ്പിനേയും സൃഷ്ടി വൈഭവത്തേയും കുറിച്ച് ചിന്തിക്കല്‍, അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ പറ്റി ചിന്തിക്കുകയും നന്ദി കാണിക്കുയും ചെയ്യല്‍, അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കല്‍, സുന്നത്തനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തല്‍ എന്നിവയൊക്കെ ദിക്റുള്ളയുടെ ഭാഗമാണ്.
13. സൂറ:ഫലഖ്, സൂറ:നാസ് എന്നിവ പാരായണം ചെയ്യല്‍
ഉഖ്ബത്ത് ബിൻ ആമിർ(റ) വിനോട് നബി ﷺ പറഞ്ഞു:
يَا عُقْبَةُ تَعَوَّذْ بِهِمَا فَمَا تَعَوَّذَ مُتَعَوِّذٌ بِمِثْلِهِمَا
ഈ രണ്ട് സൂറത്തുകൾ കൊണ്ട് അല്ലാഹുവിനോട് കാവൽ തേടൂ. ഇതു പോലെ അല്ലാഹുവിനോട് മറ്റൊന്ന് കൊണ്ടും ആരും കാവല്‍ തേടിയിട്ടില്ല. (അബൂദാവൂദ് :1463)
രാവിലെയും വൈകുന്നേരവും, എല്ലാ ഫ൪ള് നമസ്കാരത്തിന് ശേഷവും, ഉറങ്ങുന്നതിന് മുമ്പും ഈ സൂറത്തുകളും അതിനോട് സൂറ:ഇഖ്ലാസ് ചേ൪ത്തും പ്രത്യേകം പാരായണം ചെയ്യാന്‍ പഠിപ്പിക്കപ്പെട്ടു.
عَنْ عَبْدِ اللَّهِ بْنِ خُبَيْبٍ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: قُلْ : وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ
അബ്ദില്ലാഹിബ്നു ഖുബൈബില്‍(റ) നിന്ന് നിവേദനം: …… നബി ﷺ പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്. (തി൪മിദി : 3575 )
قال الشيخ ابن باز رحمه الله: المعوذتان صباحًا ومساءً ثلاث مرات من أسباب السلامة من السحر وغيره
ഇബ്നു ബാസ്(റഹി) പറഞ്ഞു: മുഅവ്വിദതാനി [സൂറത്തുൽ ഫലഖ്, സൂറ ആ ന്നാസ് ] രാവിലേയും വൈകുന്നേരവും മൂന്ന് പ്രാവിശ്യം (ഓതൽ) സിഹ്റിൽ നിന്നും മറ്റും രക്ഷപ്പെടാനുള്ള കാരണങ്ങളിൽപ്പെട്ടതാണ്. من فتاوى نور على الدرب 3/ 295
14. സംഘടിതമായി നിലകൊള്ളുക.
عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الاِثْنَيْنِ أَبْعَدُ مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ
നബി ﷺ പറഞ്ഞു: നിങ്ങൾ സംഘടിതമായി നിലകൊള്ളുക. ഭിന്നതയെ സൂക്ഷിക്കുക. നിശ്ചയം പിശാച് ഒറ്റക്കുള്ളവനോടു കൂടെയായിരിക്കും. അവൻ രണ്ടാളുകളിൽ നിന്ന് അകന്നായിരിക്കും ഉണ്ടാവുക. ആരെങ്കിലും സ്വർഗം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സംഘത്തോടു ചേർന്നു നിൽക്കട്ടെ. (തിർമിദി: 2165)
فَمَنْ أَحَبَّ مِنْكُمْ أَنْ يَنَالَ بُحْبُوحَةَ الْجَنَّةِ فَلْيَلْزَمْ الْجَمَاعَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنْ الِاثْنَيْنِ أَبْعَدُ
നബി ﷺ പറഞ്ഞു: സ്വ൪ഗത്തിന്റെ മധ്യഭാഗം നിങ്ങളില്‍ നിന്ന് ആര് കൊതിക്കുന്നുവോ അവന്‍ മുസ്ലിം ജമാഅത്തുമായി ചേ൪ന്ന് നില്‍ക്കട്ടെ. പിശാച് ഒറ്റക്ക് നില്‍ക്കുന്നവനോപ്പമാണ് ഉണ്ടാകുക. രണ്ടാളുണ്ടെങ്കില്‍ അവന്‍ അകലെയായിരിക്കും. (അഹ്മദ്:177)
ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്ർ (ഹഫിദഹുല്ലാഹ്) പറഞ്ഞു: ദൈവസ്മരണയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ, പിശാച് നിഴൽ കണക്കെ വിടാതെ പിന്തുടരുന്നതാണ്. അല്ലാഹു പറയുന്നു:
ﻭَﻣَﻦ ﻳَﻌْﺶُ ﻋَﻦ ﺫِﻛْﺮِ ٱﻟﺮَّﺣْﻤَٰﻦِ ﻧُﻘَﻴِّﺾْ ﻟَﻪُۥ ﺷَﻴْﻄَٰﻨًﺎ ﻓَﻬُﻮَ ﻟَﻪُۥ ﻗَﺮِﻳﻦٌ
പരമകാരുണികന്റെ സ്മരണ വിട്ട് ആരെങ്കിലും തിരിഞ്ഞുപോകുന്നപക്ഷം, നാം അവന് ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും; എന്നിട്ട് അവന്‍ അവനു് കൂട്ടാളിയായിരിക്കും. (ഖു൪ആന്‍ :43/36)
അടിമക്ക് അല്ലാഹുവെ കുറിച്ചുള്ള സ്മരണ മുഖേന മാത്രമേ പിശാചിൽ നിന്ന് സ്വന്തത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. ദിക്റിൻ്റെ എണ്ണമറ്റ പ്രയോജനങ്ങളിൽ പെട്ടതാണിത്. (ഫിഖ്ഹുൽ അദ്ഇയതി വൽ അദ്കാർ : 17/1 )
15. പൈശാചിക ബന്ധനം അഴിക്കല്‍
ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു. (ബുഖാരി:1142)
ഉറക്കം ഉണ൪ന്ന് എഴുന്നേല്‍ക്കുമ്പോള്‍ നബി ﷺ പഠിപ്പിച്ച ദിക്റുകള്‍ നി൪വ്വഹിക്കുമ്പാഴാണ് ഇതില്‍ ഒന്നാമത്തെ കെട്ട് അഴിയുന്നത്. അപ്രകാരം ഉണ൪ന്ന്, ദിക്റുകള്‍ നി൪വ്വഹിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. ശേഷം വുളാഅ് ചെയ്ത് നമസ്കരിക്കുകയും ചെയ്യുക.
16. ഉച്ചയുറക്കം പതിവാക്കല്‍
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قِيلوا فإنَّ الشَّيطانَ لا يَقِيلُ
അനസ് ഇബ്നു മാലിക്(റ) വില്‍ നിവേദനം:നബി ﷺ പറഞ്ഞു:നിങ്ങള്‍ ഉച്ചയുറക്കത്തില്‍ മുഴുകുക. കാരണം പിശാചുക്കള്‍ക്ക് ഉച്ചയുറക്കം പതിവില്ല.’ (സ്വഹീഹ് അല്‍ ജാമിഉ 443)
17. സംസാരം നന്നാക്കുക
ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ ۚ ﺇِﻥَّ ٱﻟﺸَّﻴْﻄَٰﻦَ ﻳَﻨﺰَﻍُ ﺑَﻴْﻨَﻬُﻢْ ۚ ﺇِﻥَّ ٱﻟﺸَّﻴْﻄَٰﻦَ ﻛَﺎﻥَ ﻟِﻹِْﻧﺴَٰﻦِ ﻋَﺪُﻭًّا ﻣُّﺒِﻴﻨًﺎ
നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു. (ഖു൪ആന്‍:17/53)
മനുഷ്യ൪ നല്ലതു സംസാരിക്കട്ടെ എന്നല്ല അല്ലാഹു പറയുന്നത്. മറിച്ച് ഏറ്റവും നല്ലത് സംസാരിക്കട്ടെ എന്നാണ്. കാരണം മോശമായ സംസാരം നടത്തുമ്പോള്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പിശാച് അവനെ പ്രേരിപ്പിക്കും. അങ്ങനെ മനുഷ്യസമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ പിശാച് ഇളക്കിവിടുന്നു.
18. ആയത്തുല്‍ ക്വു൪സിയ്യ്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ وَكَّلَنِي رَسُولُ اللَّهِ صلى الله عليه وسلم بِحِفْظِ زَكَاةِ رَمَضَانَ، فَأَتَانِي آتٍ، فَجَعَلَ يَحْثُو مِنَ الطَّعَامِ، فَأَخَذْتُهُ فَقُلْتُ لأَرْفَعَنَّكَ إِلَى رَسُولِ اللَّهِ صلى الله عليه وسلم. فَذَكَرَ الْحَدِيثَ فَقَالَ إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ. فَقَالَ النَّبِيُّ صلى الله عليه وسلم “ صَدَقَكَ وَهْوَ كَذُوبٌ، ذَاكَ شَيْطَانٌ
അബൂഹുറൈറ(റ) ഫിത്റ് സക്കാത്തിന് കാവല്‍ നിന്ന രാവുകളില്‍ പിശാച് വന്ന് മോഷണത്തിന് ശ്രമിക്കുകയും അദ്ധേഹം പിടികൂടുകയും അവസാനം തന്നില്‍ നിന്ന് രക്ഷപെടുവാന്‍ പിശാച് മാ൪ഗ്ഗം പഠിപ്പിക്കുകയും വ്യാജം പറയുന്നവനായ പിശാച് ആ പറഞ്ഞത് സത്യമാണെന്ന് നബി ﷺ പറയുകയും ചെയ്ത ഹദീസിന്റെ ഭാഗം ഇപ്രകാരമാണ്.
‘നീ നിന്റെ ശയ്യയിലേക്ക് അണഞ്ഞാല്‍ ആയത്തുല്‍ കു൪സിയ്യ് ഓതുക. അല്ലാഹുവില്‍ നിന്നുള്ള ഒരു സംരക്ഷകന്‍ നിന്റെ മേല്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതമാകുന്നത് വരെ പിശാച് നിന്നോട് അടുക്കുകയില്ല.’ അപ്പോള്‍ നബി ﷺ പറഞ്ഞു:’വ്യാജം പറയുന്നവനായിരിക്കെ അവന്‍ താങ്കളോട് സത്യം പറഞ്ഞിരിക്കുന്നു.അവന്‍ ശൈത്വാന്‍ ആകുന്നു.’ (ബുഖാരി:3275)
ഇമാം മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ -رَحِمَهُ اللَّهُ- പറഞ്ഞു: ഒരൊറ്റ ആയത്ത്; നീ അത് പാരായണം ചെയ്യുകയാണെങ്കിൽ അത് മുഖേന (ശൈത്വാനിൽ നിന്നും) നിനക്ക് സംരക്ഷണം ലഭിക്കുകയും, അല്ലാഹുവിൽ നിന്നും നിനക്ക് ഒരു സംരക്ഷകനെ അവൻ ഏർപ്പെടുത്തുകയും ചെയ്യും! ശക്തനായ ഒരു കാവൽക്കാരനെയോ, അതല്ലെങ്കിൽ, ഒന്നിലധികം ശക്തന്മാരായ കാവൽക്കാരെയോ നീ ഏർപ്പെടുത്തിയാലും ശൈത്വാനിൽ നിന്ന് നിന്നെ രക്ഷപ്പെടുത്താൻ അവർക്കാർക്കും സാധിക്കുകയില്ല. എന്നാൽ, ആയത്തുൽ കുർസിയ്യ് (എന്ന ഒരൊറ്റ ആയത്ത്, രാത്രിയിൽ ഉറങ്ങാൻ നേരത്ത് പാരായണം ചെയ്യുക എന്നത്) നബി ﷺ യുടെ സുന്നത്തിൽ വന്നിരിക്കുന്നു എന്ന വിശ്വാസത്തോട് കൂടി നീ പാരായണം ചെയ്യുകയാണെങ്കിൽ; തീർച്ചയായും, അത് നിനക്ക് സംരക്ഷണമായിത്തീരുന്നതാണ്. (أحكام القرآن: ٢/٤٣٧)
19. രാത്രി ഉറങ്ങുന്നതിനായി വിരിപ്പിലെത്തിയാള്‍ ആമനറസൂല്‍ ഓതുക
عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ
നുഅ്മാന്‍ ഇബ്നു ബഷീറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം (ലൌഹുല്‍ മഹ്ഫൂള്) രേഖപ്പെടുത്തി. അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ രണ്ടും മൂന്ന് രാത്രികളില്‍ ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.(സുനനുത്തി൪മുദി:45/3124-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്:
ولا يُقرآنِ في بيتٍ فيقْرَبَهُ شيطانٌ ثلاثَ ليالٍ
അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല. (ശൈഖ് അല്‍ബാനി – സ്വഹീഹുത്തര്‍ഗീബ്)
عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ
അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5009)
20. ഉറങ്ങി എഴുന്നേറ്റാല്‍ മൂന്ന് തവണ മൂക്കില്‍ വെളളം കയറ്റി ചീറ്റുക
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : إِذَا اسْتَيْقَظَ أَحَدُكُمْ مِنْ مَنَامِهِ فَلْيَسْتَنْثِرْ ثَلاَثَ مَرَّاتٍ فَإِنَّ الشَّيْطَانَ يَبِيتُ عَلَى خَيَاشِيمِهِ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ അവന്‍ മൂന്ന് പ്രാവശ്യം (മൂക്കില്‍) വെളളം കയറ്റി ചീറ്റുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ അവന്റെ നാസാദ്വാരത്തിലാണ് പിശാച് രാത്രി കഴിച്ച് കൂട്ടിയത്. (മുസ്ലിം:238)
21.വലത് കൈകൊണ്ട് ഭക്ഷിക്കുക
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ
ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം:2020)
عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ تَأْكُلُوا بِالشِّمَالِ فَإِنَّ الشَّيْطَانَ يَأْكُلُ بِالشِّمَالِ
ജാബിറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഇടത് കൈ കൊണ്ട് ഭക്ഷിക്കരുതേ, കാരണം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുന്നത്. (മുസ്ലിം:2019)
22. ബാങ്ക് വിളിക്കുക
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ إِنَّ الشَّيْطَانَ إِذَا سَمِعَ النِّدَاءَ بِالصَّلاَةِ ذَهَبَ حَتَّى يَكُونَ مَكَانَ الرَّوْحَاءِ ” . قَالَ سُلَيْمَانُ فَسَأَلْتُهُ عَنِ الرَّوْحَاءِ . فَقَالَ هِيَ مِنَ الْمَدِينَةِ سِتَّةٌ وَثَلاَثُونَ مِيلاً .
ജാബി൪(റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നമസ്കാരത്തിനായി ബാങ്ക് വിളിക്കുന്നത് ശൈത്വാന്‍ കേട്ടാല്‍, അവന്‍ റൌഹാഅ് ലേക്ക് ഓടിപ്പോകും. സുലൈമാന്‍(റ) പറയുന്നു: റൌഹാഅ് നെ സംബന്ധിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ പറഞ്ഞു: അത് മദീനയില്‍ നിന്നും 36 മൈല്‍ അകലെയാണ്. (മുസ്ലിം:377)
23. അത്തഹിയാത്തില്‍ വിരല്‍ അനക്കല്‍
ഇരുത്തത്തില്‍ വലത് കൈയിലെ ചെറുവിരലും മോതിര വിരലും ചുരുട്ടി പിടിക്കുക. നടുവിരലും തള്ളവിരവും വൃത്താകൃതി വരുംവിധം മുട്ടിച്ച് പിടിക്കുക. ചൂണ്ടുവിരല്‍ കൊണ്ട് ഖിബ്ലയുടെ ഭാഗത്തേക്ക് ചൂണ്ടുകയും ദുആഇന്റേയും ദിക്റിന്റേയും സന്ദ൪ഭത്തില്‍ അത് ഇളക്കികൊണ്ടിരിക്കുകയും ചെയ്യുക.
عَنْ وَائِلِ بْنِ حُجْرٍ، قَالَ رَأَيْتُ النَّبِيَّ ـ صلى الله عليه وسلم ـ قَدْ حَلَّقَ الإِبْهَامَ وَالْوُسْطَى وَرَفَعَ الَّتِي تَلِيهِمَا يَدْعُو بِهَا فِي التَّشَهُّدِ .
വാഇലിബ്നു ഹുജ്റില്‍ (റ) നിന്ന് നിവേദനം: നബി ﷺ പെരുവിരലും നടുവിരലും കൊണ്ട് വൃത്താകൃതിയില്‍ പിടിക്കുകയും അതിനടുത്ത് വരുന്നതുകൊണ്ട് (നടുവിരല്‍) തശഹുദില്‍ പ്രാ൪ത്ഥിക്കുകയും ചെയ്യുമായിരുന്നു. (ഇബ്നുമാജ:912)
“തീ൪ച്ചയായും അത് പിശാചിനെതിരെ ഇരുമ്പിനേക്കാള്‍ ശക്തിയേറിയതാണ്” എന്ന് ചൂണ്ടുവിരലിനെ പരാമ൪ശിച്ചുകൊണ്ട് അവിടുന്ന് പറയുമായിരുന്നു. (അഹ്മദ് – ബസ്സാ൪ – ശൈഖ് അല്‍ബാനിയുടെ സ്വിഫത്തു സ്വലാത്ത്)
24. പശ്ചാത്താപവും പാപമോചന പ്രാ൪ത്ഥയും
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ
അനസില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’. (ഇബ്നു മാജ:37/4392)
وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَعْفُوا۟ عَنِ ٱلسَّيِّـَٔاتِ وَيَعْلَمُ مَا تَفْعَلُونَ
അവനാകുന്നു തന്റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.(ഖു൪ആന്‍:42/25)
പിശാചിന്റെ തന്ത്രങ്ങളും ദു൪മന്ത്രങ്ങളും കാരണമായി പാപങ്ങളിലും നിയമ വിരുദ്ധ പ്രവ൪ത്തനങ്ങളിലും വീഴുന്ന പ്രകൃതത്തിലാണ് മനുഷ്യന്‍ എന്നുള്ളതിനാല്‍തന്നെ, അവന്റെ പാപങ്ങളില്‍ നിന്ന് സംശുദ്ധി കൈവരിക്കാനുള്ള അവസരമെന്നോണം അല്ലാഹു അവന് പശ്ചാത്താപത്തിന്റെയും മടക്കത്തിന്റെയും വാതില്‍ തുറന്നിട്ട് കൊടുത്തിരിക്കുകയാണ്. അതാവട്ടെ പിശാചിനെ നിന്ദ്യനാക്കലും അവനെ നിസ്സാരനാക്കലുമാണ്. ജീവിതത്തിന്റെ അവസാന കാലത്തില്‍ പശ്ചാത്തപിക്കാമെന്ന് പറഞ്ഞ് പിശാച് മനുഷ്യനെ തൌബ ചെയ്യുന്നതില്‍ നിന്ന് തടയും. അതുകൊണ്ടുതന്നെ പശ്ചാത്താപം നീട്ടിവെക്കാതിരിക്കാന്‍ ശ്രമിക്കുക.
25. വിശുദ്ധ ഖു൪ആനുമായി നല്ല ബന്ധം പുല൪ത്തുക
വിശുദ്ധ ഖു൪ആന്‍ എല്ലാത്തിനും ശമനമാണ്. അത് പഠിക്കുകയും പാരായണം ചെയ്യുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക. അത് പിശാചില്‍ നിന്നുള്ള സുരക്ഷിതത്വമാണ്.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു) (ഖു൪ആന്‍:10/57)
قال ابن القيم-رحمه الله-:القرآن شفاء لما في الصدور يذهب لما يلقيه الشيطان فيها من الوسواس والشهوات ولإرادات الفسادة.
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: ഖുർആൻ, ഹൃദയത്തിലെ എന്തിനും[ഏത് രോഗത്തിനും] ശമനമാണ്. ശൈത്വാൻ അതിൽ ഇട്ടു തരുന്ന ദുർമന്ത്രണങ്ങളെയും, ദേഹേച്ഛകളെയും, വൃത്തികെട്ട ഉദ്ദേശങ്ങളെയെല്ലാം അത് ഒഴിവാക്കും., [إغاثة اللهفان ١/٩٢]
26. വീടിനെ ശുദ്ധിയാക്കലും സൂക്ഷിക്കലും
വീട്ടില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ നാമം(بسم الله ) ചൊല്ലണമെന്ന് നബി ﷺ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അത് പിശാചിനെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടാന്‍ കാരണമാണ്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ . وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ . وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.’ (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’ (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു’ (മുസ്‌ലിം:2018)
വീട്ടില്‍ പ്രവേശിച്ച് കതക് അടക്കുമ്പോഴും ബിസ്മില്ലാഹ് പറഞ്ഞ് അടക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയില്‍ കതകടക്കുമ്പോള്‍ ബിസ്മില്ലാഹ് പറഞ്ഞ് അടക്കാന്‍ മറക്കരുത്.
عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِذَا كَانَ جُنْحُ اللَّيْلِ ـ أَوْ أَمْسَيْتُمْ ـ فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ، فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَحُلُّوهُمْ، وَأَغْلِقُوا الأَبْوَابَ، وَاذْكُرُوا اسْمَ اللَّهِ، فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا
നബി ﷺ പറഞ്ഞു:രാത്രി ഇരുട്ടാകാന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ (പുറത്തിറങ്ങുന്നതില്‍നിന്നും) തടഞ്ഞു വെക്കുക. കാരണം അന്നേരമാണ് പിശാചുക്കള്‍ വ്യാപിക്കുന്നത്. രാത്രിയുടെ ഒരുഭാഗം പോയിക്കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ വിട്ടേക്കുക. വാതിലുകള്‍ നിങ്ങള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. തീ൪ച്ചയായും ബിസ്മില്ലാഹ് ചൊല്ലി അടക്കപ്പെട്ട വാതില്‍ പിശാച് തുറക്കുകയില്ല.(ബുഖാരി:3304).
ധാരാളം കഴിവുകേടുകളും, ദുര്‍ബലതകളും പിശാചിനുണ്ട്. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് കൊണ്ട് അടച്ച വാതില്‍ തുറക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നുള്ളത് അതിനുദാഹരണമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ تَصْحَبُ الْمَلاَئِكَةُ رُفْقَةً فِيهَا كَلْبٌ وَلاَ جَرَسٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നായയോ മണിനാദമോ കൂടെയുള്ള യാത്രാ സംഘത്തിൽ മലക്കുകൾ സഹവസിക്കുകയില്ല. (മുസ്‌ലിം: 2113)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الْجَرَسُ مَزَامِيرُ الشَّيْطَانِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബെല്ലുകള്‍ പിശാചിന്റെ വീണകളാണ്. (മുസ്ലിം:2114)
വീടുകളില്‍ ഖു൪ആന്‍ പാരായണം വ൪ദ്ധിപ്പിക്കുക, പ്രത്യേകിച്ച് സൂറത്തുല്‍ ബഖറ പാരായണം ചെയ്യുക.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)
27. വിവാഹം ചെയ്യുക
പിശാചിന്റെ ഫിത്നയില്‍ ഏറ്റവും വലുതും ധാരാളം ആളുകളെ – സത്യവിശ്വാസികളുള്‍പ്പടെ – വഴിപിഴപ്പിക്കുന്നതുമായ ഒന്നാണ് സ്ത്രീ-പുരുഷന്‍മാരെ ഉപയോഗിച്ച് ചെയ്യുന്നത്. ആണാകട്ടെ, പെണ്ണാകട്ടെ എല്ലാവരോടും അന്യസ്ത്രീ-പുരുഷന്‍മാരെ തൊട്ട് കണ്ണുകള്‍ താഴ്ത്തുവാന്‍ ഇസ്ലാം കല്‍പ്പിച്ചു. വിരോധിച്ചതാകട്ടെ വിവാഹത്തിലൂടെ അനുവദീനീയമാക്കി.
പ്രകൃതിയിലെ സ൪വ്വചരാചരങ്ങളും ഇണചേ൪ന്നുകൊണ്ട് അവരുടെ നൈസ൪ഗ്ഗികാവശ്യങ്ങള്‍ പൂ൪ത്തീകരിക്കുന്നു. അതാകട്ടെ പ്രകൃതിയിലെ എല്ലാ സസ്യജന്തുക്കളിലും ജന്‍മനായുള്ളതും അടക്കിവെക്കാനും ഒഴിവാക്കാനും കഴിയാത്തതുമാണ്. മനുഷ്യനല്ലാത്ത ജീവികളില്‍ അതി൪ വരമ്പുകളോ വിലക്കുകളോ ഇല്ലാതെ അത് നി൪വ്വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന് മാത്രം അല്ലാഹു നിയന്ത്രണങ്ങള്‍ ഏ൪പ്പെടുത്തി. അത് ലംഘിച്ച് തോന്നിയപോലെ ലൈംഗിക പൂ൪ത്തീകരണത്തിനായി മറ്റ് മാ൪ഗങ്ങള്‍ ആശ്രയിച്ചാല്‍ അത് പ്രശ്നങ്ങളും അരാജകത്വങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് മനുഷ്യന് പ്രകൃതായുള്ള ആവശ്യമായ ലൈംഗികത ഇസ്ലാം വിവാഹത്തിലൂടെ മാത്രം പൂ൪ത്തീകരിക്കാന്‍ നിർദ്ദേശിച്ചു. ദുഷിച്ച വികാരങ്ങള്‍ക്ക് അടിമപ്പെടുന്നതില്‍ നിന്നും വിവാഹം മനുഷ്യനെ തടയുന്നു. അതുകൊണ്ടാണ് നബി ﷺ യുവാക്കളെ വിവാഹം കഴിക്കുന്നതിനായി പ്രേരിപ്പിച്ചത്.
يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ
നബി ﷺ പറഞ്ഞു: അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ലൈംഗികാവയവത്തിന് സംരക്ഷണവുമാണ്. (മുസ്ലിം: 1400)
28. ദീനില്‍ അറിവ് നേടുക
إِنَّهُۥ كَانَ ظَلُومًا جَهُولًا
തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അറിവുകെട്ടവനുമാകുന്നു. (ഖു൪ആന്‍:33/72)
മനുഷ്യന്‍ അല്ലാഹുവില്‍ നിന്നുള്ള അറിവ് നേടുകയും ഭൂമിയില്‍ സമാധാനത്തിന്റെ വക്താവാകുകയും ചെയ്യുമ്പോഴെല്ലാം മനുഷ്യന്റെ ശത്രുവായ പിശാചിന് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ എല്ലാ കാലത്തും മനുഷ്യ൪ ശരിയായ വിജ്ഞാനം നേടുന്നതില്‍ നിന്നും തടയാന്‍ പിശാച് പരിശ്രമിക്കുന്നതാണ്.
قال ابن الجوزي رحمه الله:اعلم أن الباب الأعظم الذي يدخل منه إبليس على الناس هو الجهل.
ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: അറിയുക, നിശ്ചയം പിശാച് മനുഷ്യരിലേക്ക് പ്രവേശിക്കുന്ന സുപ്രധാന കവാടം അറിവില്ലായ്മയാകുന്നു.[تلبيس إبليس – لابن الجوزي]
ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: മനുഷ്യന്റെ ഇല്‍മിന്‍റെ കുറവനുസരിച്ച് ഇബ്‌ലീസ് അവനില്‍ സ്വാധീനം ചെലുത്തും.മനുഷ്യന്റെ ഇല്‍മ് കുറയുംമ്പോഴെല്ലാം,അവനില്‍ ഇബ്‌ലീസിന്റെ സ്വാധീനം അധികരിക്കുകയും, ഇല്‍മ് അധികരിക്കുംമ്പോഴെല്ലാം, അവനില്‍ ഇബ്‌ലീസിന്റെ സ്വാധീനം കുറയുകയും ചെയ്യും.[تلبيس إبليس (٣٣٤/١)]
29. പിശാചില്‍ നിന്നും അല്ലാഹുവിലേക്ക് അഭയം തേടല്‍ (ഇസ്തിആദത്)
ﺇِﺫْ ﻳُﻐَﺸِّﻴﻜُﻢُ ٱﻟﻨُّﻌَﺎﺱَ ﺃَﻣَﻨَﺔً ﻣِّﻨْﻪُ ﻭَﻳُﻨَﺰِّﻝُ ﻋَﻠَﻴْﻜُﻢ ﻣِّﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءً ﻟِّﻴُﻄَﻬِّﺮَﻛُﻢ ﺑِﻪِۦ ﻭَﻳُﺬْﻫِﺐَ ﻋَﻨﻜُﻢْ ﺭِﺟْﺰَ ٱﻟﺸَّﻴْﻄَٰﻦِ ﻭَﻟِﻴَﺮْﺑِﻂَ ﻋَﻠَﻰٰ ﻗُﻠُﻮﺑِﻜُﻢْ ﻭَﻳُﺜَﺒِّﺖَ ﺑِﻪِ ٱﻷَْﻗْﺪَاﻡَ
അല്ലാഹു തന്‍റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.)(ഖു൪ആന്‍: 8/11)
അല്ലാഹുവാകുന്നു പൈശാചിക പ്രേരണകളില്‍ നിന്നും അവന്റെ കുടില തന്ത്രങ്ങളില്‍ നിന്നും തന്റെ അടിമകളെ കാത്തുരക്ഷിക്കുന്നത്. അതിനാല്‍ ഈ മ്ലേച്ഛനായ ശത്രുവില്‍ നിന്നും രക്ഷപെടുവാന്‍ അല്ലാഹുവിന്റെ സഹായം തേടുക എന്നുള്ള സത്യവിശ്വാസികള്‍ക്ക് കരണീയം.
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ഖു൪ആന്‍:7/200)
وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ – وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ
നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു. (ഖു൪ആന്‍:23/97-98)
ഈ ആയത്തിനെ വിശദീകരിച്ച് ശൈഖ് നാസ്വിര്‍ അസ്സഅ്ദി (റഹി) പറയുന്നു:
هذه استعاذة من مادة الشر كله وأصله، ويدخل فيها، الاستعاذة من جميع نزغات الشيطان، ومن مسه ووسوسته،
തിന്മയുടെ എല്ലാ ഇനങ്ങളില്‍ നിന്നും അതിന്റെ മൂലകാരണങ്ങളില്‍ നിന്നുമുള്ള ശരണം തേടലാണിത്. പിശാചില്‍ നിന്നുള്ള എല്ലാ ദുഷ്പ്രേരണകളില്‍ (നസഗാത്) നിന്നും പിശാച് ബാധിക്കുന്നതില്‍ (മസ്സ്) നിന്നും അവന്റെ ദുര്‍ബോധനങ്ങളില്‍ (വസ്വാസ്) നിന്നുമുള്ള ശരണം തേടല്‍ ഈ പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നു. (തഫ്സീറുസ്സഅ്ദി)
മര്‍യം ബീവി (അ)യുടെ മാതാവിന് കുഞ്ഞ് ജനിച്ചപ്പോള്‍ കുഞ്ഞിന് മര്‍യം എന്നു പേരുവെക്കുകയും, മര്‍യമിനും അവരില്‍നിന്നുണ്ടായേക്കാവുന്ന സന്തതികള്‍ക്കും പിശാചിന്‍റെ ഉപദ്രവങ്ങളൊന്നും ബാധിക്കാതിരിക്കാന്‍ അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്ത കാര്യം വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നുണ്ട്.
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ
എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:3/36)
മര്‍യമിനും സന്തതികള്‍ക്കും പിശാചിന്റെ ഉപദ്രവം ലഭിക്കാതിരിക്കാനുള്ള പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കി.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ : مَا مِنْ مَوْلُودٍ يُولَدُ إِلاَّ وَالشَّيْطَانُ يَمَسُّهُ حِينَ يُولَدُ، فَيَسْتَهِلُّ صَارِخًا مِنْ مَسِّ الشَّيْطَانِ إِيَّاهُ، إِلاَّ مَرْيَمَ وَابْنَهَا
അബൂ ഹുറൈറ(റ) വില്‍ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു:ജനന സമയത്ത് പിശാച് സ്പ൪ശിക്കാത്തതായി ഒരു കുട്ടിയുമില്ല. പിശാചിന്റെ സ്പ൪ശനത്താലാണ് കുട്ടി അപ്പോള്‍ ഒച്ചയിട്ട് കരയുന്നത്. മറിയം ബീവിയും അവരുടെ പുത്രന്‍ ഈസാനബിയും ഒഴികെ (ബുഖാരി:4548)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : كُلُّ بَنِي آدَمَ يَطْعُنُ الشَّيْطَانُ فِي جَنْبَيْهِ بِإِصْبَعِهِ حِينَ يُولَدُ، غَيْرَ عِيسَى بْنِ مَرْيَمَ، ذَهَبَ يَطْعُنُ فَطَعَنَ فِي الْحِجَابِ
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ സനതാനങ്ങള്‍ ജനിക്കുമ്പോള്‍ പിശാച് അവന്റെ ഇരുവിരലുകള്‍ കൊണ്ട് അവന്റെ ഇരുഭാഗങ്ങളിലും കുത്തുന്നതാണ്. ഈസബ്നുമറിയം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവന്‍ പുറപ്പെട്ടു. എന്നാല്‍ മറമേല്‍ ആണ് അവന്‍ കുത്തിയത്. (ബുഖാരി: 3286)
എന്താണ് ഇസ്തിആദ?
ശരണം തേടുക, രക്ഷ ചോദിക്കുക എന്നൊക്കെയാണ് ഇസ്തിആദയുടെ അര്‍ത്ഥം. നാം ഭയക്കുന്ന എന്തെങ്കിലും ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി, അത് തടുക്കാന്‍ കഴിയുന്ന ഒരാളിലേക്ക് അഭയം തേടലാണ് ‘ഇസ്തിആദ’. എല്ലോ തരം തിന്മകളിൽ നിന്നുമുള്ള കാവൽ തേട്ടവും ഇസ്തിആദത്തിന്റെ പരിധിയിൽ പെടും. ശൈത്വാനിൽ നിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഇസ്തിആദ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പിശാചുക്കളുടെ ദുര്‍മന്ത്രങ്ങളില്‍ നിന്നും അവരുടെ സമീപനങ്ങളില്‍ നിന്നും രക്ഷ നല്‍കുവാനായി അല്ലാഹുവോട് സദാ പ്രാര്‍ത്ഥിക്കണം. എത്ര വലിയ പൈശാചിക കുതന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അല്ലാഹുവും അവന്റെ റസൂല്‍ ﷺ യും നമ്മെ പഠിപ്പിച്ചത് ഇസ്തിആദത് ആണ്. അത് ബോധത്തോടെയും ബോധ്യത്തോടെയും ചൊല്ലുന്ന ഏതൊരാള്‍ക്കും പിശാചുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്.
ഇബ്നുല്‍ ജൌസി (റഹി) പറഞ്ഞു: ഒരു മുഅ്മിനിന്റെ ദീനിനെ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഏറ്റവും ശക്തമായ കോട്ടയും, അവന്റെ ഹൃദയത്തിന് വൃത്തികെട്ട പിശാചില്‍ നിന്ന് സുരക്ഷ നല്‍കുന്ന ഏറ്റവും ശക്തമായ സംരക്ഷണവുമാണ് ഇസ്തിആദത്. (ബുസ്താനുല്‍ വാഇദീന്‍: 12)
ഇസ്തിആദത് നടത്തേണ്ട സന്ദ൪ഭങ്ങള്‍
ചില സന്ദ൪ഭങ്ങളില്‍ പ്രത്യേകമായി പിശാചുക്കളില്‍ നിന്നും അല്ലാഹുവോട് രക്ഷക്കായി തേടാന്‍ നി൪ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
1. നമസ്കാരത്തില്‍
നമസ്കാരത്തില്‍ പ്രാരംഭ പ്രാ൪ത്ഥനകള്‍ക്ക് ശേഷം നബി ﷺ അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ട് ഇപ്രകാരവും പറയുമായിരുന്നു.
أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم
അഊദുബില്ലാഹി മിന ശയ്ത്വാനി-ര്‍റജീം
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു
ഇസ്തിആദത്തിന്റെ മറ്റൊരു രൂപം ഇപ്രകാരമാണ്.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الشَّيْطَانِ الرَّجِيمِ وَهَمْزِهِ وَنَفْخِهِ وَنَفْثِهِ
അഊദുബില്ലാഹി മിന ശൈയ്ത്വാനി ര്‍റജീമി വ ഹംസിഹീ വ നഫ്ഹിഹീ വ നഫ്ഥിഹി
ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവന്റെ ബാധയില്‍ നിന്നും അവന്റെ അഹങ്കാരത്തില്‍ നിന്നും അവന്റെ കവിതയില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു. (അബൂദാവൂദ് – ശൈഖ് അല്‍ബാനിയുടെ സ്വിഫത്തു സ്വലാത്ത്)
عَنْ أَبِي الْعَلَاءِ، أَنَّ عُثْمَانَ بْنَ أَبِي الْعَاصِ، أَتَى النَّبِيَّ ، فَقَالَ: يَارَسُولَ اللهِ إِنَّ الشَّيْطَانَ قَدْ حَالَبَيْنِي وَبَيْنَ صَلَاتِي وَقِرَاءَتِي يَلْبِسُهَا عَلَيَّ، فَقَالَ رَسُولُا: «ذَاكَشَيْطَانٌ يُقَالُ لَهُ خَنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا» قَالَ: فَفَعَلْتُ ذَلِكَفَأَذْهَبَهُ اللهُ عَنِّي
ഉസ്മാന്‍ ഇബ്നു അബിൽ ആസ്(റ) പറയുന്നു : ‘അദ്ദേഹം നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, പിശാച് എനിക്കും എന്റെ നമസ്കാരത്തിനും ഖുർആൻ പാരായണത്തിനുമിടയിൽ മറയിട്ടിരിക്കുന്നു. (എന്റെ ഖുർആൻ പാരായണത്തിൽ) അവൻ സംശയമുണ്ടാക്കുകയും ചെയ്യുന്നു.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘ഖിൻസബ് എന്ന് പേരുള്ള ഒരു ശൈത്വാനാകുന്നു അത്. നിനക്ക് അത് അനുഭവപ്പെട്ടാൽ നീ അല്ലാഹുവിനോട് അവനിൽ നിന്ന് ശരണം തേടുകയും, നിന്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക.’ ഉഥ്മാൻ(റ) പറയുന്നു: ‘ഞാൻ അപ്രകാരം ചെയ്തപ്പോൾ അല്ലാഹു അവനെ എന്നിൽ നിന്ന് അകറ്റി.’ (മുസ്ലിം:2203)
2. ഖു൪ആന്‍ പാരായണം ചെയ്യുമ്പോള്‍
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടാണ് ഖു൪ആന്‍ പാരായണം ആരംഭിക്കേണ്ടത്.
ﻓَﺈِﺫَا ﻗَﺮَﺃْﺕَ ٱﻟْﻘُﺮْءَاﻥَ ﻓَﭑﺳْﺘَﻌِﺬْ ﺑِﭑﻟﻠَّﻪِ ﻣِﻦَ ٱﻟﺸَّﻴْﻄَٰﻦِ ٱﻟﺮَّﺟِﻴﻢِ
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. (ഖു൪ആന്‍ : 16/98)
രക്ഷതേടല്‍ ഇന്നഇന്ന വാക്കുകളില്‍ തന്നെ ആയിരിക്കണമെന്നില്ലെങ്കിലും, നബി ﷺ യുടെ സുന്നത്തില്‍നിന്നു കൂടുതല്‍ സുപരിചിതമായി അറിയപ്പെടുന്ന വാചകം أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം – ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു) എന്നാകുന്നു. ഈ കല്‍പനയില്‍ അല്ലാഹു ഉപയോഗിച്ച വാചകത്തോടു ഏറ്റവും യോജിക്കുന്നതും അതാണ്.
ശൈഖ് സ്വാലിഹുൽ ഫൗസാൻ(റഹി) പറഞ്ഞു: ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദയില്‍പെട്ടതാണ്, പാരായണം തുടങ്ങുന്നതിന് മുമ്പ് ഓതുന്നവന്‍ അഭയംതേടുകയെന്നത്. അത് സൂറത്തിന്റെ ആദ്യത്തില്‍ നിന്നായാലും,അല്ലെങ്കില്‍ മദ്ധ്യത്തില്‍ നിന്നായാലും സമമാണ്.അവനെ തൊട്ടുള്ള ശൈത്വാനെ ആട്ടിയകറ്റുന്നതിന് വേണ്ടി. കാരണം, പിശാച് പാരയണം ചെയ്യുന്നവനില്‍ അവ്യക്തതയുണ്ടാക്കുന്നതിനായി ഹാജറാകും. ഖുര്‍ആനിന്റെ ആസ്വാദനത്തില്‍നിന്നും, ഉറ്റാലോചനയില്‍നിന്നും അവനെ അശ്രദ്ധയിലാക്കുന്നതിന് വേണ്ടി. التعليق والبيان على كتاب الفرقان – ٢٤
3. വിസ൪ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْخَلاَءَ قَالَ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ.
അനസ്(റ) പറയുന്നു : നബി ﷺ വിസ൪ജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാല്‍ ഇപ്രകാരം പറയുമായിരുന്നു:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന-ല്‍ ഖുബ്ഥി, വല്‍ ഖബാഇഥി
അല്ലാഹുവേ! എല്ലാ ഖുബ്ഥ് (ആണ്‍പിശാചി)ല്‍ നിന്നും, ഖബാഇഥ് (പെണ്‍പിശാചി)ല്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (ബുഖാരി:6322)
عن أنس قال: قال رسول الله -صلى الله عليه وسلم: إن هذه الحشوش محتضرة، فإذا دخلها أحدكم فليقل: بسم الله، اللهم إني أعوذ بك من الخبث والخبائث
അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും മലമൂത്ര വിസ൪ജ്ജന സ്ഥലങ്ങള്‍ പിശാചിന്റെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളാകുന്നു. നിങ്ങളിലാരെങ്കിലും അവിടേക്ക് പ്രവേശിക്കുകയാണെങ്കില്‍ അവന്‍ بسم الله (ബിസ്മില്ല) എന്ന് പറയട്ടെ. (ശേഷം) اللهم إني أعوذ بك من الخبث والخبائث (അല്ലാഹുവേ, എല്ലാ ആണ്‍-പെണ്‍ പിശാചുക്കളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു) എന്ന് പറയട്ടെ.
4. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ إِذَا دَخَلَ الْمَسْجِدَ قَالَ “ أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ ” . قَالَ أَقَطُّ قُلْتُ نَعَمْ . قَالَ فَإِذَا قَالَ ذَلِكَ قَالَ الشَّيْطَانُ حُفِظَ مِنِّي سَائِرَ الْيَوْمِ .
അബ്ദില്ലാഹിബ്നു അമറ് ബ്നു ആസ്വ്(റ) പറയുന്നു : നബി ﷺ പള്ളിയിലേക്ക് പ്രവേശിച്ചാല്‍ ഇപ്രകാരം പറയുമായിരുന്നു:
أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ
അഊദു ബില്ലാഹില്‍ അളീം, വബി വജിഹില്‍ കരീം, വ സുല്‍ത്താനിഹില്‍ ഖ്വദീം, മിന ശൈത്വാനിര്‍റജീം.
അതിമഹാനായ അല്ലാഹുവിനെ കൊണ്ടും, അതിമഹനീയമായ അവന്റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.
അപ്പോള്‍ ശൈത്വാന്‍ പറയും : ഈ ദിവസം മുഴുവനും അയാള്‍ എന്നില്‍ നിന്ന് സംരക്ഷിക്കപ്പെട്ടവനാണ്. (അബൂദാവൂദ്:466)
5. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍
നബി ﷺ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇപ്രകാരം പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു.
اَللهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ
അല്ലാഹുമ്മ ഇഅ്സ്വിംനീ മിന ശൈയ്ത്വാനിര്‍റജീം
അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ.(ഇബ്നുമാജ : 773 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
6. കഴുതയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ، فَإِنَّهُ رَأَى شَيْطَانًا ”.
അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്‍റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക; കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത പിശാചിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക. (ബുഖാരി:3303)
7. സംയോഗം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم “ لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ، لَمْ يَضُرَّهُ شَيْطَانٌ أَبَدًا ”.
ഇബ്നു അബ്ബാസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്വാന്‍ ഒരിക്കലും അക്രമിക്കുകയില്ല!
بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്നാ ശ്ശ്വൈത്വാന, വജന്നിബി ശ്ശ്വൈത്ത്വാന മാ റസക്തനാ.
അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! പിശാചിനെ (പൈശാചികത്വത്തെ) ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക് ഇതിലൂടെ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും നീ പിശാചിനെ അകറ്റേണമേ. (ബുഖാരി:6388)
8. വിശ്വാസത്തില്‍ സംശയം ജനിക്കുമ്പോള്‍
قَالَ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ مَنْ خَلَقَ كَذَا مَنْ خَلَقَ كَذَا حَتَّى يَقُولَ مَنْ خَلَقَ رَبَّكَ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ، وَلْيَنْتَهِ
അബൂ ഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: പിശാച് നിങ്ങളുടെ അടുത്ത് വരും. എന്നിട്ട് ചോദിക്കും: ഇതിനെ സൃഷ്ടിച്ചതാരാണ്? അതിനെ സൃഷ്ടിച്ചതാരാണ്? അങ്ങിനെ ചോദിച്ച് അവസാനം നിന്റെ നാഥനെ സൃഷ്ടിച്ചതാരാണ് എന്ന് ചോദിക്കും. അവിടെ എത്തിയാൽ (ഇത്തരം ദുർബോധനങ്ങളിൽ നിന്ന്) അല്ലാഹുവിൽ അഭയം തേടുകയും, അവിടെവെച്ച് അവസാനിപ്പിക്കുകയും ചെയ്യുക. (ബുഖാരി: 3276)
ത്വീബി (റഹി) പറഞ്ഞു: ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് ശരണം തേടാന്‍ പറയുകയും, മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പറയുകയും ചെയ്തത് അല്ലാഹുവാണ് എല്ലാം പടച്ചത് എന്ന കാര്യം തര്‍ക്കമേതും ആവശ്യമില്ലാതെ മനസ്സിലാകുന്ന കാര്യങ്ങളില്‍ ഒന്നായത് കൊണ്ടാണ്. അതില്‍ കൂടുതല്‍ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നത് കൂടുതല്‍ പരിഭ്രാന്തി മാത്രമേ സൃഷ്ടിക്കൂ. (ഫത്ഹുല്‍ ബാരി: 6/341)
9. ദു:സ്വപ്നം കാണുമ്പോള്‍
عَنْ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الرُّؤْيَا الصَّالِحَةُ مِنَ اللَّهِ، وَالْحُلْمُ مِنَ الشَّيْطَانِ، فَإِذَا حَلَمَ فَلْيَتَعَوَّذْ مِنْهُ وَلْيَبْصُقْ عَنْ شِمَالِهِ، فَإِنَّهَا لاَ تَضُرُّهُ
അബൂഖതാദയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാണ്. ദു:സ്വപ്നം പിശാചില്‍ നിന്നുമാണ്. ആരെങ്കിലും ദു:സ്വപ്നം കണ്ടാല്‍ പിശാചില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടുക, അവന്റെ ഇടത് ഭാഗത്തേക്ക് തുപ്പുകയും ചെയ്യുക. എങ്കില്‍ അവന് യാതൊരു ഉപദ്രവവും ഏല്‍ക്കുകയില്ല. (ബുഖാരി: 6986)
10. കോപം വരുമ്പോള്‍
حَدَّثَنَا سُلَيْمَانُ بْنُ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم “ إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ”.
സുലൈമാന്‍ ബ്നു സൂറദില്‍(റ) നിന്ന് നിവേദനം: ഞാന്‍ നബിﷺയുടെ അടുത്തിരിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ വഴക്ക് കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: എനിക്കൊരു വചനമറിയാം, ആ മനുഷ്യന്‍ അത് പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمْ
അഊദു ബില്ലാഹി മിന ശ്ശയ്ത്വാനി റജീം
ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. (ബുഖാരി:6116)
പിശാചിന് ഇടപെടാന്‍ അവസരം ലഭിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക
പിശാചിന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളുണ്ട്. അത്തരം സാഹചര്യങ്ങളെ കരുതിയിരിക്കുന്നതിനായി അത് ഏതൊക്കെയാണെന്ന് അല്ലാഹുവും അവന്റെ റസൂല്‍ ﷺ യും നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സത്യവിശ്വാസികള്‍ അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കേണ്ടതാണ്. പിശാചിന് ഇടപെടാന്‍ അവസരം ലഭിക്കുന്ന ചില സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നു.
1. സംഗീതം
പാട്ട് പാടുന്നതും കവിതകള്‍ ആലപിക്കുന്നതും ഇസ്ലാം വിലക്കുന്നില്ല. എന്നാല്‍ സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതം ഇസ്ലാം അനുവദിക്കുന്നില്ല.
അല്ലാഹു പിശാചിനോട് പറഞ്ഞു:
ﻭَٱﺳْﺘَﻔْﺰِﺯْ ﻣَﻦِ ٱﺳْﺘَﻄَﻌْﺖَ ﻣِﻨْﻬُﻢ ﺑِﺼَﻮْﺗِﻚَ
അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. (ഖു൪ആന്‍:17/64)
ഈ ആയത്തിനെ സംബന്ധിച്ച് ഇമാം മുജാഹിദ് (റ) പറയുന്നു:
صوت الشيطان الغناء
പിശാചിന്റെ ശബ്ദം അത് സംഗീതമാണ്.
ഉമ൪ ബിന്‍ അബ്ദുൽ അസീസ് (റ) പറഞ്ഞു.’സംഗീതം പിശാചില്‍ നിന്നു തുടങ്ങുന്നു.കാരുണ്യവാനായ റബ്ബിന്റെ കോപത്തില്‍ അത് കലാശിക്കുകയും ചെയ്യുന്നു.'(ഗദാഉല്‍ അല്‍ബാബ്)
സംഗീതം മനസ്സിന് ആനന്ദം തരുന്നുവെന്നും രോഗ ശാന്തി നല്‍കുന്നുവെന്നുമൊക്കെ ചിലര്‍ക്ക് അനുഭവങ്ങളുണ്ട്.ചില൪ അങ്ങനെ വാദിക്കാറുമുണ്ട്. ഇത് ദൈവികമാണെന്നവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. പിശാച് അതിന്റെ ആളുകള്‍ക്ക് നല്‍കുന്ന ആനന്ദങ്ങളും ആശ്വാസങ്ങളുമാണവ. നിഷിദ്ധമാക്കിയതില്‍ അല്ലാഹു ശമനം നിശ്ചയിച്ചിട്ടില്ലെന്നും നാം അറിയുക.
2. അന്യസ്ത്രീകളെ നോക്കല്‍
ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ
(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24/30)
عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ : يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ
നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي
അബ്ദുല്ലാഹില്‍ ബജലീ (റ) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാന്‍ നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം:2159)
ഇമാം നവവി (റഹി) പറഞ്ഞു:പെട്ടെന്നുള്ള നോട്ടം എന്നത്, ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു. അപ്പോള്‍ ആ നോട്ടത്തിന്റെ തുടക്കത്തില്‍ അവന്റെ മേല്‍ കുറ്റമില്ല.ഈ അവസ്ഥയില്‍ തന്റെ ദൃഷ്ടിയെ തിരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഈ അവസ്‌ഥയില്‍ (ദൃഷ്ടിയെ അവന്‍) തിരിക്കുകയാണെങ്കില്‍, അവന്റെ മേല്‍ കുറ്റമില്ല.ഇനി അവന്‍ നോട്ടം തുടരുകയാണെങ്കില്‍ ഈ ഹദീസനുസരിച്ച് അത് കുറ്റമാകുന്നു.(ശറഹു മുസ്ലിം)
ഒരു പുരുഷന് അന്യസ്ത്രീകളെ തൊട്ട് ദൃഷ്ടികള്‍ താഴ്ത്തല്‍ നി൪ബന്ധമാണ്. അവിചാരിതമായിട്ടുള്ള ആദ്യത്തെ നോട്ടത്തിന് പുറമേ വീണ്ടും നോക്കാന്‍ പാടുള്ളതല്ല. അവളെ വീണ്ടും വീണ്ടും ആവ൪ത്തിച്ച് നോക്കുമ്പോള്‍ പിശാച് മനസ്സില്‍ ദുഷ്’പ്രേരണയുണ്ടാക്കും.
عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى امْرَأَةً فَأَتَى امْرَأَتَهُ زَيْنَبَ وَهْىَ تَمْعَسُ مَنِيئَةً لَهَا فَقَضَى حَاجَتَهُ ثُمَّ خَرَجَ إِلَى أَصْحَابِهِ فَقَالَ “ إِنَّ الْمَرْأَةَ تُقْبِلُ فِي صُورَةِ شَيْطَانٍ وَتُدْبِرُ فِي صُورَةِ شَيْطَانٍ فَإِذَا أَبْصَرَ أَحَدُكُمُ امْرَأَةً فَلْيَأْتِ أَهْلَهُ فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ ” .
ജാബിറില്‍(റ) നിന്ന് നിവേദനം : നബി ﷺ ഒരു സ്ത്രീയെ കാണാനിടയായി. ഉടനെ അദ്ദേഹം തന്റെ പത്നിയായ സൈനബിന്റെ(റ) അടുക്കല്‍ ചെന്ന് തന്റെ ആവശ്യം നി൪വ്വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: സ്ത്രീ മുന്നോട്ട് വരുന്നതും പിന്നോട്ട് പോകുന്നതും ശൈത്വാന്റെ രൂപത്തിലാണ്. (സ്ത്രീ പുരുഷനില്‍ സ്വാധീനം ചെലുത്തും) അതിനാല്‍ നിങ്ങളാരെങ്കിലും ഒരു സ്ത്രീയെ കാണുകയും അവളില്‍ നിങ്ങള്‍ക്ക് ആക൪ഷണം തോന്നുകയും ചെയ്താല്‍ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്ന് (തന്റെ ആവശ്യം നി൪വ്വഹിച്ചു കൊള്ളട്ടെ). അത് അവന്റെ മനസ്സിലെ ദുഷിച്ച ചിന്തയെ പോക്കി കളയുന്നതാണ്. (മുസ്ലിം:1403)
3. അന്യസ്ത്രീയോടൊപ്പം തനിച്ചാകല്‍
അന്യസ്ത്രീകളെ നോക്കല്‍തന്നെ പിശാചിന് മനുഷ്യനില്‍ ഇടപൊടാനുള്ള അവസരമാണെങ്കില്‍ പിന്നെ അവളോടൊപ്പം തനിച്ചാകല്‍ പിശാചിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്ല്യമാകുന്നു.
قَالَ رَسُولَ اللَّهِ صلى الله عليه وسلم : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ
നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച് ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)
അതുകൊണ്ടുതന്നെയാണ് നബി ﷺ ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകുന്നത് വിരോധിച്ചിട്ടുള്ളത്.
عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ
ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)
4. ധൃതി കാണിക്കല്‍
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الأَنَاةُ مِنَ اللَّهِ وَالْعَجَلَةُ مِنَ الشَّيْطَانِ
നബി ﷺ പറഞ്ഞു:സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്. (സുനനുത്തുര്‍മുദി :2012 – സ്വഹീഹ് അല്‍ബാനി)
സാവകാശം അല്ലാഹുവില്‍ നിന്നാണ് എന്നു പറഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെടുകയും പ്രതിഫലമേകുകയും ചെയ്യുന്ന കാര്യമാണത് എന്നാണ്. ധൃതി പിശാചില്‍ നിന്നാണ് എന്നാല്‍ വസ്‌വാസിലൂടെ ധൃതി കാണിക്കുവാന്‍ പ്രേരണയേകുന്നത് പിശാചാണെന്നാണ്; കാരണം ധൃതി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പര്യവസാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും തടയിടുന്നു.
5. ധൂ൪ത്ത്
وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا
إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا
കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:17/26-27)
ധൂ൪ത്തില്‍ നിന്നും അനാവശ്യ ചിലവുകളില്‍ നിന്നും താക്കീത് ചെയ്തുകൊണ്ട് നബി ﷺ പറഞ്ഞിട്ടുള്ളത് കാണുക:
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَهُ “ فِرَاشٌ لِلرَّجُلِ وَفِرَاشٌ لاِمْرَأَتِهِ وَالثَّالِثُ لِلضَّيْفِ وَالرَّابِعُ لِلشَّيْطَانِ ” .
ജാബിറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: പുരുഷന് ഒരു വിരിപ്പ്, അവന്റെ ഭാര്യക്ക് ഒരു വിരിപ്പ്, അവന്റെ അതിഥിക്ക് ഒരു വിരിപ്പ്, നാലമത്തേത് (ഉണ്ടെങ്കില്‍) അത് പിശാചിനുള്ളതാണ്. (മുസ്ലിം:2084)
قال إبن القيم{رحمه الله}: كل ذي لب يعلم أنه لا طريق للشيطان عليه إلا من ثلاث جهات -احدها:التزيد والإسراف؛ فيزيد على قدر الحاجة، فتصير فضلة، وهي حظ الشيطان ومدخله الى القلب، وطريق الاحتراز من إعطاء نفسه تمام مطلوبها من غذاء أو نوم أو لذة أو راحة، فمتى أغلقت هذا الباب حصل الأمان من دخول العدو منه. الثانية: الغفلة؛ فإن الذاكر في حصن الذكر، فمتى غفل فتح باب الحصن، فولجه العدو، فيعسر عليه أو يصعب إخراجه.الثالث: تكلف ما لا يعنيه من جميع الأشياء.
ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു:ബുദ്ധിയുള്ള എല്ലാവരും മനസ്സിലാക്കുക, മൂന്ന് രീതിയിലൂടെ അല്ലാതെ ശൈത്വാന് അവനിലേക്ക് മാർഗമില്ല.
ഒന്നാമത്തേത്: അമിതവ്യയവും ദുർവ്യയവും; [അവന്]ആവശ്യമുള്ളതിനേക്കാൾ കാര്യങ്ങൾ അമിതമാക്കും, അതവന് ആവശ്യമില്ലാത്തതാകും. ഇത് ശൈത്വാന് അവന്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കും. [അതിൽനിന്ന്] സ്വന്തത്തെ സംരക്ഷിക്കാൻ അവൻ തന്റെ ഭക്ഷണം, ഉറക്കം, ആസ്വാദനം, വിശ്രമം എന്നിവ നഫ്സ് ആഗ്രഹിക്കുന്ന അത്രയും അളവിൽ പൂർത്തികരിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. എപ്പോഴാണോ ഈ വാതിൽ അടക്കുന്നത്, അപ്പോൾ ശത്രുവിന്റെ പ്രവേശനത്തിൽനിന്ന് അവൻ സുരക്ഷിതനാകും.
രണ്ടാമത്തേത്: അശ്രദ്ധ; അല്ലാഹുവിനെ ഓർമിക്കുന്നവൻ അതിന്റെ[കോട്ടയുടെ] സംരക്ഷണത്തിലായിരിക്കും. എപ്പോഴാണോ അവൻ [അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന്]ആശ്രദ്ധനാകുന്നത് അപ്പോൾ അവൻ കോട്ടയുടെ കതക് തുറന്നു. അവന്റെ ശത്രു[ശൈത്വാൻ] അകത്ത് പ്രവേശിക്കും, പിന്നീട് ശത്രുവിനെ പുറത്താക്കാൻ അവന്ന് ബുദ്ധിമുട്ടായിരിക്കും.
മൂന്നാമത്തേത്: അവന്ന് പ്രയോജനമില്ലാത്ത കാര്യങ്ങളിൽ മുഴുകുക എന്നത്[ഏത് കാര്യമായാലും].
[الفوائد ص٢٧٧]
6. അനാവശ്യമായി അങ്ങാടിയില്‍ തങ്ങല്‍
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَحَبُّ الْبِلاَدِ إِلَى اللَّهِ مَسَاجِدُهَا وَأَبْغَضُ الْبِلاَدِ إِلَى اللَّهِ أَسْوَاقُهَا
അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി ﷺ പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അവിടെയുള്ള പള്ളികളും ഏറ്റവും വെറുപ്പുള്ളത് അങ്ങാടികളുമാകുന്നു. (മുസ്‌ലിം:671)
عَنْ سَلْمَانَ، قَالَ لاَ تَكُونَنَّ إِنِ اسْتَطَعْتَ أَوَّلَ مَنْ يَدْخُلُ السُّوقَ وَلاَ آخِرَ مَنْ يَخْرُجُ مِنْهَا فَإِنَّهَا مَعْرَكَةُ الشَّيْطَانِ وَبِهَا يَنْصِبُ رَايَتَهُ
സല്‍മാനില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിശ്ചയം അത് (അങ്ങാടി) പിശാചിന്റെ സങ്കേതമാണ്. അവിടെയാണ് അവന്‍ പതാക നാട്ടുന്നത്. (മുസ്‌ലിം:2451)
قَالَ الإمام القرطبي- رحمه الله-: فحق على من ابتلاه الله بالسوق أن يخطر بباله أنه قد دخل محل الشيطان ومحل جنوده
ഇമാം ഖു൪ത്വുബി(റഹി) പറഞ്ഞു: അങ്ങാടിയിലുള്ള ഒരു വ്യക്തിക്ക് പിശാചിന്റെയും അവന്റെ സൈന്യത്തിന്റെയും ഇടയിലാണ് താനുള്ളതെന്ന് ഒരു ബോധം വേണം. (തഫ്സീറുല്‍ ഖു൪ത്വിബി)
കൂടുതല്‍ സമയം പള്ളിയില്‍ ചിലവഴിക്കുന്നതിന് സമയം കണ്ടെത്തുക.
7. ഭക്ഷണം പാഴാക്കി കളയല്‍
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ الشَّيْطَانَ يَحْضُرُ أَحَدَكُمْ عِنْدَ كُلِّ شَىْءٍ مِنْ شَأْنِهِ حَتَّى يَحْضُرَهُ عِنْدَ طَعَامِهِ فَإِذَا سَقَطَتْ مِنْ أَحَدِكُمُ اللُّقْمَةُ فَلْيُمِطْ مَا كَانَ بِهَا مِنْ أَذًى ثُمَّ لْيَأْكُلْهَا وَلاَ يَدَعْهَا لِلشَّيْطَانِ
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ എല്ലാ കാര്യങ്ങളിലും പിശാച് പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവന്‍ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണുപോയാല്‍ അത് പെറുക്കിയെടുത്ത് അഴുക്ക് നീക്കി ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിന് വേണ്ടി അവനത് ഉപേക്ഷിച്ചിടരുത്.(മുസ്ലിം:2033)
8. ഇടത് കൈ കൊണ്ട് ഭക്ഷിക്കല്‍
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ
ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം:2020)
9. നമസ്കാരത്തിലെ സ്വഫിലെ വിടവ്
عَن ابن عُمرَ رضيَ اللَّه عنهما، أَنَّ رسولَ اللَّهِ ﷺ قالَ: أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه
ഇബ്‌നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫ് ശരിയാക്കുകയും ചുമലുകൾ നേരയാക്കുകയും വിടവുകൾ അടക്കുകയും നിങ്ങളുടെ സഹോദരന്മാരുടെ കൈക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുക. പിശാചിന് നിങ്ങൾ വിടവുകള്‍ ഉപേക്ഷിച്ചിടരുത്. സ്വഫ് ചേർക്കുന്നവനെ അല്ലാഹു ചേർക്കുകയും സ്വഫ് മുറിക്കുന്നവനെ അല്ലാഹു മുറിക്കുകയും ചെയ്യട്ടെ. (അബൂദാവൂദ്)
عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَقِيمُوا الصُّفُوفَ وَحَاذُوا بَيْنَ الْمَنَاكِبِ وَسُدُّوا الْخَلَلَ وَلِينُوا بِأَيْدِي إِخْوَانِكُمْ ” . لَمْ يَقُلْ عِيسَى ” بِأَيْدِي إِخْوَانِكُمْ ” . ” وَلاَ تَذَرُوا فُرُجَاتٍ لِلشَّيْطَانِ وَمَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ ”
നബി ﷺ പറഞ്ഞു:നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കുക.നിങ്ങള്‍ തോളോട് തോള്‍ ചേ൪ന്നുനില്‍ക്കുക. വിടവുകള്‍ നികത്തുക, നിങ്ങളുടെ സഹോദരന്‍മാരോട് വിനയത്തില്‍ പെരുമാറുകയും ചെയ്യുക. നിശ്ചയം പിശാച് നിങ്ങള്‍ക്കിടയില്‍ ഒട്ടകക്കുട്ടിയെപ്പോലെ പമ്മിപ്രവേശിക്കുന്നതാണ്. (അഹ്മദ് – അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)
10. തമാശക്കുപോലും ആയുധം ചൂണ്ടുന്നത്
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ يُشِيرُ أَحَدُكُمْ عَلَى أَخِيهِ بِالسِّلاَحِ، فَإِنَّهُ لاَ يَدْرِي لَعَلَّ الشَّيْطَانَ يَنْزِعُ فِي يَدِهِ، فَيَقَعُ فِي حُفْرَةٍ مِنَ النَّارِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളില്‍ ആരുംതന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും. (ബുഖാരി: 7072)
11. കോപം പ്രകടമാക്കല്‍
ഇബ്നുല്‍ഖയ്യിം – (റഹി) – പറഞ്ഞു:പിശാച് ഒരു അടിമയുടെമേല്‍ മൂന്ന് വാതിലുകളിലൂടെ പ്രവേശിക്കും. (ഒന്ന്) അശ്രദ്ധ (രണ്ട്) മോഹം (മൂന്ന്) കോപം. (അല്‍വാബിലുസ്വയ്യിബ് :37)
عَنْ سُلَيْمَانُ بْنُ صُرَدٍ، قَالَ اسْتَبَّ رَجُلاَنِ عِنْدَ النَّبِيِّ صلى الله عليه وسلم وَنَحْنُ عِنْدَهُ جُلُوسٌ، وَأَحَدُهُمَا يَسُبُّ صَاحِبَهُ مُغْضَبًا قَدِ احْمَرَّ وَجْهُهُ فَقَالَ النَّبِيُّ صلى الله عليه وسلم “إِنِّي لأَعْلَمُ كَلِمَةً لَوْ قَالَهَا لَذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ”.
സുലൈമാന്‍ ബ്നു സൂറദില്‍(റ) നിന്ന് നിവേദനം: ഞാന്‍ നബിﷺയുടെ അടുത്തിരിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ വഴക്ക് കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: എനിക്കൊരു വചനമറിയാം, ആ മനുഷ്യന്‍ അത് പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمْ
അഊദു ബില്ലാഹി മിന ശ്ശയ്ത്വാനി റജീം
ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. (ബുഖാരി:6116)
കോപം ഒതുക്കി അടക്കിവെക്കുന്നവരെ അല്ലാഹു പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﻓِﻰ ٱﻟﺴَّﺮَّآءِ ﻭَٱﻟﻀَّﺮَّآءِ ﻭَٱﻟْﻜَٰﻈِﻤِﻴﻦَ ٱﻟْﻐَﻴْﻆَ ﻭَٱﻟْﻌَﺎﻓِﻴﻦَ ﻋَﻦِ ٱﻟﻨَّﺎﺱِ ۗ ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ
സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി (സ്വ൪ഗം ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു). അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍:3/134)
മാത്രമല്ല, കോപം അടക്കുന്നവര്‍ക്ക് പിശാചിനെ തോല്‍പിക്കുവാനും അതിജയിക്കുവാനും സാധിക്കും.
عن أنس رضي الله عنه أنه قال: إن النبي صلى الله عليه وسلم مَرَّ بقومٍ يصطرعون؛ فقال: “ما هذا؟” قالوا: فلانٌ ما يُصارع أحدًا إلا صرعه، قال: “أفلا أدلكم على من هو أشد منه؟ رجلٌ كلمه رجلٌ فكظم غيظه فغلبه وغلبَ شيطانه وغلب شيطان صاحِبِهِ
അനസില്‍(റ) നിന്ന് നിവേദനം: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ ഗുസ്തിപിടിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നു. തിരുദൂതര്‍ ചോദിച്ചു: ‘ഇത് എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഗുസ്തിക്കാരനായ ഇന്ന വ്യക്തിയാണ്. അയാളോട് ഒരാളും എതിരിടുകയില്ല; അയാള്‍ എതിരാളിയെ വീഴ്ത്താതെ.’ അപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞു: ‘അയാളെക്കാള്‍ അതിശക്തനായ ഒരാളെ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? ഒരു വ്യക്തിയെ മറ്റൊരാള്‍ ആക്രമിച്ചു. എന്നാല്‍ അക്രമിക്കപ്പെട്ടവന്‍ തന്റെ കോപം ഒതുക്കി. അങ്ങനെ അയാള്‍ തന്റെ കോപത്തെ തോല്‍പിച്ചു. തന്റെ പിശാചിനെ തോല്‍പിച്ചു. തന്റെ കൂട്ടുകാരന്റെ പിശാചിനെയും തോല്‍പിച്ചു. (കശ്ഫുല്‍അശ്താര്‍, ബസ്സാര്‍ – സ്വഹീഹ് അല്‍ബാനി)
12. കോട്ടുവാ ഇടല്‍
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ يُحِبُّ الْعُطَاسَ وَيَكْرَهُ التَّثَاؤُبَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു തുമ്മുന്നതിനെ ഇഷ്ടപ്പെടുന്നു. കോട്ടുവാ ഇടുന്നതിനെ അവന്‍ വെറുക്കുന്നു. (ബുഖാരി:6226)
മനുഷ്യന്‍ അധികം കോട്ടുവാ ഇടുന്നത് പിശാചിന് ഏറെ ഇഷ്ടമാണ്. അത് ആലസ്യത്തിന്റെയും താല്‍പ്പര്യമില്ലായ്മയുടെയും അടയാളമാണെന്നതാണ് അതിന്റെ കാരണം. അതുകൊണ്ടുതന്നെ കോട്ടുവാ തടയുവാനും അതിനെ പിടിച്ച് നി൪ത്തുവാനും നബി ﷺ കല്‍പ്പിക്കുകയുണ്ടായി.
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَعَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ فَإِنَّ الشَّيْطَانَ يَدْخُلُ
അബൂ സഈദുൽ ഖുദ്‌രീ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരെങ്കിലും കോട്ടുവാ ഇടുന്നുവെങ്കിൽ സ്വന്തം കൈകൊണ്ട് വായ പൊത്തിപ്പിടിക്കണം. കാരണം പിശാച് അതിൽ പ്രവേശിക്കുന്നതണ് (മുസ്‌ലിം:2995)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَأَمَّا التَّثَاؤُبُ فَإِنَّمَا هُوَ مِنَ الشَّيْطَانِ، فَإِذَا تَثَاوَبَ أَحَدُكُمْ فَلْيَرُدَّهُ مَا اسْتَطَاعَ، فَإِنَّ أَحَدَكُمْ إِذَا تَثَاءَبَ ضَحِكَ مِنْهُ الشَّيْطَانُ
നബി ﷺ പറഞ്ഞു: കോട്ടുവാ പിശാചില്‍ നിന്നുള്ളതാണ്. അതിനാല്‍ നിങ്ങള്‍ കോട്ടുവായിടുമ്പോള്‍ അതിനെ സാധ്യമായ രൂപത്തില്‍ പിടിച്ചു വെക്കുക. കാരണം നിങ്ങള്‍ കോട്ടുവായിടുമ്പോള്‍ പിശാച് ചിരിക്കുന്നതാണ്. (ബുഖാരി:6226)
ഇമാം നവവി (റഹി) പറഞ്ഞു: പണ്ഡിതന്മാര്‍ പറഞ്ഞു: കോട്ടുവായ അടക്കി നിര്‍ത്താനും പിടിച്ചു വെക്കാനും, കൈ വായയുടെ മീതെ വെക്കാനും അവിടുന്ന് കല്‍പ്പിച്ചു. കോട്ടുവായ ഇടുന്നവന്റെ രൂപം വികൃതമാക്കുകയും, അവന്റെ വായില്‍ പ്രവേശിക്കുകയും, അവനെ പരിഹസിച്ച് ചിരിക്കുകയും ചെയ്യുക എന്ന പിശാചിന്റെ ലക്ഷ്യം സാധിക്കാതിരിക്കാന്‍ വേണ്ടിയാണ് നബി ﷺ അപ്രകാരം പറഞ്ഞത്. അല്ലാഹുവാണ് കൃത്യമായി അറിയുന്നവന്‍. (ശര്‍ഹുന്നവവി:5/842)
13. ലൌ(ആയിരുന്നെങ്കിൽ) ചേ൪ത്ത് പറയല്‍
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ മുസ്‌ലിമിനേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനും. എല്ലാവരിലും നന്മയുണ്ട്. നിനക്ക് പ്രയോജനപ്പെടുന്നതിനോട് താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായം തേടുക. നീ ദുര്‍ബലനായിപ്പോകരുത്. നിനക്കെന്തെങ്കിലും (വിപത്ത്) ബാധിച്ചാല്‍ ‘ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു’ എന്ന് നീ പറയരുത്. പകരം ‘അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു’ എന്ന് പറയുക. കാരണം ‘ലൌ(എങ്കില്‍)’ എന്ന പ്രയോഗം (അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചെയ്യാതിരുന്നുവെങ്കില്‍ എന്ന് പറയുന്നത്) പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതാണ്. (മുസ്‌ലിം:2664)
14. പിശാച് നശിക്കട്ടെ എന്ന് പറയല്‍
عَنْ أَبِي الْمَلِيحِ، عَنْ رَجُلٍ، قَالَ كُنْتُ رَدِيفَ النَّبِيِّ صلى الله عليه وسلم فَعَثَرَتْ دَابَّتُهُ فَقُلْتُ تَعِسَ الشَّيْطَانُ . فَقَالَ “ لاَ تَقُلْ تَعِسَ الشَّيْطَانُ فَإِنَّكَ إِذَا قُلْتَ ذَلِكَ تَعَاظَمَ حَتَّى يَكُونَ مِثْلَ الْبَيْتِ وَيَقُولَ بِقُوَّتِي وَلَكِنْ قُلْ بِسْمِ اللَّهِ فَإِنَّكَ إِذَا قُلْتَ ذَلِكَ تَصَاغَرَ حَتَّى يَكُونَ مِثْلَ الذُّبَابِ ”
അബുൽ മലീഹ് (റ) ഒരു വ്യക്തിയില്‍ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യുടെ വാഹനത്തിന്റെ പിന്നിലിരുന്ന് പോകവെ മൃഗം താഴെ വീണു. അപ്പോള്‍ ഞാൻ പറഞ്ഞു: “പിശാച് നശിക്കട്ടെ” അപ്പോള്‍ നബി ﷺ പറഞ്ഞു: പിശാച് നശിക്കട്ടെയെന്ന് നിങ്ങൾ പറയരുത്, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ അവൻ (അഹങ്കാരം കൊണ്ട്) വലുതായി ഒരു വീട് പോലെയായി മാറും, അവൻ പറയും: എന്റെ കഴിവ് കൊണ്ടാണ് ഇത് സംഭവിച്ചത്, മറിച്ച് നിങ്ങൾ : “ബിസ്മില്ലാഹ്” എന്ന് പറയണം, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ പിശാച് ചെറുതായി ഒരു ഈച്ചയുടെ വലുപ്പത്തിലാകും. (അബൂദാവൂദ്:4982-സ്വഹീഹ് അല്‍ബാനി)
15. ഒറ്റക്ക് ദീ൪ഘ യാത്ര ചെയ്യല്‍
ഒറ്റക്ക് ദീർഘയാത്ര ചെയ്യാതിരിക്കുക. കാരണം മനുഷ്യന്‍ ഏകനാണെങ്കില്‍ പിശാചിന് അവനില്‍ താല്‍പ്പര്യം ജനിക്കുന്നു.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الرَّاكِبُ شَيْطَانٌ وَالرَّاكِبَانِ شَيْطَانَانِ وَالثَّلاَثَةُ رَكْبٌ
അംറുബ്നു ശുഅയ്ബ്(റ)വില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ പിശാചാണ്. രണ്ട് പേരുള്ള യാത്രക്കാരും പിശാചുക്കളാണ്. മൂന്നാളുകള്‍ ഒരു യാത്രാ സംഘമാണ്. (തി൪മിദി:1674)
പിശാചിന് ഇടപെടാന്‍ അവസരം ലഭിക്കുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കാന്‍ വേണ്ടി ആത്മാ൪ത്ഥമായി പരിശ്രമിക്കുക. പിശാചിനെ അനുസരിക്കാതിരിക്കുക എന്നത് അല്ലാഹു തന്റെ വചനത്തിലൂടെ പ്രഖ്യാപിച്ച ശത്രുതയെ പ്രകടമാക്കലാണ്.
إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ
തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്. (ഖു൪ആന്‍:35/6)
പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ദിക്റുകള്‍
അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ പിശാചില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്കായി ചില ദിക്റുകള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് കൃത്യമായി നി൪വ്വഹിക്കുക.
1. രാവിലെയും വൈകുന്നേരവും 3 തവണ’ ചൊല്ലുക
بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم
ബിസ്മില്ലാഹില്ലദീ ലാ യളുര്‍റു മഅസ്മിഹി ശയ്ഉന്‍ ഫില്‍ അര്‍ള്വി വലാ ഫിസ്സമാഇ വഹുവ സ്സമീഉല്‍ അലീം.
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പ്രഭാതത്തില്‍ / പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു) അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.
عَنْ عُثْمَانَ بْنَ عَفَّانَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كَلِّ لَيْلَةٍ بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ – فَيَضُرَّهُ شَىْءٌ .
ഉസ്മാനുബ്നു അഫാനില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി : ഒരാള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇത് മൂന്ന് തവണ ചൊല്ലിയാല്‍ അവനെ യാതാന്നും ഉപദ്രവിക്കുകയില്ല. (ഇബ്നുമാജ :3869)
2. വൈകുന്നേരം മാത്രം 3 തവണ ചൊല്ലുക
أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق
അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന്‍ ശര്‍റി മാ ഖലക്
അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു.(മുസ്ലിം:2709)
أَمَا لَوْ قُلْتَ حِينَ أَمْسَيْتَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ لَمْ تَضُرُّكَ
നബി ﷺ അരുളി : ഒരാള്‍ ‘അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന്‍ ശര്‍റി മാ ഖലക് ‘ ദിവസവും വൈകുന്നേരം (3 തവണ) ചൊല്ലിയാല്‍ (അന്ന്) ഒരു ആപത്തും ഉപദ്രവവും അയാള്‍ക്ക് ബാധിക്കില്ല. (മുസ്ലിം:2709)
3. രാവിലെയും വൈകുന്നേരവും 1 തവണ’ ചൊല്ലുക
اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ لاَ إِلَهَ إِلاَّ أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشَرَكِهِ وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ
അല്ലാഹുമ്മ ഫാത്വിറ സ്സമാവാത്തി വല്‍ അര്‍ളി, ആലിമല്‍ ഗയ്ബി വ ശ്ശഹാദതി, ലാ ഇലാഹ ഇല്ലാ അന്‍ത, റബ്ബ കുല്ലി ശയ്ഇന്‍ വ മലീകഹു, അഊദുബിക മിന്‍ ശര്‍റി നഫ്സീ വ മിന്‍ ശര്‍റി ശൈത്വാനി വ ശിര്‍കിഹി, വ അന്‍ അഖ്തരിഫ അലാ നഫ്സീ സൂഅന്‍, അവ് അജുര്‍റഹു ഇലാ മുസ്ലിമിന്‍.
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ, യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ), എന്റെ സ്വന്തം ശരീരത്തിന്റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (സുനനുത്തി൪മിദി :3529 – സ്വഹീഹ് ജാമിഅ് :7813)
4. രാവിലെയും വൈകുന്നേരവും 100 തവണ’ ചൊല്ലുക
لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ. فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ، حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلاَّ رَجُلٌ عَمِلَ أَكْثَرَ مِنْهُ
നബി ﷺ അരുളി : ആരെങ്കിലും ഒരു ദിവസം നൂറ് തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്. കൂടാതെ അയാള്‍ക്ക് നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും, അയാളുടെ നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും, ആ ദിവസം വൈകുന്നേരംവരെ അയാള്‍ക്ക് ശൈത്വാനില്‍ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതുമാണ്. (പിന്നീട് അന്ന്‍ വൈകുന്നേരവും ഇത് ചൊല്ലിയാല്‍ പിറ്റേന്ന് രാവിലെ വരെയും സംരക്ഷണം ലഭിക്കുന്നതാണ്) ശേഷം അതിനെക്കാള്‍ കൂടുതല്‍ ചെയ്താലല്ലാതെ അയാളെക്കാള്‍ ഉത്കൃഷ്ടമായിട്ടാരുമുണ്ടാകില്ല. (ബുഖാരി :6403)
രാവിലെയും വൈകുന്നേരവും 100 തവണ’ ഇത് ചൊല്ലുകയാണെങ്കില്‍ ഒരു ദിവസം മുഴുവനും അയാള്‍ക്ക് ശൈത്വാനില്‍ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതാണ്. ഇതിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച മനസ് ഏകാഗ്രമാക്കി പറയാന്‍ ശ്രമിക്കുക. 10-15 മിനിട്ട് ക്ഷമിച്ച് ഇരുന്നാല്‍ മാത്രമേ ഇത് പറയാന്‍ കഴിയുള്ളൂ. അത് പറഞ്ഞാല്‍ ലഭിക്കുന്നതോ ഒരു ദിവസം മുഴുവനും അയാള്‍ക്ക് ശൈത്വാനില്‍ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം. അത് നി൪വ്വഹിക്കാന്‍ കഴിയുന്നവ൪ മഹാഭാഗ്യവാന്‍മാ൪.
5. ഉറക്കത്തില്‍ ഭയപ്പാടോ വിഭ്രാന്തിയോ ഉണ്ടായാല്‍ പ്രാര്‍ത്ഥിക്കുക
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ .
നബി ﷺ പറഞ്ഞു : നിങ്ങളില്‍ ആ൪ക്കെങ്കിലും ഉറക്കത്തില്‍ ഭയപ്പാടുണ്ടായാല്‍ അവന്‍ ഇപ്രകാരം പറയുക:
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ
അല്ലാഹുവിന്‍റെ ഉഗ്രകോപത്തില്‍ നിന്നും, അവന്‍റെ ശിക്ഷയില്‍ നിന്നും, അവന്‍റെ അടിമകളുടെ തിന്മയില്‍ നിന്നും, പിശാചുക്കളുണ്ടാക്കുന്ന വിഭ്രാന്തിയില്‍ നിന്നും, പിശാചുക്കള്‍ ബാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അല്ലാഹുവോട് ഞാന്‍ രക്ഷതേടുന്നു.
നബി ﷺ പറയുന്നു :
فَإِنَّهَا لَنْ تَضُرَّهُ
എങ്കില്‍ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല. (തി൪മിദി:3528)
പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ബിസ്മില്ലാഹ്
ഏതൊരു നല്ലകാര്യം തുടങ്ങുമ്പോഴും അത് ബിസ്മില്ലാഹ് (അല്ലാഹുവിന്റെ നാമത്തില്‍) കൊണ്ടാണ് ആരംഭിക്കേണ്ടതെന്നത് നബിചര്യയില്‍ പൊതുവെ അറിയപ്പെട്ട കാര്യമാകുന്നു. വിശുദ്ധ ഖു൪ആന്‍ സൂറ:തൌബ ഒഴികെ മറ്റ് 113 സൂറത്തുകളും ആരംഭിക്കുന്നത് ‘ബിസ്മില്ലാഹ്’ കൊണ്ടാകുന്നു. നല്ല കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതോടെ അതില്‍ ധാരാളം നന്‍മകള്‍ ലഭിക്കുന്നു. മാത്രമല്ല, പ്രസ്തുത കാര്യത്തില്‍ പിശാചിന്റെ ഇടപെടലില്‍ നിന്നുള്ള കാവലും ലഭിക്കുന്നു. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ബിസ്മില്ലാഹ് പറയാന്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. അവിടെ ബിസ്മിലലാഹ് പറഞ്ഞാല്‍ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള സുരക്ഷിതത്വം ലഭിക്കും. അവിടെ ബിസ്മിലലാഹ് പറഞ്ഞില്ലെങ്കില്‍ പിശാചിന് ഇടപെടാന്‍ അവസരവും ലഭിക്കും.
عَنْ أَبِي الْمَلِيحِ، عَنْ رَجُلٍ، قَالَ كُنْتُ رَدِيفَ النَّبِيِّ صلى الله عليه وسلم فَعَثَرَتْ دَابَّتُهُ فَقُلْتُ تَعِسَ الشَّيْطَانُ . فَقَالَ “ لاَ تَقُلْ تَعِسَ الشَّيْطَانُ فَإِنَّكَ إِذَا قُلْتَ ذَلِكَ تَعَاظَمَ حَتَّى يَكُونَ مِثْلَ الْبَيْتِ وَيَقُولَ بِقُوَّتِي وَلَكِنْ قُلْ بِسْمِ اللَّهِ فَإِنَّكَ إِذَا قُلْتَ ذَلِكَ تَصَاغَرَ حَتَّى يَكُونَ مِثْلَ الذُّبَابِ ”
അബുൽ മലീഹ് (റ) ഒരു വ്യക്തിയില്‍ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യുടെ വാഹനത്തിന്റെ പിന്നിലിരുന്ന് പോകവെ മൃഗം താഴെ വീണു. അപ്പോള്‍ ഞാൻ പറഞ്ഞു: “പിശാച് നശിക്കട്ടെ” അപ്പോള്‍ നബി ﷺ പറഞ്ഞു: പിശാച് നശിക്കട്ടെയെന്ന് നിങ്ങൾ പറയരുത്, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ അവൻ (അഹങ്കാരം കൊണ്ട്) വലുതായി ഒരു വീട് പോലെയായി മാറും, അവൻ പറയും: എന്റെ കഴിവ് കൊണ്ടാണ് ഇത് സംഭവിച്ചത്, മറിച്ച് നിങ്ങൾ : “ബിസ്മില്ലാഹ്” എന്ന് പറയണം, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ പിശാച് ചെറുതായി ഒരു ഈച്ചയുടെ വലുപ്പത്തിലാകും. (അബൂദാവൂദ്:4982-സ്വഹീഹ് അല്‍ബാനി)
പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ബിസ്മില്ലാഹ് പറയാന്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട സന്ദ൪ഭങ്ങള്‍
1. വീട്ടില്‍ പ്രവേശിക്കുമ്പോള്‍
2. ഭക്ഷണം കഴിക്കുമ്പോള്‍
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ . وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ . وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.’ (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’ (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു’ (മുസ്‌ലിം:2018)
മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടിയുണ്ട് :
ثُمَّ ذَكَرَ اسْمَ اللَّهِ وَأَكَلَ
അതിനു ശേഷം അല്ലാഹുവിന്റെ പേര് പറഞ്ഞുകൊണ്ട് നബി ﷺ ഭക്ഷിച്ചു.
عَنْ حُذَيْفَةَ، قَالَ كُنَّا إِذَا حَضَرْنَا مَعَ النَّبِيِّ صلى الله عليه وسلم طَعَامًا لَمْ نَضَعْ أَيْدِيَنَا حَتَّى يَبْدَأَ رَسُولُ اللَّهِ صلى الله عليه وسلم فَيَضَعَ يَدَهُ وَإِنَّا حَضَرْنَا مَعَهُ مَرَّةً طَعَامًا فَجَاءَتْ جَارِيَةٌ كَأَنَّهَا تُدْفَعُ فَذَهَبَتْ لِتَضَعَ يَدَهَا فِي الطَّعَامِ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهَا ثُمَّ جَاءَ أَعْرَابِيٌّ كَأَنَّمَا يُدْفَعُ فَأَخَذَ بِيَدِهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الشَّيْطَانَ يَسْتَحِلُّ الطَّعَامَ أَنْ لاَ يُذْكَرَ اسْمُ اللَّهِ عَلَيْهِ وَإِنَّهُ جَاءَ بِهَذِهِ الْجَارِيَةِ لِيَسْتَحِلَّ بِهَا فَأَخَذْتُ بِيَدِهَا فَجَاءَ بِهَذَا الأَعْرَابِيِّ لِيَسْتَحِلَّ بِهِ فَأَخَذْتُ بِيَدِهِ وَالَّذِي نَفْسِي بِيَدِهِ إِنَّ يَدَهُ فِي يَدِي مَعَ يَدِهَا
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂലിനോടൊന്നിച്ച് ഞങ്ങള്‍ ഭക്ഷണത്തിന് പങ്കെടുക്കേണ്ടിവന്നാല്‍ അവിടുന്ന് ഭക്ഷിച്ചുതുടങ്ങുന്നതു വരെ ഞങ്ങള്‍ കൈ ഭക്ഷണത്തളികയില്‍ വെക്കാറില്ല. ഞങ്ങളൊരിക്കല്‍ തിരുദൂതരൊന്നിച്ച് ഒരു സദ്യയില്‍ പങ്കെടുത്തു. അപ്പോഴൊരു യുവതി അവളെ ആരോ പിടിച്ചുന്തിയതുപോലെ ഓടിവന്ന് ഭക്ഷണത്തില്‍ കൈവെക്കാന്‍ ശ്രമിച്ചു. നബി ﷺ അവളുടെ കൈക്കു പിടിച്ചു. (ഭക്ഷിക്കാനനുവദിച്ചില്ല) പിന്നീടൊരു ഗ്രാമീണനായ അറബി അവനെയും ആരോ പിടിച്ചുന്തിയതു പോലെ ഓടിവന്നു.നബി ﷺ അവന്റെയും കൈപിടിച്ചു. എന്നിട്ട് പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ നാമം (ബിസ്മില്ലാഹ്) ഉച്ചരിച്ചിട്ടില്ലെങ്കില്‍ ആഹാരത്തില്‍ പിശാച് പങ്കെടുക്കും. അത് തനിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ യുവതിയെ അവന്‍ കൊണ്ടുവന്നത്. അപ്പോഴാണ് ഞാനവളുടെ കൈപിടിച്ചത്. പിന്നീട് ഈ ഗ്രാമീണനായ അറബിയെ അവന്‍ കൊണ്ടുവന്നു. അപ്പോഴും അവന്റെ കൈ ഞാന്‍ പിടിച്ചു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം! നിശ്ചയം പിശാചിന്റെ കൈ അവര്‍ രണ്ടാളുകളുടെ കയ്യോടുകൂടി എന്റെ കയ്യില്‍ അകപ്പെട്ടിരുന്നു.(മുസ്ലിം:2017)
3. ടോയ്ലെറ്റില്‍ പ്രവേശിക്കുമ്പോള്‍
عن أنس قال: قال رسول الله -صلى الله عليه وسلم: إن هذه الحشوش محتضرة، فإذا دخلها أحدكم فليقل: بسم الله، اللهم إني أعوذ بك من الخبث والخبائث
അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും മലമൂത്ര വിസ൪ജ്ജന സ്ഥലങ്ങള്‍ പിശാചിന്റെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളാകുന്നു. നിങ്ങളിലാരെങ്കിലും അവിടേക്ക് പ്രവേശിക്കുകയാണെങ്കില്‍ അവന്‍ بسم الله (ബിസ്മില്ല) എന്ന് പറയട്ടെ. (ശേഷം) اللهم إني أعوذ بك من الخبث والخبائث (അല്ലാഹുവേ, എല്ലാ ആണ്‍-പെണ്‍ പിശാചുക്കളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു) എന്ന് പറയട്ടെ.
عَنْ عَلِيِّ بْنِ أَبِي طَالِبٍ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ أَحَدُهُمُ الْخَلاَءَ أَنْ يَقُولَ بِسْمِ اللَّهِ
അലിയ്യിബ്നു അബൂത്വാലിബ്(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ജിന്നുകളുടെയും മനുഷ്യരുടെ ഔറത്തിന്റെയും ഇടയിലുള്ള മറയാണ് ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് “ബിസ്മില്ലാഹ്” എന്ന് ചൊല്ലൽ. (തിർമിദി: 606)
4. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ
അനസ്(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ആരെങ്കിലും ഇപ്രകാരം പറഞ്ഞാല്‍ :
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു, അല്ലാഹുവിനെ കൂടാതെ ശക്തിയും കഴിവുമില്ല.
قَالَ ” يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ ” .
നബി ﷺ പറയുന്നു: അവനോട് ഇപ്രകാരം പറയപ്പെടുന്നതാണ്: നീ സൻമാർഗം പ്രാപിച്ചിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പിശാച് അവനെ വിട്ടു പോകുന്നതുമാണ്. ഒരു പിശാച് മറ്റേ പിശാചിനോട് പറയും: സൻമാർഗം പ്രാപിച്ച, പ്രാപ്തനും സംരക്ഷിക്കപ്പെട്ടവനുമായ ഒരാളെ നീ എങ്ങനെ വഴിതെറ്റിക്കും? (അബൂദാവൂദ്:5095)
5. സംയോഗം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم “ لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ، لَمْ يَضُرَّهُ شَيْطَانٌ أَبَدًا ”.
ഇബ്നു അബ്ബാസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!
بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്നാ ശ്ശ്വൈത്വാന, വജന്നിബി ശ്ശ്വൈത്ത്വാന മാ റസക്തനാ.
അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! പിശാചിനെ (പൈശാചികത്വത്തെ) ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക് ഇതിലൂടെ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും നീ പിശാചിനെ അകറ്റേണമേ. (ബുഖാരി:6388)
പിശാച് ഒഴിഞ്ഞുമാറും
പല സൂത്രങ്ങളും തന്ത്രങ്ങളും പ്രയോഗിച്ച് മനുഷ്യനെ വഴിപിഴപ്പിക്കുന്ന പിശാച്, അവസാനം ഒഴിഞ്ഞുമാറും.
كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ
പിശാചിന്റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു. (ഖു൪ആന്‍ : 59/16)
ﻭَﻗَﺎﻝَ ٱﻟﺸَّﻴْﻄَٰﻦُ ﻟَﻤَّﺎ ﻗُﻀِﻰَ ٱﻷَْﻣْﺮُ ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻋَﺪَﻛُﻢْ ﻭَﻋْﺪَ ٱﻟْﺤَﻖِّ ﻭَﻭَﻋَﺪﺗُّﻜُﻢْ ﻓَﺄَﺧْﻠَﻔْﺘُﻜُﻢْ ۖ ﻭَﻣَﺎ ﻛَﺎﻥَ ﻟِﻰَ ﻋَﻠَﻴْﻜُﻢ ﻣِّﻦ ﺳُﻠْﻄَٰﻦٍ ﺇِﻻَّٓ ﺃَﻥ ﺩَﻋَﻮْﺗُﻜُﻢْ ﻓَﭑﺳْﺘَﺠَﺒْﺘُﻢْ ﻟِﻰ ۖ ﻓَﻼَ ﺗَﻠُﻮﻣُﻮﻧِﻰ ﻭَﻟُﻮﻣُﻮٓا۟ ﺃَﻧﻔُﺴَﻜُﻢ ۖ ﻣَّﺎٓ ﺃَﻧَﺎ۠ ﺑِﻤُﺼْﺮِﺧِﻜُﻢْ ﻭَﻣَﺎٓ ﺃَﻧﺘُﻢ ﺑِﻤُﺼْﺮِﺧِﻰَّ ۖ ﺇِﻧِّﻰ ﻛَﻔَﺮْﺕُ ﺑِﻤَﺎٓ ﺃَﺷْﺮَﻛْﺘُﻤُﻮﻥِ ﻣِﻦ ﻗَﺒْﻞُ ۗ ﺇِﻥَّ ٱﻟﻈَّٰﻠِﻤِﻴﻦَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﺃَﻟِﻴﻢٌ
കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (ഖു൪ആന്‍: 14/22)
എന്തിന് ഈ പരീക്ഷണം
പിശാചിന് ഈ സ്വാതന്ത്ര്യം നല്‍കി അവനെ മുഖ്യശത്രുവാക്കി എന്തിന് ഈ പരീക്ഷണം അല്ലാഹു ഏ൪പ്പെടുത്തിയെന്ന് ചിന്തിക്കുന്നവരുണ്ട്. പിശാച് തങ്ങളെ വഴിതെറ്റിക്കുന്നതുകൊണ്ടാണ് തെറ്റുകളും തിന്‍മകളും പ്രവ൪ത്തിക്കുന്നതെന്നും കരുതുന്നവരുണ്ട്. ഇവിടെ ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സലാക്കേണ്ടതുണ്ട്. അതായത്, മനുഷ്യ൪ അല്ലാഹുവിന് വിധേയരാവാന്‍ ആഗ്രഹിക്കുമ്പോള്‍ ബലംപ്രയോഗിച്ച് അവരെ ദൈവധിക്കാരത്തിലേക്ക് വലിച്ചുകൊണ്ടുവരാനുള്ള കഴിവ് പിശാചിനില്ല. ആളുകളെ പ്രലോഭിപ്പിക്കാനും അങ്ങനെ വഴിതെറ്റിക്കാനും അവരില്‍ തന്നെ പിന്തുടരാനാഗ്രഹിക്കുന്നവരെ അനുയായികളാക്കാനുമുള്ള കഴിവാണ് അല്ലാഹു അവന് കൊടുത്തത്. പരലോകത്തില്‍ വിശ്വസിക്കുന്നവരെയും അതില്‍ സംശയം പുലര്‍ത്തുന്നവരെയും തമ്മില്‍ വേ൪തിരിക്കുകയാണ് ഇതിലൂടെ അല്ലാഹു ചെയ്യുന്നത്.
ﻭَﻣَﺎ ﻛَﺎﻥَ ﻟِﻰَ ﻋَﻠَﻴْﻜُﻢ ﻣِّﻦ ﺳُﻠْﻄَٰﻦٍ ﺇِﻻَّٓ ﺃَﻥ ﺩَﻋَﻮْﺗُﻜُﻢْ ﻓَﭑﺳْﺘَﺠَﺒْﺘُﻢْ ﻟِﻰ ۖ
(പിശാച് പരലോകത്ത് വെച്ച് പറയും:) എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം.(ഖു൪ആന്‍ : 14/22)
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ – وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْءَاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ
തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന് (ഇബ്ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്. നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍ :34/20-21)
പിശാചും അവന്റെ സഹകാരികളും വലിയ സന്നാഹങ്ങളോടുകൂടി പുറപ്പെടുകയും വളരെ വലിയ അടവുകളും തന്ത്രങ്ങളും അവര്‍ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇസ്ലാം പഠിപ്പിച്ച മേല്‍ മാ൪ഗങ്ങള്‍ സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം യാതൊന്നും ഭയപ്പെടേണ്ടതില്ല. അല്ലാഹു പറഞ്ഞിട്ടുള്ളതുപോലെ:
إِنَّ كَيْدَ ٱلشَّيْطَٰنِ كَانَ ضَعِيفًا
തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാകുന്നു. (ഖു൪ആന്‍ : 4/76)
പിശാചിനെ പിന്‍പറ്റുന്നവ൪ക്ക് ഇരുലോകത്തും നാശം
പിശാചിനെ പിന്‍പറ്റുന്നവ൪ക്ക് ഇരുലോകത്തും നാശമായിരിക്കും. ദുന്‍യാവില്‍ അവരുടെ പര്യവസാനം മോശമായിരിക്കും. നശിപ്പിക്കപ്പെട്ട ഏത് സമുദായത്തിന്റെ ചരിത്രം പരിശോധിച്ചാലും അവരെല്ലാം പിശാചിന്റെ കെണിയിൽ പെട്ടവരായിരുന്നുവെന്ന് കാണാൻ കഴിയും.
പരലോകത്താകട്ടെ അവ൪ക്ക് ലഭിക്കാനുള്ളത് നരകവും. അല്ലാഹു പിശാചിനോട് പറഞ്ഞത് വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:
ﻗَﺎﻝَ ٱﺫْﻫَﺐْ ﻓَﻤَﻦ ﺗَﺒِﻌَﻚَ ﻣِﻨْﻬُﻢْ ﻓَﺈِﻥَّ ﺟَﻬَﻨَّﻢَ ﺟَﺰَآﺅُﻛُﻢْ ﺟَﺰَآءً ﻣَّﻮْﻓُﻮﺭًا
അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. (ഖു൪ആന്‍: 17/63)
قَالَ ٱخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ
അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. (ഖു൪ആന്‍: 7/18)
أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ
وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا۟ تَعْقِلُونَ
هَٰذِهِۦ جَهَنَّمُ ٱلَّتِى كُنتُمْ تُوعَدُونَ
ٱصْلَوْهَا ٱلْيَوْمَ بِمَا كُنتُمْ تَكْفُرُونَ
ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. ഇതാണ് നേരായ മാര്‍ഗം എന്ന്. തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ (പിശാച്) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ? ഇതാ, നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന നരകം! നിങ്ങള്‍ അവിശ്വസിച്ചിരുന്നതിന്‍റെ ഫലമായി അതില്‍ കടന്നു എരിഞ്ഞ് കൊള്ളുക. (ഖു൪ആന്‍:36/60-64)
تعبدالشيطان (പിശാചിനെ ആരാധിക്കുക) എന്ന് ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശം അവനെ അനുസരിക്കുക (تطعيه) എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത്.പിശാചിന്റെ പ്രേരണയാല്‍ അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് പിശാചിനുള്ള ആരാധനയായി ഖു൪ആന്‍ മറ്റൊരു ഭാഗത്ത് സൂചന നല്‍കിയത് കാണുക:
يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ ۖ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا
يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا
(ഇബ്രാഹീം(അ) പിതാവിനോടു പറഞ്ഞു): എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്.(ഖു൪ആന്‍:19/44-45)